Crime

  • ഡല്‍ഹിയില്‍ പരീക്ഷയ്ക്ക് പോയി, പൊള്ളലേറ്റ നിലയില്‍ ഹരിയാനയില്‍ കണ്ടെത്തി; 25 കാരിയായ വനിതാഡോക്ടര്‍ക്ക് ദാരുണാന്ത്യം

    ന്യൂഡല്‍ഹി: പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയ യുവ ഡോക്ടര്‍ക്ക് ദാരുണാന്ത്യം. ഡല്‍ഹിയില്‍ ബിരുദാനന്തര ബിരുദ പഠനത്തിന് തയ്യാറെടുക്കുന്ന രാജസ്ഥാന്‍ സ്വദേശി ഭാവന യാദവ് (25) ആണ് മരിച്ചത്. ഹരിയാനയിലെ ഹിസാറില്‍വച്ചാണ് ഭാവനയ്ക്ക് ഗുരുതരമായി പൊള്ളലേറ്റത്. തുടര്‍ന്ന് അമ്മയെ വിവരമറിയിച്ചു. അവര്‍ മകളെ ജയ്പൂരിലേക്ക് കൊണ്ടുപോയി. ജയപൂരില്‍ ചികിത്സയിലിരിക്കെയായിരുന്നു മരണം. ഓണ്‍ലൈനായി ക്ലാസില്‍ പങ്കെടുത്തിരുന്ന ഭാവന പ്രതിവാര പരീക്ഷയ്ക്കായി ഡല്‍ഹിയിലേക്ക് പോയതായിരുന്നു. എന്നാല്‍ എങ്ങനെ ഹിസാറില്‍ എത്തിയെന്നോ അവിടെ എന്താണ് സംഭവിച്ചതെന്നോ വ്യക്തമല്ല. സംഭവത്തെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് യുവതിയുടെ അമ്മ ഗായത്രി യാദവ് പരാതി നല്‍കിയിട്ടുണ്ട്. മകള്‍ ഓണ്‍ലൈന്‍ ക്ലാസുകളില്‍ പങ്കെടുക്കുകയും പരീക്ഷകള്‍ക്കായി ആഴ്ച തോറും ഡല്‍ഹിയിലേക്ക് പോകുകയുമായിരുന്നുവെന്നാണ് അമ്മയുടെ പരാതിയില്‍ പറയുന്നത്. ഏപ്രില്‍ 21 ന് ഡല്‍ഹിയില്‍ പരീക്ഷയുണ്ടായിരുന്നു. അവിടെ സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന സഹോദരിക്കൊപ്പമാണ് ഭാവന താമസിച്ചിരുന്നത്. ഏപ്രില്‍ 21, 22 തീയതികളില്‍ ഭാവന സഹോദരിയോടൊപ്പം താമസിച്ച് പരീക്ഷ എഴുതി. ഏപ്രില്‍ 23 ന് ഭാവന തന്നെ വിളിച്ച് നാളെ രാവിലെ…

    Read More »
  • തസ്ലീമ സുഹൃത്ത്, ശ്രീനാഥ് ഭാസിയേയും ഷൈനിനേയും അറിയാം; ‘ഹൈബ്രിഡ്’ കേസില്‍ ചോദ്യംചെയ്യലിനെത്തി മോഡല്‍ സൗമ്യ

    ആലപ്പുഴ: ഹൈബ്രിഡ് കഞ്ചാവ് കേസുമായി ബന്ധപ്പെട്ട് നടന്മാരായ ഷൈന്‍ ടോം ചാക്കോയ്ക്കും ശ്രീനാഥ് ഭാസിക്കും പിന്നാലെ മോഡല്‍ സൗമ്യയും ആലപ്പുഴഎക്സൈസ് ഓഫീസില്‍ ചോദ്യംചെയ്യലിന് ഹാജരായി. കേസിലെ മുഖ്യപ്രതി തസ്ലീമ സുഹൃത്താണെന്ന് ചോദ്യം ചെയ്യലിന് ഹാജരായ സൗമ്യ പറഞ്ഞു. 6 മാസമായി തസ്ലീമയെ അറിയാം. അവളെ കുറിച്ച് അറിയാനാണ് തന്നെ വിളിപ്പിച്ചത്. ലഹരി ഇടപാടുമായി തനിക്ക് ബന്ധമില്ല. ഷൈന്‍ ടോം ചാക്കോ, ശ്രീനാഥ് ഭാസി എന്നിവരെ അറിയാമെന്നും സൗമ്യ പറഞ്ഞു. അവര്‍ ലഹരി ഉപയോഗിക്കുമോയെന്ന് അറിയില്ല. കൊച്ചിയില്‍ വന്നിട്ടാണ് തസ്‌ലീമയെ പരിചയപ്പെട്ടതെന്നും പാലക്കാട് സ്വദേശിനിയായ സൗമ്യ മാധ്യമങ്ങളോട് പ്രതികരിച്ചു. മൂന്നുപേരും നിലവില്‍ ആലപ്പുഴ എക്സൈസ് ഓഫീസിനുള്ളിലാണുള്ളത്. തിങ്കളാഴ്ച രാവിലെ 7.30-ഓടെ ഷൈന്‍ ആണ് ആദ്യം ചോദ്യംചെയ്യലിനെത്തിയത്. പിന്നാലെ, 8.15-ഓടെ ശ്രീനാഥ് ഭാസിയുമെത്തി. അഭിഭാഷകനും ശ്രീനാഥിനൊപ്പമുണ്ടായിരുന്നു. ഹൈബ്രിഡ് കഞ്ചാവുമായി പിടിയിലായ തസ്ലിമ സുല്‍ത്താനയ്ക്ക് (ക്രിസ്റ്റീന-41) രണ്ടു നടന്മാരുമായും മോഡലുമായും ബന്ധമുണ്ടെന്നു നേരത്തെ കണ്ടെത്തിയിരുന്നു. എന്നാല്‍, കഞ്ചാവ് ഇടപാടു സംബന്ധിച്ച തെളിവുകളൊന്നും കിട്ടിയില്ല. ഈ കണ്ടെത്തലിന്റെ…

    Read More »
  • സ്ത്രീധനത്തിന്റെ പേരില്‍ പട്ടിണിക്കിട്ടു കൊന്നു; മരിക്കുമ്പോള്‍ ഭാരം 21 കിലോ മാത്രം; ആമാശത്തില്‍ ഭക്ഷണത്തിന്റെ അംശവുമില്ല; തുഷാരയെ ക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവിന്റെയും അമ്മയുടെയും ശിക്ഷ ഇന്ന്; ചുരുളഴിഞ്ഞത് രക്തം മരവിപ്പിക്കും കഥകള്‍

    കൊല്ലം: സ്ത്രീധനത്തിന്റെ പേരില്‍ ഭാര്യയെ പട്ടിണിക്കിട്ട് കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവും ഭര്‍തൃമാതാവും കുറ്റക്കാരെന്നു കോടതി കണ്ടെത്തി. പൂയപ്പള്ളി ചരുവിള വീട്ടില്‍ ചന്തുലാല്‍ (36), മാതാവ് ഗീത ലാലി (62) എന്നിവരെയാണ് കൊല്ലം അഡീഷനല്‍ സെഷന്‍സ് ജഡ്ജി എസ്.സുഭാഷ് കുറ്റക്കാരെന്നു കണ്ടെത്തിയത്. ചന്തുലാലിന്റെ പിതാവും കേസിലെ മൂന്നാം പ്രതിയുമായ ലാലിയെ (66) ഒന്നര വര്‍ഷം മുന്‍പ് ഇത്തിക്കര ആറിനു സമീപം മരിച്ചനിലയില്‍ കണ്ടെത്തിയതോടെ കേസില്‍ നിന്നൊഴിവാക്കി. വിവാഹം കഴിഞ്ഞ് അഞ്ചര വര്‍ഷം കഴിഞ്ഞാണ് തുഷാര (28) കൊല്ലപ്പെട്ടത്. പോസ്റ്റ്മോര്‍ട്ടത്തിലാണു കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. മൃതദേഹത്തിന്റെ ഭാരം 21 കിലോഗ്രാം ആയിരുന്നു. ആമാശയത്തില്‍ ഭക്ഷണത്തിന്റെ അംശം ഇല്ലായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. 2013ല്‍ ആയിരുന്നു ചന്തുലാലിന്റെയും കരുനാഗപ്പള്ളി അയണിവേലില്‍ സൗത്ത് തുഷാര ഭവനില്‍ തുഷാരയുടെയും വിവാഹം. മൂന്നാം മാസം മുതല്‍ സ്ത്രീധനത്തുക ആവശ്യപ്പെട്ട് തുഷാരയെയും കുടുംബത്തെയും ശാരീരികമായും മാനസികമായും പീഡിപ്പിച്ചെന്നു കണ്ടെത്തിയിരുന്നു.  

    Read More »
  • എക്സൈസ് ഉദ്യോഗസ്ഥനെയും കുടുംബത്തെയും ആക്രമിക്കാൻ ശ്രമിച്ച് ലഹരിക്കേസ് പ്രതി, രക്ഷകരായി പോലീസ്

    തിരുവനന്തപുരം: എക്സൈസ് ഉദ്യോഗസ്ഥനെയും കുടുംബത്തെയും ലഹരി കേസിൽ പിടിയിലായ പ്രതി ആക്രമിക്കാൻ ശ്രമിച്ചു. രണ്ടു ദിവസം മുമ്പ് കഞ്ചാവുമായി പിടിയിലായ അൽത്താഫാണ് ആക്രമണത്തിന് ശ്രമിച്ചത്. തലനാരിഴ്ക്കാണ് ഉദ്യോഗസ്ഥനും കുടുംബവും ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ടത്. ഉദ്യോഗസ്ഥനും കുടുംബവും കാറിൽ യാത്ര ചെയ്യുന്നതിനിടെയാണ് സംഭവം. കാറിന് പിന്നാലെ ബൈക്കിൽ അൽത്താഫ് പിന്തുടരുകയായിരുന്നു. ഇതിനിടെ ഭീഷണിപ്പെടുത്തുകയും ചെയ്തതെന്നാണ് പരാതി. കാറിനെ ചേസ് ചെയ്ത് ബാലരാമപുരം വരെ അൽത്താഫ് എത്തി. ബാലരാമപുരത്ത് വെച്ച് എക്സൈസ് ഉദ്യോഗസ്ഥൻ അറിയിച്ചതനുസരിച്ച് പൊലീസ് എത്തിയതോടെ അൽത്താഫ് പിന്തിരിഞ്ഞു. തുടര്‍ന്നാണ് ഉദ്യോഗസ്ഥൻ കാറിൽ യാത്ര തുടര്‍ന്നത്. പൊലീസ് കൃത്യസമയത്ത് എത്തിയതിനാലാണ് ആക്രമണത്തിൽ നിന്ന് ഉദ്യോഗസ്ഥനും കുടുംബവും രക്ഷപ്പെട്ടത്. വൈകിട്ട് അൽത്താഫിനെ തേടി എക്സൈസ് സംഘം വീട്ടിലെത്തിയപ്പോള്‍ വീട്ടുകാരും സുഹൃത്തുക്കളും ചേര്‍ന്ന് ത‍ടഞ്ഞു. ഇതിനിടെ അൽത്താഫ് ഓടി രക്ഷപ്പെട്ടു. ആക്രമണ ശ്രമത്തിനെതിരെ നെയ്യാറ്റിൻകര പൊലീസിൽ എക്സൈസ് ഉദ്യോഗസ്ഥൻ പരാതി നൽകി.

    Read More »
  • ഇടുക്കിയിൽ അപകടത്തിൽപ്പെട്ട വാഹനത്തിൽ ഭാര്യയെ ഉപേക്ഷിച്ച് ഭർത്താവ് മുങ്ങി , ഗുരുതരമായി പരിക്കേറ്റ യുവതിയെ ആശുപത്രിൽ പ്രവേശിപ്പിച്ചു, അപകടം മനഃപൂർവമെന്ന് പൊലീസ്

    ഇടുക്കി: ഇടുക്കി ഉപ്പുതറ ആലടിയിൽ അപകടത്തിൽപ്പെട്ട വാഹനത്തിൽ ഭാര്യയെ ഉപേക്ഷിച്ച് ഭർത്താവ് രക്ഷപ്പെട്ടു. രാവിലെ എട്ട് മണിയോടെയാണ് അപകടം ഉണ്ടായത്.ആലടി സ്വദേശി സുരേഷ് ആണ് ഭാര്യയെ ഉപേക്ഷിച്ച് രക്ഷപ്പെട്ടത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ സ്ത്രീയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മനപ്പൂർവ്വം അപകടം ഉണ്ടാക്കിയതായാണ് എന്നാണ് പൊലീസ് സംശയിക്കുന്നത്. സംഭവത്തിൽ ഉപ്പുതറ പൊലീസ് അന്വേഷണം തുടങ്ങി. പരിക്കേറ്റ നവീനയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

    Read More »
  • ശസ്ത്രക്രിയ കഴിഞ്ഞ് ഐസിയുവിൽ കഴിയുകയായിരുന്ന യുവതിയെ കടന്നുപിടിച്ചു, തിരുവനന്തപുരം മെഡിക്കൽ കോളജ് ജീവനക്കാരൻ അറസ്റ്റിൽ, വിവരം പുറത്തറിഞ്ഞത് യുവതിയുടെ ബന്ധുക്കൾ എത്തിയപ്പോൾ

    തിരുവനന്തപുരം: മെഡിക്കൽ കോളജ് ആശുപത്രിയിൽ ശസ്ത്രക്രിയ കഴിഞ്ഞ് ഐസിയുവിൽ കിടന്ന യുവതിയോട് ജീവനക്കാരന്റെ ലൈംഗികാതിക്രമം. സംഭവത്തിൽ ഓർത്തോപീഡിക്സ് വിഭാഗം ജീവനക്കാരൻ ദിൽകുമാറിനെ (54) മെഡിക്കൽ കോളജ് പൊലീസ് അറസ്റ്റ് ചെയ്തു. യുവതിയെ ഇയാൾ കടന്ന് പിടിച്ചെന്നാണ് പരാതി.ദിൽകുമാറിനെ ആശുപത്രി സൂപ്രണ്ട് ഡോ.ബി.എസ്.സുനിൽകുമാർ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു. വെള്ളിയാഴ്ച രാത്രി 7.30ന് ആയിരുന്നു സംഭവം. ഐസിയു ജീവനക്കാരനായ ഇയാൾ ഡ്യൂട്ടി കഴിഞ്ഞ് ഇറങ്ങുന്നതിനു മുൻപായിരുന്നു അതിക്രമം. ചെറിയ മയക്കത്തിലായിരുന്നു യുവതി. ഐസിയുവിൽ ആരുമുണ്ടായിരുന്നില്ല. രാത്രി ബന്ധുക്കൾ കാണാൻ എത്തിയപ്പോഴാണ് യുവതി കരഞ്ഞു കൊണ്ടു സംഭവം വിശദീകരിച്ചത്. ബന്ധുക്കൾ രാത്രി ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന നഴ്സുമാരെ വിവരം അറിയിക്കുകയായിരുന്നു. ദിൽകുമാർ കുറ്റക്കാരനാണെന്ന് വ്യക്തമാക്കുന്ന റിപ്പോർട്ട് ആർഎംഒ സൂപ്രണ്ടിനു നൽകി.

    Read More »
  • ഹൈബ്രിഡ് കഞ്ചാവിന്റെ പുകയില്ലെങ്കില്‍ എന്ത് സിനിമ ചര്‍ച്ച! സംവിധായകന്‍ ഖാലിദ് റഹ്‌മാനെയും അഷ്‌റഫ് ഹംസയെയും ഫെഫ്ക സസ്‌പെന്‍ഡ് ചെയ്തു; സമീര്‍ താഹിറിനെയും ചോദ്യം ചെയ്യുമെന്ന് പോലീസ്

    കൊച്ചി: ഹൈബ്രിഡ് കഞ്ചാവുമായി പിടിയിലായ സംവിധായകര്‍ ഖാലിദ് റഹ്‌മാനെയും അഷ്‌റഫ് ഹംസയെയും ഫെഫ്ക ഡയറക്ടേഴ്‌സ് യൂണിയനില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു. ലഹരിക്കേസില്‍ പിടിയിലായതിന് പിന്നാലെ നടപടി സ്വീകരിക്കുമെന്ന് ഫെഫ്ക വ്യക്തമാക്കിയിരുന്നു. പുലര്‍ച്ചെയോടെയാണ് ഛായാഗ്രാഹകന്‍ സമീര്‍ താഹിറിന്റെ കൊച്ചിയിലെ ഫ്‌ലാറ്റില്‍ നിന്നും ഇരുവരും പിടിയിലായത്. ഇവരുടെ സുഹൃത്തായ ഷാലിഫ് മുഹമ്മദും പിടിയിലായിരുന്നു. അറസ്റ്റിന് ശേഷം ഇവരെ ജാമ്യത്തില്‍ വിട്ടിരുന്നു. അതേസമയം, കേസില്‍ സമീര്‍ താഹിറിനെയും ചോദ്യം ചെയ്യുമെന്നും ആവശ്യമെങ്കില്‍ പ്രതി ചേര്‍ക്കുമെന്നും എക്‌സൈസ് അറിയിച്ചു. ലഹരി ഉപയോഗിക്കാന്‍ സ്ഥലസൗകര്യം ഒരുക്കിനല്‍കുന്നതും കുറ്റമാണെന്ന് ഡെപ്യൂട്ടി കമ്മിഷണര്‍ ടി.എം. മജു പറഞ്ഞു. സംവിധായകര്‍ക്ക് കഞ്ചാവെത്തിച്ച് നല്‍കിയത് ഷാലിഫാണെന്ന് എക്‌സൈസ് കണ്ടെത്തിയിരുന്നു. ഷാലിഫില്‍ നിന്ന് നിര്‍ണായക വിവരങ്ങളും ലഭിച്ചിട്ടുണ്ട്. ലഹരി ഉപയോഗം പുതിയ ട്രെന്‍ഡിലേക്ക് മാറുന്നുവെന്നാണ് എക്‌സൈസ് നിഗമനം. സിന്തറ്റിക് ലഹരിയില്‍ നിന്ന് ഹൈബ്രിഡ് കഞ്ചാവിലേക്കാണ് മാറ്റമെന്നും എക്‌സൈസ് പറയുന്നു. ആലപ്പുഴ ജിംഖാന, തല്ലുമാല തുടങ്ങിയ സിനിമകളുടെ സംവിധായകനാണ് പിടിയിലായ ഖാലിദ്. തമാശ, ഭീമന്റെ വഴി തുടങ്ങിയവയാണ്…

    Read More »
  • അമ്മയെ മര്‍ദ്ദിക്കുന്നത് കണ്ടു; മദ്യപാനിയായ പിതാവിനെ കോടാലിക്ക വെട്ടിക്കീറി 15-കാരി

    ജഷ്പുര്‍: മദ്യപിച്ച് വഴക്കുണ്ടാക്കുന്ന പിതാവിനെ കൊലപ്പെടുത്തി 15-കാരി. ഇയാള്‍ സ്ഥിരമായി മദ്യപിക്കുകയും വീട്ടിലെത്തി ഭാര്യയെ മര്‍ദ്ദിക്കുകയും ചെയ്യുമായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. ഏപ്രില്‍ 21-ന് ഛത്തീസ്ഗഢിലെ ജഷ്പുരിലാണ് സംഭവം. പെണ്‍കുട്ടിയിപ്പോള്‍ പോലീസ് കസ്റ്റഡിയിലാണ്. പ്രായപൂര്‍ത്തിയാകാത്തതിനാല്‍ വിശദാംശങ്ങള്‍ പുറത്ത് വിട്ടിട്ടില്ല. അമ്പത്തൊമ്പതുകാരനായ ഗൃഹനാഥന്‍ സ്വന്തം വീട്ടിലെ കട്ടിലില്‍ വെട്ടേറ്റ് കിടക്കുന്നുവെന്ന വിവരം അറിഞ്ഞാണ് പോലീസ് പരിശോധനയ്ക്ക് എത്തിയത്. ചോദ്യം ചെയ്യലില്‍ കുട്ടി കുറ്റം സമ്മതിക്കുകയായിരുന്നു. പിതാവ് സ്ഥിരമായി വീട്ടില്‍ മദ്യപിച്ചുവരികയും വഴക്കിടുകയും ചെയ്യുമായിരുന്നുവെന്ന് പെണ്‍കുട്ടി പറഞ്ഞു. അമ്മയെ മര്‍ദ്ദിക്കുന്നത് കണ്ട ദേഷ്യത്തില്‍ കോടാലിയെടുത്ത് പിതാവിനെ വെട്ടിയെന്നാണ് കുട്ടി പറഞ്ഞത്. കുട്ടിയുടെ അറസ്റ്റ് രേഖപ്പെടുത്തി ജുവനൈല്‍ ഹോമില്‍ പാര്‍പ്പിച്ചിരിക്കുകയാണിപ്പോള്‍.

    Read More »
  • ”പെരുമാറിയത് അടിമയെ പോലെ; പലതവണ ശമ്പളം ചോദിച്ചിട്ടും തന്നില്ല; തുണിപറിച്ചത് നാട്ടുകാര്‍ക്ക് മുന്നില്‍ മോശമാക്കാന്‍, ‘വിജയാ, വിജയാ’എന്നു വിളിച്ച് കൊന്നു”

    കോട്ടയം: തിരുവാതുക്കലില്‍ ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയം ഉടമ വിജയകുമാറും ഭാര്യ മീരയും കൊല്ലപ്പെട്ട സംഭവത്തില്‍ അസം സ്വദേശി അമിത് ഉറാങ്ങിന്റെ മൊഴിയില്‍ നിറഞ്ഞുനിന്നത് ഞെട്ടിപ്പിക്കുന്ന വൈരാഗ്യത്തിന്റെ കഥ. തന്റെ കുടുംബത്തെ നശിപ്പിച്ചതിലുള്ള അടങ്ങാത്ത പ്രതികാരമാണ് കൊലയ്ക്ക് പിന്നിലെന്ന് പല്ലു കടിച്ചുകൊണ്ടാണ് അമിത് പൊലീസിനോട് വിവരിച്ചത്. മൊഴി നല്‍കുന്നതിനിടെ ‘വിജയന്‍.. വിജയന്‍’ എന്നു പല തവണ അലറി വിളിച്ചുവെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു. വിജയകുമാര്‍ മോഷണ കേസില്‍ തന്നെ അറസ്റ്റ് ചെയ്യിച്ചതാണ് പകയുടെ തുടക്കമെന്ന് അമിത് പറഞ്ഞു. എത്ര തവണ പറഞ്ഞിട്ടും കേസ് പിന്‍വലിക്കാന്‍ വിജയകുമാര്‍ തയാറായില്ല. താന്‍ ജയിലില്‍ പോകുന്ന സമയത്ത് ഭാര്യ ഗര്‍ഭിണിയായിരുന്നു. ഏറെക്കാലത്തെ പ്രണയത്തിനു ശേഷമായിരുന്നു വിവാഹം. ജയിലിലായിരുന്ന സമയം ഭാര്യയുടെ ഗര്‍ഭം അലസിപോയി. പിറ്റേന്ന് നാട്ടുകാര്‍ കൊലപാതക വിവരം അറിയുമെന്ന് അറിയാമായിരുന്നു. ആളുകള്‍ ‘വിജയനെ’ മോശമായി കാണട്ടെയെന്നു കരുതിയാണ് വിവസ്ത്രനാക്കിയതെന്നും അമിത് പൊലീസിനോട് പറഞ്ഞു. വിജയകുമാറിനെ മാത്രം കൊലപ്പെടുത്തുക ആയിരുന്നു തന്റെ ലക്ഷ്യം. എന്നാല്‍, ആരാ ആരാ എന്നു…

    Read More »
  • ചന്ദനമരം മോഷ്ടിച്ച കേസില്‍ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി വര്‍ഷങ്ങള്‍ക്കുശേഷം പിടിയില്‍; അകത്തായത് ചാള ബാബു

    കോഴിക്കോട്: ക്ഷേത്രത്തിന്റെ ഉടമസ്ഥതയിലുള്ള ചന്ദനമരം മോഷ്ടിച്ച കേസില്‍ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി വര്‍ഷങ്ങള്‍ക്ക് ശേഷം പിടിയില്‍. പരപ്പനങ്ങാടി ഉള്ളണം സ്വദേശി വടക്കേ ചോലക്കാട്ടില്‍ വീട്ടില്‍ മുഹമ്മദ് ഷബീര്‍(ചാള ബാബു, 37) ആണ് അറസ്റ്റിലായത്. 2018ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കോഴിക്കോട് കടലുണ്ടി പഞ്ചായത്തിലെ മണ്ണൂര്‍ പിടിപ്പഴി മഹാവിഷ്ണു ക്ഷേത്രത്തിന്റെ ഉടമസ്ഥതയിലുള്ള ചന്ദനമരമാണ് ഷബീര്‍ മോഷ്ടിച്ചത്. തുടര്‍ന്ന് പൊലീസ് പിടികൂടുകയും ജയിലില്‍ അടയ്ക്കുകയും ചെയ്തു. പിന്നീട് ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ ശേഷം കോടതിയില്‍ ഹാജരാകാതെ മുങ്ങി നടക്കുകയായിരുന്നു. ഇയാള്‍ക്കെതിരെ ഫറോക്ക്, മാറാട്, പരപ്പനങ്ങാടി, തേഞ്ഞിപ്പലം സ്റ്റേഷനുകളില്‍ മോഷണം പിടിച്ചുപറി, ഭവനഭേദനം ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ക്ക് കേസ് നിലവിലുണ്ട്. ഫറോക്ക് അസിസ്റ്റന്റ് കമ്മീഷണര്‍ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇയാളെ പരപ്പനങ്ങാടിക്കടുത്തുള്ള ഉള്ളണത്തു നിന്നാണ് അറസ്റ്റ് ചെയ്തത്.

    Read More »
Back to top button
error: