CrimeNEWS

കല്‍പ്പറ്റയില്‍ ആദിവാസി യുവാവ് പൊലീസ് സ്റ്റേഷനില്‍ മരിച്ച സംഭവം; സിബിഐ അന്വേഷണത്തിന് ശുപാര്‍ശ

കല്‍പ്പറ്റ: പൊലീസ് കസ്റ്റഡിയിലെടുത്ത ആദിവാസി യുവാവ് ഗോകുല്‍ സ്റ്റേഷനില്‍ മരിച്ച സംഭവത്തില്‍ സിബിഐ അന്വേഷണത്തിന് പൊലീസ് മേധാവി ശുപാര്‍ശ ചെയ്തു. ഗോകുലിന്റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിക്ക് പിന്നാലെയാണ് നടപടി.

ഹൈക്കോടതി അഭിഭാഷകനും പൊതുപ്രവര്‍ത്തകനുമായ കുളത്തൂര്‍ ജയ്സിംഗിന് ആഭ്യന്തര വകുപ്പ് നല്‍കിയ വിവരാവകാശ മറുപടിയിലാണ് ഈ കാര്യം വ്യക്തമായത്. ഗോകുലിന്റെ മരണത്തില്‍ സംസ്ഥാന പൊലീസ് മേധാവി സിബിഐ അന്വേഷണത്തിന് ശുപാര്‍ശ ചെയ്തുകൊണ്ട് കത്ത് നല്‍കിയെന്നാണ് മറുപടിയില്‍ പറയുന്നത്. ഗോകുലിന്റെ അസ്വാഭാവിക മരണത്തില്‍ നീതിപൂര്‍വമായ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം പരാതി നല്‍കിയിരുന്നു. ഇതോടൊപ്പം സിബിഐ അന്വേഷണത്തിന് ഹൈക്കോടതിയെയും സമീപിച്ചു. നിലവില്‍ ക്രൈംബ്രാഞ്ച് ആണ് കേസന്വേഷിക്കുന്നത്.

Signature-ad

സുഹൃത്തായ പെണ്‍കുട്ടിയോടൊപ്പം കോഴിക്കോട് നിന്ന് കസ്റ്റഡിയിവെടുത്ത ഗോകുലിനെ പൊലീസ് സ്റ്റേഷന്റെ ശുചിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

 

Back to top button
error: