Crime
-
കടയില്‍പോയ 15-കാരനെ ലൈംഗികമായി പീഡിപ്പിച്ചു; പോക്സോ കേസില്‍ സ്വകാര്യ ബസ് ഡ്രൈവര്‍ അറസ്റ്റില്‍
ആലപ്പുഴ: പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പ്രകൃതിവിരുദ്ധ ലൈംഗികപീഡനത്തിരയാക്കിയ സ്വകാര്യ ബസ് ഡ്രൈവര്‍ പോക്സോ കേസില്‍ അറസ്റ്റില്‍. വള്ളികുന്നം കടുവിനാല്‍ കോയിപ്പുറത്ത് അരുണ്‍ സോമനെ(32)യാണ് നൂറനാട് ഇന്‍സ്പെക്ടര്‍ എസ്. ശ്രീകുമാറിന്റെ നേതൃത്വത്തില്‍ അറസ്റ്റുചെയ്തത്. ഭരണിക്കാവ്-ചെങ്ങന്നൂര്‍ റൂട്ടിലോടുന്ന ബസിലെ ഡ്രൈവറാണ്. ചൊവ്വാഴ്ച വൈകീട്ട് ആറോടെ കടയില്‍ പോയ 15-കാരനെ പരിചയം നടിച്ച് ആളൊഴിഞ്ഞ സ്ഥലത്തു കൊണ്ടുപോയി ലൈംഗികപീഡനം നടത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പിതാവിന്റെ സുഹൃത്താണെന്നുപറഞ്ഞ് കുട്ടിയെ പരിചയപ്പെട്ടാണ് കൂട്ടിക്കൊണ്ടുപോയത്. ബുധനാഴ്ച വൈകിട്ട് അറസ്റ്റുചെയ്തുകൊണ്ടുവന്ന പ്രതി സ്റ്റേഷനില്‍നിന്നു രക്ഷപ്പെടാന്‍ നടത്തിയ ശ്രമം പോലീസ് തടഞ്ഞു. എസ്സിപിഒമാരായ ശരത്, സിജു, സിപിഒമാരായ മനു പ്രസന്നന്‍, പ്രദീപ് എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു.
Read More » -
അസം സ്വദേശിയുടെ പണം കവര്‍ന്ന മലയാളികള്‍ അറസ്റ്റില്‍; ഫോണ്‍ പരിശോധിച്ചപ്പോള്‍ പരാതിക്കാരനും അകത്തായി
എറണാകുളം: പെരുമ്പാവൂരില്‍ അതിഥി തൊഴിലാളികളെ ആക്രമിച്ച് പണം തട്ടിയെടുത്ത കേസില്‍ ട്വിസ്റ്റ്; പരാതിക്കാരനും അകത്ത്. വാടകവീട്ടില്‍ മാരകായുധങ്ങളുമായി അതിക്രമിച്ചു കയറി പണം കവര്‍ന്ന സംഭവത്തില്‍ അഞ്ചു പേരാണ് പിടിയിലായത്. വെങ്ങോല പോഞ്ഞാശേരി കനാല്‍ ജങ്ഷന്‍ കിഴക്കന്‍ വീട്ടില്‍ റിന്‍ഷാദ് (32), ഇലഞ്ഞിക്കല്‍ സലാഹുദ്ദീന്‍ (32), വലിയകുളം ഭാഗത്ത് മുട്ടത്തോടന്‍ വീട്ടില്‍ ബേസില്‍ (27), പട്ടിമറ്റം ചേലക്കുളം കാവുംപറമ്പ് ഭാഗത്ത് പേരക്കാട്ട് വീട്ടില്‍ അനു (34), പോഞ്ഞാശേരി കനാല്‍ ജങ്ഷന്‍ മുച്ചേത്ത് വീട്ടില്‍ മുഹമ്മദ് സലിം (33) എന്നിവരെയാണ് പെരുമ്പാവൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. ബുധനാഴ്ച വൈകിട്ട് അസം സ്വദേശിയായ മുഹമ്മദ് മുബാറക് വാടകയ്ക്ക് താമസിക്കുന്ന വീട്ടില്‍ അതിക്രമിച്ചു കയറി പോക്കറ്റിലുണ്ടായിരുന്ന 37,000 രൂപ കവര്‍ന്നുവെന്നാണ് കേസ്. റിന്‍ഷാദ് മയക്കുമരുന്ന് ഉള്‍പ്പെടെ നിരവധി കേസിലെ പ്രതിയാണ്. പരാതിയുമായി പോലീസ് സ്റ്റേഷനിലെത്തിയ മുഹമ്മദ് മുബാറക് ഹുസൈന്‍ പോക്സോ കേസിലാണ് അറസ്റ്റിലായി. ബുധനാഴ്ച വൈകിട്ടാണ് തന്റെ പണം കവര്‍ന്നുവെന്ന പരാതിയുമായി ഇയാള്‍ പെരുമ്പാവൂര്‍ പോലീസ് സ്റ്റേഷനിലെത്തിയത്.…
Read More » -
മാനസിക വെല്ലുവിളി നേരിടുന്ന കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു; പ്രതിക്ക് 167 വര്‍ഷം കഠിന തടവ്
കാസര്‍കോട്: മാനസികവെല്ലുവിളി നേരിടുന്ന കുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ കേസിലെ പ്രതിക്ക് 167 വര്‍ഷം കഠിനതടവും 5.5 ലക്ഷം രൂപ പിഴയും. പിഴയടച്ചില്ലെങ്കില്‍ 22 മാസം അധിക കഠിനതടവ് അനുഭവിക്കണം. ചെങ്കള പാണലം ഉക്കംപെട്ടിയിലെ ഉസ്മാന്‍ എന്ന ഉക്കംപെട്ടി ഉസ്മാനെയാണ് (63) കാസര്‍കോട് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി ജഡ്ജി രാമു രമേഷ് ചന്ദ്രഭാനു ശിക്ഷിച്ചത്. 2021 ജൂണ്‍ 25നും അതിന് മുമ്പുള്ള പല ദിവസങ്ങളിലും 14 വയസ്സുള്ള കുട്ടിയെ പീഡനത്തിനിരയാക്കിയെന്നാണ് കേസ്(ജഛഇടഛ രമലെ). ഓട്ടോറിക്ഷയില്‍ കയറ്റി ചെര്‍ക്കള ബേവിഞ്ചയിലെ കാട്ടില്‍ കൊണ്ടുപോയി ആയിരുന്നു പീഡനം. ഇന്ത്യന്‍ ശിക്ഷാനിയമം, പോക്സോ നിയമത്തിലെ വിവിധ വകുപ്പുകള്‍ എന്നിവ പ്രകാരം വിവിധ കുറ്റങ്ങള്‍ക്കാണ് ശിക്ഷ. കാസര്‍കോട് വനിതാ പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. കുട്ടിയുടെ മൊഴി രേഖപ്പെടുത്തി എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത് ഇന്‍സ്പെക്ടറായിരുന്ന സി ഭാനുമതിയാണ്. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എ കെ പ്രിയ ഹാജരായി.…
Read More » -
സിഐ ചമഞ്ഞ് ലക്ഷങ്ങളുടെ തട്ടിപ്പ്; ഷൂസും തൊപ്പിയും സ്റ്റാറും വാങ്ങിയത് പോലീസ് സൊസൈറ്റിയില്‍ നിന്ന്
പാലക്കാട്: പോലീസ് ചമഞ്ഞ് പണവും കാറും തട്ടിയെടുത്ത കേസിലെ പ്രതി ബിന്ദു, പാലക്കാട് ടൗണിലെ ഹോട്ടലുടമയായ വനിതയെ കബളിപ്പിച്ചത് സിഐ സ്മിത ശ്യാം എന്ന പേരില്‍. സിഐ റാങ്കുള്ള മൂന്ന് സ്റ്റാറും പേരുസൂചിപ്പിക്കുന്ന ബോര്‍ഡുമുള്ള യൂണിഫോമും തൊപ്പിയും ഷൂസും തെളിവെടുപ്പിനിടെ കണ്ടെടുത്തു. ബിന്ദുവിനെയും കൂട്ടാളി ഷാജിയെയും തെളിവെടുപ്പ് പൂര്‍ത്തിയാക്കി ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി മലമ്പുഴ ജയിലിലേക്ക് മാറ്റി. ഹോട്ടലുടമയെ കബളിപ്പിച്ച് കാറും അഞ്ചുലക്ഷം രൂപയും തട്ടിയെടുത്ത കേസില്‍ തൃശ്ശൂര്‍ കൊടുങ്ങല്ലൂര്‍ സ്വദേശി ബിന്ദുവിനെയും എറണാകുളം കോടനാട് സ്വദേശി ഷാജിയെയും മേയ് 20-നാണ് സൗത്ത് ക്രൈംവിഭാഗം തൃശ്ശൂരില്‍നിന്ന് പിടികൂടിയത്. 21-ന് ഇവരെ കോടതിയില്‍ ഹാജരാക്കി കസ്റ്റഡിയില്‍വാങ്ങി. ഇരുവരും താമസിച്ചുവന്ന തൃശ്ശൂരിലും എറണാകുളത്തും തെളിവെടുപ്പ് നടത്തിയതോടെ കോതമംഗലത്തുനിന്ന് കാര്‍ കണ്ടെടുത്തു. തൃശ്ശൂരില്‍ താമസിച്ചിരുന്ന ഹോട്ടലില്‍ പരിശോധന നടത്തിയപ്പോള്‍ ഒപ്പിട്ട് വാങ്ങിയ 50 മുദ്രപ്പത്രങ്ങളും കണ്ടെടുത്തു. 5,000 മുതല്‍ 10,000 രൂപവരെ വിലയുള്ള മുദ്രപ്പത്രങ്ങളാണ് കണ്ടെത്തിയത്. കൂടുതല്‍പേരെ തട്ടിപ്പിനിരയാക്കാന്‍ ആളുകളുടെ പക്കല്‍നിന്ന് മുദ്രപ്പത്രങ്ങള്‍…
Read More » -
പാര്‍ക്കിങ് തര്‍ക്കം; അപ്പാര്‍ട്മെന്റ് അസോ. സെക്രട്ടറിയുടെ മൂക്ക് താമസക്കാരന്‍ കടിച്ചുപറിച്ചു
ലഖ്നൗ: അപ്പാര്‍ട്ട്മെന്റിലെ പാര്‍ക്കിങ്ങുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് അപ്പാര്‍ട്മെന്റ് അസോസിയേഷന്‍ സെക്രട്ടറിയുടെ മൂക്ക്, താമസക്കാരില്‍ ഒരാള്‍ കടിച്ചുപറിച്ചു. ഉത്തര്‍പ്രദേശിലെ കാണ്‍പുരിലാണ് സംഭവം. നാരാമാവുവിലെ രത്തന്‍ പ്ലാനറ്റ് അപ്പാര്‍ട്മെന്റ്സ് അസോസിയേഷന്‍ സെക്രട്ടറിയും വിരമിച്ച എന്‍ജിനീയറുമായ രൂപേന്ദ്ര സിങ് യാദവിന് നേര്‍ക്കാണ് ആക്രമണമുണ്ടായത്. അപ്പാര്‍ട്മെന്റിലെ താമസക്കാരനായ ക്ഷിതിജ് മിശ്രയാണ് ഇദ്ദേഹത്തെ ആക്രമിച്ചത്. ഞായറാഴ്ച വൈകിട്ടായിരുന്നു സംഭവം. തനിക്ക് അനുവദിച്ച സ്ഥലത്ത് മറ്റൊരു താമസക്കാരന്‍ കാര്‍ പാര്‍ക്ക് ചെയ്തുവെന്ന പരാതിയുമായി ക്ഷിതിജ്, രൂപേന്ദ്ര സിങ്ങിനെ ഫോണില്‍ വിളിച്ചു. തുടര്‍ന്ന് പ്രശ്നം പരിഹരിക്കാന്‍ സുരക്ഷാജീവനക്കാരന് രൂപേന്ദ്ര സിങ് നിര്‍ദേശം നല്‍കി. എന്നാല്‍, രൂപേന്ദ്ര സിങ് താഴെ വരണമെന്ന് ക്ഷിതിജ് നിര്‍ബന്ധം പിടിച്ചു. തുടര്‍ന്ന് അദ്ദേഹം താഴെയെത്തിയപ്പോള്‍ ക്ഷിതിജ് രൂപേന്ദ്ര സിങ്ങിന്റെ കരണത്തടിക്കുകയും മൂക്ക് കടിച്ചുപറിക്കുകയുമായിരുന്നു എന്നാണ് ആരോപണം. സംഭവത്തിന്റെ ദൃശ്യങ്ങള്‍ അപ്പാര്‍ട്മെന്റിലെ സിസിടിവി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. മൂക്കില്‍ കടിയേറ്റ് രക്തംവാര്‍ന്ന രൂപേന്ദ്ര സിങ്ങിനെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂക്കിന്റെ മുന്‍ഭാഗത്തെ മാംസം വിട്ടുപോയിട്ടുണ്ടെന്നും കൂടുതല്‍ ചികിത്സ…
Read More » -
കാക്കനാട്ടെ പള്ളി വികാരി ചമഞ്ഞ് ലക്ഷങ്ങളുടെ തട്ടിപ്പ്; റാന്നിക്കാരനായ വയോധികന്‍ പിടിയില്‍
എറണാകുളം: പള്ളിവികാരി ചമഞ്ഞ് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ കേസില്‍ പത്തനംതിട്ട റാന്നി സ്വദേശി ആലുക്ക വീട്ടില്‍ മാത്യുവിനെ (73) തൃക്കാക്കര പൊലീസ് അറസ്റ്റുചെയ്തു. അസുഖബാധിതയായ സ്ത്രീക്ക് ചികിത്സാധനസഹായമാവശ്യപ്പെട്ട് പള്ളിവികാരി ആണെന്ന് തെറ്റിദ്ധരിപ്പിച്ച് ആളുകളില്‍നിന്ന് പണപ്പിരിവ് നടത്തിവരികയായിരുന്നു ഇയാളെന്ന് പൊലീസ് പറഞ്ഞു. കാക്കനാട് അത്താണി സെന്റ് മേരീസ് കാത്തലിക് ചര്‍ച്ചിന്റെ പേരില്‍ വ്യാജലെറ്റര്‍ ഹെഡും സീലും തയ്യാറാക്കി വെച്ചൂച്ചിറ സ്വദേശിനിയുടെ പേരിലുള്ള അക്കൗണ്ടിലേക്കാണ് പണം നിക്ഷേപിക്കാന്‍ ആവശ്യപ്പെട്ടിരുന്നത്. ആളുകള്‍ നിക്ഷേപിക്കുന്ന പണം ഇയാള്‍ തന്നെയാണ് അക്കൗണ്ടില്‍നിന്ന് പിന്‍വലിച്ചിരുന്നത്. കന്യാസ്ത്രീ മഠങ്ങളെയാണ് പ്രധാനമായും തട്ടിപ്പിനായി സമീപിച്ചിരുന്നത്. സെന്റ് മേരീസ് കാത്തലിക് ചര്‍ച്ച് സെക്രട്ടറി നല്‍കിയ പരാതിയെത്തുടര്‍ന്ന് തൃക്കാക്കര പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. തൃക്കാക്കര പൊലീസ് ഇന്‍സ്‌പെക്ടര്‍ എ.കെ. സുധീറിന്റെ നേതൃത്വത്തില്‍ സീനിയര്‍ സി.പി.ഒ സിനാജ്, സി.പി.ഒമാരായ ഇ,കെ. സുജിത്ത് , ഗുജറാള്‍ സി. ദാസ് എന്നിവര്‍ അടങ്ങിയ സംഘം പാലക്കാട് നിന്നാണ് പ്രതിയെ അറസ്റ്റുചെയ്തത്. കാക്കനാട് കോടതിയില്‍ ഹാജരാക്കി 14 ദിവസത്തേക്ക്…
Read More » -
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കാറിനുള്ളില്‍ പീഡിപ്പിച്ചു: നൃത്ത അദ്ധ്യാപകന്‍ അറസ്റ്റില്‍
ബംഗളൂരു: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ നൃത്ത അദ്ധ്യാപകന്‍ അറസ്റ്റില്‍. 28കാരനായ ഭാരതി കണ്ണന്‍ എന്ന നൃത്ത അദ്ധ്യാപകനാണ് അറസ്റ്റിലായത്. മേയ് 24ന് ബംഗളൂരുവിലെ കടുഗോഡിയിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. റോഡിലൂടെ നടന്നു പോകുകയായിരുന്ന പെണ്‍കുട്ടിയുടെ അടുത്ത് കാര്‍ നിര്‍ത്തി നൃത്താദ്ധ്യാപകനാണെന്ന് സ്വയം പരിചയപ്പെടുത്തി. പിന്നീട് നൃത്ത ക്ലാസുകളെക്കുറിച്ച് ചര്‍ച്ച ചെയ്യാമെന്ന് പ്രലോഭിപ്പിച്ച് പെണ്‍കുട്ടിയെ കാറിലേക്ക് കയറ്റുകയായിരുന്നു. ശേഷമാണ് ലൈംഗികമായി പീഡിപ്പിച്ചത്. പെണ്‍കുട്ടി കാറില്‍ കയറിയ ഉടനെ ഇയാള്‍ ഡോര്‍ ലോക്ക് ചെയ്തു. കുറച്ചു ദൂരം കാര്‍ മുന്നോട്ടു പോയ ശേഷം ഇയാള്‍ പെണ്‍കുട്ടിയെ കടന്നു പിടിക്കുകയായിരുന്നു. അല്പസമയം കഴിഞ്ഞ് പെണ്‍കുട്ടിയെ കാറില്‍ കയറ്റിയ അതേ സ്ഥലത്ത് തന്നെ പെണ്‍കുട്ടിയെ ഇറക്കിവിട്ടു. ഈ സമയത്ത് ഇയാള്‍ പെണ്‍കുട്ടിയെ മര്‍ദ്ദിക്കുകയും ചെയ്തിരുന്നു. വീട്ടിലെത്തിയ പെണ്‍കുട്ടി മാതാപിതാക്കളോട് വിവരം അറിയിച്ചതോടെ വീട്ടുകാരുടെ പരാതിയിയില്‍ പൊലീസ് കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
Read More » -
ഓടുന്ന ബസില്‍ ലൈംഗികബന്ധത്തിലേര്‍പ്പെട്ട് ദമ്പതികള്‍, വീഡിയോ പകര്‍ത്തി യാത്രക്കാരന്‍; ഇടപെട്ട് കോടതി
മുംബയ്: ഓടുന്ന ബസില്‍ ലൈംഗികബന്ധത്തിലേര്‍പ്പെട്ട ദമ്പതികള്‍ക്ക് പിഴ ചുമത്തി കോടതി. 2000 രൂപ വീതമാണ് പിഴ ചുമത്തിയത്. നവിമുംബയില്‍ കഴിഞ്ഞ മാസമാണ് സംഭവം നടന്നത്. പന്‍വേലില്‍ നിന്ന് കല്യാണിലേക്ക് പോവുകയായിരുന്ന നവി മുംബയ് മുന്‍സിപ്പല്‍ ട്രാന്‍സ്പോര്‍ട്ടിന്റെ എസി ബസിലാണ് യുവാവും യുവതിയും ലൈംഗികബന്ധത്തിലേര്‍പ്പെട്ടത്. ബസിലെ പിന്‍സിറ്റീല്‍ നടന്ന സംഭവം റോഡിലൂടെ മറ്റൊരു വാഹനത്തില്‍ പോവുകയായിരുന്ന യാത്രക്കാരനാണ് ഫോണില്‍ പകര്‍ത്തിയത്. തുടര്‍ന്ന് വീഡിയോ മുന്‍സിപ്പല്‍ കോര്‍പ്പറേഷനിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കടക്കം അയച്ചുനല്‍കുകയായിരുന്നു. സംഭവത്തില്‍ ബസിലെ കണ്ടക്ടറെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇത്തരം പ്രവൃത്തി തടയുന്നതില്‍ വീഴ്ചവരുത്തിയെന്ന് ചൂണ്ടിക്കാണിച്ചാണ് സസ്‌പെന്‍ഡ് ചെയ്തത്. കുറച്ച് യാത്രക്കാരുമായി മുന്നില്‍ ഇരുന്നതിനാല്‍ ദമ്പതികളെ കണ്ടില്ലെന്നാണ് കണ്ടക്ടര്‍ പറഞ്ഞത്. നവി മുംബയ് മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ പരാതിയില്‍ പൊലീസ് ദമ്പതികള്‍ക്കെതിരെ കേസെടുത്തിരുന്നു. തുടര്‍ന്ന് കോടതി പിഴ ചുമത്തുകയായിരുന്നു.
Read More » -
40 വയസ്സുകാരി കൊച്ചുകുട്ടിയല്ല, രണ്ടു കയ്യും ചേര്‍ന്നാലേ കയ്യടിക്കാനാകൂവെന്ന് കോടതി; ബലാത്സംഗക്കേസില്‍ 23കാരന് ഇടക്കാല ജാമ്യം
ന്യൂഡല്‍ഹി: 40 വയസുകാരിയെ ബലാത്സംഗം ചെയ്‌തെന്ന കേസില്‍ ഇരുപത്തിമൂന്നുകാരന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പ്രതിക്കെതിരായ ആരോപണങ്ങളില്‍ വാദം കേട്ട കോടതി പ്രതി ഒന്‍പത് മാസമായി ജയിലില്‍ കഴിയുകയാണെന്നും ഒരു കുറ്റവും ചുമത്താന്‍ സാധിച്ചിട്ടില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഇടക്കാല ജാമ്യം അനുവദിച്ചത്. രണ്ടു കയ്യും ചേര്‍ന്നാലേ കയ്യിടിക്കാനാകൂവെന്നും ജാമ്യഹര്‍ജി പരിഗണിക്കവെ കോടതി പറഞ്ഞു. പരാതിക്കാരിക്ക് 40 വയസ്സുണ്ടെന്നും അവര്‍ കൊച്ചു കുട്ടിയൊന്നുമല്ലെന്നും കോടതി പറഞ്ഞു. ജാമ്യഹര്‍ജി തള്ളിയ ഡല്‍ഹി ഹൈക്കോടതിയുടെ ഉത്തരവിനെതിരെ പ്രതി സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി. എന്തിന്റെ അടിസ്ഥാനത്തിലാണ് ഡല്‍ഹി പൊലീസ് ഐപിസി സെക്ഷന്‍ 376 പ്രകാരം പ്രതിക്കെതിരെ കേസ് ഫയല്‍ ചെയ്തതെന്നും കോടതി ചോദിച്ചു. ”നിങ്ങള്‍ എന്തിനാണ് 376ാം വകുപ്പ് ചുമത്തിയത്? അവള്‍ ഒരു കൊച്ചു കുട്ടിയല്ല. ആ സ്ത്രീക്ക് 40 വയസ്സായി. അവര്‍ ഒരുമിച്ച് 7 തവണ ജമ്മുവിലേക്ക് പോയിട്ടുണ്ട്. അവരുടെ ഭര്‍ത്താവിന് അതില്‍ ഒരു പ്രശ്‌നവുമില്ല.” ജസ്റ്റിസ് ബി.വി.നാഗരത്‌ന, ജസ്റ്റിസ് സതീഷ് ചന്ദ്ര ശര്‍മ്മ എന്നിവരടങ്ങിയ…
Read More » -
വിവാഹത്തിന്റെ അഞ്ചാംനാള്‍വന്നെത്തിയ ‘സമ്മാനം’; പൊട്ടിത്തെറിയില്‍ നവവരനും ബന്ധുവും മരിച്ചു; ആദ്യ പാര്‍സല്‍ ബോംബ് കേസില്‍ മുന്‍ കോളേജ് പ്രൊഫസര്‍ക്ക് ജീവപര്യന്തം
ഭുവനേശ്വര്‍: രാജ്യത്തെ ഞെട്ടിച്ച പാര്‍സല്‍ ബോംബ് സ്ഫോടനക്കേസില്‍ പ്രതിയായ മുന്‍ കോളേജ് പ്രൊഫസര്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷ. ഒഡീഷയിലെ കോളേജില്‍ ഇംഗ്ലീഷ് പ്രൊഫസറായിരുന്ന പുഞ്ചിലാല്‍ മെഹെറിനെയാണ് കോടതി ശിക്ഷിച്ചത്. പ്രതി 50,000 രൂപ പിഴയൊടുക്കണമെന്നും കോടതി ഉത്തരവിട്ടു. 2018 ഫെബ്രുവരി 23-നാണ് ഒഡീഷയിലെ പട്നാഘട്ടില്‍ പാര്‍സല്‍ ബോംബ് പൊട്ടിത്തെറിച്ച് നവവരനായ യുവാവും ബന്ധുവായ 85 വയസ്സുകാരിയും കൊല്ലപ്പെട്ടത്. പട്നാഘട്ട് സ്വദേശിയും സോഫ്റ്റ് വെയര്‍ എന്‍ജിനീയറുമായ സൗമ്യ ശേഖര്‍ സാഹു, ഇദ്ദേഹത്തിന്റെ ബന്ധുവായ ജെനമണി എന്നിവര്‍ക്കാണ് സ്ഫോടനത്തില്‍ ജീവന്‍ നഷ്ടമായത്. സൗമ്യ ശേഖറിന്റെ വിവാഹം കഴിഞ്ഞ് അഞ്ചാം ദിവസമായിരുന്നു സംഭവം. സ്ഫോടനത്തില്‍ സൗമ്യ ശേഖറിന്റെ ഭാര്യ റീമയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. വിവാഹസമ്മാനമെന്ന പേരിലാണ് പ്രതി പുഞ്ചിലാല്‍ മെഹെര്‍ ബോംബ് പാര്‍സലാക്കി അയച്ചത്. തുടര്‍ന്ന് നവദമ്പതിമാരും ബന്ധുക്കളും സമ്മാനം തുറന്നുനോക്കുന്നതിനിടെ സ്ഫോടനമുണ്ടാവുകയും രണ്ടുപേര്‍ കൊല്ലപ്പെടുകയുമായിരുന്നു. ഇന്ത്യയിലെ ആദ്യത്തെ പാര്‍സല്‍ ബോംബ് കേസായി ദേശീയ മാധ്യമങ്ങള്‍ വിശേഷിപ്പിച്ച സംഭവത്തില്‍ ആദ്യം ഒഡീഷ പോലീസും പിന്നീട് ഒഡീഷ…
Read More »