Crime
-
മേഘാലയയില്‍ ഹണിമൂണിനിടെ ദമ്പതിമാരെ കാണാതായി; സ്‌കൂട്ടര്‍ ഉപേക്ഷിച്ചനിലയില്‍, വ്യാപക തിരച്ചില്‍
ഷില്ലോങ്: മേഘാലയയില്‍ ഹണിമൂണ്‍ ആഘോഷിക്കാനെത്തിയ നവദമ്പതിമാരെ കാണാതായി. മധ്യപ്രദേശിലെ ഇന്‍ഡോര്‍ സ്വദേശികളായ രാജാ രഘുവംശിയെയും ഭാര്യ സോനത്തെയുമാണ് ദുരൂഹസാഹചര്യത്തില്‍ കാണാതായത്. ഇരുവരെയും കണ്ടെത്താനായി വനമേഖലകളിലടക്കം വ്യാപകമായ തിരച്ചില്‍ പുരോഗമിക്കുകയാണ്. ഷില്ലോങ്ങിലെത്തിയ ദമ്പതിമാരെ മേയ് 23-ന് ചിറാപുഞ്ചിയിലേക്കുള്ള യാത്രയ്ക്കിടെയാണ് കാണാതായതെന്നാണ് വിവരം. ഇരുവരും സഞ്ചരിച്ചിരുന്ന വാടകയ്ക്കെടുത്ത സ്‌കൂട്ടര്‍ ഈ റൂട്ടിലെ ഒരു ഗ്രാമത്തില്‍നിന്ന് ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തിയിരുന്നു. അതേസമയം, ദമ്പതിമാരെക്കുറിച്ച് ഇതുവരെ യാതൊരുവിവരവും ലഭിച്ചിട്ടില്ല. ഇന്‍ഡോറില്‍ ട്രാന്‍സ്പോര്‍ട്ട് കമ്പനി നടത്തുന്ന രഘുവംശിയും സോനവും മേയ് 11-നാണ് വിവാഹിതരായത്. മേയ് 20-നാണ് ഇരുവരും ഹണിമൂണ്‍ യാത്ര ആരംഭിച്ചത്. ഗുവാഹാട്ടിയിലെ ക്ഷേത്രസന്ദര്‍ശനം കഴിഞ്ഞാണ് ഇരുവരും മേഘാലയയിലെ ഷില്ലോങ്ങിലെത്തിയത്. തുടര്‍ന്നുള്ള യാത്രയ്ക്കിടെ ഇരുവരെയും കാണാതാവുകയായിരുന്നു. മേയ് 23-നാണ് രഘുവംശി അവസാനമായി ഫോണില്‍ വിളിച്ചതെന്ന് അമ്മ മാധ്യമങ്ങളോട് പറഞ്ഞു. ഭക്ഷണം കഴിച്ചെന്നും യാത്ര തുടരുകയാണെന്നുമാണ് മകന്‍ പറഞ്ഞത്. എന്നാല്‍, പിന്നീട് രണ്ടുപേരുടെയും ഫോണിലേക്ക് വിളിച്ചപ്പോള്‍ റിങ് ചെയ്തെങ്കിലും പ്രതികരണമുണ്ടായില്ല. മേയ് 24 മുതല്‍ രണ്ടുപേരുടെയും ഫോണുകള്‍ സ്വിച്ച് ഓഫായെന്നും അമ്മ…
Read More » -
അതിഥി തൊഴിലാളികളെ ആക്രമിച്ച് പണം തട്ടി; ലഹരിക്കേസ് പ്രതിയടക്കം 5 പേര്‍ അറസ്റ്റില്‍
എറണാകുളം: പെരുമ്പാവൂരില്‍ അതിഥി തൊഴിലാളികളെ ആക്രമിച്ച് പണം തട്ടിയെടുത്ത കേസില്‍ അഞ്ച് മലയാളികള്‍ അറസ്റ്റില്‍. പോഞ്ഞാശേരിയില്‍ അതിഥി തൊഴിലാളികള്‍ താമസിക്കുന്നിടത്ത് അഞ്ചംഗ സംഘം അതിക്രമിച്ചു കയറി കത്തി ഉള്‍പ്പെടെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തുകയായിരുന്നു. 37,000 രൂപയാണ് ഇവര്‍ അതിഥി തൊഴിലാളികളില്‍നിന്നു തട്ടിയെടുത്തത്. പ്രതികളെ മണിക്കൂറുകള്‍ക്കകം പെരുമ്പാവൂര്‍ പൊലീസ് പിടികൂടി. പോഞ്ഞാശേരി സ്വദേശികളായ റിന്‍ഷാദ്, സലാം, വലിയകുളം സ്വദേശികളായ ബേസില്‍, സലാഹുദ്ദീന്‍, ചേലക്കുളം സ്വദേശി അനു എന്നിവരാണ് പെരുമ്പാവൂര്‍ പൊലീസിന്റെ പിടിയിലായത്. ബുധനാഴ്ച വൈകിട്ട് പോഞ്ഞാശേരിയിലായിരുന്നു സംഭവം. ആക്രമിച്ച് പണം തട്ടിയെടുത്ത സംഭവം അതിഥി തൊഴിലാളികള്‍ പൊലീസിനെ അറിയിക്കുകയായിരുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം നടത്തുന്നത് അറിഞ്ഞ പ്രതികള്‍ തൊട്ടടുത്ത ചുണ്ടമലയിലേക്ക് കടന്നുകളഞ്ഞു. എന്നാല്‍ പെരുമ്പാവൂര്‍ ഇന്‍സ്‌പെക്ടര്‍ ടി.എം.സൂഫി, സബ് ഇന്‍സ്‌പെക്ടര്‍ റിന്‍സ് എം.തോമസ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം രാത്രിയില്‍ ചുണ്ടമലയില്‍നിന്നു പ്രതികളെ പിടികൂടുകയായിരുന്നു. പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ലഹരി കച്ചവടം അടക്കം 7 ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് റിന്‍ഷാദ് എന്ന് പൊലീസ്…
Read More » -
പയ്യന്നൂരില്‍ ഓട്ടോ ഡ്രൈവറെ വെടിവെച്ചുകൊന്ന കേസ്: ഭാര്യ മിനി നമ്പ്യാര്‍ക്ക് ജാമ്യം
കണ്ണൂര്‍: പയ്യന്നൂരില്‍ ഓട്ടോറിക്ഷ ഡ്രൈവറെ വെടിവെച്ചു കൊന്ന കേസില്‍ ഭാര്യ മിനി നമ്പ്യാര്‍ക്ക് ജാമ്യം. തലശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് കേസിലെ മൂന്നാം പ്രതിയായ മിനിക്ക് ഇന്നലെ ജാമ്യം അനുവദിച്ചത്. മിനിയുടെ കാമുകന്‍ സന്തോഷ്, ഭര്‍ത്താവ് കെ.കെ രാധാകൃഷ്ണനെ വെടിവെച്ചു കൊന്നു എന്നതാണ് കേസ്. ഗൂഢാലോചന കുറ്റമായിരുന്നു മിനിക്കെതിരെ ചുമത്തിയത്. മാര്‍ച്ച് ഇരുപതിനായിരുന്നു കേസിനാസ്പദമായ സംഭവം. കൈതപ്രത്ത് പണിയുന്ന വീടിനുള്ളില്‍ വച്ച് രാധാകൃഷ്ണനെ സന്തോഷ് വെടിവെച്ച് കൊല്ലുകയായിരുന്നു. മിനി കൊലപാതകത്തിന് മുമ്പും ശേഷവും സന്തോഷിനെ ഫോണില്‍ ബന്ധപ്പെട്ടിരുന്നതായി പൊലീസ് കണ്ടെത്തിയിരുന്നു. ഇതിന്റെ തെളിവുകള്‍ പൊലീസ് ശേഖരിച്ചിട്ടുണ്ട്. മിനിയും സന്തോഷും ഒരുമിച്ച് പഠിച്ചവരായിരുന്നു. ആറുമാസം മുമ്പ് നടന്ന പൂര്‍വ്വ വിദ്യാര്‍ഥി സംഗമത്തില്‍ വച്ചാണ് ഇരുവരും വീണ്ടും കണ്ടുമുട്ടിയത്. മിനിയുടെ ഭര്‍ത്താവ് രാധാകൃഷ്ണനുമായി സന്തോഷിന് വ്യക്തിപരമായി പ്രശ്നങ്ങളുണ്ടായിരുന്നതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സന്തോഷ് അവിവാഹിതനാണ്. രാധാകൃഷ്ണനും ഭാര്യയ്ക്കും രണ്ട് മക്കളുണ്ട്. ഇരുവരും തമ്മിലുള്ള സൗഹൃദത്തെ ചൊല്ലി രാധാകൃഷ്ണന്‍ ഭാര്യയെ മര്‍ദ്ദിച്ചിരുന്നു. ഇതാണ് കൊലപാതകത്തിന് പ്രകോപനമായതെന്നാണ് സന്തോഷ്…
Read More » -
ഭാര്യയുടെ അയല്‍വാസി പെണ്‍കുട്ടിയുമായി ശ്രീജിത്തിന് അടുപ്പം; ദേവിക വീട്ടില്‍നിന്നു പോയത് ഷാംപൂ വാങ്ങാനെന്നു പറഞ്ഞ്; ഗേറ്റ് കീപ്പര്‍ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചിട്ടും…
ആലപ്പുഴ: കരുവാറ്റ റെയില്‍വേ സ്റ്റേഷനില്‍ യുവാവും സ്‌കൂള്‍ വിദ്യാര്‍ഥിനിയും ട്രെയിന്‍ ഇടിച്ചു മരിച്ചു. ചെറുതന കണ്ണോലില്‍ കോളനിയില്‍ മുരളീധരന്‍ നായര്‍ -അംബിക ദമ്പതികളുടെ മകന്‍ ശ്രീജിത്ത് (38), ഹരിപ്പാട് നടുവട്ടം കാട്ടില്‍ചിറയില്‍ രവീന്ദ്രന്‍ നായര്‍ -വിമല ദമ്പതികളുടെ മകള്‍ ദേവിക (17) എന്നിവരാണ് മരിച്ചത്. ഇന്നലെ രാവിലെ 11.30ന് കൊച്ചുവേളി അമൃത്സര്‍ എക്‌സ്പ്രസ് ട്രെയിനിനു മുന്നില്‍ ചാടി ഇരുവരും ജീവനൊടുക്കുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു. ബൈക്കില്‍ ദേശീയപാത വഴി റെയില്‍വേ സ്റ്റേഷനില്‍ എത്തിയ ഇരുവരും പ്ലാറ്റ് ഫോമിന്റെ വടക്കുഭാഗത്ത് അരമണിക്കൂറോളം സംസാരിച്ചു നില്‍ക്കുന്നത് നാട്ടുകാര്‍ കണ്ടിരുന്നു. ട്രെയിന്‍ വരുന്ന ശബ്ദംകേട്ട് ഇരുവരും ഒന്നാം നമ്പര്‍ ഫ്‌ലാറ്റ്‌ഫോമില്‍ കയറി നില്‍ക്കുന്നത് സമീപമുള്ള ഗേറ്റ് കീപ്പര്‍ ശ്രദ്ധിച്ചു. കരുവാറ്റയില്‍ സ്റ്റോപ് ഇല്ലാത്ത ട്രെയിനായതിനാല്‍ വേഗത്തില്‍ ഒന്നാം നമ്പര്‍ പ്ലാറ്റ്‌ഫോമിലേക്ക് കടന്നു. ഇതോടെ ഇരുവരും ചെരിപ്പ് അഴിച്ചു വയ്ക്കുന്നത് കണ്ട ഗേറ്റ് കീപ്പര്‍ ചാടരുത് എന്ന് ഉറക്കെ വിളിച്ച് പിന്തിരിപ്പിക്കാന്‍ ശ്രമിച്ചു. എന്നാല്‍ ട്രെയിന്‍ അടുത്ത് വന്നതോടെ…
Read More » -
കുട്ടി പോയത് സീരിയല്‍ ഷൂട്ടിങ് കാണാന്‍; വീട്ടിലെത്തിക്കാമെന്ന് കൈനോട്ടക്കാരന്‍, പക്ഷേ…
കൊച്ചി: തൊടുപുഴയില്‍ കണ്ടെത്തിയ എട്ടാം ക്ലാസ് വിദ്യാര്‍ഥിയെ ഉപദ്രവിച്ച കൈനോട്ടക്കാരനുമായി പൊലീസ് കൊച്ചിയിലേക്ക് തിരിച്ചു. തൊടുപുഴ പൊലീസ് സ്റ്റേഷനില്‍നിന്ന് എളമക്കര പൊലീസാണ് കൈനോട്ടക്കാരന്‍ ശശികുമാറിനെ കൊച്ചിയിലേക്ക് കൊണ്ടുവരുന്നത്. മറ്റൊരു വാഹനത്തില്‍ വിദ്യാര്‍ഥിയും പിതാവും ഇവരെ അനുഗമിക്കുന്നുണ്ട്. കൊച്ചിയില്‍ എത്തിച്ച ശേഷം കുട്ടിയുടെ മൊഴിയും രേഖപ്പെടുത്തിയേക്കും. തൊടുപുഴയ്ക്കടുത്ത് വാഴക്കാലായില്‍ നടക്കുന്ന ഒരു മലയാളം സീരിയലിന്റെ ഷൂട്ടിങ് കാണാനാണ് കുട്ടി കൊച്ചിയില്‍നിന്നു പോയതെന്നാണ് വിവരം. ഇടപ്പള്ളിയിലെ സ്വകാര്യ സ്‌കൂളില്‍ ഇന്നലെ രാവിലെ എട്ടിന് കുട്ടി സേ പരീക്ഷ എഴുതാന്‍ പോയി. ഒന്‍പതരയോടെ പരീക്ഷ കഴിഞ്ഞ് പുറത്തിറങ്ങി. ഇതിനു ശേഷം തൊടുപുഴയ്ക്ക് പോവുകയായിരുന്നുവെന്നാണ് കരുതുന്നത്. രാത്രിയായിട്ടും വീട്ടില്‍ തിരിച്ചെത്താത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ പൊലീസില്‍ പരാതിപ്പെടുകയായിരുന്നു. അതിനു മുന്‍പു തന്നെ വീട്ടുകാര്‍ സ്വന്തം നിലയില്‍ അന്വേഷണം നടത്തിയിരുന്നു. കൊച്ചിയില്‍നിന്നു പോയ കുട്ടി, ചൊവ്വാഴ്ച വൈകിട്ട് ആറുമണിയോടെയാണ് തൊടുപുഴ ബസ് സ്റ്റാന്‍ഡിലെത്തിയത്. ഇരുട്ടു വീഴാന്‍ തുടങ്ങിയതോടെ ഭയം തോന്നിയ കുട്ടി, അടുത്തുകണ്ട ശശികുമാറിനോട് സഹായം ചോദിച്ചു. തന്നെ തിരിച്ച്…
Read More » -
വീടിന് മുന്നിലെ റോഡില്‍ മൂത്രമൊഴിക്കുന്നതിനെച്ചൊല്ലി സംഘര്‍ഷം; ഒരാളുടെ ചൂണ്ടുവിരല്‍ അറ്റു, പ്രതിയുടെ അമ്മയക്കും പരുക്ക്
ഇടുക്കി: വീടിനുമുന്‍വശത്തെ റോഡില്‍ മൂത്രമൊഴിക്കുന്നതിനെച്ചൊല്ലിയുണ്ടായ തര്‍ക്കം സംഘര്‍ഷത്തിനിടയാക്കി. മൂന്നു യുവാക്കള്‍ക്കും പ്രതിയുടെ അമ്മയ്ക്കും പരിക്കേറ്റു. യുവാക്കളില്‍ ഒരാളുടെ ചൂണ്ടുവിരല്‍ അറ്റു. പുത്തന്‍കുരിശ് സ്വദേശികളായ വിഷ്ണു(26), വിശാല്‍(23), അജിഷ് (26) എന്നിവര്‍ക്കാണ് പരിക്കേറ്റത്. വിഷ്ണുവിന്റെ ഇടതുകൈയുടെ ചൂണ്ടുവിരലാണ് അറ്റത്. അജിഷിന്റെ കൈയുടെ എല്ലിനും വാരിയെല്ലിനും പൊട്ടലുണ്ട്. പ്രതി മറയൂര്‍ മേലാടി സ്വദേശി മണികണ്ഠനെ(24) മറയൂര്‍ പോലീസ് ഞായറാഴ്ച പയസ് നഗറില്‍നിന്ന് പിടികൂടി. ഇയാളുടെ പേരില്‍ വധശ്രമത്തിന് കേസെടുത്തു. മണികണ്ഠന്റെ അമ്മ കവിതയ്ക്കും സംഭവത്തില്‍ പരിക്കേറ്റു. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത്-മറയൂര്‍ മേലാടിയില്‍ ശനിയാഴ്ച രാത്രി 9.30-നാണ് സംഭവം. തൃപ്പൂണിത്തുറ പുത്തന്‍കുരിശില്‍നിന്നും കാന്തല്ലൂരില്‍ താമസിക്കാനെത്തിയതാണ് സഞ്ചാരികളുടെ സംഘം. മേലാടിയിലെ പെട്രോള്‍ പമ്പിലെത്തിയപ്പോള്‍ ഇവര്‍ക്കൊപ്പമുള്ള സ്ത്രീകള്‍, അവിടെത്തന്നെയുള്ള ശൗചാലയത്തില്‍ പോയി. നാല് യുവാക്കള്‍ റോഡിലേക്കിറങ്ങി. എതിര്‍വശത്തെ വീട്ടിലുണ്ടായിരുന്ന കവിത എത്തി ഇവിടെ മൂത്രം ഒഴിക്കരുതെന്ന് പറഞ്ഞു. തങ്ങള്‍ മൂത്രം ഒഴിച്ചില്ലെന്ന് യുവാക്കളും പറഞ്ഞു. ഇതിനെച്ചൊല്ലിയാണ് തര്‍ക്കം ഉണ്ടായത്. ഇതിനിടെ, വീട്ടിലുണ്ടായിരുന്ന മണികണ്ഠന്‍ വാക്കത്തിയുമായി എത്തി തങ്ങളെ വെട്ടിയെന്നാണ്…
Read More » -
യുവതിയെ വീട്ടില്‍ക്കയറി കൊലപ്പെടുത്തി; മകളുടെ വിവാഹത്തിന് കരുതിയ സ്വര്‍ണവും പണവും കവര്‍ന്നു
ബെംഗളൂരു: സ്ത്രീയെ കൊലപ്പെടുത്തി വീട്ടില്‍നിന്ന് പണവും സ്വര്‍ണവും മൊബൈല്‍ഫോണും കവര്‍ന്നു. ബെംഗളൂരു കോട്ടണ്‍പേട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന ലത(40)യെയാണ് വീട്ടില്‍ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്. തിങ്കളാഴ്ച രാവിലെയായിരുന്നു സംഭവം. ലതയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയശേഷം വീട്ടില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണവും പണവും കവര്‍ന്നതായാണ് പോലീസ് പറയുന്നത്. സംഭവസമയത്ത് ലത മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഇവരുടെ ഭര്‍ത്താവ് പ്രകാശ് ബെംഗളൂരുവിലെ വസ്ത്രവ്യാപാരിയാണ്. ഇദ്ദേഹം കടയിലായിരുന്നു. മകള്‍ ജോലിക്കും മകന്‍ സ്‌കൂളിലും പോയതായിരുന്നു. ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാനായി ഭര്‍ത്താവ് വീട്ടിലെത്തിയപ്പോഴാണ് ലതയെ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്. മകളുടെ വിവാഹത്തിനുള്ള ഒരുക്കങ്ങള്‍ക്കിടെയാണ് ലതയുടെ കൊലപാതകം. മകളുടെ വിവാഹത്തിനായി കുടുംബം സ്വരൂപിച്ച പണവും സ്വര്‍ണവുമാണ് വീട്ടില്‍നിന്ന് നഷ്ടപ്പെട്ടതെന്നും പോലീസ് പറഞ്ഞു. സംഭവത്തില്‍ സമീപത്തെ സിസിടിവി ദൃശ്യങ്ങളടക്കം കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. കുടുംബവുമായി ബന്ധമുള്ളവരെയും പോലീസ് ചോദ്യംചെയ്തുവരികയാണ്.
Read More » -
ബേപ്പൂര്‍ ലോഡ്ജിലെ കൊലപാതകത്തില്‍ പ്രതി വലയില്‍; അമ്മയെ ഫോണ്‍വിളിച്ചത് തുമ്പായി, തൂത്തുക്കുടിയിലേക്ക് പോകുന്നതിനിടെ ആളെ തൂക്കി
കോഴിക്കോട്: ബേപ്പൂരില്‍ മത്സ്യത്തൊഴിലാളിയെ കഴുത്തറത്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി പിടിയിലായി. കൊല്ലം സ്വദേശിയായ സോളമനെ കൊലപ്പെടുത്തിയ കേസിലാണ് പ്രതിയായ കൊല്ലം വാടിക്കല്‍ മുദാക്കര ജോസി(35)നെ ഫറോക്ക് എസിപി എ.എം. സിദ്ദീഖിന്റെ കീഴിലുള്ള സ്പെഷ്യല്‍ സ്‌ക്വാഡും ബേപ്പൂര്‍ പോലീസും ചേര്‍ന്ന് പിടികൂടിയത്. സംഭവത്തിന് ശേഷം ഒളിവിലായിരുന്ന പ്രതി ആലപ്പുഴയിലെ പുന്നപ്രയില്‍നിന്ന് തമിഴ്നാട്ടിലെ തൂത്തുക്കുടിയിലേക്ക് പോകുന്നതിനിടെയാണ് പോലീസിന്റെ വലയിലായത്. ശനിയാഴ്ച രാവിലെയാണ് ബേപ്പൂര്‍ ഹാര്‍ബര്‍ റോഡ് ജങ്ഷനിലെ ത്രീസ്റ്റാര്‍ ലോഡ്ജിലെ മുറിയില്‍ സോളമനെ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്. സംഭവത്തിന് പിന്നാലെ പ്രതിയായ ജോസ് സ്ഥലത്തുനിന്ന് മുങ്ങിയിരുന്നു. മദ്യപാനത്തിനിടെയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പോലീസ് പറയുന്നത്. പ്രതിയുടെ സുഹൃത്തായ അനീഷ് എന്നയാളാണ് ലോഡ്ജില്‍ മുറി വാടകയ്ക്കെടുത്തിരുന്നത്. അനീഷും ജോസും ഉള്‍പ്പെടെ നാലുപേരാണ് ഇവിടെ താമസിച്ചിരുന്നത്. വെള്ളിയാഴ്ച ബാക്കി മൂന്നുപേരും നാട്ടിലേക്ക് പോയെങ്കിലും ജോസ് മാത്രം ലോഡ്ജില്‍ തങ്ങി. തുടര്‍ന്ന് രാത്രി ഭക്ഷണം കഴിക്കാന്‍ പുറത്തിറങ്ങിയപ്പോഴാണ് ജോസ് സോളമനെ യാദൃശ്ചികമായി പരിചയപ്പെട്ടത്. കൊല്ലത്ത് മൂന്നുകിലോമീറ്റര്‍ ദൂരത്തിനുള്ളിലായിരുന്നു ഇരുവരുടെയും വീടുകള്‍.…
Read More » -
മലയാളികളുള്‍പ്പെടെ ലക്ഷക്കണക്കിന് പ്രവാസികളുടെ പണം തട്ടി; ഹീര ഗ്രൂപ്പ് സ്ഥാപക നൗഹീര ഷെയ്ഖ് അറസ്റ്റില്‍
ദുബായ്: മലയാളികള്‍ ഉള്‍പ്പെടെ നിരവധി പ്രവാസികളുടെ നിക്ഷേപം തട്ടിയെടുത്ത ഹീര ഗ്രൂപ്പ് സ്ഥാപക നൗഹീര ഷെയ്ഖ് ഇന്ത്യയില്‍ അറസ്റ്റില്‍. ഏകദേശം 5600 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പാണ് ഇവര്‍ നടത്തിയത്. ലക്ഷക്കണക്കിന് നിക്ഷേപകരെയാണ് ഇവര്‍ വഞ്ചിച്ചത്. ഇതില്‍ ഭൂരിഭാഗവും യുഎഇയിലെ പ്രവാസികളാണ്. 2018 മുതലുള്ള തട്ടിപ്പ് കേസുകളുമായി ബന്ധപ്പെട്ട് ഇവര്‍ക്കെതിരെ ജാമ്യമില്ലാത്ത വാറന്റുകള്‍ പുറപ്പെടുവിച്ചിരുന്നു. ഇതേത്തുടര്‍ന്ന് ഇന്നലെ വൈകിട്ട് ഹൈദരാബാദ് സെന്‍ട്രല്‍ ക്രൈം സ്റ്റേഷനില്‍ നിന്നുള്ള ഉദ്യോഗസ്ഥരാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഫരീദാബാദിലെ സൂരജ്കുണ്ഡ് പ്രദേശത്ത് യാത്ര ചെയ്യുന്നതിനിടെയാണ് നൗഹീരയെ കസ്റ്റഡിയിലെടുത്തത്. ഇവരെ ഹൈദരാബാദില്‍ എത്തിച്ച് കോടതിയില്‍ ഹാജരാക്കുമെന്ന് സെന്‍ട്രല്‍ ക്രൈം സ്റ്റേഷന്‍ ഡെപ്യൂട്ടി കമ്മീഷണര്‍ ശ്വേത പറഞ്ഞു. 2024 ഒക്ടോബറില്‍ സുപ്രീം കോടതി ഇവരുടെ ജാമ്യം റദ്ദാക്കി കീഴടങ്ങാന്‍ നിര്‍ദേശിച്ചിരുന്നു. എന്നാല്‍, ഇവര്‍ കോടതിയില്‍ കീഴടങ്ങാത്തതിനെ തുടര്‍ന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഹീര ടെക്‌സ്‌റ്റൈല്‍സ്, ഹീര ഗോള്‍ഡ്, ഹീര ഫുഡക്‌സ് തുടങ്ങിയ ബിസിനസുകളിലൂടെ ആള്‍ക്കാരില്‍ നിന്നും 36 ശതമാനം വരെ പ്രതിമാസ…
Read More » -
യുവാവിനെ ആക്രമിച്ച് ഫോണും പണവും കവര്‍ന്ന കേസ്; പ്രായപൂര്‍ത്തിയാകാത്ത കുട്ടിയടക്കം മൂന്നു പേര്‍ പിടിയില്‍
കോഴിക്കോട്: ഇന്ത്യന്‍ കോഫി ഹൗസില്‍നിന്ന് ജോലികഴിഞ്ഞ് പോവുകയായിരുന്ന യുവാവിനെ ആക്രമിച്ച് ഫോണും പണവും കവര്‍ന്ന കേസില്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടിയടക്കം മൂന്നു പേരെ പോലിസ് അറസ്റ്റ് ചെയ്തു. മുഖദാര്‍ സ്വദേശികളായ കളരിവീട്ടില്‍ മുഹമ്മദ് അജ്മല്‍ (22) മറക്കുംകടവ് വീട്ടില്‍ മുഹമ്മദ് അഫ്‌സല്‍ (22) ഇരുവരുടെയും സുഹൃത്തായ പ്രായപൂര്‍ത്തിയാകാത്തയാള്‍ എന്നിവരാണ് കസബ പോലീസിന്റെ പിടിയിലായത്. മേയ് 15-ന് രാത്രിയാണ് സംഭവം. ഇന്ത്യന്‍ കോഫി ഹൗസില്‍നിന്ന് ജോലികഴിഞ്ഞ് പോവുകയായിരുന്ന കണ്ണൂര്‍ സ്വദേശിയായ യുവാവാണ് ആക്രമിക്കപ്പെട്ടത്. യുവാവിനെ അടിച്ചു പരിക്കേല്‍പ്പിച്ച് ബാങ്ക് അക്കൗണ്ടിന്റെ പാസ്വേഡ് ഭീഷണിപ്പെടുത്തി വാങ്ങുകയും മൊബൈല്‍ഫോണ്‍ പിടിച്ചുപറിച്ചു കൊണ്ടുപോവുകയുമായിരുന്നു. മൂവരും ചേര്‍ന്ന് യുവാവിന്റെ അക്കൗണ്ടിലുണ്ടായിരുന്ന 19,000 രൂപ് ട്രാന്‍സ്ഫര്‍ചെയ്‌തെടുക്കുകയുംചെയ്തു. പ്രായപൂര്‍ത്തിയാവാത്ത കുട്ടിയെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് മുന്‍പാകെ ഹാജരാക്കി. പിന്നീട് പിതാവിന്റെകൂടെ പറഞ്ഞയക്കുകയും മറ്റുരണ്ടുപേരെ കോടതിയില്‍ ഹാജരാക്കുകയുംചെയ്തു. കസബ ഇന്‍സ്‌പെക്ടര്‍ കിരണ്‍ സി. നായരുടെ നേതൃത്വത്തില്‍ എസ്‌ഐ സനീഷ്, എഎസ്‌ഐ സജേഷ്‌കുമാര്‍, എസ്സിപിഒമാരായ രഞ്ജിത്ത്, വിപിന്‍ ചന്ദ്രന്‍, സുമിത് ചാള്‍സ്, സിപിഒ വിപിന്‍രാജ് എന്നിവരായിരുന്നു…
Read More »