Crime

  • പൊലീസ് സ്റ്റേഷനിലെ ശുചിമുറിയിലെ വെള്ളം കുടിക്കാന്‍ ആവശ്യപ്പെട്ടതും അസഭ്യം പറഞ്ഞതും എഎസ്ഐ പ്രസന്നന്‍; എസ്‌ഐക്ക് പിന്നാലെ സസ്‌പെന്‍ഷന്‍

    തിരുവനന്തപുരം: പേരൂര്‍ക്കട സംഭവത്തില്‍ ദളിത് യുവതിയെ സ്റ്റേഷനില്‍ വെച്ച് അസഭ്യം പറഞ്ഞതും ശുചിമുറിയിലെ വെള്ളം കുടിക്കാന്‍ പറഞ്ഞതും സസ്‌പെന്‍ഡ് ചെയ്യപ്പെട്ട എ.എസ്.ഐ പ്രസന്നന്‍. േകസില്‍ ഉദ്യോഗസ്ഥരുടെ പങ്ക് അന്വേഷിക്കാന്‍ ചുമതലപ്പെടുത്തിയ എസിപിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കമ്മീഷണറാണ് എഎസ്‌ഐക്കെതിരെ നടപടിയെടുത്തത് സംഭവത്തില്‍ കൂടുതല്‍ പൊലീസുകാര്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ അറിയിച്ചു. ഇതിനായി പേരൂര്‍ക്കട സ്റ്റേഷനിലെ കൂടുതല്‍ സിസിടിവി ദൃശ്യങ്ങളും പരിശോധിക്കും. സംഭവത്തില്‍ കഴിഞ്ഞദിവസം പേരൂര്‍ക്കട സ്റ്റേഷന്‍ എസ്‌ഐ പ്രസാദിനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇരുവരെയും കൂടാതെ മറ്റൊരു ഉദ്യോഗസ്ഥന്‍ കൂടി തന്നെ അപമാനിച്ചുവെന്നും ബിന്ദു ആരോപിച്ചിരുന്നു. മാല മോഷ്ടിച്ചെന്ന വ്യാജ പരാതിയുടെ പേരിലാണു നെടുമങ്ങാട് സ്വദേശി ബിന്ദുവിന് ദുരനുഭവം നേരിടേണ്ടി വന്നത്. പരാതി വ്യാജമാണെന്ന് തെളിഞ്ഞതോടെ പൊലീസ് ബിന്ദുവിന് എതിരെ രജിസ്റ്റര്‍ ചെയ്തിരുന്ന എഫ്‌ഐആര്‍ പിന്‍വലിച്ചു. ബിന്ദു ജോലിക്ക് നിന്ന വീട്ടില്‍നിന്ന് സ്വര്‍ണ്ണമാല കാണാനില്ലെന്ന് വീട്ടുടമ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് പേരൂര്‍ക്കട പൊലീസ് സ്റ്റേഷനില്‍ എത്തിച്ച് എസ് ഐ ഉള്‍പ്പടെയുള്ളവര്‍…

    Read More »
  • മകളെ കൊലപ്പെടുത്തിയത് ഭര്‍ത്താവിന്റെ കുടുംബം വിഷമിക്കുന്നത് കാണാന്‍! കുറ്റബോധമോ സങ്കടമോ ഇല്ല; സന്ധ്യ സുഖമായി കിടന്നുറങ്ങി

    എറണാകുളം: നാലുവയസുകാരി കല്യാണിയെ അമ്മ സന്ധ്യ കൊലപ്പെടുത്തിയത് ഭര്‍തൃകുടുംബം വിഷമിക്കുന്നത് കാണാനുള്ള ആഗ്രഹംകൊണ്ടെന്ന് പൊലീസ്. ഭര്‍ത്താവ് സുഭാഷിന്റേത് ആണ്‍മക്കള്‍ കൂടുതലുള്ള കുടുംബമാണ്. കല്യാണിയെ കുടുംബത്തിലെ എല്ലാവരും സ്‌നേഹിച്ചത് സന്ധ്യയ്ക്ക് ഇഷ്ടമല്ലായിരുന്നു. സുഭാഷിന്റെ അമ്മ കുട്ടിയെ കൂടുതല്‍ ലാളിക്കുന്നതും സന്ധ്യ വിലക്കിയിരുന്നുവെന്നും പൊലീസ് പറയുന്നു. സുഭാഷ് അറിയാതെ സന്ധ്യയുടെ വീട്ടില്‍ നിന്ന് 1 ലക്ഷം രൂപ വാങ്ങിയിരുന്നു. തനിക്കുവേണ്ടിയല്ല ഈ പണം വാങ്ങിയതെന്ന് സുഭാഷ് സന്ധ്യയുടെ വീട്ടില്‍ വിളിച്ചുപറഞ്ഞു. ഈ പണം എന്തിന് ചെലവഴിച്ചു എന്നും കണ്ടെത്താനായില്ല. ഇതും സന്ധ്യയുടെ വൈരാഗ്യം കൂട്ടിയെന്നാണ് വിലയിരുത്തല്‍. അതേസമയം, നാല് വയസുകാരി മകളെ പുഴയില്‍ എറിഞ്ഞു കൊന്നതില്‍ അമ്മയ്ക്ക് കുറ്റബോധമോ സങ്കടമോ ഇല്ലെന്ന് പൊലീസ്. രാത്രി പൊലീസ് വാങ്ങി നല്‍കിയ ഭക്ഷണം കഴിച്ചു. ശേഷം സന്ധ്യ സുഖമായി സ്റ്റേഷനില്‍ കിടന്ന് ഉറങ്ങി. ഇന്നലെ നടത്തിയ ചോദ്യം ചെയ്യലിലാണ് സന്ധ്യ കൊലപാതകവുമായി ബന്ധപ്പെട്ട കൂടുതല്‍ കാര്യങ്ങള്‍ പൊലീസിനോട് പറഞ്ഞത്. സന്ധ്യയെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് ഉടന്‍ പൊലീസ് കോടതിയെ സമീപിക്കും.…

    Read More »
  • ഐബി ഉദ്യോഗസ്ഥയുടെ മരണം; 57 ദിവസം കഴിഞ്ഞിട്ടും സുകാന്ത് എവിടെയെന്ന് കുടുംബം, അന്വേഷണം വേഗത്തിലാക്കണം

    പത്തനംതിട്ട: ഐബി ഉദ്യോഗസ്ഥയുടെ മരണത്തില്‍ പൊലീസ് അന്വേഷണം വേഗത്തില്‍ ആക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം രംഗത്ത്. മരണം ഉണ്ടായി 57 ദിവസം കഴിഞ്ഞിട്ടും പ്രതി സുകാന്ത് സുരേഷിനെ പൊലീസ് പിടികൂടുന്നില്ലെന്ന് കുടുംബം പറഞ്ഞു. കഴിഞ്ഞദിവസം കുടുംബം മുഖ്യമന്ത്രിയെ കണ്ടിരുന്നു. അന്വേഷണം വേഗത്തില്‍ ആക്കുമെന്ന് ഉറപ്പ് നല്‍കിയതാണ്. പൊലീസ് നടപടിയെടുത്തില്ലെങ്കില്‍ മറ്റു വഴികള്‍ നോക്കേണ്ടിവരുമെന്നും കുടുംബം പറഞ്ഞു. അതിനിടെ, പ്രതി സുകാന്തിന്റെ മുന്‍കൂര്‍ ജാമ്യ അപേക്ഷ നാളെ ഹൈക്കോടതി വീണ്ടും പരിഗണിക്കും. ഐബി ഉദ്യോഗസ്ഥ ജീവനൊടുക്കിയ സംഭവത്തില്‍ പ്രതി സുകാന്തിന്റെ അച്ഛനെയും അമ്മയേയും കഴിഞ്ഞ മാസം പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. സുകാന്തിനെ കണ്ടെത്താനാകാത്ത സാഹചര്യത്തിലായിരുന്നു പൊലീസിന്റെ നീക്കം. കേസില്‍ അച്ഛനും അമ്മയും പ്രതികളല്ലെന്നും ചോദ്യം ചെയ്യാനാണ് കസ്റ്റഡിയിലെടുത്തതെന്നും പൊലീസ് വ്യക്തമാക്കിയിരുന്നു. പ്രതി സുകാന്തിനൊപ്പം ഇവര്‍ ഒളിവിലായിരുന്നു. അതേസമയം, ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യയില്‍ സുകാന്ത് സുരേഷിനെതിരെ ബലാത്സംഗ കുറ്റം അടക്കം ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ലൈംഗിക പീഡനത്തിന് തെളിവുകള്‍ ലഭിച്ച സാഹചര്യത്തിലാണ് നടപടി. മാര്‍ച്ച് 24 നാണ്…

    Read More »
  • മാലമോഷണത്തിന്റെ പേരില്‍ ദലിത് സ്ത്രീയെ കസ്റ്റഡിയില്‍ വെച്ച് ചോദ്യം ചെയ്യല്‍: എഎസ്ഐക്കും സസ്പെന്‍ഷന്‍

    തിരുവനന്തപുരം: ഇല്ലാത്ത മാലമോഷണത്തിന്റെ പേരില്‍ പേരൂര്‍ക്കട പൊലീസ് സ്റ്റേഷനില്‍ ദലിത് യുവതിക്ക് ക്രൂരപീഡനം ഏല്‍ക്കേണ്ടി വന്ന സംഭവത്തില്‍ എഎസ്ഐ പ്രസന്നനെയും സസ്പെന്‍ഡ് ചെയ്തു. ജിഡി ചുമതലയുണ്ടായിരുന്ന പ്രസന്നന്‍ കൃത്യനിര്‍വഹണത്തില്‍ വീഴ്ച വരുത്തിയെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. എഎസ്ഐ പ്രസന്നന്‍ അമിതാധികാര പ്രയോഗം നടത്തിയെന്നും കണ്ടെത്തിയിരുന്നു. ആക്ഷേപത്തില്‍ കന്റാണ്‍മെന്റ് എസിപി വിശദമായ അന്വേഷണം നടത്തുകയും സിസിടിവി ദൃശ്യങ്ങള്‍ അടക്കം പരിശോധിച്ചശേഷമാണ് പൊലീസ് കമ്മീഷണര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയത്. പൊലീസ് സ്റ്റേഷനില്‍ വെച്ച് ഏറ്റവും മോശമായ തരത്തില്‍ പെരുമാറിയത് എഎസ്ഐ പ്രസന്നനാണെന്ന് ബിന്ദു ആരോപിച്ചിരുന്നു. ജിഡി ചാര്‍ജുണ്ടായിരുന്ന എഎസ്ഐ പ്രസന്നന്‍ ബിന്ദുവിനെ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. സംഭവത്തില്‍ എസ്ഐ പ്രസാദിനെ സസ്പെന്‍ഡ് ചെയ്തിരുന്നു. അന്യായമായി സ്ത്രീയെ സ്റ്റേഷനില്‍ കൊണ്ടു വരികയും, സുപ്രീംകോടതി മാര്‍ഗനിര്‍ദേശങ്ങളെല്ലാം തെറ്റിച്ച് തടങ്കലില്‍ പാര്‍പ്പിച്ച് രാത്രി മുഴുവന്‍ ചോദ്യം ചെയ്യുകയും ചെയ്തു. ഈ വീഴ്ചകളുടെ പേരിലാണ് എസ്ഐക്കെതിരെ നടപടിയെടുത്തിട്ടുള്ളത്. സംഭവത്തില്‍ കൂടുതല്‍ ഉദ്യോഗസ്ഥരുടെ പങ്ക് അന്വേഷിച്ചു വരികയാണ്. കൂടാതെ, മാലമോഷണക്കേസില്‍ വീണ്ടും അന്വേഷണം നടത്താനും…

    Read More »
  • അങ്ങാടിപ്പുറത്ത് സ്ത്രീയെ റെയില്‍വേട്രാക്കില്‍ തള്ളിയിട്ട് സ്വര്‍ണമാല കവര്‍ന്നു; പ്രതി കോഴിക്കോട്ടുനിന്ന് പിടിയില്‍

    മലപ്പുറം: അങ്ങാടിപ്പുറത്ത് റെയില്‍വേട്രാക്കിലൂടെ നടന്നുപോകുകയായിരുന്ന സ്ത്രീയെ ട്രാക്കില്‍ തള്ളിയിട്ട് മാല കവര്‍ന്ന കേസിലെ പ്രതി പിടിയിലായി. കൊളത്തൂര്‍ വെങ്ങാട് സ്വദേശി വെളുത്തേടത്തുപറമ്പില്‍ വിജീഷ് (36) ആണ് പെരിന്തല്‍മണ്ണ പോലീസിന്റെ പിടിയിലായത്. 14ന് വൈകീട്ടായിരുന്നു സംഭവം. അങ്ങാടിപ്പുറത്തെ ബാറിലെ ശുചീകരണത്തൊഴിലാളിയായ സ്ത്രീ ജോലികഴിഞ്ഞ് റെയില്‍വേട്രാക്കിലൂടെ വീട്ടിലേക്കു മടങ്ങുന്ന സമയം പുറകില്‍ വന്ന പ്രതി വശത്തേക്കു തള്ളിയിട്ട് കഴുത്തിലണിഞ്ഞിരുന്ന രണ്ടേമുക്കാല്‍ പവന്‍ വരുന്ന സ്വര്‍ണമാല പൊട്ടിച്ചെടുത്ത് ഓടിപ്പോകുകയായിരുന്നു. സ്ത്രീ പുറകെ ഓടിയെങ്കിലും മോഷ്ടാവിനെ പിടിക്കാനായില്ല. ഒടുവില്‍ ജോലിചെയ്യുന്ന സ്ഥാപനത്തില്‍പ്പോയി പറഞ്ഞ് ആളെക്കൂട്ടിയും തിരച്ചില്‍ നടത്തി. എന്നിട്ടും പ്രതിയെ കണ്ടെത്താനായിരുന്നില്ല. തുടര്‍ന്ന് പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. ജില്ലാ പോലീസ് മേധാവി ആര്‍. വിശ്വനാഥിന്റെ നിര്‍ദേശപ്രകാരം പെരിന്തല്‍മണ്ണ ഡിവൈഎസ്പി എ. പ്രേംജിത്ത്, സി.ഐ. സുമേഷ് സുധാകരന്‍ എന്നിവരുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതി വിജീഷിനെ കോഴിക്കോട്ടുനിന്ന് കസ്റ്റഡിയിലെടുത്തത്. പ്രതി കുറ്റം സമ്മതിച്ചതായും കൂടുതല്‍ ചോദ്യംചെയ്യാനും മോഷണമുതല്‍ കണ്ടെടുക്കാനും കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പ് നടത്തുമെന്നും പോലീസ്…

    Read More »
  • വീട്ടില്‍ നാടന്‍പാട്ട് റിഹേഴ്സല്‍ നടക്കുന്നതില്‍ തര്‍ക്കം; വീട്ടമ്മയെ കുത്തിക്കൊന്ന രണ്ടാംഭര്‍ത്താവിന് ജീവപര്യന്തം

    കൊല്ലം: യുവതിയെ കുത്തിക്കൊന്ന രണ്ടാംഭര്‍ത്താവിന് ജീവപര്യന്തം കഠിനതടവും ഒരുലക്ഷം രൂപ പിഴയും ശിക്ഷ. കരുനാഗപ്പള്ളി തൊടിയൂര്‍ അടയ്ക്കാമരത്തില്‍ വീട്ടില്‍ ശ്യാമള(പൂങ്കൊടി-42)യെ കുത്തിക്കൊന്ന കേസില്‍ തൊടിയൂര്‍ പുലിയൂര്‍വഞ്ചി തെക്ക് മുണ്ടപ്പള്ളില്‍ വീട്ടില്‍ രവീന്ദ്രനെ(67) ശിക്ഷിച്ച് കൊല്ലം ഫസ്റ്റ് അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജി പി.എന്‍. വിനോദാണ് ഉത്തരവ് നല്‍കിയത്. ശ്യാമളയുടെ ആദ്യവിവാഹത്തിലെ മകളായ ഗോപികയെയും ഗോപികയുടെ നാലുവയസ്സുള്ള മകളെയും കുത്തിക്കൊല്ലാന്‍ ശ്രമിച്ചതിന് അഞ്ചുവര്‍ഷംവീതം കഠിനതടവും 25,000 രൂപവീതം പിഴയും വിധിച്ചിട്ടുണ്ട്. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതിയാകും. 2023 ജൂലായ് എട്ടിനായിരുന്നു കേസിനാസ്പദമായ സംഭവം. ശ്യാമളയുടെ ആദ്യഭര്‍ത്താവ് ഗോപിനാഥന്‍ മരിച്ചതോടെ പ്രതി ശ്യാമളയുമായി അവരുടെ വീട്ടിലായിരുന്നു താമസം. ഗോപികയും മകളും തൊട്ടടുത്തുള്ള വീട്ടിലും. നാടന്‍പാട്ടുകാരിയായ ഗോപികയുടെ ട്രൂപ്പിലെ അംഗങ്ങള്‍ റിഹേഴ്സലിനായി വീട്ടില്‍ വരുന്നതിനെച്ചൊല്ലി രവീന്ദ്രന്‍ സ്ഥിരമായി വഴക്കുണ്ടാക്കുമായിരുന്നു. സംഭവദിവസം വൈകീട്ട് ഇതിനെച്ചൊല്ലി പ്രതി വഴക്കുണ്ടാക്കുകയും കൊല്ലുമെന്ന് ആക്രോശിച്ച് ഗോപികയെ കുത്താനായി ഓടിക്കുകയും ചെയ്തു. ആക്രമണത്തില്‍നിന്ന് ഗോപികയെ രക്ഷപ്പെടുത്താന്‍ ശ്രമിച്ച ശ്യാമളയുടെ കഴുത്തിനും നെഞ്ചിലും കുത്തി.…

    Read More »
  • കൊല്ലത്ത് ബൈക്ക് തടഞ്ഞുനിര്‍ത്തി യുവാവിനെ അഞ്ചംഗ സംഘം കുത്തിക്കൊന്നു; ഒപ്പമുണ്ടായിരുന്ന യുവാവിന് കുത്തേറ്റു

    കൊല്ലം: തുമ്പമണ്‍തൊടി കാരറക്കുന്നിന് സമീപം ബൈക്ക് തടഞ്ഞുനിര്‍ത്തി യുവാവിനെ കുത്തിക്കൊന്നു. മടത്തറ സ്വദേശി സുജിനാണ് (29) കൊല്ലപ്പെട്ടത്. രാത്രിയിലാണ് അഞ്ചംഗ സംഘം ആക്രമണം നടത്തിയത്. മുന്‍വൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് വിവരം. സുജിന്റെ ഒപ്പമുണ്ടായിരുന്ന അനന്ദുവിനും കുത്തേറ്റു. അഞ്ചംഗസംഘത്തിലെ മൂന്നുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. സുജിനും അക്രമിസംഘവും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായതായിരുന്നു. പിന്നീട് സുഹൃത്തുക്കളുമായി കാരംസ് കളിച്ചശേഷം ബൈക്കില്‍ വീട്ടിലേക്ക് പോകുമ്പോഴാണ് ആക്രമണം ഉണ്ടായത്. ബൈക്ക് തടഞ്ഞ് സുജിന്റെ വയറിലും അനന്ദുവിന്റെ മുതുകിലും കുത്തി. കുത്തിയവരെക്കുറിച്ചുള്ള വിവരങ്ങള്‍ അനന്ദു പൊലീസിന് കൈമാറി. അനന്ദു തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.  

    Read More »
  • പീഡനത്തിനിരയായ പെണ്‍കുട്ടിയെ സിഡബ്ല്യുസിയില്‍നിന്നു കടത്തിക്കൊണ്ടുവന്ന് വീണ്ടും പീഡിപ്പിച്ചു; വിവരം പുറത്തറിയുന്നത് പെണ്‍കുട്ടി ഗര്‍ഭിണിയായതോടെ: യുവാവ് അറസ്റ്റില്‍

    കൊല്ലം: സിഡബ്ല്യുസിയില്‍ കഴിയുകയായിരുന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ യുവാവ് പോലീസ് പിടിയില്‍. കുളത്തൂപ്പുഴ കല്ലുവെട്ടാന്‍കുഴി ആറ്റരികത്ത് പുത്തന്‍വീട്ടില്‍ സനോജ് (23) ആണ് കുളത്തൂപ്പുഴ പോലീസിന്റെ പിടിയിലായത്. ഒരുവര്‍ഷം മുന്‍പ് ഇതേ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ സനോജ് അറസ്റ്റിലായിരുന്നു. തുടര്‍ന്ന് പീഡനത്തിനിരയായ പെണ്‍കുട്ടിയെ സിഡബ്ല്യുസി സംരക്ഷണയില്‍ പാര്‍പ്പിച്ചു. ഈ കേസില്‍ ജയില്‍വാസം കഴിഞ്ഞിറങ്ങിയ പ്രതി പെണ്‍കുട്ടിയെ സിഡബ്ല്യൂസിയില്‍ നിന്നും കടത്തിക്കൊണ്ടു വന്നാണ്, വീണ്ടും പീഡിപ്പിച്ചത്. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ കുട്ടിയെ കൗണ്‍സലിങ്ങിനു വിധേയമാക്കിയപ്പോഴാണ് മൂന്നുമാസം ഗര്‍ഭിണിയാണെന്ന വിവരം അറിയുന്നത്. ഇതോടെ കുളത്തൂപ്പുഴ പോലീസിനു വിവരങ്ങള്‍ കൈമാറി. പീഡനത്തിനുശേഷം ഒളിവില്‍ പോയ പ്രതിയെ മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തില്‍ ഒരുമാസത്തിനുശേഷം ചെങ്ങന്നൂര്‍ തിരുവന്‍വണ്ടൂരില്‍നിന്നാണ് കുളത്തൂപ്പുഴ ഇന്‍സ്‌പെക്ടര്‍ അനീഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്. മുന്‍പും സമാനമായ കേസില്‍ പ്രതിയായിട്ടുള്ള ആളാണ് സനോജെന്ന് കുളത്തൂപ്പുഴ പോലീസ് പറഞ്ഞു. വൈദ്യപരിശോധനയ്ക്കുശേഷം പ്രതിയെ പുനലൂര്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.  

    Read More »
  • ഭാര്യയുടെ മൊബൈലില്‍ കാമുകനുമൊത്തുള്ള അശ്ലീല ദൃശ്യങ്ങള്‍; ചോദ്യം ചെയ്ത ഭര്‍ത്താവിനെ മയക്കി കിടത്തിയശേഷം മരത്തടി കൊണ്ട് തലയ്ക്കടിച്ചു കൊന്നു, ഭാര്യയും ബന്ധുവായ കാമുകനും അറസ്റ്റില്‍

    ലഖ്‌നൗ: ഭാര്യയുടെ അവിഹിത ബന്ധം ചോദ്യം ചെയ്ത ഭര്‍ത്താവിനെ ഭാര്യയും കാമുകനും ചേര്‍ന്ന് തലയ്ക്കടിച്ചു കൊന്നു. ഉത്തര്‍പ്രദേശിലെ കാന്‍പൂറിലാണ് സംഭവം. ലക്ഷ്മണ്‍ ഖേഡ ഗ്രാമനിവാസിയായ ധര്‍മേന്ദ്ര പാസിയാണ് മരക്കഷ്ണം കൊണ്ടുള്ള തലയ്ക്കടിയേറ്റ് മരിച്ചത്. ധര്‍മേന്ദ്രയെ അതിക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ ഭാര്യ റീനയേയും ധര്‍മ്മേന്ദ്രയുടെ ബന്ധുവായ സതീഷിനെയും പൊലീസ് അറസ്റ്റ് ചെയ്തു. റീനയും സതീഷും തമ്മിലുള്ള അവിഹിത ബന്ധം ചോദ്യം ചെയ്തതിനെ തുടര്‍ന്ന് ഇരുവരും ചേര്‍ന്ന് ധര്‍മേന്ദ്രയെ അതിക്രൂരമായി കൊലപ്പെടുത്തുക ആയിരുന്നു. മെയ് 11നാണ് റീനയും സതീഷും കൂടി ധര്‍മ്മേന്ദ്രയെ മരക്കഷ്ണത്തിന് തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്. റീനയും ബന്ധുവായ സതീഷും തമ്മില്‍ പ്രണയബന്ധമുണ്ടായിരുന്നത് ഭര്‍ത്താവ് ധര്‍മ്മേന്ദ്ര കണ്ടെത്തിയിരുന്നു. തുടര്‍ന്ന് റീനയ്ക്ക് ധര്‍മ്മേന്ദ്ര താക്കീത് നല്‍കിയിരുന്നു. എന്നാല്‍ ഇരുവരും വീണ്ടും ബന്ധം തുടര്‍ന്നു. ദിവസവും മണിക്കൂറുകളോളമാണ് ഇരുവരും ഫോണില് സംസാരിച്ചിരുന്നത്. ഇതിനിടെ കൊല്ലപ്പെടുന്ന ദിവസം റീനയുടെ ഫോണില്‍ സതീഷുമായുള്ള അശ്ലീല ദൃശ്യങ്ങളും ധര്‍മ്മേന്ദ്ര കണ്ടെത്തിയിരുന്നു. ഇതേ ചൊല്ലി ഇരുവരും തമ്മില്‍ വഴക്കായി. ഇതിന് പിന്നാലെയാണ് പ്രതികള്‍…

    Read More »
  • വിശുദ്ധ യോദ്ധാവായി മാറിയ സൈനിക ജനറല്‍: അസിം മുനീറിന്റെ നേതൃത്വത്തില്‍ പാകിസ്താനിലെ തീവ്രവാദം അപകടകരമായ പരിണാമത്തില്‍; നടക്കുന്നത് മൂന്നാം തലമുറ ജിഹാദ്; രാജ്യ നയത്തിന്റെ ഭാഗം; സൈനികരുടെ മതപരമായ ബാധ്യതയാക്കി യുദ്ധത്തെ മാറ്റിയെന്നും ഇന്റലിജന്‍സ്

    ഇസ്ലാമാബാദ്: പാകിസ്താനിലെ ജിഹാദിന്റെ അപകടകരമായ പരിണാമത്തെക്കുറിച്ചു മുന്നറിയിപ്പു നല്‍കി ഉയര്‍ന്ന ഇന്റലിജന്‍സ് വൃത്തങ്ങള്‍. പഹല്‍ഗാം ആക്രമണത്തിനുമുമ്പ് പാകിസ്താന്‍ ജനറലും ഇപ്പോള്‍ ഫീല്‍ഡ് മാര്‍ഷലുമായി നിയമിക്കപ്പെട്ട അസിം മുനീര്‍ നടത്തിയ പ്രസംഗം കൂട്ടക്കൊലയ്ക്കുള്ള പരസ്യമായ ആഹ്വാനമായിരുന്നു. പ്രസംഗം നടത്തി 96 മണിക്കൂറിനുള്ളില്‍ 26 ഹിന്ദുക്കളെയാണ് തീവ്രവാദികള്‍ വെടിവച്ചുകൊന്നത്. യുദ്ധത്തിനായി ഇസ്ലാമിക വിശ്വാസത്തെ ചൂഷണം ചെയ്യുന്ന, വിശുദ്ധ യോദ്ധാവായി മാറിയ സൈനിക മേധാവിയെ നേരിടുന്നത് ഇന്ത്യയെ സംബന്ധിച്ചു വെല്ലുവിളി നിറഞ്ഞതാണെന്നും ഇന്റലിജന്‍സ് വൃത്തങ്ങള്‍ വെളിപ്പെടുത്തിയെന്നു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. ഭരണകൂടത്തിന്റെ അധികാരമുപയോഗിച്ചു ഖുറാനെ ആയുധമാക്കി മൂന്നാംതലമുറ ജിഹാദാണു അസിം മുനീര്‍ നയിക്കുന്നത്. ഒരു രാജ്യത്തിന്റെയാകെ പിന്തുണയോടെ, കശ്മീരിനെ മോചിപ്പിക്കുകയെന്ന നീക്കമാണു നടത്തുന്നത്. ഇതേ ലക്ഷ്യവുമായി പ്രവര്‍ത്തിക്കുന്ന ഹാഫിസ് സയീദിന്റെയും മൗലാന മസൂദ് അസ്ഹറിന്റെയും നീക്കങ്ങളുമായി ചേര്‍ന്നു പോകുന്നു. സയീദിനും അസ്ഹറിനും സൈനിക സംഘാടനത്തിന്റെ കരുത്തില്ല. എന്നാല്‍, അധികാരം, മതപരമായ അധികാരം, തീവ്രവാദ പ്രത്യയശാസ്ത്രം എന്നിവ സംയോജിപ്പിച്ചാണു മുനീറിന്റെ നീക്കങ്ങള്‍. സൈന്യത്തെയും മതത്തെയും കൂട്ടിയിണക്കി…

    Read More »
Back to top button
error: