Crime

  • വീടിന് മുന്നിലെ റോഡില്‍ മൂത്രമൊഴിക്കുന്നതിനെച്ചൊല്ലി സംഘര്‍ഷം; ഒരാളുടെ ചൂണ്ടുവിരല്‍ അറ്റു, പ്രതിയുടെ അമ്മയക്കും പരുക്ക്

    ഇടുക്കി: വീടിനുമുന്‍വശത്തെ റോഡില്‍ മൂത്രമൊഴിക്കുന്നതിനെച്ചൊല്ലിയുണ്ടായ തര്‍ക്കം സംഘര്‍ഷത്തിനിടയാക്കി. മൂന്നു യുവാക്കള്‍ക്കും പ്രതിയുടെ അമ്മയ്ക്കും പരിക്കേറ്റു. യുവാക്കളില്‍ ഒരാളുടെ ചൂണ്ടുവിരല്‍ അറ്റു. പുത്തന്‍കുരിശ് സ്വദേശികളായ വിഷ്ണു(26), വിശാല്‍(23), അജിഷ് (26) എന്നിവര്‍ക്കാണ് പരിക്കേറ്റത്. വിഷ്ണുവിന്റെ ഇടതുകൈയുടെ ചൂണ്ടുവിരലാണ് അറ്റത്. അജിഷിന്റെ കൈയുടെ എല്ലിനും വാരിയെല്ലിനും പൊട്ടലുണ്ട്. പ്രതി മറയൂര്‍ മേലാടി സ്വദേശി മണികണ്ഠനെ(24) മറയൂര്‍ പോലീസ് ഞായറാഴ്ച പയസ് നഗറില്‍നിന്ന് പിടികൂടി. ഇയാളുടെ പേരില്‍ വധശ്രമത്തിന് കേസെടുത്തു. മണികണ്ഠന്റെ അമ്മ കവിതയ്ക്കും സംഭവത്തില്‍ പരിക്കേറ്റു. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത്-മറയൂര്‍ മേലാടിയില്‍ ശനിയാഴ്ച രാത്രി 9.30-നാണ് സംഭവം. തൃപ്പൂണിത്തുറ പുത്തന്‍കുരിശില്‍നിന്നും കാന്തല്ലൂരില്‍ താമസിക്കാനെത്തിയതാണ് സഞ്ചാരികളുടെ സംഘം. മേലാടിയിലെ പെട്രോള്‍ പമ്പിലെത്തിയപ്പോള്‍ ഇവര്‍ക്കൊപ്പമുള്ള സ്ത്രീകള്‍, അവിടെത്തന്നെയുള്ള ശൗചാലയത്തില്‍ പോയി. നാല് യുവാക്കള്‍ റോഡിലേക്കിറങ്ങി. എതിര്‍വശത്തെ വീട്ടിലുണ്ടായിരുന്ന കവിത എത്തി ഇവിടെ മൂത്രം ഒഴിക്കരുതെന്ന് പറഞ്ഞു. തങ്ങള്‍ മൂത്രം ഒഴിച്ചില്ലെന്ന് യുവാക്കളും പറഞ്ഞു. ഇതിനെച്ചൊല്ലിയാണ് തര്‍ക്കം ഉണ്ടായത്. ഇതിനിടെ, വീട്ടിലുണ്ടായിരുന്ന മണികണ്ഠന്‍ വാക്കത്തിയുമായി എത്തി തങ്ങളെ വെട്ടിയെന്നാണ്…

    Read More »
  • യുവതിയെ വീട്ടില്‍ക്കയറി കൊലപ്പെടുത്തി; മകളുടെ വിവാഹത്തിന് കരുതിയ സ്വര്‍ണവും പണവും കവര്‍ന്നു

    ബെംഗളൂരു: സ്ത്രീയെ കൊലപ്പെടുത്തി വീട്ടില്‍നിന്ന് പണവും സ്വര്‍ണവും മൊബൈല്‍ഫോണും കവര്‍ന്നു. ബെംഗളൂരു കോട്ടണ്‍പേട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന ലത(40)യെയാണ് വീട്ടില്‍ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്. തിങ്കളാഴ്ച രാവിലെയായിരുന്നു സംഭവം. ലതയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയശേഷം വീട്ടില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണവും പണവും കവര്‍ന്നതായാണ് പോലീസ് പറയുന്നത്. സംഭവസമയത്ത് ലത മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഇവരുടെ ഭര്‍ത്താവ് പ്രകാശ് ബെംഗളൂരുവിലെ വസ്ത്രവ്യാപാരിയാണ്. ഇദ്ദേഹം കടയിലായിരുന്നു. മകള്‍ ജോലിക്കും മകന്‍ സ്‌കൂളിലും പോയതായിരുന്നു. ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാനായി ഭര്‍ത്താവ് വീട്ടിലെത്തിയപ്പോഴാണ് ലതയെ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്. മകളുടെ വിവാഹത്തിനുള്ള ഒരുക്കങ്ങള്‍ക്കിടെയാണ് ലതയുടെ കൊലപാതകം. മകളുടെ വിവാഹത്തിനായി കുടുംബം സ്വരൂപിച്ച പണവും സ്വര്‍ണവുമാണ് വീട്ടില്‍നിന്ന് നഷ്ടപ്പെട്ടതെന്നും പോലീസ് പറഞ്ഞു. സംഭവത്തില്‍ സമീപത്തെ സിസിടിവി ദൃശ്യങ്ങളടക്കം കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. കുടുംബവുമായി ബന്ധമുള്ളവരെയും പോലീസ് ചോദ്യംചെയ്തുവരികയാണ്.  

    Read More »
  • ബേപ്പൂര്‍ ലോഡ്ജിലെ കൊലപാതകത്തില്‍ പ്രതി വലയില്‍; അമ്മയെ ഫോണ്‍വിളിച്ചത് തുമ്പായി, തൂത്തുക്കുടിയിലേക്ക് പോകുന്നതിനിടെ ആളെ തൂക്കി

    കോഴിക്കോട്: ബേപ്പൂരില്‍ മത്സ്യത്തൊഴിലാളിയെ കഴുത്തറത്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി പിടിയിലായി. കൊല്ലം സ്വദേശിയായ സോളമനെ കൊലപ്പെടുത്തിയ കേസിലാണ് പ്രതിയായ കൊല്ലം വാടിക്കല്‍ മുദാക്കര ജോസി(35)നെ ഫറോക്ക് എസിപി എ.എം. സിദ്ദീഖിന്റെ കീഴിലുള്ള സ്പെഷ്യല്‍ സ്‌ക്വാഡും ബേപ്പൂര്‍ പോലീസും ചേര്‍ന്ന് പിടികൂടിയത്. സംഭവത്തിന് ശേഷം ഒളിവിലായിരുന്ന പ്രതി ആലപ്പുഴയിലെ പുന്നപ്രയില്‍നിന്ന് തമിഴ്നാട്ടിലെ തൂത്തുക്കുടിയിലേക്ക് പോകുന്നതിനിടെയാണ് പോലീസിന്റെ വലയിലായത്. ശനിയാഴ്ച രാവിലെയാണ് ബേപ്പൂര്‍ ഹാര്‍ബര്‍ റോഡ് ജങ്ഷനിലെ ത്രീസ്റ്റാര്‍ ലോഡ്ജിലെ മുറിയില്‍ സോളമനെ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്. സംഭവത്തിന് പിന്നാലെ പ്രതിയായ ജോസ് സ്ഥലത്തുനിന്ന് മുങ്ങിയിരുന്നു. മദ്യപാനത്തിനിടെയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പോലീസ് പറയുന്നത്. പ്രതിയുടെ സുഹൃത്തായ അനീഷ് എന്നയാളാണ് ലോഡ്ജില്‍ മുറി വാടകയ്ക്കെടുത്തിരുന്നത്. അനീഷും ജോസും ഉള്‍പ്പെടെ നാലുപേരാണ് ഇവിടെ താമസിച്ചിരുന്നത്. വെള്ളിയാഴ്ച ബാക്കി മൂന്നുപേരും നാട്ടിലേക്ക് പോയെങ്കിലും ജോസ് മാത്രം ലോഡ്ജില്‍ തങ്ങി. തുടര്‍ന്ന് രാത്രി ഭക്ഷണം കഴിക്കാന്‍ പുറത്തിറങ്ങിയപ്പോഴാണ് ജോസ് സോളമനെ യാദൃശ്ചികമായി പരിചയപ്പെട്ടത്. കൊല്ലത്ത് മൂന്നുകിലോമീറ്റര്‍ ദൂരത്തിനുള്ളിലായിരുന്നു ഇരുവരുടെയും വീടുകള്‍.…

    Read More »
  • മലയാളികളുള്‍പ്പെടെ ലക്ഷക്കണക്കിന് പ്രവാസികളുടെ പണം തട്ടി; ഹീര ഗ്രൂപ്പ് സ്ഥാപക നൗഹീര ഷെയ്ഖ് അറസ്റ്റില്‍

    ദുബായ്: മലയാളികള്‍ ഉള്‍പ്പെടെ നിരവധി പ്രവാസികളുടെ നിക്ഷേപം തട്ടിയെടുത്ത ഹീര ഗ്രൂപ്പ് സ്ഥാപക നൗഹീര ഷെയ്ഖ് ഇന്ത്യയില്‍ അറസ്റ്റില്‍. ഏകദേശം 5600 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പാണ് ഇവര്‍ നടത്തിയത്. ലക്ഷക്കണക്കിന് നിക്ഷേപകരെയാണ് ഇവര്‍ വഞ്ചിച്ചത്. ഇതില്‍ ഭൂരിഭാഗവും യുഎഇയിലെ പ്രവാസികളാണ്. 2018 മുതലുള്ള തട്ടിപ്പ് കേസുകളുമായി ബന്ധപ്പെട്ട് ഇവര്‍ക്കെതിരെ ജാമ്യമില്ലാത്ത വാറന്റുകള്‍ പുറപ്പെടുവിച്ചിരുന്നു. ഇതേത്തുടര്‍ന്ന് ഇന്നലെ വൈകിട്ട് ഹൈദരാബാദ് സെന്‍ട്രല്‍ ക്രൈം സ്റ്റേഷനില്‍ നിന്നുള്ള ഉദ്യോഗസ്ഥരാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഫരീദാബാദിലെ സൂരജ്കുണ്ഡ് പ്രദേശത്ത് യാത്ര ചെയ്യുന്നതിനിടെയാണ് നൗഹീരയെ കസ്റ്റഡിയിലെടുത്തത്. ഇവരെ ഹൈദരാബാദില്‍ എത്തിച്ച് കോടതിയില്‍ ഹാജരാക്കുമെന്ന് സെന്‍ട്രല്‍ ക്രൈം സ്റ്റേഷന്‍ ഡെപ്യൂട്ടി കമ്മീഷണര്‍ ശ്വേത പറഞ്ഞു. 2024 ഒക്ടോബറില്‍ സുപ്രീം കോടതി ഇവരുടെ ജാമ്യം റദ്ദാക്കി കീഴടങ്ങാന്‍ നിര്‍ദേശിച്ചിരുന്നു. എന്നാല്‍, ഇവര്‍ കോടതിയില്‍ കീഴടങ്ങാത്തതിനെ തുടര്‍ന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഹീര ടെക്‌സ്‌റ്റൈല്‍സ്, ഹീര ഗോള്‍ഡ്, ഹീര ഫുഡക്‌സ് തുടങ്ങിയ ബിസിനസുകളിലൂടെ ആള്‍ക്കാരില്‍ നിന്നും 36 ശതമാനം വരെ പ്രതിമാസ…

    Read More »
  • യുവാവിനെ ആക്രമിച്ച് ഫോണും പണവും കവര്‍ന്ന കേസ്; പ്രായപൂര്‍ത്തിയാകാത്ത കുട്ടിയടക്കം മൂന്നു പേര്‍ പിടിയില്‍

    കോഴിക്കോട്: ഇന്ത്യന്‍ കോഫി ഹൗസില്‍നിന്ന് ജോലികഴിഞ്ഞ് പോവുകയായിരുന്ന യുവാവിനെ ആക്രമിച്ച് ഫോണും പണവും കവര്‍ന്ന കേസില്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടിയടക്കം മൂന്നു പേരെ പോലിസ് അറസ്റ്റ് ചെയ്തു. മുഖദാര്‍ സ്വദേശികളായ കളരിവീട്ടില്‍ മുഹമ്മദ് അജ്മല്‍ (22) മറക്കുംകടവ് വീട്ടില്‍ മുഹമ്മദ് അഫ്‌സല്‍ (22) ഇരുവരുടെയും സുഹൃത്തായ പ്രായപൂര്‍ത്തിയാകാത്തയാള്‍ എന്നിവരാണ് കസബ പോലീസിന്റെ പിടിയിലായത്. മേയ് 15-ന് രാത്രിയാണ് സംഭവം. ഇന്ത്യന്‍ കോഫി ഹൗസില്‍നിന്ന് ജോലികഴിഞ്ഞ് പോവുകയായിരുന്ന കണ്ണൂര്‍ സ്വദേശിയായ യുവാവാണ് ആക്രമിക്കപ്പെട്ടത്. യുവാവിനെ അടിച്ചു പരിക്കേല്‍പ്പിച്ച് ബാങ്ക് അക്കൗണ്ടിന്റെ പാസ്വേഡ് ഭീഷണിപ്പെടുത്തി വാങ്ങുകയും മൊബൈല്‍ഫോണ്‍ പിടിച്ചുപറിച്ചു കൊണ്ടുപോവുകയുമായിരുന്നു. മൂവരും ചേര്‍ന്ന് യുവാവിന്റെ അക്കൗണ്ടിലുണ്ടായിരുന്ന 19,000 രൂപ് ട്രാന്‍സ്ഫര്‍ചെയ്‌തെടുക്കുകയുംചെയ്തു. പ്രായപൂര്‍ത്തിയാവാത്ത കുട്ടിയെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് മുന്‍പാകെ ഹാജരാക്കി. പിന്നീട് പിതാവിന്റെകൂടെ പറഞ്ഞയക്കുകയും മറ്റുരണ്ടുപേരെ കോടതിയില്‍ ഹാജരാക്കുകയുംചെയ്തു. കസബ ഇന്‍സ്‌പെക്ടര്‍ കിരണ്‍ സി. നായരുടെ നേതൃത്വത്തില്‍ എസ്‌ഐ സനീഷ്, എഎസ്‌ഐ സജേഷ്‌കുമാര്‍, എസ്സിപിഒമാരായ രഞ്ജിത്ത്, വിപിന്‍ ചന്ദ്രന്‍, സുമിത് ചാള്‍സ്, സിപിഒ വിപിന്‍രാജ് എന്നിവരായിരുന്നു…

    Read More »
  • മൂപ്പര്‍ക്കിത് സ്ഥിരം പണിയാ! വിവാഹവാഗ്ദാനം നല്‍കി വേറെ രണ്ട് യുവതികളെയും ചൂഷണം ചെയ്തു; സുകാന്ത് ജൂണ്‍ 10 വരെ റിമാന്‍ഡില്‍

    കൊച്ചി: ഐബി ഉദ്യോഗസ്ഥയുടെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രതി സുകാന്തിനെതിരേയുള്ള റിമാന്‍ഡ് റിപ്പോര്‍ട്ടിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. സുകാന്ത് വേറെയും സ്ത്രീകളെ പീഡിപ്പിച്ചുവെന്നും ഇവരില്‍നിന്ന് സാമ്പത്തിക നേട്ടം ഉണ്ടാക്കിയതിന് തെളിവുണ്ടെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. അറസ്റ്റിലായ സുകാന്തിനെ ജൂണ്‍ പത്താംതീയതി വരെയാണ് റിമാന്‍ഡ് ചെയ്തിരിക്കുന്നത്. ഐബി ഉദ്യോഗസ്ഥയുടെ മരണത്തിന് പിന്നാലെ ഒളിവില്‍ പോയ സുകാന്ത് കഴിഞ്ഞ ദിവസമാണ് കൊച്ചി ഡിസിപിക്ക് മുമ്പില്‍ ഹാജരായത്. തുടര്‍ന്ന് ഇന്ന് വഞ്ചിയൂര്‍ കോടതിയില്‍ ഹാജരാക്കി. ഇയാളെ ഒളിവില്‍ പോകാന്‍ സഹായിച്ച അമ്മാവന്‍ മോഹനനെ കേസില്‍ രണ്ടാം പ്രതിയായി ചേര്‍ത്തിട്ടുണ്ട്. തിരുവനന്തപുരത്ത് ആത്മഹത്യ ചെയ്ത ഐബി ഉദ്യോഗസ്ഥയ്ക്ക് പുറമെ മറ്റു രണ്ടു യുവതികളെ കൂടി ഇയാള്‍ ചൂഷണം ചെയ്തതായി തെളിയിക്കുന്ന വിവരങ്ങളാണ് റിമാന്‍ഡ് റിപ്പോര്‍ട്ടിലുള്ളത്. സഹപ്രവര്‍ത്തകയായിരുന്ന യുവതി, ഇയാള്‍ക്കൊപ്പം ജയ്പുരില്‍ ഐഎഎസ് പരീക്ഷാ പരിശീലനത്തിന് ഉണ്ടായിരുന്ന മറ്റൊരു യുവതി എന്നിവരെ ശാരീരികമായും സാമ്പത്തികമായും സുകാന്ത് ചൂഷണം ചെയ്തതായാണ് റിപ്പോര്‍ട്ട്. വിവാഹ വാഗ്ദാനം നല്‍കിയാണ് ഇയാള്‍ യുവതികളെ ചൂഷണം…

    Read More »
  • മനുഷ്യ അസ്ഥികൾ പൊടിച്ച് വിവിധ വിഷവസ്തുക്കളുമായി സംയോജിപ്പിച്ചുണ്ടാക്കുന്ന സിന്തറ്റിക് മയക്കുമരുന്നുമായി ബ്രിട്ടീഷ് യുവതി പിടിയിൽ, പിടികൂടിയത് 28 കോടി രൂപയുടെ മയക്കുമരുന്ന് ശേഖരം, കുഷ് ലഹരി നിർമാണത്തിനായി ശവകുടീരങ്ങൾ തകർത്ത് അസ്ഥികൂടങ്ങൾ മോഷ്ടിക്കുന്നതായി ബിബിസി റിപ്പോർട്ട്

    കൊളംബോ: മനുഷ്യ അസ്ഥികൾ കൊണ്ട് നിർമ്മിച്ച അതി മാരകമായ പുതിയതരം സിന്തറ്റിക് മയക്കുമരുന്നുമായി ബ്രിട്ടീഷ് യുവതി പിടിയിൽ. 100 പൗണ്ടിലധികം (ഏകദേശം 45 കിലോഗ്രാം) ലഹരിയുമായി 21 വയസുകാരി യുകെയിലെ മുൻ ഫ്ലൈറ്റ് അറ്റൻഡന്റായ ഷാർലറ്റ് മെയ് ലീയാണ് ശ്രീലങ്കയിൽ പിടിയിലായത്. കുറ്റം തെളിഞ്ഞാൽ ഇവർക്ക് 25 വർഷംവരെ തടവ് ശിക്ഷ ലഭിക്കുമെന്ന് ബിബിസി റിപ്പോർട്ട് ചെയ്യുന്നത്. ഈ മാസം ആദ്യം ശ്രീലങ്കൻ തലസ്ഥാനമായ കൊളംബോയിലെ ബന്ദാരനായകെ വിമാനത്താവളത്തിൽ വെച്ചാണ് ഇവർ അറസ്റ്റിലായത്. ബിബിസി റിപ്പോർട്ട് പ്രകാരം 3.3 മില്യൺ ഡോളർ (ഏകദേശം 28 കോടി രൂപ) വിലമതിക്കുന്ന മയക്കുമരുന്ന് ശേഖരമാണ് യുവതിയുടെ സ്യൂട്ട്കേസുകളിൽ സൂക്ഷിച്ചിരുന്നത്. എന്നാൽ ലഹരിമരുന്നുകളുടെ ശേഖരം എങ്ങനെ തന്റെ പെട്ടിക്കുള്ളിൽ വന്നുവെന്ന് അറിയില്ലെന്നു യുവതി പറയുന്നു. നിലവിൽ വടക്കൻ കൊളംബോയിലുള്ള ഒരു ജയിലിലാണ് അവരെ തടവിൽ പാർപ്പിച്ചിരിക്കുന്നത്. ‘കുഷ്’ എന്ന പേരിൽ അറിയപ്പെടുന്ന മനുഷ്യ അസ്ഥികൾകൊണ്ട് ഉണ്ടാക്കുന്ന ഈ ലഹരിമരുന്ന് ഏഴ് വർഷങ്ങൾക്ക് മുമ്പ് പടിഞ്ഞാറൻ ആഫ്രിക്കയിലാണ്…

    Read More »
  • കാലടിയില്‍ യുവതി വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍; മൃതദേഹം കണ്ടത് ഇളയമകന്‍

    എറണാകുളം: കാലടി നീലീശ്വരത്ത് യുവതിയെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ജിജിഷ സതീഷ് (29) ആണ് മരിച്ചത്. വിവാഹിതയും രണ്ടു കുട്ടികളുടെ അമ്മയുമാണ് ജിജിഷ. ഭര്‍ത്താവിനും കുട്ടികള്‍ക്കുമൊപ്പം നീലീശ്വരത്ത് വാടക വീട്ടിലാണ് ഇവര്‍ താമസിക്കുന്നത്. ചൊവ്വാഴ്ച രാത്രി 12 മണിയോടെ ഇളയമകനാണ് തൂങ്ങിയ നിലയില്‍ ജിജിഷയെ കണ്ടത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം അങ്കമാലി താലൂക്ക് ആശുപത്രിയില്‍. പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.  

    Read More »
  • ഇടപ്പള്ളിയില്‍നിന്ന് കാണാതായ വിദ്യാര്‍ഥിയെ തൊടുപുഴയില്‍ കണ്ടെത്തി; ഒപ്പമുണ്ടായിരുന്ന ആള്‍ക്കെതിരെ പോക്‌സോ കേസ്

    കൊച്ചി: ഇന്നലെ രാവിലെ ഇടപ്പള്ളിയില്‍ നിന്ന് കാണാതായ 13കാരനെ കണ്ടെത്തിയ കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. തൊടുപുഴ ബസ് സ്റ്റാന്‍ഡില്‍നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. കൈനോട്ടക്കാരനായ ശശികുമാറാണ് കുട്ടിയെക്കുറിച്ചുള്ള വിവരങ്ങള്‍ കുടുംബത്തെ വിളിച്ച് അറിയിച്ചത്. എന്നാല്‍ കുട്ടിയെയും ശശികുമാറിനെയും വിശദമായി ചോദ്യം ചെയ്തതോടെ കേസില്‍ പോക്‌സോ വകുപ്പുകള്‍ ചുമത്തി. ഇടപ്പള്ളിയിലെ പബ്ലിക് സ്‌കൂളില്‍ എട്ടാം ക്ലാസ് സേ പരീക്ഷയെഴുതാന്‍ പോയ കുട്ടിയെയാണ് കാണാതായത്. രാവിലെ 8.50ന് പിതാവാണ് സ്‌കൂട്ടറില്‍ സ്‌കൂളില്‍ വിട്ടത്. മഴയായത് കാരണം പരീക്ഷ എഴുതിക്കഴിഞ്ഞ കുട്ടിയെ ഉത്തരപേപ്പര്‍ വാങ്ങി അദ്ധ്യാപിക നേരത്തെ വിട്ടു. പുറത്തിറങ്ങിയ കുട്ടി പക്ഷേ ഉച്ചയ്ക്ക് ഒരു മണിയായിട്ടും വീട്ടിലെത്തിയില്ല. ഇതോടെ പിതാവ് സ്‌കൂളില്‍ വിളിച്ച് അന്വേഷിക്കുകയും പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു. കൊച്ചിയില്‍ നിന്നും പോയ കുട്ടി വൈകിട്ട് ആറുമണിയോടെയാണ് തൊടുപുഴ ബസ് സ്റ്റാന്‍ഡിലെത്തിയത്. രാത്രിയായതോടെ ഭയന്ന് കുട്ടി അടുത്തുകണ്ട ശശികുമാറിനോട് സഹായം ചോദിച്ചു. തന്നെ തിരിച്ച് വീട്ടിലെത്തിക്കാമോയെന്ന് ചോദിച്ചപ്പോള്‍ സഹായിക്കാമെന്ന് ശശികുമാര്‍ പറഞ്ഞു. എന്നാല്‍…

    Read More »
  • കളിയാക്കുന്നുവെന്ന് തെറ്റിദ്ധരിച്ച് ആക്രമണം, പിറ്റ്ബുള്ളിനെ വിട്ട് കടിപ്പിച്ചു; യുവാവ് അറസ്റ്റില്‍

    തിരുവനന്തപുരം: ഇലകമണ്‍ പഞ്ചായത്തിലെ തോണിപ്പാറയില്‍ 45കാരനെ ക്രൂരമായി മര്‍ദ്ദിക്കുകയും വളര്‍ത്തുനായയെ വിട്ട് കടിപ്പിക്കുകയും ചെയ്ത കേസില്‍ യുവാവ് അറസ്റ്റില്‍. അയിരൂര്‍ തോണിപ്പാറ സ്വദേശി സനല്‍(36)ആണ് അറസ്റ്റിലായത്. മേയ് നാലിനായിരുന്നു സംഭവം. സമീപവാസിയായ രഞ്ജിത്തിനെ മുന്‍വൈരാഗ്യമുള്ള സനല്‍ ആക്രമിക്കുകയായിരുന്നു. വര്‍ക്കലയില്‍ ഒളിവില്‍ കഴിയുന്നതിനിടെയാണ് അറസ്റ്റ്. റോഡിലെ കല്ലില്‍ തട്ടിവീണ രഞ്ജിത്തിനെ സനല്‍ വീടിന്റെ അടുക്കള ഭാഗത്തേക്ക് വലിച്ചിഴച്ചു കൊണ്ടുപോവുകയും വടി ഉപയോഗിച്ച് മര്‍ദ്ദിക്കുകയും ചെയ്തു. നിലത്തു വീണപ്പോള്‍ അടിവയറ്റില്‍ ചവിട്ടുകയും വീട്ടിലെ പിറ്റ്ബുള്ളിനെ(ജശ േആൗഹഹ ) ഉപയോഗിച്ച് കടിപ്പിച്ച ശേഷം കത്തിയുപയോഗിച്ചു പരിക്കേല്‍പ്പിച്ചെന്നുമാണ് പരാതിയിലെ ആരോപണം. അവശനായ രഞ്ജിത്തിനെ സമീപവാസികളാണ് ആശുപത്രിയിലെത്തിച്ചത്. പ്രതിയെ നിരന്തരമായി വീടിന് മുന്നിലെത്തി കളിയാക്കുന്നത് രഞ്ജിത്താണെന്നുള്ള തെറ്റിദ്ധാരണയാണ് ആക്രമണത്തിന് കാരണമായതെന്നാണ് പൊലീസിന്റെ നിഗമനം. അടിപിടി കേസുകള്‍ ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയാണ് സനല്‍. സംഭവ ദിവസം പ്രതിയുടെ ഭാര്യയും മക്കളും വീട്ടിലില്ലാതിരുന്ന സമയത്തായിരുന്നു ആക്രമണം. രാത്രിയോടെ ഭാര്യയെയും കൂട്ടി അയിരൂര്‍ പൊലീസ് സ്റ്റേഷനിലെത്തിയ സനല്‍ തന്നെ രഞ്ജിത്ത് മര്‍ദ്ദിച്ചതായി…

    Read More »
Back to top button
error: