CrimeNEWS

വിവാഹശേഷം ഭര്‍ത്താവിനോട് എങ്ങനെ പെരുമാറണമെന്നതിന് കോച്ചിങ്; 15 കാരിയെ അമ്മ ലൈംഗികമായി പീഡിപ്പിച്ചത് ആറു വര്‍ഷം

ബെംഗളുരു: ലൈംഗികാതിക്രമം നടത്തിയെന്ന ഒമ്പതാം ക്ലാസുകാരിയുടെ പരാതിയില്‍ അമ്മയുടെപേരില്‍ പോക്സോ കേസെടുത്ത് ബെംഗളൂരു പോലീസ്. വിവാഹത്തിനുശേഷം ഭര്‍ത്താവിനോട് പെരുമാറുന്നതിനെപ്പറ്റി പറഞ്ഞു കൊടുക്കുന്നതിനിടെ ലൈംഗികാതിക്രമം നടത്തിയെന്ന പെണ്‍കുട്ടിയുടെ മൊഴിയിലാണ് 45-കാരിയുടെ പേരില്‍ ആര്‍ടി നഗര്‍ പോലീസ് കേസെടുത്തത്.

സ്‌കൂളിലെ കൗണ്‍സിലറോടാണ് പെണ്‍കുട്ടി വിവരം വെളിപ്പെടുത്തിയത്. കൗണ്‍സിലര്‍ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് അമ്മയെ പോലീസ് ചോദ്യംചെയ്തു. മകളുടെ ആരോപണം അമ്മ നിഷേധിച്ചു. മകളെ വഴക്കുപറയുകയും തല്ലുകയും ചെയ്തിട്ടുണ്ടെങ്കിലും ലൈംഗികാതിക്രമത്തിന് വിധേയമാക്കിയിട്ടില്ലെന്ന് പറഞ്ഞു.

Signature-ad

പരാതിക്കാരിയായ പെണ്‍കുട്ടിയുടെ മൂത്ത സഹോദരിയെ പോലീസ് ചോദ്യം ചെയ്തെങ്കിലും വ്യക്തമായ ഉത്തരങ്ങള്‍ നല്‍കിയില്ല. രണ്ടു പെണ്‍കുട്ടികള്‍ക്കുമൊപ്പം കഴിയുന്ന സ്ത്രീയുടെ ഭര്‍ത്താവ് വേറെയാണ് താമസം.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: