Crime

  • വൈകിട്ടു മൂന്നിനു ബോംബ് പൊട്ടുമെന്ന് ‘സഖാവ് പിണറായി വിജയന്‍’; ഇരച്ചെത്തി പോലീസും ബോംബ് സ്‌ക്വാഡും; ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ വ്യാജ ബോംബ് ഭീഷണി

    മുംബൈ: ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ വ്യാജ ഭീഷണി സന്ദേശം. കെട്ടിടത്തില്‍ നാല് ബോംബുകള്‍ വച്ചിട്ടുണ്ടെന്നാണ് ഇമെയില്‍ വഴി ഭീഷണി സന്ദേശമെത്തിയത്. സഖാവ് പിണറായി വിജയന്‍ (കോമ്രേഡ് പിണറായി വിജയന്‍) എന്ന പേരിലാണ് മെയില്‍ അയച്ചിരിക്കുന്നത്. വിശദമായ പരിശോധനയില്‍ ബോംബുകളൊന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. കെട്ടിടത്തില്‍ നാല് ആര്‍ഡിഎക്‌സ് ഐഇഡി ബോംബുകള്‍ സ്ഥാപിച്ചിട്ടുണ്ടെന്നും കെട്ടിടം ചുട്ടുചാമ്പലാക്കുമെന്നുമായിരുന്നു സന്ദേശത്തിലെ ഉള്ളടക്കം. വൈകിട്ട് മൂന്ന് മണിയോടെ സ്‌ഫോടനമുണ്ടാകുമെന്നും മെയിലില്‍ അവകാശപ്പെട്ടിരുന്നു. മെയില്‍ ലഭിച്ചതിന് പിന്നാലെ പൊലീസും ബോംബ് സ്‌ക്വാഡും സ്ഥലത്തേക്ക് ഇരച്ചെത്തി. അരിച്ചുപെറുക്കി പരിശോധിച്ചിട്ടും ഒന്നും കണ്ടെത്താനായില്ല. ഇതോടെ അജ്ഞാതനെതിരെ വിവിധ വകുപ്പുകള്‍ ചുമത്തി കേസ് റജിസ്റ്റര്‍ ചെയ്തു. സന്ദേശത്തിന്റെ ഉറവിടം കണ്ടെത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. ഡല്‍ഹിയിലെ മൂന്നു സ്‌കൂളുകള്‍ക്കും ബോംബ് ഭീഷണി സന്ദേശം ലഭിച്ചിരുന്നു. സ്‌കൂളുകളിലും പരിശോധന നടത്തിയെങ്കിലും വ്യാജ ബോംബ് ഭീഷണിയാണെന്ന് പൊലീസ് സ്ഥിരീകരിച്ചു.

    Read More »
  • ഭര്‍ത്താവുമൊത്ത് സ്വന്തം വീട്ടിലെത്തി, പിന്നാലെ നവവധു തൂങ്ങിമരിച്ച നിലയില്‍; വിവാഹം 6 മാസം മുന്‍പ്

    തൃശൂര്‍: നവവധുവിനെ സ്വന്തം വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. നെല്ലിപ്പറമ്പില്‍ ക്ഷേത്രത്തിന് സമീപം കുയിലംപറമ്പില്‍ പരേതനായ മനോജിന്റെയും മനുവിന്റെയും മകള്‍ നേഹ (22) ആണ് മരിച്ചത്. മൂന്നാം വര്‍ഷ എല്‍എല്‍ബി വിദ്യാര്‍ത്ഥിനിയാണ്. പെരിഞ്ഞനം പുതുമഠത്തില്‍ രഞ്ജിത് ആണ് ഭര്‍ത്താവ്. ആറുമാസം മുന്‍പായിരുന്നു നേഹയുടെയും രഞ്ജിത്തിന്റെയും വിവാഹം. ഞായറാഴ്ച നേഹയും ഭര്‍ത്താവും ആലപ്പാട്ടെ സ്വന്തം വീട്ടില്‍ എത്തിയിരുന്നു. ശേഷം രഞ്ജിത് തിരിച്ചുപോയി. നേഹ മുറി തുറക്കാത്തതിനെത്തുടര്‍ന്ന് വാതില്‍ തകര്‍ത്ത് അകത്ത് കടന്നപ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സഹോദരി: വൈഗ.

    Read More »
  • നിതീഷ് വൈകൃതങ്ങള്‍ക്ക് അടിമ, വീഡിയോകളിലെ രംഗം ബെഡ് റൂമില്‍ വേണമെന്ന് ആവശ്യപ്പെടും! ഭാര്യയെയും കാമുകിയെയും ഒരു ബെഡില്‍ കിടത്തി; ലേഡീസ് ഇന്നര്‍വെയര്‍ ധരിച്ച ചിത്രങ്ങളില്‍ സത്യമുണ്ട്; അഴുക്ക തന്ത, ചെറുക്കനെക്കാള്‍ മോശം?

    കൊല്ലം: വിപഞ്ചികയുടെ ഭര്‍ത്താവ് നിതീഷിന്റെ പുതിയ ചിത്രങ്ങള്‍ നല്‍കുന്നത് അയാളുടെ സ്വഭാവ വൈകല്യത്തിന്റെ സൂചനകള്‍. ഷാര്‍ജയില്‍ മരിച്ച വിപഞ്ചികയുടേയും മകളുടേയും മൃതദേഹം നാട്ടിലേക്ക് കൊണ്ടു വരാനുള്ള ശ്രമങ്ങളെ നിതീഷും കുടുംബവും തടയാന്‍ ശ്രമിക്കുന്നതായി റിപ്പോര്‍ട്ടുണ്ട്. നാട്ടിലെത്തിച്ച് മൃതദേഹങ്ങള്‍ പോസ്റ്റ് മോര്‍ട്ടം ചെയ്താല്‍ അത് കുടുക്കായി മാറും. എന്നാല്‍ ഇതെല്ലാം അതിജീവിച്ചും മൃതദേഹങ്ങള്‍ നാട്ടിലേക്ക് കൊണ്ടു വരാന്‍ കഴിയുമെന്ന് ഏതാണ്ട് ഉറപ്പായിട്ടുണ്ട്. അതിനിടെ നിതീഷിനും കുടുംബത്തിനും എതിരെ പ്രതിഷേധം കനക്കുകയാണ്. ഇവരെ പ്രതിയാക്കി കുണ്ടറ പോലീസ് കേസെടുത്തു. ഈ സാഹചര്യത്തില്‍ പ്രതികളെ നാട്ടിലെത്തിക്കാനുള്ള നീക്കവും പോലീസ് തുടങ്ങിയിട്ടുണ്ട്. ആത്മഹ്യാ കുറിപ്പ് തന്നെ കേസെടുക്കാന്‍ മതിയായ തെളിവാണ്. ഇപ്പോഴിതാ നിതീഷിന്റെതായി സമൂഹമാധ്യമങ്ങളില്‍ ധാരാളം ചിത്രങ്ങള്‍ പ്രചരിക്കുന്നുണ്ട്. പലതും ലേഡീസ് ഇന്നര്‍വെയര്‍ ധരിച്ച് വൈകൃതപരമായി തോന്നുന്ന ചിത്രങ്ങളാണ്. വിപഞ്ചികയുടെ ഡിലിറ്റ് ചെയ്ത പോസ്റ്റ് എന്ന രീതിയിലാണ് ചിത്രം പ്രചരിക്കുന്നത്. Wearing Ladies innerware എന്ന പേരില്‍ നിതീഷിന്റെ ചിത്രം പ്രചരിക്കുന്നുണ്ട്. അതേസമയം, തന്റെ മരണത്തിന് ഉത്തരവാദികള്‍…

    Read More »
  • മകളുടെയും കുഞ്ഞിന്റെയും മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കണം; ഷൈലജ ഷാര്‍ജയില്‍ വിമാനമിറങ്ങി; നിധീഷിനെതിരേ പരാതിനല്‍കും

    കൊല്ലം/ഷാര്‍ജ: ഭര്‍തൃപീഡനത്തെത്തുടര്‍ന്ന് ഫ്‌ലാറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ വിപഞ്ചികയുടെ(32) അമ്മ ഷൈലജ ഷാര്‍ജയിലെത്തി. മകളുടെയും കൊച്ചുമകള്‍ വൈഭവിയുടെയും (ഒന്നരവയസ്സ്) മൃതദേഹങ്ങള്‍ നാട്ടിലേക്കു കൊണ്ടുപോകാനാണ് ഷൈലജ എത്തിയത്. ബന്ധുവിനൊപ്പം പുലര്‍ച്ചെയാണ് ഷാര്‍ജയില്‍ വിമാനമിറങ്ങിയത്. വിപഞ്ചികയുടെ സഹോദരന്‍ വിനോദും കാനഡയില്‍നിന്ന് ഷാര്‍ജയില്‍ എത്തി. വിപഞ്ചികയുടെ ഭര്‍ത്താവ് നിതീഷിനെതിരെ ഷാര്‍ജ പൊലീസില്‍ പരാതി നല്‍കാന്‍ കുടുംബം ആലോചിക്കുന്നുണ്ട്. ഇന്ത്യന്‍ കോണ്‍സുലേറ്റ് അധികൃതരുമായി ഇക്കാര്യം സംസാരിക്കും. അതേസമയം, മരണത്തില്‍ ദുരൂഹതയുണ്ടെന്നും ഭര്‍ത്താവിന്റെ ക്രൂരപീഡനത്തെ തുടര്‍ന്നാണു വിപഞ്ചിക ജീവനൊടുക്കിയതെന്നും കാട്ടി അമ്മ ഷൈലജ നല്‍കിയ പരാതിയില്‍ കുണ്ടറ പൊലീസ് കേസ് എടുത്തിട്ടുണ്ട്. ഭര്‍ത്താവ് കോട്ടയം പനച്ചിക്കാട് പൂവന്‍തുരുത്ത് വലിയവീട്ടില്‍ നിതീഷിനെ (34) ഒന്നാം പ്രതിയായും ഇയാളുടെ സഹോദരി നീതുവിനെ രണ്ടും പിതാവ് മോഹനനെ മൂന്നും പ്രതികളായും ചേര്‍ത്താണ് എഫ്‌ഐആര്‍ തയാറാക്കിയിരിക്കുന്നത്. 3 പേരും ഇപ്പോള്‍ ഷാര്‍ജയിലാണ്. ആത്മഹത്യാ പ്രേരണ, സ്ത്രീധന പീഡനം, ഗാര്‍ഹിക പീഡനം തുടങ്ങിയ വകുപ്പുകളാണു ചുമത്തിയിരിക്കുന്നത്. ഷൈലജയുടെ വിശദമായ മൊഴി രേഖപ്പെടുത്തിയ ശേഷം കൂടുതല്‍ വകുപ്പുകള്‍…

    Read More »
  • തെലങ്കാനയില്‍ സിപിഐ നേതാവിനെ വെടിവച്ചു കൊന്നു; ആക്രമണം മുളകുപൊടി എറിഞ്ഞശേഷം, പ്രതികളെത്തിയത് സ്വിഫ്റ്റ് കാറില്‍

    ഹൈദരാബാദ്: തെലങ്കാനയില്‍ സിപിഐ നേതാവിനെ അജ്ഞാതര്‍ വെടിവച്ചു കൊന്നു. സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗം ചന്തു റാത്തോഡാണ് കൊല്ലപ്പെട്ടത്. മലക്പേട്ടിലെ ഷാലിവാഹന നഗര്‍ പാര്‍ക്കില്‍ ഇന്ന് രാവിലെ ഏഴരയോടെയായിരുന്നു സംഭവം. അക്രമികള്‍ സ്വിഫ്റ്റ് കാറിലാണ് എത്തിയത്. മൂന്നോ നാലോ പേരാണ് ആക്രമണം നടത്തിയതെന്ന് പൊലീസ് അറിയിച്ചു. കാറിലെത്തിയ കൊലയാളികള്‍ ആദ്യം റാത്തോഡിന് നേരെ മുളകുപൊടിയെറിഞ്ഞു. ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ ഒന്നിലധികം തവണ വെടിവയ്ക്കുകയായിരുന്നു. നേതാവ് സംഭവ സ്ഥലത്തുവച്ചുതന്നെ മരിച്ചു. നേതാവിനെ വെടിവച്ചിട്ടയുടന്‍ കൊലയാളികള്‍ കാറില്‍ കയറി രക്ഷപ്പെട്ടു. ദേവരുപ്പലയിലെ സിപിഐ (എംഎല്‍) നേതാവായ രാജേഷുമായി തന്റെ ഭര്‍ത്താവിന് ശത്രുതയുണ്ടെന്ന് റാത്തോഡിന്റെ ഭാര്യ ആരോപിച്ചു. രാഷ്ട്രീയ കൊലപാതകമാകാനുള്ള സാദ്ധ്യത പൊലീസ് തള്ളിക്കളയുന്നില്ല. കൊലക്കുറ്റത്തിന് കേസെടുത്തിട്ടുണ്ട്. കൊലയാളികളെ തിരിച്ചറിയുന്നതിനും പിടികൂടുന്നതിനുമായി പ്രത്യേക സംഘങ്ങള്‍ രൂപീകരിച്ചിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുമ്പോള്‍ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തുമെന്ന് പൊലീസ് അറിയിച്ചു.  

    Read More »
  • നെയ്യാര്‍ഡാമില്‍ കൊല്ലപ്പെട്ട വയോധിക ക്രൂരപീഡനത്തിനിരയായി; പള്ളിയില്‍ പോകുന്നതിനിടെ പ്രതി സൗഹൃദം സ്ഥാപിച്ചു; ബൈക്കില്‍ ലിഫ്റ്റ് ഓഫര്‍ ചെയ്ത് കൊണ്ടുപോയി; കന്യാകുമാരി സ്വദേശിയായ സ്ഥിരം ക്രിമിനല്‍ പിടിയില്‍

    തിരുവനന്തപുരം: നെയ്യാര്‍ഡാമില്‍ നിന്ന് കാണാതായ വയോധിക കൊല്ലപ്പെടും മുമ്പ് ക്രൂര പീഡനത്തിനിരയായതായി പോലീസ്. ശരീരത്തിന്റെ പല ഭാഗത്തും മുറിവുകള്‍ കണ്ടെത്തി. സംഭവത്തില്‍ കന്യാകുമാരി സ്വദേശി ലിബിന്‍ രാജിനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. നെയ്യാര്‍ഡാമില്‍നിന്ന് പള്ളിയിലേക്ക് പോയ 60-കാരിയാണ് ക്രൂരപീഡനത്തിനിരയായി കൊല്ലപ്പെട്ടത്. ജൂലായ് ഒന്നുമുതല്‍ ഇവരെ കാണാതായെന്ന് ചൂണ്ടിക്കാട്ടി നെയ്യാര്‍ഡാം പോലീസില്‍ പരാതി ലഭിച്ചിരുന്നു. തുടര്‍ന്ന് തിരുനെല്‍വേലിയിലെ ആളൊഴിഞ്ഞ പറമ്പിലാണ് സമീപവാസികള്‍ മൃതദേഹം കണ്ടത്. നെയ്യാര്‍ഡാം എസ്ഐയുടെ നേതൃത്വത്തിലുള്ള പോലീസ് നടത്തിയ പരിശോധനയില്‍ വയോധികയുടെ മൃതദേഹമാണെന്നു തിരിച്ചറിഞ്ഞു. കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോസ്റ്റ്‌മോര്‍ട്ടത്തില്‍ തെളിയുകയായിരുന്നു. സിസിടിവി പരിശോധിച്ചതിലാണ് തിരുനെല്‍വേലി സ്വദേശിയിലേക്ക് പോലീസ് എത്തുന്നത്. വയോധികയുടെ കൈയില്‍ ഉണ്ടായിരുന്ന ബാഗിലെ രേഖകള്‍ പ്രതി തന്നെയാണ് പോലീസിനെ ഏല്‍പ്പിച്ചത്. തുടര്‍ന്നാണ് ഇവര്‍ നെയ്യാര്‍ഡാം സ്വദേശിയാണെന്ന് മനസ്സിലായത്. പള്ളിയിലേക്ക് പോയിരുന്ന വയോധികയുമായി ലിബിന്‍ രാജ് സൗഹൃദം സ്ഥാപിച്ചിരുന്നു. മറ്റൊരു സ്ഥലത്ത് കൊണ്ടിറക്കാമെന്ന് പറഞ്ഞ് ബൈക്കില്‍ ഇവരെ കൊണ്ടുപോകുകയായിരുന്നു. തുടര്‍ന്ന് ക്രൂര പീഡനത്തിനിരയാക്കി കൊലപ്പെടുത്തിയതായാണ് വിവരം. പലപേരുകളിലായിരുന്നു ലിബിന്‍…

    Read More »
  • അധ്യാപകന്റെ ലൈംഗിക പീഡനം സഹിക്കാനാവാതെ തീകൊളുത്തി; ഒഡീഷയില്‍ വിദ്യാര്‍ഥിനി മരിച്ചു, നടപടിയെടുക്കാതിരുന്ന പ്രിന്‍സിപ്പല്‍ അറസ്റ്റില്‍

    ഭുവനേശ്വര്‍: കോളേജ് അദ്ധ്യാപകനെതിരെ ലൈംഗികാതിക്രമ പരാതി നല്‍കിയിട്ടും നടപടി എടുക്കാതിരുന്നതിനെ തുടര്‍ന്ന് തീകൊളുത്തി ജീവനൊടുക്കാന്‍ ശ്രമിച്ച വിദ്യാര്‍ത്ഥിനി മരിച്ചു. ഭുവനേശ്വര്‍ എയിംസില്‍ ചികിത്സയില്‍ കഴിയവേയാണ് മരണം. ഇന്നലെ അര്‍ദ്ധരാത്രിയോടെയാണ് മരണം സ്ഥിരീകരിച്ചത്. തീകൊളുത്തിയതിനെത്തുടര്‍ന്ന് 20കാരിക്ക് 95 ശതമാനം പൊള്ളലേറ്റിരുന്നു. ഒഡീഷ ബാലസോറിലെ ഫക്കീര്‍ മോഹന്‍ ഓട്ടോണമസ് കോളേജിലാണ് സംഭവം നടന്നത്. രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയാണ് കോളേജില്‍ പെട്രോളൊഴിച്ച് തീകൊളുത്തിയത്. മാനസികവും ശാരീരികവുമായ പീഡനം സഹിക്കാനാകാതെ ജൂണ്‍ മുപ്പതിന് വകുപ്പ് മേധാവി സമീര്‍ കുമാര്‍ സാഹുവിനെതിരെ വിദ്യാര്‍ത്ഥിനി പ്രിന്‍സിപ്പലിന് പരാതി നല്‍കിയിരുന്നു. മോശമായി പെരുമാറിയെന്നും തനിക്ക് വഴങ്ങിയില്ലെങ്കില്‍ പരീക്ഷയില്‍ മാര്‍ക്ക് കുറയ്ക്കുമെന്നും ഭീഷണിപ്പെടുത്തിയെന്ന് പരാതിയിലുണ്ട്. എന്നാല്‍ കോളേജ് അധികൃതര്‍ അദ്ധ്യാപകനെതിരെ ഒരു നടപടിയുമെടുത്തില്ല. തുടര്‍ന്ന് കഴിഞ്ഞ വെള്ളിയാഴ്ചയാണ് വിദ്യാര്‍ത്ഥിനി സ്വയം തീകൊളുത്തിയത്. രക്ഷപ്പെടുത്താന്‍ ശ്രമിച്ച രണ്ട് സഹപാഠികള്‍ക്കും ഗുരുതരമായി പൊള്ളലേറ്റിരുന്നു. സംഭവത്തില്‍ കോളേജ് പ്രിന്‍സിപ്പല്‍ ദിലീപ് ഘോഷ് ഇന്നലെ അറസ്റ്റിലായി. രാഷ്ട്രപതി ദ്രൗപതി മുര്‍മു ഇന്നലെ എയിംസിലെത്തി വിദ്യാര്‍ത്ഥിനിയെയും കുടുംബത്തെയും സന്ദര്‍ശിച്ചിരുന്നു.…

    Read More »
  • വഴക്കിനിടെ ഭര്‍ത്താവിനെ കൊന്നു കുഴിച്ചുമൂടി; ജോലിക്കായി കേരളത്തിലേക്ക് പോയെന്ന് പ്രചരിപ്പിച്ചു; സഹോദരന്റെ പരാതിയില്‍ യുവതി കുടുങ്ങി

    ഗുവാഹാട്ടി: ഭര്‍ത്താവിനെ കൊന്ന് വീടിന്റെ പരിസരത്ത് കുഴിച്ചിട്ട 38-കാരിയെ അസമില്‍ അറസ്റ്റ് ചെയ്തു. ദാമ്പത്യ കലഹത്തെ തുടര്‍ന്ന് ഭര്‍ത്താവ് സബിയാല്‍ റഹ്‌മാനെ ഭാര്യ റഹീമാ ഖാത്തൂനാണ് കൊലപ്പെടുത്തിയത്. ജൂണ്‍ 26-നാണ് സംഭവം നടന്നത്. ഗുവാഹാട്ടിയിലെ പാണ്ഡുവിലുള്ള ജോയ്മതി നഗറിലാണ് സംഭവം നടന്നത്. ഭര്‍ത്താവ് ജോലിക്കായി കേരളത്തിലേക്ക് പോയെന്നാണ് റഹീമ നാട്ടില്‍ പ്രചരിപ്പിച്ചിരുന്നത്. ആക്രി കച്ചവടക്കാരനായിരുന്ന ഭര്‍ത്താവിനെ കൊന്ന് റഹീമ മൃതദേഹം വീടിന്റെ പരിസരത്ത് അഞ്ചടി താഴ്ചയുള്ള കുഴിയെടുത്ത് മറവു ചെയ്തുവെന്ന് പോലീസ് വ്യക്തമാക്കി. 15 വര്‍ഷം മുമ്പാണ് ഇവര്‍ വിവാഹിതരായത്. സബീല്‍ റഹ്‌മാന്റെ പെട്ടെന്നുള്ള അപ്രത്യക്ഷമാകലിനെക്കുറിച്ച് പരിചയക്കാര്‍ ചോദിക്കുമ്പോള്‍ ജോലിക്കായി കേരളത്തിലേക്ക് പോയെന്ന് റഹീമ മറുപടി നല്‍കും. തന്റെ പരിചയക്കാരോടും ബന്ധുക്കളോടും ഭര്‍ത്താവ് ജോലിക്കായി കേരളത്തിലേക്ക് പോയെന്ന് പറഞ്ഞു. എന്നാല്‍ ആളുകള്‍ തന്റെ പ്രതികരണത്തില്‍ സംശയിക്കുന്നതായി മനസ്സിലാക്കിയപ്പോള്‍, അയല്‍ക്കാരോട് സുഖമില്ലെന്നും ആശുപത്രിയില്‍ പോകുന്നുവെന്നും പറഞ്ഞ് വീട് വിട്ട് റഹീമ രക്ഷപ്പെടുകയും ചെയ്തു. ഇതോടെ ആളുകളില്‍ കൂടുതല്‍ സംശയമുണ്ടായി. സബിയാല്‍ റഹ്‌മാന്റെ സഹോദരന്‍…

    Read More »
  • പതിനാറുകാരിയുമായി നാടുനീളെ കറക്കം, ചെന്നുപെട്ടത് പെണ്‍കുട്ടിയുടെ അമ്മയുടെ മുന്നില്‍; മൊഴിയില്‍ പുറത്തുവന്നത് ലൈംഗീകചൂഷണത്തിന്റെ കഥ, യുവാവ് അറസ്റ്റില്‍

    പത്തനംതിട്ട: സ്‌നേഹബന്ധത്തിലായ പതിനാറുകാരിയെ പല ബസുകളില്‍ കയറ്റി കൊണ്ടു പോയി പലയിടങ്ങളില്‍ സഞ്ചരിച്ച് ദേഹത്ത് കടന്നുപിടിച്ച് ലൈംഗിക അതിക്രമം കാട്ടിയ 22 കാരനെ കോന്നി പോലീസ് അറസ്റ്റ് ചെയ്തു. കോന്നി താഴം അട്ടച്ചാക്കല്‍ ചാലുംകരോട്ട് എസ്.എസ് അനന്തു സായ് (22)ആണ് പിടിയിലായത്. 12 ന് ഉച്ചയ്ക്ക് പന്ത്രണ്ടോടെ കുട്ടിയേയും കൂട്ടി പത്തനാപുരം മരുതിമൂട് പള്ളിയിലും മറ്റും പോയിട്ട് തിരികെ പത്തനംതിട്ടയില്‍ നിന്നും അട്ടച്ചാക്കല്‍ വഴി കോന്നിയിലേക്ക് വരുന്ന ബസില്‍ അട്ടച്ചക്കലില്‍ ഇറങ്ങി. തുടര്‍ന്ന് കോന്നിയില്‍ നിന്നും വീട്ടിലേക്കു പോകാന്‍ കയറിയ ബസില്‍ കുട്ടിയുടെ അമ്മ ഇരുവരെയും കണ്ടു. പിന്നീട് കുട്ടിയുടെ അമ്മ കുട്ടിയേയും കൂട്ടി സ്റ്റേഷനില്‍ എത്തി വിവരം പറയുകയായിരുന്നു. പെണ്‍കുട്ടിയുടെ വിശദമായ മൊഴിയില്‍ യുവാവിനെതിരെ കേസെടുത്തു, അന്വേഷണം ആരംഭിച്ചു. ALSO READ   ഇരന്നു തിന്നുന്നവനെ തുരന്നു തിന്നുന്ന പാക് ക്രിക്കറ്റ് ബോര്‍ഡ്; ധൂര്‍ത്തടിക്കുന്നത് കോടികള്‍; സംപ്രേക്ഷണ അവകാശം വിറ്റഴിച്ചത് നക്കാപ്പിച്ചയ്ക്ക്; സ്‌പോണ്‍സര്‍മാര്‍ നല്‍കാനുള്ളത് കോടികള്‍; ഡീസല്‍ അടിച്ചതില്‍ ലക്ഷങ്ങള്‍ തട്ടിപ്പ്;…

    Read More »
  • ഗുണ്ടയുടെ വീട്ടില്‍ ‘ഉണ്ട’; സൂക്ഷിച്ചത് കട്ടിലിനടിയില്‍, ‘ഓപ്പറേഷന്‍ സിന്‍ഡിക്കറ്റു’മായി തൃശൂര്‍ സിറ്റി പൊലീസ്

    തൃശൂര്‍: വധശ്രമക്കേസില്‍ പൊലീസ് തിരയുന്ന ഗുണ്ടയുടെ വീട്ടില്‍ നിന്ന് രണ്ടു വെടിയുണ്ടകള്‍ ഒളിപ്പിച്ചുവച്ച നിലയില്‍ കണ്ടെത്തി. ഒല്ലൂര്‍ ചിയ്യാരം ചീരമ്പത്തു സച്ചിന്റെ കിടപ്പുമുറിയിലെ കട്ടിലിനടിയില്‍ കാര്‍ഡ് ബോര്‍ഡ് പെട്ടിക്കുള്ളില്‍ സൂക്ഷിച്ച നിലയിലായിരുന്നു വെടിയുണ്ടകള്‍. ലൈസന്‍സ് ആവശ്യമുള്ള റിവോള്‍വറില്‍ ഉപയോഗിക്കുന്ന തരം വെടിയുണ്ടകളാണിവ. വീട്ടിലും പരിസരത്തും തിരച്ചില്‍ നടത്തിയെങ്കിലും തോക്ക് കണ്ടെത്താനായില്ല. ആയുധനിയമം ചുമത്തി കേസെടുത്തിട്ടുണ്ടെന്നും ഒളിവിലുള്ള പ്രതിക്കായി തിരച്ചില്‍ ശക്തമാക്കിയെന്നും പൊലീസ് അറിയിച്ചു. ‘ഓപ്പറേഷന്‍ സിന്‍ഡിക്കറ്റ്’ എന്ന പേരില്‍ സംഘടിത കുറ്റവാളികള്‍ക്കെതിരെ തൃശൂര്‍ സിറ്റി പൊലീസ് നടത്തിയ മിന്നല്‍ പരിശോധനയുടെ ഭാഗമായി നെടുപുഴ പൊലീസാണ് സച്ചിന്റെ വീടു വളഞ്ഞു പരിശോധന നടത്തിയത്. നാലു ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഇയാള്‍ ഒല്ലൂര്‍ പൊലീസ് റജിസ്റ്റര്‍ ചെയ്ത കേസില്‍ റിമാന്‍ഡില്‍ കഴിഞ്ഞ ശേഷം അടുത്തിടെയാണു പുറത്തിറങ്ങിയത്. നെടുപുഴയില്‍ റജിസ്റ്റര്‍ ചെയ്ത മറ്റൊരു കേസില്‍ സച്ചിനെ തിരയുന്നതിനിടെയാണു പുതിയ സംഭവം. സിറ്റിയിലെ 8 പൊലീസ് സ്റ്റേഷനുകളിലായി 41 ഗുണ്ടകളുടെ വീടുകള്‍ പരിശോധിച്ചതില്‍ 12 പേരെ അറസ്റ്റ്…

    Read More »
Back to top button
error: