Crime

  • വാഹനത്തിന് മുന്നിലേക്ക് ചാടിയെന്ന് ആരോപണം; അട്ടപ്പാടിയില്‍ ആദിവാസി യുവാവിനെ പോസ്റ്റില്‍ കെട്ടിയിട്ട് മര്‍ദിച്ചു, പ്രതികള്‍ അറസ്റ്റില്‍

    പാലക്കാട്: വാഹനത്തിനു മാര്‍ഗതടസ്സമുണ്ടാക്കിയെന്നാരോപിച്ച് അട്ടപ്പാടിയില്‍ ആദിവാസി യുവാവിനെ മര്‍ദിച്ച് വൈദ്യുതിത്തൂണില്‍ കെട്ടിയിട്ട സംഭവത്തില്‍ പ്രതികള്‍ പിടിയില്‍. ആലപ്പുഴ സ്വദേശി വിഷ്ണുദാസ് (31), ഷോളയൂര്‍ സ്വദേശി റെജി മാത്യു (21) എന്നിവരാണ് അറസ്റ്റിലായത്. ക്ഷീരസംഘങ്ങളില്‍നിന്നു പാല്‍ ശേഖരിക്കുന്ന വാഹനത്തിന്റെ ഡ്രൈവറും സഹായിയുമാണ് ഇവര്‍. അഗളി ചിറ്റൂര്‍ ഉന്നതിയിലെ സിജു (19) ആണു ക്രൂരമര്‍ദനത്തിന് ഇരയായത്. 24ന് ഉച്ചകഴിഞ്ഞു നാലോടെ ചിറ്റൂര്‍ – പുലിയറ റോഡില്‍ കട്ടേക്കാടാണു സംഭവം. റോഡിലൂടെ നടന്നുവരികയായിരുന്ന സിജു കാല്‍തെറ്റി വീണപ്പോള്‍, മനഃപൂര്‍വം വാഹനത്തിനു മുന്നില്‍ വീണതാണെന്നു പറഞ്ഞ്, അതുവഴി വന്ന പിക്കപ് വാനിലെ 2 പേര്‍ മര്‍ദിച്ചു എന്നാണു മൊഴി. മര്‍ദനം സഹിക്കാനാവാതെ സിജു കല്ലെടുത്തെറിഞ്ഞു. ഏറു കൊണ്ടു പിക്കപ്പിന്റെ ചില്ലുപൊട്ടി. തുടര്‍ന്ന് വണ്ടിയിലുണ്ടായിരുന്നവര്‍ യുവാവിനെ റോഡരികിലെ വൈദ്യുതിത്തൂണില്‍ കെട്ടിയിട്ടു. അര മണിക്കൂറിനു ശേഷം അതുവഴി വന്ന പരിചയക്കാരാണ് അഴിച്ചുവിട്ടത്. മര്‍ദനമേറ്റതിന്റെയും കെട്ടിയിട്ടതിന്റെയും പരുക്കുകളോടെ അഗളി ആശുപത്രിയിലെത്തിച്ച യുവാവിനെ ഡ്യൂട്ടി ഡോക്ടര്‍ മരുന്നു നല്‍കി പറഞ്ഞയച്ചു. അസ്വസ്ഥതകള്‍ കൂടുതലായതോടെ…

    Read More »
  • അഫാന്‍ രക്ഷപ്പെട്ടാലും ജീവിതകാലം മുഴുവന്‍ അനങ്ങാതെ കിടക്കും? ആത്മഹത്യാശ്രമത്തില്‍ ദുരൂഹതയെന്ന് അഭിഭാഷകന്‍

    തിരുവനന്തപുരം:സെന്‍ട്രല്‍ ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച വെഞ്ഞാറമൂട് കൂട്ടക്കൊല പ്രതി അഫാന്റെ നില ഗുരുതരമായി തുടരുന്നു. ജീവന്‍ തിരിച്ചു കിട്ടിയാലും അഫാന്‍ കോമ സ്റ്റേജിലേക്ക് പോകാനുള്ള സാദ്ധ്യതയാണ് കൂടുതലെന്ന് മെഡിക്കല്‍ കോളേജ് അധികൃതര്‍ അറിയിച്ചു. നിലവില്‍ വെന്റിലേറ്ററിലാണ്. ഇന്നലെ ഡോക്ടര്‍മാര്‍ അഫാന്റെ പേര് വിളിച്ചപ്പോള്‍ കണ്ണുകള്‍ നേരിയ രീതിയില്‍ അനങ്ങിയതായി അധികൃതര്‍ പറഞ്ഞു. ചെറുതായി തിരിച്ചറിയുന്ന ലക്ഷണമാണിത്.എന്നാലും പൂര്‍ണമായി ജീവിതത്തിലേക്ക് മടങ്ങിവരുമെന്ന് പറയാനാകില്ല. ഞായറാഴ്ച രാവിലെ പതിനൊന്നോടെയാണ് ടോയ്ലെറ്റില്‍ മുണ്ടുപയോഗിച്ച് തൂങ്ങിയത്. തലച്ചോറിലേക്കുള്ള രക്തയോട്ടം വളരെയധികം നിലച്ചിട്ടുണ്ട്. രക്തയോട്ടം പോരാതെ കോശങ്ങളും നശിച്ചിട്ടുണ്ട്. ഇതുമൂലം തലച്ചോറില്‍ വലിയ രീതിയില്‍ ക്ഷതമേല്‍ക്കാം. കൃത്യമായ ഇടവേളകളില്‍ എം.ആര്‍.ഐ സ്‌കാനുകള്‍ എടുത്ത് പരിശോധിച്ചാല്‍ മാത്രമേ എത്രമാത്രം ക്ഷതം തലച്ചോറില്‍ സംഭവിച്ചെന്ന് അറിയാന്‍ സാധിക്കൂ.ഇതിന്റെ അടിസ്ഥാനത്തിലാണ് തുടര്‍ ചികിത്സ.മരുന്നിനോടും നേരിയ പ്രതികരണമാണ് ശരീരം കാണിക്കുന്നത്. നിലവില്‍ അഫാന്റെ തിരിച്ചുവരവിനെപ്പറ്റി ഉറപ്പിച്ച് ഒന്നും പറയാന്‍ സാധിക്കില്ലെന്നാണ് ഡോക്ടര്‍മാരുടെ വിശദീകരണം.അഫാന്റെ ശരീരത്തിന്റെ ഭാരം കാരണം തൂങ്ങിയപ്പോള്‍ത്തന്നെ നല്ല രീതിയില്‍ കഴുത്തിലെ കെട്ട്…

    Read More »
  • തലസ്ഥാനത്തെ വിറപ്പിച്ച മൂന്ന് ഗുണ്ടകള്‍ക്കെതിരെ നടപടിയുമായി പോലീസ്; കാപ്പ നിയമപ്രകാരം നാടുകടത്തി

    തിരുവനന്തപുരം: തലസ്ഥാനത്തെ വിറപ്പിച്ച കുപ്രസിദ്ധ ഗുണ്ടകളെ കാപ്പ നിയമ പ്രകാരം നാട് കടത്തി. ആറ്റിപ്ര പളളിത്തുറ സ്വദേശി ജോജോ എന്ന ബിനോയ് ആല്‍ബര്‍ട്ട് (33), ആറ്റിപ്ര കരിമണല്‍ കാളമുക്കന്‍പാറ സ്വദേശി ഷിജു (30) എന്ന മുടിയന്‍ ഷിജു, തിരുവല്ലം മേനിലം കീഴേ പാലറക്കുന്ന് വീട്ടില്‍ ആട് സജി എന്ന അജി കുമാര്‍ (38 ) എന്നിവരെയാണ് കാപ്പ ചുമത്തി നാട് കടത്തിയത്. തിരുവനന്തപുരം ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലുമായി കൊലപാതക ശ്രമം, സ്ഫോടക വസ്തുക്കള്‍, ആയുധം ഉപയോഗിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ചുള്ള കേസുകള്‍, ഭവന ഭേദനം, പോക്‌സോ ആക്ട് , എസ്സി-എസ്ടി ആക്ട് തുടങ്ങിയ കേസുകളിലെ പ്രതികളാണ് ഇവരെല്ലാം. അജി കുമാര്‍ മുപ്പതോളം കേസുകളില്‍ പ്രതിയും പിടികിട്ടാപ്പുള്ളിയുമായിരുന്നു. മുടിയന്‍ ഷിജു എന്നുവിളിക്കുന്ന ഷിജു തിരുവനന്തപുരം ജില്ലയിലെ പ്രധാന ഗുണ്ടാ നേതാവായ എയര്‍പോര്‍ട്ട് ഡാനിയുടെ സഹചാരിയാണ് , കൂടാതെ 2023 -ല്‍ യുവാവിനെ കൊണ്ട് കാലുപിടിപ്പിച്ച കേസിലെയും, കോട്ടയം എറണാകുളം എന്നെ ജില്ലകളില്‍ എന്‍ഡിപിഎസ്…

    Read More »
  • വക്കത്ത് ഒരു കുടുംബത്തിലെ നാല് പേര്‍ മരിച്ച നിലയില്‍; കടബാധ്യത മൂലം ജീവനൊടുക്കിയതെന്ന് സംശയം

    തിരുവനന്തപുരം: വക്കത്ത് ഒരു കുടുംബത്തിലെ നാലുപേരെ മരിച്ച നിലയില്‍ കണ്ടെത്തി. അനില്‍കുമാര്‍ (55), ഭാര്യ ഷീജ (50), മക്കളായ അശ്വിന്‍ (25), ആകാശ് (22) എന്നിവരെയാണ് മരിച്ച നിലയില്‍ ( റലമറ) കണ്ടെത്തിയത്. വക്കം ഫാര്‍മേഴ്‌സ് സഹകരണ ബാങ്ക് ജീവനക്കാരനാണ് അനില്‍കുമാര്‍. തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹങ്ങള്‍. വെളിവിലാകം ക്ഷേത്രത്തിനു സമീപത്തുള്ള വീട്ടില്‍ രാവിലെ 9 മണിയോടെ അയല്‍ക്കാരാണ് ഇവരെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് നാട്ടുകാര്‍ കടയ്ക്കാവൂര്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. കടബാധ്യത മൂലം കുടുംബം ആത്മഹത്യ ചെയ്തുവെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. നാല് പേരെയും വീട്ടിലെ ഹാളില്‍ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. കഴിഞ്ഞ ദിവസം വീട്ടില്‍ ആരും ഉണ്ടായിരുന്നില്ലെന്നും ഇന്ന് വന്നു നോക്കിയപ്പോഴാണ് മൃതദേഹങ്ങള്‍ കണ്ടതെന്നും ബന്ധുക്കള്‍ പറഞ്ഞു. സിപിഎം വക്കം ലോക്കല്‍ കമ്മിറ്റി അംഗമാണ് അനില്‍കുമാര്‍. കടയ്ക്കാവൂര്‍ പൊലീസ് തുടര്‍നടപടികള്‍ സ്വീകരിച്ചു.

    Read More »
  • പ്രവീണയുടെ കൊലാപതകിക്കെതിരേ പോക്‌സോയും; കൊല്ലപ്പെട്ട യുവതിയുടെ ബന്ധുവായ പെണ്‍കുട്ടിയെ പീഡിപ്പിച്ചു

    വയനാട്: മാനന്തവാടി വാകേരിയില്‍ യുവതിയെ കുത്തിക്കൊന്ന കേസിലെ പ്രതിക്കെതിരെ പോക്സോ കേസും. കൊല്ലപ്പെട്ട യുവതിയുടെ ബന്ധുവായ പെണ്‍കുട്ടിയെ പീഡിപ്പിച്ചതിനാണ് പോക്സോ കേസ് ചുമത്തിയത്. എടയൂര്‍ക്കുന്ന് സ്വദേശി പ്രവീണയെ (34) കൊലപ്പെടുത്തിയ കേസില്‍ പ്രതി പിലാക്കാവ് തറയില്‍ ദിലീഷിനെ (37) കഴിഞ്ഞദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കൊലപാതകം, കൊലപാതക ശ്രമം, പോക്സോ ഉള്‍പ്പെടെയുള്ള വകുപ്പുകളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. പ്രവീണയുടെ ഒന്‍പത് വയസുള്ള മകളെ തട്ടിക്കൊണ്ടുപോയതിനും കേസെടുത്തിട്ടുണ്ട്. ദിലീഷ് കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു. ഇയാളെ ഇന്ന് കല്‍പറ്റ പോക്സോ കോടതിയില്‍ ഹാജരാക്കും. അമ്മാവന്‍ നോക്കിനടത്തുന്ന കണ്ണൂര്‍ സ്വദേശിയുടെ തോട്ടത്തിലെ വീട്ടിലാണു പ്രവീണ മക്കളും താമസിച്ചിരുന്നത്. ഇവര്‍ ഇവിടെ താമസമാക്കിയിട്ട് ഏതാനും മാസങ്ങള്‍ മാത്രമേ ആയിരുന്നുള്ളൂ. ഭര്‍ത്താവുമായി അകന്നു കഴിയുന്ന പ്രവീണ, ദിലീഷുമായി അടുപ്പത്തിലായിരുന്നു. ഇയാള്‍ ഇടയ്ക്കിടെ ഇവിടെ വന്നു പോകാറുണ്ടായിരുന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത്. ദിലീഷ് ഒരു മാസമായി ഇവിടെ ഉണ്ടായിരുന്നില്ല. കഴിഞ്ഞ ദിവസം തിരിച്ചെത്തിയപ്പോഴായിരുന്നു വാക്കുതര്‍ക്കവും കൊലപാതകവും. തനിക്കെതിരെ പൊലീസില്‍ പരാതി നല്‍കിയതിന്റെ…

    Read More »
  • സുകാന്തിന് രണ്ടിലധികം സ്ത്രീകളുമായി ബന്ധവും; യുവതി ഗര്‍ഭിണിയായപ്പോള്‍ അലസിപ്പിക്കാന്‍ വ്യാജവിവാഹ ക്ഷണക്കത്തുണ്ടാക്കി; മറ്റൊരാളെ വിവാഹംചെയ്യാന്‍ യുവതിയെ ഒഴിവാക്കാന്‍ ശ്രമിച്ചു; നിരവധി ആരോപണങ്ങള്‍ക്ക് തെളിവ്; വെളിപ്പെട്ടത് മഞ്ഞുമലയുടെ അറ്റംമാത്രമെന്ന് കോടതി

    കൊച്ചി: ഐബി ഉദ്യോഗസ്ഥ ആത്മഹത്യചെയ്ത സംഭവത്തില്‍ സഹപ്രവര്‍ത്തകന്‍ സുകാന്ത് സുരേഷിന്റെ പേരില്‍ ആത്മഹത്യാപ്രേരണയ്ക്ക് പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് ഹൈക്കോടതി. സുകാന്ത് നല്‍കിയ മുന്‍കൂര്‍ ജാമ്യഹര്‍ജി തള്ളിക്കൊണ്ടാണ് ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസിന്റെ ഉത്തരവ്. സുകാന്തിനുേേനരയുള്ള ആരോപണങ്ങള്‍ക്ക് തെളിവുകളുണ്ടെന്നും വെളിപ്പെട്ടത് മഞ്ഞുമലയുടെ അറ്റംമാത്രമാണെന്ന് സംശയിക്കുന്നതായും ഉത്തരവില്‍ പറയുന്നു. ഫോണ്‍, ബാങ്ക്, മെഡിക്കല്‍ രേഖകളും വാട്‌സാപ്പ് ചാറ്റും പരിശോധിച്ചതില്‍നിന്ന് ഹര്‍ജിക്കാരനുനേരേയുള്ള ആരോപണം ബലപ്പെടുന്നതായി കോടതി പറഞ്ഞു. പ്രതിക്ക് രണ്ടിലധികം സ്ത്രീകളുമായി അടുപ്പമുണ്ടെന്നും ശാരീരികബന്ധമുണ്ടെന്നും അന്വേഷണത്തില്‍ വ്യക്തമായി. യുവതി ഗര്‍ഭിണിയായപ്പോള്‍ നിര്‍ബന്ധിച്ച് അലസിപ്പിക്കാന്‍ ഭാര്യയാണെന്ന് തെളിയിക്കാന്‍ വ്യാജവിവാഹ ക്ഷണക്കത്തുണ്ടാക്കി. പിന്നീട് മറ്റൊരാളെ വിവാഹംചെയ്യാന്‍ യുവതിയെ ഒഴിവാക്കാന്‍ ശ്രമിച്ചു. മരിക്കാന്‍ പ്രേരിപ്പിച്ച് സന്ദേശം അയച്ചു. ഹര്‍ജിക്കാരന് യുവതിയുടെ മേല്‍ സ്വാധീനമുണ്ടായിരുന്നു. അവരുടെ ശമ്പളം പൂര്‍ണമായും സ്വന്തമാക്കിയിരുന്നു. മുന്‍കൂര്‍ ജാമ്യംനല്‍കുന്നത് തുടരന്വേഷണത്തെ ബാധിക്കുമെന്നും കോടതി വ്യക്തമാക്കി. അതേസമയം, കേസിലെ നിര്‍ണായകതെളിവായ വാട്‌സാപ്പ് ചാറ്റ് ചോര്‍ന്നതില്‍ ഹൈക്കോടതിക്ക് അതൃപ്തി. കേസ് ഡയറി കോടതിയുടെ പരിഗണനയിലുള്ളപ്പോഴാണ് ചാറ്റ് പുറത്തുവന്നത്. കേസ് വാദിക്കുമ്പോള്‍ ഇതിലെ…

    Read More »
  • വൈരാഗ്യം വാക്കുതര്‍ക്കംവഴി അരുംകൊലയിലെത്തി; പ്രവീണയുടെ കൊലപാതകത്തില്‍ ഞെട്ടി വാകേരി ഗ്രാമം

    വയനാട്: മാനന്തവാടി വാകേരി ഗ്രാമം ഇന്നലെ ഉണര്‍ന്നതു ഞെട്ടിക്കുന്ന അരുംകൊലയുടെ വാര്‍ത്തയിലേക്കാണ്. വനത്തോടു ചേര്‍ന്ന തോട്ടത്തില്‍ ഏറക്കുറെ ഒറ്റപ്പെട്ട നിലയില്‍ താമസിച്ചിരുന്ന പ്രവീണ (34) എന്ന യുവതിയെയും 2 പെണ്‍മക്കളെയും ഇടയ്ക്കിടെ ഈ വീട്ടില്‍ വന്നുപോയിരുന്ന പിലാക്കാവ് തറയില്‍ ദിലീഷി(37)നെയും നാട്ടുകാര്‍ക്ക് വലിയ പരിചയം ഉണ്ടായിരുന്നില്ല. കണ്ണൂര്‍ സ്വദേശിയുടെ തോട്ടത്തിലുള്ള വീട്ടില്‍ ഇവര്‍ താമസമാക്കിയിട്ട് ഏതാനും മാസങ്ങള്‍ മാത്രമേ ആയിരുന്നുള്ളൂ. ഞായറാഴ്ച രാത്രി വിവരം പ്രവീണയുടെ മൂത്ത മകള്‍ അനര്‍ഘയാണു കൊലപാതക വിവരം അയലത്തെ വീട്ടിലെത്തി അറിയിച്ചത്. കഴുത്തിനും ചെവിക്കും പരുക്കേറ്റ അനര്‍ഘയെ സമീപത്തു താമസിക്കുന്ന ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജയഭാരതിയുടെ നേതൃത്വത്തിലാണ് രാത്രി വയനാട് ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചത്. വിവരം അറിഞ്ഞു നാട്ടുകാര്‍ എത്തിയപ്പോഴേക്കും ദിലീഷ്, പ്രവീണയുടെ ഇളയ മകള്‍ അബിനയെയും കൂട്ടി രക്ഷപ്പെട്ടിരുന്നു. കനത്ത മഴയും കാറ്റും അവഗണിച്ച് നാട്ടുകാരും വനപാലകരും പൊലീസും ചേര്‍ന്ന് രാത്രി വനത്തിലടക്കം തിരച്ചില്‍ നടത്തിയെങ്കിലും അവരെ കണ്ടെത്താനായില്ല.ഇന്നലെ രാവിലെ…

    Read More »
  • തന്ത്രപ്രധാന വിവരങ്ങള്‍ പാക്കിസ്ഥാന് ചോര്‍ത്തി നല്‍കി; സിആര്‍പിഎഫ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

    ന്യൂഡല്‍ഹി: പാക്കിസ്ഥാനിലെ ഇന്റലിജന്‍സ് ഉദ്യോഗസ്ഥരുമായി തന്ത്രപ്രധാനമായ വിവരങ്ങള്‍ പങ്കുവച്ച സിആര്‍പിഎഫ് ഉദ്യോഗസ്ഥനെ എന്‍ഐഎ അറസ്റ്റ് ചെയ്തു. മോത്തി റാം ജാട്ട് എന്നയാളാണ് ഡല്‍ഹിയില്‍ അറസ്റ്റിലായത്. മോത്തി റാം പാക്കിസ്ഥാനു വേണ്ടി ചാരവൃത്തി നടത്തിയിരുന്നെന്നും 2023 മുതല്‍ ദേശീയ സുരക്ഷയെക്കുറിച്ചുള്ള രഹസ്യവിവരങ്ങള്‍ പാക്കിസ്ഥാന്‍ ഇന്റലിജന്‍സ് ഉദ്യോഗസ്ഥരുമായി പങ്കുവച്ചിരുന്നെന്നും ഭീകരവിരുദ്ധ ഏജന്‍സി പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. ”മോത്തി റാം ജാട്ട് ചാരവൃത്തിയില്‍ സജീവമായിരുന്നു. 2023 മുതല്‍ ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട രഹസ്യ വിവരങ്ങള്‍ പാക്കിസ്ഥാന്‍ ഇന്റലിജന്‍സ് ഓഫിസര്‍മാരുമായി പങ്കുവച്ചിരുന്നു. വിവിധ മാര്‍ഗങ്ങളിലൂടെ പാക്കിസ്ഥാനില്‍ നിന്ന് ഇയാള്‍ക്ക് ഫണ്ട് ലഭിക്കുന്നുണ്ടെന്ന് ഏജന്‍സി കണ്ടെത്തിയിട്ടുണ്ട്” പ്രസ്താവനയില്‍ പറയുന്നു. മോത്തി റാം ജാട്ടിനെ ഡല്‍ഹിയിലെ പട്യാല ഹൗസ് കോടതി ജൂണ്‍ 6 വരെ എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടു. പ്രതിയുടെ ചോദ്യം ചെയ്യല്‍ പുരോഗമിക്കുകയാണ്.

    Read More »
  • 12 ശതമാനം പലിശ വാഗ്ദാനം; സാമ്പത്തിക തട്ടിപ്പ് കേസില്‍ ഫാംഫെഡ് മേധാവികള്‍ അറസ്റ്റില്‍

    തിരുവനന്തപുരം: മള്‍ട്ടി സ്റ്റേറ്റ് കോപ്പറേറ്റീവ് സൊസൈറ്റിയുടെ പേരില്‍ ഉയര്‍ന്ന പലിശ വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസില്‍ (FarmFed ) ഫാംഫെഡ് മേധാവികള്‍ അറസ്റ്റില്‍. ഫാംഫെഡ് ചെയര്‍മാന്‍ രാജേഷ് പിള്ള, മാനേജിങ് ഡയറക്ടര്‍ അഖിന്‍ ഫ്രാന്‍സിസ് എന്നിവരെയാണ് തിരുവനന്തപുരം മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്തത്. നിക്ഷേപം സ്വീകരിച്ച് പലിശയും പണവും നല്‍കാതെ കബളിപ്പിച്ചെന്ന കവടിയാര്‍ സ്വദേശി എമില്‍ഡ എന്നയാളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. കവടിയാര്‍ സ്വദേശിയില്‍ നിന്ന് 24.5 ലക്ഷം രൂപ പ്രതികള്‍ തട്ടിയെടുത്തെന്നാണ് കേസ്. സംസ്ഥാന വ്യാപകമായി സമാനമായ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നാണ് പൊലീസ് നല്‍കുന്ന വിവരം. കമ്പനിയുടെ പേരില്‍ 250 കോടിയിലേറെ രൂപ പലരില്‍ നിന്ന് നിക്ഷേപമായി സ്വീകരിച്ചെന്നാണ് പ്രാഥമിക നിഗമനം. അറസ്റ്റിലായവര്‍ക്ക് പുറമെ ഫാംഫെഡ് ബോര്‍ഡ് അംഗങ്ങളായ നാല് പേരേക്കൂടി പ്രതിചേര്‍ത്തിട്ടുണ്ട്. കമ്പനിയുടെ ബോര്‍ഡ് മെമ്പര്‍മാരായ ധന്യ, ഷൈനി, പ്രിന്‍സി ഫ്രാന്‍സിസ്, മഹാവിഷ്ണു എന്നിവരാണ് മറ്റ് പ്രതികള്‍. മാസം തോറും പന്ത്രണ്ടര ശതമാനം പലിശ വാഗ്ദാനം ചെയ്താണ് പ്രതികള്‍…

    Read More »
  • ഹൈക്കോടതി ജാമ്യം നിഷേധിച്ചത് പത്തരയ്ക്ക്; ഒരു മണിക്കൂറിനുള്ളില്‍ പോലീസിന് മുന്നില്‍ കീഴടങ്ങിയ മുന്‍ ഐബി ഉദ്യോഗസ്ഥന്‍; സുകാന്തിനെ രക്ഷിക്കാന്‍ പോലീസ് ഒത്തുകളിച്ചോ?

    കൊച്ചി: പോലീസിന് മുന്നില്‍ സുകാന്ത് കീഴടങ്ങി. ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചതിന് പിന്നാലെയാണ് സുകാന്തിന്റെ കീഴടങ്ങല്‍. ഇതോടെ കേരളാ പോലീസ് അരിച്ചു പെറുക്കിയ പ്രതി കൊച്ചിയില്‍ ഉണ്ടായിരുന്നുവെന്ന് വ്യക്തമായി. അറസ്റ്റ് ഒഴിവാക്കി കീഴടങ്ങലിലേക്ക് കാര്യങ്ങളെത്തിയെന്നതാണ് ശ്രദ്ധേയം. സുകാന്ത് രാജ്യം വിട്ടുവെന്ന് വരെ പ്രചരണമുണ്ടായിരുന്നു. സംസ്ഥാനം വിട്ട പ്രതിയെ എങ്ങനെ കണ്ടെത്തുമെന്നും ചോദ്യങ്ങള്‍ പോലീസില്‍ നിന്നുയര്‍ന്നു. അത്തരത്തിലൊരു പ്രതിയാണ് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചതിന് തൊട്ടുപിന്നാലെ പോലീസിന് മുന്നില്‍ കീഴടങ്ങിയത്. ഇതോടെ പോലീസിന്റെ മൂക്കിന് താഴെ തന്നെ സുകാന്ത് ഉണ്ടായിരുന്നുവെന്ന് വ്യക്തം. കേരളാ പോലീസിന് നാണക്കേടായി മാറുകയാണ് ഈ കീഴടങ്ങല്‍. സുകാന്തിന്റെ കുഞ്ഞമ്മയുടെ മകന്‍ കൊച്ചിയിലാണ് താമസിച്ചിരുന്നത്. ഈ ബന്ധുവിന്റെ അടുത്ത് സുകാന്ത് ഉണ്ടാകുമെന്ന് മാധ്യമങളങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. പക്ഷേ ഇതൊന്നും മുഖവിലയ്‌ക്കെടുത്തുള്ള അന്വേഷണം പോലീസിന്റെ ഭാഗത്തുണ്ടായില്ല. ഹൈക്കോടതിയിലെ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ വിധി വരും വരെ സുകാന്തിന് ഒളിവില്‍ താമസിക്കാന്‍ അവസരമൊരുക്കിയെന്നാണ് ഉയരുന്ന സംശയം. മുന്‍കൂര്‍ ജാമ്യ ഹര്‍ജി തള്ളിയതോടെ സുകാന്തിന്…

    Read More »
Back to top button
error: