CrimeNEWS

വിവാഹമോചിതയായ യുവതിയുടെ മൃതദേഹം ചാക്കിലാക്കി മാലിന്യ ട്രക്കില്‍ തള്ളി; ഒപ്പം താമസിച്ചിരുന്ന പങ്കാളി അറസ്റ്റില്‍

ബംഗളൂരു: കോറമംഗലയില്‍ യുവതിയുടെ മൃതദേഹം ചാക്കിലാക്കി മാലിന്യ ട്രക്കില്‍ തള്ളിയ സംഭവത്തില്‍ പങ്കാളി അറസ്റ്റില്‍. ബംഗളൂരു ഹൂളിമാവ് സ്വദേശി ആശയാണ് (40) കൊല്ലപ്പെട്ടത്. സംഭവത്തില്‍ അസം സ്വദേശി മുഹമ്മദ് ഷംസുദ്ദീന്‍ അറസ്റ്റിലായി. ഞായറാഴ്ചയാണ് കോറമംഗലയിലെ മാലിന്യ ട്രക്കില്‍ ചാക്കില്‍ കെട്ടി ഉപേക്ഷിച്ച നിലയില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്. കൈകള്‍ കെട്ടിയ നിലയിലായിരുന്നു.

മൃതദേഹം കണ്ടെത്തിയതിനു പിന്നാലെ കേസെടുത്ത ബെംഗളൂരു പൊലീസ്, സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഷംസുദ്ദീനെ പിടികൂടിയത്. വിവാഹമോചിതയായ ആശയും ഷംസുദ്ദീനും ലിവിങ് റിലേഷന്‍ഷിപ്പിലായിരുന്നു. ഭാര്യ ഭര്‍ത്താക്കന്മാരാണെന്നു പറഞ്ഞ് ഇരുവരും ബെംഗളൂരുവില്‍ വീട് വാടകയ്‌ക്കെടുത്തു താമസിക്കുകയായിരുന്നു. ഹൂളിമാവിലെ സ്വകാര്യ ഹൗസ്‌കീപ്പിങ് കമ്പനിയിലെ ജോലിക്കാരാണ് ഇവര്‍. വിവാഹിതനായ ഷംസുദ്ദീന്റെ ഭാര്യയും മക്കളും അസമിലാണ്.

Signature-ad

സമീപകാലത്ത് ആശയും ഷംസുദ്ദീനും തമ്മിലുള്ള ബന്ധത്തില്‍ വിള്ളലുണ്ടായിരുന്നുവെന്ന് പൊലീസ് പറയുന്നു. ആശയുടെ മദ്യപാനവും രാത്രി വൈകിയുള്ള ഫോണ്‍ കോളുകളും ഷംസുദ്ദീനെ പ്രകോപിപ്പിച്ചു. ശനിയാഴ്ച രാത്രിയില്‍ ഷംസുദ്ദീന്‍ മദ്യപിച്ചെത്തുകയും തര്‍ക്കത്തിനു ശേഷം ആശയെ കഴുത്തറുത്ത് കൊലപ്പെടുത്തുകയുമായിരുന്നു. കൊലപാതക ശേഷം മൃതദേഹം ചാക്കിലാക്കി മാലിന്യ ട്രക്കില്‍ തള്ളി. ബൈക്കില്‍ ചാക്കുമായി പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതാണ് അന്വേഷണത്തില്‍ നിര്‍ണായകമായത്.

Back to top button
error: