
കസര്‍ഗോഡ്: രാജപുരം നാടന്‍ കള്ളത്തോക്ക് നിര്‍മാണകേന്ദ്രത്തില്‍ പോലീസ് റെയ്ഡ്. തോക്ക് നിര്‍മിച്ച് വില്‍പ്പന നടത്തുന്ന സംഘത്തിലെ പ്രധാനി അറസ്റ്റില്‍. ആലക്കോട് അരങ്ങം കാര്‍ത്തികപുരം സ്വദേശി എം.കെ.അജിത്കുമാര്‍ (55) ആണ് പോലീസിന്റെ പിടിയിലായത്.
രാജപുരം കോട്ടക്കുന്ന് കൈക്കളന്‍കല്ലിലെ നിര്‍മാണകേന്ദ്രത്തില്‍നിന്ന് രണ്ട് കള്ളത്തോക്കുകളും നിര്‍മാണം പാതിപൂര്‍ത്തിയാക്കിയ ഒരു തോക്കും നിര്‍മാണസാമഗ്രികളും പിടിച്ചെടുത്തു. രണ്ടുമാസമായി കോട്ടക്കുന്നില്‍ വീട് വാടകയ്ക്കെടുത്തായിരുന്നു കള്ളത്തോക്ക് നിര്‍മാണം.
ജില്ലാ പോലീസ് മേധാവി ബി.വി. വിജയ്ഭരത് റെഡ്ഡിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ബേക്കല്‍ ഡിവൈഎസ്പി വി.വി.മനോജി ന്റെയും കാഞ്ഞങ്ങാട് ഡിവൈഎസ്പി ബാബു പെരിങ്ങേത്തിന്റെയും നിര്‍ദേശത്തെത്തുടര്‍ന്നാ ണ് ചൊവ്വാഴ്ച 3.30-ഓടെ രാജപു രം ഇന്‍സ്‌പെക്ടര്‍ പി.രാജേഷിന്റെ നേതൃത്വത്തില്‍ കേന്ദ്രത്തില്‍ പരിശോധന നടത്തിയത്.
രാജപുരത്തെ എസ്‌ഐമാരായ കരുണാകരന്‍, ബിജു പുളിങ്ങോം, എഎസ്‌ഐ ഓമനക്കുട്ടന്‍, ദിലീപ്, സനൂപ്, വിനോദ്, ഡിവൈഎസ്പി തലത്തിലുള്ള സ്‌ക്വാഡ് അംഗങ്ങളായ സുഭാഷ്, സുഭാഷ് ചന്ദ്രന്‍, ജിനേഷ്, എഎസ്‌ഐ അബൂബക്കര്‍, നികേഷ് എന്നിവരടങ്ങുന്ന സംഘം നടത്തിയ പരിശോധനയില്‍ കള്ളത്തോക്കുകളും നിര്‍മാണസാമഗ്രികളുമടക്കം പ്രതിയെ പിടികൂടുകയായിരുന്നു.
കൊല്ലപ്പണി, ആശാരിപ്പണി, രാമച്ചച്ചെമ്പ് നിര്‍മാണം, തോക്ക് നിര്‍മാണം എന്നിവയില്‍ വൈദഗ്ധ്യമുള്ളയാളാണ് പ്രതി. ചെരിച്ചില്‍ എന്ന മരത്തിന്റെ ഭാഗം, ജീപ്പിന്റെ എന്‍ഡ് പൈപ്പ്, ഇരുമ്പുപട്ട തുടങ്ങിയവ ഉപ യോഗിച്ചാണ് തോക്ക് നിര്‍മാണം. കേസില്‍ കൂടുതല്‍ പ്രതികളുള്ളതായാണ് പോലീസ് പറയുന്നത്. എന്നാല്‍ അന്വേഷണത്തെ ബാധിക്കുന്നതിനാല്‍ അവരുടെ പേരുവിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല.
ഒളിവിലുള്ള പ്രതികള്‍ക്കുവേണ്ടിയാണ് അജിത്കുമാര്‍ തോക്ക് നിര്‍മിച്ചതെന്നാണ് വിവരം. 2010, 2011 വര്‍ഷങ്ങളിലും ആയുധനിയമപ്രകാരം പ്രതിയുടെ പേരില്‍ രാജപുരം പോലീസ് കേസെടു ത്തിരുന്നു. 2012-ല്‍ കോര്‍ണാടക സുള്ള്യയിലും സമാനമായ കേസില്‍ ശക്ഷിക്കപ്പെട്ടിട്ടുണ്ട്. കോടതില്‍ ഹാ ജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. തുടരന്വേഷണത്തിനായി പ്രതിയെ പോലീസ് കസ്റ്റഡി യില്‍ വാങ്ങും.






