Breaking NewsCrimeLead NewsNEWS

മുടിവെട്ടാന്‍ ആവശ്യപ്പെട്ടത്തിന്റെ ദേഷ്യം; സ്‌കൂള്‍ പ്രിന്‍സിപ്പലിനെ വിദ്യാര്‍ത്ഥികള്‍ കുത്തിക്കൊന്നു

ചണ്ഡീഗഡ്: സ്‌കൂള്‍ പ്രിന്‍സിപ്പലിനെ വിദ്യാര്‍ത്ഥികള്‍ കുത്തിക്കൊന്നു. മുടിവെട്ടാന്‍ ആവശ്യപ്പെട്ടത്തിന്റെ ദേഷ്യത്തിനാണ് രണ്ട് വിദ്യാര്‍ത്ഥികള്‍ പ്രിന്‍സിപ്പലിനെ ആക്രമിച്ചത്. ഹരിയാനയിലെ ഹിസാറിലാണ് സംഭവം.

കര്‍ത്താര്‍ മെമ്മൊറിയല്‍ സ്‌കൂളിലെ പ്രിന്‍സിപ്പല്‍ ജഗ്ബീര്‍ സിംഗാണ് കൊല്ലപ്പെട്ടത്. സ്‌കൂളില്‍ പരീക്ഷ നടക്കുകയായിരുന്നു. മുടിവെട്ടാനും സ്‌കൂളിന്റെ അച്ചടക്കം പാലിക്കാനും പ്രിന്‍സിപ്പല്‍ വിദ്യാര്‍ത്ഥികളോട് ആവശ്യപ്പെട്ടിരുന്നു.

Signature-ad

പ്രകോപിതരായ വിദ്യാര്‍ത്ഥികള്‍ കയ്യില്‍ കരുതിയ കത്തിയെടുത്ത് ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ജഗ്ബീര്‍ സിംഗ് ആശുപത്രിയില്‍ ചികിത്സയിലിരിക്കേയാണ് മരിച്ചത്. പ്രായപൂര്‍ത്തിയാകാത്ത പ്രതികള്‍ ഹയര്‍ സെക്കണ്ടറി വിദ്യാര്‍ത്ഥികളാണ്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഇവരെ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.

Back to top button
error: