Crime
-
ലിവിയ ജോസ് റിമാന്‍ഡില്‍; ഷീല സണ്ണിയെ കേസില്‍ കുടുക്കിയത് സ്വഭാവദൂഷ്യം ആരോപിച്ചതിലെ വിരോധം; ഹോസ്റ്റലില്‍ താമസിക്കുമ്പോള്‍ ഫ്രിഡ്ജും വാഷിംഗ് മെഷീനും വാങ്ങിയത് എങ്ങനെയെന്ന ശബ്ദ സന്ദേശം അപമാനകരമായി; കൂടുതല്‍ ബന്ധുക്കള്‍ പ്രതിയായേക്കുമെന്നും പോലീസ്
തൃശൂര്‍/കൊടുങ്ങല്ലൂര്‍: ഷീല സണ്ണിയെ വ്യാജ ലഹരിക്കേസില്‍ കുടുക്കാന്‍ ഒന്നാം പ്രതി നാരായണദാസുമായി ചേര്‍ന്ന് ആസൂത്രണം നടത്തിയെന്നു ലിവിയ ജോസ് (22) മൊഴി നല്‍കിയെന്നു പോലീസ്. തനിക്കെതിരേ സ്വഭാവദൂഷ്യം ആരോപിച്ചതാണു ഷീല സണ്ണിയോടുള്ള വിരോധത്തിനു കാരണം. ബാഗിലും സ്‌കൂട്ടറിലും നിക്ഷേപിച്ചത് യഥാര്‍ഥ ലഹരിയായിരുന്നെന്നും ലഹരി കൈമാറിയ ആഫ്രിക്കന്‍ വംശജന്‍ ചതിച്ചെന്നും ലിവിയ പറഞ്ഞതായി പോലീസ് പറഞ്ഞു. ലിവിയയുടെ മൊഴി പൂര്‍ണമായും വിശ്വസിച്ചിട്ടില്ലെന്നും മറ്റു ബന്ധുക്കളും പ്രതിയാകാന്‍ സാധ്യതയുണ്ടെന്നും ബംഗളുരുവില്‍നിന്നു ലഹരിയെത്തിക്കാന്‍ മറ്റു ചിലവുടെ സഹായം ലഭിച്ചെന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ ഡിവൈ എസ്പി വി.കെ. രാജു പറഞ്ഞു. ഇന്നലെ വൈകീട്ടു നാലിനു കൊടുങ്ങല്ലൂര്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് ആര്‍.എ. ഷെറിനുമുമ്പാകെ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. ഷീല സണ്ണിയുടെ മകന്റെ ഭാര്യ ലില്‍ജിയുടെ സഹോദരിയാണു ലിവിയ. കുറ്റകൃത്യത്തില്‍ സഹോദരിക്കു പങ്കില്ലെന്നും ഷീലയും ഭര്‍ത്താവ് സണ്ണിയും ബംഗളുരുവില്‍ താന്‍ മോശം ജീവിതമാണു നയിക്കുന്നതെന്നു പറഞ്ഞു പരത്തിയെന്നും ലിവിയ മൊഴി നല്‍കി. ബംഗളുരുവില്‍ പഠിക്കാന്‍ പോയ ലിവിയ…
Read More » -
മലാപ്പറമ്പില്‍ സ്ത്രീകളെ എത്തിച്ചതും പോലീസുകാരന്‍; രണ്ടുപേരും കുഴപ്പക്കാര്‍, അച്ചടക്കലംഘനം പതിവ്
കോഴിക്കോട്: മലാപ്പറമ്പിലെ പെണ്‍വാണിഭകേന്ദ്രത്തില്‍ പലയിടങ്ങളില്‍നിന്ന് സ്ത്രീകളെ എത്തിച്ചുകൊടുത്തതില്‍ സിറ്റി പോലീസ് കണ്‍ട്രോള്‍ റൂമിലെ പോലീസ് ഡ്രൈവര്‍ ഷൈജിത്തിന് പങ്കെന്ന് കണ്ടെത്തല്‍. ഇയാള്‍ക്ക് ഇത്തരത്തിലുള്ള പല ആളുകളുമായും ബന്ധമുണ്ടെന്നും അങ്ങനെയാണ് പെണ്‍വാണിഭകേന്ദ്രത്തിലേക്ക് സ്ത്രീകളെ എത്തിച്ചുനല്‍കിയതെന്നും വ്യക്തമായിട്ടുണ്ട്. കേസിലെ മുഖ്യപ്രതിയായ വയനാട് ഇരുളം സ്വദേശി ബിന്ദുവിനൊപ്പം നടത്തിപ്പില്‍ പങ്കാളിയാണ് ഷൈജിത്തും. മെഡിക്കല്‍ കോളേജിനടുത്ത് പെണ്‍വാണിഭകേന്ദ്രം നടത്തിയിരുന്ന കാലത്തും ഷൈജിത്തിന് ബിന്ദുവുമായി അടുപ്പമുണ്ട്. മലാപ്പറമ്പിലെ അപ്പാര്‍ട്ട്‌മെന്റ് പോലീസുകാരനെന്ന സ്വാധീനമുപയോഗിച്ച് വാടകയ്ക്കെടുത്തുകൊടുത്തതും ഷൈജിത്താണ്. മാത്രമല്ല, ലാഭത്തിന്റെ വലിയൊരു പങ്ക് ഇയാളുടെ അക്കൗണ്ടിലേക്കാണ് പോയത്. വലിയ സാമ്പത്തിക ഇടപാട് നടന്നിട്ടുണ്ടെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍. അക്കൗണ്ട് വിവരങ്ങള്‍ പോലീസ് ശേഖരിച്ചുവരുകയാണ്. ഷൈജിത്തും കൂട്ടുപ്രതിയായ കണ്‍ട്രോള്‍ റൂമിലെ മറ്റൊരു ഡ്രൈവര്‍ കെ. സനിത്തും പരിശീലന കാലളയവില്‍ത്തന്നെ കുഴപ്പക്കാരാണെന്ന് പോലീസ് പറയുന്നു. മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിയെ വിമര്‍ശിച്ചതിന് ഷൈജിത്ത് നേരത്തേ നടപടി നേരിട്ടിരുന്നു. പലപ്പോഴും അച്ചടക്കം ലംഘിച്ചിട്ടുണ്ട്. പെണ്‍വാണിഭേക്കസില്‍ ഇവരുടെ പങ്ക് കണ്ടെത്തി, സസ്പെന്‍ഷനിലായതോടെ മൊബൈല്‍ സ്വിച്ച് ഓഫ് ചെയ്ത് രണ്ടുപേരും ഒളിവില്‍പ്പോയിരിക്കുകയാണ്. ഇവരുടെ…
Read More » -
എസ്ഐയെ കാറിടിപ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസ്; പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ചവര്‍ കസ്റ്റഡിയില്‍
എറണാകുളം: മൂവാറ്റുപുഴ കല്ലൂര്‍ക്കാട് എസ്ഐയെ കാറിടിപ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതികളുടെ മൂന്ന് സുഹൃത്തുക്കള്‍ കസ്റ്റഡിയില്‍. പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ചത് ഇവരാണെന്നാണ് സൂചന. എസ്ഐയെ ആക്രമിക്കാന്‍ ഉപയോഗിച്ച കാര്‍ പൊലീസ് തിരിച്ചറിഞ്ഞു. പ്രതികളായ തൊടുപുഴ സ്വദേശികള്‍ക്കായി തെരച്ചില്‍ ഊര്‍ജിതമാക്കിയിരിക്കുകയാണ് പൊലീസ്. എറണാകുളം റൂറല്‍ പൊലീസ് പരിധിയില്‍ കല്ലൂര്‍ക്കാട് പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ ഇ.എം. മുഹമ്മദിന് (55) ആണ് ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റത്. വലത്കാലിനും തോളിനും സാരമായി പരിക്കേറ്റു. തൊടുപുഴ സെന്റ് മേരീസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച എസ്ഐയെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കും. കല്ലൂര്‍ക്കാട്-നാഗപ്പുഴ-തൊടുപുഴ റോഡില്‍ വഴിയാംചിറ ഭാഗത്ത് ഇന്നലെ വൈകിട്ട് 4.15നായിരുന്നു സംഭവം. വാഹന പരിശോധന നടത്തുകയായിരുന്ന എസ്ഐ റോഡിന് സമീപം ആളൊഴിഞ്ഞ ഭാഗത്ത് കിടന്ന സാന്‍ട്രോ കാറിന് മുന്നില്‍ പൊലീസ് ജീപ്പ് നിറുത്തിയിട്ട് യാത്രക്കാരോട് പുറത്തിറങ്ങാന്‍ ആവശ്യപ്പെട്ടു. വാഹനത്തിലുണ്ടായിരുന്ന രണ്ടുപേര്‍ പുറത്തിറങ്ങാന്‍ തയ്യാറാകാതിരുന്നതിനെ തുടര്‍ന്ന് താക്കോല്‍ ഊരിയെടുക്കാന്‍ എസ്ഐ ശ്രമിച്ചപ്പോള്‍ പെട്ടെന്ന് പിന്നോട്ടെടുത്ത കാര്‍ മുഹമ്മദിന്റെ പാദത്തിലൂടെ കയറ്റിയിറക്കി രക്ഷപ്പെടുകയായിരുന്നു. നിലത്ത്…
Read More » -
കോയമ്പത്തൂര്‍ സ്വര്‍ണക്കവര്‍ച്ചയ്ക്കു പിന്നില്‍ ‘കോടാലി’ സംഘം? മുഖം മൂടി ധരിച്ചു, മലയാളം സംസാരിച്ചത് തെളിവായി
കോയമ്പത്തൂര്‍: ദേശീയപാതയില്‍ ലോറി കുറുകെയിട്ടു കാര്‍ തടഞ്ഞു ജ്വല്ലറി ഉടമയെ ഭീഷണിപ്പെടുത്തി 1.25 കിലോ സ്വര്‍ണവും 60,000 രൂപയും കവര്‍ന്ന സംഭവത്തില്‍ ലോറി പൊലീസ് കസ്റ്റഡിയിലെടുത്തു. കവര്‍ച്ചയ്ക്കു പിന്നില്‍ കുപ്രസിദ്ധ ഗുണ്ടാ നേതാവ് കോടാലി ശ്രീധരന്റെ സംഘമെന്ന സംശയത്തിലാണു പൊലീസ്. കാറിനെ പിന്തുടരുകയും കവര്‍ച്ച നടത്തുകയും ചെയ്ത രീതിയാണ് ഈ നിഗമനത്തിനു കാരണം. മുഖം മറച്ചെത്തിയ സംഘം പരസ്പരം തൃശൂര്‍ ശൈലിയിലാണ് സംസാരിച്ചത്. ലോറി ഓടിച്ച ആളുടെ മുഖം മറ്റൊരു കാറിന്റെ ഡാഷ്‌ബോര്‍ഡ് ക്യാമറയില്‍ നിന്നു പൊലീസിനു ലഭിച്ചു. മധുക്കര ഭാഗത്ത് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ ലോറി രാത്രിയോടെ തമിഴ്‌നാട് പൊലീസ് കസ്റ്റഡിയിലെടുത്തു. ലോറിയുടെ നമ്പര്‍ വ്യാജമെന്നു കണ്ടെത്തി. എട്ടിമട മാകാളിയമ്മന്‍ ക്ഷേത്രത്തിനു സമീപം ഇന്നലെ രാവിലെ ആറരയോടെയാണു തൃശൂരിലെ സ്വര്‍ണാഭരണ നിര്‍മാണ സ്ഥാപനമായ ജെപി ജ്വല്ലറിയുടെ ഉടമ ജെയ്‌സണ്‍ ജേക്കബ് (55), ജീവനക്കാരന്‍ എസ്.വിഷ്ണു (20) എന്നിവര്‍ സഞ്ചരിച്ച കാര്‍ തടഞ്ഞ് അഞ്ചംഗ സംഘം കവര്‍ച്ച നടത്തിയത്. ചെന്നൈയിലെ ജ്വല്ലറികള്‍ക്കു…
Read More » -
മലാപ്പറമ്പ് പെണ്‍വാണിഭം: പ്രതികളായ പൊലീസുകാര്‍ മുങ്ങി; വീട്ടില്‍ പരിശോധന, പാസ്‌പോര്‍ട്ട് കണ്ടെടുത്തു
കോഴിക്കോട്: മലാപ്പറമ്പിലെ ഫ്‌ലാറ്റ് കേന്ദ്രീകരിച്ച് അനാശാസ്യ കേന്ദ്രം നടത്തിയ സംഭവത്തില്‍ അറസ്റ്റ് ചെയ്ത ആദ്യ 3 പ്രതികളെ അന്വേഷണ സംഘം വീണ്ടും ചോദ്യം ചെയ്തു. പ്രതികളായ വയനാട് ഇരുളം സ്വദേശി ബിന്ദു, ഇടുക്കി കട്ടപ്പന സ്വദേശി അഭിരാമി, പുറ്റേക്കാട് സ്വദേശി ഉപേഷ് എന്നിവരെയാണ് സ്റ്റേഷനില്‍ എത്തിച്ചു മൊഴിയെടുത്തത്. കേസില്‍ പ്രതി ചേര്‍ത്ത, പൊലീസ് ജില്ലാ ഹെഡ് ക്വാര്‍ട്ടേഴ്‌സ് സേന ഡ്രൈവര്‍മാരായ സീനിയര്‍ സിപിഒ ഷൈജിത്ത്, സിപിഒ സനിത്ത് എന്നിവര്‍ മുങ്ങിയ സാഹചര്യത്തിലാണു കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാന്‍ ചോദ്യം ചെയ്തത്. തുടര്‍ന്നു പൊലീസുകാരുടെ വീടുകളില്‍ പൊലീസ് മിന്നല്‍ പരിശോധന നടത്തി. ഷൈജിത്തിന്റെ വീട്ടില്‍ നിന്നു പാസ്‌പോര്‍ട്ട് കണ്ടെടുത്തു. മറ്റു രേഖകളുമായാണ് ഇയാള്‍ മുങ്ങിയതെന്നു പൊലീസ് പറഞ്ഞു. സനിത്തിന്റെ വീട്ടില്‍ പരിശോധന നടത്തിയെങ്കിലും രേഖകളൊന്നും കിട്ടിയില്ല. ഇവര്‍ക്കായി പൊലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. കേസില്‍ അന്വേഷണം നടത്തി നടപടിക്രമം പൂര്‍ത്തിയായാല്‍ മുങ്ങിയ പൊലീസുകാര്‍ക്കെതിരെ തിരച്ചില്‍ സര്‍ക്കുലര്‍ ഇറക്കാന്‍ സംസ്ഥാന പൊലീസ് മേധാവിക്കു റിപ്പോര്‍ട്ട് നല്‍കുമെന്ന് ഉന്നത…
Read More » -
2600 കിലോമീറ്റര്‍ ഓടിയശേഷം കൊലയാളിയെ ഹൃദയം ചതിച്ചു; പടിയൂര്‍ ഇരട്ടക്കൊല കേസില്‍ പ്രതി പ്രേംകുമാറിനായി പോലീസ് നടത്തിയത് സിനിമയെ വെല്ലുന്ന അന്വേഷണം; പരിശോധിച്ചത് തിരുവനന്തപുരം മുതല്‍ ഡല്‍ഹി വരെയുള്ള സിസിടിവികള്‍; ഒടുവില്‍ ഹൃദയാഘാതം
തൃശൂര്‍: പടിയൂര്‍ ഇരട്ടക്കൊലക്കേസിലെ പ്രതിയും കേദാര്‍ നാഥില്‍വച്ചു മരിക്കുകയും ചെയ്ത പ്രേംകുമാര്‍ പോലീസിനെ വട്ടംചുറ്റിച്ചത് 2600 കിലോമീറ്റര്‍. ജൂണ്‍ രണ്ടിന് ഉച്ചയോടെ ഭാര്യ രേഖയെയും അമ്മ മണിയെയും ശ്വാസംമുട്ടിച്ചു കൊന്നശേഷം പ്രേംകുമാര്‍ എവിടേക്കു മുങ്ങിയെന്നും എങ്ങനെ മുങ്ങിയെന്നുമുള്ള വിവരങ്ങളാണു പുറത്തുവന്നത്. ആദ്യ ഭാര്യ ഉദയംപേരൂര്‍ സ്വദേശി വിദ്യയെ കൊലപ്പെടുത്തിയശേഷമാണു രേഖയെ വിവാഹം കഴിച്ചത്. ഇരിങ്ങാലക്കുടയ്ക്കു സമീപമുള്ള പടിയൂരില്‍നിന്ന് പ്രേംകുമാര്‍ എങ്ങനെ രക്ഷപ്പെട്ടു മുങ്ങി? ഠ സിസിടിവി തന്നെ തുണ ജൂണ്‍ രണ്ടിന് ഉച്ചയ്ക്കാണു കൊല നടന്നതെങ്കിലും പോലീസ് അറിയുന്നത് ജൂണ്‍ നാലിനാണ്. കൊലയാളി വേഗത്തിലാണു നീങ്ങിയത്. പോലീസ് അറിഞ്ഞപ്പോഴേക്കും 48 മണിക്കൂര്‍ അകലെയെത്തിയിരുന്നു പ്രേം കുമാര്‍. തൃശൂര്‍ റെയില്‍വേ സ്‌റ്റേഷനിലെ സിസിടിവിയാണ് ആദ്യം പരിശോധിച്ചത്. പടിയൂരില്‍നിന്നു തൃശൂരിലെത്താനുള്ള സമയം നോക്കിയാണ് ക്യാമറകള്‍ പരതിയത്. തിരുവനന്തപുരത്തേയ്ക്കുള്ള ട്രെയിനില്‍ പ്രേംകുമാര്‍ കയറി പോകുന്നത് കണ്ടു. പിന്നെ, തിരുവനന്തപുരം വരെയുള്ള എല്ലാ പ്രധാനപ്പെട്ട റയില്‍വേ സ്റ്റേഷനുകളിലെ സിസിടിവി ക്യാമറകളും തിരഞ്ഞു. തിരുവനന്തപുരത്തുനിന്ന് പ്രേംകുമാര്‍ വീണ്ടും കണ്ണൂരിലേക്കു…
Read More » -
ഫോണിലൂടെ മാത്രം പരിചയം, പ്രവാസിയെ ഹണിട്രാപ്പിൽപ്പെടുത്തി ആക്രമിച്ചു!! മൂന്നംഗ സംഘം ആവശ്യപ്പെട്ടത് 5 ലക്ഷം, ഒരുലക്ഷം കൊടുത്തതോടെ ബാലൻസ് തുകയ്ക്ക് തട്ടിയെടുത്തത് ഥാർ- രണ്ടുപേർ അറസ്റ്റിൽ
കോഴിക്കോട്: പ്രവാസിയെ ഹണി ട്രാപ്പിൽ കുടുക്കി ഥാർ കാറും ഒരുലക്ഷത്തിലേറെ രൂപയും കവർന്ന മൂന്നംഗ സംഘത്തിലെ രണ്ട് പേർ പിടിയിൽ. തലശ്ശേരി ധർമ്മടം ചിറക്കാനി സ്വദേശി നടുവിലോനി അജിനാസ് (35), പള്ളൂർ പാറാൽ സ്വദേശിനി പുതിയ വീട്ടിൽ തെരേസ നൊവീന റാണി (37) എന്നിവരെയാണ് പ്രവാസിയുടെ പരാതിയിൽ ചോമ്പാല പോലീസ് അറസ്റ്റ് ചെയ്തത്. നാദാപുരം ചാലപ്പുറം സ്വദേശി ഒതയോത്ത് സിറാജിന്റെ പരാതിയിലാണ് നടപടി. സംഘത്തിലെ പ്രധാനിയായ മുക്കാളി റെയിൽവേ അടിപ്പാതയ്ക്ക് സമീപം വാടക ക്വാർട്ടേഴ്‌സിൽ താമസിക്കുന്ന തലശ്ശേരി സ്വദേശിനി റുബൈദ (38)യെയും സംഘത്തെയും കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. ഫോണിലൂടെയാണ് റുബൈദ സിറാജുമായി സൗഹൃദം സ്ഥാപിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച ഇവർ സിറാജിനോട് വാടക വീട്ടിൽ എത്താൻ ആവശ്യപ്പെട്ടു. ഇതുപ്രകാരം ഇവിടെയെത്തിയ സിറാജിനെ വാടക വീട്ടിലുണ്ടായിരുന്ന സംഘം ആക്രമിക്കുകയും ബലം പ്രയോഗിച്ച് വസ്ത്രങ്ങൾ അഴിപ്പിച്ച് യുവതിയോടൊപ്പം നിർത്തി ദൃശ്യങ്ങൾ പകർത്തുകയും ചെയ്തു. പിന്നീട് ഭീഷണിപ്പെടുത്തി അഞ്ച് ലക്ഷം രൂപ ആവശ്യപ്പെടുകയായിരുന്നു. തന്നെ സംഘം…
Read More » -
മൂടിക്കെട്ടിയ ലോറിയില്‍ നിറയെ നായ്ക്കളുമായി അഞ്ചംഗസംഘം; തടഞ്ഞുവച്ച് നാട്ടുകാര്‍, പ്രതിഷേധം
കൊല്ലം: കൊട്ടാരക്കര മേലില പഞ്ചായത്തിലെ മാക്കന്നൂരില്‍ ലോറിയില്‍ നായ്ക്കളുമായി എത്തിയ സംഘത്തെ നാട്ടുകാര്‍ തടഞ്ഞു. വെള്ളിയാഴ്ച രാവിലെ ആയിരുന്നു മാക്കന്നൂര്‍ കിണറ്റിന്‍കര മേഖലയില്‍ മൂടിക്കെട്ടിയ ലോറിയില്‍ നായ്ക്കളുമായി സ്ത്രീകള്‍ ഉള്‍പ്പെട്ട അഞ്ചംഗ സംഘം എത്തിയത്. പ്രദേശത്തെ ആളൊഴിഞ്ഞതും കാടുമൂടിയതുമായ പറമ്പില്‍ നായ്ക്കളെ ഉപേക്ഷിക്കാന്‍ എത്തിയെന്നാരോപിച്ച് നാട്ടുകാര്‍ ഇവരെ തടഞ്ഞുവയ്ക്കുകയായിരുന്നു. നാട്ടുകാരുടെ എതിര്‍പ്പിനെ തുടര്‍ന്ന് എറണാകുളം തൃപ്പൂണിത്തുറയില്‍ നിന്നും ഒഴിപ്പിച്ച നായ്ക്കളെയാണ് മേലിലയില്‍ എത്തിച്ചത്. മേലില സ്വദേശിയായ സ്ത്രീ നായകള്‍ക്കായി സുരക്ഷിത ഇടം നല്‍കാമെന്ന വാഗ്ദാനത്തെ തുടര്‍ന്നാണ് ഇവരെത്തിയത് എന്നും കേസില്‍പ്പെട്ടു കിടക്കുന്ന പതിമ്മൂന്നേക്കറോളം സ്ഥലത്ത് ഇവയെ തുറന്നുവിടാനുള്ള നീക്കമായിരുന്നു എന്നും നാട്ടുകാര്‍ ആരോപിച്ചു. എന്നാല്‍ കോന്നിയിലേക്കു നായ്ക്കളെ കൊണ്ടുപോകുന്നതിനിടെ ഗൂഗിള്‍മാപ്പ് ഉപയോഗിച്ചപ്പോള്‍ വഴിതെറ്റിയാണ് മേലിലയില്‍ എത്തിയതെന്നാണ് ഇവരുടെ വാദം. ഇടുങ്ങിയ പാതയില്‍ കുടുങ്ങിയ ലോറിയില്‍ നിന്നും പെട്ടിയോട്ടോയിലേക്ക് നായ്ക്കളെ മാറ്റുന്നതിനിടെ കുറച്ചെണ്ണം ചാടിപ്പോവുയും ചെയ്തതോടെ നാട്ടുകാര്‍ കൂട്ടംകൂടി പ്രതിഷേധിച്ചു. തുടര്‍ന്ന് പഞ്ചായത്ത് പ്രസിഡന്റ് എബി ഷാജിയും കുന്നിക്കോട് പൊലീസും സ്ഥലത്തെത്തി. തുറന്നുവിട്ട…
Read More » -
സീതയുടെ മരണം കാട്ടാന ആക്രമണത്തിലല്ല, അപകട സ്ഥലത്ത് ആക്രമണത്തിന്റെ ലക്ഷണങ്ങളില്ല, മരണകാരണം തലയ്ക്കും നെഞ്ചിനുമേറ്റ പരുക്ക്, ഭർത്താവ് കസ്റ്റഡിയിൽ
തൊടുപുഴ: പീരുമേട്ടിൽ മീൻമുട്ടി വനത്തിൽ മരിച്ച സീതയുടേത് കൊലപാതകമെന്ന് സൂചന. താനും ഭാര്യയും വനത്തിൽ വിറകുശേഖരിക്കാൻ പോയപ്പോൾ അവിടെ വച്ച് കാട്ടാന ആക്രമിച്ചെന്നായിരുന്നു ഭർത്താവ് ബിനു പറഞ്ഞിരുന്നത്. എന്നാൽ സംഭവ സ്ഥലത്ത് കാട്ടാനയാക്രമണത്തിന്റെ ലക്ഷണങ്ങൾ കാണുന്നില്ലെന്ന് ഫൊറൻസിക് സർജൻ നൽകുന്ന പ്രാഥമിക സൂചന. പീരുമേട് താലൂക്ക് ആശുപത്രിയിലെ പോസ്റ്റ്മോർട്ടത്തിലാണ് വിവരങ്ങൾ പുറത്ത് വന്നത്. സീതയുടെ തലയ്ക്കും നെഞ്ചിനും പരുക്കുണ്ടായിരുന്നു. ഇതാണ് മരണകാരണമെന്നാണ് സൂചന. സംഭവത്തിൽ സീതയുടെ ഭർത്താവ് ബിനുവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. അതേസമയം ഗോത്രവിഭാഗത്തിൽപെട്ടവരാണു ബിനുവും കുടുംബവും. വനവിഭവം ശേഖരിക്കുന്നതിനിടെ കാട്ടാനയുടെ ആക്രമണം ഉണ്ടായെന്ന് ബിനുവാണ് ഇന്നലെ പോലീസിനോട് പറഞ്ഞത്. തോട്ടാപ്പുരയിൽ നിന്നു മൂന്നര കിലോമീറ്റർ അകലെ മീൻമുട്ടിക്കു സമീപം വനത്തിലാണു കൊമ്പനാനയുടെ ആക്രമണം ഉണ്ടായതെന്നാണ് പറഞ്ഞത്. ഇന്നലെ ഉച്ചയ്ക്കു 2ന് ആണു സംഭവമെന്നും ഇതിനിടെ കാട്ടുപൊന്തയുടെ മറവിൽ നിന്നിരുന്ന ആനയുടെ മുന്നിൽ ഇരുവരും പെടുകയായിരുന്നെന്നും ബിനു മൊഴി നൽകിയിരുന്നു. തന്റെ മുന്നിൽ നടന്നിരുന്ന സീതയെ ആന തുമ്പിക്കൈകൊണ്ട് എടുത്തെറിഞ്ഞെന്നും മൊഴിയിലുണ്ടായിരുന്നു.…
Read More » -
അറസ്റ്റിനിടെ ഓസ്‌ട്രേലിയന്‍ പോലീസ് കഴുത്തില്‍ മുട്ടുവച്ച് അമര്‍ത്തി; കോമയിലായ ഇന്ത്യന്‍ വംശജന് ദാരുണാന്ത്യം; പോലീസിന്റെ ആക്രമണത്തില്‍ തലച്ചോര്‍ പൂര്‍ണമായും തകര്‍ന്നു; അറസ്റ്റ് നീക്കം ഭാര്യയുമായുള്ള തര്‍ക്കത്തിനിടെ; ഭാര്യതന്നെ പകര്‍ത്തിയ ദൃശ്യം പോലീസിന് തിരിച്ചടി
മെല്‍ബണ്‍: ഓസ്ട്രേലിയന്‍ പൊലീസിന്‍റെ അതിക്രമത്തിനിരയായ ഇന്ത്യന്‍ വംശജന് തലച്ചോര്‍ തകര്‍ന്ന് ദാരുണാന്ത്യം. രണ്ടാഴ്ച്ച മുന്‍പാണ് പൊലീസിന്‍റെ ആക്രമണത്തിനിരയായ ഇന്ത്യന്‍ വംശജന്‍ കോമയിലേക്ക് മാറിയത്. അറസ്റ്റ് ചെയ്യുന്നതിനിടെയാണ് അഡ്‌ലെയ്ഡ് പൊലീസ് ഉദ്യോഗസ്ഥൻ 42കാരനായ ഗൗരവ് കന്റിയുടെ കഴുത്തിൽ മുട്ടുവച്ച് അമർത്തിയത്. ഒപ്പമുണ്ടായിരുന്ന ഭാര്യ ചിത്രീകരിച്ച ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചിരുന്നു. അഡ്‌ലെയ്ഡ് പൊലീസിന്‍റെ ആക്രമണത്തില്‍ കന്‍റിയുടെ തലച്ചോറ് പൂര്‍ണമായും തകര്‍ന്നുവെന്നാണ് മെഡിക്കല്‍ റിപ്പോര്‍ട്ട്. രണ്ടാഴ്ചയോളമായി ജീവൻ രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയാണ് ജീവൻ നിലനിർത്തിയിരുന്നത്. മേയ് 29നായിരുന്നു റോയസ്റ്റൺ പാർക്കിലെ പെയ്ൻഹാം റോഡിൽ വെച്ച് ഭാര്യ അമൃത് പാല്‍ കൗറുമായുളള തര്‍ക്കത്തിനിടെ കന്റിയെ പൊലീസ് അറസ്റ്റ് ചെയ്യാന്‍ ശ്രമിച്ചത്. പൊലീസ് കന്റിയെ നിലത്തേക്ക് തള്ളിയിടുന്നതും കഴുത്തില്‍ കാല്‍വച്ചമര്‍ത്തുന്നതും ഭാര്യ വിഡിയോയില്‍ പകര്‍ത്തി. അതിക്രമം രൂക്ഷമായപ്പോഴാണ് താന്‍ വിഡിയോ ചിത്രീകരിച്ചതെന്നാണ് അമൃത്പാല്‍ കൗര്‍ പറഞ്ഞത്. ഗൗരവ് മദ്യപിച്ചിരുന്നുവെന്നും അറസ്റ്റിനെ ചെറുത്തുവെന്നും ഗാർഹിക പ്രശ്നങ്ങളാണ് പൊലീസ് ഇടപെടാൻ കാരണമെന്നും ഉദ്യോഗസ്ഥർ പറയുന്നു. അതേസമയം ഗൗരവ് മദ്യപിക്കുകയും ഉച്ചത്തിൽ സംസാരിക്കുകയും…
Read More »