Crime

  • പ്രണയവിവാഹത്തിന് പിന്നാലെ 16 കാരനെ തട്ടിക്കൊണ്ടുപോയി; തമിഴ്നാട് എഡിജിപി അറസ്റ്റില്‍

    ചെന്നൈ: പ്രണയവിവാഹത്തിന് പിന്നാലെ 16 കാരനെ തട്ടിക്കൊണ്ടുപോയ കേസില്‍ തമിഴ്നാട് സായുധ പൊലീസ് വിഭാഗം എഡിജിപി എച്ച്.എം ജയറാം അറസ്റ്റില്‍. മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവിന് പിന്നാലെയാണ് അറസ്റ്റ്. കേസില്‍ എം.എല്‍.എയും പുരട്ചി ഭാരതം പാര്‍ട്ടിയുടെ തലവനുമായ പൂവൈ ജഗന്‍ മൂര്‍ത്തിയോട് അന്വേഷണത്തിനായി പൊലീസിന് മുന്നില്‍ ഹാജരാകാനും കോടതി നിര്‍ദേശിച്ചു. കുട്ടിയെ തട്ടിക്കൊണ്ടുപോയത് എഡിജിപിയുടെ കാറിലായിരുന്നുവെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ: തേനി സ്വദേശിയായ യുവതിയും തിരുവള്ളൂര്‍ സ്വദേശിയായ 22 കാരനും തമ്മിലുള്ള പ്രണയവിവാഹത്തിന് പിന്നാലെയാണ് തട്ടിക്കൊണ്ടുപോകല്‍ നടന്നത്. സോഷ്യല്‍ മീഡിയയിലൂടെയാണ് ഇരുവരും പരിചയപ്പെട്ടത്. യുവതിയുടെ വീട്ടുകാരെ എതിര്‍പ്പിനെ മറികടന്ന് കഴിഞ്ഞമാസം ഇവര്‍ വിവാഹിതരായി. യുവതിയുടെ പിതാവ് യുവാവിനെ തട്ടിക്കൊണ്ടുപോകാനായി പദ്ധതിയിട്ടിരുന്നു. എന്നാല്‍, ഇതിന് സാധിക്കാതെ വന്നതോടെ യുവാവിന്റെ സഹോദരനെ തട്ടിക്കൊണ്ടുപോകുകയായിരുന്നു. കുട്ടിയുടെ അമ്മയുടെ പരാതിയിലാണ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ട മുന്‍ പൊലീസ് കോണ്‍സ്റ്റബിളായ മഹേശ്വരി, എംഎല്‍എ ജഗന്‍ മൂര്‍ത്തി, എഡിജിപി ജയറാം എന്നിവരുടെ അറിവോടെയാണ്…

    Read More »
  • വാളയാറില്‍ പൊലീസ് വേഷത്തില്‍ 5 അംഗം സംഘത്തിന്റെ അഴിഞ്ഞാട്ടം; ട്രെയിന്‍ യാത്രക്കാരെ മര്‍ദിച്ചു, കവര്‍ന്നത് 25 ലക്ഷം

    പാലക്കാട്: വാളയാറില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ ചമഞ്ഞെത്തിയ 5 അംഗ സംഘം ട്രെയിന്‍ യാത്രക്കാരായ വ്യാപാരികളെ കബളിപ്പിച്ചും ട്രെയിനില്‍ നിന്ന്, ഇറക്കി കാറില്‍ കയറ്റി മര്‍ദിച്ചും 25 ലക്ഷം രൂപ കവര്‍ന്നു. മലപ്പുറം കുറ്റിപ്പുറം സ്വദേശി അബൂബക്കര്‍ (43), പട്ടാമ്പി പള്ളിപ്പുറം സ്വദേശി ബദറുദ്ദീന്‍ (34) എന്നിവരില്‍ നിന്നാണു പണം കവര്‍ന്നത്. ബദറുദ്ദീനില്‍ നിന്നു 17 ലക്ഷം രൂപയും അബൂബക്കറില്‍ നിന്ന് 8 ലക്ഷം രൂപയുമാണ് തട്ടിയെടുത്തത്. പണം കോയമ്പത്തൂരില്‍ ആഭരണം വിറ്റു ശേഖരിച്ചതാണെന്നും വ്യാപാര ആവശ്യത്തിനായി ഇതു കൊണ്ടുപോവുകയായിരുന്നു എന്നുമാണ് കവര്‍ച്ചയ്ക്ക് ഇരയായവര്‍ പൊലീസിനു നല്‍കിയ വിവരം. ഇവര്‍ വിദേശ നിര്‍മിത ചോക്ലേറ്റ് കേരളത്തിലെത്തിച്ചു വ്യാപാരം ചെയ്യുന്നവരാണ്. ദേശീയപാതയില്‍ വാഹനങ്ങള്‍ ആക്രമിച്ചുള്ള കവര്‍ച്ചയ്ക്കു പിന്നാലെ ഇതാദ്യമായാണു വാളയാര്‍ മേഖലയില്‍ ട്രെയിനിലും കവര്‍ച്ച നടക്കുന്നത്. കഴിഞ്ഞ ദിവസം ദേശീയപാത കോയമ്പത്തൂര്‍ മധുക്കരയില്‍ കാര്‍ യാത്രക്കാരെ ആക്രമിച്ച് 1.25 കിലോഗ്രാം സ്വര്‍ണവും 60,000 രൂപയും കവര്‍ന്നിരുന്നു. തമിഴ്‌നാട് പൊലീസാണ് ഈ കേസ് അന്വേഷിക്കുന്നത്. ഇത്തരം…

    Read More »
  • മലാപ്പറമ്പ് സെക്‌സ് റാക്കറ്റ് കേസിലെ പൊലീസുകാര്‍ പിടിയില്‍; കുടുങ്ങിയത് ഒളിയിടം തേടി പായുന്നതിനിടെ

    കോഴിക്കോട്: മലാപ്പറമ്പിലെ ഫ്‌ലാറ്റ് കേന്ദ്രീകരിച്ച് അനാശാസ്യ കേന്ദ്രം നടത്തിയ സംഭവത്തില്‍ യഥാര്‍ഥ നടത്തിപ്പുക്കാരായി പ്രതിചേര്‍ക്കപ്പെട്ട രണ്ടു പൊലീസുകാര്‍ പിടിയില്‍. പൊലീസ് ജില്ലാ ഹെഡ് ക്വാര്‍ട്ടേഴ്‌സ് ഡ്രൈവര്‍മാരായ പെരുമണ്ണ സ്വദേശി സീനിയര്‍ സിപിഒ ഷൈജിത്ത്, കുന്നമംഗലം പടനിലം സ്വദേശി സിപിഒ സനിത്ത് എന്നിവരാണ് പിടിയിലായത്. ചൊവ്വാഴ്ച പുലര്‍ച്ചെ താമരശ്ശേരിയില്‍ കോരങ്ങാട് വച്ചാണ് ഇരുവരും പിടിയിലാതെന്നാണു പ്രാഥമിക വിവരം. താമരശ്ശേരിയില്‍ ആള്‍താമസമില്ലാത്ത ഒരു കെട്ടിടത്തിന്റെ മുകള്‍നിലയിലാണ് ഇരുവരും ഒളിവില്‍ കഴിഞ്ഞിരുന്നത്. ഇവിടെനിന്നും മറ്റൊരു ഒളിയിടം തേടി പോകുന്നതിനിടെയാണ് പിടിയിലായത്. ഒന്നാം പ്രതി ബിന്ദുവിന്റെ ഭര്‍ത്താവിന്റെ പേരിലുള്ള സ്വിഫ്റ്റ് കാറിലാണ് ഷൈജിത്തും സനിത്തും സഞ്ചരിച്ചിരുന്നത്. മൊബൈല്‍ നെറ്റ്വര്‍ക്ക് കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് ഇരുവരെയും പിടിക്കൂടാന്‍ സാധിച്ചതെന്നു പൊലീസ് വ്യക്തമാക്കി. ഇവരെ നഗരത്തില്‍ എത്തിച്ച് ചോദ്യം ചെയ്തുവരികയാണ്. നടക്കാവ് പൊലീസ് സ്റ്റേഷനില്‍ എത്തിച്ച ശേഷം അറസ്റ്റ് രേഖപ്പെടുത്തും. 2020 ലാണ് ബിന്ദുവുമായി പൊലീസുകാര്‍ അടുപ്പം സ്ഥാപിക്കുന്നത്. മെഡിക്കല്‍ കോളജ് പൊലീസ് സ്റ്റേഷനിലെ ഡ്രൈവറായിരുന്ന പൊലീസുകാരന്‍ മറ്റൊരു കേസിന്റെ…

    Read More »
  • ന​ഗ്ന ചിത്രങ്ങൾ അയച്ചില്ലെങ്കിൽ‍ കുടുംബത്തേയും കുട്ടികളേയും പൂജ ചെയ്ത് അപകടത്തിൽപ്പെടുത്തും!! പൂജാ രസീതിലെ നമ്പറിൽ വിളിച്ച് യുവതിക്കു ഭീഷണി, 25000 രൂപ ആവശ്യപ്പെട്ടു, കേരളത്തിലെത്തിച്ച് പീഡിപ്പിക്കാൻ ശ്രമം, കർണാടക സ്വദേശിനിയുടെ പരാതിയിൽ പൂജാരി അറസ്റ്റിൽ

    പെരിങ്ങോട്ടുകര: കർണാടക സ്വദേശിനിയുടെ പീഡന-ബ്ലാക്ക്മെയിൽ പരാതിയിൽ പെരിങ്ങോട്ടുകര ദേവസ്ഥാനം ക്ഷേത്രത്തിലെ പൂജാരി അറസ്റ്റിൽ. കർണാടക സ്വദേശിനിയുടെ പരാതിയിലാണ് പൂജാരി അരുൺ അറസ്റ്റിലായത്. ക്ഷേത്രത്തിൽ‌ പൂജയ്ക്കായി എത്തിയ യുവതിയെ നിരന്തരം വാട്സാപ്പിലൂടെ വീഡിയോ കോൾ ചെയ്യുകയും സന്ദേശങ്ങൾ അയച്ച് ഭീഷണിപ്പെടുത്തുകയും പീഡിപ്പിക്കാൻ ശ്രമിച്ചതായുമാണ് പരാതി. തന്റെ ന​ഗ്ന ചിത്രങ്ങൾ അയച്ചുകൊടുത്തില്ലെങ്കിൽ കുടുംബത്തെയും കുട്ടികളെയും അപകടപ്പെടുത്തന്ന രീതിയിൽ പൂജ ചെയ്യുമെന്നും യുവതിയെ ഭീഷണിപ്പെടുത്തി. ഇത്തരത്തിൽ നഗ്ന വീഡിയോ അയച്ചു നൽകാനായി യുവതിയെ നിരന്തരം വിളിച്ചു ശല്യം ചെയ്തു. പൂജ ചെയ്യുന്നതിനായി 25000 രൂപ ആവശ്യപ്പെടുകയും ചെയ്തതായി പരാതി. കാനാടിക്കാവ് ശ്രീ വിഷ്ണുമായ കുട്ടിച്ചാത്തൻ ക്ഷേത്രത്തിലാണ് സംഭവം. സംഭവത്തിൽ മുഖ്യപ്രതിയായ ക്ഷേത്രത്തിലെ പ്രധാന പൂജാരിയായ ഉണ്ണി ഒളിവിലാണ്. നഗ്ന വീഡിയോ അയച്ചില്ലെങ്കിൽ കുടുംബത്തെ അപകടപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി. നിർബന്ധിച്ച് കേരളത്തിൽ എത്തിച്ച ശേഷം കാറിൽ വെച്ച് പീഡിപ്പിക്കാൻ ശ്രമിച്ചു എന്നാണ് കേസ്. സംഭവത്തിൽ കർണാടക പോലീസ് കേസ് രജിസ്റ്റർ ചെയ്തു. വീഡിയോ കോൾ ചെയ്തതിന്റെ രേഖകൾ അടക്കമാണ്…

    Read More »
  • ഹരിയാനയില്‍ മോഡലിന്റെ മൃതദേഹം കനാലില്‍ കഴുത്തറുത്ത നിലയില്‍; വീട്ടില്‍നിന്ന് പോയത് ഷൂട്ടിങ്ങിനായി

    ചണ്ഡിഗഡ്: ഹരിയാനയില്‍ മോഡലിന്റെ മൃതദേഹം കനാലില്‍ കണ്ടെത്തി. സോനിപതില്‍ തിങ്കളാഴ്ച രാവിലെയാണ് കഴുത്തറുത്ത നിലയില്‍ മൃതദേഹം കണ്ടെത്തിയത്. ഹരിയാനയിലെ സംഗീത വീഡിയോകളിലൂടെ പ്രശസ്തയായ മോഡല്‍ ശീതള്‍ ചൗധരി (സിമ്മി) ആണ് മരിച്ചത്. കൊലപാതകത്തിനു പിന്നിലെ കാരണം വ്യക്തമല്ല. പാനിപ്പത്തില്‍ സഹോദരി നേഹയ്‌ക്കൊപ്പമാണ് ശീതള്‍ താമസിച്ചിരുന്നത്. ജൂണ്‍ 14ന് അഹാറില്‍ ഒരു ഷൂട്ടിങ്ങിനായി പോയതാണ് ശീതള്‍. തിരിച്ചെത്താന്‍ വൈകിയപ്പോള്‍ സഹോദരി പൊലീസില്‍ പരാതിപ്പെടുകയായിരുന്നു. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കനാലില്‍ മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ ആഴ്ച കമാല്‍ കൗര്‍ എന്ന സമൂഹമാധ്യമ ഇന്‍ഫ്‌ലുവന്‍സറുടെ മൃതദേഹം ഭട്ടിന്‍ഡ-ചണ്ഡിഗഡ് ദേശീയപാതയ്ക്കു സമീപം അദേഷ് മെഡിക്കല്‍ സര്‍വകലാശാലയുടെ കാര്‍ പാര്‍ക്കിങ്ങില്‍ കണ്ടെത്തിയിരുന്നു. ലുധിയാന രജിസ്‌ട്രേഷനിലുള്ള വാഹനത്തിന്റെ പില്‍സീറ്റിലാണ് മൃതദേഹം കണ്ടെത്തിയത്. തിരിച്ചറിയാനാകാത്ത വിധം അഴുകിയ നിലയിലായ മൃതദേഹത്തില്‍നിന്ന് ദുര്‍ഗന്ധം വമിച്ചതോടെയാണ് പൊലീസ് എത്തി പരിശോധന നടത്തിയത്. ജൂണ്‍ 9ന് ഒരു പരിപാടിയില്‍ പങ്കെടുക്കുന്നതിനായി വീട്ടില്‍നിന്നിറങ്ങിയതായിരുന്നു കമാല്‍.

    Read More »
  • ‘സൈനികരഹസ്യങ്ങള്‍ പാകിസ്ഥാന് കൈമാറിയ’ റിട്ട. ഉദ്യോഗസ്ഥന്റെ കയ്യില്‍നിന്ന് ‘പോലീസ് ‘വാങ്ങിയത് ഒരുകോടി!

    ലഖ്‌നൗ: ഇന്ത്യന്‍ ആര്‍മിയുടെ ഔദ്യോഗിക വിവരങ്ങള്‍ പാകിസ്ഥാന് ചോര്‍ത്തി നല്‍കിയവരുടെ ലിസ്റ്റില്‍ പേരുണ്ട് എന്നാരോപിച്ച് 60കാരനെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്തു. കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഇന്ത്യന്‍ റെയര്‍ എര്‍ത്സ് ലിമിറ്റഡ് റിട്ടയേഡ് ഉദ്യോഗസ്ഥനായ എറണാകുളം കളമശേരി സ്വദേശിയായ 60കാരന്റെ പേരുണ്ടെന്ന് പറഞ്ഞാണ് വെര്‍ച്വല്‍ അറസ്റ്റ് ചെയ്ത് 1.05 കോടി രൂപ തട്ടിയെടുത്തത്. കഴിഞ്ഞ 13ന് ലഖ്‌നൗവിലെ പൊലീസ് ഇന്‍സ്‌പെക്ടര്‍ രഞ്ജിത് കുമാര്‍ എന്ന് പറഞ്ഞായിരുന്നു വാട്‌സ്അപില്‍ 60കാരനെ വീഡിയോ കോള്‍ ചെയ്ത് തട്ടിപ്പ് നടത്തിയത്. ഇന്ത്യന്‍ ആര്‍മിയുടെ ഔദ്യോഗിക വിവരങ്ങള്‍ പാകിസ്ഥാന്റെ ഐ എസ് ഐക്ക് ചോര്‍ത്തിക്കൊടുക്കാന്‍ സഹായിച്ച 151 പേരുടെ ലിസ്റ്റില്‍ പേരുണ്ടെന്നായിരുന്നു ഭീഷണി. ഇതിനു ശേഷം അറസ്റ്റ് വാറണ്ട് ഉള്‍പ്പടെ വാട്‌സാപ്പിലൂടെ അയച്ചു നല്‍കി. ഇത്തരത്തില്‍ രഹസ്യങ്ങള്‍ ചോര്‍ത്തി നല്‍കിയതിന് ആസിഫ് ഫൗഇം എന്നയാളുടെ പക്കല്‍നിന്നും 55 ലക്ഷം രൂപ കൈക്കൂലിയായി വാങ്ങിയിട്ടുണ്ടെന്നും ഈ തുക ബാങ്ക് അക്കൗണ്ടില്‍ ഉണ്ടെന്നും തട്ടിപ്പ് നടത്തിയയാള്‍ പരാതിക്കാരനോട് പറഞ്ഞു. ഇത് പരിശോധിക്കുന്നതിന്…

    Read More »
  • ഓട്ടോ ഓടിക്കുന്നതിനിടെ മടിയിലിരുത്തി മൂന്നരവയസുകാരിയോട് ലൈംഗിക അതിക്രമം; ഓട്ടോഡ്രൈവര്‍ അറസ്റ്റില്‍

    പത്തനംതിട്ട: മൂന്നര വയസുകാരിയോട് ലൈംഗിക അതിക്രമം കാട്ടിയ ഓട്ടോറിക്ഷാ ഡ്രൈവര്‍ അറസ്റ്റിലായി. അത്തിക്കയം കണ്ണമ്പള്ളി ചോവൂര്‍ പുത്തന്‍പുരയ്ക്കല്‍ വീട്ടില്‍ ലിബിന്‍ സി ജോണ്‍സണ്‍(23) ആണ് പെരുനാട് പൊലീസിന്റെ പിടിയിലായത്. ഈ മാസം 12ന് വൈകിട്ട് നാലിനും 5.30നുമിടെയാണ് സംഭവം. ഓട്ടോ ഓടിക്കുന്നതിനിടെ മടിയിലിരുത്തി ദേഹത്തു കടന്നുപിടിച്ച് ലൈംഗിക അതിക്രമത്തിന് ഇരയാക്കുകയായിരുന്നു. വീട്ടിലെത്തിയ കുട്ടി ശാരീരിക ബുദ്ധിമുട്ടുകള്‍ കാട്ടിയത് ശ്രദ്ധയില്‍ പെട്ടതിന്റെ അടിസ്ഥാനത്തില്‍ വീട്ടുകാര്‍ കാര്യങ്ങള്‍ തിരക്കി. തുടര്‍ന്ന് കുട്ടിയെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. പത്തംനംതിട്ട ജനറല്‍ ആശുപത്രിയില്‍ കുട്ടിയെ ചികിത്സക്കെത്തിച്ച വിവരമറിഞ്ഞ പെരുനാട് പൊലീസ് അവിടെയെത്തി അമ്മയുടെ മൊഴി രേഖപ്പെടുത്തി. വനിതാ പൊലീസ് സ്റ്റേഷനിലെ എഎസ്‌ഐ അനിതാകുമാരിയാണ് മൊഴിയെടുത്തത്. തുടര്‍ന്ന് പൊലീസ് ഇന്‍സ്പെക്ടര്‍ ജി വിഷ്ണു ബി എന്‍ എസിലെയും പോക്‌സോയിലെയും ബാലനീതി നിയമത്തിലെയും ബന്ധപ്പെട്ട വകുപ്പുകള്‍ ചേര്‍ത്ത് പ്രതിക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രതിയെ പിടികൂടി സ്റ്റേഷനില്‍ എത്തിച്ച് ചോദ്യം ചെയ്തപ്പോള്‍ ഇയാള്‍ കുറ്റം സമ്മതിച്ചു. തുടര്‍ന്ന് 13ന് വൈകിട്ട് 3…

    Read More »
  • സീതയുടെ മരണകാരണം? കാട്ടാന ആക്രമണം വിശ്വസിക്കാനാവില്ലെന്ന് വനംവകുപ്പ്, പൊലീസും വനം വകുപ്പും രണ്ടു തട്ടില്‍

    ഇടുക്കി: പീരുമേട് തോട്ടാപ്പുര സ്വദേശി സീതയുടെ മരണത്തില്‍ പൊലീസും വനംവകുപ്പും രണ്ടു തട്ടില്‍. സീതയ്ക്കു പരുക്കേറ്റെന്നു പറയുന്ന സ്ഥലത്ത് ആന ഉണ്ടായിരുന്നു എന്ന നിലപാടിലാണു പൊലീസ്. എന്നാല്‍ കാട്ടാനയാക്രമണം വിശ്വസിക്കാനാവാത്തതാണ് എന്നാണു വനംവകുപ്പിന്റെ വാദം. ഇതിനിടെ സീതയുടെ ഭര്‍ത്താവ് ബിനുവിന്റെയും ഒപ്പം ഉണ്ടായിരുന്ന രണ്ടു മക്കളുടെയും മൊഴി വീണ്ടും രേഖപ്പെടുത്താന്‍ പൊലീസ് തീരുമാനിച്ചു. ഇന്നലെ പൊലീസിന്റെ ഫൊറന്‍സിക് സംഘം ഉള്‍പ്പെടെ മീന്‍മുട്ടിയിലെത്തി പരിശോധന നടത്തി. പൊലീസും വനപാലകരും സ്ഥലത്തു നിരീക്ഷണവും നടത്തി. ബിനുവും മക്കളും മൊഴിയില്‍ പറഞ്ഞ സ്ഥലത്തു കാട്ടാന എത്തിയിരുന്നു എന്നാണു മീന്‍മുട്ടിയിലെ അന്വേഷണത്തില്‍ കണ്ടെത്തിയതെന്നു പൊലീസ് പറയുന്നു. എന്നാല്‍ വെള്ളിയാഴ്ച ഉച്ചയ്ക്കാണു സീതയുടെ മരണം സംഭവിച്ചതെന്നും ഞായറാഴ്ചയാണു സ്ഥലത്തു പരിശോധന നടന്നതെന്നും ഇതിനാല്‍ ഇവിടെ കാട്ടാനയുണ്ടെന്ന പേരില്‍ കാട്ടാനയാക്രമണം എന്നു പറയാന്‍ കഴിയില്ലെന്നു വനംവകുപ്പ് വിശദീകരിക്കുന്നു. മനുഷ്യര്‍ക്കു നേരെയുണ്ടാകുന്ന കാട്ടാനയാക്രമണങ്ങളില്‍ കണ്ടുവന്നിട്ടുള്ള പല സാഹചര്യങ്ങളും ഇവിടെയില്ലെന്നു വനംവകുപ്പ് ഇന്നലെയും ആവര്‍ത്തിച്ചു. തന്നെ കള്ളക്കേസില്‍ കുടുക്കാന്‍ വനംവകുപ്പ് ശ്രമിക്കുന്നു എന്നാണു…

    Read More »
  • കേരളത്തിലേക്ക് ട്രിപ്പ്, പോക്കറ്റ് മണിക്കായി കഞ്ചാവ് കടത്ത്; വിദ്യാര്‍ഥിനിയടക്കം 2 യുവതികള്‍ പിടിയില്‍

    കൊച്ചി: എറണാകുളം നോര്‍ത്ത് റെയില്‍വേ സ്റ്റേഷനില്‍ 37 കിലോഗ്രാം കഞ്ചാവുമായി ബംഗാള്‍ സ്വദേശിനികളായ രണ്ടു യുവതികള്‍ പിടിയില്‍. ബംഗാള്‍ മുര്‍ഷിദാബാദ് സ്വദേശിനികളായ സോണിയ സുല്‍ത്താന (21), അനിത ഖാതൂന്‍ ബിബി (29) എന്നിവരാണു പിടിയിലായത്. മുര്‍ഷിദാബാദില്‍ നിന്ന് എത്തിയ ഇവര്‍ മൂന്നു ട്രോളി ബാഗിലാണു കഞ്ചാവ് എറണാകുളത്തെത്തിച്ചത്. ഇരുവരും പാലക്കാടു മുതല്‍ നിരീക്ഷണത്തിലായിരുന്നു. ഇന്നലെ രാവിലെ പത്തോടെ നോര്‍ത്ത് റെയില്‍വേ സ്റ്റേഷനില്‍ എത്തിയ രണ്ടു പേരെയും രണ്ടാം പ്ലാറ്റ്‌ഫോമില്‍ നിന്നാണ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്. ആര്‍പിഎഫ്, ആര്‍പിഎഫ് ക്രൈം സ്‌ക്വാഡ്, ഗവ. റെയില്‍വേ പൊലീസ്, ഡാന്‍സാഫ് സംഘങ്ങള്‍ ചേര്‍ന്ന് ഇന്നലെ രാവിലെ മുതല്‍ സ്റ്റേഷനില്‍ പരിശോധന കര്‍ശനമാക്കിയിരുന്നു. ബാഗുകളുമായി സ്ഥലംവിടാന്‍ ശ്രമിച്ച യുവതികളെ സംശയം തോന്നിയ വനിത പൊലീസ് ഉദ്യോഗസ്ഥരാണ് തടഞ്ഞത്. തുടര്‍ നടപടികള്‍ക്കായി ഗവ. റെയില്‍വേ പൊലീസിന് ഇരുവരെയും കൈമാറി. റെയില്‍വേ പൊലീസാണ് കേസെടുത്തത്. ഇരുവരെയും പൊലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്. കൂടുതല്‍ പേര്‍ സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നതും അന്വേഷിക്കുന്നുണ്ട്. കേരളത്തിലേക്ക്…

    Read More »
  • പ്രിയംവദയുടെ മൃതദേഹം മൂന്നുദിവസം കട്ടിലിനടിയില്‍; ദുര്‍ഗന്ധം പുറത്തുവരാതിരിക്കാന്‍ ചന്ദനത്തിരി കത്തിച്ചുവെച്ചു

    തിരുവനന്തപുരം: നെയ്യാറ്റിന്‍കര പനച്ചിമൂട് സ്വദേശി പ്രിയംവദ കൊലക്കേസില്‍ നിര്‍ണായക വിവരങ്ങള്‍ പുറത്ത്. പ്രിയംവദയെ അയല്‍വാസിയായ വിനോദ് കൊലപ്പെടുത്തി മൂന്നു ദിവസം കട്ടിലിന് അടിയില്‍ സൂക്ഷിച്ചു. ദുര്‍ഗന്ധം പുറത്തു വരാതിരിക്കാന്‍ മുറിയില്‍ ചന്ദനത്തിരി കത്തിച്ചു വെച്ചു. എന്നാല്‍ ദുര്‍ഗന്ധം വരുന്നതായി സംശയം തോന്നി പ്രതിയുടെ ഭാര്യാമാതാവ് കുട്ടിയോട് മുറിയില്‍ പരിശോധിക്കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ പ്രതി കുട്ടിയെ വിരട്ടിയോടിക്കുകയാണ് ചെയ്തത്. മുറിയില്‍ പരിശോധിക്കാനെത്തിയപ്പോഴാണ് കട്ടിലിന് അടിയില്‍ കൈ കണ്ടതായി കുട്ടി അമ്മൂമ്മയോട് പറഞ്ഞത്. തുടര്‍ന്ന് ഇവര്‍ പള്ളിവികാരിയോട് സംശയം പറഞ്ഞു. ഇതേത്തുടര്‍ന്നാണ് പൊലീസ് വിവരം അറിയുന്നത്. ശനിയാഴ്ച രാത്രിയാണ് മൃതദേഹം മറവു ചെയ്തതെന്ന് പ്രതി വിനോദ് പൊലീസിന് മൊഴി നല്‍കിയിട്ടുള്ളത്. എന്നാല്‍ മൃതദേഹത്തില്‍ പ്രിയംവദയുടെ സ്വര്‍ണാഭരണങ്ങളും മൊബൈല്‍ ഫോണും കാണാനില്ല. സാമ്പത്തിക തര്‍ക്കങ്ങളാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പ്രതി പൊലീസിനോട് പറഞ്ഞത്. എന്നാല്‍ പൊലീസ് ഇതു പൂര്‍ണമായും മുഖവിലയ്ക്കെടുത്തിട്ടില്ല. പ്രിയംവദ അത്തരത്തില്‍ പണമിടപാട് നടത്തുന്നയാള്‍ അല്ലെന്നാണ് ബന്ധുക്കള്‍ പൊലീസിനോട് പറഞ്ഞിട്ടുള്ളത്.

    Read More »
Back to top button
error: