Breaking NewsCrime

അമ്മയും കാമുകനും ചേര്‍ന്ന് അച്ഛനെ ശ്വാസം മുട്ടിച്ചു കൊന്നു പൂജാമുറിയില്‍ കുഴിച്ചിട്ടു ; അഞ്ചുവര്‍ഷം പിടിച്ചുനിന്ന മകള്‍ നിരന്തരം പോലീസ് സ്‌റ്റേഷനില്‍ ചെന്നു പറഞ്ഞ് കേസെടുപ്പിച്ചു ; ഇപ്പോള്‍ പിതാവിന് നീതി

ബംഗലുരു: കര്‍ണാടകത്തില്‍ നടന്ന ഞെട്ടിക്കുന്ന സംഭവങ്ങളില്‍ ഒന്നില്‍ പിതാവിനെ കൊന്നു വീടിന്റെ പൂജാമുറിയില്‍ കുഴിച്ചുമൂടിയ അമ്മയ്ക്കും കാമുകനും ഒടുവില്‍ ജീവപര്യന്തം തടവുശിക്ഷ. കര്‍ണാടകയിലെ ദാവണഗെരെയിലുള്ള ഹൊന്നാളി പോലീസ് സ്റ്റേഷന്‍ പരിധിയില്‍ നടന്ന സംഭവത്തില്‍ അഞ്ചുവര്‍ഷത്തിന് ശേഷം 19 കാരിയായ മകള്‍ നടത്തിയ നിരന്തര ശ്രമമാണ് പിതാവിന് നീതി നേടിക്കൊടുത്തത്.

ഇവരുടെ ശാന്തമായ വീട്ടില്‍ ഒരു കുറ്റകൃത്യം നടന്നതായി ആരും സംശയിച്ചിരുന്നില്ല. എന്നാ ല്‍ ഒരു കൗമാരക്കാരിയുടെ അചഞ്ചലമായ സ്ഥിരോത്സാഹം ഒടുവില്‍ പോലീസിനെ പൂജാമു റിയില്‍ നിന്നും ശാരീരികാവശിഷ്ടങ്ങളുടെ ഞെട്ടിക്കുന്ന ഒരു കണ്ടെത്തലിലേക്ക് നയിക്കുക യായിരുന്നു. 2015 ആഗസ്റ്റില്‍, 19 വയസ്സുള്ള ഉഷ, കര്‍ണാടകയിലെ ദാവണഗെ രെയിലുള്ള ഹൊന്നാളി പോലീസ് സ്റ്റേഷനില്‍ ഒരു ഞെട്ടിപ്പിക്കുന്ന അവകാശവാ ദവുമായി എത്തി. തന്റെ അമ്മ ഗംഗമ്മ തന്റെ അച്ഛന്‍ ലക്ഷ്മണനെ കൊന്ന് മൃതദേഹം വീടിനുള്ളില്‍ ഒളിപ്പിച്ചു എന്നായിരുന്നു അവരുടെ വാദം. തുടക്കത്തില്‍, ഉദ്യോഗസ്ഥര്‍ അവരുടെ വാദം തമാശയെന്ന് പറഞ്ഞ് തള്ളിക്കളഞ്ഞു.

Signature-ad

പക്ഷേ പെണ്‍കുട്ടിയുടെ ആവര്‍ത്തിച്ചുള്ള സന്ദര്‍ശനങ്ങള്‍ പോലീസിനെ സംശയാലുക്ക ളാക്കി. ആദ്യം മാതാവിന്റെ ഭീഷണി ഭയന്ന് ഉഷ എല്ലാം മറച്ചുവെച്ചു. എന്നാല്‍ സംഭവം നടക്കുമ്പോള്‍ ബോര്‍ഡിംഗ് സ്‌കൂളില്‍ പഠിക്കുന്ന 9 വയസ്സുള്ള അവളുടെ ഇളയ സഹോദരനും പിതാവിന്റെ അഭാവത്തെ ചോദ്യം ചെയ്യാന്‍ തുടങ്ങി. കൂടുതല്‍ ആഴത്തിലുള്ള അന്വേഷണം ആവശ്യപ്പെട്ട് ഉഷയെ ഗ്രാമവാസികള്‍ പിന്തുണച്ചതോടെ 2015 ഓഗസ്റ്റ് 12-ന്, ബെംഗളൂരുവില്‍ നിന്ന് ഏകദേശം 330 കിലോമീറ്റര്‍ അകലെയുള്ള നെലഹോനെ ഗ്രാമത്തിലുള്ള ഉഷയുടെ വീട് പോലീസ് ഫോറന്‍സിക് സംഘത്തിന്റെയും പ്രാദേശിക ഉദ്യോഗസ്ഥരുടെയും അകമ്പടിയോ ടെ സന്ദര്‍ശിച്ചു.

ഉഷ അവരെ നേരെ വീട്ടിലെ പ്രാര്‍ത്ഥനാ മുറിയിലേക്ക് കൊണ്ടുപോയി. മുറിയില്‍ അടുത്തിടെ നടന്ന നവീകരണ പ്രവര്‍ത്തനങ്ങള്‍ അന്വേഷകര്‍ ശ്രദ്ധിക്കുകയും കുഴിക്കല്‍ ആരംഭിക്കുകയും ചെയ്തു. വെറും 2-3 അടി താഴ്ചയില്‍, അവര്‍ മനുഷ്യന്റെ അസ്ഥികൂട അവശിഷ്ടങ്ങള്‍ കണ്ടെത്തി – ഉഷയുടെ അവകാശവാദം ഭയാനകമാംവിധം സത്യമായിരുന്നു. ഡിഎന്‍എ പരിശാധനയില്‍ അവശിഷ്ടങ്ങള്‍ ലക്ഷ്മണന്റേതാണെന്ന് സ്ഥിരീകരിച്ചതോടെ ഗംഗമ്മയെ അറസ്റ്റ് ചെയ്തു. അവരുടെ പങ്കാളിയായ 54 കാരനായ ജഗദീഷിനെ ഒരു മാസത്തിനുശേഷം അറസ്റ്റ് ചെയ്തു.

2010-ല്‍ 15 വയസ്സുള്ളപ്പോള്‍ താന്‍ കണ്ട കാര്യങ്ങള്‍ ഉഷ പിന്നീട് വെളിപ്പെടുത്തി. അവരുടെ അമ്മ അവരുടെ ഗ്രാമത്തിലെ ജഗദീഷുമായി പ്രണയത്തിലായിരുന്നു. കിംവദന്തികള്‍ പ്രചരിക്കാന്‍ തുടങ്ങിയപ്പോള്‍, സംഘര്‍ഷങ്ങള്‍ രൂക്ഷമായി. മാതാപിതാക്കള്‍ നിരന്തരം വഴക്കായി. ഒരു ദിവസം, ലക്ഷ്മണ്‍ ഗംഗമ്മയുമായി അക്രമാസക്തമായ ഒരു തര്‍ക്കത്തില്‍ ഏര്‍പ്പെട്ടു. ആ സമയത്ത് ജഗദീഷും അവിടെ ഉണ്ടായിരുന്നു. ഗംഗമ്മയെ അടിച്ചതിന് ജഗദീഷ് ലക്ഷ്മണയെ ചവിട്ടിവീഴ്ത്തി. പിന്നീട് ഉഷ ഭയത്തോടെ നോക്കി നില്‍ക്കേ തന്നെ ജഗദീഷും ഗംഗമ്മയും ചേര്‍ന്ന് ലക്ഷ്മണയെ ഒരു തലയിണ ഉപയോഗിച്ച് ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തി. പിടിക്കപ്പെടുമെന്ന് പേടിച്ച് മൃതദേഹം പൂജാമുറിയില്‍ കുഴിച്ചിട്ടു. പിറ്റേന്ന് തന്നെ അവിടെ സിമന്റിട്ട് തേച്ചുമിനുക്കി അതിന് മുകളില്‍ ഒരു വിഗ്രഹവും സ്ഥാപിച്ചു.

ഉഷയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി നിശബ്ദയാക്കി. ലക്ഷ്മണ്‍ തമിഴ്നാട്-കേരള അതിര്‍ത്തിക്കടുത്തുള്ള ഒരു തോട്ടത്തില്‍ ജോലിക്ക് പോയെന്നു പ്രചരിപ്പിച്ചു. കാലക്രമേണ ആളുകള്‍ ചോദ്യം അവസാനിപ്പിച്ചു. ഉഷ ഈ സങ്കടവും ഭീതിയും അനുജന്‍ ചെറുപ്പമായിരുന്നതിനാല്‍ മനസ്സില്‍ തന്നെ സൂക്ഷിച്ചു. ഉഷയുടെ ധീരതയ്ക്കും 34 സാക്ഷി മൊഴികള്‍ക്കും ഡിഎന്‍എ റിപ്പോര്‍ട്ടുകള്‍ ഉള്‍പ്പെടെ 40 ഓളം ശാസ്ത്രീയ തെളിവുകളും വിചാരണയില്‍ ചര്‍ച്ച ചെയ്യപ്പെട്ടു. കോടതി ഗംഗമ്മയെയും ജഗദീഷിനെയും കുറ്റക്കാരാണെന്ന് കണ്ടെത്തി. ഈ വര്‍ഷം ജൂലൈ 14 ന് ദാവണ്‍ഗരെയിലെ ആദ്യത്തെ അഡീഷണല്‍ ജില്ലാ, സെഷന്‍സ് കോടതി ഇരുവരെയും ജീവപര്യന്തം തടവിന് ശിക്ഷിച്ചു.

ജഗദീഷിന്റെ വാര്‍ദ്ധക്യവും ആരോഗ്യ പ്രശ്‌നങ്ങളും പേരക്കുട്ടിയോടുള്ള ഗംഗമ്മയുടെ ഉത്തരവാദിത്തവും ചൂണ്ടിക്കാട്ടി പ്രതിഭാഗം ശിക്ഷയില്‍ ഇളവ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ജഡ്ജി എം.എച്ച്. അന്നയ്യനവര്‍ പറഞ്ഞു, ‘മൃതദേഹങ്ങള്‍ കത്തിക്കുകയോ കുഴിച്ചിടുകയോ ചെയ്യുന്നു, പക്ഷേ പ്രതികള്‍ അത് പ്രാര്‍ത്ഥനാ മുറിയില്‍ കുഴിച്ചിടുന്നു. നിങ്ങള്‍ അത് നോക്കിയാല്‍, അവര്‍ എന്തും ചെയ്യാന്‍ മടിക്കില്ല. കേസ് തെളിയിച്ച ഉഷയ്ക്ക് പക്ഷേ നീതി നടപ്പാക്കപ്പെടുന്നത് കാണാന്‍ കഴിഞ്ഞില്ല. കോടതി വിധിക്ക് മുമ്പേ തന്നെ 2020-ല്‍ ഉഷ ഒരു തീപിടുത്തത്തില്‍ മരിച്ചു.

Back to top button
error: