Crime
-
‘സുകുമാരക്കുറുപ്പ്’ മോഡലും! കാമുകനൊപ്പം ജീവിക്കാന്‍ മറ്റൊരു സ്ത്രീയെ കൊന്ന് കത്തിക്കാന്‍ പദ്ധതിയിട്ട് സോനം
ഷില്ലോങ്: മധുവിധുവിനിടെ രാജാ രഘുവംശിയെ കൊലപ്പെടുത്തിയ ശേഷം, ഏതെങ്കിലുമൊരു സ്ത്രീയെ കൊലപ്പെടുത്തി കത്തിച്ച് അതു സോനത്തിന്റെ മൃതദേഹമെന്നു വരുത്തിത്തീര്‍ക്കാനായിരുന്നു പദ്ധതിയെന്നു പ്രതികളുടെ വെളിപ്പെടുത്തല്‍. ഈ ശ്രമം വിജയിച്ചില്ല. താന്‍ മരിച്ചതായി ബന്ധുക്കളെ വിശ്വസിപ്പിച്ചശേഷം കാമുകന്‍ രാജ് ഖുഷ്വാഹയുമൊത്തു ജീവിക്കാനായിരുന്നു സോനത്തിന്റെ പദ്ധതി. കാമുകനുമായുള്ള ബന്ധത്തെ എതിര്‍ത്ത വീട്ടുകാര്‍ രാജായുമായുള്ള വിവാഹം നടത്തി. ഇതോടെയാണ് കാമുകനും സോനവും ചേര്‍ന്ന് ഭര്‍ത്താവിനെ കൊലപ്പെടുത്താന്‍ തീരുമാനിച്ചത്. പൊലീസിന്റെ കൃത്യമായ അന്വേഷണത്തില്‍ സോനവും കാമുകന്‍ രാജും സുഹൃത്തുക്കളും പിടിയിലായി. ഇന്‍ഡോര്‍ സ്വദേശി രാജാ രഘുവംശിയും സോനവും തമ്മിലുള്ള വിവാഹം നടക്കുന്ന മേയ് 11ന് മുന്‍പേ രാജാ രഘുവംശിയെ വധിക്കാനുള്ള പദ്ധതി തയാറാക്കിയിരുന്നതായി പൊലീസ് പറഞ്ഞു. രാജ് ഖുഷ്വാഹയും ഒരു ബന്ധുവും ചേര്‍ന്നാണ് കൊലപാതകം ആസൂത്രണം ചെയ്തത്. ഗൂഢാലോചനയില്‍ സോനം ഒപ്പം നിന്നു. കൃത്യം നടത്താന്‍ രാജ് സുഹൃത്തുക്കളായ വിശാല്‍, ആകാശ്, ആനന്ദ് എന്നിവരെയാണ് ഒപ്പംകൂട്ടിയത്. ഇവര്‍ക്ക് 50,000 രൂപ കൈമാറിയിരുന്നു. ദമ്പതികള്‍ മധുവിധുവിനായി മേയ് 20നാണു മേഘാലയയില്‍…
Read More » -
മലാപ്പറമ്പ് സെക്‌സ് റാക്കറ്റ്: നടത്തിപ്പ് പോലീസുകാരുടേത്; പിടിയിലായ സ്ത്രീകള്‍ നടത്തിപ്പുകാര്‍ മാത്രം; ഷൈജിത്തിനെയും സനിത്തിനെയും പിടികൂടാതെ പോലീസ്; ഒരു ദിവസം ഒരുലക്ഷം വരുമാനം; ചോദ്യം ചെയ്യലില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍
കോഴിക്കോട്: മലാപ്പറമ്പിലെ സെക്‌സ് റാക്കറ്റ് നടത്തിപ്പ് കേസില്‍ പ്രതിചേര്‍ക്കപ്പെട്ട പൊലീസുകാരുടേത് എന്ന് കണ്ടെത്തല്‍. പൊലീസുകാരായ ഷൈജിത്തും സനിത്തുമാണ് കേന്ദ്രത്തിന്റെ യഥാര്‍ഥ നടത്തിപ്പുകാര്‍. പൊലീസിന്റെ പിടിയിലായ ബിന്ദു, മാനേജറും കാഷ്യറും മാത്രമാണെന്നും അന്വേഷണ സംഘം പറയുന്നു. ഷൈജിത്തും സനിത്തും മിക്ക ദിവസങ്ങളിലും മലാപ്പറമ്പിലെ അപാര്‍ട്‌മെന്റില്‍ എത്തിയിരുന്നുവെന്നും ഇരുവരുടെയും അക്കൗണ്ടിലേക്ക് ലക്ഷങ്ങള്‍ ഇതിനകം വന്നിട്ടുണ്ടെന്നും തെളിഞ്ഞു. ദിവസം ഒരു ലക്ഷം രൂപയായിരുന്നു റാക്കറ്റിന്റെ വരുമാനം. ഇതില്‍ നല്ലൊരു പങ്കും പൊലീസുകാര്‍ക്കാണ് എത്തിയിരുന്നത്. അതേസമയം, കേസില്‍ പ്രതി ചേര്‍ത്ത് ദിവസങ്ങളായിട്ടും ഷൈജിത്തിനെയും സനിത്തിനെയും പോലീസ് പിടികൂടാന്‍ തയാറാകുന്നില്ലെന്നും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. മുന്‍കൂര്‍ ജാമ്യം തേടാനുള്ള നീക്കത്തിലാണ് പ്രതികളെന്നും സൂചനയുണ്ട്. ബിന്ദു ഉള്‍പ്പടെ കേന്ദ്രത്തിലെ മൂന്നുപേരെയും ഇടപാടിനെത്തിയ രണ്ടു പേരെയും മറ്റു നാലു സ്ത്രീകളെയും ഒരുമിച്ചു ചോദ്യം ചെയ്തപ്പോഴാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്. ലക്ഷങ്ങളാണ് പ്രതിദിനം വരുമാനമെന്ന് ഇവര്‍ സമ്മതിച്ചു. ഒപ്പം നടത്തിപ്പിന്റെ രീതികളും പൊലീസുകാരുടെ ബന്ധവും യുവതികള്‍ വെളിപ്പെടുത്തി. 2020 ലാണ് ബിന്ദുവുമായി പോലീസുകാരന്‍ അടുപ്പം…
Read More » -
ദത്തെടുത്ത പെണ്‍കുഞ്ഞിനെ ലൈംഗികമായി ചൂഷണംചെയ്തു; വളര്‍ത്തച്ഛന്‍ അറസ്റ്റില്‍, സംഭവം പാറശ്ശാലയില്‍
തിരുവനന്തപുരം: പാറശ്ശാലയില്‍ അഞ്ചുവയസ്സുകാരിയെ ലൈംഗികമായി ചൂഷണം ചെയ്ത വളര്‍ത്തച്ഛന്‍ അറസ്റ്റില്‍. ശിശുക്ഷേമ സമിതിയില്‍നിന്ന് ദത്തെടുത്ത കുഞ്ഞിനെയാണ് 52 കാരന്‍ ലൈംഗികമായി ചൂഷണം ചെയ്തത്. കുട്ടി അമ്മയോട് വിവരം പറഞ്ഞതിനെ തുടര്‍ന്ന് തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ വൈദ്യപരിശോധന നടത്തി. ഡോക്ടറുടെ പരിശോധനയില്‍ പീഡനം സ്ഥിരീകരിച്ചു. തുടര്‍ന്ന് പാറശ്ശാല പൊലീസ് കുട്ടിയുടെ മൊഴിയില്‍ കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിയെ നെയ്യാറ്റിന്‍കര കോടതിയില്‍ ഹാജരാക്കി. അതേസമയം, കോഴിക്കോട് കുറ്റ്യാടിയില്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ മയക്കു മരുന്ന് നല്‍കി പീഡിപ്പിച്ച കേസില്‍ പ്രതി അജ്‌നാസിന്റെ ഭാര്യയും അറസ്റ്റില്‍. അടുക്കത്ത് സ്വദേശി മിസ്‌രിയാണ് അറസ്റ്റിലായത്. ലൈംഗികമായി പീഡിപ്പിച്ചെന്ന കുട്ടിയുടെ പരാതിയില്‍ പോക്‌സോ ചുമത്തിയാണ് കേസ്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. നിരവധി കുട്ടികള്‍ ദമ്പതികളുടെ പീഡനത്തിനിരയായെന്നും സംശയമുണ്ട്. കഴിഞ്ഞ ആഴ്ചയാണ് അജ്നാസ് പൊലീസ് പിടിയിലാകുന്നത്. പോക്സോ വകുപ്പുകള്‍ ഉള്‍പ്പെടെ ചുമത്തിയാണ് പ്രതിക്കെതിരെ കേസ് എടുത്തത്. കേസ് എടുത്തതിന് പിന്നാലെ പ്രതി അജ്മീറിലേക്ക് പോവുകയാണ് ഉണ്ടായത്. ഈ വിവരം…
Read More » -
മൊസാദിന്റെ ആസൂത്രണം; പ്രതിരോധ സേന നടപ്പാക്കി; ടെഹ്‌റാന്‍ നഗരത്തിനു സമീപം ഡ്രോണ്‍ ബേസ് നിര്‍മിച്ചു; വാഹനങ്ങളില്‍ ആയുധങ്ങള്‍ ഒളിപ്പിച്ചു കടത്തി; ഇറാനില്‍തന്നെ ഭൂതല മിസൈലുകളും സ്ഥാപിച്ചു; പ്രദേശിക ഇന്റലിജന്‍സിനെയും കബളിപ്പിച്ചു; ഇസ്രായേലിന്റെ ആക്രമണത്തിനു പിന്നില്‍ വര്‍ഷങ്ങളുടെ നിരീക്ഷണം
ടെഹ്‌റാന്‍: ഇസ്രായേല്‍ ഇറാനില്‍ നടത്തിയ ആക്രമണത്തില്‍ സൈനിക മേധാവികളും കമാന്‍ഡര്‍മാരുമടക്കം ഇരുപതു പേരെങ്കിലും കൊല്ലെപ്പെട്ടെന്നു രാജ്യാന്തര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ്. 200 ഫൈറ്റര്‍ ജെറ്റുകള്‍ ആക്രമണത്തില്‍ പങ്കെടുത്തെന്നും ആക്രമത്തെക്കുറിച്ച് ട്രംപിനും അമേരിക്കയ്ക്കും എല്ലാമറിയാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വര്‍ഷങ്ങളുടെ നിരീക്ഷണത്തിനും പ്ലാനിംഗിനും ശേഷമാണ് ഇസ്രയേല്‍ ഇറാനെതിരേ ആക്രമണത്തിനു മുതിര്‍ന്നതെന്നാണു വിവരം. ടെഹറാനില്‍ ന്യൂക്ലിയര്‍ ഇന്ധനങ്ങള്‍ സംശുദ്ധീകരിക്കുന്ന സൈറ്റുകളെക്കുറിച്ചും വ്യക്തമായ ധാരണ ഇസ്രയേലിനുണ്ടായിരുന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മിസൈല്‍ ബേസുകളും സൈനിക താവളങ്ങളും ന്യൂക്ലിയര്‍ സൈറ്റുകളുമാണ് ഇസ്രയേല്‍ ലക്ഷ്യമിട്ടത്. മുതിര്‍ന്ന നേതാക്കളും കൊല്ലപ്പെട്ടു. IDF Releases Animation Showing How Iran’s Air Defenses Were Destroyed As Part Of Operation Rising Lion Over 200 Israeli aircraft dropped more than 330 munitions on around 100 targets.#BreakingNews #Iran #Israel pic.twitter.com/DL2G4edQdc — Loose Cannon News (@LooseCannonNews) June 13, 2025 ഇറാനില്‍നിന്ന് പ്രത്യാക്രമണം പ്രതീക്ഷിക്കുന്നെന്നും…
Read More » -
ബ്യൂട്ടിപാര്‍ലര്‍ ഉടമയെ വ്യാജലഹരി കേസില്‍ കുടുക്കി; മുഖ്യആസൂത്രക മുംബൈ വിമാനത്താവളത്തില്‍ പിടിയില്‍, കസ്റ്റഡിയിലായത് മരുമകളുടെ സഹോദരി
തൃശൂര്‍: ചാലക്കുടിയില്‍ ബ്യൂട്ടിപാര്‍ലര്‍ ഉടമ ഷീല സണ്ണിയെ വ്യാജ ലഹരി കേസില്‍ കുടുക്കിയ കേസിലെ മുഖ്യ ആസൂത്രക ലിവിയ ജോസ് പൊലീസ് കസ്റ്റഡിയില്‍. മുംബൈ വിമാനത്താവളത്തില്‍ നിന്നാണ് ലിവിയ പിടിയിലായത്. ദുബായില്‍ നിന്ന് മുംബൈ വഴി നാട്ടിലേക്ക് എത്താനായിരുന്നു ശ്രമം ഇതിനിടയിലാണ് എസ്ഐടി ലിവിയയെ പിടികൂടിയത്. കേസിലെ മുഖ്യപ്രതി നാരായണദാസ് നിലവില്‍ റിമാന്‍ഡില്‍ ആണ്. കുടുംബ വഴക്കിനെ തുടര്‍ന്ന് ഷീലാ സണ്ണിയുടെ മരുമകളുടെ സഹോദരിയായ ലിവിയ ആണ് ഷീലയെ വ്യാജ ലഹരി കേസില്‍ കുടുക്കിയത്. സ്റ്റാമ്പ് ഷീലയുടെ വാഹനത്തില്‍ വെച്ച നാരായണ ദാസ് ബാംഗ്ലൂരില്‍ നിന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ പിടിയിലായത്. എന്‍എസ്ഡി സ്റ്റാമ്പ് ലിവിയ സമ്പാദിച്ചത് വിദേശ മയക്കുമരുന്നു വിപണനക്കാരില്‍ നിന്നായിരുന്നു. 10,000 രൂപയ്ക്കാണ് സ്റ്റാമ്പ് വാങ്ങിയത്. എന്നാല്‍ സ്റ്റാമ്പ് ഒറിജിനല്‍ ആയിരുന്നില്ല. ഇതാണ് ഷീല സണ്ണിക്ക് രക്ഷയായത്. ചാലക്കുടിയിലെ ബ്യൂട്ടിപാര്‍ലര്‍ ഉടമയായിരുന്ന ഷീല സണ്ണിയെ വ്യാജ ലഹരിമരുന്നു കേസില്‍ കുടുക്കിയതിനു പിന്നില്‍ വ്യക്തിവൈരാഗ്യമെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. കുടുംബപ്രശ്നങ്ങളാണ് കള്ളക്കേസിന്…
Read More » -
ത്രികോണ പ്രണയം അവസാനിച്ചത് കൊലപാതകത്തില്‍; യുവാവിനെ കൊന്ന് ഐസ്‌ക്രീം ഫ്രീസറില്‍ ഒളിപ്പിച്ച് ഡോക്ടര്‍
അഗര്‍ത്തല: യുവാവിനെ കൊന്ന് ഐസ്‌ക്രീം ഫ്രീസറില്‍ ഒളിപ്പിച്ച സംഭവത്തില്‍ കാമുകിയുടെ ബന്ധുക്കള്‍ ഉള്‍പ്പെടെ ആറ് പേര്‍ അറസ്റ്റില്‍. ത്രിപുരയിലാണ് സംഭവം. അഗര്‍ത്തല സ്വദേശിയായ ഷരിഫുള്‍ ഇസ്ലാം (27) ആണ് കൊടും ക്രൂരതയ്ക്ക് ഇരയായത്. യുവാവിന്റെ മരണത്തില്‍ കാമുകിയുടെ ബന്ധുക്കളായ ഡോ. ദിബാകര്‍ സാഹ, ഇയാളുടെ മാതാപിതാക്കളായ ദീപക് സാഹ (52), ദേബിക (48), സുഹൃത്തുക്കളായ ജയ്ദീപ് ദാസ് (20), നബനിത ദാസ് (25), അനിമേഷ് യാദവ് (21) എന്നിവരെയാണ് അഗര്‍ത്തല സിറ്റി പൊലീസ് അറസ്റ്റ് ചെയതു. ധലായി ജില്ലയിലാണ് സംഭവം. ഷെരീഫുളും ചന്ദ്രപുര്‍ സ്വദേശിനിയായ 20 കാരിയായ യുവതിയും പ്രണയത്തിലായിരുന്നു. ദിബാകര്‍ സാഹയ്ക്ക് അതേ പെണ്‍കുട്ടിയോട് പ്രണയമുണ്ടായിരുന്നു. അടുത്തിടെ പെണ്‍കുട്ടിയുടെ പിതാവ് മരിച്ചു. ഇതിനുശേഷം വീട്ടിലെത്തിയ ദിബാകര്‍, പെണ്‍കുട്ടിയ ലൈംഗികമായി ചൂഷണം ചെയ്യാനും ശ്രമിച്ചു. എന്നാല്‍ പെണ്‍കുട്ടി അതിനെ എതിര്‍ത്തു. ഷെരീഫുളിനോടുള്ള ഇഷ്ടം കാരണമാണ് തന്റെ പ്രണയാഭ്യര്‍ഥന സ്വീകരിക്കാത്തതെന്ന് ഇയാള്‍ വിശ്വസിച്ചു. ഷരീഫുള്‍ ജീവിച്ചിരിക്കുന്നേടത്തോളം കാലം തന്റെ ആഗ്രഹം നടക്കില്ലെന്ന് മനസ്സിലായപ്പോഴാണ്…
Read More » -
കോഴിക്കോട് പട്ടാപ്പകല്‍ 40 ലക്ഷം കവര്‍ന്ന കേസ്: പ്രതി ഷിബിന്‍ ലാല്‍ പിടിയില്‍, പിടിവീണത് ബസ് യാത്രയ്ക്കിടെ
കോഴിക്കോട്: പന്തീരാങ്കാവില്‍ സ്വകാര്യ ബാങ്ക് ജീവനക്കാരനില്‍ നിന്നും നാല്‍പതു ലക്ഷം രൂപ തട്ടിയെടുത്ത് കടന്നു കളഞ്ഞ കേസില്‍ പ്രതി ഷിബിന്‍ ലാല്‍ പിടിയില്‍. ഇന്ന് പുലര്‍ച്ചെയാണ് ഇയാളെ പിടികൂടിയത്. തൃശൂരില്‍ നിന്ന് കോഴിക്കോട്ടേക്കുള്ള യാത്രാമധ്യേ ബസില്‍ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ഫറൂഖ് എസിപിയുടെ ഓഫീസില്‍ എത്തിച്ച പ്രതിയെ പൊലീസ് വിശദമായി ചോദ്യം ചെയ്ത് വരികയാണ്. ചോദ്യം ചെയ്യലിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ അറസ്റ്റിലേക്ക് നീളാനുള്ള സാധ്യതയും പൊലീസ് തള്ളിക്കളയുന്നില്ല. അതേസമയം നഷ്ടപ്പെട്ട 40 ലക്ഷം രൂപ കണ്ടെടുക്കാന്‍ സാധിച്ചിട്ടില്ല എന്നാണ് വിവരം. രാമനാട്ടുകാരയിലെ ഇസാഫ് ബാങ്ക് ശാഖയിലെ ജീവനക്കാരന്റെ കയ്യില്‍ നിന്നും നാല്‍പത് ലക്ഷം രൂപ തട്ടിയെടുത്ത ശേഷം ഷിബിന്‍ലാല്‍ സ്‌കൂട്ടറില്‍ കടന്നു കളഞ്ഞു എന്നതാണ് കേസ്. കഴിഞ്ഞ ദിവസം പന്തീരാങ്കാവിലെ ഷിബിന്റെ ഉടമസ്ഥതയിലുള്ള ഷെഡില്‍ നിന്ന് സ്‌കൂട്ടര്‍ കണ്ടെത്തിയിരുന്നു. വാടകയ്ക്കെടുത്ത സ്‌കൂട്ടറാണ് കവര്‍ച്ച നടത്താന്‍ ഉപയോഗിച്ചത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ഒരു മണിയോടെ അരവിന്ദ് എന്ന ജീവനക്കാരന്റെ കയ്യില്‍ നിന്നാണ് പണമടങ്ങിയ…
Read More » -
കൂലിയെ ചൊല്ലിയുള്ള തര്‍ക്കം; ചുമട്ടുതൊഴിലാളിയെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമം; മത്സ്യ വ്യാപാരി അറസ്റ്റില്‍
ഇടുക്കി: ചുമട്ടുതൊഴിലാളിയെ വാഹനം ഇടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ വ്യാപാരി പിടിയില്‍. ഇടുക്കി ചെറുതോണിയിലാണ് സംഭവം നടന്നത്. ചെറുതോണിയില്‍ മീന്‍ വ്യാപാരം നടത്തുന്ന സുഭാഷാണ് ചുമട്ടുതൊഴിലാളി ടി കെ കൃഷ്ണനെ അപായപ്പെടുത്താന്‍ ശ്രമിച്ചത്. ചുമടിറക്കുന്നതിലെ കൂലിയെ ചൊല്ലി ഉണ്ടായ തര്‍ക്കമാണ് പ്രകോപന കാരണം. കൃഷ്ണന്‍ ഓടിച്ച സ്‌കൂട്ടര്‍ വാനില്‍ പിന്നാലെയെത്തിയ സുഭാഷും, സഹോദരന്‍ സുരേഷും ചേര്‍ന്ന് ഇടിച്ചിട്ടു. സുഭാഷിനെ റിമാന്‍ഡ് ചെയ്തു. സഹോദരന്‍ സുരേഷ് ഒളിവിലാണെന്നും പോലീസ് വ്യക്തമാക്കി.
Read More » -
കയറിപ്പിടിച്ചും ബലമായി ചുംബിച്ചും അതിക്രമം, യുവതിയുടെ ചുണ്ട് മുറിഞ്ഞു; ഞെരമ്പന്‍ പ്രതി പിടിയില്‍
ബെംഗളൂരു: നഗരത്തില്‍ സ്ത്രീകള്‍ക്ക് നേരേ ലൈംഗികാതിക്രമം നടത്തിയെന്ന കേസില്‍ യുവാവ് അറസ്റ്റില്‍. ബനസവാഡി നിവാസിയായ എസ്. മദനെ(37)യാണ് ബെംഗളൂരു സിറ്റി പോലീസ് അറസ്റ്റ് ചെയ്തത്. ബെംഗളൂരു മില്‍ട്ടണ്‍ പാര്‍ക്കില്‍വെച്ച് ഇയാള്‍ രണ്ട് സ്ത്രീകളെ കയറിപിടിക്കുകയും ബലംപ്രയോഗിച്ച് ചുംബിക്കുകയും ചെയ്‌തെന്നാണ്. ജൂണ്‍ ആറാം തീയതി വൈകീട്ടായിരുന്നു കേസിനാസ്പദമായ സംഭവം. മില്‍ട്ടണ്‍ പാര്‍ക്കിലെത്തിയ 41 വയസ്സുകാരിയായ വീട്ടമ്മയ്ക്ക് നേരേയായിരുന്നു യുവാവ് ആദ്യം അതിക്രമം കാട്ടിയത്. സുഹൃത്തിനും കുട്ടിയ്ക്കും ഒപ്പം പാര്‍ക്കിലെത്തിയ വീട്ടമ്മയെ പ്രതി തുറിച്ചുനോക്കുകയും പിന്തുടര്‍ന്ന് ചുംബിക്കുകയുമായിരുന്നു. മരത്തിന് പിറകിലേക്കുനിന്ന് ഒഴിഞ്ഞുമാറാന്‍ ശ്രമിച്ചിട്ടും ഇയാള്‍ പിന്തുടര്‍ന്നെത്തി ചുംബിച്ചെന്നായിരുന്നു സ്ത്രീയുടെ പരാതി. ‘വരൂ, ഞാന്‍ സിംഗിളാണ്, എന്നെ കെട്ടിപ്പിടിക്കൂ’ എന്ന് പറഞ്ഞാണ് പ്രതി അടുത്തേക്ക് വന്നതെന്നും സ്ത്രീയുടെ പരാതിയിലുണ്ടായിരുന്നു. അതിക്രമം നേരിട്ടതിന് പിന്നാലെ വീട്ടമ്മ ബഹളംവെച്ച് ഓടിമാറി ആളുകളെ വിവരമറിയിച്ചു. ഈ സമയം നൂറുമീറ്ററോളം അകലെവെച്ച് പ്രതി മറ്റൊരു യുവതിക്ക് നേരേയും അതിക്രമം കാട്ടി. പാര്‍ക്കിലൂടെ നടന്നുപോവുകയായിരുന്ന 28-കാരിയെ കയറിപിടിച്ചും ബലംപ്രയോഗിച്ച് ചുംബിച്ചുമാണ് പ്രതി ഉപദ്രവിച്ചത്.…
Read More » -
ബംഗാളിയെന്നു കരുതി യുവാവിന്റെ മൃതദേഹം പൊലീസ് സംസ്‌കരിച്ചു; മരണത്തില്‍ ദുരൂഹത ആവര്‍ത്തിച്ച് കുടുംബം
തിരുവനന്തപുരം: ഇതര സംസ്ഥാന തൊഴിലാളിയെന്നു തെറ്റിദ്ധരിച്ച് പേട്ട പൊലീസ് സംസ്‌കരിച്ച തേക്കട വാറുവിളാകത്തു വീട്ടില്‍ അഭിജിത്തിന്റെ മരണത്തില്‍ ദുരൂഹത ആവര്‍ത്തിച്ച് കുടുംബം. ട്രെയിന്‍ തട്ടി മരിച്ചെന്നാണ് പൊലീസ് പറയുന്നതെങ്കിലും അതിനു കാരണമായ മുറിവുകള്‍ ശരീരത്തില്‍ ഇല്ലായിരുന്നെന്നാണ് സംസ്‌കരിക്കുന്നതിനു മുന്‍പ് എടുത്ത ഫോട്ടോയില്‍ നിന്നു വ്യക്തമാകുന്നതെന്ന് അഭിജിത്തിന്റെ പിതാവ് എസ്.ബിജു പറഞ്ഞു. മാര്‍ച്ച് 5ന് രാവിലെ റെയില്‍വേ ട്രാക്ക് മറികടക്കവെ ഒരാള്‍ ട്രെയിന്‍ തട്ടി വീണിട്ടുണ്ടെന്ന് കൊല്ലംതിരുവനന്തപുരം പാസഞ്ചര്‍ ട്രെയിനിലെ ലോക്കോപൈലറ്റ് ബിജു കൊച്ചുവേളി റെയില്‍വേ സ്റ്റേഷനില്‍ അറിയിച്ചിരുന്നു. എന്നാല്‍, പൊലീസ് കാര്യക്ഷമമായി അന്വേഷിക്കാത്തതിനാല്‍ ആളെ തിരിച്ചറിയാന്‍ കഴിഞ്ഞില്ല. ബംഗാള്‍ സ്വദേശിയാണെന്നു പേട്ട പൊലീസ് സംശയിച്ചതിനാലാണ് ആളെ തിരിച്ചറിയാനുള്ള നീക്കം കാര്യമായി നടക്കാത്തത്. വട്ടപ്പാറ പൊലീസ് അജ്ഞാത മൃതദേഹത്തെക്കുറിച്ച് ഫോണില്‍ അന്വേഷിച്ചപ്പോള്‍ അത് ബംഗാളിയാണെന്നായിരുന്നു പേട്ട പൊലീസില്‍ നിന്നു ലഭിച്ച മറുപടി. ഒരു മാസം കഴിഞ്ഞ് അഭിജിത്തിന്റെ മൃതദേഹം അജ്ഞാത ജഡമെന്ന ലേബലില്‍ പൊലീസ് കോര്‍പറേഷനു കൈമാറി സംസ്‌കരിക്കുകയായിരുന്നു. മരണത്തിന്റെ കാരണം എന്താണെന്ന്…
Read More »