MovieNEWS

ആനക്കാട്ടില്‍ ചാക്കോച്ചി ആവേണ്ടിയിരുന്നത് സുരേഷ് ഗോപിയല്ല മമ്മൂട്ടി! വെളിപ്പെടുത്തലുമായി സംവിധായകന്‍

ലയാളത്തിലെ എക്കാലത്തെയും ഹിറ്റ് ചിത്രങ്ങളില്‍ ഒന്നാണ് ലേലം. സുരേഷ് ഗോപിയുടെ കരിയറിലെ തന്നെ ശ്രദ്ധേയ വിജയങ്ങളിലൊന്നായിരുന്നു 1997 ല്‍ പുറത്തെത്തിയ ലേലം. രണ്‍ജി പണിക്കരുടെ തിരക്കഥയില്‍ ജോഷി സംവിധാനം ചെയ്ത ചിത്രത്തിന് ഇന്നും ആരാധകര്‍ ഏറെയാണ്.

ചിത്രത്തിലെ ആനക്കാട്ടില്‍ ചാക്കോച്ചി എന്ന കഥാപാത്രം സുരേഷ് ഗോപിയുടെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളില്‍ ഒന്നാണ്. എന്നാല്‍, ഈ ചിത്രത്തിന്റെ രചന ഘട്ടത്തില്‍ സുരേഷ് ഗോപി ആയിരുന്നില്ല നായകന്‍ എന്ന റിപ്പോര്‍ട്ട് ആണ് എത്തുന്നത്.

Signature-ad

ചിത്രത്തിന്റെ രചനാഘട്ടത്തില്‍ രണ്‍ജി പണിക്കര്‍ ഈ കഥാപാത്രങ്ങളായി മനസില്‍ കണ്ടത് സുരേഷ് ഗോപിയെയും സോമനെയും അല്ലായിരുന്നു. മറിച്ച് മറ്റ് രണ്ട് പേരെ ആയിരുന്നു. ആനക്കാട്ടില്‍ ചാക്കോച്ചി ആവേണ്ടിയിരുന്നത് മമ്മൂട്ടിയാണ്. ആനക്കാട്ടില്‍ ഈപ്പച്ചന്‍ ആവേണ്ടിയിരുന്നത് തിലകനും.

മമ്മൂട്ടി- തിലകന്‍ കോമ്പിനേഷനാണ് ലേലത്തില്‍ വരേണ്ടിയിരുന്നത്. ജോഷി തന്നെയാണ് മുന്‍പൊരിക്കല്‍ ഒരു അഭിമുഖത്തില്‍ ഇക്കാര്യം പറഞ്ഞത്- ”ലേലം മമ്മൂട്ടിക്കുവേണ്ടിയാണ് രണ്‍ജി പണിക്കര്‍ എഴുതിയത്. അദ്ദേഹത്തിന് ഡേറ്റ് ഉണ്ടായിരുന്നില്ല. ഞാന്‍ പറഞ്ഞു, സുരേഷ് ഗോപി മതി. എം ജി സോമന്‍ ലേലത്തില്‍ ചെയ്ത കഥാപാത്രം തിലകനുവേണ്ടി എഴുതിയതാണ്.

സാങ്കേതിക കാരണങ്ങളാല്‍ തിലകന്‍ വന്നില്ല. ഞാന്‍ പറഞ്ഞു, എം ജി സോമനെ വിളിക്കാം. സോമന്‍ ഗംഭീരമായി ചെയ്തു”, എന്നാണ് ജോഷിയുടെ വാക്കുകള്‍.

1997 ഒക്ടോബര്‍ 18 ന് ആയിരുന്നു ചിത്രം റിലീസ് ചെയ്തത്. വന്‍ ബോക്‌സ് ഓഫീസ് വിജയമാണ് ചിത്രം നേടിയത്. ലേലത്തിന്റെ രണ്ടാം ഭാഗം നിധിന്‍ രണ്‍ജി പണിക്കരുടെ സംവിധാനത്തില്‍ എത്തിയേക്കുമെന്ന് 2019 ല്‍ റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു. എന്നാല്‍ അതിനുശേഷം നിധിന്‍ സുരേഷ് ഗോപിയെ നായകനാക്കി ഒരുക്കിയത് കാവല്‍ എന്ന ചിത്രമാണ്.

Back to top button
error: