Movie

ബിജു മേനോനും ആസിഫ് അലിയും ഒന്നിക്കുന്ന ‘തലവൻ’ ടീസർ പ്രകാശനം ചെയ്തു

ജിസ്ജോയ് സംവിധാനം ചെയ്യുന്ന, മലയാളത്തിലെ ജനപ്രിയ താരങ്ങളായ ബിജു മേനോനും ആസിഫ് അലിയും ഒന്നിച്ചഭിനയിക്കുന്ന ‘തലവൻ’ എന്ന ചിത്രത്തിൻ്റെ ടീസർ ഇന്ന് പ്രകാശനം ചെയ്തു.

സംഭവ ബഹുലമായ ഒരു പൊലീസ് കഥ, ഉദ്വേഗത്തോടെ അവതരിപ്പിക്കുന്നതാണ് ഈ ചിത്രമെന്ന് ടീസിറലെ രംഗങ്ങൾ സൂചിപ്പിക്കുന്നു.
രണ്ടു പൊലീസ് ഉദ്യോഗസ്ഥരുടെ അധികാരത്തിൻ്റെ സ്വരവും കിടമത്സരവും പ്രകടമാക്കുന്നുണ്ട് ഇതിലെ രംഗങ്ങളിൽ.

ജിസ് ജോയിയുടെ മുൻ ചിത്രങ്ങൾ ഫാമിലി ഹ്യൂമറുകൾ ആയിരുന്നുവെങ്കിൽ ഇക്കുറി പൂർണ്ണമായും ത്രില്ലർ ജോണറിലാണ് ‘തലവ’ൻ്റെ അവതരണം.
അരുൺ നാരായണൻ പ്രൊഡക്ഷൻസ്, ലണ്ടൻ സ്റ്റുഡിയോ എന്നിവയുടെ ബാനറിൽ അരുൺ നാരായണനും സിജോ വടക്കനും ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്.
ദിലീഷ് പോത്തൻ, കോട്ടയം നസീർ, അനുശ്രീ, മിയാ ജോർജ്, ശങ്കർ രാമകൃഷ്ണൻ, ജോജി.കെ.ജോൺ, ദിനേശ്, അനുരൂപ്, ബിലാസ് എന്നിവരും പ്രധാന താരങ്ങളാണ്.

ശരത് പെരുമ്പാവൂർ,ആനന്ദ് തേവർകാട്ട് എന്നിവരുടേതാണ് തിരക്കഥ. ഛായാഗ്രഹണം- ശരൺ വേലായുധൻ. എഡിറ്റിംഗ്- സൂരജ് ഈ.എസ്.
കലാസംവിധാനം -അജയൻ മങ്ങാട്.
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ- സാഗർ.
സംഗീതം- ജിസ്ജോയ്.
പ്രൊഡക്ഷൻ എക്സിക്കുട്ടീവ്‌- ഷെമീജ് കൊയിലാണ്ടി.
പ്രൊഡക്ഷൻ കൺട്രോളർ ആസാദ് കണ്ണാടിക്കൽ.
നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്ന ഈ ചിത്രം ഉടൻ തന്നെ സെൻട്രൽപിക്ച്ചേഴ്‌സ് പ്രദർശനത്തിനെത്തിക്കും.

വാഴൂർ ജോസ്.

Back to top button
error: