Movie
-
‘വാലിബനെ’ തട്ടി വീണോ ‘ഓസ്‌ലര്‍’? ആഗോള ബോക്‌സ് ഓഫീസില്‍ നിന്ന് ഇതുവരെ നേടിയത്
മലൈക്കോട്ടൈ വാലിബന്‍ എത്തുന്നതിന് മുന്‍പ് സിനിമാപ്രേമികള്‍ക്കിടയില്‍ ചര്‍ച്ച സൃഷ്ടിച്ച ചിത്രമായിരുന്നു ജയറാം ടൈറ്റില്‍ കഥാപാത്രമായെത്തിയ അബ്രഹാം ഓസ്‌ലര്‍. ഒരു മെഡിക്കല്‍ സസ്‌പെന്‍സ് ത്രില്ലര്‍ ചിത്രമായിട്ടാണ് ഓസ്‌ലര്‍ എത്തിയത്. സംവിധാനം മിഥുന്‍ മാനുവേല്‍ തോമസാണ്. മമ്മൂട്ടിയുടെ നിര്‍ണായക അതിഥി വേഷവും ചിത്രത്തിനറെ ഹൈപ്പില്‍ പ്രകടമായിരുന്നു എന്ന് ഓസ്‌ലര്‍ കാണാന്‍ കാത്തിരുന്ന ആരാധകര്‍ മിക്കവരും അഭിപ്രായപ്പെടുന്നു. മികച്ച ഇന്‍ട്രോയാണ് മമ്മൂട്ടിക്ക് ജയറാം ചിത്രത്തില് ലഭിച്ചത് എന്ന് പ്രേക്ഷകരുടെ പ്രതികരണങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്. അന്വേഷണ ഉദ്യോഗസ്ഥനായി വേറിട്ട മുഖമായി ചിത്രത്തില്‍ ജയറാം എത്തുമ്പോള്‍ ഛായാഗ്രാഹണം തേനി ഈശ്വറാണ് നിര്‍വഹിച്ചിരിക്കുന്നത്. ഇപ്പോഴിതാ ചിത്രം ബോക്‌സ് ഓഫീസില്‍ നിന്ന് നേടിയ സംഖ്യ സംബന്ധിച്ച ഏറ്റവും പുതിയ കണക്കുകള്‍ പുറത്തെത്തിയിട്ടുണ്ട്. ജനുവരി 11 ന് തിയറ്ററുകളിലെത്തിയ ചിത്രമാണിത്. ആദ്യ ഷോകള്‍ക്ക് ഇപ്പുറം ഭേദപ്പെട്ട അഭിപ്രായം നേടിയ ചിത്രം 16 ദിവസം കൊണ്ട് 36.65 കോടി നേടിയതായാണ് കണക്കുകള്‍. ആഗോള ബോക്‌സ് ഓഫീസില്‍ നിന്നുള്ള ആകെ കളക്ഷനാണ് ഇത്. ചിത്രത്തിന്റെ ബജറ്റ്…
Read More » -
മാമുക്കോയ, സജിത മഠത്തിൽ പ്രധാന വേഷത്തിൽ എത്തുന്ന ‘ദ് സ്റ്റിയറിങ്’ ട്രെയിലർ പുറത്തുവിട്ടു
നവാഗതനായ മുഹമ്മദ് സാദിക്ക് സംവിധാനം ചെയ്ത ദ് സ്റ്റിയറിങ് എന്ന ചിത്രത്തിന്റെ ട്രെയിലർ റിലീസ് ചെയ്തു. മീഡിയ രാവണിന്റെ ബാനറിൽ പാലക്കാടും പൊള്ളാച്ചിയിലുമായി ചിത്രീകരിച്ച ചിത്രം നിർമിച്ചിരിക്കുന്നത് സെല്ലുലോയ്ഡ് ആണ്. സമകാലീന ഇന്ത്യയിലെ രാഷ്ട്രീയ സാഹചര്യങ്ങൾക്കിടയിലൂടെ നടക്കുന്ന രണ്ട് യാത്രകളുടെ കഥ പറയുന്ന ചിത്രം ഉടൻ പ്രദർശനത്തിനെത്തും. ജനുവരി 4ന് ചിറ്റൂർ പാഞ്ചജന്യം ഫിലിം ഫെസ്റ്റിവലിൽ ആദ്യ പ്രദർശനം. മാമുക്കോയ, സജിത മഠത്തിൽ, ജോസ് പി. റാഫേൽ, വിനോദ് കുമാർ, മുരളി മംഗലി, അനിൽ ഹരൻ, മുഹമ്മദ് സാദിക്ക്, ജയശ്രീ, മാസ്റ്റർ ദർശൻ, ജെപി, വിനോദ് കൈലാസ്, ഭാസ്കരൻ എന്നിവരാണ് ചിത്രത്തിലെ പ്രധാന വേഷങ്ങൾ ചെയ്തിരിക്കുന്നത്. തിരക്കഥ,സംഭാഷണം: മുഹമ്മദ് സാദിക്ക്. ക്രിയേറ്റീവ് ഹെഡ്: സുദേവൻ പെരിങ്ങോട്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: അബ്ദുൽ അക്ബർ. പ്രൊജക്റ്റ് ഡിസൈനർ: വി.കെ. ക്യാമറ: ബിൻസീർ. സംഗീതം: റീജോ ചക്കാലക്കൽ. എഡിറ്റിങ്: അഖിൽ എം. ബോസ്. ലിറിക്‌സ്: ജനാർദ്ദനൻ പുതുശ്ശേരി. അസോസിയേറ്റ് ഡയറക്ടർസ്: നിഹാൽ, അജയ് ഉണ്ണികൃഷ്ണൻ. അസിസ്റ്റന്റ്…
Read More » -
‘സംഘി’ ഒരു മോശം വാക്കാണെന്ന് എന്റെ മകള്‍ പറഞ്ഞിട്ടില്ല; ഐശ്വര്യയെ പിന്തുണച്ച് രജനീകാന്ത്
ചെന്നൈ: രജനീകാന്ത് ഒരു സംഘിയല്ലെന്ന് മകളും സംവിധായകയുമായ ഐശ്വര്യ രജനീകാന്ത് പറഞ്ഞത് ചര്‍ച്ചയായിരുന്നു. തന്റെ പിതാവ് സംഘിയല്ലെന്നും സമൂഹമാധ്യമങ്ങളില്‍ ഇത്തരം വിമര്‍ശനങ്ങള്‍ വരുമ്പോള്‍ ദേഷ്യം വരാറുണ്ടെന്നുമാണ് ഐശ്വര്യ പറഞ്ഞത്. ഐശ്വര്യയുടെ വാക്കുകളും ട്രോളുകള്‍ക്ക് ഇരയായിരുന്നു. ഇപ്പോഴിതാ ഈ വിഷയത്തില്‍ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് ഐശ്വര്യ. സംഘി എന്നത് മോശം വാക്കാണെന്ന് തന്റെ മകള്‍ എവിടെയും പറഞ്ഞിട്ടില്ല എന്നാണ് രജനീകാന്ത് പറഞ്ഞത്. ”എന്റെ മകള്‍ ഒരിക്കലും സംഘി എന്ന വാക്ക് മോശമാണെന്ന് പറഞ്ഞിട്ടില്ല. അച്ഛന്റെ ആത്മീയതയെ എന്തിനാണ് ഇങ്ങനെ മുദ്രകുത്തുന്നതെന്നാണ് അവള്‍ ചോദിച്ചത്.” താരം പറഞ്ഞു. അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുത്തതോടെയാണ് രജനീകാന്തിനെതിരെ വിമര്‍ശനം ശക്തമായത്. ഇതോടെ തന്റെ പുതിയ ചിത്രം ‘ലാല്‍ സലാമി’ന്റെ ഓഡിയോ ലോഞ്ചിനിടെയാണ് ഐശ്വര്യ രംഗത്തെത്തുകയായിരുന്നു. ഐശ്വര്യയുടെ വാക്കുകള്‍ ‘ആളുകള്‍ അപ്പയെ സംഘിയെന്ന് വിളിക്കുന്നത് കേള്‍ക്കുമ്പോള്‍ എനിക്ക് ദേഷ്യം വരും. അദ്ദേഹം സംഘിയല്ല എന്ന് വ്യക്തമായി പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. അങ്ങനെ ആയിരുന്നെങ്കില്‍ ലാലം സലാം പോലുള്ളൊരു ചിത്രത്തില്‍…
Read More » -
‘മറിമായം’ ടീം ഒരുക്കുന്ന ‘പഞ്ചായത്തു ജെട്ടി’ പൂർത്തിയായി
‘മറിമായം’ എന്ന ഹിറ്റ് പരമ്പരയുടെ സംവിധായകരായ മണികണ്ഠൻ പട്ടാമ്പി- സലിം ഹസൻ എന്നിവർ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ‘പഞ്ചായത്തു ജെട്ടി’ എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായി. സപ്തതരംഗ് ക്രിയേഷൻസും, ഗോവിന്ദ് ഫിലിംസും ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്.’ നായരമ്പലം, എളങ്കുന്നപ്പുഴ, വൈപ്പിൻ, എടവനക്കാട് ഗ്രാമങ്ങളിലാണ് ഈ ചിത്രത്തിൻ്റെ ചിത്രീകരണം നടന്നത്. കാലിക പ്രാധാന്യമുള്ള വിഷയങ്ങൾ. നർമ്മത്തിലൂടെ അവതരിപ്പിച്ചാണ് ‘മറിമായം’ പരമ്പര ഏറെ ശ്രദ്ധയാകർഷിച്ചത്. ‘പഞ്ചായത്തു ജെട്ടി’ ഒരു ഗ്രാമത്തിൻ്റെ പൊതുവായ ചില പ്രശ്നങ്ങളിലേക്കാണ് വിരൽ ചൂണ്ടുന്നത്. സാമൂഹ്യ വിഷയങ്ങൾ തികച്ചും ആക്ഷേപഹാസ്യത്തിലൂടെ അവതരിപ്പിക്കുകയാണ്. അതിനോടൊപ്പം ജീവിതഗന്ധിയായ മുഹൂർത്തങ്ങളും ഈ ചിത്രത്തിന് പ്രധാന ഘടകമാകുന്നുണ്ട്. ‘മറിമായം’ പരമ്പരയിലെ മുഴുവൻ അഭിനേതാക്കളും ഈ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ഇവർക്കൊപ്പം നിരവധി പുതുമുഖങ്ങളും അണിനിരക്കുന്നു സലിം കുമാറും ഒരു വേഷത്തിൽ അഭിനയിക്കുന്നുണ്ട്. സന്തോഷ് വർമ്മയുടെ വരികൾക്ക് രഞ്ജിൻ രാജ് ഈണം പകർന്നിരിക്കുന്നു. ക്രിഷ് കൈമൾ ഛായാഗ്രഹണവും ശ്യാം ശശിധരൻ എഡിറ്റിംഗും നിർവ്വഹിക്കുന്നു. കലാസംവിധാനം -സാബു മോഹൻ’…
Read More » -
”ലിജോ സാര്‍ ബിഗ് ബോസ് കാണുന്ന ഒരാളാണ്, എങ്ങനെയോ ഞാന്‍ കണ്ണില്‍പ്പെട്ടു, അയാള്‍ക്ക് വേണ്ടി പലതും നഷ്ടപ്പെടുത്തി”
വാനമ്പാടി എന്ന പരമ്പരയിലൂടെ മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധ നേടിയ അഭിനേത്രിയാണ് സുചിത്ര നായര്‍. പ്രേക്ഷകര്‍ക്കിടയില്‍ വലിയൊരു ആരാധകവൃന്ദം തന്നെ സുചിത്രയ്ക്കുണ്ട്. തിരുവനന്തപുരം കേശവദാസപുരം സ്വദേശിനിയായ സുചിത്ര നല്ലൊരു നര്‍ത്തകി കൂടിയാണ്. ബിഗ് ബോസ് നാലാം സീസണില്‍ മത്സരാര്‍ത്ഥിയായും സുചിത്ര എത്തിയിരുന്നു. ബിഗ് ബോസില്‍ വന്നശേഷം ഫൈനലിലേക്ക് എത്താന്‍ കഴിഞ്ഞില്ലെങ്കിലും സുചിത്ര പ്രേക്ഷകര്‍ക്കിടയില്‍ ചര്‍ച്ച വിഷയമായിരുന്നു. ആ സീസണില്‍ ഏറ്റവും കൂടുതല്‍ സൈബര്‍ ആക്രമണം നേരിട്ട മത്സരാര്‍ത്ഥി കൂടിയാണ് സുചിത്ര നായര്‍. സീരിയലിലേക്ക് സുചിത്ര എത്തിയതുപോലും സിനിമാമോഹം കൊണ്ടാണ്. അച്ഛനെപ്പോലും എതിര്‍ത്താണ് സുചിത്ര അഭിനയത്തിലേക്ക് എത്തിയത്. മതഭരമിഴിയോരം എന്ന പാട്ട് പുറത്തിറങ്ങുന്നത് വരെ സുചിത്രയുടെ കഥാപാത്രത്തിന് മലൈക്കോട്ടൈ വാലിബന്‍ എന്ന സിനിമയില്‍ ഇത്രത്തോളം പ്രധാന്യമുണ്ടെന്ന് പ്രേക്ഷകര്‍ക്ക് അറിവില്ലായിരുന്നു. പാട്ട് പുറത്തിറങ്ങിയതോടെ നിരവധി പേരാണ് സുചിത്രയെ അഭിനന്ദിച്ച് എത്തിയത്. തന്റെ കന്നി ചിത്രത്തിന്റെ റിലീസിന് ഒരു ദിവസം മാത്രം ശേഷിക്കെ വിശേഷങ്ങള്‍ അഭിമുഖത്തില്‍ പങ്കിട്ടിരിക്കുകയാണ് സുചിത്ര. സിനിമാ വിശേഷങ്ങള്‍ക്കൊപ്പം ജീവിതത്തിലെ വിശേഷങ്ങളും സുചിത്ര പങ്കുവെച്ചു.…
Read More » -
ഒരു വാതില്‍കോട്ടയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ മന്ത്രി സജി ചെറിയാന്‍ പ്രകാശനം ചെയ്തു
ബാബു ഫുട്ട്ലൂസേഴ്‌സ് നിര്‍മ്മിച്ച് ആര്‍ ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന സസ്‌പെന്‍സ് ക്രൈം ഹൊറര്‍ ത്രില്ലര്‍ ചിത്രം ‘ഒരു വാതില്‍കോട്ട’ യുടെ ആദ്യ പോസ്റ്റര്‍ പുറത്ത്. കേരള സാംസ്‌ക്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍, ചിത്രത്തിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ അഡ്വ. ഡോ. വിജയന് ( ബ്‌ളൂമൗണ്ട്) പോസ്റ്റര്‍ കൈമാറിയാണ് പ്രകാശനകര്‍മ്മം നിര്‍വ്വഹിച്ചത്. സമീപകാലങ്ങളില്‍ കലാലയങ്ങളില്‍ പിടിമുറുക്കുന്ന ലഹരി മാഫിയകളുടെ പിടിയില്‍പ്പെട്ട ചില ജീവിതങ്ങളിലൂടെയാണ് ചിത്രത്തിന്റെ കഥാമുഹൂര്‍ത്തങ്ങള്‍ മുന്നോട്ടു സഞ്ചരിക്കുന്നത്. വിനായകന്‍ എന്ന വ്യത്യസ്ഥ കഥാപാത്രമായി ഇന്ദ്രന്‍സും ശ്രീറാം എന്ന കോളേജ് പ്രൊഫസറായി ശങ്കറും പ്രത്യക്ഷപ്പെടുന്ന ചിത്രത്തില്‍ സീമ, ചാര്‍മ്മിള, രമ്യ പണിക്കര്‍, മിഥുന്‍ മുരളി, സോന നായര്‍, ഗീതാ വിജയന്‍, ജയകുമാര്‍, നെല്‍സണ്‍, തങ്കച്ചന്‍ വിതുര, അഞ്ജലികൃഷ്ണ, കൃഷ്ണപ്രിയദര്‍ശന്‍, പൂജപ്പുര രാധാകൃഷ്ണന്‍, സുബ്ബലക്ഷ്മി, ജ്യോത്സവര്‍ഗീസ്, വിഷ്ണുപ്രിയ, വഞ്ചിയൂര്‍ പ്രവീണ്‍കുമാര്‍, സാബു വിക്രമാദിത്യന്‍, മനു സി കണ്ണൂര്‍, ആര്‍കെ, സനീഷ്, മഞ്ജിത്, മുരളിചന്ദ് എന്നിവരും കഥാപാത്രങ്ങളാകുന്നു. ഛായാഗ്രഹണം -ബാബു രാജേന്ദ്രന്‍, കഥ തിരക്കഥ –…
Read More » -
കൃഷ്ണ പൂജപ്പുരയുടെ തിരക്കഥ: മനോജ് പാലാടൻ സംവിധാനം: അനൂപ് മേനോൻ കാലാവസ്ഥ നിരീക്ഷണവകുപ്പ് ഉദ്യോഗസ്ഥനായി അഭിനയിക്കുന്ന പുതിയ ചിത്രം ഇന്ന് കൊച്ചിയിൽ ആരംഭിച്ചു; ധ്യാൻ ശ്രീനിവാസനും ഷീലു ഏബ്രഹാമും മുഖ്യ വേഷങ്ങളിൽ
ശുദ്ധനർമ്മത്തിലൂടെ രസകരമായ നിരവധി കുടുംബചിത്രങ്ങൾക്കു തിരക്കഥ രചിച്ച് ശ്രദ്ധേയനായ കൃഷ്ണ പൂജപ്പുരയുടെ തിരക്കഥയിൽ മനോജ് പാലാടൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം ഇന്ന് (ഞായർ) കൊച്ചിയിൽ ആരംഭിച്ചു. ‘ഇതു താൻടാ പൊലീസ്,’ ‘സിഗ്‌നേച്ചേർ’ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനാണ് മനോജ് പാലാടൻ. ഷീലു എബ്രഹാം അവതരിപ്പിക്കുന്ന ഇനിയും നാമകരണം ചെയ്തിട്ടില്ലാത്ത ഈ ചിത്രം അബാം മൂവീസിൻ്റെ ബാനറിൽ ഏബ്രഹാം മാത്യു നിർമ്മിക്കുന്ന 14-മത് ചിത്രം കൂടിയാണ്. ബോബൻ സാമുവൽ’ സംവിധാനം ചെയ്യുന്ന ‘മച്ചാൻ്റെ മാലാഖ’ പൂർത്തിയാക്കിക്കൊ ണ്ടാണ് ഈ ചിത്രത്തിൻ്റെ ചിത്രീകരണം ആരംഭിച്ചിരിക്കുന്നത്. കാലാവസ്ഥയും മനുഷ്യനും തമ്മിലുള്ള ബന്ധം. അത് മനുഷ്യ ജീവിതത്തിന് ഭാഗമാണ്. കാലാവസ്ഥയും കാലാവസ്ഥാ വ്യതിയാനവുമൊക്കെ നമ്മുടെ സമൂഹവുമായി പല രീതികളിലായി ബന്ധപ്പെട്ടിരിക്കുന്നു. ഇതിൻ്റെ പ്രതിഫലനങ്ങളാണ് ഈ ചിത്രത്തിലൂടെ തികഞ്ഞ നർമ്മ മുഹൂർത്തങ്ങളിലൂടെ അവതരിപ്പിക്കുന്നത്. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിലെ അസി.ഡയറക്ടർ രവീന്ദ്രൻ എന്ന കേന്ദ്ര കഥാപാത്രത്തെ അനൂപ് മേനോൻ ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നു. ഇദ്ദേഹത്തിൻ്റെ വ്യക്തി ജീവിതത്തിലെയും ഔദ്യോഗിക…
Read More » -
ധ്യാന്‍ ശ്രീനിവാസന്‍ ചിത്രം പാലക്കാട് തുടങ്ങി
ധ്യാന്‍ ശ്രീനിവാസന്‍, തന്‍വി റാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ റമീസ് നന്തി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ചിത്രീകരണം പാലക്കാട് മാത്തൂരില്‍ ആരംഭിച്ചു. ധ്യാന്‍ ശ്രീനിവാസന്‍ സ്വിച്ചോണ്‍ കര്‍മ്മം നിര്‍വഹിച്ചു.നിര്‍മ്മാതാവ് സത്യജിത് പാലാഴി ആദ്യ ക്ലാപ്പടിച്ചു. ഹരീഷ് കണാരന്‍, ഭഗത് മാനുവല്‍, ശ്രീജിത്ത് രവി, ജാഫര്‍ ഇടുക്കി, മനോജ് കെ യു, അബിന്‍, സുനില്‍, ശ്രീപത്, സീമ ജി നായര്‍, അഞ്ജന അപ്പുക്കുട്ടന്‍, നിഷാ സാരംഗ് തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍. ലംബൂസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സത്യജിത്ത് പാലാഴി നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം റോജോ തോമസ് നിര്‍വഹിക്കുന്നു. ബി കെ ഹരിനാരായണന്‍ എഴുതിയ വരികള്‍ക്ക് ഗോപി സുന്ദര്‍ സംഗീതം പകരുന്നു.എഡിറ്റര്‍-കണ്ണന്‍ മോഹന്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-നിജില്‍ ദിവാകരന്‍,കല-ശ്യാം കാര്‍ത്തികേയന്‍,മേക്കപ്പ്-രാജേഷ് അങ്കമാലി, വസ്ത്രാലങ്കാരം-സുകേഷ് താനൂര്‍, സ്റ്റില്‍സ്-സന്തോഷ് പട്ടാമ്പി, ഡിസൈന്‍- മനു ഡാവിഞ്ചി, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-മനേഷ് ബാലകൃഷ്ണന്‍, അസോസിയേറ്റ് ഡയറക്ടര്‍-വിഷ്ണു ചന്ദ്രനു, സഫീന്‍ സുല്‍ഫിക്കര്‍, അസിസ്റ്റന്റ് ഡയറക്ടര്‍-സിജോ മോന്‍ ടി…
Read More » -
അലങ് ചിത്രത്തിലെ ആദ്യ ഗാനം ‘കാളിയമ്മ’ റിലീസായി, വീഡിയോ കാണാം
ചെമ്പൻ വിനോദ്, അപ്പാനി ശരത്, ശ്രീരേഖ, ഗുണനിധി, കാളി വെങ്കട്ട് എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം അലങിന്റെ കാളിയമ്മ എന്ന് തുടങ്ങുന്ന ആദ്യ ഗാനം റിലീസായി. മോഹൻ രാജന്റെ വരികൾക്ക് അജേഷ് സംഗീതം നൽകിയ ഈ ഗാനം ആലപിച്ചിരിക്കുന്നത് സത്യപ്രകാശാണ്. ഉറുമീൻ, പയനികൾ ഗവണിക്കാവും എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്‌ത എസ്‌പി ശക്തിവേലാണ് അലങ്ക് സംവിധാനം ചെയ്യുന്നത്. തമിഴ്‌നാടിന്റെയും കേരളത്തിന്റെയും അതിർത്തിയിൽ നടന്ന യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രം മലയാളി രാഷ്ട്രീയ ഗ്രൂപ്പുകളും തമിഴ് ആദിവാസി യുവാക്കളും തമ്മിലുള്ള സംഘർഷത്തെ ചുറ്റിപ്പറ്റിയുള്ളതാണ്. ഡിജി ഫിലിം കമ്പനിയുടെയും മാഗ്നാസ് പ്രൊഡക്ഷൻസിന്റെയും ബാനറുകളിൽ യഥാക്രമം ഡി ശബരീഷും എസ് എ സംഘമിത്രയും ആണ് ചിത്രത്തിന്റെ നിർമ്മാണം. കൊട്രവൈ, റെജിൻ റോസ്, ഷൺമുഖം മുത്തുസാമി, മാസ്റ്റർ അജയ്, ഇധയകുമാർ എന്നിവർ അലങ്കുവിൽ മറ്റു പ്രധാന വേഷങ്ങളിലെത്തുന്നു. ചിത്രത്തിന്റെ സാങ്കേതിക സംഘത്തിൽ ഛായാഗ്രാഹണം: എസ് പാണ്ടികുമാർ, എഡിറ്റിംഗ്: സാൻ ലോകേഷ്, സംഗീതസംവിധാനം: അജേഷ്…
Read More » -
‘മലൈക്കോട്ടൈ വാലിബൻ’ ഇന്‍ട്രോ സീനില്‍ തിയേറ്റര്‍ വിറയ്ക്കുമോ? വിറച്ചില്ലെങ്കിൽ പിണങ്ങരുതെന്ന് മോഹന്‍ലാല്‍; ചിത്രം സെൻസറിങ് കഴിഞ്ഞു
‘മലൈക്കോട്ടൈ വാലിബന്‍’ സിനിമയുടെ ഇന്‍ട്രോ സീനില്‍ തിയേറ്റര്‍ വിറയ്ക്കുമോ എന്ന ചോദ്യത്തിന് മോഹന്‍ലാല്‍ നല്‍കിയ മറുപടി ആരാധകരില്‍ ആകാക്ഷയുണര്‍ത്തുന്നു. സിനിമയുമായി ബന്ധപ്പെട്ട വാര്‍ത്താ സമ്മേളനത്തിനിടയിലാണ് ഇത്തരത്തിലൊരു ചോദ്യത്തിന് മോഹന്‍ലാല്‍ മറുപടി നല്‍കിയിരിക്കുന്നത്. ‘തിയേറ്റര്‍ വിറയ്ക്കുമോന്നൊക്കെ എനിക്ക് പറയാന്‍ പറ്റില്ല. കുഴപ്പമില്ല എന്ന് തോന്നുന്നു. അതൊരു പ്രെസന്റ് ചെയ്യുന്ന രീതി ആണല്ലോ. ഒരു സിനിമയില്‍ ആ ആളെ കാത്തിരിക്കുമ്പോള്‍ അയാളെ പ്രെസന്റ് ചെയ്യുന്ന ത്രില്ലാണ്. അതൊരു സ്‌കില്‍ ആണ്. ആ സ്‌കില്‍ വാലിബനില്‍ ഉണ്ടായിരിക്കാം. ഇനി കണ്ടിട്ടേ പറയാന്‍ പറ്റൂ. ഇനി വിറച്ചില്ലെന്ന് പറഞ്ഞ് എന്നോട് പറയരുത്. കഥ പറയുന്ന രീതിയിലാണ് സിനിമ ചെയ്തിരിക്കുന്നത്. ഒരു സിനിമ നന്നാകണമെങ്കില്‍ എല്ലാവരും നന്നായി അഭിനയിക്കണം. മറ്റ് ഫാക്ടറുകളും നന്നായിരിക്കണം. അതിലുപരി അതിനൊരു ഭാഗ്യവും ഉണ്ടായിരിക്കണം. ആ ഭാഗ്യത്തിന് വേണ്ടിയാണ് ഞങ്ങള്‍ കാത്തിരിക്കുന്നത്. ഒരു നടന്‍ എന്ന നിലയില്‍ വളരെയധികം സംതൃപ്തി തരുന്നൊരു സിനിമയായിരുന്നു. പല ഭാഷകളിലേക്ക് ഡബ്ബ് ചെയ്യുന്ന അവസരങ്ങളില്‍ അവിടുത്തെ ആള്‍ക്കാര്‍…
Read More »