Movie

  • അപ്പോ ശരിക്ക് കോക്കാച്ചിയെന്ന സാധനം ഉണ്ട് അല്ലേ? ആരാണ് ഈ ഉജ്ജ്വലൻ? ഡിറ്റക്ടീവ് ഉജ്ജ്വലൻ്റെ ടീസർ പുറത്ത്

    ‘ അച്ഛനെന്താ ഈ കോക്കാച്ചിന്നു കേട്ടപ്പോ പേടിച്ചത്? അപ്പോ ശരിക്ക് കോക്കാച്ചിയെന്ന സാധനം ഉണ്ടല്ലേ? ഉണ്ട്….ഞാനീ കണ്ണുകൊണ്ടു കണ്ടിട്ടുണ്ട്… ഈ ചെറിയ ചെറിയ തേങ്ങാ മോഷണവും, അതിർത്തി തർക്കവും മാത്രമല്ലല്ലോ ഉജ്ജ്വലൻ ചെയ്യുന്നത്? നിങ്ങളാരെങ്കിലും ഒരാൾ പോയിട്ടേ …. ഉജ്ജ്വലനെ വിളിക്ക് …. ‘ആരാണ് ഈ ഉജ്ജ്വലൻ ? ഏറെ കൗതുകകരമായ ഈ ചോദ്യത്തിന് ഉത്തരം തേടുകയാണ് ഇവിടെ. നവാഗതരായ ഇന്ദ്രനിൽ ഗോപീകൃഷ്ണൻ – രാഹുൽ.ജി. എന്നിവർ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ഡിറ്റക്ടീവ് ഉജ്ജ്വലൻ എന്ന ചിത്രത്തിൻ്റെ ഇന്നു പുറത്തുവിട്ട ടീസറിലെ ചില പ്രസക്തഭാഗങ്ങളാണിത്. ഒരു ഗ്രാമത്തെ മുഴുവൻ ഭീതിയിലാക്കുന്ന ചില സംഭവങ്ങളും, അവർക്കിടയിലേക്ക് എത്തപ്പെട്ടിരിക്കുന്ന ഉജ്ജ്വലൻ എന്ന കഥാപാത്രത്തിൻ്റേയും വിശേഷണങ്ങളാണ് ചിത്രത്തിലുട നീളമുള്ളത്. നർമ്മവും, ഉദ്വേഗവും കോർത്തിണക്കി തികഞ്ഞ ഹ്യൂമർ ത്രില്ലർ സിനിമയായിട്ടാണ് ഈ ചിത്രത്തിൻ്റെ അവതരണം. എന്തായാലും നാട്ടുകാർക്കിടയിൽ ഏറെ ആകാംക്ഷയും, കനതുകവും നൽകുന്ന കഥാപാത്രമായി മാറിയിരിക്കുകയാണ് ഉജ്ജ്വലൻ ‘ ധ്യാൻ ശ്രീനിവാസൻ തൻ്റെ സ്വത: സിദ്ധമായ…

    Read More »
  • ആന്റണി പെരുമ്പാവൂരിനും ആദായനികുതി വകുപ്പ് നോട്ടീസ്; ലൂസിഫര്‍ അടക്കമുള്ള സിനിമകളുടെ സാമ്പത്തിക ഇടപാടില്‍ അവ്യക്തത; എമ്പുരാന്‍ വിവാദത്തിനു പിന്നാലെ നോട്ടീസ് ലഭിക്കുന്ന മൂന്നാമത്തെ വ്യക്തി

    എമ്പുരാന്‍ സംവിധായകന്‍ പൃഥ്വിരാജിനു പിന്നാലെ നിര്‍മാതാവ് ആന്റണി പെരുമ്പാവൂരിനും ആദായനികുതി വകുപ്പ് നോട്ടിസ്. ലൂസിഫര്‍, മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം എന്നീ സിനിമകളുടെ സാമ്പത്തിക ഇടപാടുകളില്‍ വ്യക്തത വരുത്തണമെന്നാവശ്യപ്പെട്ടാണ് നോട്ടിസ്. ‘എമ്പുരാനു’മായി നോട്ടിസിനു ബന്ധമില്ലെന്നാണ് ഐ.ടി. വൃത്തങ്ങള്‍ പറയുന്നത്. 2022ല്‍ നടന്ന റെയ്ഡിന്റെ തുടര്‍ച്ചയായാണ് നടപടി എന്നും ഉദ്യോഗസ്ഥര്‍ പറയുന്നു. ഓവര്‍സീസ് റൈറ്റ്, താരങ്ങള്‍ക്ക് നല്‍കിയ പ്രതിഫലം എന്നീ കാര്യങ്ങളാണ് ആന്റണി പെരുമ്പാവൂരിനോട് ആദായ നികുതി വകുപ്പ് പ്രധാനമായും ചോദിച്ചത്. 2019 മുതല്‍ 2022 വരെയുള്ള കാലയളവിലെ സിനിമാ ചിത്രീകരണവുമായി ബന്ധപ്പെട്ട വിവരങ്ങളായിരുന്നു 2022ലെ റെയ്ഡില്‍ ഐ.ടി. വകുപ്പ് പരിശോധിച്ചത്. നേരത്തേ കടുവ, ജനഗണമന, ഗോള്‍ഡ് എന്നീ സിനിമകളുടെ പ്രതിഫലം സംബന്ധിച്ച വിവരങ്ങള്‍ തേടിയായിരുന്നു പൃഥ്വിരാജിന് ഐ.ടി നോട്ടിസ് നല്‍കിയത്. അതിനിടെ ‘എമ്പുരാന്‍’ നിര്‍മാതാവ് ഗോകുലം ഗോപാലനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ചോദ്യം ചെയ്യുകയും കോഴിക്കോടും ചെന്നൈയിലുമുള്ള ധനകാര്യ സ്ഥാപനങ്ങളില്‍ റെയ്ഡ് നടത്തുകയും ചെയ്തിരുന്നു. 1.5 കോടി രൂപയും സാമ്പത്തിക രേഖകളുമാണ് ഇ.ഡി…

    Read More »
  • ‌സുരേഷ് ഗോപി നായകനായ “ഒറ്റകൊമ്പൻ ചിത്രീകരണം വിഷുവിനു ശേഷം- ഗോകുലം ഗോപാലൻ

    ശ്രീ ഗോകുലം മൂവീസ് നിർമ്മിക്കുന്ന, സുരേഷ് ഗോപി നായകനായ “ഒറ്റകൊമ്പൻ” എന്ന ബിഗ് ബജറ്റ് ചിത്രത്തിൻ്റെ ചിത്രീകരണം വിഷുവിന് ശേഷം പുനരാരംഭിക്കും. ഒറ്റക്കൊമ്പൻ സിനിമയുടെ ചിത്രീകരണത്തിനായി ഏപ്രിൽ 7 മുതൽ കേന്ദ്ര മന്ത്രി  സുരേഷ് ഗോപി ഡേറ്റ് നൽകുകയും അതിനനുസരിച്ചു ലൊക്കേഷൻ ഫിക്സ് ചെയ്യുകയും, ലൊക്കേഷൻ പെർമിഷൻ എടുക്കുകയും, സെറ്റ് വർക്കും മറ്റു അനുബന്ധ ജോലികളുമായി മുന്നോട്ട് പോകവേ, ഏപ്രിൽ 8 ന് ദുബായി ക്രൗൺ പ്രിൻസിനെ സ്വീകരിക്കാനുള്ള ചുമതല ബഹുമാനപ്പെട്ട പ്രധാന മന്ത്രി,  സുരേഷ് ഗോപിക്ക് നൽകി. അതിന്റെ പശ്ചാത്തലത്തിൽ അവിടെയും, പിന്നീട് 9 ആം തീയതി പ്രധാന മന്ത്രിയുടെ തന്നെ DONER പരിപാടിക്ക് ചുമതലപ്പെടുത്തുകയും (ഡെവലപ്പമെന്റ് ഓഫ് ദി നോർത്ത് ഈസ്റ്റ്‌ റീജിയൺ ) അതിനായി നാഗാലാ‌ൻഡിലേക്ക് പോവാൻ നിർദേശം ലഭിച്ചതിനാൽ ഷൂട്ടിംഗ് 10 തീയതിയിലേക്ക് പ്ലാൻ ചെയ്തു. എന്നാൽ 10 & 11 പെട്രോളിയം മിനിസ്ട്രിയുടെ ബ്രെയിൻ സ്റ്റോർമിങ് സെഷൻ ഋഷികേഷിൽ നടക്കുന്നതിനാൽ അവിടെ വകുപ്പ് സഹമന്ത്രിയുടെ…

    Read More »
  • ബസൂക്കയ്ക്ക് ക്ലീൻ യു.എ. സർട്ടിഫിക്കറ്റ്

    തിരുവനന്തപുരം:മലയാളത്തിലെ ആദ്യത്തെ ഗയിം ത്രില്ലർ സിനിമയെന്നു വിശേഷിപ്പിക്കാവുന്ന ചിത്രമാണ് ബസൂക്ക . മമ്മൂട്ടിയെ നായകനാക്കി നവാഗതനായ ഡിനോ ഡെന്നിസ് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ഈ ചിത്രം വിഷു- ഈസ്റ്റർ ഫെസ്റ്റിവലുകൾ ആഘോഷമാക്കാനായി ഏപ്രിൽ പത്തിന് പ്രദർശനത്തിനെത്തുന്നു. ക്ലീൻ യു.എ. സർട്ടിഫിക്കറ്റോടെ സെൻസർ ചെയ്യപ്പെട്ടിരിക്കുന്ന ഈ ചിത്രം തീയേറ്റർ ഓഫ് ഡ്രീംസ് ഇൻ അസ്സോസ്സിയേഷൻ വിത്ത് സരിഗമയുടെ ബാനറിൽ പ്രശസ്ത തിരക്കഥാകൃത്ത് ജിനു വി. ഏബ്രഹാം, ഡോൾവിൻ കുര്യാക്കോസ് എന്നിവരാണ് നിർമ്മിക്കുന്നത്. പ്രശസ്ത തിരക്കഥാകൃത്ത് കലൂർ ഡെന്നിസിൻ്റെ മകനാണ് ഡിനോഡെന്നിസ് .ബുദ്ധിയും, കൗശലവും കോർത്തിണക്കിയ മ്മൂട്ടിയുടെ കഥാപാത്രം പ്രേക്ഷകർക് പുതിയൊരു ദൃശ്യാനുഭവം പങ്കുവക്കുന്നതായിരിക്കുംമലയാള സിനിമയിൽ ഇത്തരമൊരു സമീപനം ഇതാദ്യമാണ്.ഒരു ഗയിമിൻ്റെ ത്രില്ലർ സ്വഭാവം ഈ ചിത്രത്തിലുടനീളം നിലനിർത്തിയാണ് ചിത്രത്തിൻ്റെ അവതരണം. എല്ലാവിധ ആകർഷക ഘടകങ്ങളും കോർത്തിണക്കിയ ഒരു ക്ലീൻ എൻ്റർ ടൈനറാണ് ബസൂക്ക .ചിത്രത്തിൻ്റേതായി പുറത്തുവിട്ട പുതിയ അപ്ഡേഷനുകളെല്ലാം സമൂഹ മാധ്യമങ്ങളിൽ വലിയ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്. ഗൗതം വാസുദേവ് മേനോൻ മറ്റൊരു…

    Read More »
  • ശ്രീനാഥ് ഭാസിയുടെ ശബ്ദത്തിൽ ലോഡിങ് ബസൂക്ക… മമ്മൂട്ടി- ഡീനോ ഡെന്നിസ് ചിത്രം ബസൂക്കയിലെ ആദ്യ ഗാനം പുറത്ത്, ചിത്രം ഏപ്രിൽ 10 റിലീസ്

    മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി നവാഗത സംവിധായകൻ ഡീനോ ഡെന്നിസ് രചിച്ചു സംവിധാനം ചെയ്ത ബസൂക്കയിലെ “ലോഡിംഗ് ബസൂക്ക” എന്ന ആദ്യ ഗാനം പുറത്ത്. നടൻ ശ്രീനാഥ് ഭാസി ആലപിച്ച ഈ ഗാനത്തിന് ഈണം പകർന്നത് സയീദ് അബ്ബാസ് ആണ്. ബിൻസ് ആണ് ഈ ഗാനത്തിന് വരികൾ രചിച്ചത്. നാസർ അഹമ്മദ് ആണ് ഗാനത്തിൻ്റെ ബാക്കിങ് വോക്കൽ നൽകിയിരിക്കുന്നത്. ചിത്രം ഏപ്രിൽ പത്തിന് ആഗോള തലത്തിൽ റിലീസ് ചെയ്യും. സരിഗമ ഇന്ത്യ ലിമിറ്റഡും, തീയേറ്റർ ഓഫ് ഡ്രീംസിന്റെ ബാനറിൽ ജിനു വി അബ്രഹാമും, ഡോൾവിൻ കുര്യാക്കോസുമാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. നേരത്തെ റിലീസ് ചെയ്ത ടീസറിനും, മാർച്ച് 26 ന് റിലീസ് ചെയ്ത ചിത്രത്തിന്റെ ട്രെയിലറിനും സമൂഹ മാധ്യമങ്ങളിൽ മികച്ച പ്രതികരണമാണ് ലഭിച്ചത്. ബിഗ് ബഡ്ജറ്റ് ഗെയിം ത്രില്ലർ ആയി കഥ പറയുന്ന ചിത്രത്തിൽ, അൾട്രാ സ്റ്റൈലിഷ് ലുക്കിൽ മമ്മൂട്ടിയെ അവതരിപ്പിച്ച പോസ്റ്ററുകളും വലിയ ശ്രദ്ധയാണ് നേടുന്നത്. മമ്മൂട്ടിക്കൊപ്പം തമിഴ് നടനും സംവിധായകനുമായ ഗൗതം…

    Read More »
  • പന്നി പണ്ടേ ക്രിസ്ത്യൻ, പശു ഹിന്ദുവായിട്ടു അധികകാലം ആയിട്ടില്ല, മൂരി മുസ്‌ലിം ആയിട്ടും…ഭക്ഷണത്തിനുമുണ്ട് മതം!! ഇറച്ചിയും പത്തിരിയും മുസ്ലീമും, സാമ്പാറും സദ്യയും ഹിന്ദുവും, താറാവും മപ്പാസും വെള്ളയപ്പവും ക്രിസ്ത്യനുമാണ്… വർ​ഗീയതയെ പരിഹസിച്ചും വിമർശിച്ചും നടൻ വിനു മോഹൻ

    വർഗീയതയ്‌ക്കെതിരെ രൂക്ഷവിമർശനവും പരിഹാസവുമായി നടൻ വിനു മോഹന്റെ ഫേസ്ബുക്ക് പോസ്റ്റ്. മതം തലയ്ക്കുപിടിച്ച മനുഷ്യൻ മൃഗങ്ങളെയും, പൂവിനേയും, നിറങ്ങളെയും, പ്രകൃതിയെയും, കലയെയും, സാഹിത്യത്തെയും, ഭക്ഷണത്തെയും വീതം വച്ചു. പന്നിക്കും, പശുവിനും മൂരിക്കുമൊക്കെ മതമുണ്ടെന്നും ക്യാൻസറിനും, ഹാർട്ടറ്റാക്കിനും, ട്യൂമറിനും വർഗീയത ഇല്ലെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർ‌ണ്ണരൂപം പന്നി പണ്ടേ ക്രിസ്ത്യൻ ആയിരുന്നു പശു ഹിന്ദുവായിട്ടു അധികകാലം ആയിട്ടില്ല മൂരി മുസ്‌ലിം ആയിട്ടും… മുസ്‌ലിം ആയതുകൊണ്ടണോ അതോ ഹിന്ദു അകാൻ ശ്രമിക്കുന്നത് കൊണ്ടണോ എന്നറിയില്ല മൂരി ഇറച്ചിക്ക് പല മെനുവിലും പൗരത്വം നഷ്ടമാകുന്നത്… കുതിരയുടെ മതം ഏതാണാവോ…? ശിവജിയുടെ കൂടെയും ടിപ്പുവിന്റെ കൂടെയും യുദ്ധം ചെയ്യ്ത കുതിരയുടെ കൂറ് ഏത് മതത്തോടായിരിക്കും? ആന പള്ളികളിലെ നേർച്ചയ്ക്കു എഴുന്നള്ളുമെങ്കിലും ഹിന്ദുവായത് കൊണ്ടാകാം മുസ്ലിം പേരോ ക്രിസ്ത്യൻ പേരോ ഇടാത്തത്. മനുഷ്യന് ഏറെ സന്തോഷവും സമാധാനവും ഒക്കെ നൽകുന്ന സംഗീതോപകരണങ്ങളിലും ഈ വേർതിരിവ് ഉണ്ട് കേട്ടോ… ഭക്ഷണത്തിനുമുണ്ട് മതം ഇറച്ചിയും പത്തിരിയും മുസ്ലീമും,…

    Read More »
  • ബോബി സഞ്ജയ് തിരക്കഥയിൽ മാജിക്ക് ഫ്രെയിംസിൻ്റ നാൽപ്പതാമത് ചിത്രം ‘ബേബി ഗേൾ’ ചിത്രീകരണം ആരംഭിച്ചു

    മലയാള സിനിമയിൽ നവതരംഗസിനിമകൾ ഒരുക്കി പ്രേഷകർക്കിടയിൽ വലിയ സ്വാധീനമുള വാക്കിയ നിർമ്മാണ സ്ഥാപനമാണ് ലിസ്റ്റിൻ സ്റ്റീഫൻ്റെ ഉടമസ്ഥതയിലുള്ള മാജിക്ക് ഫ്രെയിംസ്. മാജിക്ക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിക്കുന്ന നാൽപ്പതാമതു ചിത്രമായ ബേബി ഗേൾ ഏപ്രിൽ രണ്ട് ബുധനാഴ്ച്ച തിരുവനന്തപുരത്ത് വിപുലമായ ചടങ്ങോടെ ആരംഭിച്ചു. മാജിക്ക് ഫ്രെയിം നിർമ്മിച്ച് മികച്ച വിജയം നേടിയ ഗരുഡൻ എന്ന ചിത്രത്തിൻ്റെ സംവിധായകനായ അരുൺ വർമ്മയാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. നവസിനിമകളുടെ തിരക്കഥാകൃത്ത് എന്നു വിശേഷിപ്പിക്കുന്ന ബോബി -സഞ്ജയ് ടീം ആണ് ഈ ചിത്രത്തിൻ്റെ തിരക്കഥ രചിച്ചിരിക്കുന്നത്. മാജിക്ക് ഫ്രെയിംസിനു വേണ്ടി ബോബി സഞ്ജയ് തിരക്കഥ ഒരുക്കുന്ന മൂന്നാമതു ചിത്രമാണിത്. ആദ്യ ചിത്രമായ ട്രാഫിക്ക്, ഹൗ ഓൾഡ് ആർ യൂ എന്നീ ചിത്രങ്ങളാണ് മുൻ ചിത്രങ്ങൾ. തൈക്കാട് ഗാന്ധിഭവനിൽ ചലച്ചിത്ര പ്രവർത്തകർ, സാമൂഹ്യ രാഷ്ടീയ പ്രവർത്തകർ, പൊലീസ് ഉദ്യോഗസ്ഥർ, അണിയറ പ്രവർത്തകർ എന്നിവർ പങ്കെടുത്ത ചടങ്ങിൽ നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫൻ സ്വിച്ചോൺ കർമ്മവും, തിരക്കഥാകൃത്ത്…

    Read More »
  • കേരളത്തെ നടുക്കുന്ന സീരിയൽ കൊലപാതകങ്ങളുടെ പശ്ചാത്തലത്തിലൂടെ അരങ്ങേറുന്ന ഡാർക്ക് ഹ്യൂമർ ചിത്രം ‘മരണമാസ്’ ട്രയിലർ പുറത്ത്

    ചിരിക്കാനും ചിന്തിക്കാനും ധാരാളം വിഭവങ്ങൾ ഒരുക്കി നിർമിച്ച മരണമാസ് എന്ന ചിത്രത്തിൻ്റെ ട്രയിലർ പുറത്ത്. റിപ്പർ ചന്ദ്രൻ എന്ന സീരിയൽ കൊലപാതകിക്കു ശേഷം കേരളത്തെ നടുക്കുന്ന സീരിയൽ കൊലപാതകങ്ങളുടെ പശ്ചാത്തലത്തിലൂടെ അരങ്ങേറുന്ന ഈ ചിത്രം പൂർണ്ണമായും ഡാർക്ക് ഹ്യൂമറിലൂടെയാണവതരിപ്പിക്കുന്നത്. നവാഗതനായ ശിവപ്രസാദ് സംവിധാനം ചെയ്യുന്നു ഈ ചിത്രം വിഷു- ഈസ്റ്റർ ആഘോഷങ്ങൾക്ക് അകമ്പടിയോടെ ഏപ്രിൽ പത്തിന് പ്രദർശനത്തിനെത്തുന്നതിൻ്റെ ഭാഗമായിട്ടാണ് ഈ ട്രയിലർ പുറത്തുവിട്ടിരിക്കുന്നത് കഥയുടെ പുതുമയിലും, കഥാപാത്രങ്ങളുടെ രൂപങ്ങളിലെ കൗതുകങ്ങളുമായി മരണമാസ്, ക്ളീൻ എൻ്റെർടൈനർ ആയിട്ടാണവതരണം. ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ബേസിൽ ജോസഫ് മരണമാസ്സിലൂടെ പ്രേക്ഷകരെ ഏറെ വിസ്മയിപ്പിക്കും എന്നതു തീർച്ച. അത്തരം ചില കൗതുകങ്ങൾ ധാരാളമുള്ള ഒരു കഥാപാത്രം തന്നെയാണ് ബേസിലിൻ്റേത്. ടൊവിനോ തോമസ് പ്രൊഡക്ഷൻസ്, റാഫേൽ ഫിലിം പ്രൊഡക്ഷൻസ്, വേൾഡ് വൈഡ് ഫിലിംസ്.എന്നീ ബാനറുകളിൽ ടൊവിനോ തോമസ്, റാഫേൽ പൊഴാലിപ്പറമ്പിൽ, തൻസീർ സലാം, ടിങ്സ്റ്റൺ തോമസ് ‘ എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്. സുരേഷ് കൃഷ്ണ, ബാബു…

    Read More »
  • സർപ്പത്തിന്‍റെ പ്രതികാര കഥയുമായി ഡോ. വി. എൻ ആദിത്യ; കാതറിൻ ട്രീസ നായികയായെത്തുന്ന ‘ഫണി’ മോഷൻ പോസ്റ്റർ പുറത്തിറങ്ങി

    ഹൈദരാബാദ്: ശ്രദ്ധേയ സംവിധായകൻ ഡോ. വി. എൻ. ആദിത്യ ഒരുക്കുന്ന ‘ഫണി’ സിനിമയുടെ മോഷൻ പോസ്റ്റർ പുറത്തിറങ്ങി. ഇതിഹാസ സംവിധായകൻ കെ. രാഘവേന്ദ്ര റാവുവാണ് ഹൈദരാബാദിൽ നടന്ന ചടങ്ങിൽ സിനിമയുടെ മോഷൻ പോസ്റ്റർ പുറത്തിറക്കിയത്. ഒഎംജി പ്രൊഡക്ഷൻസിന്‍റെ ബാനറിൽ ഡോ. മീനാക്ഷി അനിപിണ്ടിയും എയു ആൻഡ് ഐ സ്റ്റുഡിയോയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. കാതറിൻ ട്രീസയാണ് ഫണിയിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഹോളിവുഡിൽ ഉള്‍പ്പെടെ ശ്രദ്ധേയനായ മഹേഷ് ശ്രീറാം ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഒരു സർപ്പത്തിന്‍റെ കഥ പറയുന്ന ചിത്രം ഹിന്ദിയ്ക്ക് പുറമെ തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, മറ്റ് ആഗോള ഭാഷകളിലും ചിത്രം പുറത്തിറങ്ങുന്നുണ്ട്. “ആദിത്യ എന്നാൽ സൂര്യൻ എന്നാണ് അർത്ഥം. എല്ലാ രാജ്യങ്ങളിലും സൂര്യൻ ഉദിക്കും, അതിനാൽ വി. എൻ ആദിത്യ ഫണി ഒരു ആഗോള സിനിമയായാണ് ഒരുക്കുന്നത്. ആദിത്യ എന്നോടൊപ്പം പ്രവർത്തിച്ചിട്ടില്ലെങ്കിലും അദ്ദേഹം എന്‍റെ പ്രിയപ്പെട്ടവരിൽ ഒരാളാണ്. പുതുമുഖങ്ങളുമായും താരങ്ങളുമായും സിനിമകൾ നിർമ്മിക്കാനുള്ള കഴിവ്…

    Read More »
  • ‘കനവായ് നീ വന്നു’… നാനി- ശൈലേഷ് കോലാനു ചിത്രം “ഹിറ്റ് 3” ആദ്യ ഗാനം പുറത്ത്

    തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം ‘ഹിറ്റ് 3’ യിലേ ആദ്യ ഗാനം പുറത്ത്. “കനവായ് നീ വന്നു” എന്ന വരികളോടെ തുടങ്ങുന്ന ഗാനം ആലപിച്ചത് അദ്ദീഫ് മുഹമ്മദ്, വരികൾ രചിച്ചത് കൈലാസ് റിഷി എന്നിവരാണ്. മിക്കി ജെ മേയർ ആണ് ഈ ഗാനത്തിന് ഈണം പകർന്നത്. നേരത്തെ റിലീസ് ചെയ്ത ചിത്രത്തിൻ്റെ ടീസറും സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയിരുന്നു. നാനി അവതരിപ്പിക്കുന്ന അർജുൻ സർക്കാർ എന്ന നായക കഥാപാത്രത്തെ അവതരിപ്പിക്കുന്ന ടീസർ “സർക്കാരിൻ്റെ ലാത്തി” എന്ന പേരോടെയാണ് പുറത്ത് വന്നത്. ഡോക്ടർ ശൈലേഷ് കോലാനു സംവിധാനം ചെയ്‌ത ഈ ചിത്രം നിർമിക്കുന്നത് വാൾ പോസ്റ്റർ സിനിമയുടെ ബാനറിൽ പ്രശാന്തി തിപിർനേനിക്കൊപ്പം നാനിയുടെ യുനാനിമസ് പ്രൊഡക്ഷൻസും ചേർന്നാണ്. 2025 മെയ് ഒന്നിന് ചിത്രം ആഗോള റിലീസായെത്തും. ശ്രീനിധി ഷെട്ടിയാണ് ചിത്രത്തിലെ നായിക. നാനിയും നായിക ശ്രീനിധി ഷെട്ടിയും ഒന്നിക്കുന്ന മനോഹര പ്രണയഗാനമായാണ് “കനവായ് നീ വന്നു” ഒരുക്കിയിരിക്കുന്നത്. മലയാളം കൂടാതെ…

    Read More »
Back to top button
error: