Movie
-
സർപ്പത്തിന്‍റെ പ്രതികാര കഥയുമായി ഡോ. വി. എൻ ആദിത്യ; കാതറിൻ ട്രീസ നായികയായെത്തുന്ന ‘ഫണി’ മോഷൻ പോസ്റ്റർ പുറത്തിറങ്ങി
ഹൈദരാബാദ്: ശ്രദ്ധേയ സംവിധായകൻ ഡോ. വി. എൻ. ആദിത്യ ഒരുക്കുന്ന ‘ഫണി’ സിനിമയുടെ മോഷൻ പോസ്റ്റർ പുറത്തിറങ്ങി. ഇതിഹാസ സംവിധായകൻ കെ. രാഘവേന്ദ്ര റാവുവാണ് ഹൈദരാബാദിൽ നടന്ന ചടങ്ങിൽ സിനിമയുടെ മോഷൻ പോസ്റ്റർ പുറത്തിറക്കിയത്. ഒഎംജി പ്രൊഡക്ഷൻസിന്‍റെ ബാനറിൽ ഡോ. മീനാക്ഷി അനിപിണ്ടിയും എയു ആൻഡ് ഐ സ്റ്റുഡിയോയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. കാതറിൻ ട്രീസയാണ് ഫണിയിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഹോളിവുഡിൽ ഉള്‍പ്പെടെ ശ്രദ്ധേയനായ മഹേഷ് ശ്രീറാം ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഒരു സർപ്പത്തിന്‍റെ കഥ പറയുന്ന ചിത്രം ഹിന്ദിയ്ക്ക് പുറമെ തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, മറ്റ് ആഗോള ഭാഷകളിലും ചിത്രം പുറത്തിറങ്ങുന്നുണ്ട്. “ആദിത്യ എന്നാൽ സൂര്യൻ എന്നാണ് അർത്ഥം. എല്ലാ രാജ്യങ്ങളിലും സൂര്യൻ ഉദിക്കും, അതിനാൽ വി. എൻ ആദിത്യ ഫണി ഒരു ആഗോള സിനിമയായാണ് ഒരുക്കുന്നത്. ആദിത്യ എന്നോടൊപ്പം പ്രവർത്തിച്ചിട്ടില്ലെങ്കിലും അദ്ദേഹം എന്‍റെ പ്രിയപ്പെട്ടവരിൽ ഒരാളാണ്. പുതുമുഖങ്ങളുമായും താരങ്ങളുമായും സിനിമകൾ നിർമ്മിക്കാനുള്ള കഴിവ്…
Read More » -
‘കനവായ് നീ വന്നു’… നാനി- ശൈലേഷ് കോലാനു ചിത്രം “ഹിറ്റ് 3” ആദ്യ ഗാനം പുറത്ത്
തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം ‘ഹിറ്റ് 3’ യിലേ ആദ്യ ഗാനം പുറത്ത്. “കനവായ് നീ വന്നു” എന്ന വരികളോടെ തുടങ്ങുന്ന ഗാനം ആലപിച്ചത് അദ്ദീഫ് മുഹമ്മദ്, വരികൾ രചിച്ചത് കൈലാസ് റിഷി എന്നിവരാണ്. മിക്കി ജെ മേയർ ആണ് ഈ ഗാനത്തിന് ഈണം പകർന്നത്. നേരത്തെ റിലീസ് ചെയ്ത ചിത്രത്തിൻ്റെ ടീസറും സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയിരുന്നു. നാനി അവതരിപ്പിക്കുന്ന അർജുൻ സർക്കാർ എന്ന നായക കഥാപാത്രത്തെ അവതരിപ്പിക്കുന്ന ടീസർ “സർക്കാരിൻ്റെ ലാത്തി” എന്ന പേരോടെയാണ് പുറത്ത് വന്നത്. ഡോക്ടർ ശൈലേഷ് കോലാനു സംവിധാനം ചെയ്‌ത ഈ ചിത്രം നിർമിക്കുന്നത് വാൾ പോസ്റ്റർ സിനിമയുടെ ബാനറിൽ പ്രശാന്തി തിപിർനേനിക്കൊപ്പം നാനിയുടെ യുനാനിമസ് പ്രൊഡക്ഷൻസും ചേർന്നാണ്. 2025 മെയ് ഒന്നിന് ചിത്രം ആഗോള റിലീസായെത്തും. ശ്രീനിധി ഷെട്ടിയാണ് ചിത്രത്തിലെ നായിക. നാനിയും നായിക ശ്രീനിധി ഷെട്ടിയും ഒന്നിക്കുന്ന മനോഹര പ്രണയഗാനമായാണ് “കനവായ് നീ വന്നു” ഒരുക്കിയിരിക്കുന്നത്. മലയാളം കൂടാതെ…
Read More » -
‘ഒപ്പം’ സിനിമയില്‍ അനുവാദമില്ലാതെ അധ്യാപികയുടെ ചിത്രം ഉപയോഗിച്ചു; ആന്റണി പെരുമ്പാവൂരിന് ഒന്നരലക്ഷം പിഴ വിധിച്ച് കോടതി; ചിത്രം ഉപയോഗിച്ചത് ക്രൂരമായി കൊലചെയ്യപ്പെട്ട യുവതിയെന്ന നിലയില്‍; ഒഴിവാക്കണമെന്നു പറഞ്ഞിട്ടും നിഷേധിച്ചു
ചാലക്കുടി: അനുവാദമില്ലാതെ അധ്യാപികയുടെ ഫോട്ടോ സിനിമയില്‍ ഉപയോഗിച്ചതിന് നഷ്ടപരിഹാരം നല്‍കാന്‍ വിധി. ആന്റണി പെരുമ്പാവൂര്‍ നിര്‍മിച്ച് പ്രിയദര്‍ശനന്‍ സംവിധാനം ചെയ്ത ഒപ്പം സിനിമ യിലാണ് കൊടുങ്ങല്ലൂര്‍ അസ്മാബി കോളജ് അധ്യാപിക കാടുകുറ്റി വട്ടോലി പ്രിന്‍സി ഫ്രാന്‍സിസിന്റെ ഫോട്ടോ നല്‍കിയത്. പരാതിക്കാരിക്ക് 1 ലക്ഷം രൂപ നഷ്ടപരിഹാരവും കോടതി ചെലവായി 1,68,000 രൂപ നല്‍കാ നുമാണ് ചാലക്കുടി മുന്‍സിഫ് ജഡ്ജി എം.എസ്. ഷൈനി വിധിച്ചത്. മോഹന്‍ലാല്‍ നായകനായി അഭിനയിച്ച ഒപ്പം സിനിമയിലെ 29-ാം മിനിറ്റില്‍ പൊലീസ് ക്രൈം ഫയല്‍ മറിക്കുമ്പോള്‍ ക്രൂരമായി കൊല്ലപ്പെട്ട യുവതിയുടെ ഫോട്ടോ എന്ന നിലയിലാണ് പ്രിന്‍സിയുടെ ചിത്രം നല്‍കിയത്. അധ്യാപികയുടെ ബ്‌ളോഗില്‍ നിന്ന് എടുക്കുകയായിരുന്നുവെന്ന് പരാതിക്കാരി പറഞ്ഞു. ഇത് കടുത്ത മാനസിക വിഷമത്തിന് കാരണമായി. ഇതേ തുടര്‍ന്ന് 2017ല്‍ അഡ്വ. പി. നാരായണന്‍കുട്ടി മുഖേന കോടതിയെ സമീപിച്ചത്. ആന്റണി പെരുമ്പാവൂര്‍, പ്രിയദര്‍ ശന്‍ എന്നിവര്‍ക്ക് പുറമേ അസി. ഡയറക്ടര്‍ മോഹന്‍ദാസ് എന്നി വര്‍ക്കെതിരയാണ് നോട്ടീസ് അയച്ചത്. ഈ ഭാഗം…
Read More » -
ഏട്ടനെ വിടാതെ രാജുമോന്‍; വീണ്ടും പൃഥ്വിരാജിന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍, പുതിയ ചിത്രത്തിന്റെ വിവരങ്ങള്‍ പുറത്ത്
എമ്പുരാന് പിന്നാലെ പൃഥ്വിരാജിന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ വീണ്ടും നായകനായി എത്തുന്നുവെന്ന് റിപ്പോര്‍ട്ട്. പൃഥ്വിരാജും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. ലൂസിഫര്‍, ബ്രോ ഡാഡി, എമ്പുരാന്‍ എന്നിവയാണ് മോഹന്‍ലാല്‍- പൃഥ്വിരാജ് കോമ്പോയില്‍ വന്ന ചിത്രങ്ങള്‍. മോഹന്‍ലാലും പൃഥ്വിരാജും ഒരുമിക്കുന്ന നാലാമത്തെ ചിത്രത്തില്‍ ഫഹദ് ഫാസിലും ഉണ്ടാകുമെന്നാണ് വിവരം. അഞ്ചാമത്തെ ചിത്രം എമ്പുരാന്റെ മൂന്നാം ഭാഗമായിരിക്കും. ഫണ്‍ ഫാമിലി എന്റര്‍ടെയ്‌നറായി ഒരുങ്ങുന്ന ചിത്രത്തിന്റെ ചിത്രീകരണം ഈ വര്‍ഷം മദ്ധ്യത്തോടെ ആരംഭിക്കാനാണ് തീരുമാനം. ജക്‌സ് ബിജോയ് സംഗീതം ഒരുക്കുന്നു. അതേസമയം, വിവാദങ്ങള്‍ക്കിടയില്‍ എമ്പുരാന്റെ റീ എഡിറ്റഡ് പതിപ്പ് ഇന്ന് തിയേറ്ററുകളിലെത്തി. വ്യാപകമായ പ്രതിശേധത്തെത്തുടര്‍ന്ന് നിര്‍മ്മാതാക്കള്‍ ആവശ്യപ്പെട്ടതനുസരിച്ച് 24 ഭാഗങ്ങളാണ് എമ്പുരാന്‍ സിനിമയില്‍ വെട്ടിയത്. 2.08 മിനിട്ട് കട്ട് ചെയ്ത റീ എഡിറ്റഡ് പതിപ്പ് ഇന്ന് മോണിംഗ് ഷോ മുതല്‍ തീയേറ്ററുകളിലെത്തി. സ്വരൂപ കര്‍ത്ത, കെ.റോഷ്‌നി ദാസ്, ജി.എം.മഹേഷ്, എം.എം.മഞ്ജുഷന്‍, ടി.നദീം തുഫൈല്‍ എന്നിവരടങ്ങുന്ന സെന്‍സര്‍ ബോര്‍ഡ് കമ്മിറ്റിയാണ് ചിത്രം കണ്ട് വീണ്ടും സര്‍ട്ടിഫൈ…
Read More » -
ഇടിയുടെ ‘പഞ്ചാര പഞ്ച്.. ‘ആലപ്പുഴ ജിംഖാന’യിലെ പുതിയ ഗാനവുമെത്തി, ചിത്രം ഏപ്രിൽ 10ന് തിയറ്ററുകളിലേക്ക്
ബ്ലോക്ബസ്റ്റർ ചിത്രം തല്ലുമാലയ്ക്ക് ശേഷം നസ്ലിൻ, ഗണപതി, ലുക്ക്മാൻ, സന്ദീപ് പ്രദീപ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ‘ആലപ്പുഴ ജിംഖാന’യിലെ രണ്ടാമത്തെ ഗാനം പുറത്തിറങ്ങി. വിഷു റിലീസായി ഏപ്രിൽ 10നു എത്തുന്ന ചിത്രത്തിലെ ആദ്യ ഗാനമായ എവരിഡേ.. ട്രെൻഡിങ് ലിസ്റ്റിൽ ഇടം നേടിയിരുന്നു. രണ്ടാമത്തെ ഗാനമായ ‘പഞ്ചാര പഞ്ച്’ ആലപിച്ചിരിക്കുന്നത് ആന്റണി ദാസനും വിഷ്ണു വിജയും ചേർന്നാണ്. സുഹൈൽ കോയയുടെ വരികൾക്ക് വിഷ്ണു വിജയാണ് ‘ആലപ്പുഴ ജിംഖാന’യുടെ സംഗീതം നിർവ്വഹിക്കുന്നത്. ഗപ്പി, അമ്പിളി, തല്ലുമാല, ഫാലിമി, പ്രേമലു തുടങ്ങിയ ചിത്രങ്ങളിൽ സൂപ്പർ ഹിറ്റ് ഗാനങ്ങൾ ഒരുക്കിയതും വിഷ്ണു വിജയാണ്. ചിത്രത്തിലെ താരങ്ങളുടെ പുതിയ ഗെറ്റപ്പിലൂടെ എത്തിയ ഫസ്റ്റ് പോസ്റ്ററും ക്യാരക്ടർ പോസ്റ്ററുകളും സോഷ്യൽ മീഡിയയിൽ ട്രെൻഡായിരുന്നു. ആലപ്പുഴ ജിംഖാനയുടെ ഓഡിയോ റൈറ്റ് വൻ തുകക്ക് ഇന്ത്യയിലെ പ്രമുഖ കമ്പനിയായ തിങ്ക് മ്യൂസിക് കരസ്ഥമാക്കിയിരിക്കുകയാണ്. കഴിഞ്ഞ ആഴ്ച പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയിലറിന് വൻ വരവേൽപ്പാണ് ലഭിച്ചത്. ഇപ്പോഴും ട്രെൻഡിങ്ങിൽ…
Read More » -
എമ്പുരാന്‍ പ്രദര്‍ശനത്തിന് എതിരേ ഹര്‍ജി നല്‍കിയ സംഘപരിവാറുകാരനെ ബിജെപി ജില്ല കമ്മിറ്റി പുറത്താക്കി! ഹര്‍ജിയുമായി ബന്ധമില്ലെന്ന് ജില്ല പ്രസിഡന്റ്; ആര്‍എസ്എസ് നിലപാടിന് ഒപ്പം നിന്നതിനുള്ള സമ്മാനമെന്ന് പ്രവര്‍ത്തകര്‍
തൃശൂര്‍: രാജ്യമെമ്പാടും സംഘപരിവാര്‍ പ്രവര്‍ത്തകര്‍ എമ്പുരാന്‍ സിനിമയ്‌ക്കെതിരേ രംഗത്തു വന്നതിനു പിന്നാലെ സിനിമയ്‌ക്കെതിരേ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയ ബിജെപി പ്രവര്‍ത്തകന് സസ്‌പെന്‍ഷന്‍. തൃശൂര്‍ സ്വശേദിയായ വി.വി. വിജീഷിനെയാണു പാര്‍ട്ടിയുടെ പ്രാഥമികാംഗത്വത്തില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തത്. സിനിമയുടെ പ്രദര്‍ശനം തടയണമെന്നാവശ്യപ്പെട്ട് വിജീഷ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയതിനു പിന്നാലെയാണ് നടപടി. പാര്‍ട്ടി അച്ചടക്കം ലംഘിച്ചതിനാലാണ് വിജീഷിനെ സസ്‌പെന്റ് ചെയ്യുന്നതെന്ന് ബിജെപി തൃശൂര്‍ സിറ്റി ജില്ല പ്രസിഡന്റ് ജസ്റ്റിന്‍ ജേക്കബ് അറിയിച്ചു. വിജീഷ് ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയുമായി ബിജെപിക്ക് ബന്ധമില്ലെന്നും സംസ്ഥാന അധ്യക്ഷന്‍ പറഞ്ഞതാണ് ബിജെപി നിലപാടെന്നും ഇത്തരത്തില്‍ ഹര്‍ജി നല്‍കാന്‍ ആരെയും ബിജെപി ചുമതലപ്പെടുത്തിയിട്ടില്ലെന്നും ജസ്റ്റിന്‍ ജേക്കബ് പറഞ്ഞു. സിനിമ രാജ്യവിരുദ്ധത പ്രചരിപ്പിക്കുന്നതും മതവിദ്വേഷത്തിന് വഴിമരുന്നിടുന്നുവെന്നും വിജീഷ് നല്‍കിയ ഹര്‍ജിയില്‍ ആരോപിച്ചിരുന്നു. മോഹന്‍ലാല്‍, പൃഥ്വിരാജ്, ആന്റണി പെരുന്പാവൂര്‍ എന്നിവരെ കൂടാതെ കേന്ദ്രസര്‍ക്കാരിനെയും ഹര്‍ജിയില്‍ എതിര്‍കക്ഷികള്‍ ആക്കിയിട്ടുണ്ട്. സംസ്ഥാന പോലീസ്, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് എന്നിവരെയും ഹര്‍ജിയില്‍ എതിര്‍കക്ഷികളാക്കിയാണ് ഹര്‍ജി നല്‍കിയിട്ടുള്ളത്. കേന്ദ്ര പ്രതിരോധ മന്ത്രാലയത്തെയും ദേശീയ അന്വേഷണ…
Read More » -
’40 വര്‍ഷത്തെ സിനിമാജീവിതത്തിലാദ്യം, എന്റെ 7 തീയേറ്ററിലും അടുത്ത ആഴ്ചത്തേതുള്‍പ്പെടെ എല്ലാഷോയും ഹൗസ്ഫുള്‍’
റിലീസിനുശേഷമുള്ള ആദ്യത്തെ അഞ്ച് ദിവസങ്ങളിലും ഹൗസ്ഫുള്‍ ഷോ ആയി പോകുന്നത് തന്റെ നാല്‍പത് വര്‍ഷത്തെ സിനിമ-തീയേറ്റര്‍ ജീവിതത്തില്‍ ആദ്യമായാണ് കാണുന്നതെന്ന് എമ്പുരാനെ കുറിച്ച് നിര്‍മ്മാതാവും ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന്‍ പ്രസിഡന്റുമായ ലിബര്‍ട്ടി ബഷീര്‍. തന്റെ ഏഴ് തീയേറ്ററുകളില്‍ എല്ലാ ഷോയും ഹൗസ് ഫുള്ളായാണ് പോകുന്നതെന്നും അടുത്ത ആഴ്ചയിലേക്കുള്ള ടിക്കറ്റ് ബുക്കിങ്ങും പൂര്‍ണമായതായും അദ്ദേഹം ഫെയ്സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. ഇത്തരം സിനിമകള്‍ മലയാളത്തില്‍ ഉണ്ടാകുമ്പോള്‍ അതിനെ വിമര്‍ശിക്കുന്നവര്‍ക്കുള്ള മറുപടി കൂടിയാണ് എമ്പുരാന്‍ സിനിമയുടെ വിജയമെന്നും അദ്ദേഹം പോസ്റ്റില്‍ കുറിച്ചു. ലിബര്‍ട്ടി ബഷീറിന്റെ പോസ്റ്റ് എന്റെ നാല്‍പ്പത് വര്‍ഷത്തെ സിനിമാ തിയ്യേറ്റര്‍ ജീവിതത്തില്‍ ആദ്യമായിട്ടാണ് റിലീസ് ആയിട്ട് അഞ്ചു ദിവസവും എന്റെ ഏഴ് തീയ്യേറ്ററിലും ഹൗസ്ഫുള്‍ ഷോയാണ് നടന്ന് പോകുന്നത്. അടുത്ത ആഴ്ചയിലേക്കുള്ള ടിക്കറ്റും ബുക്കിങ്ങും ഫുള്ളായി പോകുകയാണ്. ഇത് ആദ്യ സംഭവമാണ്. ഇത്തരം സിനിമകള്‍ മലയാളത്തില്‍ ഉണ്ടാകുമ്പോള്‍ അതിനെ വിമര്‍ശിക്കുന്നവര്‍ക്കുള്ള മറുപടി കൂടിയാണ് എമ്പുരാന്‍ സിനിമയുടെ ഈ വിജയം -ലിബര്‍ട്ടി ബഷീര്‍
Read More » -
‘നന്ദി ഇല്ല’, വെട്ടിയ കൂട്ടത്തിൽ സുരേഷ് ഗോപിയും, എമ്പുരാനിൽ 17 അല്ല 24 വെട്ടുകൾ
തിരുവനന്തപുരം: എറെ വിവാദങ്ങൾ സൃഷ്ടിച്ച മോഹൻലാൽ- പൃഥ്വിരാജ് ചിത്രം എമ്പുരാനിൽ വരുത്തിയത് 24 വെട്ടുകൾ. എമ്പുരാന്റെ നന്ദി കാർഡിൽ നിന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപിയെ ഒഴിവാക്കിയിട്ടുണ്ടെന്നാണ് അറിയുന്നത്. അതേപോലെ ചിത്രത്തിലെ സ്ത്രീകൾക്ക് എതിരായ അതിക്രമം സീനുകൾ മുഴുവൻ ഒഴിവാക്കി. കൂടാതെ മതചിഹ്നങ്ങളുടെ പശ്ചാത്തലത്തിൽ വാഹനങ്ങൾ കടന്നു പോകുന്ന സീൻ വെട്ടി നീക്കിയിട്ടുണ്ട്. ഒപ്പം തന്നെ എൻഐഎ എന്ന് പരാമർശിക്കുന്ന സീൻ നീക്കം ചെയ്തു. പ്രധാന വില്ലൻ കഥാപാത്രത്തിന്റെ പേര് ബജ്റംഗി എന്നത് മാറ്റി ബൽദേവ് എന്നാക്കിയിട്ടുണ്ട്. നേരത്തെ പതിനേഴ് വെട്ടുകളാണ് ചിത്രത്തിൽ വരുത്തുന്നത് എന്നാണ് വാർത്ത വന്നിരുന്നത്. എന്നാൽ അതിൽ കൂടുതൽ രംഗങ്ങൾ മാറ്റിയതായാണ് റീ എഡിറ്റിംഗ് സെൻസർ രേഖ വ്യക്തമാക്കുന്നത്. മരിച്ചയാളുടെ പേഴ്സില്‍നിന്ന് പണം മോഷ്ണം; എസ്ഐയെ പിരിച്ചുവിട്ടേക്കും, സേനയ്ക്ക് കളങ്കമുണ്ടാക്കിയെന്ന് റിപ്പോര്‍ട്ട് അതേ സമയം എമ്പുരാൻ സിനിമയുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരണവുമായി നിർമാതാവ് ആന്റണി പെരുമ്പാവൂർ രംഗത്ത് എത്തിയിരുന്നു. തെറ്റുകൾ തിരുത്തുക എന്നത് ഞങ്ങളുടെ ചുമതല ആണെന്നും…
Read More » -
‘എമ്പുരാന്‍’ മൂന്നാം ഭാഗം ഉറപ്പ്, സിനിമയിലെ മാറ്റം ഭയന്നിട്ടല്ല, മോഹന്‍ലാലിന് കഥയടക്കം എല്ലാമറിയാം, പൃഥ്വിരാജിനെ ഒറ്റതിരിഞ്ഞ് ആക്രമിക്കേണ്ട; വിവാദത്തില്‍ ആദ്യമായി പ്രതികരിച്ച് ആന്റണി പെരുമ്പാവൂര്‍
കൊച്ചി: എമ്പുരാന്‍ സിനിമാ വിവാദത്തില്‍ ആദ്യമായി പരസ്യമായി പ്രതികരിച്ചു നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍. സിനിമയിലെ മാറ്റങ്ങള്‍ സമ്മര്‍ദ്ദങ്ങള്‍ക്ക് പുറത്തല്ലെന്നും അദ്ദേഹം കൊച്ചിയില്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. സിനിമ പുറത്തിറങ്ങിയപ്പോള്‍ ചിലര്‍ക്ക് വിഷമങ്ങള്‍ ഉണ്ടായി എന്നറിഞ്ഞു. ഇതോടെ തെറ്റു തിരുത്തുകയാണ് ചെയ്തത്. എല്ലാവരും അറിഞ്ഞുകൊണ്ടാണ് മാറ്റമെന്നും അദ്ദേഹം വ്യക്തമാക്കി. ചിത്രത്തിന്റെ മൂന്നാം ഭാഗം തീര്‍ച്ചായയുമുണ്ടാകുമെന്നും ആന്റണി പെരുമ്പാവൂര്‍ കൂട്ടിച്ചേര്‍ത്തു. മോഹന്‍ലാലിന് എല്ലാമറിയാമെന്നും അദ്ദേഹം പറഞ്ഞു. മോഹന്‍ലാലിന് സിനിമയുടെ കഥയടക്കം എല്ലാമറിയാമെന്നും അദ്ദേഹം പറഞ്ഞു. പൃഥ്വിരാജിനെ ഒറ്റതിരിഞ്ഞ് ആക്രമിക്കേണ്ടതില്ലെന്നും ആന്റണി പെരുമ്പാവൂര്‍ പറഞ്ഞു. റീ എഡിറ്റിംഗില്‍ മുരളീ ഗോപിക്ക് വിയോജിപ്പുണ്ടെന്ന് കരുതേണ്ടെന്നും മാറ്റത്തിലും എല്ലാവര്‍ക്കും കൂട്ടുത്തരവാദിത്തം ഉണ്ടെന്നും ആന്റണി പെരുമ്പാവൂര്‍ വ്യക്തമാക്കി. എമ്പുരാനില്‍നിന്ന് മുറിച്ചു മാറ്റിയത് രണ്ട് മിനിറ്റ് ദൈര്‍ഘ്യമുള്ള ദൃശ്യങ്ങള്‍ മാത്രമാണെന്നും ആന്റണി പറഞ്ഞു. ചിത്രത്തിന്റെ റീ എഡിറ്റഡ് വേര്‍ഷന്‍ ഇന്ന് തന്നെ തീയേറ്ററുകളില്‍ എത്തിക്കാനാണ് ശ്രമം. ആഗോള തലത്തില്‍ 200 കോടി കളക്ഷന്‍ വന്നിട്ടുണ്ട്. ഇതൊന്നും വലിയ വിവാദമാക്കേണ്ട കാര്യമില്ലെന്നും മുരളി ഗോപി…
Read More » -
ഹാട്രിക് അടിക്കാൻ ആസിഫ് അലി; കിഷ്കിന്ധാ കാണ്ഡം, രേഖാചിത്രം ഹിറ്റുകൾക്ക് ശേഷം ‘സർക്കീട്ട്’ മെയ് 8ന് തീയേറ്ററുകളിൽ…
ആസിഫ് അലിയെ നായകനാക്കി താമർ സംവിധാനം ചെയ്യുന്ന ‘സർക്കീട്ട്’ എന്ന ചിത്രത്തിന്റെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു. മെയ് 8ന് ‘സർക്കീട്ട്’ ലോകമെമ്പാടുമുള്ള തീയേറ്ററുകളിൽ പ്രദർശനത്തിനെത്തും. പ്രേക്ഷകരും നിരൂപകരും ഒരുപോലെ പ്രശംസിച്ച ‘ആയിരത്തൊന്നു നുണകൾ’ എന്ന ചിത്രത്തിന് ശേഷം താമർ ഒരുക്കുന്ന സർക്കീട്ടിൽ ദിവ്യ പ്രഭയാണ് നായികാ വേഷം ചെയ്യുന്നത്. താമർ തന്നെയാണ് ചിത്രത്തിന്റെ രചനയും നിർവഹിച്ചിരിക്കുന്നത്. കിഷ്കിന്ധാ കാണ്ഡം, രേഖാ ചിത്രം എന്നീ ബ്ലോക്കിബസ്റ്റർ സിനിമകൾക്ക് ശേഷം ആസിഫ് അലി നായകനാകുന്ന ചിത്രം ഏറെ പ്രതീക്ഷകൾ സമ്മാനിക്കുന്ന സിനിമയാണ്. പൂര്‍ണ്ണമായും ഗള്‍ഫ് രാജ്യങ്ങളിൽ ചിത്രീകരിച്ച ‘സർക്കീട്ട്’, യുഎഇ, ഷാര്‍ജ, റാസല്‍ ഖൈമ, ഫുജൈറ എന്നിവിടങ്ങളിലായി 40 ദിവസം കൊണ്ടാണ് പൂർത്തിയാക്കിയത്. അടുത്തിടെ ത്രില്ലർ ചിത്രങ്ങളിലൂടെ സൂപ്പർ വിജയങ്ങൾ സ്വന്തമാക്കിയ ആസിഫ് അലി, സർക്കീട്ടിലൂടെ ഒരു ഫീൽ ഗുഡ് ഫാമിലി ഡ്രാമയുമായാണ് എത്തുന്നത്. ആസിഫ് അലി, ദിവ്യ പ്രഭ എന്നിവരെ കൂടാതെ, ദീപക് പറമ്പോള്‍, ബാലതാരം ഓര്‍ഹാന്‍, രമ്യ സുരേഷ്, പ്രശാന്ത് അലക്‌സാണ്ടര്‍,…
Read More »