Breaking NewsCrimeMovieNEWS

‘ആക്ഷന്‍ ഹീറോ ബിജു 2’ പ്രതിസന്ധിയില്‍; നിവിന്‍പോളിക്കും എബ്രിഡ് ഷൈനിനുമെതിരെ കേസ്; 1.0 കോടി തട്ടിയെന്ന് നിര്‍മാതാവ്

കോട്ടയം: നടന്‍ നിവിന്‍ പോളിക്കും സംവിധായകന്‍ എബ്രിഡ് ഷൈനും എതിരെ പൊലീസ് കേസെടുത്തു. നിര്‍മാതാവ് പി.എസ് ഷംനാസ് നല്‍കിയ പരാതിയിലാണ് കേസ് എടുത്തത്. ‘ആക്ഷന്‍ ഹീറോ ബിജു 2’ സിനിമയുടെ നിര്‍മാണത്തിന്റെ പേരില്‍ 1.9 കോടി രൂപ തട്ടിയെടുത്തുന്ന പരാതിയിലാണ് നടപടി. തലയോലപ്പറമ്പ് പൊലീസാണ് സാമ്പത്തിക തട്ടിപ്പ് കേസ് രജിസ്റ്റര്‍ ചെയ്തത്.

നിവിന്‍ പോളി നായകനായ മഹാവീര്യര്‍ സിനിമയുടെ നിര്‍മാതാവാണ് ഷംനാസ്. സിനിമയുടെ സാമ്പത്തിക പരാജയത്തെത്തുടര്‍ന്നു 95 ലക്ഷം രൂപ നല്‍കാമെന്നും ആക്ഷന്‍ ഹീറോ ബിജു 2 എന്ന സിനിമയുടെ നിര്‍മാണ പങ്കാളിയാക്കാമെന്നും നിവിന്‍പോളി വാക്കുനല്‍കിയെന്ന് പരാതിയില്‍ പറയുന്നു.

Signature-ad

2024 ഏപ്രിലില്‍ സിനിമാ ഷൂട്ടിംഗിനായി 1.9 കോടി തന്നെ കൊണ്ട് ചെലവഴിപ്പിച്ചുവെന്നും സിനിമയുടെ ടൈറ്റില്‍ എബ്രിഡ് ഷൈന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നിന്നും തന്റെ സ്ഥാപനമായ ഇന്ത്യന്‍ മൂവി മേക്കേഴ്‌സിന്റെ ബാനറിലേക്ക് മാറ്റിയെന്നും എന്നാല്‍ ഇതിനുശേഷം സിനിമയുടെ ബജറ്റ് സംബന്ധിച്ച് അഭിപ്രായ വ്യത്യാസമുണ്ടായെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടി. തുടര്‍ന്ന് മറ്റൊരു കമ്പനിയെ തെറ്റിദ്ധരിപ്പിച്ച് 5 കോടിയുടെ ഓവര്‍സീസ് വിതരണാവകാശം ഉറപ്പിച്ചുവെന്നും പരാതിയില്‍ പറയുന്നു.

കേസായതോടെ ആക്ഷന്‍ ഹീറോ ബിജു 2 സിനിമയുടെ ചിത്രീകരണവും ഇതോടെ പ്രതിസന്ധിയിലായി. നിര്‍മാതാവുമായുള്ള സാമ്പത്തിക തര്‍ക്കവും കേസുമാണ് സിനിമയുടെ ചിത്രീകരണത്തിന് തിരിച്ചടിയായത്. ബംഗ്ലാദേശില്‍ ഉള്‍പ്പെടെ ചിത്രീകരണം നടത്തിയെങ്കിലും പാതിവഴിയില്‍ മുടങ്ങിയിരിക്കുകയാണ്.

Back to top button
error: