Movie

  • വിഷ്ണു ഉണ്ണികൃഷ്ണനും ബിബിൻ ജോർജും കേന്ദ്ര കഥാപാത്രങ്ങളാകുന്ന ‘അപൂർവ്വ പുത്രന്മാർ’ കളർഫുൾ പോസ്റ്റർ പുറത്ത്

    തിരുവനന്തപുരം: വിഷ്ണു ഉണികൃഷ്ണൻ, ബിബിൻ ജോർജ്, ലാലു അലക്സ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഇവേൻ എന്‍റർടെയ്ൻമെന്‍റ്സ് നിർമ്മിക്കുന്ന ‘അപൂർവ്വ പുത്രന്മാർ’ സിനിമയുടെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. ഒരു ഫൺ ഫാമിലി എന്‍റർടെയ്നർ എന്ന സൂചന നൽകുന്ന ഏറെ രസകരമായ കളർഫുൾ പോസ്റ്ററാണ് പുറത്തിറങ്ങിയിരിക്കുന്നത്. രജിത് ആർ.എൽ, ശ്രീജിത്ത് എന്നിവർ ചേർന്ന് സംവിധാനം ചെയ്യുന്ന ചിത്രം നിർമ്മിക്കുന്നത് ആരതി കൃഷ്ണയാണ്. ചിത്രത്തിന്‍റെ കഥ, തിരക്കഥ, സംഭാഷണം രചിച്ചിരിക്കുന്നത് ശിവ അഞ്ചൽ, രജിത്ത് ആർ.എൽ, സജിത്ത് എസ് എന്നിവർ ചേർന്നാണ്. തെലുങ്കിൽ നിരവധി സിനിമകളിലൂടെ ശ്രദ്ധേയയായ പായൽ രാധാകൃഷ്ണ, കന്നഡയിലൂടെ അരങ്ങേറിയ അമൈര ഗോസ്വാമി എന്നിവരാണ് ചിത്രത്തിലെ നായികമാരായി എത്തുന്നത്. മലയാളത്തിൽ ഇവരുടെ ആദ്യ സിനിമ കൂടിയാണ് ‘അപൂർവ്വ പുത്രന്മാർ’. അശോകൻ, ധർമജൻ ബോൾഗാട്ടി, നിഷാന്ത് സാഗർ, ബാലാജി ശർമ്മ, സജിൻ ചെറുകയിൽ, ഐശ്വര്യ ബാബു, ജീമോൾ കെ. ജെയിംസ്, പൗളി വത്സൻ, മീനരാജ് പള്ളുരുത്തി തുടങ്ങി വലിയൊരു താരനിര തന്നെയാണ് ചിത്രത്തിൽ ഒന്നിക്കുന്നത്.…

    Read More »
  • എസ്.എസ് ജിഷ്ണുദേവിന്റെ ഇംഗ്ലീഷ് ഹൊറര്‍ മൂവി ‘പാരനോര്‍മല്‍ പ്രൊജക്ട്’ ഏപ്രില്‍ 14 ന്

    ഇന്ത്യന്‍ പശ്ചാത്തലത്തിലൊരുക്കിയ ഇംഗ്ലീഷ് ഹൊറര്‍ ചിത്രം പാരനോര്‍മല്‍ പ്രൊജക്ട് ഏപ്രില്‍ 14 ന് എത്തുന്നു. ഡബ്‌ള്യു എഫ് സി എന്‍ സി ഓ ഡി (WFCNCOD), ബി സി ഐ നീറ്റ് (BCI NEET) തുടങ്ങിയ ഒടിടി പ്‌ളാറ്റ്‌ഫോമുകളിലാണ് ചിത്രം സ്ട്രീമിംഗ് നടക്കുന്നത്. പാരനോര്‍മല്‍ ഇന്‍വെസ്റ്റിഗേറ്റേഴ്‌സ് നടത്തിയ മൂന്ന് കേസുകളെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഫിക്ഷനും ചില യഥാര്‍ത്ഥ അനുഭവ കുറിപ്പുകളും അടിസ്ഥാനമാക്കിയാണ് സിനിമയുടെ തിരക്കഥ രൂപപ്പെടുത്തിയിരിക്കുന്നത്. ക്യാപ്റ്റാരിയസ് എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ ചാക്കോ സ്‌കറിയ നിര്‍മ്മിച്ച് എസ് എസ് ജിഷ്ണുദേവ് തിരക്കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്നു. യു എസ് കമ്പനിയായ ഡാര്‍ക്ക് വെബ് ഫിലിംസും വരാഹ ഫിലിംസും ചേര്‍ന്നാണ് ചിത്രം എത്തിക്കുന്നത്. സ്‌നേഹല്‍ റാവു, ഗൗതം എസ് കുമാര്‍, അഭിഷേക് ശ്രീകുമാര്‍, സുനീഷ്, ശരണ്‍ ഇന്‍ഡോകേര, ഷാജി ബാലരാമപുരം, ടി സുനില്‍ പുന്നക്കാട്, ഫൈസല്‍, മാനസപ്രഭു, ബേബി ആരാധ്യ, ബേബി അവന്തിക, മാസ്റ്റര്‍ അമൃത് സുനില്‍, മാസ്റ്റര്‍ നൈനിക്ക്, ചാല കുമാര്‍, അനസ്…

    Read More »
  • രാം ചരൺ- ജാൻവി കപൂർ- ബുചി ബാബു സന ഒന്നിക്കുന്ന പാൻ ഇന്ത്യൻ ചിത്രം ‘പെദ്ധി’ ഫസ്റ്റ് ഷോട്ട് പുറത്ത്; ചിത്രം 2026 മാർച്ച് 27 തീയറ്ററുകളിലേക്ക്

    തെലുങ്ക് സൂപ്പർതാരം രാം ചരൺ നായകനായി അഭിനയിക്കുന്ന ഏറ്റവും പുതിയ പാൻ ഇന്ത്യൻ ചിത്രത്തിന്റെ ഫസ്റ്റ് ഷോട്ട് വീഡിയോയും റിലീസ് തീയതിയും പുറത്ത്. ‘പെദ്ധി’ എന്ന് പേര് നൽകിയിരിക്കുന്ന ചിത്രത്തിന്റെ ആഗോള റിലീസ് മാർച്ച് 27, 2026 നാണ്. ശ്രീരാമ നവമി ആഘോഷങ്ങൾ പ്രമാണിച്ചാണ് ചിത്രത്തിന്റെ ഫസ്റ്റ് ഷോട്ട് വീഡിയോ ഇന്ന് റിലീസ് ചെയ്തത്. ബുചി ബാബു സന ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജാൻവി കപൂർ നായികാ വേഷം ചെയ്യുന്ന ഈ ചിത്രം വൃദ്ധി സിനിമാസിൻ്റെ ബാനറിൽ വെങ്കട സതീഷ് കിലാരു ആണ് നിർമ്മിക്കുന്നത്. മൈത്രി മൂവി മേക്കർസ്, സുകുമാർ റൈറ്റിങ്സ് എന്നിവർ ചേർന്നാണ് ഈ ബിഗ് ബഡ്ജറ്റ് ചിത്രം അവതരിപ്പിക്കുന്നത്. ഇവരെ കൂടാതെ ചിത്രത്തിൽ കന്നഡ സൂപ്പർതാരം ശിവരാജ് കുമാറും നിർണ്ണായക വേഷം ചെയ്യുന്നുണ്ട്. ഒരു വലിയ ജനക്കൂട്ടം ആർത്തുവിളിക്കുന്ന അതിശയിപ്പിക്കുന്ന ഒരു അന്തരീക്ഷത്തോടെയാണ് ഫസ്റ്റ് ഷോട്ട് ആരംഭിക്കുന്നത്. സിഗരറ്റ് വലിച്ച് കൊണ്ട്, തോളിൽ തൂക്കിയിട്ട ബാറ്റും വഹിച്ചുകൊണ്ട്,…

    Read More »
  • വിഷു- ഈസ്റ്റർ ആഘോഷമാക്കാൻ മരണമാസ്, ചിത്രത്തിന് ക്ലീൻ യുഎ സർട്ടിഫിക്കറ്റ്- ഏപ്രിൽ പത്തിന് തീയറ്ററുകളിലേക്ക്

    കഥയുടെ പുതുമയിലും, അവതരണത്തിലും, കഥാപാത്രങ്ങളുടെ രൂപത്തിലുമെല്ലാം തികച്ചും വ്യത്യസ്തമായ മരണമാസ് ചിത്രം വിഷു- ഈസ്റ്റർ ആഘോഷമാക്കാൻ ഏപ്രിൽ പത്തിന് തീയറ്റുകളിലേക്ക്. നവാഗതനായ ശിവ പ്രസാദ് സംവിധാനം ചെയ്യുന്ന ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി. ക്ലീൻ യുഎ സർട്ടിഫിക്കറ്റോടെ സെൻസർ ചെയ്യപ്പെട്ട ഈ ചിത്രം ടൊവിനോ തോമസ് പ്രൊഡക്ഷൻസ്, റാഫേൽ ഫിലും പ്രൊഡക്ഷൻസ്, വേൾഡ് വൈൾഡ് ഫിലിംസ് എന്നീ ബാനറുകളിൽ ടൊവിനോ തോമസ്, ടിങ്സ്റ്റൺ തോമസ്, റാഫേൽ പൊഴാലിപ്പറമ്പിൽ, തൻസീർ സലാം എന്നിവർ ചേർന്നാണ് നിർമിച്ചിരിക്കുന്നത്. കേരളത്തെ നടുക്കിയ സീരിയൽ കില്ലറിൻ്റെ കൊലപാതക പരമ്പരയെന്ന് അവകാശപ്പെട്ടു കൊണ്ട് അരങ്ങേറുന്ന ചില സംഭവങ്ങൾ ഡാർക്ക് ഹ്യൂമർ ജോണറിൽ അവതരിപ്പിക്കുകയാണ് ശിവപ്രസാദ് ഈ ചിത്രത്തിലൂടെ. കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ബേസിൽ ജോസഫിൻ്റെ രൂപം തന്നെ ഏറെ കൗതുകം പകരുന്നതാണ്. കൊച്ചിയിലും പരിസരങ്ങളിലും ധനുഷ്ക്കോടിയിലുമായിട്ടാണ് ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായിരിക്കുന്നത്. ഇ ഗോകുൽനാഥാണ് എക്സിക്കുട്ടീവ് പ്രൊഡ്യൂസർ. യൂത്തിൻ്റെ കാഴ്ചപ്പാടുകൾ ക്കൊപ്പം സഞ്ചരിക്കുന്ന ചിത്രം ചിരിയും ചിന്തയും നൽകുന്ന ഒരു…

    Read More »
  • സീരിയസ് പ്രശ്‌നങ്ങളില്ല; ചെറിയ പ്രശ്‌നങ്ങളൊക്കെയുണ്ട്; ചികിത്സ ഏകദേശം കഴിഞ്ഞു; അടുത്തമാസം അഭിനയിക്കാന്‍ തുടങ്ങും; മമ്മൂട്ടിയുടെ ആരോഗ്യത്തെപ്പറ്റി ബാദുഷ; അടുത്ത ചിത്രത്തില്‍ മോഹന്‍ലാലും ഫഹദും കുഞ്ചാക്കോയും അടക്കം വമ്പന്‍ താരനിര

    ചെന്നൈ: മമ്മൂട്ടിയുടെ ആരോഗ്യം സംബന്ധിച്ച വാര്‍ത്തകള്‍ അടുത്തിടെ മലയാള സിനിമ ലോകത്ത് വലിയ ചര്‍ച്ചയായിരുന്നു. എമ്പുരാന്‍ പ്രമോഷന്‍ പരിപാടിക്കിടെ മമ്മൂട്ടി സുഖമായിരിക്കുന്നുവെന്നും ഭയപ്പെടേണ്ട ആവശ്യമില്ല എന്നും മോഹന്‍ലാല്‍ പറഞ്ഞതും ശ്രദ്ധ നേടിയിരുന്നു. പറയുന്ന പോലെ വലിയ ആരോഗ്യപ്രശ്‌നങ്ങള്‍ മമ്മൂട്ടിക്ക് ഇല്ലെന്നും സാധാരണ ആളുകള്‍ക്ക് വരുന്നതുപോലെയുള്ള പ്രശ്‌നങ്ങളെ ഉള്ളുവെന്നും പറയുകയാണ് നിര്‍മാതാവ് എം.എന്‍.ബാദുഷ. നോമ്പ് കഴിഞ്ഞാല്‍ അദ്ദേഹം ഷൂട്ടിലേക്ക് മടങ്ങുമെന്നും യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ബാദുഷ പറഞ്ഞു. ‘ഈ പറയുന്നത്ര സീരിയസ് പ്രശ്‌നങ്ങളൊന്നുമില്ല. സാധാരണ ആള്‍ക്കാര്‍ക്ക് വരുന്നത് പോലെ ചെറിയ പ്രശ്‌നങ്ങളൊക്കെ ഉണ്ട്. അതിന്റെ ചികില്‍സയിലാണ്. ഇപ്പോള്‍ എല്ലാം ഏകദേശം കഴിഞ്ഞിരിക്കുകയാണ്. അടുത്ത മാസം തന്നെ മമ്മൂക്ക അഭിനയിക്കാനായി തുടങ്ങും. നോമ്പ് കാരണമാണ് പ്രധാനമായും ഇപ്പോള്‍ അഭിനയിക്കാതിരിക്കുന്നത്. നോമ്പ് കഴിഞ്ഞാല്‍ അടുത്ത മാസം മഹേഷ് നാരായണന്റെ പടത്തില്‍ ജോയിന്‍ ചെയ്യും,’ ബാദുഷ പറഞ്ഞു. മമ്മൂട്ടിയ്ക്കും മോഹന്‍ലാലിനുമൊപ്പമുള്ള മഹേഷ് നാരായണന്‍ ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്‍, ഫഹദ് ഫാസില്‍, നയന്‍താര, ഗ്രേസ് ആന്റണി തുടങ്ങി…

    Read More »
  • അഭ്രപാളികളിൽ വിസ്മയം തീർക്കാൻ മലയാളത്തിന്റെ പ്രിയ ജോഡികൾ വീണ്ടും ഒന്നിക്കുന്നു!! മോഹൻലാൽ- ശോഭന ചിത്രം തുടരും ഏപ്രിൽ 25ന് തീയറ്ററുകളിൽ

    മോഹൻലാലിനെ നായകനാക്കി രജപുത്രാ വിഷ്യൽ മീഡിയായുടെ ബാനറിൽ എം. രഞ്ജിത്ത് നിർമ്മിച്ച് തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ‘തുടരും’ ചിത്രത്തിൻ്റെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു. ഏപ്രിൽ ഇരുപത്തിയഞ്ചിന് ചിത്രം ലോകമെമ്പാടും പ്രദർശനത്തിനത്തും. കുടംബ ബന്ധങ്ങളുടെ കെട്ടുറപ്പും, അവൻ്റെ ജീവിത സ്വപ്ന ങ്ങളുമാണ് തികഞ്ഞ യാഥാർത്ഥ്യബോധത്തോടെ അവതരിപ്പിക്കുന്നത്. മലയാളി പ്രേക്ഷകൻ്റെ എക്കാലത്തേയും ഇഷ്ട ജോഡികളായ മോഹൻലാലും – ശോഭനയും ഏറെ ഇടവേളക്കുശേഷം ഒത്തുചേരുന്നു എന്ന പ്രത്യേകതയുമുണ്ട്. യഥാർത്ഥ ജീവിതത്തിൻ്റെ പച്ചയായ മുഹൂർത്തങ്ങൾ തികച്ചും റിയലിസ്റ്റിക്കായി അവതരിപ്പിക്കുകയാണ് ഈ ചിത്രത്തിലൂടെ. ഇതിലെ കഥാപാത്രങ്ങൾ നാം ഓരോരുത്തരുമാണ്. വലിയ മുതൽമുടക്കിൽ, നൂറുദിവസങ്ങൾക്കു മേൽ, വ്യത്യസ്ഥമായലൊക്കേഷനുകളിലൂടെ യാണ് ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയാക്കിയിരിക്കുന്നത്. മണിയൻപിള്ള രാജു,ഫർഹാൻ ഫാസിൽ, ബിനു പപ്പു, സംഗീത് കെ പ്രതാപ് ,ഇർഷാദ് അലി, ആർഷ ബൈജു, തോമസ് മാത്യു, ശ്രീജിത്ത് രവി,ജി സുരേഷ്‌കുമാർ,ജെയ്‌സ് മോൻ , ഷോബിതിലകൻ,ഷൈജോഅടിമാലി,കൃഷ്ണപ്രഭ,റാണി ശരൺ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. കെ.ആർ. സുനിലിൻ്റെ കഥക്ക് തരുൺ മൂർത്തിയും, കെ.ആർ. സുനിലും…

    Read More »
  • ഒരു എമ്പുരാനും തകർക്കാനാവാതെ ‘മാർക്കോ’യുടെ റെക്കോർഡ്! നോർത്ത് ഇന്ത്യൻ ബോക്സോഫീസിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ മലയാള ചിത്രം ‘മാർക്കോ’ തന്നെ, ‘എമ്പുരാൻ’ രണ്ടാമത്

    ക്യൂബ്‌സ് എൻറർടെയ്ൻമെൻറ്സിൻറെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് ഹനീഫ് അദേനി തിരക്കഥയെഴുതി സംവിധാനം ചെയ്ത ഉണ്ണി മുകുന്ദൻ നായകനായ സൂപ്പർ ഹിറ്റ് ചിത്രം ‘മാർക്കോ’യുടെ നോർത്ത് ഇന്ത്യയിലെ റെക്കോർഡ് തകർക്കാനാവാതെ ‘എമ്പുരാൻ’. ബോക്സോഫീസിൽ പുതിയ ചരിത്രം കുറിച്ചുകൊണ്ട് മുരളി ഗോപിയുടെ തിരക്കഥയിൽ മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സുകുമാരൻ സംവിധാനംചെയ്ത ‘എമ്പുരാൻ’ മുന്നേറുകയാണ്. ചിത്രം മലയാളത്തിൽ ഇൻഡസ്ട്രി ഹിറ്റടിച്ച് 250 കോടി ആഗോള കളക്ഷൻ നേടിയിരിക്കുകയാണെന്നാണ് അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുന്ന റിപ്പോർട്ട്. ചിത്രത്തിൻറെ ആഭ്യന്തര കളക്ഷൻ 100 കോടിയിലേക്കടുക്കുകയാണെന്നും ട്രേഡ് അനലിസ്റ്റുകൾ അറിയിച്ചിരിക്കുകയാണ്. എന്നാൽ ഹിന്ദിയിൽ ഇപ്പോഴും ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ മലയാള ചിത്രമെന്ന ‘മാർക്കോ’യുടെ റെക്കോർഡ് എമ്പുരാന് തകർക്കാനായിട്ടില്ല. 17.5 കോടി നേട്ടവുമായി ‘മാർക്കോ’യാണ് നോർത്ത് ഇന്ത്യയിൽ എമ്പുരാന് മുന്നിലുള്ളത്. മൂന്ന് കോടിയിൽ താഴെയാണ് നോർത്ത് ഇന്ത്യയിലെ എമ്പുരാൻറെ കളക്ഷൻ. എ.ആർ.എമ്മും ആടുജീവിതവുമാണ് നോർത്ത് ഇന്ത്യൻ കളക്ഷനിൽ എമ്പുരാൻറെ പിന്നിലുള്ളത്. മലയാളത്തിൽ നിർമ്മിച്ച ആദ്യ ചിത്രം തന്നെ 100 ദിവസം തിയേറ്ററുകളിൽ…

    Read More »
  • ‘ഒരു സിനിമയുടെ ഓഡിഷനുവേണ്ടി ചെന്നൈയിലെത്തി, സംവിധായകൻ എന്നോട് മടിയിൽ കയറി ഇരിക്കാൻ ആവശ്യപ്പെട്ടു!! ഞാൻ ഇറങ്ങിയോടി’, കാസ്റ്റിംഗ് കൗച്ച് അനുഭവം വിവരിച്ച് നടി ശ്രേയ ഗുപ്‌തോ

    ബോക്‌സോഫീസിൽ 100 കോടി ക്ലബിൽ കയറിയ സൽമാൻ ഖാൻ ചിത്രമാണ് സിക്കന്ദർ. രശ്മിക മന്ദാന നായികയായി എത്തിയ ചിത്രത്തിലെ മ​റ്റൊരു പ്രധാന വേഷം കൈകാര്യം ചെയ്ത നടി ശ്രേയ ഗുപ്‌തോ തന്റെ സിനിമാ ജീവിതത്തിലുണ്ടായ മോശം അനുഭവം പങ്കുവച്ചിരിക്കുകയാണ്. തമിഴിൽ രജനികാന്തിനോടൊപ്പവും സൂര്യയോടൊപ്പവും അഭിനയിച്ച നടിയാണ് ശ്രേയ. ‘വാരണം ആയിരം’ എന്ന ചിത്രത്തിലെ താരത്തിന്റെ വേഷം ശ്രദ്ധേയമായിരുന്നു. ഒരു ദേശീയ മാദ്ധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് നടി ചെന്നൈയിൽ ഓഡിഷനെത്തിയ കാലത്തുണ്ടായ കാസ്റ്റിംഗ് കൗച്ചുമായി ബന്ധപ്പെട്ട അനുഭവം വിവരിക്കുന്നത്. നടിയുടെ വാക്കുകൾ ഇങ്ങനെ- 2014ൽ ചെന്നൈയിൽ വച്ചാണ് കാസ്റ്റിംഗ് കൗച്ചുമായി ബന്ധപ്പെട്ട ദുരനുഭവം ഉണ്ടായത്. അന്ന് സിനിമയിലേക്ക് അഭിനേതാക്കളെ തിരഞ്ഞെടുക്കുന്നതിന് പ്രത്യേക സംവിധാനങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. മുംബൈയിൽ നിന്ന് അത്തരത്തിലുളള ഒരു അനുഭവവും ഉണ്ടായിട്ടില്ല. ഓഡീഷനിൽ പങ്കെടുക്കുന്നതിനായി സംവിധായകന്റെ ചെന്നൈയിലുളള ഓഫിസിൽ ഞാനും അമ്മയും എത്തിയിരുന്നു. അവിടെ സംവിധായകനും നിർമാതാവും ഉണ്ടായിരുന്നു. ക്യാബിനിലേക്ക് പ്രവേശിച്ച സമയംതന്നെ സംവിധായകൻ പറഞ്ഞ കാര്യം കേട്ട് ഞാൻ…

    Read More »
  • അൾട്രാ സ്റ്റൈലിഷ് ലുക്കിൽ മെ​ഗാസ്റ്റാർ!! മമ്മൂട്ടി- ഡീനോ ഡെന്നിസ് ചിത്രം ‘ബസൂക്ക’ കേരളാ അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചു; ചിത്രം ഏപ്രിൽ 10 ന് തീയറ്ററുകളിൽ

    മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി നവാഗത സംവിധായകൻ ഡീനോ ഡെന്നിസ് രചിച്ചു സംവിധാനം ചെയ്ത ബസൂക്കയുടെ കേരളത്തിലെ അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗ് ഇന്ന് മുതൽ ആരംഭിച്ചു. ബുക്ക് മൈ ഷോ, ടിക്കറ്റ് ന്യൂ, ക്യാച്ച് മൈ സീറ്റ്, പേ ടിഎം തുടങ്ങിയ ഓൺലൈൻ ബുക്കിംഗ് പ്ലാറ്റ്‌ഫോമുകളിലൂടെ ചിത്രത്തിന്റെ ടിക്കറ്റുകൾ കേരളത്തിലുടനീളമുള്ള തീയേറ്ററുകളിൽ ബുക്ക് ചെയ്യാം. ചിത്രം ഏപ്രിൽ പത്തിന് ആഗോള തലത്തിൽ റിലീസ് ചെയ്യും. സരിഗമ ഇന്ത്യ ലിമിറ്റഡും, തീയേറ്റർ ഓഫ് ഡ്രീംസിന്റെ ബാനറിൽ ജിനു വി അബ്രഹാമും, ഡോൾവിൻ കുര്യാക്കോസുമാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. നേരത്തെ റിലീസ് ചെയ്ത ചിത്രത്തിന്റെ ടീസറിനും, മാർച്ച് 26 ന് റിലീസ് ചെയ്ത ട്രെയിലറിനും, ഏതാനും ദിവസങ്ങൾക്കു മുൻപെത്തിയ ആദ്യ ഗാനത്തിനും സമൂഹ മാധ്യമങ്ങളിൽ മികച്ച ശ്രദ്ധയും പ്രശംസയുമാണ് ലഭിച്ചത്. കേരളത്തിലെ മുന്നൂറോളം സ്‌ക്രീനുകളിലാണ് ചിത്രം റിലീസ് ചെയ്യുന്നതെന്നാണ് സൂചന. വമ്പൻ ബഡ്ജറ്റിൽ മലയാളത്തിലെ ആദ്യത്തെ ഗെയിം ത്രില്ലർ ആയി ഒരുക്കിയിരിക്കുന്ന ചിത്രത്തിൽ അൾട്രാ സ്റ്റൈലിഷ് ലുക്കിൽ…

    Read More »
  • അപ്പോ ശരിക്ക് കോക്കാച്ചിയെന്ന സാധനം ഉണ്ട് അല്ലേ? ആരാണ് ഈ ഉജ്ജ്വലൻ? ഡിറ്റക്ടീവ് ഉജ്ജ്വലൻ്റെ ടീസർ പുറത്ത്

    ‘ അച്ഛനെന്താ ഈ കോക്കാച്ചിന്നു കേട്ടപ്പോ പേടിച്ചത്? അപ്പോ ശരിക്ക് കോക്കാച്ചിയെന്ന സാധനം ഉണ്ടല്ലേ? ഉണ്ട്….ഞാനീ കണ്ണുകൊണ്ടു കണ്ടിട്ടുണ്ട്… ഈ ചെറിയ ചെറിയ തേങ്ങാ മോഷണവും, അതിർത്തി തർക്കവും മാത്രമല്ലല്ലോ ഉജ്ജ്വലൻ ചെയ്യുന്നത്? നിങ്ങളാരെങ്കിലും ഒരാൾ പോയിട്ടേ …. ഉജ്ജ്വലനെ വിളിക്ക് …. ‘ആരാണ് ഈ ഉജ്ജ്വലൻ ? ഏറെ കൗതുകകരമായ ഈ ചോദ്യത്തിന് ഉത്തരം തേടുകയാണ് ഇവിടെ. നവാഗതരായ ഇന്ദ്രനിൽ ഗോപീകൃഷ്ണൻ – രാഹുൽ.ജി. എന്നിവർ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ഡിറ്റക്ടീവ് ഉജ്ജ്വലൻ എന്ന ചിത്രത്തിൻ്റെ ഇന്നു പുറത്തുവിട്ട ടീസറിലെ ചില പ്രസക്തഭാഗങ്ങളാണിത്. ഒരു ഗ്രാമത്തെ മുഴുവൻ ഭീതിയിലാക്കുന്ന ചില സംഭവങ്ങളും, അവർക്കിടയിലേക്ക് എത്തപ്പെട്ടിരിക്കുന്ന ഉജ്ജ്വലൻ എന്ന കഥാപാത്രത്തിൻ്റേയും വിശേഷണങ്ങളാണ് ചിത്രത്തിലുട നീളമുള്ളത്. നർമ്മവും, ഉദ്വേഗവും കോർത്തിണക്കി തികഞ്ഞ ഹ്യൂമർ ത്രില്ലർ സിനിമയായിട്ടാണ് ഈ ചിത്രത്തിൻ്റെ അവതരണം. എന്തായാലും നാട്ടുകാർക്കിടയിൽ ഏറെ ആകാംക്ഷയും, കനതുകവും നൽകുന്ന കഥാപാത്രമായി മാറിയിരിക്കുകയാണ് ഉജ്ജ്വലൻ ‘ ധ്യാൻ ശ്രീനിവാസൻ തൻ്റെ സ്വത: സിദ്ധമായ…

    Read More »
Back to top button
error: