Movie
-
ഉർവശിയും തേജാലക്ഷ്മിയും ഒന്നിച്ചഭിനയിക്കുന്ന ചിത്രം പാബ്ലോ പാർട്ടിയുടെ പൂജ ചോറ്റാനിക്കരയിൽ നടന്നു
അഭിലാഷ് പിള്ള വേൾഡ് ഓഫ് സിനിമാസ്, ടെക്സാസ് ഫിലിം ഫാക്ടറി, എവർ സ്റ്റാർ ഇന്ത്യൻ എന്നീ കമ്പനികൾ സംയുക്‌തമായി നിർമ്മിക്കുന്ന ചിത്രം പാബ്ലോ പാർട്ടിയുടെ പൂജ ചോറ്റാനിക്കര ക്ഷേത്രത്തിലെ നവരാത്രി മണ്ഡപത്തിൽ നടന്നു. ഉർവശി, ശ്രീനിവാസൻ, മുകേഷ്,സിദ്ദിഖ്, സൈജു കുറുപ്പ്, ബോബി കുര്യൻ,റോണി ഡേവിഡ്,അപർണ ദാസ്, തേജാ ലക്ഷ്മി, സിജാ റോസ്,അനന്യ, മിത്ര കുര്യൻ, മീനാക്ഷി രവീന്ദ്രൻ ഷഹീൻ സിദ്ധിഖ്,സുധീർ,സുമേഷ് ചന്ദ്രൻ,ശിവ അജയൻ,മനോജ് ഗംഗാധരൻ ,ശരണ്യ,റോഷ്‌ന ആൻ റോയ് സംവിധായകരായ എം. മോഹനൻ, അരുൺ ഗോപി, വിഷ്ണു ശശി ശങ്കർ, വിഷ്ണു വിനയൻ, കണ്ണൻ താമരക്കുളം, എസ് ജെ സിനു, നിർമ്മാതാക്കളായ ജോബി ജോർജ്, ബാദുഷ, നോബിൾ ജേക്കബ്, ഗിരീഷ് കൊടുങ്ങല്ലൂർ,വില്യം ഫ്രാൻസിസ് എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. പ്രസ്തുത ചടങ്ങിൽ മലയാള സിനിമയുടെ പ്രിയപ്പെട്ട ഉർവശിയെയും ശ്രീനിവാസനെയും മുകേഷും സിദ്ധിഖും ചേർന്ന് ആദരിച്ചു. പാബ്ലോ പാർട്ടിയുടെ പൂജാ ചടങ്ങിൽ ഭദ്ര ദീപം തെളിയിച്ചത് ഉർവശി, സിദ്ദിഖ്, മുകേഷ്, തേജാലക്ഷ്മി, അംജിത് എസ്.കെ…
Read More » -
ആരാധകര്‍ക്ക് വന്‍ പ്രതീക്ഷ നല്‍കുന്ന പ്രഖ്യാപനവുമായി തമിഴ് സംവിധായകന്‍ പ്രേംകുമാര്‍ ; 96, മെയ്യഴകന്‍ സിനിമയ്ക്ക് ശേഷം ഇനി ചെയ്യാന്‍ പോകുന്നത് ആക്ഷന്‍ത്രില്ലര്‍, നായകന്‍ നമ്മുടെ ഫഹദ്ഫാസില്‍
മലയാളത്തിന് പുറമേ തമിഴിലും തെലുങ്കിലും വന്‍ ഹിറ്റുകളുടെ ഭാഗമായ പാന്‍ ഇന്ത്യന്‍ നടന്‍ ഫഹദ്ഫാസില്‍ ഇനി ഒന്നിക്കാന്‍ പോകുന്നത് കേരളത്തിലും തമിഴ്‌നാട്ടിലും ഒരുപോലെ വന്‍ഹിറ്റുകളായ രണ്ടു സിനിമകളുടെ പേരില്‍ അറിയപ്പെടുന്ന സംവിധായകന്റെ ടീമിനൊപ്പം. ’96’, ‘മെയ്യഴകന്‍’ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകന്‍ പ്രേം കുമാര്‍, നടന്‍ ഫഹദ് ഫാസിലുമായി ഒരു പുതിയ ആക്ഷന്‍ ത്രില്ലറിനായി കൈകോര്‍ക്കുന്നതായിട്ടാണ് ഏറ്റുവം പുതിയ വിവരം. പ്രഖ്യാപനം ഇരുവരുടെയും ആരാധകരെ ആവേശത്തിലാഴ്ത്തിയിട്ടുണ്ട്. പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് 2026 ജനുവരിയില്‍ ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇരുവരും ഒന്നിക്കുന്ന വിവരം ഒരു അഭിമുഖത്തില്‍ സംവിധായകന്‍ പ്രേം കുമാര്‍ തന്നെയാണ് വ്യക്തമാക്കിയിരിക്കുന്നത്. ”എന്റെ അടുത്ത ചിത്രം ഫഹദ് ഫാസിലിനൊപ്പമാണ്. ഇതൊരു ആക്ഷന്‍ ത്രില്ലര്‍ ആയിരിക്കും, എങ്കിലും എന്റെ സിനിമകളിലെ വൈകാരികമായ സ്പര്‍ശം ഇതിനുമുണ്ടാകും. കഥയുടെ 45 മിനിറ്റ് ഭാഗം ഞാന്‍ ഫഹദിനോട് വിവരിച്ചു, അദ്ദേഹത്തിന് അത് വളരെയധികം ഇഷ്ടപ്പെട്ടു.” ചിത്രത്തിന്റെ കഥയെക്കുറിച്ചോ മറ്റ് അഭിനേതാക്ക ളെക്കുറിച്ചോ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ലെങ്കിലും, ഈ പ്രഖ്യാപനം…
Read More » -
ഭക്തിയും ചരിത്രവും കോർത്തിണക്കിയ “വായുപുത്ര”; 3D ആനിമേഷൻ ചിത്രം 2026 ദസറയ്ക്ക്
ചന്ദൂ മൊണ്ടേതി സംവിധാനം ചെയ്യുന്ന “വായുപുത്ര” 3D ആനിമേഷൻ ഇതിഹാസ ചിത്രം 2026 ദസറക്ക് റിലീസ് ചെയ്യും. സിതാര എന്റർടൈൻമെന്റ്സ്, ഫോർച്യൂൺ ഫോർ സിനിമാസ് എന്നിവയുടെ കീഴിൽ സൂര്യദേവര നാഗ വംശി, സായ് സൗജന്യ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രം അവതരിപ്പിക്കുന്നത് ശ്രീകര സ്റ്റുഡിയോസ്. ചരിത്രം, ഭക്തി, ആധുനിക കാഴ്ച എന്നിവ കോർത്തിണക്കിയാണ് ചിത്രം ഒരുക്കുന്നത്. നമ്മുടെ ചരിത്രത്തിലും ഇതിഹാസങ്ങളിലും ആഴത്തിൽ വേരൂന്നിയ “വായുപുത്ര”, കാലത്തിനപ്പുറം ശക്തിയും ഭക്തിയും ഉള്ള ഒരു നിത്യ യോദ്ധാവിന്റെ കഥയാണ് അവതരിപ്പിക്കുന്നത്. തലമുറകളെ രൂപപ്പെടുത്തുകയും പ്രചോദിപ്പിക്കുകയും ചെയ്ത ഹനുമാന്റെ അചഞ്ചലമായ വിശ്വാസവും പർവതങ്ങളെ പോലും നീക്കിയ ഭക്തിയുടെ കഥയുമാണ് ചിത്രം പറയുന്നത്. ഗംഭീരമായ 3D ആനിമേഷൻ സിനിമാറ്റിക് അനുഭവമായി ഒരുക്കുന്ന “വായുപുത്ര”, 2026 ൽ തെലുങ്ക്, ദസറ റിലീസായി ഹിന്ദി, തമിഴ്, മലയാളം, കന്നഡ ഭാഷകളിൽ പ്രദർശനത്തിനെത്തും. ഹനുമാന്റെ കാലാതീതമായ കഥയാണ് ഇതിലൂടെ ലോകമെമ്പാടുമുള്ള തിയേറ്ററുകളിലേക്ക് കൊണ്ട് വരുന്നത്. ഒരു കുന്നിൻ മുകളിൽ ഉയർന്ന് നിന്ന്…
Read More » -
ഷാജി കൈലാസിന്റെ ആക്ഷൻ ത്രില്ലർ ചിത്രം “വരവ്” ചിത്രീകരണം ആരംഭിച്ചു
മലയോര മേഖലയുടെ പശ്ചാത്തലത്തിലൂടെ ജോജു ജോർജിനെ നായകനാക്കി പ്രശസ്ത സംവിധായകൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന വരവ് എന്ന ചിത്രത്തിൻ്റെ ചിത്രീകരണം മൂന്നാറിൽ ആരംഭിച്ചു. ഓൾഗാ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ നൈസി റെജിയാണ് ഈ ചിത്രം നിർമ്മിക്കുന്നത്. എക്സിക്കുട്ടീവ് പ്രൊഡ്യൂസർ. -ജോമി ജോസഫ്. വലിയ മുതൽമുടക്കിലും വൻ താരനിരയുടെ അകമ്പടിയോടെയുമെത്തുന്ന ഈ ചിത്രം പൂർണ്ണമായും ആക്ഷൻ ത്രില്ലർ ജോണറിലാണ്അവതരിപ്പിക്കുന്നത്. അര ഡസനോളം വരുന്ന ഇതിലെ ആക്ഷൻ രംഗങ്ങൾ ദക്ഷിണേന്ത്യയിലെ ഏറ്റം മികച്ച ആക്ഷൻ കോറിയോഗ്രാഫേഴ്സുകളായ കലൈകിംഗ്സ്റ്റൺ, ഫീനിക്സ് പ്രഭു, സ്റ്റണ്ട് സെൽവ, കനൽക്കണ്ണൻ എന്നിവർ ഒരുക്കുന്നു. ഹൈറേഞ്ചിൽ ആളും അർത്ഥവും സമ്പത്തും കഠിനാദ്ധ്വാനത്തിലൂടെ ആവശ്യത്തിലധികം നേടിയ പോളി എന്ന പോളച്ചൻ്റെ, ജീവിത പോരാട്ടത്തിൻ്റെ കഥ പറയുകയാണ് വരവ് എന്ന ഈ ചിത്രത്തിലൂടെ. പോളച്ചന് ഒരു നിർണ്ണായകഘട്ടത്തിൽ വീണ്ടും ഒരു വരവിനിറങ്ങേണ്ടി വരുന്നു. ഈവരവിൽ കാലം കാത്തുവച്ച ചില പ്രതികാരങ്ങളുടെ വ്യക്തമായ കണക്കു തീർക്കലുമൊക്കെയുണ്ട്. പോളിയുടെ ഒരൊന്നൊന്നരവരവ്” -എന്നു തന്നെ പറയാം. ഈ വരവാണ്…
Read More » -
ഡബിൾ സെഞ്ചുറിയടിച്ച് ലോക!! 200 കോടി ക്ലബിൽ; ബോക്സ് ഓഫീസ് റെക്കോർഡുകൾ ഭേദിച്ചുള്ള കുതിപ്പ്
കൊച്ചി: ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിച്ച ഏഴാം ചിത്രമായ ” ലോക – ചാപ്റ്റർ വൺ: ചന്ദ്ര” ബോക്സ് ഓഫീസിൽ ജൈത്രയാത്ര തുടരുകയാണ്. ഇപ്പോഴിതാ ചിത്രം 200 കോടി ആഗോള കളക്ഷൻ പിന്നിട്ടിരിക്കുകയാണ്. മലയാളത്തിൽ നിന്ന് ഈ നേട്ടം കൈവരിക്കുന്ന നാലാമത്തെ മാത്രം ചിത്രമാണ് “ലോക”. റിലീസ് ചെയ്ത് 13 ദിവസം കൊണ്ടാണ് ഈ നേട്ടം “ലോക” സ്വന്തമാക്കിയത്. മലയാളത്തിലെ ഓൾ ടൈം ബ്ലോക്ക്ബസ്റ്ററുകളിൽ ഒന്നായി മാറിയ ചിത്രം ഇപ്പോഴും റെക്കോർഡ് കളക്ഷൻ നേടിയാണ് മുന്നേറുന്നത്. കല്യാണി പ്രിയദർശൻ, നസ്‌ലൻ എന്നിവർ പ്രധാന വേഷങ്ങൾ അവതരിപ്പിച്ച ഈ ബിഗ് ബജറ്റ് ചിത്രം’ രചിച്ചു സംവിധാനം ചെയ്തിരിക്കുന്നത് ഡൊമിനിക് അരുൺ ആണ്. റിലീസ് ആയി 7 ദിവസം കൊണ്ട് തന്നെ ചിത്രം 100 കോടി ക്ലബിൽ ഇടം പിടിച്ചിരുന്നു. തെന്നിന്ത്യയിൽ തന്നെ നായികാ പ്രാധാന്യമുള്ള ഒരു ചിത്രം നേടുന്ന ഏറ്റവും വലിയ കളക്ഷൻ ആണ് “ലോക” നേടിയത്. പാൻ ഇന്ത്യ തലത്തിലുള്ള…
Read More » -
ബിജു മേനോന്റെ ജന്മദിനത്തിൽ”വലതു വശത്തെ കള്ളൻ”ഫസ്റ്റ് ലുക്ക് പോസ്റ്റർ
കൊച്ചി: ബിജു മേനോൻ, ജോജു ജോർജ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ”വലതു വശത്തെ കള്ളൻ” എന്ന ചിത്രത്തിന്റെ പോസ്റ്റർ ബിജു മേനോന്റെ ജന്മദിനത്തോടനുബന്ധിച്ച് റിലീസ് ചെയ്തു. ലെന, നിരഞ്ജന അനൂപ്, ഇർഷാദ്, ഷാജു ശ്രീധർ, സംവിധായകൻ ശ്യാമപ്രസാദ്, മനോജ് കെ.യു., ലിയോണാ ലിഷോയ്, കിജൻ രാഘവൻ എന്നിവരാണ് മറ്റു പ്രമുഖ താരങ്ങൾ. ബഡ് സ്‌റ്റോറീസ്സുമായി സഹകരിച്ച് ആഗസ്റ്റ് സിനിമയുടെ ബാനറിൽ ഷാജി നടേശൻ നിർമ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം സതീഷ് കുറുപ്പ് നിർവ്വഹിക്കുന്നു. എക്‌സിക്കുട്ടീവ് പ്രൊഡ്യൂസർ കെറ്റിനാ ജീത്തു, മിഥുൻ ഏബ്രഹാം, സിനി ഹോളിക്‌സ് സാരഥികളായ ടോൺസൺ, സുനിൽ രാമാടി, പ്രശാന്ത് നായർ എന്നിവരാണ് സഹനിർമ്മാതാക്കൾ. ഡിനു തോമസ് ഈലന്റെയാണ് തിരക്കഥ സംഭാഷണം. സംഗീതം- വിഷ്ണു ശ്യാം, എഡിറ്റിംഗ്- വിനായക്, പ്രൊഡക്ഷൻ കൺട്രോളർ- ഷബീർ മലവെട്ടത്ത്, കല- പ്രശാന്ത് മാധവ്, മേക്കപ്പ്- ജയൻ പങ്കുളം, കോസ്റ്റ്യൂംസ്- ലിൻഡ ജീത്തു, സ്റ്റിൽസ്- സാബി ഹംസ, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ-…
Read More » -
ഗാസയിലെ വേദനയുടെ പ്രതീകം ; ഇസ്രായേല്‍ സൈനികരുടെ 335 വെടിയുണ്ടകള്‍ ഏറ്റുവാങ്ങിയ അഞ്ചുവയസ്സുകാരി ഹിന്ദ് രജബ് ; ജീവനു വേണ്ടിയുള്ള അവളുടെ ശബ്ദം പാലസ്തീന്റെ നീറുന്ന നേര്‍ക്കാഴ്ച
രണ്ട് വര്‍ഷം മുന്‍പ് ലോകമെങ്ങും സഹായത്തിനായി അലമുറയിട്ട അഞ്ച് വയസ്സുകാരി പലസ്തീന്‍ പെണ്‍കുട്ടി ഹിന്ദ് റജബിന്റെ അവസാന നിമിഷങ്ങള്‍ ഗാസയിലെ മനുഷ്യരുടെ യഥാര്‍ത്ഥ ജീവിതത്തിന്റെ നേര്‍ക്കാഴ്ചയായി മാറുന്നു. ഇസ്രായേല്‍ ആക്രമണത്തെ തുടര്‍ന്ന് ഗാസ നഗരത്തില്‍ നിന്ന് പലായനം ചെയ്യവേയാണ് ഹിന്ദിന്റെയും കുടുംബത്തിന്റെയും കാറിന് നേരെ വെടിയുതിര്‍ത്തത്. അവളുടെ അമ്മാവനും, അമ്മായിയും, മൂന്ന് കസിന്‍സും തല്‍ക്ഷണം മരിച്ചു. കാറില്‍ ഒതുങ്ങിക്കൂടിയ ഹിന്ദും മറ്റൊരു കസിനും ആദ്യ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ടു, തുടര്‍ന്ന് സഹായത്തിനായി പലസ്തീന്‍ റെഡ് ക്രസന്റ് സൊസൈറ്റിയെ വിളിച്ചു. ഭയന്ന് വിറച്ച് ഫോണിലൂടെ സംസാരിച്ച ഹിന്ദ്, ഇസ്രായേലി ടാങ്ക് തങ്ങളെ ലക്ഷ്യമിടുകയാണെന്ന് രക്ഷാപ്രവര്‍ത്തകരോട് പറഞ്ഞു. താമസിയാതെ, ഹിന്ദിന്റെ കസിനും കൊല്ലപ്പെട്ടു, അവള്‍ തനിച്ചായി. മണിക്കൂറുകളോളം അവള്‍ പാരാമെഡിക്കല്‍ പ്രവര്‍ത്തകരുമായി ി ഫോണില്‍ സംസാരിച്ചു, രക്ഷിക്കണമെന്ന് നേര്‍ത്ത ശബ്ദത്തില്‍ കേണപേക്ഷിച്ചു. എന്നാല്‍ പിആര്‍സിഎസ് പാരാമെഡിക്കുകള്‍ സ്ഥലത്തെത്തിയപ്പോള്‍ അവരും ആക്രമിക്കപ്പെട്ടു. റിപ്പോര്‍ട്ടുകള്‍ പ്രകാരം, റജബിന്റെ കാറിനുനേരെ 335 വെടിയുണ്ടകളാണ് ഉതിര്‍ത്തത്. ബന്ധുക്കളുടെ മൃതദേഹങ്ങള്‍ക്കിടയില്‍ ഒളിച്ചിരുന്ന…
Read More » -
കുമ്പളങ്ങിനൈറ്റസ് ഫെയിം നടിഗ്രേസ് ആന്റണി വിവാഹിതയായി ; വരന്റെ വിവരങ്ങള്‍ പരസ്യമാക്കാതെ സാമൂഹ്യമാധ്യമങ്ങളിലൂടെ ചിത്രങ്ങള്‍ പങ്കുവെച്ചു ; താരങ്ങളുടെ ആശംസാപ്രവാഹം
കുമ്പളങ്ങി നൈറ്റ്‌സ് ഉള്‍പ്പെടെ നിരവധി മലയാള സിനിമകളില്‍ അഭിനയിച്ച നടി ഗ്രേസ് ആന്റണി വിവാഹിതയായതായി റിപ്പോര്‍ട്ട്. സാമൂഹിക മാധ്യമങ്ങളിലൂടെ നടി തന്നെയാണ് വിവാഹവാര്‍ത്ത പങ്കുവെച്ചിരിക്കുന്നത്. എന്നാല്‍, പങ്കാളിയുടെ വ്യക്തിവിവരങ്ങള്‍ ഈ പോസ്റ്റില്‍ വെളിപ്പെടുത്തിയിട്ടില്ല. ഭര്‍ത്താവിന്റെ പേരോ ചിത്രമോ വെളിപ്പെടുത്താതെയാണ് നടി വിവാഹവാര്‍ത്ത പങ്കുവെച്ചത്. ഭര്‍ത്താവിന്റെ കൈകളില്‍ പിടിച്ചുകൊണ്ടുള്ള ഒരു വിവാഹ ചിത്രം അവര്‍ പോസ്റ്റ് ചെയ്തു. ‘ശബ്ദങ്ങളില്ല, വെളിച്ചമില്ല, ആള്‍ക്കൂട്ടമില്ല. ഒടുവില്‍ ഞങ്ങള്‍ അത് സാധ്യമാക്കി.’ എന്നായിരുന്നു ചിത്രത്തിന്റെ അടിക്കുറിപ്പ്. ഉണ്ണി മുകുന്ദന്‍, സണ്ണി വെയ്ന്‍, മാളവിക സി മേനോന്‍, രജിഷ വിജയന്‍, നൈല ഉഷ, സാനിയ ഇയ്യപ്പന്‍, ശ്രിന്ദ, അന്‍സണ്‍ പോള്‍ തുടങ്ങി നിരവധി സിനിമാ താരങ്ങള്‍ ഈ പോസ്റ്റിന് ആശംസകളുമായി എത്തി. അഭിനേത്രി രജിഷ വിജയന്റെ ആശംസാ സന്ദേശത്തില്‍നിന്നും കമന്റ് ബോക്‌സില്‍നിന്നും ലഭിച്ച വിവരമനുസരിച്ച്, ഗ്രേസ് ആന്റണിയുടെ ഭര്‍ത്താവ് എ.ബി. ടോം സിറിയക് ആണ്. സംഗീത സംവിധായകനും പ്രോഗ്രാമറുമായ ഇദ്ദേഹം അല്‍ഫോന്‍സ് ജോസഫ്, ബേണി ഇഗ്‌നേഷ്യസ്, ഗോപി സുന്ദര്‍,…
Read More » -
എഐ ഉപയോഗിച്ച് അശ്‌ളീല കണ്ടന്റുകള്‍ക്ക് വരെ ഉണ്ടാക്കുന്നു ; തന്റെ പേരും ചിത്രങ്ങളും അനധികൃതമായി ഉപയോഗിക്കാന്‍ അനുവദിക്കരുത് ; ഐശ്വര്യാറായി ഡല്‍ഹി ഹൈക്കോടതിയില്‍
ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളിലും വാണിജ്യ ഉല്‍പ്പന്നങ്ങളിലും തന്റെ പേരും ചിത്രങ്ങളും വ്യക്തി ത്വവും അനധികൃതമായി ഉപയോഗിക്കുന്നതിനെതിരെ നടി ഐശ്വര്യ റായ് ബച്ചന്‍. ഡല്‍ഹി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. തന്റെ വ്യക്തിത്വ അവകാശങ്ങള്‍ സംരക്ഷി ക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു. ജസ്റ്റിസ് തേജ്സ് കാരിയയുടെ അധ്യക്ഷതയിലുള്ള കോടതി കേസ് പരിഗണിക്കുകയും ഇത്തരം ദുരുപയോഗങ്ങള്‍ തടയാന്‍ ഉത്തരവ് പുറപ്പെടുവിക്കുമെന്ന് അറിയിക്കുകയും ചെയ്തു. കേസ് തുടര്‍നടപടികള്‍ക്കായി 2026 ജനുവരി 15-ലേക്ക് മാറ്റി. വാണിജ്യപരമായ നേട്ടങ്ങള്‍ക്കും അനുചിതമായ കാര്യങ്ങള്‍ക്കും നടിയുടെ വ്യക്തിത്വം വ്യാപകമായി ദുരുപയോഗം ചെയ്യുന്ന തായി നടിയുടെ അഭിഭാഷകന്‍ വാദിച്ചു. നിരവധി വെബ്‌സൈറ്റുകള്‍ ഐശ്വര്യ റായുടെ ഔദ്യോഗിക പ്ലാറ്റ്ഫോമുകളാണെന്ന് തെറ്റായി പ്രചരിപ്പിക്കുകയും പൊതുജനങ്ങളെ തെറ്റിദ്ധ രിപ്പിക്കുകയും ചെയ്‌തെന്നും ഇത് അവരുടെ പ്രസിദ്ധീകരണ അവകാശങ്ങളുടെ ലംഘനമാ ണെന്നും അദ്ദേഹം വാദിച്ചു. നിയമപരമായ അനുമതിയില്ലാതെ കപ്പുകള്‍, ടീ-ഷര്‍ട്ടുകള്‍, മറ്റ് പാനീയങ്ങള്‍ എന്നിവയില്‍ അവരുടെ ചിത്രങ്ങളും പേരും ഉപയോഗിക്കുന്നതിന്റെ ഉദാഹരണങ്ങള്‍ സേഥി കോടതിയില്‍ ഹാജരാക്കി. അശ്ലീലവും കൃത്രിമമായി നിര്‍മ്മിച്ചതും AI ഉപയോഗിച്ച് സൃഷ്ടിച്ചതുമായ…
Read More » -
(no title)
കൊച്ചി: സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ സിനിമാ മേഖലയിലെ പവര്‍ ഗ്രൂപ്പിന്റെ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങുന്നുവെന്ന് നിര്‍മ്മാതാവ് സാന്ദ്രാ തോമസ് ആരോപിച്ചു. അദ്ദേഹത്തിന്റെ പ്രവര്‍ത്തികളും വാക്കുകളും ഇരകളെ അവഹേളിക്കലാണെന്നും വിമര്‍ശിച്ചു. ഇരകളക്കപെട്ട സ്ത്രീകള്‍ സമ്മര്‍ദ്ദം മൂലം പരാതി നല്‍കി എന്നുള്ള അദ്ദേഹത്തിന്റെ പ്രസ്താവന ഇരകളോടുള്ള അവഹേളനമാണെന്നും സ്ത്രീകളുടെ പരാതികളുടെ ഗൗരവം കുറക്കുന്ന ഇത്തരം പ്രസ്താവനകള്‍ ഒരു മന്ത്രിയുടെ ഭാഗത്തുനിന്നും ഉണ്ടാകാന്‍ പാടില്ലാത്തതാണെന്നും പറഞ്ഞു. ഇരകള്‍ ഭാവിയില്‍ അവര്‍ക്കുണ്ടാകാന്‍ പോകുന്ന പ്രതിസന്ധികളെയും ഒറ്റപ്പെടലുകളെയും മുന്നില്‍ കണ്ടുകൊണ്ടാണ് പരാതിയുമായി മുന്നോട്ട് വരുന്നത്. എന്നാല്‍ മന്ത്രിയുടെ പ്രസ്താവന ഇരകളോടുള്ള അവഹേളനം ആണെന്നും മന്ത്രി പവര്‍ഗ്രൂപ്പിന്റെ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങിയാണ് ഈ പരാമര്‍ശം നടത്തുന്നതെന്നും സാന്ദ്ര ആരോപിച്ചു. സാംസ്‌കാരിക മന്ത്രിയുടെ പ്രസ്താവനക്കെതിരെ വിമര്‍ശനങ്ങള്‍ വരുമ്പോള്‍ തനിക്ക് മൂന്ന് പെണ്മക്കളാണെന്നും ഭാര്യയുണ്ടെന്നും അമ്മയുണ്ടെന്നും എന്നൊക്കെയുള്ള സോ കോള്‍ഡ് മറുപടി പറഞ്ഞു തങ്ങളെ കളിയാക്കരുതെന്ന് കൂടി അപേക്ഷിക്കുന്നുവെന്നും സാന്ദ്രാ തോമസ് ഫേസ്ബുക്കില്‍ കുറിച്ചു. അയല്‍ സംസ്ഥാനമായ തമിഴ്‌നാട്ടില്‍ ഒരു ഗായിക ഒരു…
Read More »