Movie

  • ”ബ്ലൗസിലേക്ക് കാലുയര്‍ത്തുന്ന സീന്‍; മമ്മൂക്ക ചെയ്യില്ലെന്ന് കരുതി, പക്ഷെ സെറ്റില്‍ വന്നപ്പോള്‍…”

    കരിയറില്‍ എടുത്ത് പറയാന്‍ നിരവധി ശ്രദ്ധേയ കഥാപാത്രങ്ങളുള്ള നടിയാണ് ശ്വേത മേനോന്‍. നായികാ പ്രാധാന്യമുള്ള സിനിമകള്‍ ശ്വേതയ്ക്ക് തുടരെ ലഭിച്ചിട്ടുണ്ട്. മികച്ച നടിക്കുള്ള സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാരം ശ്വേതയ്ക്ക് നേടിക്കൊടുത്ത സിനിമയാണ് 2009 ല്‍ പുറത്തിറങ്ങിയ പാലേരി മാണിക്യം ഒരു പാതിരാ കൊലപാതകത്തിന്റെ കഥ. മമ്മൂട്ടി പ്രധാന വേഷത്തിലെത്തിയ സിനിമയില്‍ ചീരു എന്ന കഥാപാത്രത്തെയാണ് ശ്വേത അവതരിപ്പിച്ചത്. സിനിമയെക്കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവെക്കുകയാണിപ്പോള്‍ ശ്വേത മേനോന്‍. മമ്മൂക്ക വളരെ കംഫര്‍ട്ട് തരുന്ന ആര്‍ട്ടിസ്റ്റാണ്. ഞാന്‍ സീനിയറാണ്, നിങ്ങള്‍ തെറ്റ് ചെയ്തു എന്ന തരത്തില്‍ പെരുമാറുന്ന ആളല്ലെന്ന് ശ്വേത പറയുന്നു. വണ്‍ 2 ടോക്‌സുമായുള്ള അഭിമുഖത്തിലാണ് പരാമര്‍ശം. പാലേരി മാണിക്യത്തില്‍ മമ്മൂക്കയുടെ കഥാപാത്രത്തെ ചീരു കാണാന്‍ വരുന്ന സീനുണ്ട്. ബ്ലൗസ് ഇട്ടിട്ടുണ്ട്. കാലുയര്‍ത്തി അത് പൊട്ടിക്കണം. മമ്മൂക്ക ഇത് ചെയ്യുമോ എന്ന സംശയമുണ്ടായിരുന്നു രഞ്ജിത്തേട്ടന്. അതുകൊണ്ട് ക്ലോസപ്പും ഫീലിംഗും എക്‌സ്പ്രഷനുമെല്ലാമെടുത്തു. ഞാന്‍ വെറുതെ നിന്നാല്‍ മതി. കാല്‍ പൊന്തിക്കുന്ന ഷോട്ട് മാത്രം കിട്ടിയാല്‍ സീന്‍…

    Read More »
  • ഷെയിൻ നിഗം ചിത്രം ‘ഹാലി’ലൂടെ ബോളിവുഡ് ഗായകൻ അങ്കിത് തിവാരി മലയാളത്തിലേക്ക്…

    കൊച്ചി: നവാഗതനായ വീര സംവിധാനം ചെയ്യുന്ന, ഷെയിൻ നിഗം നായകനാകുന്ന ‘ഹാല്‍’ എന്ന ചിത്രത്തിലൂടെ ബോളിവുഡിലെ ശ്രദ്ധേയ ഗായകൻ അങ്കിത് തിവാരി മലയാളത്തിലേക്ക്. ഗലിയാൻ, സനം തെരി കസം, ദിൽ ദർദാദർ, പ്യാർ ദെ, തും ബിൻ തുടങ്ങി ഒട്ടേറെ ഹിറ്റ് ഗാനങ്ങള്‍ക്ക് പിന്നിലെ ശബ്‍ദമായ അങ്കിത് തിവാരിയുടെ മോളിവുഡ് അരങ്ങേറ്റം ഷെയിന്‍ നിഗത്തിന്‍റെ കരിയറിലെ തന്നെ ഏറ്റവും ചിലവേറിയ ചിത്രത്തിലൂടെയാണ്. സാക്ഷി വൈദ്യയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. ജോണി ആന്‍റണി, നത്ത്, വിനീത് ബീപ്‍കുമാർ, കെ. മധുപാല്‍, സംഗീത മാധവൻ നായർ, ജോയ് മാത്യു, നിഷാന്ത് സാഗര്‍, നിയാസ് ബെക്കർ, റിയാസ് നർമകാല, സുരേഷ് കൃഷ്ണ, രവീന്ദ്രൻ, സോഹൻ സീനുലാൽ, മനോജ് കെ.യു, ഉണ്ണിരാജ, ശ്രീധന്യ തുടങ്ങിയവരും ചിത്രത്തില്‍ ശ്രദ്ധേയ വേഷങ്ങളില്‍ എത്തുന്നുണ്ട്. മലയാളത്തിന് പുറമെ ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ എന്നീ ഭാഷകളിലായി ഒരേ സമയം റിലീസ് ചെയ്യുന്ന ചിത്രം ഒരു കംപ്ലീറ്റ് കളർഫുൾ എന്‍റർടെയ്നർ ആയിരിക്കുമെന്നാണ് സൂചന.…

    Read More »
  • “എന്നെ വിശ്വസിച്ച് നിങ്ങൾക്ക് കുബേര” കാണാം”, നിറഞ്ഞ ആത്മവിശ്വാസത്തോടെ ധനുഷ്; ശേഖർ കമ്മുല ചിത്രം ആഗോള റിലീസ് നാളെ, കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത് വേഫെറർ ഫിലിംസ്

    കൊച്ചി: തമിഴ് സൂപ്പർ താരം ധനുഷിനെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകനും ദേശീയ അവാർഡ് ജേതാവുമായ ശേഖർ കമ്മൂല ഒരുക്കിയ ബിഗ് ബഡ്ജറ്റ് പാൻ ഇന്ത്യൻ ചിത്രം “കുബേര”യുടെ ആഗോള റിലീസ് നാളെ. ചിത്രം വമ്പൻ റിലീസായി കേരളത്തിൽ എത്തിക്കുന്നത് ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ്. ഇപ്പോഴിതാ ചിത്രത്തിന്റെ പ്രമോഷൻ പരിപാടിയിൽ നായകൻ ധനുഷ് പറഞ്ഞ വാക്കുകളാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. കുബേര ഒരു സ്പെഷ്യൽ ചിത്രമാണ്, തമിഴിലും തെലുങ്കിലുമായി രണ്ട് ഭാഷകളിൽ എടുത്ത ചിത്രമാണ് എന്ന് ധനുഷ് പറഞ്ഞു. ഇന്നത്തെ ലോകത്തിന് ആവശ്യമുള്ള ചിത്രമാണ് ഇതെന്നും നിങ്ങൾക്ക് എന്തായാലും ഇഷ്ടപ്പെടും എന്ന് തനിക്ക് നല്ല ആത്മവിശ്വാസം ഉണ്ട് എന്നും ധനുഷ് വേദിയിൽ വെച്ച് പ്രതീക്ഷ പ്രകടിപ്പിച്ചു. തന്നെ വിശ്വസിച്ച് സിനിമ കാണാം എന്നും അദ്ദേഹം പ്രേക്ഷകരോട് പറഞ്ഞു. ഇത് കൂടാതെ സംവിധായകൻ ശേഖർ കമ്മുലയെ കുറിച്ചും ധനുഷ് പറഞ്ഞ വാക്കുകൾ ശ്രദ്ധ നേടി. വെറുപ്പ് പടർന്നു പിടിക്കുന്ന ഈ…

    Read More »
  • ‘രാജാസാബി’ൽ മലയാളി സാന്നിധ്യം; പ്രഭാസിൻറെ ഹൊറർ- ഫാൻറസി ചിത്രത്തിന് ബ്രഹ്മാണ്ഡ സെറ്റൊരുക്കിയത് തലശ്ശേരിക്കാരൻ രാജീവൻ നമ്പ്യാർ

    Read More »
  • ‘ഇടനെഞ്ചിലെ മോഹ’വുമായി ധ്യാൻ ശ്രീനിവാസൻ!! ‘ഒരു വടക്കൻ തേരോട്ട’ത്തിലെ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

    കൊച്ചി: കുടുംബ പ്രേക്ഷകരുടെ ഇഷ്ട താരം ധ്യാൻ ശ്രീനിവാസനെ നായകനാക്കി ബിനുൻരാജ് സംവിധാനം ചെയ്യുന്ന “ഒരു വടക്കൻ തേരോട്ടം” എന്ന ചിത്രത്തിലെ “ഇടനെഞ്ചിലെ മോഹം” എന്ന ഗാനത്തിൻ്റെ ലിറിക്കൽ വീഡിയോ സരിഗമ മ്യൂസിക്ക് പുറത്തിറക്കി. മലയാളികൾ ഏറ്റുപാടാറുള്ള സൂപ്പർ ഹിറ്റ് ഗാനങ്ങൾ കൊണ്ട് വിസ്മയം സൃഷ്ടിച്ച ബേണി ഇഗ്നേഷ്യസ് കൂട്ടുകെട്ടിലെ ബേണിയും അദ്ദേഹത്തിൻ്റെ മകൻ ടാൻസനും ചേർന്ന് ആദ്യമായി സംഗീതം നൽകുന്ന ഗാനമാണ് ഇത്. ഇന്ത്യൻ സിനിമയിൽ അച്ഛനും മകനും ചേർന്ന് ആദ്യമായി സംഗീതം നൽകുന്നു എന്ന പ്രത്യേകത കൂടി ചിത്രത്തിലെ ഗാനങ്ങൾക്ക് ഉണ്ട്. ഹരികാംബോജി രാഗത്തിൽ ചിട്ടപ്പെടുത്തിയിരിക്കുന്ന ഈ ഗാനത്തിൻ്റെ രചന ഹസീന എസ് കാനം ആണ്. യുവ ഗായക നിരയിൽ ശ്രദ്ധേയനായ കെ എസ് ഹരിശങ്കറിൻ്റെ മാസ്മരിക ശബ്ദത്തോടൊപ്പം ശ്രീജാ ദിനേശ് എന്ന ഗായികയും പിന്നണി ഗാന രംഗത്ത് അരങ്ങേറ്റം കുറിക്കുന്നു. ആദ്യ കേൾവിയിൽ തന്നെ ആസ്വാദക മനസിൽ ഇടം പിടിക്കുന്ന ഗാന രംഗത്തിൽ ധ്യാനിൻ്റെ നായികയായി എത്തുന്നത്…

    Read More »
  • ഈ പ്രണയം നിങ്ങളെ പേടിപ്പിക്കും… അതിശയിപ്പിക്കും!! പ്രഭാസ് നായകനാകുന്ന ഇന്ത്യയിലെ ഏറ്റവും വലിയ ഹൊറർ ഫാൻറസി ചിത്രം ‘രാജാ സാബി’ൻറെ വിസ്മയിപ്പിക്കുന്ന ടീസർ പുറത്ത്, ചിത്രം ഡിസംബർ 5ന് തീയറ്ററുകളിലേക്ക്

    കൊച്ചി: പ്രേക്ഷകരേവരും ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന പ്രഭാസ് ചിത്രം ‘രാജാ സാബി’ൻറെ വിസ്മയിപ്പിക്കുന്ന ടീസർ പുറത്ത്. ആരാധകരുടെ ആഘോഷങ്ങൾ അലയടിച്ചുയർന്ന രാവിലാണ് ഹൈദരാബാദ് വച്ച് ഈ ഹൊറർ-ഫാൻറസി ചിത്രത്തിൻറെ ഗ്രാൻഡ് ടീസർ ലോഞ്ച് നടന്നത്. ഇന്ത്യ കണ്ട സമീപകാലത്തെ ഏറ്റവും വലിയ ടീസർ ലോഞ്ച് നിമിഷ നേരം കൊണ്ട് ലോകം മുഴുവൻ ഏറ്റെടുത്തിരിക്കുകയാണ്. മാരുതി തിരക്കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്ന ഈ ചിത്രത്തിൻറെ വേൾഡ് വൈഡ് റിലീസ് ഡിസംബർ 5 നാണ്. ഐതിഹ്യങ്ങളും മിത്തുകളും എഡ്ജ് ഓഫ് ദ സീറ്റ് ത്രില്ലിങ് നിമിഷങ്ങളുമൊക്കെയായി ഏവരേയും അതിശയിപ്പിക്കുന്നതാണ് ടീസർ. ടീസറിൽ സംഗീത മാന്ത്രികൻ തമൻ എസ്, ഒരുക്കിയിരിക്കുന്ന ത്രസിപ്പിക്കുന്നതും ചങ്കിൽ തറയ്ക്കുന്നതുമായ സംഗീതം ചിത്രത്തിൻറെ ടോട്ടൽ മൂഡ് തന്നെ പ്രേക്ഷകരിലേക്ക് പകരുന്നതാണ്. ഇന്ത്യയിലെ ഏറ്റവും വലിയ ഹൊറർ- ഫാൻറസി സെറ്റിനുള്ളിൽ ഒരുക്കിയ ടീസർ ലോഞ്ച് ഇവൻറ്, മാധ്യമങ്ങൾക്ക് ‘ദി രാജാസാബി’ൻറെ വിചിത്ര പ്രപഞ്ചത്തിൻറെ ഉള്ളറകളിലെ രഹസ്യങ്ങളിലേക്കുള്ള പ്രവേശനമായിരുന്നു. രഹസ്യങ്ങൾ നിറഞ്ഞ, മിന്നിമറയുന്ന മെഴുകുതിരി വെളിച്ചത്തിനു…

    Read More »
  • വിജയ് സേതുപതി- പുരി ജഗനാഥ് പാൻ ഇന്ത്യൻ ചിത്രത്തിൽ നായികയായി സംയുക്ത മേനോൻ, പ്രധാന വേഷത്തിൽ തബുവും വിജയ് കുമാറും

    കൊച്ചി: തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ നായികയായി സംയുക്ത മേനോൻ. പാൻ ഇന്ത്യൻ ചിത്രമായി ഒരുക്കുന്ന ഈ പ്രൊജക്റ്റ് നിർമ്മിക്കുന്നത് പുരി കണക്റ്റിൻ്റെ ബാനറിൽ പുരി ജഗന്നാഥും ചാർമി കൌറും ചേർന്നാണ്. തെലുങ്ക് പുതുവർഷമായ ഉഗാദിയോടനുബന്ധിച്ച് ആണ് ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം നടന്നത്. ബോളിവുഡ് താരം തബുവും കന്നഡ താരം വിജയ് കുമാറും ചിത്രത്തിൽ പ്രധാന വേഷങ്ങൾ ചെയ്യുന്നുണ്ട്. തെലുങ്ക് സിനിമയിലെ ഭാഗ്യ താരകം ആയി കരുതപ്പെടുന്ന സംയുക്തയ്ക്ക് വളരെ ശക്തമായ ഒരു കഥാപാത്രമാണ് ഈ ചിത്രത്തിൽ ഒരുക്കിയിരിക്കുന്നത്. വൈകാരികമായ ആഴമുള്ള, മികച്ച പ്രകടനത്തിന് സാദ്ധ്യത നൽകുന്ന കഥാപാത്രമാണ് സംയുക്ത ഇതിൽ അവതരിപ്പിക്കുക. തിരക്കഥയിലും തൻ്റെ കഥാപാത്രത്തിൻ്റെ ശക്തിയിലും ഏറെ ആവേശഭരിതയായാണ് സംയുക്ത ഈ ചിത്രത്തിൻ്റെ ഭാഗമായിരിക്കുന്നത്. ജൂൺ അവസാന വാരം ചിത്രീകരണം ആരംഭിക്കുന്ന ഈ ചിത്രത്തിൻ്റെ ലൊക്കേഷൻ തിരച്ചിൽ ഹൈദരാബാദ്, ചെന്നൈ എന്നിവിടങ്ങളിൽ പൂർത്തിയായി. പുരി ജഗന്നാഥ്…

    Read More »
  • ക്യാംപസ് ഹോസ്റ്റൽ ജീവിതത്തിൻ്റെ എല്ലാ രസക്കൂട്ടുകെട്ടുകളും കോർത്തിണക്കിയ ചിത്രം ‘പ്രകമ്പനം’ ഷൂട്ടിങ് മഹാരാജാസിൽ ആരംഭിച്ചു

    കൊച്ചി: കണ്ണൂരിലെ പാർട്ടി ഗ്രാമത്തിൽ നിന്നും ഇടുക്കിയിൽ നിന്നും, കൊല്ലത്തു നിന്നും കൊച്ചി നഗരത്തിലെ പ്രശസ്തമായ ഒരു കോളജിൽ പഠിക്കാനെത്തിയ മൂന്നു വിദ്യാർത്ഥികളുടെ ഹോസ്റ്റൽ ജീവിതത്തിൻ്റെ കഥ തികഞ്ഞ ഹ്യൂമർ, ഫാൻ്റസി ജോണറിൽ അവതരിപ്പിക്കുന്ന ചിത്രമാണ് പ്രകമ്പനം. ബി നവരസ ഫിലിംസ്, ലഷ്മി നാഥ് ക്രിയേഷൻസിന്റെ ബാനറിൽ ശ്രീജിത്ത്, സുധീഷ്, ബ്ലെസ്സി എന്നിവർ നിർമ്മിക്കുന്ന ചിത്രം വിജേഷ് പാണത്തൂർ കഥയെഴുതി സംവിധാനം ചെയ്യുന്നു. ഈ ചിത്രത്തിൻ്റെ ചിത്രീകരണം മഹാരാജാസ് കോളജിൽ പ്രശസ്ത സംവിധായകൻ ലാൽ ജോസ് സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചു കൊണ്ട് ആരംഭിച്ചു. വർണ്ണചിത്ര സുബൈർ, കലാസംഘം ഹംസ എന്നിവർ ഫസ്റ്റ് ക്ലാപ്പും നൽകി. നിർമ്മാതാവ് സുധീഷ്, മാതാവ് ലക്ഷ്മിക്കുട്ടിയമ്മ, ശ്രീജിത്ത്, ബ്ലെസ്സി എന്നിവരും അഭിനേതാക്കളും അണിയറ പ്രവർത്തകരും ചേർന്ന് ഭദ്രദീപം തെളിയിച്ചു. മലബാറിൻ്റെ സാമൂഹ്യ രാഷ്ട്രീയ പശ്ചാത്തലത്തിൽ ഒരുക്കി ശ്രദ്ധ നേടിയ നദികളിൽ സുന്ദരി യമുന എന്ന ചിത്രത്തിനു ശേഷം വിജേഷ് പാണത്തൂർ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. ഒരു…

    Read More »
  • ആട് ഒരു ഭീകരജീവിയാണ്, ആട് 2 എന്നിവയ്ക്കു ശേഷം പ്രേക്ഷകരെ കയ്യിലെടുക്കാൻ ആട് 3 എത്തുന്നു, ചിത്രം തീയറ്ററുകളിലെത്തിക്കുന്നത് കാവ്യാ ഫിലിംസും ഫ്രൈഡേ ഫിലിംസും

    കൊച്ചി: പ്രേക്ഷകർക്കിടയിൽ ഏറെ കൗതുകവും ചിരിയും ചിന്തയും നിറച്ച് വിജയം നേടിയ ആട് ഒരു ഭീകരജീവിയാണ്, ആട് 2 എന്നീ ചിത്രങ്ങൾക്കു ശേഷം മിഥുൻ മാനുവൽ തോമസ് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ആട്-3 എന്ന ചിത്രം കാവ്യാ ഫിലിംസിൻ്റെ ബാനറിൽ വേണു കുന്നപ്പള്ളിയും, ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ് ബാബുവും ചേർന്നു നിർമ്മിക്കുന്നു. മലയാളത്തിലെ ജനപ്രിയരായ വലിയൊരു സംഘം അഭിനേതാക്കളെ അണിനിരത്തി വലിയ മുതൽമുടക്കിൽ 120 ദിവസത്തോളം നീണ്ടുനിൽക്കുന്ന ചിത്രീകരണത്തോടെയാണ് ഈ ചിത്രം പൂർത്തിയാകുന്നത്. മമ്മൂട്ടി നായകനായ മാമാങ്കം സിനിമ നിർമിച്ചു കൊണ്ടാണ് കാവ്യാ ഫിലിംസ് ചലച്ചിത്ര രംഗത്തെത്തുന്നത്. പിന്നീട് ചരിത്രം തിരുത്തിക്കുറിച്ച രണ്ടായിരത്തിപതിനെട്ട്,, മികച്ച വിജയങ്ങൾ നേടിയ മാളികപ്പുറം, രേഖാചിത്രം എന്നിവയും കാവ്യാ ഫിലിംസ് നിർമിച്ചു. മലയാള സിനിമയിൽ പുതുമകളെത്തിച്ചുകൊണ്ടിരിക്കുന്ന ഫ്രൈഡേ ഫിലിംസുമായി ആട് 3 യിൽ കൈ കോർത്തു കൊണ്ട് മറ്റൊരു തുടക്കത്തിനും നാന്ദ്യം കുറിക്കുന്നു. ഇപ്പോൾ മലമ്പുഴയിൽ ചിത്രീകരണം നടന്നു വരുന്ന ഈ ചിത്രത്തിൽ…

    Read More »
  • മലയാള സിനിമയ്ക്കിത് ചരിത്ര നേട്ടം, ‘മാർക്കോ’ കൊറിയൻ ഫിലിം ഫെസ്റ്റിവലിലേക്ക്

    കൊച്ചി: ക്യൂബ്‌സ് എൻറർടെയ്ൻമെൻറ്സിൻറെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് ഹനീഫ് അദേനി തിരക്കഥയെഴുതി സംവിധാനം ചെയ്ത ഉണ്ണി മുകുന്ദൻ നായകനായെത്തിയ സൂപ്പർ ഹിറ്റ് ചിത്രം ‘മാർക്കോ’ കൊറിയൻ ഫിലിം ഫെസ്റ്റിവലിലേക്ക്. കൊറിയയിലെ പ്രശസ്തമായ ബുച്ചൺ ഇൻറർനാഷണൽ ഫൻറാസ്റ്റിക് ഫിലിഫെസ്റ്റിവൽ(ബിഫാൻ)-ലാണ് ‘മാർക്കോ’യുടെ ഇൻറർനാഷണൽ പ്രീമിയർ. മലയാളത്തിന് ലോക സിനിമയ്ക്ക് മുന്നിലേക്ക് അഭിമാനത്തോടെ പ്രദർശിപ്പിക്കാവുന്ന സിനിമയൊരുക്കിയിരിക്കുകയാണ് ആദ്യ നിർമ്മാണ സംരംഭത്തിലൂടെ ക്യൂബ്സ് എൻറർടെയ്ൻമെൻറ്. സംവിധാന മികവിലൂടെ മലയാള സിനിമയെ ഒരുപാട് ഉയരത്തിലേക്ക് എത്തിച്ചിരിക്കുകയാണ് സംവിധായകൻ ഹനീഫ് അദേനി. തിയേറ്ററുകളിൽ 100 ദിനം പിന്നിട്ട ചിത്രം നേരത്തെ തന്നെ 100 കോടി ക്ലബ്ബിൽ കയറിയിരുന്നു. ഒടിടിയിലും ചിത്രം തരംഗമായിരുന്നു. മലയാളത്തിലും ഇതര ഭാഷകളിലും ഇതിനകം ആവേശമായി ആഞ്ഞടിച്ച ചിത്രം 100 കോടിക്ക് മുകളിൽ ബോക്സോഫീസ് കളക്ഷൻ നേടിയതിന് ശേഷമാണ് ചിത്രം ഒടിടിയിൽ എത്തിയിരുന്നത്. സോണി ലിവിൽ സ്ട്രീമിംഗ് ആരംഭിച്ച ചിത്രം ഏവരും ഏറ്റെടുത്തിരുന്നു. മലയാളത്തിന് പുറമെ ഹിന്ദിയിലും തെലുങ്കിലും തമിഴിലും കന്നഡയിലും തിയേറ്റർ റിലീസിന് ഗംഭീര…

    Read More »
Back to top button
error: