Movie
-
‘ആലി’ ഫസ്റ്റ് ലുക്ക് പ്രകാശനം ചെയ്തു
മന്‍ഹര്‍ സിനിമാസിന്റെയും എമിനന്റ് മീഡിയ (അബുദാബി) യുടെയും ബാനറില്‍ നിര്‍മ്മിച്ച്, ഒരു ശ്രീലങ്കന്‍ സുന്ദരി ഇന്‍ അബുദാബി എന്ന ചിത്രത്തിനു ശേഷം ഡോ.കൃഷ്ണാ പ്രിയദര്‍ശന്‍ രചന നിര്‍വ്വഹിച്ച് സംവിധാനം ചെയ്ത ‘ആലി’ യുടെ ഫസ്റ്റ് ലുക്ക് പ്രകാശിതമായി. ആലിയിലെ പ്രധാന അഭിനേതാക്കളുടെ സോഷ്യല്‍ മീഡിയ പേജുകളിലൂടെയായിരുന്നു പോസ്റ്റര്‍ പ്രകാശനം നടന്നത്. തമിഴ്‌നാട്ടുകാരി സുന്ദരിയായ പെണ്‍കുട്ടി മുല്ലയ്ക്ക് സംഭവിക്കുന്ന ഒരപകടത്തില്‍, മലയാളിയായ ആയുര്‍വേദ ഡോക്ടര്‍ കൃത്യസമയത്ത് തന്നെ അവളെ ആശുപത്രിയിലെത്തിക്കുന്നു. ആ പരിചയം അവരെ കൂടുതല്‍ അടുപ്പിക്കുകയും ക്രമേണ അത് പ്രണയത്തിലേക്ക് വഴി തുറക്കുകയും ചെയ്യുന്നു. മുല്ലയുടെ അമ്മ ഹിന്ദുവും അച്ഛന്‍ ക്രിസ്ത്യാനിയുമാണ്. ക്രിസ്ത്യാനിയായ ഡോക്ടറുടെ കുടുംബം അവരുടെ ബന്ധത്തിന് എതിര് നില്ക്കുന്നു. മറ്റു കല്യാണാലോചനകള്‍ കൊണ്ടുവന്ന് ഡോക്ടറുടെ കല്യാണത്തിനു ഡോക്ടറുടെ വീട്ടുകാര്‍ ധ്യതി കൂട്ടുന്നു. കാര്യങ്ങള്‍ കൈവിട്ടുപോകുന്ന അവസ്ഥയില്‍ അവരിരുവരും ഒളിച്ചോടാന്‍ തീരുമാനിക്കുന്നു. കേരള – തമിഴ്‌നാട് അതിര്‍ത്തി പശ്ചാത്തലത്തില്‍ നടക്കുന്ന കഥയുടെ തുടര്‍ മുഹൂര്‍ത്തങ്ങള്‍ തീര്‍ത്തും സങ്കീര്‍ണ്ണമായി മുന്നോട്ടു പോകുന്നു.…
Read More » -
ഇടനെഞ്ചിലെ മോഹം… ഒരു വടക്കൻ തേരോട്ടത്തിലെ വീഡിയോ ഗാനം പുറത്തുവിട്ടു…
കൊച്ചി: ഓപ്പൺ ആർട്ട് ക്രിയേഷൻസിൻ്റെ ബാനറിൽ ഏ.ആർ.ബിനുൻരാജ് സംവിധാനം ചെയ്യുന്ന ഒരു വടക്കൻ തേരോട്ടം എന്ന ചിത്രത്തിലെ ഇടനെഞ്ചില മോഹം എന്നു തുടങ്ങുന്ന വീഡിയോ ഗാനം പുറത്തുവിട്ടു. യുവഗായകരിൽ ശ്രദ്ധേയനായ കെ.എസ്. ഹരിശങ്കറും ശ്രീജാ ദിനേശും പാടിയ ഈ ഗാനത്തിൻ്റെ ലിറിക്കൽ വീഡിയോ ഗാനം നേരത്തേ പുറത്തുവിട്ടിരുന്നു. ലിറിക്കൽ വീഡിയോ ഗാനം വലിയ ആരാധകരേയാണ് നേടിയെടുത്തതെങ്കിൽ വിഷ്വൽസ് ഉൾപ്പെടെയെത്തുന്ന ഈ ഗാനം ഏറെ കൗതുകമായിത്തന്നെയാണ് പ്രേക്ഷകർക്കു മുന്നിലെത്തിയിരിക്കുന്നത്. ധ്യാൻ ശ്രീനിവാസനും പുതുമുഖ ഗായിക ദിൽന രാമകൃഷ്ണനുമാണ് ഗ്രാമ പശ്ചാത്തലത്തിലൂടെ ഈ ഗാന രംഗത്തിൽ അഭിനയിക്കുന്നത്. മലയാള സിനിമയിൽ നിരവധി ജനപ്രീതി നേടിയ ഗാനങ്ങൾ ഒരുക്കിയ ബോണി – ഇഗ്നേഷ്യസ് കൂട്ടുകെട്ടിലെ ഇഗ്നേഷ്യസ്സും മകൻ ടാൻസനും ചേർന്ന് ഇഗ്നേഷ്യസ് -ടാൻ സൺ എന്ന പേരിലാണ് ഈ ചിത്രത്തിലെ ഗാനങ്ങൾ ചിട്ടപ്പെടുത്തിയിരിക്കുന്നത്. ഹസീന എസ്. കാനത്തിൻ്റെതാണു വരികൾ. കൈതപ്രമാണ് ഈ ചിത്രത്തിലെ മറ്റു ഗനങ്ങൾ രചിച്ചിരിക്കുന്നത്. ബി.ടെക് ബിരുദം നേടിയിട്ടും വൈറ്റ് കോളർ ജോബ്…
Read More » -
ടൊവിനോ തോമസ് -ഡിജോ ജോസ് ആൻ്റണി കൂട്ടുകെട്ടിൽ പള്ളിച്ചട്ടമ്പി ആരംഭിച്ചു
കൊച്ചി: 1957, 58 കാലത്തെ കേരളത്തിലെ മലയോര മേഘലയിലെ കുടിയേറ്റ കർഷകരുടെ ജീവിതം പശ്ചാത്തലമാക്കി അവതരിപ്പിക്കുന്ന ചിത്രമാണ് പള്ളിച്ചട്ടമ്പി. വലിയ വിജയങ്ങൾ നേടിയ ക്വീൻ, ജനഗണമന, മലയാളി ഫ്രം ഇന്ത്യ, എന്നീ ചിത്രങ്ങൾക്കു ശേഷം ഡിജോ ജോസ് ആൻ്റെണി യാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. വേൾഡ് വൈഡ് ഫിലിംസ് ഇൻഡ്യയുടെ ബാനറിൽ നൗഫൽ ,ബ്രജേഷ് എന്നിവർ ഈ ചിത്രം നിർമ്മിക്കുന്നു. തൻസീർ സലാമും, സി.സി.സി ബ്രദേഴ്സുമാണ് കോ – പ്രൊഡ്യൂസേർസ്- ജൂൺ ഇരുപത്തിമൂന്ന് തിങ്കളാഴ്ച്ച പള്ളിച്ചട്ടമ്പിയുടെ ചിത്രീകരണം ആരംഭിച്ചു. ടൊവിനോ തോമസ് നായകനാവുന്ന ചിത്രത്തിൽ, തെന്നിന്ത്യൻ താരം കയാഡുലോഹർ ( ഡ്രാഗൺ തമിഴ് മൂവി ഫെയിം) നായികയാകുന്നു.ഡ്രാഗൺ എന്ന ചിത്രത്തിലെ പ്രകടനത്തിലൂടെ യുവഹൃദ്ധയങ്ങൾ കീഴടക്കിയ താരം കൂടിയാണ് കയാഡുലോഹർ. ഈ ചിത്രത്തിലും ഏറെ അഭിനയ സാധ്യതകൾ നിറഞ്ഞ ഒരു കഥാപാത്രത്തെയാണ് അവർ അവതരിപ്പിക്കുന്നത്. മികച്ച അഭിപ്രായവും. വിജയവും നേടി മുന്നേറുന്ന നരിവേട്ട എന്ന ചിത്രത്തിനു ശേഷം ടൊവിനോ തോമസ് അഭിനയിക്കുന്ന…
Read More » -
‘ചുരുളിയുടെ തെറി പതിപ്പ് റിലീസ് ചെയ്യുമ്പോള്‍ പറയേണ്ടത് മര്യാദയായിരുന്നു, കേസ് വന്നത് എനിക്ക്, പ്രതിഫലവും കിട്ടിയില്ല’
ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്ത ചുരുളിയില്‍ അഭിനയിച്ചതിന് തനിക്ക് പ്രതിഫലം ലഭിച്ചില്ലെന്ന കാര്യം തുറന്നുപറഞ്ഞ് നടന്‍ ജോജു ജോര്‍ജ്. ചിത്രം രണ്ട് വേര്‍ഷനുകളില്‍ ചിത്രീകരിച്ചിട്ടുണ്ടെന്നും തെറി പ്രയോഗമുള്ള ഭാഗം അവാര്‍ഡിനേ അയക്കൂ എന്നായിരുന്നു പറഞ്ഞിരുന്നതെന്നും തെറി പ്രയോഗമുള്ള വേര്‍ഷന്‍ റിലീസ് ചെയ്യുന്ന കാര്യം മര്യാദയുടെ പേരില്‍ പോലും ആരും വിളിച്ച് ചോദിച്ചില്ലെന്നും അഭിമുഖത്തില്‍ ജോജു വ്യക്തമാക്കി. ജോജുവിന്റെ വാക്കുകളിലേക്ക്… ”തെറി പറയുന്ന ഭാഗം അവാര്‍ഡിന് അയക്കുകയുള്ളൂ എന്ന് പറഞ്ഞാണ് അഭിനയിച്ചത്. അതിന്റെ തെറി ഇല്ലാത്ത ഒരു ഭാഗമുണ്ട്. പക്ഷേ, അവര്‍ അത് റിലീസ് ചെയ്തു. അതും ചുമന്നുകൊണ്ടാണ് ഞാന്‍ ഇപ്പോള്‍ നടക്കുന്നത്. അത് റിലീസ് ചെയ്യുന്നുണ്ടെങ്കില്‍ ഒന്ന് പറയേണ്ട മര്യാദ കാണിക്കണമായിരുന്നു. ഒരു പണം പോലും ചുരുളിയില്‍ അഭിനയിച്ചതിന് ലഭിച്ചില്ല. ഇക്കാര്യം ഞാന്‍ നേരിട്ട് പ്രകടിപ്പിച്ചിട്ടുണ്ട്. അതിന്റെ പേരില്‍ കേസ് വന്നത് എനിക്കാണ്. ഒരു മര്യാദയുടെ പേരില്‍ പോലും ആരും വിളിച്ച് ചോദിച്ചിട്ടില്ല. പക്ഷേ, ഞാന്‍ ജീവിക്കുന്ന നാട്ടില്‍ ഇതൊക്കെ…
Read More » -
‘ഞാന്‍ ധനികനാണ്, നീയല്ല’: വിവേക് ഒബ്‌റോയ്ക്ക് അച്ഛന്‍ പത്താം വയസില്‍ നല്‍കിയ നിര്‍ദേശം; നടനപ്പുറം കോടികളുടെ ആസ്തികളുള്ള ബിസിനസ് സാമ്രാജ്യത്തിന്റെ ഉടമ; കൗമാരം സ്‌റ്റോക്ക് മാര്‍ക്കറ്റില്‍; 23-ാം വയസില്‍ കമ്പനി വിറ്റു
ദുബായ്: മലയാളത്തിലടക്കം നിരവധി ആരാധകരുള്ള നടനാണു വിവേക് ഒബ്‌റോയ്. ബോളിവുഡിലും തെന്നിന്ത്യന്‍ സിനിമയിലുമെല്ലാം വില്ലനായും നായകനായുമൊക്കെ വിവേക് തിളങ്ങി. എന്നാല്‍ അതിലുമപ്പുറം 10-ാം വയസുമുതല്‍ ബിസിനസുമായി ബന്ധം പുലര്‍ത്തുകയും കോടികളുടെ ബിസിനസ് സാമ്രാജ്യം പടുത്തുയര്‍ത്തുകയും ചെയ്ത ഒരു വിവേക് ഒബ്‌റോയിയെക്കുറിച്ച് അധികമാര്‍ക്കും അറിവുണ്ടാകില്ല. ദുബായില്‍ ഒരു യൂട്യൂബ് ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് താരം തന്റെ ബിസിനസ് നേട്ടങ്ങളെക്കുറിച്ചും അച്ഛന്‍ നല്‍കിയ പ്രചോദനത്തെക്കുറിച്ചുമുള്ള അനുഭവങ്ങള്‍ പങ്കുവെച്ചത്. നടനും രാഷ്ട്രീയപ്രവര്‍ത്തകനുമായിരുന്ന വിവേകിന്റെ അച്ഛന്‍ സുരേഷ് ഒബ്‌റോയ് ഒരു കോടീശ്വരനായിരുന്നു. എന്നാല്‍ മകന്‍ സ്വന്തമായി അധ്വാനിച്ച് സാമ്രാജ്യങ്ങള്‍ പടുത്തുയര്‍ത്തുന്നത് കാണാനാണ് ആ അച്ഛന്‍ ആഗ്രഹിച്ചത്. അതുകൊണ്ടുതന്നെ സാമ്പത്തികമായി അച്ഛന്‍ തന്നെ സഹായിച്ചിരുന്നില്ല. ‘ഞാന്‍ ധനികനാണ്, പക്ഷേ നീയല്ല, നിനക്കതിലേക്ക് എത്താന്‍ പറ്റും, പക്ഷേ നീ സ്വന്തം നിലയിലെത്തണം’ എന്നാണ് അച്ഛന്‍ തന്നോട് പറഞ്ഞതെന്നും ജീവിതത്തില്‍ അത് വലിയ പാഠമായിരുന്നെന്നും വിവേക് ഒബറോയ് പറയുന്നു. പത്താം വയസില്‍ അച്ഛന്‍ വിവേകിനെ ബിസിനസ് പഠിപ്പിച്ചു തുടങ്ങിയതാണ്. കൗമാരക്കാലം മുഴുവന്‍…
Read More » -
ബ്ലോക്ക്ബസ്റ്ററുകളെയെല്ലാം മറികടന്ന് അല്ലു അർജുൻ! രാജ്യമെമ്പാടും മിനി സ്ക്രീനിൽ ഏറ്റവും കൂടുതൽ ആളുകൾ കാണുന്ന ചിത്രമായി ‘പുഷ്പ2’
കൊച്ചി: പുഷ്പ രാജ് എന്ന തൻറെ ഐക്കണിക് കഥാപാത്രത്തിലൂടെ രാജ്യമെമ്പാടുമുള്ള എല്ലാ വീട്ടകങ്ങളിലും ഒരു വികാരമായി ആളിപ്പടർന്നിരിക്കുകയാണ് ഐക്കൺ സ്റ്റാർ അല്ലു അർജുൻ. ഏവരുടേയും ഉള്ളിൽ ആഴത്തിൽ പതിഞ്ഞിരിക്കുകയാണ് അല്ലുവിൻറെ പുഷ്പരാജ് എന്ന കഥാപാത്രം. ബോക്സ് ഓഫീസിലെ മിന്നും പ്രകടനത്തിലൂടെ ലോകമെമ്പാടും നിന്നായി 1800 കോടിയുടെ കളക്ഷൻ നേടിയ ‘പുഷ്പ 2’-ൻറെ ഹിന്ദി പതിപ്പ് അടുത്തിടെ വേൾഡ് ടെലിവിഷൻ പ്രീമിയർ നടത്തുകയുണ്ടായി. അതിന് പിന്നാലെ ബിഗ് സ്ക്രീനിന് പിന്നാലെ മിനി സ്ക്രീനിലും പുഷ്പരാജ് ആധിപത്യം സ്ഥാപിച്ചിരിക്കുകയാണെന്നാണ് റിപ്പോർട്ട്. 5.1 ടിവിആർ റേറ്റിങ്ങുമായി 5.4 കോടി കാഴ്ചക്കാരെയാണ് രാജ്യമെമ്പാടും നിന്നായി ചിത്രം നേടിയിരിക്കുന്നത്. തെലുങ്കിന് പുറമെ ഹിന്ദി സംസാരിക്കുന്ന പ്രേക്ഷകർക്കിടയിൽ അല്ലു അർജുന് വലിയൊരു താരപദവിയുണ്ട്. അതിനാൽ തന്നെ ഈ നേട്ടം ഈ വർഷത്തെ ഏറ്റവും കൂടുതൽ ആളുകൾ കണ്ട ടെലിവിഷൻ ചലച്ചിത്രമായി ‘പുഷ്പ 2’-നെ മാറ്റിയിരിക്കുകയാണ്. ഇന്ത്യയിലെ ഏറ്റവും വലിയ ബ്ലോക്ക്ബസ്റ്ററുകളായ സ്ത്രീ 2, പത്താൻ, ആനിമൽ തുടങ്ങിയ നിരവധി ചിത്രങ്ങളെയും…
Read More » -
രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം സൂര്യയും തൃഷയും ഒന്നിക്കുന്നു, ആർജെ ബാലാജി- സൂര്യാ ചിത്രം “കറുപ്പ്” ടൈറ്റിൽ പോസ്റ്റർ റിലീസായി
ആർജെ ബാലാജിയുടെ സംവിധാനത്തിലൊരുങ്ങുന്ന സൂര്യയുടെ മാഗ്നം ഓപ്പസ് കൊമേഴ്‌സ്യൽ എന്റർടെയ്‌നർ ചിത്രത്തിന് “കറുപ്പ്” എന്നാണ് ടൈറ്റിൽ നൽകിയിരിക്കുന്നത്. കറുപ്പിന്റെ ടൈറ്റിൽ പോസ്റ്റർ ചിത്രത്തിന്റെ സംവിധായകനായ ആർ ജെ ബാലാജിയുടെ പിറന്നാൾ ദിനമായ വെള്ളിയാഴ്ച റിലീസ് ചെയ്തു. ഡ്രീം വാരിയർ പിക്‌ചേഴ്‌സ് വമ്പൻ ബഡ്ജറ്റിൽ ഒരുക്കുന്ന ചിത്രമാണിത്. രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം സൂര്യയും തൃഷ കൃഷ്ണനും വീണ്ടും ഒന്നിക്കുന്നതും ഈ ചിത്രത്തിന്റെ പ്രത്യേകതയാണ്. സൂര്യയെയും തൃഷയെയും അവരുടെ മുൻ സംരംഭങ്ങളിൽ നിന്ന് വ്യത്യസ്തമായ ഒരു മേക്കോവറിൽ കറുപ്പ് അവതരിപ്പിക്കും. ഇന്ദ്രൻസ്, നാട്ടി, സ്വാസിക, അനഘ മായ രവി, ശിവദ, സുപ്രീത് റെഡ്ഡി തുടങ്ങി മികച്ച താര നിരയാണ് കറുപ്പിലുള്ളത്. വൈറൽ ഹിറ്റുകൾക്ക് പിന്നിലെ യുവ സംഗീത സെൻസേഷനായ സായ് അഭ്യാങ്കറാണ് കറുപ്പിനായി സംഗീതം ഒരുക്കുന്നത്. നിരവധി ഗംഭീര ചിത്രങ്ങൾക്ക് പിന്നിലെ ലെൻസ്മാൻ ജി കെ വിഷ്ണു ദൃശ്യങ്ങൾ കൈകാര്യം ചെയ്യുന്നു. കലൈവാനൻ ആണ് കറുപ്പിന്റെ എഡിറ്റിംഗ് നിർവഹിക്കുന്നത്. അത്ഭുതകരമായ ആക്ഷൻ കൊറിയോഗ്രാഫിയിലൂടെ രാജ്യത്തെ…
Read More » -
വീണ്ടും ശേഖർ കമ്മുല മാസ്റ്റർപീസ്; ഗംഭീര പ്രേക്ഷക- നിരൂപക പ്രതികരണവുമായി ധനുഷ് ചിത്രം “കുബേര”
കൊച്ചി: തമിഴ് സൂപ്പർ താരം ധനുഷിനെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകനും ദേശീയ അവാർഡ് ജേതാവുമായ ശേഖർ കമ്മൂല ഒരുക്കിയ ബിഗ് ബഡ്ജറ്റ് പാൻ ഇന്ത്യൻ ചിത്രം “കുബേര”ക്ക് ഗംഭീര പ്രേക്ഷക പ്രതികരണം. നിരൂപകരും കയ്യടി നൽകുന്ന ചിത്രത്തിന് കേരളത്തിലും ഗംഭീര തുടക്കമാണ് ലഭിച്ചിരിക്കുന്നത്. ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് ആണ് ചിത്രം വമ്പൻ റിലീസായി കേരളത്തിൽ എത്തിച്ചത്. ധനുഷിനൊപ്പം തെലുങ്ക് സൂപ്പർതാരം നാഗാർജുനയും പ്രധാന വേഷം ചെയ്യുന്ന ഈ ചിത്രത്തിലെ നായികാ വേഷം ചെയ്യുന്നത് രശ്‌മിക മന്ദനയാണ്. വമ്പൻ കാൻവാസിൽ ഒരുക്കിയ ചിത്രം പ്രേക്ഷകരെ ആദ്യാവസാനം ത്രില്ലടിപ്പിക്കുന്ന രീതിയിലാണ് കഥ പറയുന്നത്. ധനുഷ് ഒരു യാചകൻ ആയി വേഷമിട്ട ചിത്രം, ആക്ഷൻ ഡ്രാമ, പ്രതികാരം, വൈകാരിക നിമിഷങ്ങൾ എന്നിവയെല്ലാം ഉൾപ്പെടുത്തി, തീവ്രമായ കഥാസന്ദർഭങ്ങളിലൂടെയാണ് സഞ്ചരിക്കുന്നത്. കള്ളപ്പണവും രാഷ്ട്രീയവും നമ്മുടെ രാജ്യത്ത് എങ്ങനെ കൂടി കലർന്നിരിക്കുന്നു എന്നും ചിത്രം തുറന്നു കാണിക്കുന്നുണ്ട്. വിനോദത്തിനൊപ്പം വളരെ കാലിക പ്രസക്തമായ ഒരു വിഷയം…
Read More »

