Movie
-
അന്താരാഷ്ട്ര അംഗീകാരങ്ങൾ വാരിക്കൂട്ടിയ രാജേഷ് പികെയുടെ ആനിമേറ്റഡ് ഹൃസ്വ ചിത്രം ‘ബ്ലൂസ്’ ട്രെയ്ലർ പുറത്ത്
കൊച്ചി: ലോകമെമ്പാടുമുള്ള ചലച്ചിത്രമേളകളിൽ ഇതിനോടകം തന്നെ വമ്പൻ ശ്രദ്ധയും പ്രശംസയും നേടിയ ‘ബ്ലൂസ്’ എന്ന അതിശയകരമായ ആനിമേറ്റഡ് ഹ്രസ്വചിത്രം അവതരിപ്പിക്കുന്നതിനായി കണ്ണൂർ ആസ്ഥാനമായുള്ള റെഡ്ഗോഡ് സ്റ്റുഡിയോയുമായി ഔദ്യോഗികമായി കൈകോർത്ത് നടൻ നിവിൻ പോളി. അതിന്റെ ഭാഗമായി ചിത്രത്തിന്റെ ട്രെയ്‌ലർ ഇന്ന് പുറത്തു വിട്ടു. കേരളത്തിന്റെ ഹൃദയത്തിൽ നിന്ന് ഈ കലാസൃഷ്ടിയെ ആഗോള പ്രേക്ഷകരിലേക്ക് എത്തിക്കുകയാണ് ഈ സഹകരണം കൊണ്ട് ലക്ഷ്യമിടുന്നത്. മഡഗാസ്കർ 3, ദി ക്രൂഡ്സ്, ട്രോൾസ്, വെനം തുടങ്ങിയ ആഗോള ഹിറ്റുകളിൽ പ്രവർത്തിച്ച രാജേഷ് പി. കെ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സുഷിൻ ശ്യാം ആണ് ഈ ചിത്രത്തിന് പശ്‌ചാത്തല സംഗീതം ഒരുക്കിയത്. മഞ്ഞുമ്മൽ ബോയ്സ് ഫെയിം ഷിജിൻ മെൽവിൻ ഹട്ടന്റെ സൗണ്ട് ഡിസൈൻ, ജീത്ത് പരമ്ബേന്ദവിദയുടെ അതിശയകരമായ ആനിമേഷൻ സംവിധാനം എന്നിവയും ചിത്രത്തിന്റെ ഹൈലൈറ്റാണ്. ഒരു യഥാർത്ഥ സിനിമാറ്റിക് അനുഭവത്തിനായി രൂപകൽപ്പന ചെയ്ത ‘ബ്ലൂസ്’, ഡോൾബി അറ്റ്മോസിൽ ആണ് മിക്സ് ചെയ്തിരിക്കുന്നത്. ബിഗ് സ്‌ക്രീനുകൾക്കായി ഒരുക്കിയ അതിശയകരമായ…
Read More » -
“മോഹൻലാൽ മലയാളികളുടെ ആവേശം, അഭിമാനം, അത്ഭുതം!”
40 വർഷത്തിലേറെയായ ആത്മബന്ധം… ഓരോ കണ്ടുമുട്ടലും മറക്കാനാവാത്ത സ്നേഹബന്ധം… മനസ്സ് നിറയ്ക്കുന്ന നിഷ്കളങ്കമായ പുഞ്ചിരി… അവാർഡുകൾ എത്ര തേടിവന്നാലും അതൊന്നും അത്ഭുതമല്ല… അർഹിക്കുന്നത് ഇതിനുമെല്ലാം എത്രയോ മേലെ.! അടുത്തുനിന്ന് ആ സ്നേഹം അനുഭവിച്ച ഞാനറിയുന്നു, ഈശ്വരാനുഗ്രഹത്തിന്റെ ആ കരസ്പർശം.! അംഗചലനങ്ങൾ കൊണ്ട് അഭിനയത്തിൽ കവിത രചിക്കുന്ന മോഹനനടനം… വിസ്മയിപ്പിക്കുന്ന കഴിവുകൾ വാക്കുകൾക്കതീതം… വർണ്ണനകൾക്ക് അപ്പുറമുള്ള സ്നേഹത്തിന്റെ ഊഷ്മളത… പ്രതിസന്ധികളിൽ കൈവിടാതെ ചേർത്തുപിടിക്കുമെന്ന വിശ്വാസം… അതിർവരമ്പുകളില്ലാത്ത സൗഹൃദം, സഹോദര്യം… പ്രിയ ലാൽ ഇന്ന് ‘ഫാൽക്കെ അവാർഡ്’ നെഞ്ചോടു ചേർത്തിരിക്കുന്നു.! ഇനിയും ഒരുപാട് ഉയരങ്ങൾ കീഴടക്കട്ടെ എന്ന് ആഗ്രഹിക്കുന്നു, ആശംസിക്കുന്നു, പ്രാർത്ഥിക്കുന്നു! സ്നേഹപൂർവ്വം സ്വന്തം ഗോകുലം ഗോപാലൻ.
Read More » -
കലയെ ഉള്‍ക്കാള്‍ച്ചയോടെയും സ്നേഹത്തോടെയും സ്വീകരിച്ച ബുദ്ധിയുള്ള മലയാള പ്രേക്ഷകര്‍ക്ക് ; ദാദാസാഹിബ് ഫാല്‍ക്കേ അവാര്‍ഡ് സ്വീകരിച്ച് മലയാളനടന്‍ മോഹന്‍ലാല്‍
ന്യൂഡല്‍ഹി: ദാദാ സാഹേബ് ഫാല്‍കെ അവാര്‍ഡ് കലയെ ഉള്‍ക്കാള്‍ച്ചയോടെയും സ്നേഹത്തോടെയും സ്വീകരിച്ച ബുദ്ധിയുള്ള മലയാള പ്രേക്ഷകര്‍ക്ക് കൂടി അവാര്‍ഡ് സമര്‍പ്പിക്കുന്നതായി നടന്‍ മോഹന്‍ലാല്‍. ഈ നിമിഷം തന്റേത് മാത്രമല്ലെന്നും ഇത് മലയാള സിനിമ കുടുംബത്തിന്റേതാകെയാണെന്നും പറഞ്ഞ മോഹന്‍ലാല്‍ അവാര്‍ഡ് തന്റെ ഉത്തരവാദിത്തം വര്‍ധിപ്പിക്കുന്നുവെന്നും പറഞ്ഞു. ഈ അവാര്‍ഡ് ലഭിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ് താനെന്നും കേരളത്തില്‍ നിന്നും ഈ പുരസ്‌കാരത്തിന് അര്‍ഹനായ രണ്ടാമത്തെ വ്യക്തിയാണ് താനെന്നും മോഹന്‍ലാല്‍ പ്രസംഗത്തില്‍ പറഞ്ഞു. ‘മലയാള സിനിമയുടെ പാരമ്പര്യത്തിനും ക്രിയാത്മക തയ്ക്കും ലഭിക്കുന്ന ബഹുമതിയാണിത്. ഏറ്റുവാങ്ങി മലയാളത്തിന്റെ മോഹന്‍ലാല്‍. എന്റെ ആത്മാവിന്റെ സ്പന്ദനമാണ് സിനിമയെന്നും പുരസ്‌കാരം മലയാള സിനിമയ്ക്കാകെ സമര്‍പ്പിക്കുന്നുവെന്നും മോഹന്‍ലാല്‍ പറഞ്ഞു. പ്രസംഗം മുഴുവന്‍ ഇംഗ്ലീഷിലായിരുന്നെങ്കിലും എന്റെ ആത്മാവിന്റെ സ്പന്ദനമാണ് സിനിമയെന്ന് അദ്ദേഹം മലയാളത്തില്‍ പറഞ്ഞു. സിനിമാ ആരാധകരൊക്കെ നിറഞ്ഞ കൈയടിയോടെയാണ് ആ വാക്കുകള്‍ സ്വീകരിച്ചത്. പുരസ്‌കാരം നന്ദിയിലും ഉത്തരവാദിത്ത ത്തിലും തന്നെ കൂടുതല്‍ വേരൂന്നിക്കുന്നുവെന്ന് മോഹന്‍ലാല്‍ പറഞ്ഞു. ഇത് അഭിമാനത്തിന്റേയും കൃതജ്ഞതയുടേയും…
Read More » -
ദേശീയ പുരസ്കാര ജേതാവായ സജിൻ സംവിധാനം ചെയ്ത ‘തീയേറ്റർ: ദ മിത്ത് ഓഫ് റിയാലിറ്റി’ റഷ്യയിലെ കാസാനിലേക്ക്
കൊച്ചി: ദേശീയ പുരസ്കാര ജേതാവായ സംവിധായകൻ സജിൻ ബാബുവിന്റെ പുതിയ ചിത്രം, ‘തീയേറ്റർ: ദ മിത്ത് ഓഫ് റിയാലിറ്റി’ റഷ്യയിലെ കാസാനിൽ പ്രദർശനത്തിന് ഒരുങ്ങുന്നു. ‘ബിരിയാണി’ എന്ന ഏറെ ശ്രദ്ധേയമായ ചിത്രത്തിന് ശേഷം സജിൻ ബാബു സംവിധാനം ചെയ്ത് അഞ്ജന ടാക്കീസ് നിർമിക്കുന്ന ചിത്രത്തിൽ റിമാ കല്ലിങ്കലാണ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അഞ്ജന ടാക്കീസ് ൻ്റെ ബാനറിൽ അഞ്ജനാ ഫിലിപ്പ്, ഫിലിപ്പ് സക്കറിയ എന്നിവർ നിർമ്മാതാക്കളായും സന്തോഷ് കോട്ടായി സഹനിർമ്മാതാവായും എത്തുന്ന ഈ ചിത്രം, കേരളത്തിലെ മാഞ്ഞുപോകുന്ന ആചാരങ്ങളും സ്ത്രീവിശ്വാസങ്ങളും, ഐതിഹ്യവും യാഥാർഥ്യവും തമ്മിലുള്ള അതിർത്തികളും അതിലൂടെ മനുഷ്യജീവിതത്തെ ബാധിക്കുന്ന അനുഭവങ്ങളും ആഴത്തിൽ അവതരിപ്പിക്കുന്നു. സിനിമയുടെ അന്താരാഷ്ട്ര യാത്രയിലെ ഒരു പുതിയ അധ്യായമാണ് കാസാനിലെ ഈ പ്രദർശനം. നേരത്തെ കാൻസ് ചലച്ചിത്രമേളയിൽ ട്രെയ്‌ലർ പുറത്തിറങ്ങിയപ്പോൾ തന്നെ ആഗോളതലത്തിൽ ചിത്രം ശ്രദ്ധ നേടിയിരുന്നു. കൂടാതെ, 2025-ലെ കേരള ഫിലിം ക്രിട്ടിക്സ് അവാർഡുകളും ‘തീയേറ്റർ: ദ മിത്ത് ഓഫ് റിയാലിറ്റി’ ഇതിനകം സ്വന്തമാക്കിയിട്ടുണ്ട്. കലയും ശക്തമായ…
Read More » -
മൂന്നാം വരവിനൊരുങ്ങി ജോർജുകുട്ടിയും കുടുംബവും!! ജീത്തു ജോസഫ്-മോഹൻ ലാൽ കൂട്ടുകെട്ടിൽ ദൃശ്യം- 3 ചിത്രീകരണം ആരംഭിച്ചു
കൊച്ചി: പ്രേക്ഷകർ നെഞ്ചോടു ചേർത്തുവച്ച ജോർജുകുട്ടിയും, കുടുംബവും വീണ്ടും എത്തുന്നു. ആശിർവാദ് സിനിമാസിൻ്റെ ബാനറിൽ ആൻ്റണി പെരുമ്പാവൂർ നിർമ്മിച്ച് ജീത്തു ജോസഫിൻ്റെ സംവിധാനത്തിൽ മെഗാ വിജയം സമ്മാനിക്കുകയും ചെയ്ത ദൃശ്യം 1, ദൃശ്യം 2 വിനു ശേഷം ജോർജ് കുട്ടിയും കുടുംബവും മൂന്നാം വരവിനൊരുങ്ങുന്നു. ജോർജ് കുട്ടിയേയും കുടുംബത്തേയും വീണ്ടും സമ്മാനിക്കുന്ന ദൃശ്യം – 3 എന്ന ചിത്രത്തിൻ്റെ ചിത്രീകരണം തിങ്കളാഴ്ച്ച കൊച്ചി പൂത്തോട്ട ശ്രീ നാരായണ കോളെജിൽ നടന്ന ലളിതമായ ചടങ്ങിൽ തുടക്കമിട്ടു. രാജ്യത്തെ പരമോന്നത ബഹുമതിയായ ദാദാസാഹിബ് ഫാൽക്കെ പുരസ്ക്കാരം മോഹൻലാലിനു ലഭിച്ച തൊട്ടടുത്ത ദിവസം തന്നെ ദൃശ്യം – 3 ആരംഭിക്കുവാൻ കഴിഞ്ഞതു ഇരട്ടിമധുരമാണ് നൽകുന്നതെന്ന് സംവിധായകൻ ജീത്തു ജോസഫും, നിർമ്മാതാവ് ആൻ്റെണി പെരുമ്പാവൂരും പറഞ്ഞു. സെറ്റിലെത്തിയ മോഹൻലാലിനെ നിർമ്മാതാവ് ആൻ്റണി പെരുമ്പാവൂരും, സംവിധായകൻ ജീത്തു ജോസഫും, പൂച്ചെണ്ട് നൽകി സ്വീകരിച്ചു കൊണ്ടാണ് ചടങ്ങുകൾക്കു തുടക്കമിട്ടത്. മോഹൻലാൽ ആദ്യ ഭദ്രദീപം തെളിയിച്ചപ്പോൾ അണിയാ പ്രവർത്തകരും ബന്ധു മിത്രാദികളും…
Read More » -
‘വെള്ളത്തിനടിയില്‍ സാരിയാണോ ധരിക്കേണ്ടത്?’ സ്വിംസ്യൂട്ട് ധരിച്ചതിന് സായ് പല്ലവിയെ ട്രോളിയവര്‍ക്ക് ആരാധകരുടെ മറുപടി ; സഹോദരി പൂജ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത ചിത്രങ്ങള്‍ക്ക് ആക്ഷേപം
നടി സായി പല്ലവിയുടെ സഹോദരി പൂജ കണ്ണന്‍ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച അവധിക്കാല ചിത്രങ്ങള്‍ പിടിക്കാത്തവര്‍ക്ക് ആരാധകരുടെ ചുട്ട മറുപടി. നടിയുടെ സ്വിംസ്യൂട്ട് വേഷത്തെ വിമര്‍ശിച്ചവര്‍ക്കാണ് ആരാധകര്‍ മറുപടിയുമായി എത്തിയത്. വെള്ളത്തിനടിയില്‍ പിന്നെ സാരിയാണോ ഉടുക്കേണ്ടതെന്നായിരുന്നു പലരും പങ്കുവെച്ച അഭിപ്രായം. സഹോദരി പൂജ ചിത്രങ്ങള്‍ പങ്കുവെച്ചതോടെയാണ് സംഭവം ആരംഭിച്ചത്. ഈ ചിത്രങ്ങളില്‍ സൈബര്‍ ഇടങ്ങളില്‍ വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നു. എന്നാല്‍ ഇതിനെ ശക്തമായി പ്രതിരോധിച്ച് സായിയുടെ ആരാധകര്‍ രംഗത്തെത്തി. പൂജ കഴിഞ്ഞ വാരാന്ത്യത്തില്‍ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച ചിത്രങ്ങളില്‍ ചിലത് സായി പല്ലവി എടുത്തതാണ്, മറ്റു ചിലത് അവര്‍ ഒരുമിച്ചെടുത്ത സെല്‍ഫികളും. ‘ബീച്ച് ഹൈ (തിരമാലയുടെ ഇമോജി)” എന്ന അടിക്കുറിപ്പോടെയാണ് പൂജ ഈ ചിത്രങ്ങള്‍ പങ്കുവെച്ചത്. പൂജ ബീച്ചില്‍ ഇരിക്കുന്നതും സായി ചിത്രം എടുക്കുന്നതുമാണ് മിക്ക ചിത്രങ്ങളിലും. മറ്റ് ചില ചിത്രങ്ങളില്‍ സായി പൂജയ്‌ക്കൊപ്പം സെല്‍ഫി എടുക്കുന്നതും കാണാം. ഒരു ചിത്രത്തില്‍ സായി സ്വിം സ്യൂട്ട് ധരിച്ചാണ് നില്‍ക്കുന്നത്, മറ്റൊന്നില്‍ വെറ്റ് സ്യൂട്ട് ധരിച്ചതായും…
Read More » -
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതകഥ പറയുന്ന ചിത്രം “മാ വന്ദേ”; നായകൻ ഉണ്ണി മുകുന്ദൻ്റെ ജന്മദിന സ്പെഷ്യൽ പോസ്റ്റർ പുറത്ത്
ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ ജീവിതകഥ പറയുന്ന “മാ വന്ദേ” എന്ന ചിത്രത്തിൻ്റെ പുത്തൻ പോസ്റ്റർ പുറത്ത്. ചിത്രത്തിൽ നരേന്ദ്ര മോദി ആയി വേഷമിടുന്ന ഉണ്ണി മുകുന്ദൻ്റെ ജന്മദിനം പ്രമാണിച്ചാണ് ഈ പുതിയ പോസ്റ്റർ റിലീസ് ചെയ്തിരിക്കുന്നത്. ഈ പാൻ ഇന്ത്യൻ ചിത്രം നിർമ്മിക്കുന്നത് സിൽവർ കാസ്റ്റ് ക്രിയേഷൻസിന്റെ ബാനറിൽ വീർ റെഡ്‌ഡി എം ആണ്. നായകനായ ഉണ്ണി മുകുന്ദന്റെ ജന്മദിനത്തോടനുബന്ധിച്ച് വന്ന സ്പെഷ്യൽ പോസ്റ്ററിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. തന്റെ അഭിനയ വൈഭവത്തിലൂടെ, നരേന്ദ്ര മോദിയായി ഉണ്ണി മുകുന്ദൻ ശക്തവും സ്വാഭാവികവുമായ പ്രകടനം കാഴ്ചവയ്ക്കാൻ ഒരുങ്ങുകയാണ്. ക്രാന്തി കുമാർ സി എച് ആണ് ചിത്രം രചിച്ചു സംവിധാനം ചെയ്യുന്നത്. ദിവസങ്ങൾക്ക് മുമ്പ് ശ്രീ നരേന്ദ്ര മോദിയുടെ ജന്മദിനത്തോടനുബന്ധിച്ചാണ് സിൽവർ കാസ്റ്റ് ക്രിയേഷൻസ് ഈ ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. ഇന്ത്യയിലെ കോടികണക്കിന് ആളുകളുടെ ഹൃദയത്തിൽ ഇടം നേടിയ ശ്രീ നരേന്ദ്ര മോദിയുടെ ശ്രദ്ധേയമായ ജീവിത യാത്രയെ…
Read More » -
നസ്രത്തിലെ മറിയത്തിന്റെ ജീവിത നൊമ്പരങ്ങളിലൂടെ ഒരു യാത്ര, ജെറുസലേം തിരുനാളിൽ പങ്കെടുത്തുള്ള മടക്കയാത്ര ‘മൂന്നാം നൊമ്പരം’ ചിത്രം 26 ന് തിയേറ്ററുകളിലേക്ക്
കൊച്ചി: ഏഴു നൊമ്പരങ്ങൾ… അതിൽ യേശുവിന്റെ പന്ത്രണ്ടാം വയസിൽ മറിയത്തിന്റെ വിരൽത്തുമ്പിൽ നിന്നും നഷ്ടപ്പെട്ടുപോയി മൂന്നാം ദിവസം കണ്ടെത്തിയ സംഭവമാണ് മറിയത്തിന്റെ മൂന്നാമത്തെ നൊമ്പരം. ജെറുസലേം തിരുനാളിൽ പങ്കെടുത്ത് മടക്കയാത്രയ്ക്കൊടുവിൽ തന്റെ ഓമന പുത്രൻ കൂടെയില്ല എന്നുള്ള സത്യം ആ പിതാവും മാതാവും തിരിച്ചറിയുന്നു… പിന്നീടങ്ങോട്ട് മകനെ കണ്ടെത്തും വരെ അവർ അനുഭവിച്ച നിരവധി യാതനകൾ. ഇതാണ് മൂന്നാം നൊമ്പരം എന്ന ചിത്രത്തിന്റെ കഥാ തന്തു. സെസെൻ മീഡിയ ബാംഗ്ലൂരിന്റെ ബാനറിൽ ജിജി കാർമേലെത്ത് നിർമ്മിച്ച്, ജോഷി ഇല്ലത്ത് രചന നടത്തി സംവിധാനം ചെയ്യുന്ന ചിത്രമാണ് മൂന്നാം നൊമ്പരം. ടെലിവിഷൻ- സിനിമ താരങ്ങളായ സാജൻ സൂര്യ, ധന്യാ മേരി വർഗീസ് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായിയെത്തുന്നത്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ സിമി ജോസഫ്. ഡിഒപി രാമചന്ദ്രൻ. എഡിറ്റർ കപിൽ കൃഷ്ണ. ഗാനരചനയും സംഗീതസംവിധാനവും ജോഷി ഇല്ലത്ത് നിർവഹിച്ചിരിക്കുന്നു. ബാഗ്രൗണ്ട് സ്കോർ മറിയദാസ് വട്ടമാക്കൽ. മേക്കപ്പ് നെൽസൺ സി വി. കോസ്റ്റ്യൂംസ് മിനി ഷാജി.…
Read More »

