Movie

  • അവസാന കടമ്പയും കടന്ന് മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സ്

    വിനീത് ശ്രീനിവാസൻ നായകനായി എത്തുന്ന പുതിയ ചിത്രം ‘മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സി’ന്റെ സെൻസറിം​ഗ് പൂർത്തിയായി. ക്ലീൻ യു സർട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. അഭിനവ് സുന്ദർ നായക് സംവിധാനം ചെയ്യുന്ന ചിത്രം നവംബർ 11ന് തിയറ്ററുകളിൽ എത്തും.  അഭിഭാഷകനായാണ് വിനീത് ശ്രീനിവാസൻ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്. നർമത്തിന് പ്രാധാന്യമുള്ളതാകും ചിത്രമെന്നാണ് സൂചനകൾ. ചിത്രവുമായി ബന്ധപ്പെട്ട് വന്ന പ്രമോഷൻ മെറ്റീരിയലുകൾ എല്ലാം തന്നെ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധപിടിച്ചു പറ്റിയിരുന്നു. മലയാള സിനിമയിൽ ഇതുവരെ കാണാത്ത തരത്തിലുള്ള പ്രമോഷനുകൾ എന്നതായിരുന്നു അതിന് കാരണം. വിമൽ ​ഗോപാലകൃഷ്‍ണനും സംവിധായകൻ അഭിനവ് സുന്ദർ നായകും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. വിശ്വജിത്ത് ഒടുക്കത്തിൽ ഛായാഗ്രാഹണം നിർവഹിക്കുന്ന ചിത്രത്തിൽ, സുരാജ് വെഞ്ഞാറുംമൂട്, ആർഷ ചാന്ദിനി ബൈജു, സുധികോപ്പ, തൻവിറാം, ജോർജ്ജ് കോര, മണികണ്ഠൻ പട്ടാമ്പി, സുധീഷ്, അൽത്താഫ് സലിം, നോബിൾ ബാബു തോമസ്, ബിജു സോപാനം, റിയാസെറ, വിജയൻ കാരന്തൂർ തുടങ്ങിയവരാണ് മറ്റ് പ്രധാന അഭിനേതാക്കൾ. നിധിൻരാജ് ആരോളും സംവിധായകനും ചേർന്നാണ് എഡിറ്റിം​ഗ്…

    Read More »
  • സാരിയുടുത്താൽ അതീവ സുന്ദരി, പക്ഷേ ഉടുക്കുന്നതിനോട് താൽപ്പര്യമില്ല; സാരിയോടുള്ള പിണക്കത്തി​ന്റെ കാരണം വെളിപ്പെടുത്തി ഹണി റോസ്

    മലയാളത്തിലെ ശ്രദ്ധേയ നടിമാരിൽ ഒരാളാണ് ഹണി റോസ്. 2005ൽ ബോയ് ഫ്രണ്ട് എന്ന ചിത്രത്തിലെ നായികയായി സിനിമയിലേക്ക് എത്തിയ താരം. ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങളിലൂടെ പ്രേക്ഷക ഹൃദയം കീഴടക്കുകയായിരുന്നു. 17 കൊല്ലമായി സിനിമ മേഖലയിൽ സജീവമായ നടി മലയാളത്തിന് പുറമെ തമിഴ് തെലുങ്ക് കന്നട ഭാഷകളിലും തിളങ്ങിയിട്ടുണ്ട്. ഈ ഭാഷകളിൽ എല്ലാം വലിയ ആരാധകരും താരത്തിനുണ്ട്. സോഷ്യൽ മീഡിയയിലും വളരെ സജീവമാണ് നടി. സിനിമയ്ക്ക് പുറമേ താൻ പങ്കെടുക്കുന്ന പരുപാടികളിലെ ചിത്രങ്ങളും വീഡിയോയും താരം തന്റെ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്. മികച്ച വസ്ത്രങ്ങൾക്കൊപ്പം ആകർഷകമായ ആക്‌സസറികളും മനോഹരമായ മേക്കപ്പും ചേരുന്ന ലുക്കുകളിലാണ് ഹണി പൊതുപരിപാടികളിൽ തിളങ്ങുന്നത്. താരത്തിന്റെ ഫോട്ടോഷൂട്ടുകളും ശ്രദ്ധ നേടുന്നു. അന്യായ ഫാഷൻ സെൻസാണ് താരത്തിന് എന്നാണ് താരത്തിന്റെ ഈ ചിത്രങ്ങളും വീഡിയോയും കണ്ട് ആരാധകർ പറയാറുള്ളത്. സാരിയാണ് ഹണിക്കു കൂടുതൽ ചേർച്ചയെന്നും ഓരോ വർഷം പിന്നിടുമ്പോഴും കൂടുതൽ സുന്ദരിയാകുന്നുവെന്നും ആരാധകർ പറയുന്നു. എന്നാലിപ്പോൾ തന്റെ ഫാഷൻ ഇഷ്ടം…

    Read More »
  • സുരേഷ് ഗോപിയുടെ ‘മേം ഹൂം മൂസ’ ഒടിടിയിലേക്ക്

    സുരേഷ് ഗോപിയുടേതായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രമാണ് ‘മേം ഹൂം മൂസ’. ജിബു ജേക്കബ് ആണ് ചിത്രം സംവിധാനം ചെയ്‍തത്. മോശമല്ലാത്ത പ്രതികരണമാണ് ചിത്രത്തിന് തിയറ്ററുകളില്‍ നിന്ന് ലഭിച്ചത്. ഇപ്പോഴിതാ സുരേഷ് ഗോപി ചിത്രത്തിന്റെ ഒടിട സ്‍ട്രീമിംഗിനെ കുറിച്ചുള്ളതാണ് പുതിയ വാര്‍ത്ത. സീ 5ലാണ് ചിത്രം സ്‍ട്രീം ചെയ്യുക. സുരേഷ് ഗോപി ചിത്രം നവംബര്‍ 11 മുതലാണ് സ്‍ട്രീം ചെയ്യുക എന്നുമാണ് റിപ്പോര്‍ട്ട്. വിഷ്‍ണു നാരായണൻ ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നു. ‘മൂസ’ എന്ന സുരേഷ് ഗോപിയുടെ കഥാപാത്രം മിലിട്ടറി പശ്ചാത്തലത്തിലുമാണ് അവതരിപ്പിച്ചിരിക്കുന്നത്. ദില്ലി, ജയ്‍പൂർ, പുഞ്ച്, വാഗാ ബോർഡർ, എന്നിവിടങ്ങളിലായാണ് ഉത്തരേന്ത്യൻ രംഗങ്ങൾ ചിത്രീകരിച്ചത്. സാമൂഹ്യ വിഷയങ്ങൾക്കൊപ്പം ശക്തമായ കുടുംബ പശ്ചാത്തലവും ബന്ധങ്ങളുടെ കെട്ടുപ്പുമൊക്കെ ഈ ചിത്രത്തിലൂടെ പ്രതിപാദിക്കുന്നുണ്ട്. സൈജു കുറുപ്പ്, ഹരീഷ് കണാരൻ, ജോണി ആന്റണി, മേജർ രവി, പുനം ബജ്‍വ ,അശ്വിനി റെഡ്ഡി, മിഥുൻ രമേശ്, ശശാങ്കൻ മയ്യനാട്, ശരൺ, സ്രിന്ദ, എന്നിവരും പ്രധാന വേഷങ്ങളെ അവതരിപ്പിക്കുന്നു.…

    Read More »
  • ഐഎഫ്എഫ്‍കെയിലെ അന്താരാഷ്‍ട്ര മത്സരവിഭാഗത്തില്‍ 10 വിദേശ ചിത്രങ്ങള്‍

    കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ അന്താരാഷ്‍ട്ര മത്സര വിഭാഗത്തിലേക്കുള്ള വിദേശ ചിത്രങ്ങള്‍ തെരഞ്ഞെടുക്കപ്പെട്ടു. 10 വിദേശ ചിത്രങ്ങളാണ് മത്സരവിഭാഘത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. ഇസ്രായേൽ, ഇറാൻ, റഷ്യ, തുർക്കി തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള ചിത്രങ്ങള്‍ മത്സരവിഭാഗത്തിനുണ്ട്. അന്താരാഷ്ട്ര മത്സരവിഭാഗത്തിലേക്ക് മലയാളം സിനിമാ ടുഡേ, ഇന്ത്യൻ സിനിമ നൗ വിഭാഗങ്ങളിൽ നിന്ന് ‘അറിയിപ്പ്’, ‘നൻപകൽ നേരത്ത് മയക്കം’, ‘എ പ്ലെയ്‍സ് ഓഫ് അവർ ഓൺ’, ‘അവർ ഹോം’ തുടങ്ങിയ ചിത്രങ്ങൾ നേരത്തെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു, ‘ഹൂപോജെ/ ‘ഷെയ്ൻ ബേ സർ’ (സംവിധാനം: മെഹ്ദി ഗസൻഫാരി, ഇറാൻ), ‘കെർ’ (സംവിധാനം: ടാൻ പിർസെലിമോഗ്ലു, തുർക്കി ഗ്രീസ്, ഫ്രാൻസ്) ‘കൺസേൺഡ്‌ സിറ്റിസൺ’ (സംവിധാനം: ഇദാൻ ഹാഗുവൽ, ഇസ്രയേൽ), ‘കോർഡിയലി യുവേഴ്‍സ്’ / ‘കോർഡിയൽമെന്റ് റ്റ്യൂസ്’ (സംവിധാനം: ഐമർ ലബകി, ബ്രസീൽ), ‘ആലം’ (സംവിധാനം: ഫിറാസ് ഖൗറി ടുണീഷ്യ, പാലസ്‍തീൻ, ഫ്രാൻസ്, സൗദി അറേബ്യ, ഖത്തർ), ‘കൺവീനിയൻസ് സ്റ്റോർ’ /’ പ്രോഡുക്റ്റി 4′ (സംവിധാനം: മൈക്കൽ ബൊറോഡിൻ, റഷ്യ, സ്ലൊവേനിയ, തുർക്കി),…

    Read More »
  • ‘മിറല്‍’, സ്‍നീക്ക് പീക്ക് വീഡിയോ പുറത്ത്

    ഭരത് നായകനാകുന്ന പുതിയ ചിത്രമാണ് ‘മിറല്‍’. എം ശക്തിവേലാണ് ചിത്രം സംവിധാനം ചെയ്യുന്നത്. എം ശക്തിവേല്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും എഴുതിയിരിക്കുന്നത്. ‘മിറല്‍’ എന്ന ചിത്രത്തിന്റെ ഒരു സ്‍നീക്ക് പീക്ക് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോള്‍. ഭരതിന് പുറമേ കെ എസ് രവികുമാര്‍, മീര കൃഷ്‍ണന്‍, രാജ്‍കുമാര്‍, കാവ്യ അറിവുമണി തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു ചിത്രം നവംബര്‍ 11ന് തിയറ്ററുകളിലെത്തും. പ്രസാദ് എസ് എൻ ആണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. സുരേഷ് ബാലയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ഭരത് നായകനാകുന്ന ചിത്രത്തിന്റെ എഡിറ്റര്‍ കലൈവാനന്‍ ആര്‍. ‘രാക്ഷസന്‍’ എന്ന സ്ലാഷര്‍ സൈക്കോളജിക്കല്‍ ത്രില്ലറിലൂടെ ശ്രദ്ധ നേടിയ നിര്‍മ്മാണക്കമ്പനി ആക്സസ് ഫിലിം ഫാക്റ്ററി നിര്‍മ്മിച്ച പുതിയ ചിത്രമാണ് ഇത്. ആക്സസ് ഫിലിം ഫാക്ടറിയുടെ ബാനറിൽ ജി ഡില്ലി ബാബുവാണ് നിര്‍മാണം. എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ എസ് സേതുരാമലിംഗം. അഖിൽ, ആഷിക് എന്നിവരുടെ ഉടമസ്ഥതയിലുള്ള ഫ്ലെമിംഗോ ബ്ലൂസ് ആണ് ‘മിറൽ’ കേരളത്തിൽ പ്രദർശനത്തിനെത്തിക്കുന്നത്. കലാസംവിധാനം മണികണ്ഠന്‍…

    Read More »
  • വള്ളിച്ചെരുപ്പ് ചിത്രീകരണം പൂർത്തിയായി; പുതിയ മേക്കോവറിൽ ഉദയരാജ്

    റീൽ എന്ന തമിഴ് ചിത്രത്തിലൂടെ തമിഴർക്കു സുപരിചിതനായ ബിജോയ് കണ്ണൂർ ( ഉദയരാജ് ) വള്ളിച്ചെരുപ്പ് എന്ന ചിത്രത്തിലൂടെ നായകനായെത്തുന്നു. ഒരു മേക്കോവറിലൂടെ എഴുപതുകാരനായിട്ടാണ് ബിജോയ് ചിത്രത്തിൽ വേഷമിട്ടിരിക്കുന്നത്. ഏഷ്യാനെറ്റ് പ്ളസ്സിലൂടെ പ്രേക്ഷകർ സ്വീകരിച്ച കണ്ണൂർ സ്വദേശിനി ചിന്നുശ്രീ വൽസലനാണ് നായിക. ഒരു മുത്തച്ഛന്റെയും കൊച്ചുമകന്റെയും ആത്മബന്ധത്തിന്റെ വിവിധ തലങ്ങളിലൂടെയുള്ളൊരു യാത്രയാണ് വള്ളിച്ചെരുപ്പ്. എസ് ആർ ശിവരുദ്രൻ സംവിധാനം ചെയ്ത്, 2020-ലെ മികച്ച രണ്ടാമത്തെ മ്യൂസിക്കൽ വീഡിയോ ആൽബമായി തെരഞ്ഞെടുക്കപ്പെട്ട കനവിലെ സുൽത്താനിലൂടെ അരങ്ങേറ്റം കുറിച്ച മാസ്റ്റർ ഫിൻ ബിജോയ് ആണ് കൊച്ചുമകനെ അവതരിപ്പിക്കുന്നത്. കുടുംബബന്ധങ്ങളുടെ ആഴവും പരപ്പും അതിന്റെ വൈകാരികത ഒട്ടും കുറയാതെ തന്നെയാണ് ചിത്രത്തിലെ മുഹൂർത്തങ്ങൾ സംവിധായകൻ ഒരുക്കിയിരിക്കുന്നത്. തിരുവനന്തപുരം വെള്ളായണിയിലും പരിസരപ്രദേശങ്ങളിലുമായി ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി. ബിജോയ് കണ്ണൂർ (ഉദയരാജ് ), ചിന്നുശ്രീ വർസലൻ, മാസ്റ്റർ ഫിൻ ബിജോയ് എന്നിവർക്കു പുറമെ കൊച്ചുപ്രേമൻ , സാജൻ സൂര്യ, അനൂപ് ശിവസേവൻ, ദിവ്യ ശ്രീധർ , എസ് ആർ…

    Read More »
  • അച്ഛന്‍ മോഡേണ്‍ മെഡിസിനെതിരേ പറഞ്ഞതിന് ആളുകള്‍ എന്നെ ചീത്ത വിളിച്ചു, അച്ഛനോട് പറഞ്ഞാല്‍ പോരേ? വിനീത് ശ്രീനിവാസന്‍

    കൊച്ചി: ശ്രീനിവാസന്‍ ആശുപത്രിയിലായിരുന്ന സമയത്ത് തനിക്കെതിരേ വിദ്വേഷ കമന്റുകള്‍ വന്നിട്ടുണ്ടെന്ന് വിനീത് ശ്രീനിവാസന്‍. അച്ഛന്‍ മോഡേണ്‍ മെഡിസിനെതിരേ പറഞ്ഞതിന് തന്നെ ആളുകള്‍ ചീത്ത വിളിക്കുന്നതെന്തിനാണെന്നും ചാനല്‍ അഭിമുഖത്തില്‍ വിനീത് ചോദിച്ചു. ”അച്ഛന്റെ ആരോഗ്യം ബെറ്ററായി വരുന്നുണ്ട്. ഞങ്ങളൊരുമിച്ച് ഒരു പടമുണ്ടാവും. കുറുക്കന്‍ എന്നാണ് സിനിമയുടെ പേര്. ഷൈന്‍ ടോം ചാക്കോയും ചിത്രത്തിലുണ്ടാവും. അച്ഛന്റെ ആരോഗ്യം സംബന്ധിച്ച് ഇപ്പോള്‍ നല്ല കമന്റുകളാണ് വരുന്നത്. നേരത്തെയൊക്കെ ഹോസ്പിറ്റലിലാവുന്ന സമയത്ത് മോഡേണ്‍ മെഡിസിനെതിരേ പറഞ്ഞെന്നൊക്കെ പറഞ്ഞ് എന്നെ ആളുകള്‍ ചീത്ത വിളിക്കുമായിരുന്നു. ഞാന്‍ മോഡേണ്‍ മെഡിസിനെ പറ്റി ഒന്നും പറഞ്ഞിട്ടില്ലല്ലോ. അങ്ങാടിയില്‍ തോറ്റതിന് അമ്മയോട് എന്തിനാ പറയുന്നത്, അച്ഛനോട് പറഞ്ഞാല്‍ പോരേ. ആ സമയത്തൊക്കെ എനിക്ക് വിഷമം തോന്നിയിട്ടുണ്ടായിരുന്നു. ആള്‍ക്കാരൊക്കെ എന്താ ഇങ്ങനെ റിയാക്ട് ചെയ്യുന്നതെന്ന് വിചാരിച്ചു,” വിനീത് പറഞ്ഞു. സിനിമയിലെ ലഹരി ഉപയോഗത്തെ പറ്റിയുള്ള ചോദ്യത്തിന് അത് സിനിമാ മേഖലയില്‍ മാത്രമല്ലല്ലോ എന്നും വിനീത് പറഞ്ഞു. ”കേരളത്തിലാകെ ലഹരി ഉപയോഗം ഉണ്ടല്ലോ. എല്ലാ മേഖലയിലും…

    Read More »
  • പെണ്ണേ പെണ്ണേ പെൺകിടാത്തീ… ‘ജയ ഹേ’യിലെ പാട്ടെത്തി

    വലിയ പ്രീ റിലീസ് ബഹളങ്ങളില്ലാതെ തിയറ്ററുകളിലെത്തുന്ന ചില ചിത്രങ്ങൾ ചിലപ്പോൾ വലിയ പ്രേക്ഷകപ്രീതി നേടാറുണ്ട്. അതിൻറെ ഏറ്റവും പുതിയ ഉദാഹരണമാണ് ഇപ്പോൾ തിയറ്ററുകളിലുള്ള ജയ ജയ ജയ ജയ ഹേ. ബേസിൽ ജോസഫും ദർശന രാജേന്ദ്രനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം സംവിധാനം ചെയ്‍തിരിക്കുന്നത് വിപിൻ ദാസ് ആണ്. ഇപ്പോഴിതാ ചിത്രത്തിലെ ഒരു ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാർ. പെണ്ണേ പെണ്ണേ പെൺകിടാത്തീ എന്നാരംഭിക്കുന്ന ഗാനത്തിന് വരികൾ എഴുതിയിരിക്കുന്നത് വിനായക് ശശികുമാർ ആണ്. അങ്കിത് മേനോൻ സംഗീതം പകർന്നിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് അങ്കിത്തിനൊപ്പം ഉന്മേഷ് പൂങ്കാവും ചേർന്നാണ്. ഒക്ടോബർ 28 ന് തിയറ്ററുകളിൽ എത്തിയ ചിത്രത്തിന് ആദ്യ ദിനങ്ങളിൽ തന്നെ മികച്ച മൌത്ത് പബ്ലിസിറ്റിയാണ് ലഭിച്ചത്. മുത്തുഗൌ, അന്താക്ഷരി എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ സംവിധായകനാണ് വിപിൻ ദാസ്. അജു വർഗീസ്, അസീസ് നെടുമങ്ങാട്, സുധീർ പരവൂർ, മഞ്‍ജു പിള്ള, ശരത് സഭ, ഹരീഷ് പെങ്ങൻ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജാനെമൻ…

    Read More »
  • സു വെങ്കടേശ​ന്റെ വേൽപാരി വെള്ളിത്തിരയിലേക്ക്; ഷങ്കർ വിസ്മയത്തിൽ മൂന്ന് ഭാ​ഗങ്ങളായി ചിത്രമെത്തും

    പൊന്നിയിൻ സെൽവനു പിന്നാലെ മറ്റൊരു തമിഴ് നോവൽ കൂടി വെള്ളിത്തിരയിലേക്ക് എത്തുന്നു. തമിഴ് എഴുത്തുകാരൻ സു വെങ്കടേശൻ എഴുതിയ വേൽപാരി എന്ന നോവലാണ് സിനിമാരൂപത്തിൽ പ്രേക്ഷകർക്കു മുന്നിലേക്ക് എത്തുക. ബിഗ് സ്ക്രീനിൽ നിരവധി വിസ്മയങ്ങൾ സൃഷ്ടിച്ചിട്ടുള്ള ഷങ്കർ ആണ് ചിത്രത്തിൻറെ സംവിധാനം. ബോളിവുഡ് താരം രൺവീർ സിംഗ് ആണ് ചിത്രത്തിലെ നായകൻ. സംഘകാലത്തിൻറെ അവസാന ഘട്ടത്തിൽ തമിഴ്നാട്ടിലെ പറമ്പുനാട് ഭരിച്ചിരുന്ന, വേളിർ പരമ്പരയിലെ ഒരു രാജാവ് ആയിരുന്നു വേൽപാരി. വേളിർ പരമ്പരയിലെ രാജാക്കന്മാരിൽ ഏറ്റവും കേൾവികേട്ട അദ്ദേഹത്തിൻറെ കലാരസികത്വവും മനുഷ്യാനുകമ്പയുമൊക്കെ ചരിത്ര താളുകളിൽ എഴുതപ്പെട്ടിട്ടുണ്ട്. കവി കപിലരുടെ സുഹൃത്ത് കൂടിയായിരുന്നു വേൽപാരി. ആറ് വർഷത്തെ ഗവേഷണത്തിനു ശേഷം ആനന്ദ വികടൻ മാസികയിൽ 100 ആഴ്ചകളിലായാണ് സു വെങ്കടേശൻറെ ബൃഹദ് നോവൽ ആദ്യം പ്രസിദ്ധീകരിക്കപ്പെട്ടത്. ഏറ്റവും ഒടുവിലത്തെ ലക്കം പുറത്തെത്തിയത് 2018 നവംബറിൽ ആയിരുന്നു. പിന്നീട് വികടൻ പബ്ലിക്കേഷൻസ് ഇത് ഒറ്റ പുസ്തകമായും പ്രസിദ്ധീകരിച്ചു. ഈ പുസ്തകത്തെ അധികരിച്ചാണ് ഷങ്കർ സിനിമയൊരുക്കുന്നത്. സിനിമ…

    Read More »
  • 35 വര്‍ഷത്തിനു ശേഷം കമല്‍ ഹാസനും മണി രത്നവും ഒന്നിക്കുന്നു; പിറന്നാള്‍ തലേന്ന് പ്രഖ്യാപനം

    കമല്‍ ഹാസനെ നായകനാക്കി വീണ്ടും സിനിമയൊരുക്കാന്‍ മണി രത്നം. നീണ്ട 35 വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഇരുവരും ഒരുമിച്ച് ഒരു സിനിമ ഒരുങ്ങുന്നത്. 1987 ല്‍ പുറത്തെത്തിയ ഗ്യാങ്സ്റ്റര്‍ ഡ്രാമ ചിത്രം നായകന്‍ ആണ് മണി രത്നത്തിന്‍റെ സംവിധാനത്തില്‍ കമല്‍ ഹാസന്‍ ഇതിനു മുന്‍പ് നായകനായെത്തിയ ചിത്രം. കമല്‍ ഹാസന്‍റെ പിറന്നാള്‍ ദിനത്തിന് തലേദിവസമാണ് സിനിമാപ്രേമികള്‍ക്ക് ആവേശം പകരുന്ന പ്രഖ്യാപനം. മണി രത്നം തന്നെയാണ് ചിത്രത്തിന്‍റെ രചനയും നിര്‍വ്വഹിക്കുന്നത്. #KH234#Ulaganaygan #KamalHaasan @ikamalhaasan #ManiRatnam @Udhaystalin @arrahman #Mahendran @bagapath @RKFI @RedGiantMovies_ @turmericmediaTM https://t.co/BPRa2Mm7c7 — Madras Talkies (@MadrasTalkies_) November 6, 2022 എ ആര്‍ റഹ്‍മാന്‍ ആണ് സംഗീത സംവിധായകന്‍. മണി രത്നം, കമല്‍ ഹാസന്‍, എ ആര്‍ റഹ്‍മാന്‍ എന്നിവര്‍ ആദ്യമായാണ് ഒരു ചിത്രത്തിനുവേണ്ടി ഒന്നിക്കുന്നത്. കമല്‍ ഹാസന്‍റെ രാജ് കമല്‍ ഫിലിംസ് ഇന്‍റര്‍നാഷണല്‍, മണി രത്നത്തിന്‍റെ മദ്രാസ് ടാക്കീസ്, ഉദയനിധി സ്റ്റാലിന്‍റെ റെഡ് ജയന്‍റ് മൂവീസ്…

    Read More »
Back to top button
error: