MovieNEWS

ലൊക്കേഷനില്‍ എത്തിയ സൂര്യയ്ക്ക് മമ്മുക്കയുടെ വക സ്‌പെഷ്യല്‍ ബിരിയാണി! ആസ്വദിച്ച് കഴിച്ച് താരവും

കൊച്ചി: തമിഴ് സൂപ്പര്‍ താരം നടന്‍ സൂര്യയ്ക്ക് മമ്മൂട്ടിയുടെ വക ബിരിയാണി സത്ക്കാരം! മമ്മൂട്ടി കേന്ദ്ര കഥാപാത്രമായി അഭിനയിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ജിയോ ബേബി സംവിധാനം ചെയ്യുന്ന കാതല്‍. ജ്യോതികയാണ് ചിത്രത്തില്‍ മറ്റൊരു പ്രധാന വേഷം അവതരിപ്പിക്കുന്നത്. മുന്‍പ് മമ്മൂട്ടി തന്നെയാണ് ജ്യോതികയുടെ പേര് ചിത്രത്തിനു വേണ്ടി നിര്‍ദേശിച്ചത് എന്ന് ജിയോ ബേബി വ്യക്തമാക്കിയിരുന്നു. ജ്യോതികയുടെ ഭര്‍ത്താവും തമിഴ് സൂപ്പര്‍താരവുമായ സൂര്യ സിനിമയുടെ ലൊക്കേഷന്‍ സന്ദര്‍ശിക്കാനെത്തിയ വിശേഷമാണ് ഇപ്പോഴത്തെ ട്രെന്‍്‌റ് വാര്‍ത്ത.

ഇവിടെ നിന്നുള്ള ചില ചിത്രങ്ങളും അപ്പോള്‍ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ സെറ്റില്‍ നിന്നുള്ള പുതിയ ചിത്രങ്ങളാണ് സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാകുന്നത്. ഭക്ഷണകാര്യത്തിലും ആരോഗ്യകാര്യത്തിലും എല്ലാം ഏറെ കരുതല്‍ വച്ചുപുലര്‍ത്തുന്ന വ്യക്തിയാണ് മമ്മൂട്ടി. മറ്റുള്ളവര്‍ക്ക് ഭക്ഷണം വിളമ്പുക എന്നത് മമ്മൂട്ടിയെ സംബന്ധിച്ച് ഏറെ ഇഷ്ടമുള്ള കാര്യമാണ്. താന്‍ അഭിനയിക്കുന്ന ചിത്രങ്ങളുടെ ലൊക്കേഷനില്‍ ഒരു ദിവസം ബിരിയാണി നല്‍കുന്ന പതിവ് ഇദ്ദേഹത്തിന് ഉണ്ട്.

കാതല്‍ എന്ന പുതിയ സിനിമയുടെ ലൊക്കേഷനിലും താരം ഈ പതിവ് തെറ്റിക്കുന്നില്ല. പ്രവര്‍ത്തകര്‍ക്ക് വേണ്ടി ബിരിയാണി വിരുന്നു ഒരുക്കിയിരിക്കുകയാണ് മമ്മൂട്ടി. മമ്മൂട്ടിയുടെ ആതിഥേയത്വം ഏറ്റുവാങ്ങുവാന്‍ സൂര്യ കൂടി ലൊക്കേഷനില്‍ ഉണ്ടായിരുന്നു എന്നതാണ് ഇത്തവണത്തെ പ്രത്യേകത. ഇതിന്റെ ചിത്രങ്ങളാണ് സാമൂഹ്യ മാധ്യമങ്ങളില്‍ ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.

കോലഞ്ചേരി ബ്രൂക് സൈഡ് ക്ലബ്ബില്‍ നടന്ന ഷൂട്ടിനിടയിലാണ് മമ്മൂട്ടിയെയും ജ്യോതികയെയും കാണുവാന്‍ വേണ്ടി സൂര്യ ലൊക്കേഷനില്‍ എത്തിയത്. സിനിമയുടെ ടീമിനൊപ്പം കുറച്ചു സമയം ചിലവഴിച്ച ശേഷമാണ് താരം തിരികെ പോയത്. എന്തായാലും ഇവിടെനിന്നുള്ള ചിത്രങ്ങളും വീഡിയോകളും ഇപ്പോള്‍ ശ്രദ്ധ നേടുകയാണ്.

 

Back to top button
error: