MovieNEWS

താരസുന്ദരിമാരുടെ ആഘോഷ രാത്രി, പാര്‍ട്ടി ഒരുക്കി ലിസി, നന്ദി പറഞ്ഞ് റിമയും പാര്‍വതിയും

മലയാളത്തിലെ താരസുന്ദരിമാര്‍ക്ക് വിരുന്നൊരുക്കി നടി ലിസി. താരസുന്ദരിമാരെല്ലാം ചേര്‍ന്നുള്ള പാര്‍ട്ടിയിലെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. ലിസിയുടെ വീട്ടില്‍ വെച്ച്‌ നടത്തിയ പാര്‍ട്ടിയില്‍ കീര്‍ത്തി സുരേഷ്, പാര്‍വതി, റീമകല്ലിങ്കല്‍, കല്യാണി പ്രിയദര്‍ശന്‍, അന്നബെന്‍,അതിഥി ബാലന്‍, പ്രയാഗ മാര്‍ട്ടിന്‍ എന്നിവരാണ് പങ്കെടുത്തത്.

ഏറ്റവും മികച്ച ആതിഥേയയായ ലിസിക്ക് നന്ദി പറയുന്നുവെന്ന് കുറിച്ചുകൊണ്ടാണ് റിമ കല്ലിങ്കല്‍ ചിത്രം പങ്കുവെച്ചത്. താരങ്ങളെ ഒരുമിച്ച്‌ കൂട്ടിയതില്‍ പാര്‍വതിയും നന്ദി പറഞ്ഞു. താരങ്ങളെ ഒന്നിച്ച്‌ ഒരൊറ്റ ഫ്രെയ്മില്‍ കണ്ടതിന്റെ സന്തോഷത്തിലാണ് ആരാധകര്‍.

Back to top button
error: