LIFEMovie

കരീന കപൂറി​ന്റെ മർഡർ മിസ്റ്ററി ചിത്രം ലണ്ടൻ ഷെഡ്യൂൾ പൂർത്തിയായി

ബോളിവുഡിൽ ഏറ്റവും ആരാധകരുള്ള താരങ്ങളിൽ ഒരാളാണ് കരീന കപൂർ. ഹൻസാൽ മേഹ്തയുടെ സംവിധാനത്തിലുള്ള ചിത്രത്തിലാണ് കരീന കപൂർ ഇപ്പോൾ അഭിനയിക്കുന്നത്. കരീന കപൂർ തന്നെയാണ് ചിത്രം നിർമിക്കുകയും ചെയ്യുന്നത്. യഥാർഥ സംഭവങ്ങളെ ആസ്‍പദമാക്കിയുള്ള മർഡർ മിസ്റ്ററി ചിത്രത്തിന്റെ ലണ്ടൻ ഷെഡ്യൂൾ പൂർത്തിയാക്കിയിരിക്കുകയാണ് കരീന കപൂർ. ഏക്താ കപൂറും ചിത്രത്തിന്റെ സഹ നിർമാതാവാണ്. മികച്ച ടീമായിരുന്നു ഇത് എന്ന് കരീന കപൂർ ഫോട്ടോകൾ പങ്കുവെച്ചുകൊണ്ട് എഴുതിയിരിക്കുന്നു. കരീന കപൂർ ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിട്ടില്ല. എന്തായാലും കരീനയുടെ ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തിട്ടുണ്ട്.

 

‘ദ ക്ര്യൂ’ എന്ന ചിത്രവും കരീന കപൂർ കേന്ദ്ര കഥാപാത്രമായി അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. തബു, കൃതി സനോൺ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായുണ്ട്. ഒരു കോമിക് എന്റർടെയ്‍നറായിരിക്കും ചിത്രം. രാജേഷ് കൃഷ്‍ണനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഒരു ഒടിടി സിനിമയും അടുത്തിടെയായി കരീന കപൂർ പൂർത്തിയാക്കിയിരുന്നു. ‘ദ ഡിവോഷൻ ഓഫ് സസ്‍പെക്റ്റ് എക്സ്’ എന്ന നോവലിനെ ആസ്‍പദമാക്കിയാണ് ചിത്രം. സുജോയ് ഘോഷ് സംവിധാനം ചെയ്യുന്ന ചിത്രം നെറ്റ്ഫ്ലിക്സിലായിരിക്കും സ്ട്രീം ചെയ്യുക.

‘ലാൽ സിംഗ് ഛദ്ദ’ എന്ന ചിത്രമാണ് കരീന കപൂർ നായികയായി അഭിനയിച്ചതിൽ ഏറ്റവും ഒടുവിൽ പ്രദർശനത്തിന് എത്തിയത്. ആമിർ ഖാനായിരുന്നു ചിത്രത്തിൽ നായകനായി അഭിനയിച്ചത്. അദ്വൈത് ചന്ദ്രനാണ് ചിത്രത്തിന്റെ സംവിധാനം നിർവഹിച്ചത്. വേറിട്ട ആമിർ ഖാൻ ചിത്രമായിട്ടുപോലും തിയറ്ററിൽ പരാജയപ്പെടാനായിരുന്നു വിധി. ആമിർ ഖാൻ തന്നെയാണ് ചിത്രം നിർമിച്ചതും. സത്യജിത്ത് പാണ്ഡെയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിർവഹിച്ചിരിക്കുന്നത്. പ്രിതം ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്.

Back to top button
error: