LIFEMovie

ഒരു ഇടവേളയ്ക്കു ശേഷം സിനിമ സംവിധാനം ചെയ്യാൻ ഈസ്റ്റ് കോസ്റ്റ് വിജയൻ

രു ഇടവേളയ്ക്കു ശേഷം സിനിമ സംവിധാനം ചെയ്യാൻ ഈസ്റ്റ് കോസ്റ്റ് വിജയൻ. ഈസ്റ്റ് കോസ്റ്റിന്റെ തന്നെ ബാനറിൽ ഒരുങ്ങുന്ന ചിത്രത്തിന് കള്ളനും ഭഗവതിയും എന്നാണ് പേരിട്ടിരിക്കുന്നത്. വിഷ്ണു ഉണ്ണികൃഷ്ണനാണ് നായകൻ. ചിത്രത്തിൻറെ ടൈറ്റിൽ പോസ്റ്റർ പുറത്തെത്തി. കുഞ്ചാക്കോ ബോബൻ ആണ് സോഷ്യൽ മീഡിയയിലൂടെ പോസ്റ്റർ പുറത്തുവിട്ടത്.

Signature-ad

അനുശ്രീ, ബംഗാളി താരം മോക്ഷ എന്നിവരാണ് നായികമാർ. സലിം കുമാർ, ജോണി ആൻ്റണി, പ്രേംകുമാർ, രാജേഷ് മാധവ്, ശ്രീകാന്ത് മുരളി, ജയശങ്കർ, നോബി, ജയപ്രകാശ് കുളൂർ, ജയൻ ചേർത്തല, ജയകുമാർ, മാല പാർവ്വതി തുടങ്ങിയവരാണ് മറ്റു താരങ്ങൾ. കെ വി അനിൽ തിരക്കഥയെഴുതുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം, പത്താം വളവ് എന്ന ചിത്രത്തിലൂടെ സ്വതന്ത്ര ഛായാഗ്രാഹകനായി മാറിയ രതീഷ് റാം നിർവ്വഹിക്കുന്നു. സന്തോഷ് വർമ്മയുടെ വരികൾക്ക് രഞ്ജിത് രാജ സംഗീതം പകരുന്നു.

എഡിറ്റിംഗ് ജോൺകുട്ടി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ രാജശേഖരൻ, പ്രൊഡക്ഷൻ കൺട്രോളർ രാജേഷ് തിലകം,
പശ്ചാത്തല സംഗീതം രഞ്ജിൻ രാജ്, കലാ സംവിധാനം രാജീവ് കോവിലകം, വസ്ത്രാലങ്കാരം ധന്യ ബാലകൃഷ്ണൻ, മേക്കപ്പ് രഞ്ജിത്ത് അമ്പാടി, സ്റ്റിൽസ് അജി മസ്‌ക്കറ്റ്, സൗണ്ട് ഡിസൈൻ സച്ചിൻ സുധാകർ, ഫൈനൽ മിക്സിംഗ് രാജാകൃഷ്ണൻ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ സുഭാഷ് ഇളമ്പൽ, അസ്സോസിയേറ്റ് ഡയറക്ടർ ടിവിൻ കെ വർഗ്ഗീസ്, അലക്സ് ആയൂർ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് ഷിബു പന്തലക്കോട്, പരസ്യകല യെല്ലോ ടൂത്ത്, കാലിഗ്രാഫി കെ പി മുരളീധരൻ, ഗ്രാഫിക്സ് നിഥിൻ റാം. നവംബർ 23 മുതൽ പാലക്കാടും പരിസരപ്രദേശങ്ങളിലുമായി ചിത്രീകരണം ആരംഭിക്കും. പി ആർ ഒ- എ എസ് ദിനേശ്.

Back to top button
error: