Movie
-
ഇംഗ്ലീഷിൽ ‘സൈക്ക് ഔട്ട്,’ ഹിന്ദിയിൽ ‘ഹരേ രാമ, ഹരേ കൃഷ്‌ണ,’ മലയാളത്തിൽ ‘സിന്ദൂരസന്ധ്യക്ക് മൗനം’
സിനിമ ഓർമ്മ 1982 ഡിസംബർ മൂന്നിന് റിലീസ് ചെയ്‌ത ചിത്രമാണ് ‘സിന്ദൂരസന്ധ്യക്ക് മൗനം.’ നായിക ലക്ഷ്‌മിയുടെ അച്ഛനായി വേഷമിട്ടത് മമ്മൂട്ടി. നേപ്പാളിലെ കാട്മണ്ഡുവിലായിരുന്നു ചിത്രീകരണം. ഹിപ്പീയിസം, മയക്കുമരുന്ന് തുടങ്ങിയ ആധുനിക ശീലങ്ങളിൽ ശിഥിലമാകുന്ന ജീവിതബന്ധങ്ങളുടെ കഥ പറയുന്ന ചിത്രമാണ് ‘സിന്ദൂരസന്ധ്യക്ക് മൗനം.’ 1968-ൽ പുറത്തിറങ്ങിയ ‘സൈക്ക് ഔട്ട്’ എന്ന ഇംഗ്ലീഷ് ചിത്രം ഹിന്ദിയിൽ ‘ഹരേ രാമ, ഹരേ കൃഷ്‌ണ’ എന്ന നാമത്തിൽ പുനരവതരിച്ചിരുന്നു. ദേവാനന്ദിന്റെ ഈ ചിത്രം സൂപ്പർഹിറ്റ് ആയതാണ് മലയാളത്തിലും ഒരു പതിപ്പുണ്ടാവാൻ കാരണം. വി.ബി.കെ മേനോൻ നിർമ്മിച്ച് ഐവി ശശി സംവിധാനം ചെയ്‌ത ചിത്രത്തിന്റെ രചന ഡോ ബാലകൃഷ്ണൻ. എഴുത്തിൽ പ്രിയദർശന്റെ സംഭാവനകൾ ഉണ്ടായിരുന്നെന്നും ക്രെഡിറ്റിൽ പ്രിയന്റെ പേര് ചേർത്തില്ലെന്നും വാർത്തകൾ വന്നു. മോഹൻലാൽ, സീമ, മാധവി, രതീഷ്, പ്രതാപ് പോത്തൻ തുടങ്ങിയവരായിരുന്നു മറ്റ് താരങ്ങൾ. ബിച്ചു തിരുമലയുടെ അഞ്ച് ഗാനങ്ങൾ ചിത്രത്തിന്റെ ഹൈലൈറ്റാണ്. ശ്യാം സംഗീതം പകർന്ന ഗാനങ്ങളിൽ ഒന്ന് ഇംഗ്ലീഷ് പാട്ടായിരുന്നു. പാടിയത് യേശുദാസ്. പാട്ടുകളിൽ…
Read More » -
‘ഹിഗ്വിറ്റ’യെച്ചൊല്ലി ചേരിതിരിഞ്ഞ് ഫെഫ്കയും ഫിലിം ചേമ്പറും
കൊച്ചി: ഹിഗ്വിറ്റ സിനിമയുമായി ബന്ധപ്പെട്ട് സിനിമാ സംഘടനകള്‍ക്കിടയില്‍ ഭിന്നാഭിപ്രായങ്ങള്‍. ഹിഗ്വിറ്റ എന്ന പേര് വിലക്കിയ ഫിലിം ചേമ്പര്‍ നടപടിക്കെതിരേ ഫെഫ്ക്ക റൈറ്റേഴ്സ് യൂണിയന്‍ രംഗത്ത്. എന്‍.എസ് മാധവന്റെ പുസ്തകവുമായി ചിത്രത്തിന് ഒരു ബന്ധവുമില്ലെന്ന് സംവിധായകന്‍ ഹേമന്ത് ജി നായര്‍ പറഞ്ഞു. ചിത്രത്തിന്റെ പേര് മാറ്റാനാവില്ലെന്ന് വ്യക്തമാക്കിയ ഹേമന്തിനെ ഫെഫ്ക പിന്തുണച്ചു. എന്നാല്‍, തന്റെ കഥ സിനിമയാക്കുന്നതിന് മുമ്പ് ആ പേര് മറ്റൊരാള്‍ എടുക്കുന്നതിലുള്ള വിഷമമാണ് പറഞ്ഞതെന്ന് എന്‍.എസ് മാധവന്‍ വ്യക്തമാക്കി. പകര്‍പ്പവകാശത്തിന്റെ പ്രശ്നമില്ല. തന്റെ വാദം നിയമപരമായി നിലനില്‍ക്കില്ല. എന്‍.എസ് മാധവന്‍ പറഞ്ഞു. തന്റെ കഥ സിനിമയാക്കാന്‍ ചര്‍ച്ചകള്‍ നടക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സിനിമയുടെ അണിയറപ്രവര്‍ത്തകരുമായി ചര്‍ച്ച നടത്താനുള്ള തയ്യാറെടുപ്പിലാണ് ഫിലിം ചേമ്പര്‍. കഥാകൃത്ത് ഉന്നയിച്ച വിഷയങ്ങളിലടക്കം സംവിധായകനോട് വിശദ്ദീകരണം തേടും. എന്നാല്‍ മൂന്നു വര്‍ഷം മുമ്പ് രജിസ്റ്റര്‍ ചെയ്ത പേര് കാലാവധി കഴിഞ്ഞതിനാല്‍ വീണ്ടും രജിസ്റ്റര്‍ ചെയ്യുകയായിരുന്നുവെന്നാണ് അണിയറപ്രവര്‍ത്തകരുടെ വാദം. സുരാജ് വെഞ്ഞാറമൂട്, ധ്യാന്‍ ശ്രീനിവാസന്‍ എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന…
Read More » -
സണ്ണിവെയ്‌നും ഷെയിന്‍ നിഗവും ഒന്നിക്കുന്നു: വേലയുടെ ടൈറ്റില്‍ പോസ്റ്റര്‍ റിലീസ് ചെയ്തു
സിന്‍സില്‍ സെല്ലുലോയിഡിലെ ബാനറില്‍ എസ്സ്. ജോര്‍ജ് നിര്‍മിക്കുന്ന വേലയുടെ ടൈറ്റില്‍ പോസ്റ്റര്‍ ദുല്‍ഖര്‍ സല്‍മാന്‍ തന്റെ സോഷ്യല്‍ മീഡിയയിലൂടെ റിലീസ് ചെയ്തു. ഷെയിന്‍ നിഗവും സണ്ണി വെയ്‌നും പോലീസ് വേഷത്തിലാണ് ചിത്രത്തിന്റെ പോസ്റ്ററില്‍. നവാഗതനായ ശ്യാം ശശി സംവിധാനം ചെയ്ത് എം.സജാസ് രചന നിര്‍വഹിച്ച ചിത്രം പാലക്കാട്ടെ ഒരു പോലീസ് കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെട്ട കഥയാണ് പറയുന്നത്. ക്രൈം ഡ്രാമാ ഗണത്തില്‍ പെടുന്ന ചിത്രത്തിന്റെ കോ പ്രൊഡ്യൂസേഴ്‌സ് ബാദുഷാ പ്രൊഡക്ഷന്‍സാണ്. ചിത്രത്തിന്റെ സംഗീതം നിര്‍വ്വഹിച്ചിരിക്കുന്നത് സാം സി.എസ്സാണ്. ഛായാഗ്രഹണം സുരേഷ് രാജനും ചിത്രസംയോജനം മഹേഷ് ഭുവനേന്ദും നിര്‍വ്വഹിച്ചിരിക്കുന്നു.
Read More » -
‘ഹിഗ്വിറ്റ’ എന്ന പേര് സിനിമയ്ക്ക് നല്‍കില്ലെന്നു ഫിലിം ചേംബര്‍ അറിയിച്ചതായി എന്‍.എസ് മാധവന്‍; പേര് മാറ്റില്ലെന്നു സംവിധായകന്‍
കൊച്ചി: ‘ഹിഗ്വിറ്റ’ എന്ന പേരില്‍ ഹേമന്ത് ജി.നായരുടെ സിനിമ ഇറങ്ങില്ലെന്ന് തനിക്ക് ഉറപ്പ് ലഭിച്ചതായി എന്‍.എസ് മാധവന്‍െ്‌റ ട്വീറ്റ്. ഇക്കാര്യത്തില്‍ ഉറപ്പ് നല്‍കിയതിന് കേരള ഫിലിം ചേംബറിന് നന്ദി പറയുന്നുവെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. ഹേമന്ത് ജി നായരുടെ സിനിമയ്ക്ക് ആശംസകള്‍ അറിയിക്കുന്നുവെന്നും എന്‍.എസ് മാധവന്‍ കുറിച്ചു. എന്നാല്‍, ഫിലിം ചേംബറില്‍ നിന്ന് ഔദ്യോഗിക വിശദീകരണം വന്നിട്ടില്ല. അതേസമയം, ഹിഗ്വിറ്റ എന്ന പേര് മാറ്റില്ല എന്ന പ്രതികരണവുമായി സംവിധായകന്‍ ഹേമന്ത് ജി.നായരും രംഗത്തെത്തിയിരുന്നു. തന്റെ സിനിമയ്ക്കിട്ട ഹിഗ്വിറ്റ എന്ന പേര് ഒരുതരത്തിലും മാറ്റില്ലെന്നു പറഞ്ഞ സംവിധായകന്‍, എന്‍.എസ്. മാധവനെ മനപ്പൂര്‍വം വേദനിപ്പിച്ചിട്ടില്ലെന്നും അദ്ദേഹത്തിന്‍െ്‌റ ഹിഗ്വിറ്റയുമായി തന്റെ സിനിമയ്ക്കോ കഥാപാത്രങ്ങള്‍ക്കോ യാതൊരു ബന്ധവുമില്ലെന്നും വ്യക്തമാക്കി. ”ഹിഗ്വിറ്റ എന്ന ചിത്രം ഒരു പൊളിറ്റിക്കല്‍ ത്രില്ലറാണ്. ഒരു രാഷ്ട്രീയ നേതാവിന്റെ കഥയാണത്. രാഷ്ട്രീയ നേതാവിന്റെ ധര്‍മ്മം അയാളുടെ പ്രസ്ഥാനത്തെ സംരക്ഷിക്കുക എന്നതാണ്. ഒരു കളിക്കളത്തിലെ ഗോളി ചെയ്യുന്നതും അതേ ധര്‍മ്മം തന്നെയാണ്. അങ്ങനെയൊരു പ്രതീകമായാണ് ഈ…
Read More » -
തന്തോന്നിയായ അനുജന് മാനസാന്തരം സംഭവിച്ച കഥ: ‘നിഴൽ മൂടിയ നിറങ്ങൾ’
‘സിനിമ ഓർമ്മ 1983 ഡിസംബർ രണ്ടിന് റിലീസ് ചെയ്‌ത ചിത്രമാണ് ‘നിഴൽ മൂടിയ നിറങ്ങൾ.’ കുടുംബം നോക്കുന്ന ജ്യേഷ്ഠൻ, ആ തണലിൽ ഉത്തരവാദിത്തമില്ലാതെ തന്നിഷ്ടം കാണിച്ചു നടന്ന അനുജനാണ് ചിത്രത്തിലെ പ്രധാന കഥാപാത്രം. ജ്യേഷ്ഠന് ഒരു നാൾ അപകടമരണം സംഭവിക്കുമ്പോൾ കൂട്ടുകുടുംബ ഉത്തരവാദിത്തം അനുജന്റെ ചുമലിലായി. സ്വന്തം കുഞ്ഞുങ്ങളുടെ വിശപ്പകറ്റിയില്ലെങ്കിലും ജ്യേഷ്ഠന്റെ കുഞ്ഞുങ്ങൾ പട്ടിണി കിടക്കാതെ നോക്കിയ അനുജന്റെ കഥ. ഭരത് ഗോപിയാണ് അനുജൻ കഥാപാത്രത്തെ അവതരിപ്പിച്ചത്. ബാലൻ കെ നായർ, ശാരദ, അംബിക തുടങ്ങിയവർ മറ്റ് താരങ്ങൾ. ജോൺ ആലുങ്കലിന്റെ കഥയ്ക്ക് ജോസഫ് മാടപ്പിള്ളി തിരക്കഥയെഴുതി. സംവിധാനം ജേസി. ശ്രീകുമാരൻതമ്പി രചിച്ച് കെ.ജെ ജോയ് സംഗീതം പകർന്ന നാല് പാട്ടുകളുണ്ടായിരുന്നു ചിത്രത്തിൽ. സമ്പാദകൻ: സുനിൽ കെ. ചെറിയാൻ
Read More » -
വിവാദങ്ങൾക്ക് വിട, യോഗി ബാബുവിന്റെ ‘ദാദാ’ ഡിസംബർ 9ന്
ചെന്നൈ: ‘എനി ടൈം മണി’ ഫിലിംസിന്റെ ബാനറില്‍ നിര്‍മ്മിച്ച് യോഗി ബാബു പ്രധാന വേഷത്തില്‍ എത്തുന്ന പുതിയ ചിത്രമാണ് ‘ദാദാ’. ഗിന്നസ്സ് കിഷോറാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നത്. ചിത്രം ഡിസംബര്‍ 9 ന് മൂന്ന് ഭാഷകളിലായി തീയേറ്റര്‍ റിലീസിന് ഒരുങ്ങി. തുടക്കം മുതലേ വിവാദങ്ങള്‍ കൊണ്ട് പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയ ചിത്രമാണിത്. തീര്‍ത്തുമൊരു ക്രൈം ത്രില്ലര്‍ ആയ ചിത്രം തമിഴിന് പുറമേ മലയാളം, കന്നട എന്നീ ഭാഷകളിലും റിലീസ് ചെയ്യും. യോഗി ബാബുവിന് കൂടാതെ നിതിന്‍ സത്യ, ഗായത്രി, മനോബാല, സിങ്കമുത്തു, നാസര്‍ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നു. ആര്‍.എച്ച് അശോക് ആണ് ഛായാഗ്രാഹകന്‍. ഡി.നാഗാര്‍ജുന്‍ എഡിറ്റിങ് നിര്‍വഹിക്കുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം കാര്‍ത്തിക് കൃഷ്ണന്‍. കേരളത്തിലും കര്‍ണാടകയിലും ചിത്രം വിതരണത്തിനെത്തിക്കുന്നത് സാന്‍ഹ ആര്‍ട്ട് റിലീസാണ്.
Read More » -
യൂട്യൂബ് ചാനലുകളുടെ ‘പൊന്നോമന’ ധ്യാൻ ശ്രീനിവാസൻ നായകനാകുന്ന ഫാമിലി ത്രില്ലര്‍ ‘വീകം’; 9ന് തിയറ്ററുകളിലേക്ക്
കുമ്പാരീസ്, സത്യം മാത്രമേ ബോധിപ്പിക്കൂ എന്നീ ചിത്രങ്ങൾക്ക് ശേഷം ധ്യാൻ ശ്രീനിവാസനെ നായകനാക്കി സാഗർ ഹരി രചനയും സംവിധാനവും നിർവഹിക്കുന്ന ത്രില്ലർ ചിത്രം ‘വീക’ത്തിന്റെ റിലീസ് പ്രഖ്യാപിച്ചു. ഡിസംബർ 9ന് ആണ് ചിത്രം തിയറ്ററുകളിലേക്ക് എത്തുന്നത്. തീർത്തുമൊരു പൊലീസ് സ്റ്റോറി പറയുന്ന വീകം അബാം മൂവീസിന്റെ ബാനറില്‍ ഷീലു എബ്രഹാം അവതരിപ്പിച്ച് ഷീലു എബ്രഹാം, എബ്രഹാം മാത്യൂ എന്നിവർ ചേർന്നാണ് നിര്‍മ്മിക്കുന്നത്. ധ്യാന്‍ ശ്രീനിവാസന്‍, ഷീലു എബ്രഹാം, അജു വര്‍ഗീസ്, ദിനേശ് പ്രഭാകര്‍, ജഗദീഷ്, ഡെയിന്‍ ഡേവിസ്, ഡയാന ഹമീദ്, മുത്തുമണി എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ധനേഷ് രവീന്ദ്രനാഥ് ആണ് ചിത്രത്തിനു വേണ്ടി ക്യാമറ കൈകാര്യം ചെയുന്നത്. എഡിറ്റിംഗ്- ഹരീഷ് മോഹൻ, സംഗീതം- വില്യംസ് ഫ്രാൻസിസ്, കലാസാംവിധാനം- പ്രദീപ് എം.വി, പ്രൊജക്റ്റ് ഡിസൈൻ- ജിത്ത് പിരപ്പൻകോഡ്, വസ്ത്രലങ്കാരം- അരുൺ മനോഹർ, മേക്കപ്പ്- അമൽ ചന്ദ്രൻ, ഫിനാൻസ് കൺട്രോളർ- അമീർ കൊച്ചിൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ- സനു സജീവൻ, സൗണ്ട്…
Read More » -
‘നേര’വും ‘പ്രേമ’വും പോലെ ‘ഗോൾഡും’ ഇംപെർഫെക്റ്റാണെന്ന് ചിത്രന്റെ സംവിധായകൻ അൽഫോൺസ് പുത്രൻ
ഏഴ് വർഷത്തിനു ശേഷം അൽഫോൺസ് പുത്രന്റെ സംവിധാനത്തിൽ ഒരു സിനിമ ഇന്ന് എത്തുകയാണ്. ‘പ്രേമം’ എന്ന വൻ ഹിറ്റിനു ശേഷം ‘ഗോൾഡു’മായി അൽഫോൺസ് പുത്രൻ എത്തുമ്പോൾ പൃഥ്വിരാജാണ് നായകൻ എന്നതിനാൽ പ്രതീക്ഷകൾ വർദ്ധിക്കുക സ്വാഭാവികം. പല തവണ റിലീസ് മാറ്റിവെച്ച ചിത്രം പ്രതിബന്ധങ്ങളെല്ലാം മറികടന്നാണ് ഇന്ന് എത്തുന്നത്. ‘നേര’വും ‘പ്രേമ’വും പോലെ ‘ഗോൾഡും’ അപൂർണമായതാണ് എന്നാണ് അൽഫോൺസ് പുത്രൻ പറയുന്നത്. ‘നേര’വും ‘പ്രേമ’വും പോലെ ‘ഗോൾഡും’ ഇംപെർഫെക്റ്റ് ആണ്. അതുകൊണ്ട് മിക്കവാറും നിങ്ങൾക്ക് ഗോൾഡ് ഇഷ്‍ടപ്പെടാൻ സാധ്യത ഉണ്ട്. ‘ഗോൾഡ്’ റിലീസാണ്. കണ്ടതിനുശേഷം ഫ്രീ ആണങ്കിൽ ഇഷ്‍ടപ്പെട്ടാലും ഇഷ്‍ടപ്പെട്ടില്ലെങ്കിലും എന്നോട് നിങ്ങളുടെ ഫീഡ്‍ബാക്ക് തുറന്നുപറയണം. ആദ്യ രംഗത്തിൽ തന്നെ കഥ തുടങ്ങും. ബാക്കി ഞാൻ പറഞ്ഞ് കുളമാക്കുന്നില്ല, ബാക്കി നിങ്ങൾ കണ്ടിട്ട് പറ എന്നുമാണ് അൽഫോൺസ് പുത്രൻ ഫേസ്‍ബുക്കിൽ കുറിച്ചിരിക്കുന്നത്. പൃഥ്വിരാജിനും നയൻതാരയ്‍ക്കും പുറമ അജ്‍മൽ അമീർ, കൃഷ്‍ണ ശങ്കർ, ശബരീഷ് വർമ, വിനയ് ഫോർട്ട്, റോഷൻ മാത്യു, മല്ലിക സുകുമാരൻ,…
Read More » -
അധ്വാനത്തിന്റെ മഹത്വം അനുസ്മരിക്കുന്ന ‘വിയർപ്പിന്റെ വില’ തീയേറ്ററിലെത്തിയത് 60 വർഷം മുമ്പ് ഡിസംബർ 1 ന്
സിനിമ ഓർമ്മ 1962 ഡിസംബർ ഒന്നാം തീയതി പ്രദർശനം ആരംഭിച്ച ചിത്രമാണ് ‘വിയർപ്പിന്റെ വില’. പേര് സൂചിപ്പിക്കുന്നത് പോലെ അധ്വാനത്തിന്റെ മഹത്വമാണ് ഈ ചിത്രം പറഞ്ഞത്. ദുരഭിമാനിയായ കൃഷ്ണക്കുറുപ്പിന്റെ കുടുംബം ക്ഷയിക്കുന്നത് കാണുന്ന മൂത്ത മകൻ ഭാസി പാരമ്പര്യത്തിൽ അഭിരമിച്ച് കഴിയുന്നു. കൂട്ടിന് അഹങ്കാരിയായ ഭാര്യയുമുണ്ട്. ഇളയ മകൻ ഗോപി യാഥാർഥ്യം മനസിലാക്കി ബസ് കണ്ടക്ടർ പണിക്ക് പോകുന്നു. ഇത് തറവാടിന് അപമാനമാണ്. മൂത്ത മകനും ഭാര്യയും പടിയിറങ്ങുന്നു. അവരെ തടയാൻ ചെന്ന അച്ഛൻ വീണ് പരിക്കേൽക്കുന്നു. സാമ്പത്തിക ബുദ്ധിമുട്ടുകൾ ആ കുടുംബത്തെ ജപ്‌തി വരെ കൊണ്ടെത്തിച്ചു. പക്ഷെ ഇളയ മകൻ ഗോപിയുടെ അദ്ധ്വാനം ആ കുടുംബത്തെ കരകേറ്റുന്നു. അത് മനസിലാക്കിയ അച്ഛൻ മകളെ അവൾക്കിഷ്ടമുള്ളയാൾക്ക് വിവാഹം കഴിച്ചു കൊടുക്കുന്നു. കൃഷ്ണക്കുറുപ്പായി തിക്കുറിശ്ശയും മകൻ ഗോപിയായി സത്യനും ഉജ്വല പ്രകടനം കാഴ്ചവച്ച ‘വിയർപ്പിന്റെ വില’യുടെ കഥ നിർമ്മാതാവ് റ്റി ഇ വാസുദേവൻ രചിച്ചു. തിരക്കഥയെഴുതി സംവിധാനം ചെയ്തത് എം കൃഷ്ണൻനായർ. അഭയദേവ്…
Read More » -
പത്മരാജൻ കഥയെ അവലംബമാക്കി ഒരുങ്ങുന്ന ചിത്രം ‘പ്രാവ്’, ടൈറ്റിൽ പോസ്റ്റർ പ്രകാശനം മെഗാ സ്റ്റാർ മമ്മൂട്ടി ഓസ്‌ട്രേലിയയിൽ നിർവഹിച്ചു
കഥകളുടെ ഗന്ധർവ്വൻ പി. പത്മരാജന്റെ ചെറുകഥയെ ആസ്പദമാക്കി നവാസ് അലി രചനയും സംവിധാനവും നിർവഹിക്കുന്ന പുതിയ ചിത്രം ‘പ്രാവി’ന്റെ ടൈറ്റിൽ പോസ്റ്റർ മെഗാസ്റ്റാർ മമ്മൂട്ടി പ്രകാശനം നിർവഹിച്ചു. സെറ്റ് സിനിമയുടെ ബാനറിൽ തകഴി രാജശേഖരൻ ആണ് ചിത്രം നിർമിക്കുന്നത്. ഓസ്‌ട്രേലിയയിലെ ടാസ്മാനിയയിൽ വിനോദസഞ്ചാരത്തിൽ ആയിരുന്ന മെഗാസ്റ്റാർ , ഹൊബാർട്ട് നഗരത്തിലെ ഗ്രാൻഡ് ചാൻസലർ ഹോട്ടലിൽ വച്ചാണ് പോസ്റ്റർ പ്രകാശനം നിർവഹിച്ചത്. ദുൽഖർ സൽമാന്റെ സോഷ്യൽ മീഡിയാ പേജിലൂടെയാണ് ‘പ്രാവി’ന്റെ ടൈറ്റിൽ പോസ്റ്റർ റിലീസ് ചെയ്തത്. നവംബർ 30 ന് ദുൽഖർ സൽമാൻ തന്റെ സോഷ്യൽ മീഡിയ പേജിലൂടെ ടൈറ്റിൽ പോസ്റ്റർ പുറത്തുവിട്ടിരുന്നു. ‘പ്രാവി’ലെ പ്രധാന കഥാപാത്രങ്ങളായി അമിത് ചക്കാലക്കൽ, സാബുമോൻ അബ്ദുസമദ്, മനോജ് കെ.യു, ആദർശ് രാജ, അജയൻ തകഴി, യാമി സോന, നിഷാ സാരംഗ്, ഡിനി ഡാനിയൽ, ടീന സുനിൽ, ഗായത്രി നമ്പ്യാർ, അലീന എന്നിവർ അഭിനയിക്കുന്നു. ‘പ്രാവി’ന്റെ അണിയറപ്രവർത്തകർ ഇവരാണ്. ഛായാഗ്രഹണം : ആന്റണി ജോ, ഗാനരചന…
Read More »