Movie
-
അല്‍ഫോണ്‍സ് പുത്രൻ സംവിധാനം ചെയ്ത പൃഥ്വിരാജ്- നയൻതാര ചിത്രം ‘ഗോള്‍ഡ്’ വൻ പ്രതീക്ഷകളോടെ ഇന്ന് തിയറ്ററുകളിലെത്തി, തരുണ്‍മൂര്‍ത്തിയുടെ ‘സൗദി വെള്ളക്ക’ നാളെ
പ്രേക്ഷകർ വളരെ പ്രതീക്ഷയോടെ കാത്തിരുന്ന അൽഫോൻസ് പുത്രന്റെ ’ഗോൾഡ്’ തിയറ്ററുകളിലെത്തി. നേരം, പ്രേമം എന്നീ ചിത്രങ്ങൾക്ക് ശേഷം ഏഴ് വര്‍ഷത്തെ ഇടവേള കഴിഞ്ഞാണ് അൽഫോൻസ് ’ഗോൾഡ്’ പുറത്തിറക്കുന്നത്. അമ്പത് കോടിയലിധികം പ്രീ റിലീസ് ബിസിനസ് സ്വന്തമാക്കി കഴിഞ്ഞു ‘ഗോള്‍ഡ്.’ വേള്‍ഡ് വൈഡായി 1300കളിലധികം സ്‌ക്രീനുകളില്‍ എത്തുന്ന ചിത്രം പൃഥ്വിരാജിന്റെ ഏറ്റവും വലിയ റിലീസാണ്. ആറായിരത്തിലധികം ഷോകളായിരിക്കും ചിത്രത്തിന് ഒരു ദിവസം ഉണ്ടാകുക. വിവിധ രാജ്യങ്ങളില്‍ ചില സെന്ററുകളില്‍ ആദ്യമായി റിലീസ് ചെയ്യുന്നുവെന്ന പ്രത്യേകതയുമുണ്ട് ‘ഗോൾഡി’ന്. പൃഥ്വിരാജിനും നയൻതാരയ്ക്കും പറമേ അജ്മല്‍ അമീര്‍, കൃഷ്ണ ശങ്കര്‍, ശബരീഷ് വര്‍മ, വിനയ് ഫോര്‍ട്ട്, റോഷന്‍ മാത്യു, മല്ലിക സുകുമാരന്‍, ലാലു അലക്സ്, ജഗദീഷ്, സൈജു കുറുപ്പ്, സുരേഷ് കൃഷ്ണ, ശാന്തി കൃഷ്ണ, പ്രേം കുമാര്‍ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നു. അല്‍ഫോണ്‍സ് പുത്രന്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും എഴുതുന്നത്. രാജേഷ് മുരുഗേശനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. ശബരീഷ് വര്‍മയാണ് ചിത്രത്തിന്റെ ഗാനരചയിതാവ്. ഓപ്പറേഷന്‍ ജാവ…
Read More » -
ആശ ശരത്തും മകൾ ഉത്തര ശരത്തും പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്ന ‘ഖെദ്ദ’ നാളെ തീയേറ്ററുകളിലേയ്ക്ക്
ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കെ വി അബ്ദുള്‍ നാസര്‍ നിര്‍മ്മിച്ച് ആശ ശരത്ത് പ്രധാന വേഷത്തിലെത്തുന്ന ഖെദ്ദ തീയേറ്ററുകളിലേക്ക്. ഡിസംബര്‍ 2 ന് ചിത്രം തിയേറ്ററുകളില്‍ എത്തും. ആശ ശരത്തും മകള്‍ ഉത്തര ശരത്തും പ്രധാന വേഷങ്ങളില്‍ എത്തുന്ന സിനിമയെന്ന നിലയില്‍ നേരത്തെ തന്നെ ശ്രദ്ധ നേടിയ സിനിമ ആയിരുന്നു ഖെദ്ദ. ഒരു സമ്പൂർണ കുടുംബ ചിത്രമായാണ് ഖെദ്ദയെ ഒരുക്കിയിരിക്കുന്നതെന്ന് സിനിമയുടെ പുറത്തിറങ്ങിയ ട്രൈലെറില്‍ നിന്നും ഗാനത്തില്‍ നിന്നും മനസിലാക്കാന്‍ കഴിയും. അമ്മ- മകള്‍, ഭാര്യ- ഭര്‍തൃ ബന്ധങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്നതാണ് സിനിമയുടെ കഥയുതിരക്കഥയും. ആശ ശരത്തിനും ഉത്തരക്കും പുറമെ സുദേവ് നായര്‍, സുധീര്‍ കരമന, ജോളി ചിറയത്ത്, സരയു എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളില്‍ എത്തുന്നു. മനോജ് കാനയാണ് സിനിമയുടെ സംവിധായകന്‍. തിരക്കഥയും അദ്ദേഹത്തിന്റെത് തന്നെ. പ്രതാപ് പി നായര്‍ കാമറ കൈകാര്യം ചെയ്യുന്നു. ബിജിപാലിന്റേതാണ് ആണ് പശ്ചാത്തല സംഗീതം. ശ്രീവത്സന്‍ ജെ മേനോനാണ് സംഗീതം ഒരുക്കുന്നത്. ഗാനങ്ങൾ-മനോജ് കുറൂർ.…
Read More » -
ആയുഷ്‍മാൻ ഖുറാനയുടെ ‘ആൻ ആക്ഷൻ ഹീറോ’ ഡിസംബർ രണ്ടിന് തിയറ്ററുകളിൽ; സെൻസറിംഗ് വിവരങ്ങൾ പുറത്ത്
ആയുഷ്‍മാൻ ഖുറാന നായകനാകുന്ന പുതിയ ചിത്രമാണ് ‘ആൻ ആക്ഷൻ ഹീറോ’. അനിരുരുദ്ധ് അയ്യർ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇതുവരെ ആയുഷ്‍മാൻ ഖുറാന അവതരിപ്പിക്കാത്ത തരത്തിലുള്ളതാണ് ‘ ആൻ ആക്ഷൻ ഹീറോ’യിലെ കഥാപാത്രം എന്നാണ് റിപ്പോർട്ടുകൾ. ആയുഷ്‍മാൻ ഖുറാന ചിത്രത്തിന്റെ സെൻസർ വിവരങ്ങൾ പുറത്തുവിട്ടിരിക്കുകയാണ്. ‘ആൻ ആക്ഷൻ ഹീറോ’യ്‍ക്ക് യുഎ സർട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. 132 മിനുട്ടുള്ള ചിത്രം ‘ആൻ ആക്ഷൻ ഹീറോ’ ഡിസംബർ രണ്ടിനാണ് റിലീസ് ചെയ്യുക. തിയറ്ററുകളിൽ തന്നെയാണ് റിലീസ് ചെയ്യുക. #Xclusiv… 'AN ACTION HERO' RUN TIME… #AnActionHero certified 'UA' by #CBFC on 30 Nov 2022. Duration: 132.00 min:sec [2 hours, 12 min, 00 sec]. #India⭐ Theatrical release date: 2 Dec 2022. pic.twitter.com/K6mTQ6BVja — taran adarsh (@taran_adarsh) November 30, 2022 ‘ആൻ ആക്ഷൻ ഹീറോ’ വിതരണം ആമിർ ഖാൻ പ്രൊഡക്ഷൻസ് സ്വന്തമാക്കിയപ്പോൾ സ്‍ട്രീമിംഗ്…
Read More » -
അജയ് ദേവ്‍ഗൺ നായകനായ ‘ദൃശ്യം 2’ വൻ ഹിറ്റിലേക്ക്, ഇന്ത്യയിലെ കളക്ഷൻ റിപ്പോർട്ട്
അജയ് ദേവ്‍ഗൺ നായകനായ ചിത്രം ‘ദൃശ്യം 2’ വൻ ഹിറ്റിലേക്ക്. മോഹൻലാലിന്റെ സൂപ്പർഹിറ്റ് ചിത്രം ‘ദൃശ്യം 2’വാണ് ബോളിവുഡ് റീമേക്ക് ചെയ്‍ത് എത്തിയിരിക്കുന്നത്. മികച്ച പ്രതികരണം തന്നെയാണ് ചിത്രത്തിന് തിയറ്ററുകളിൽ നിന്ന് ലഭിക്കുന്നത്. അജയ് ദേവ്‍ഗൺ ചിത്രത്തിന്റെ പുതിയ കളക്ഷൻ റിപ്പോർട്ട് പുറത്തുവിട്ടിരിക്കുകയാണ്. ‘ദൃശ്യം 2’ എന്ന ചിത്രം ആദ്യ ആഴ്‍ച ഇന്ത്യയിൽ നിന്ന് മാത്രമായി 154.49 കോടി ഇതുവരെയായി നേടിയിരിക്കുകയാണ്. ‘വിജയ് സാൽഗോൻകറായി’ ചിത്രത്തിൽ അജയ് ദേവ്‍ഗൺ അഭിനയിക്കുമ്പോൾ നായികയായി ശ്രിയ ശരണും മറ്റ് പ്രധാന കഥാപാത്രങ്ങളായി തബു, ഇഷിത ദത്ത, മൃണാൾ യാദവ്, രജത് കപൂർ, അക്ഷയ് ഖന്ന തുടങ്ങിയവരും എത്തിയിരിക്കുന്നു. സുധീർ കെ ചൗധരിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിർവഹിക്കുന്നു. മലയാളം പോലെ ബോളിവുഡിലും വൻ ഹിറ്റാകുമെന്ന പ്രതീക്ഷകൾ നിറവേറ്റിയ ‘ദൃശ്യം 2’വിന്റെ സംഗീത സംവിധായകൻ ദേവി ശ്രീ പ്രസാദ് ആണ്. #Drishyam2 is displaying strong legs at the #BO… Should hit ₹ 175…
Read More » -
അപര്‍ണ ബാലമുരളി നായികയായ തമിഴ് ചിത്ര ‘നിതം ഒരു വാനം’ ഒടിടിയിലേയ്ക്ക്; സ്‍ട്രീമിങ് നെറ്റ്‍ഫ്ലിക്സില്‍ ഡിസംബര്‍ രണ്ട് മുതൽ
അപര്‍ണ ബാലമുരളി നായികയായ തമിഴ് ചിത്രമാണ് ‘നിതം ഒരു വാനം’. അശോക് സെല്‍വൻ നായകനാകുന്ന ചിത്രം നവംബര്‍ നാലിനാണ് റിലീസ് ചെയ്‍തത്. മോശമല്ലാത്ത പ്രതികരണമാണ് ചിത്രത്തിന് തിയറ്ററുകളില്‍ നിന്ന് ലഭിച്ചത്. ‘നിതം ഒരു വാന’ത്തിന്റെ ഒടിടി റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ്. ‘നിതം ഒരു വാനം’ നെറ്റ്‍ഫ്ലിക്സില്‍ ഡിസംബര്‍ രണ്ട് മുതലാണ് സ്‍ട്രീം ചെയ്യുക. ശിവാത്മീക, റിതു വര്‍മ എന്നീ നായികമാരും ചിത്രത്തിലുണ്ട്. ര കാര്‍ത്തിക് ആണ് സംവിധാനം ചെയ്യുന്നത്. ഗോപി സുന്ദര്‍ ആണ് സംഗീത സംവിധാനം. Oru kadhai-kul sila pala kadhaigal. Nitham Oru Vaanam, coming to Netflix on 2nd December. pic.twitter.com/bTHjM2U26e — Netflix India South (@Netflix_INSouth) November 29, 2022 അപര്‍ണാ ബാലമുരളിയുടേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്‍ത മലയാള ചിത്രം ‘ഇനി ഉത്തരം’ ആണ്. ഏറെ അഭിനയപ്രാധാന്യമുള്ള കഥാപാത്രമായിരുന്നു ചിത്രത്തില്‍ അപര്‍ണാ ബാലമുരളിക്ക്. സുധീഷ് രാമചന്ദ്രനാണ് ചിത്രം സംവിധാനം ചെയ്‍തത്. ഹരീഷ് ഉത്തമൻ,…
Read More » -
ഇളയദളപതിയുടെ ‘വരിശി’ന്റെ പുതിയ പോസ്റ്റർ പുറത്തുവിട്ടു
വിജയ് നായകനാകുന്ന ചിത്രം ‘വരിശി’നായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകർ. വംശി പൈഡിപ്പള്ളിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ അപ്‍ഡേറ്റുകൾക്കെല്ലാം ഓൺലൈനിൽ വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. വിജയ് നായകനാകുന്ന ചിത്രത്തിന്റെ പുതിയൊരു പോസ്റ്റർ പുറത്തുവിട്ടതും ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ. എസ് തമന്റെ സംഗീത സംവിധാനത്തിൽ വിജയ് തന്നെ ആലപിച്ച ഗാനം അടുത്തിടെ ചിത്രത്തിലേതായി ഹിറ്റായിരുന്നു. രശ്‍മിക മന്ദാനയാണ് ചിത്രത്തിലെ നായിക. കാർത്തിക് പളനിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിർവഹിക്കുന്നത്. പ്രവീൺ കെ എൽ ചിത്രസംയോജനം നിർവഹിക്കുന്ന ചിത്രം പൊങ്കൽ റിലീസായിട്ടായിരിക്കും തിയറ്ററുകളിൽ എത്തുക. Gear up for #VarisuPongal Worldwide Pongal Release! The Boss Returns! #Varisu #VarisuHoardings #Thalapathy @actorvijay @SVC_official @directorvamshi @iamRashmika @MusicThaman @AlwaysJani @TSeries pic.twitter.com/JCn18hmRTP — Ramesh Bala (@rameshlaus) November 30, 2022 മഹേഷ് ബാബു നായകനായ ‘മഹർഷി’ എന്ന ചിത്രത്തിലൂടെ മികച്ച ജനപ്രിയ ചിത്രത്തിനുള്ള 2019ലെ ദേശീയ അവാർഡ് നേടിയ സംവിധായകനാണ് വരിശ്’ ഒരുക്കുന്ന…
Read More » -
തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ‘സൗദി വെള്ളക്ക’യുടെ ട്രെയിലർ പുറത്തു
തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ‘സൗദി വെള്ളക്ക’യുടെ ട്രെയിലർ പുറത്തുവിട്ടു. ഇന്നത്തെ സാമൂഹിക- രാഷ്ട്രീയ പശ്ചാത്തലത്തിൽ പറയുന്നൊരു കഥയാണ് ചിത്രമെന്നാണ് ട്രെയിലർ നൽകുന്ന സൂചന. ചിത്രം ഡിസംബർ രണ്ടിന് തിയറ്ററുകളിൽ എത്തും. ഉർവ്വശി തിയറ്റേഴ്സിൻറെ ബാനറിൽ സന്ദീപ് സേനൻ ആണ് നിർമ്മാണം. തൊണ്ടിമുതലും ദൃക്സാക്ഷിയും, സത്യം പറഞ്ഞാൽ വിശ്വസിക്കുമോ എന്നീ ചിത്രങ്ങൾക്കു ശേഷം ഉർവ്വശി തിയറ്റേഴ്സിൻറെ ബാനറിൽ എത്തുന്ന ചിത്രമാണിത്. ഓപ്പറേഷൻ ജാവ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം തരുൺമൂർത്തി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് സൗദി വെള്ളക്ക. ലുക്മാൻ അവറാൻ, ദേവി വർമ്മ, സിദ്ധാർഥ് ശിവ, ബിനു പപ്പു, സുജിത്ത് ശങ്കർ, ഗോകുലൻ, ശ്രിന്ധ, റിയ സെയ്റ, ധന്യ അനന്യ എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. മനു അങ്കിൾ എന്ന ചിത്രത്തിലെ ലോതർ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച കുര്യൻ ചാക്കോ ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഹരീന്ദ്രനാണ് സഹനിർമ്മാണം. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ സംഗീത് സേനൻ, ഛായാഗ്രഹണം ശരൺ വേലായുധൻ, എഡിറ്റിംഗ് നിഷാദ് യൂസഫ്,…
Read More » -
അശ്വിൻ ശരവണന്റെ സംവിധാനത്തിൽ ഇടവേളകളില്ലാതെ നയൻതാര ചിത്രം, ‘കണക്റ്റി’ന് യുഎ സർട്ടിഫിക്കറ്റ്
നയൻതാര നായികയാകുന്ന ചിത്രമാണ് കണക്റ്റ്. അശ്വിൻ ശരവണനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അശ്വിൻ ശരവണൻ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നതും. ഇടവേളകളില്ലായെന്ന പ്രത്യേകതയുള്ള ചിത്രത്തിന്റെ സെൻസറിംഗ് കഴിഞ്ഞിരിക്കുന്നുവെന്നതാണ് പുതിയ വാർത്ത. നയൻതാര നായികയായ ചിത്രം ‘മായ’യിലൂടെയാണ് അശ്വിൻ ശരവണൻ സംവിധായകനാകുന്നത്. തപ്‍സിയെ നായികയാക്കിയിട്ടുള്ള ചിത്രമായ ‘ഗെയിം ഓവറും’ അശ്വിൻ ശരവണിന്റേതായി എത്തി. നിരൂപകപ്രശംസയും പ്രേക്ഷകപ്രീതിയും നേടിയ ചിത്രങ്ങളായി മായ’യും ‘ഗെയിം ഓവറും’. അശ്വിൻ ശരവണിന്റെ പുതിയ ചിത്രത്തിൽ നയൻതാരയ്‍ക്ക് ഒപ്പം അനുപം ഖേർ, സത്യരാജ് എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. വിഘ്‍നേശ് ശിവന്റേയും നയൻതാരയുടെയും നിർമാണ കമ്പനിയായ റൗഡി പിക്ചേഴ്‍സാണ് ‘കണക്റ്റ്’ നിർമിക്കുന്നത്. ആരാധകർ കാത്തിരിക്കുന്ന ചിത്രമായ ‘കണക്റ്റിന്റെ ദൈർഘ്യം 99 മിനിട്ടാണ്. അശ്വിൻ ശരവണിന്റെ ചിത്രത്തിന് യുഎ സർട്ടിഫിക്കറ്റാണ് ലഭിച്ചത്. https://twitter.com/Rowdy_Pictures/status/1597886525806870529?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1597886525806870529%7Ctwgr%5Eb3a0306840f06a1f580b2077ee80cd2aae33adb6%7Ctwcon%5Es1_c10&ref_url=https%3A%2F%2Fstatic.asianetnews.com%2Ftwitter-iframe%2Fshow.html%3Furl%3Dhttps%3A%2F%2Ftwitter.com%2FRowdy_Pictures%2Fstatus%2F1597886525806870529%3Fref_src%3Dtwsrc5Etfw നയൻതാരയും വിഘ്‍നേശ് ശിവനും അടുത്തിടെ ഇരട്ടക്കുട്ടികൾ ജനിച്ചത് ആരാധകർ ആഘോഷമാക്കിയിരുന്നു. വാടക ഗർഭപാത്രത്തിലൂടെയായിരുന്നു കുഞ്ഞുങ്ങൾ ജനിച്ചത്. ‘ഞങ്ങളുടെ ഉയിരിനും ഉലകത്തിനും നിങ്ങളുടെ എല്ലാ അനുഗ്രഹങ്ങളും വേണം’ എന്നായിരുന്നു…
Read More » -
ആക്ഷൻ ഹീറോയിൽനിന്ന് കുടുംബ നായകനിലേക്ക്… പെപ്പെയുടെ ‘ഓ മേരി ലൈല’ ക്രിസ്മസ് റിലീസ്; തിയതി പ്രഖ്യാപിച്ചു
ആൻറണി വർഗീസ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ‘ഓ മേരി ലൈല’യുടെ റിലീസ് തിയതി പ്രഖ്യാപിച്ചു. ഡിസംബർ 23ന് ക്രിസ്മസ് റിലീസായാണ് ചിത്രം പ്രേക്ഷകർക്ക് മുന്നിലെത്തുക. ആന്റണി വർഗീസ് തന്നെയാണ് ചിത്രത്തിന്റെ റിലീസ് വിവരം ആരാധകർക്കായി പങ്കുവച്ചിരിക്കുന്നത്. ലൈലാസുരൻ എന്ന കോളേജ് വിദ്യാർത്ഥിയുടെ വേഷത്തിലാണ് ആന്റണി വർഗീസ് ചിത്രത്തിലെത്തുന്നത്. നവാഗതനായ അഭിഷേക് കെ എസ് ആണ് ‘ഓ മേരി ലൈല’ സംവിധാനം ചെയ്യുന്നത്. ആന്റണിയുടെ സഹപാഠി കൂടിയാണ് അഭിഷേക്. അനുരാജ് ഒ ബിയുടേതാണ് തിരക്കഥ. ഡോ. പോൾസ് എൻറർടെയ്ൻമെൻറിൻറെ ബാനറിൽ ഡോ. പോൾ വർഗീസ് ആണ് നിർമ്മാണം. ഛായാഗ്രഹണം ബബ്ലു അജു, എഡിറ്റിംഗ് കിരൺ ദാസ്, സംഗീതം അങ്കിത് മേനോൻ, വരികൾ ശബരീഷ് വർമ്മ, വിനായക് ശശികുമാർ, കലാസംവിധാനം സജി ജോസഫ്, അഭിഷേക് കെ എസും അനുരാജ് ഒ ബിയും ചേർന്നാണ് ചിത്രത്തിൻറെ കഥ എഴുതിയിരിക്കുന്നത്. ആന്റണിക്കൊപ്പം സോന ഒലിക്കൽ, നന്ദന രാജൻ, ശബരീഷ് വർമ്മ, അൽത്താഫ് സലീം, ബാലചന്ദ്രൻ ചുള്ളിക്കാട്, സെന്തിൽ…
Read More » -
മെഗാ പവർ സ്റ്റാർ രാം ചരൺ നായകനാവുന്ന പുതിയ പാൻ ഇന്ത്യൻ ചിത്രം പ്രഖ്യാപിച്ചു
മെഗാ പവർ സ്റ്റാർ രാം ചരൺ നായകനാവുന്ന പുതിയ പാൻ ഇന്ത്യൻ ചിത്രം പ്രഖ്യാപിച്ചു. ബുച്ചി ബാബു സന സംവിധാനം ചെയ്യുന്ന ചിത്രം വൃദ്ധി സിനിമാസ്, മൈത്രി മൂവി മേക്കേഴ്സ്, സുകുമാർ റൈറ്റിംഗ്സ് എന്നിവയുടെ ബാനറിൽ വെങ്കട സതീഷ് കിലാരു ആണ് നിർമ്മിക്കുന്നത്. പാൻ ഇന്ത്യൻ ചിത്രമായി ഒരുങ്ങുന്ന ചിത്രത്തിന്റെ പേര് അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടില്ല. ആർആർആർ എന്ന വമ്പൻ വിജയത്തിലൂടെ ബ്ലോക്ക്ബസ്റ്റർ നേടിയ രാം ചരൺ നിലവിൽ ശങ്കർ ഒരുക്കുന്ന പുതിയ ബിഗ് ബഡ്ജറ്റ് ചിത്രത്തിൽ അഭിനയിച്ചു കൊണ്ടിരിക്കയാണ്. പ്രമുഖ പ്രൊഡക്ഷൻ ഹൗസായ മൈത്രി മൂവി മേക്കേഴ്‌സ് അവതരിപ്പിക്കുന്ന ചിത്രത്തിലെ മറ്റ് അണിയറ പ്രവർത്തകരെ വരും ദിവസങ്ങളിൽ പ്രഖ്യാപിക്കും. ഒരു സ്പോർട്സ് ഡ്രാമയായിട്ടാണ് ചിത്രം ഒരുങ്ങുന്നതെന്നാണ് സൂചന. പി.ആർ.ഒ ആതിര ദിൽജിത്ത്. രാജമൗലി സംവിധാനം ചെയ്ത ആർ ആർ ആർ ആണ് രാം ചരണിന്റേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. മാർച്ച് 25നാണ് ആർആർആർ പ്രേക്ഷകർക്ക് മുന്നിലെത്തിയത്. ബാഹുബലി ഫ്രാഞ്ചൈസിക്കു ശേഷം…
Read More »