Movie
തന്തോന്നിയായ അനുജന് മാനസാന്തരം സംഭവിച്ച കഥ: ‘നിഴൽ മൂടിയ നിറങ്ങൾ’
‘സിനിമ ഓർമ്മ
1983 ഡിസംബർ രണ്ടിന് റിലീസ് ചെയ്‌ത ചിത്രമാണ് ‘നിഴൽ മൂടിയ നിറങ്ങൾ.’ കുടുംബം നോക്കുന്ന ജ്യേഷ്ഠൻ, ആ തണലിൽ ഉത്തരവാദിത്തമില്ലാതെ തന്നിഷ്ടം കാണിച്ചു നടന്ന അനുജനാണ് ചിത്രത്തിലെ പ്രധാന കഥാപാത്രം. ജ്യേഷ്ഠന് ഒരു നാൾ അപകടമരണം സംഭവിക്കുമ്പോൾ കൂട്ടുകുടുംബ ഉത്തരവാദിത്തം അനുജന്റെ ചുമലിലായി. സ്വന്തം കുഞ്ഞുങ്ങളുടെ വിശപ്പകറ്റിയില്ലെങ്കിലും ജ്യേഷ്ഠന്റെ കുഞ്ഞുങ്ങൾ പട്ടിണി കിടക്കാതെ നോക്കിയ അനുജന്റെ കഥ. ഭരത് ഗോപിയാണ് അനുജൻ കഥാപാത്രത്തെ അവതരിപ്പിച്ചത്. ബാലൻ കെ നായർ, ശാരദ, അംബിക തുടങ്ങിയവർ മറ്റ് താരങ്ങൾ.
ജോൺ ആലുങ്കലിന്റെ കഥയ്ക്ക് ജോസഫ് മാടപ്പിള്ളി തിരക്കഥയെഴുതി. സംവിധാനം ജേസി. ശ്രീകുമാരൻതമ്പി രചിച്ച് കെ.ജെ ജോയ് സംഗീതം പകർന്ന നാല് പാട്ടുകളുണ്ടായിരുന്നു ചിത്രത്തിൽ.
സമ്പാദകൻ: സുനിൽ കെ. ചെറിയാൻ