Movie

  • ‘ഛത്രപതി ശിവജി’യെ ഇറക്കി തിരിച്ചുവരവിന് ഒരുങ്ങി ബോളിവുഡ്; കരകയറാനാകുമോ ?

    കോവിഡ് കാലം ലോകമാകെ വലിയ ക്ഷീണമേല്‍പ്പിച്ച മേഖലകളില്‍ ഒന്ന് സിനിമാ വ്യവസായമായിരുന്നു. മലയാളം ഉള്‍പ്പടെയുള്ള സിനിമകള്‍ ഒടിടി റിലീസുകളിലൂടെ ഇന്റസ്ട്രിയില്‍ പിടിച്ചു നിന്നു. മഹാമാരിക്കാലം ഏല്‍പ്പിച്ച വലിയ ആഘാതത്തില്‍ നിന്ന് വിവിധ ഭാഷാ ചിത്രങ്ങള്‍ കരകയറി ബഹുദൂരം മുന്നിലെത്തിയിട്ടും അതിനു കഴിയാത്ത ഒരു മേഖല ബോളിവുഡ് മാത്രമായിരുന്നു. ബിഗ് ബജറ്റ്, മുന്‍നിര നായക ചിത്രങ്ങള്‍ ഉള്‍പ്പടെയുള്ളവയ്ക്ക് വന്‍ പരാജയമാണ് ബോക്‌സ് ഓഫീസില്‍ നേരിടേണ്ടി വന്നത്. എന്നാല്‍ ദൃശ്യം 2 വിന്റെ ഹിന്ദി പതിപ്പ് എത്തിയതോടെ ബോളിവുഡിന് വന്‍ ആശ്വാസമായി. തിരിച്ചുവരവിന് ഒരുങ്ങുന്ന ബോളിവുഡിലെ പുതിയ ചര്‍ച്ചാ വിഷയം അക്ഷയ് കുമാര്‍ നായകനായി എത്തുന്ന ‘വേദാന്ത് മറാത്തേ വീര്‍ ദൗദലേ സാത്ത്’ എന്ന ചിത്രമാണ്.   View this post on Instagram   A post shared by Akshay Kumar (@akshaykumar)   അക്ഷയ് കുമാര്‍ വീണ്ടും ചരിത്ര കഥാപാത്രമായി വെള്ളിത്തിരയിലെത്തുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്.…

    Read More »
  • കുഞ്ചാക്കോ ബോബൻ- മമ്ത കുൽക്കർണി ചിത്രം ‘ചന്ദാമാമ’ തിയേറ്ററിലെത്തിയിട്ട് ഇന്ന് 23 വർഷം

    ‘ചന്ദാമാമ’ റിലീസ് ചെയ്‌തത് 1999 ഡിസംബർ ഏഴാം തീയതിയാണ്. കുഞ്ചാക്കോ ബോബൻ നായകനായ ഈ ചിത്രം ഹിന്ദി നടി മമ്ത കുൽക്കർണിയുടെ ഐറ്റം ഡാൻസ് ഉള്ള സിനിമ എന്ന നിലയിൽ പരക്കെ പബ്ലിസിറ്റി നേടിയിരുന്നു. ഉണ്ണിമേനോനും സുജാതയും ചേർന്ന് പാടിയ ‘റോജാപ്പൂ കവിളത്ത്’ എന്ന് തുടങ്ങുന്ന ഗാനത്തിലായിരുന്നു കുഞ്ചാക്കോ ബോബനുമൊത്ത് മമ്ത ആടിയത്. ഹോളിവുഡിൽ തകർത്തോടുകയും രണ്ടാം ഭാഗമുണ്ടാവുകയും ചെയ്‌ത ‘വീക്കെൻഡ് അറ്റ് ബെർണീസ്’ എന്ന ചിത്രത്തെ അവലംബിച്ചായിരുന്നു സംവിധായകൻ മുരളീകൃഷ്ണൻ ‘ചന്ദാമാമ’ ഒരുക്കിയത്. സംവിധായകന്റെ കഥയ്ക്ക് രാജൻ കിരിയത്ത് തിരക്കഥയെഴുതി. കുഞ്ചാക്കോ ബോബനൊപ്പം സുധീഷ്, കലാഭവൻ നവാസ് എന്നിവരും ഒരു സുഹൃദ് സംഘമായി വേഷമിട്ടു. മൂവരുടെ ബോസ് ഈപ്പച്ചനെ (ജഗതി ശ്രീകുമാർ) കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുന്നു. ഈപ്പച്ചൻ മരിച്ചിട്ടില്ലെന്ന് വരുത്തിത്തീർക്കാൻ മൂവർ സംഘം നടത്തുന്ന ശ്രമങ്ങളുടെ കഥയാണ് ‘ചന്ദാമാമ’. കൈതപ്രം-ഔസേപ്പച്ചൻ ടീം ഒരുക്കിയ പാട്ടുകളിൽ ‘ചന്ദാമാമ’, ‘ചിരിയൂഞ്ഞാൽ കൊമ്പിൽ ചാഞ്ചാടി മാനത്തെ പൂത്താരം’ എന്നീ ഗാനങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടു.

    Read More »
  • ‘വിജയിസ’ത്തിന്റെ 30 വര്‍ഷങ്ങള്‍; ഇളയദളപതിയുടെ സിനിമാ ജീവിതം ആഘോഷിച്ച് ‘മക്കള്‍’

    ചെന്നൈ: വെള്ളിത്തിരയില്‍ വിജയ് എന്ന പ്രതിഭാസം അവതരിച്ചിട്ട് 30 വര്‍ഷമാവുകയാണ്. ഈയവസരത്തില്‍ തമിഴ്‌നാടിന്റെ വിവിധ ഭാഗങ്ങളില്‍ ആരാധകര്‍ പലവിധ ആഘോഷങ്ങള്‍ നടത്തിവരികയാണ്. വിജയ് ആരാധകരുടെ ചാരിറ്റി സംഘടനയായ ‘വിജയ് മക്കള്‍ ഇയക്കം’ നടത്തിയ ഒരു പ്രവൃത്തി വാര്‍ത്തകളില്‍ ഇടംപിടിക്കുകയാണ്. വിജയ് സിനിമയില്‍ 30 വര്‍ഷം പൂര്‍ത്തിയാക്കുന്നതിന്റെ ഭാഗമായി 30 നവജാത ശിശുക്കള്‍ക്ക് സംഘടന സ്വര്‍ണമോതിരങ്ങളും വസ്ത്രങ്ങളും സമ്മാനിച്ചു. അഡയാര്‍ സര്‍ക്കാര്‍ മറ്റേണിറ്റി ആശുപത്രിയിലായിരുന്നു ഇത് നടന്നത്. സമാനരീതിയില്‍ നേരത്തേ ക്രോംപേട്ട് സര്‍ക്കാര്‍ ആശുപത്രിയില്‍ 20 നവജാത ശിശുക്കള്‍ക്ക് വിജയ് ആരാധകര്‍ ചേര്‍ന്ന് സ്വര്‍ണമോതിരം നല്‍കിയിരുന്നു. വംശി പൈഡിപ്പിള്ളി സംവിധാനം ചെയ്യുന്ന വാരിസ് ആണ് വിജയ് നായകനായി റിലീസിന് തയ്യാറെടുക്കുന്ന ചിത്രം. പൊങ്കല്‍ റിലീസായി 2023 ജനുവരിയിലെത്തുന്ന ചിത്രത്തിന്റെ ഓരോ അപ്‌ഡേറ്റും ആരാധകര്‍ ആവേശത്തോടെയാണ് സ്വീകരിക്കുന്നത്. കഴിഞ്ഞദിവസം പുറത്തുവന്ന തീ ദളപതി എന്ന ഗാനം യൂട്യൂബില്‍ 1.30 കോടി കാഴ്ചക്കാരും കടന്ന് കുതിക്കുകയാണ്. ചിത്രത്തിലേതായി ആദ്യമിറങ്ങിയ ‘രഞ്ജിതമേ’ എന്ന വിജയ് ആലപിച്ച ഗാനം…

    Read More »
  • പാപ്പനംകോട് ലക്ഷ്മണൻ, മലയാളത്തിലെ കൊമേഴ്സിൽ സിനിമയുടെ തലതൊട്ടപ്പൻ

    സിനിമ ഓർമ്മ മലയാളത്തിലെ കൊമേഴ്സിൽ സിനിമയുടെ തലതൊട്ടപ്പൻ എന്ന് വിശേഷിപ്പിക്കാവുന്ന നാമമാണ് പാപ്പനംകോട് ലക്ഷ്മണൻ. അദ്ദേഹം കഥയും തിരക്കഥയും രചിച്ച 100 ഓളം ചിത്രങ്ങളിൽ ഭൂരിഭാഗവും സൂപ്പർഹിറ്റുകളായിരുന്നു. എഴുതിയ 90ലധികം ഗാനങ്ങളിൽ പലതും ഇന്നും മലയാളിയുടെ നാവിൻ തുമ്പിൽ തത്തിക്കളിക്കുന്നുണ്ട്. പക്ഷേ എങ്ങനെയോ പാപ്പനംകോട് ലക്ഷ്മണൻ മലയാള സിനിമയുടെ ചരിത്രത്തിൽ നിന്നും വിസ്മൃതനായി പോവുകയും ചെയ്തു. കലാനിലയം നാടക വേദിയിലൂടെയാണ് അദ്ദേഹം കലാരംഗത്തേക്ക് കടന്ന് വരുന്നത്. ദക്ഷിണാമൂർത്തി ഈണം പകർന്ന് പാപ്പനംകോട് ലക്ഷ്മണൻ രചിച്ച ‘സൽക്കലാ ദേവിതൻ ശില്പഗോപുരങ്ങളെ’ എന്ന കലാനിലയം നാടകങ്ങളുടെ അവതരണ ഗാനം ഒരു കാലഘട്ടം മുഴുവൻ കേരളത്തിൽ അലയടിച്ചു. (ഈ ഗാനം പിന്നീട് ഇന്ദുലേഖ എന്ന ചിത്രത്തിലും ഉൾപ്പെടുത്തി.) കലാനിലയം നാടകങ്ങളിൽ ഹാസ്യ നടനായും ലക്ഷ്മണൻ തിളങ്ങി. 1976 മേരിലാൻഡിന്റെ ‘ഉദ്യാനലക്ഷ്മി’ എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹത്തിൻ്റെ സിനിമാപ്രവേശനം. പിന്നീട് പിക്പോക്കറ്റ് കായംകുളം കൊച്ചുണ്ണിയുടെ മകൻ മിനിമോൾ അങ്ങനെ പ്രേക്ഷകരെ ഇളക്കിമറിച്ച എത്രയോ ചിത്രങ്ങൾ. ജയൻ നായകനായ ജോഷി…

    Read More »
  • ആനയും മനുഷ്യനും തമ്മിലുള്ള സ്നേഹബന്ധം എടുത്തു കാട്ടിയ ‘അടിവേരുകൾ’ ഇറങ്ങിയത് ഡിസംബർ 5ന്

    സിനിമ ഓർമ്മ 1986 ഡിസംബർ അഞ്ചിനാണ് മോഹൻലാൽ- കാർത്തിക ചിത്രമായ ‘അടിവേരുകൾ’ റിലീസ് ചെയ്‌തത്‌. മോഹൻലാൽ ചിത്രങ്ങളായ ദൗത്യം, സൂര്യഗായത്രി എന്നിവയുടെ സംവിധായകൻ അനിൽ വക്കം ആദ്യമായി സംവിധാനം ചെയ്‌ത ചിത്രമായിരുന്നു അടിവേരുകൾ. പെരുവന്താനം സുകുമാരന്റെ കഥയ്ക്ക് ടി ദാമോദരൻ തിരക്കഥ രചിച്ചു. നിർമ്മാണം സെഞ്ച്വറി ഫിലിംസിനൊപ്പം മോഹൻലാലിൻ്റെ നിർമ്മാണ കമ്പനിയായിരുന്ന ചിയേഴ്‌സ് ആയിരുന്നു. ചിയേഴ്‌സ് തുടർന്ന് ഉണ്ണികളേ ഒരു കഥ പറയാം, ആര്യൻ എന്നീ ചിത്രങ്ങളും പങ്കാളിത്തത്തോടെ നിർമ്മിച്ചു. വനനശീകരണം, മരംകടത്ത്, മൃഗവേട്ട എന്നീ സാമൂഹികവിഷയങ്ങൾക്കൊപ്പം ഒരു ആനയും മനുഷ്യനും തമ്മിലുള്ള സ്നേഹബന്ധവും എടുത്തു കാട്ടിയ ചിത്രമായിരുന്നു അടിവേരുകൾ. തെന്മല കാടുകളിൽ ചിത്രീകരണം നടക്കുമ്പോൾ ആനയുടെ ആക്രമണത്തിൽ നിന്ന് മോഹൻലാൽ രക്ഷപെട്ട കഥയൊക്കെ അക്കാലത്ത് വാർത്തയായിരുന്നു. കാട്ടുവള്ളിയിൽ തൂങ്ങി മോഹൻലാൽ ആനയുടെ മുൻപിൽ വന്നിറങ്ങുന്ന ഷോട്ട് ചിത്രീകരിക്കുമ്പോൾ അപ്രതീക്ഷിതമായി ആന തുമ്പിക്കൈ വീശിയതും അടിയേൽക്കാതെ മോഹൻലാൽ തെന്നിമാറുകയും ചെയ്തു. സമ്പാദകൻ: സുനിൽ കെ ചെറിയാൻ

    Read More »
  • ജയറാം- രാജസേനൻ ടീം അണിയിച്ചൊരുക്കിയ ‘കൊട്ടാരം വീട്ടിലെ അപ്പൂട്ടൻ’ പ്രേക്ഷകർക്ക് മുന്നിലെത്തിയിട്ട് ഇന്ന് 24 വർഷം

    സിനിമ ഓർമ്മ രാജസേനൻ സംവിധാനം ചെയ്ത ‘കൊട്ടാരം വീട്ടിലെ അപ്പൂട്ടൻ’ റിലീസ് ചെയ്‌തിട്ട് ഇന്ന് 24 വർഷം പൂർത്തിയായി. ജയറാമിന്റെ കൂടെ കസറിയ ശ്രുതി എന്ന കന്നഡ നടി ഇപ്പോൾ കർണ്ണാടക ബി.ജെ.പി വനിതാവിഭാഗം സെക്രട്ടറിയാണ്. ‘അപ്പൂട്ടന്’ മുൻപ് മമ്മൂട്ടിയോടൊപ്പം ‘ഒരാൾ മാത്രം’ എന്ന സത്യൻ അന്തിക്കാട് ചിത്രത്തിലൂടെ ശ്രദ്ധേയയായിരുന്നു ശ്രുതി. ‘അപ്പൂട്ടനി’ൽ നാട്ടിലെ ഒരു പ്രമാണിയുടെ സാമ്പത്തികസഹായത്താൽ പഠിച്ച് ഡോക്ടറാവുന്ന നിശ്ചയദാർഢ്യമുള്ള സ്ത്രീയുടെ വേഷമായിരുന്നു ശ്രുതിക്ക്. ജയറാം അവതരിപ്പിച്ച സഹായ മനസ്കന്റെ കഥാപാത്രാവിഷ്ക്കാരവും ശ്രദ്ധിക്കപ്പെട്ടു. താൻ കാശ് ചിലവാക്കി പഠിപ്പിച്ച് വലുതാക്കിയവൾ തനിക്ക് വശംവദയാവും എന്ന മിഥ്യാധാരണ വച്ച് പുലർത്തിയിരുന്ന സമ്പന്ന കഥാപാത്രമായിരുന്നു ജയറാം. സി.വി ബാലകൃഷ്ണന്റെ കഥയ്ക്ക് മണി ഷൊർണൂർ തിരക്കഥയും രാജൻ കിഴക്കനേല സംഭാഷണവും രചിച്ചു. ബേണി-ഇഗ്നേഷ്യസുമാരുടെ ഗാനങ്ങളും സൂപ്പർ ഹിറ്റായിരുന്നു. എസ് രമേശൻ നായർ എഴുതിയ ‘ആവണിപ്പൊന്നൂഞ്ഞാൽ’, പന്തളം സുധാകരൻ എഴുതിയ ‘എന്റെ മൗനരാഗമിന്ന് നീയറിഞ്ഞുവോ’, ചിറ്റൂർ ഗോപി രചിച്ച ‘നാലുകെട്ടിൻ അകത്തളത്തിൽ’ എന്നീ ഗാനങ്ങൾ…

    Read More »
  • പൃഥ്വിരാജ് നായകനായ ‘വിലായത്ത് ബുദ്ധ’യുടെ ലൊക്കേഷനില്‍നിന്ന് മടങ്ങിയ ജീപ്പിന് നേരെ കാട്ടാന പാഞ്ഞടുത്തു, കൊക്കയിലേക്കെറിഞ്ഞ വാഹനം പൂര്‍ണമായും തകര്‍ന്നു; ഡ്രൈവര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

      മറയൂര്‍: പൃഥ്വിരാജിനെ നായകനാക്കി ജയന്‍ നമ്പ്യാര്‍ ഒരുക്കുന്ന ‘വിലായത്ത് ബുദ്ധ’യുടെ ലൊക്കേഷനില്‍ നിന്ന് മടങ്ങിയ ജീപ്പിന് നേരെ കാട്ടാനയുടെ ആക്രമണം. ആനമല കടുവ സങ്കേതത്തിനുള്ളിലെ പൊങ്ങനോട ഭാഗത്ത് വെച്ചാണ് കാട്ടാന ജീപ്പ് കുത്തിമറിച്ച് കൊക്കയിലേക്ക് ഇട്ടത്. ജീപ്പ് പൂര്‍ണമായും തകര്‍ന്നു. ഡ്രൈവര്‍ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. സിനിമയുടെ ചിത്രീകരണം നടക്കുന്ന മറയൂരില്‍ നിന്ന് തമിഴ് നാട്ടിലേക്ക് പോവുകയായിരുന്ന ജീപ്പിന് നേരെയാണ് കാട്ടാനയുടെ ആക്രമണം നടന്നത്. റോഡിന്റെ നടുവില്‍ ആന നില്‍ക്കുന്നത് കണ്ട് ഡ്രൈവര്‍ വണ്ടി നിര്‍ത്തിയെങ്കിലും ആന പാഞ്ഞടുത്ത് ആക്രമിച്ചു. ആന വരുന്നത് കണ്ട് ജീപ്പില്‍ നിന്ന് ഇറങ്ങിയോടിയ ഡ്രൈവര്‍ക്ക് കാലില്‍ പരുക്കേറ്റിട്ടുണ്ട്. സൂപ്പർ ഹിറ്റായ ‘അയ്യപ്പനും കോശി’ക്കും ശേഷം സച്ചി സംവിധാനം ചെയ്യാനിരുന്ന ചിത്രം അദ്ദേഹത്തിന്റെ വിയോഗത്തെ തുടര്‍ന്ന് സച്ചിയുടെ ശിഷ്യൻ ജയന്‍ നമ്പ്യാര്‍ സംവിധാനം ചെയ്യുകയായിരുന്നു. ഉര്‍വശി തിയേറ്റേഴ്സിന്റെ ബാനറില്‍ തൊണ്ടിമുതലും ദൃക്‌സാക്ഷിയും, സത്യം പറഞ്ഞാല്‍ വിശ്വസിക്കുവോ, സൗദി വെള്ളക്ക തുടങ്ങിയ ചിത്രങ്ങളുടെ നിര്‍മാതാവായ സന്ദീപ് സേനന്‍ നിര്‍മിക്കുന്ന…

    Read More »
  • ഒരു മനുഷ്യന്റെ താളം തെറ്റിയ മനസിന്റെ സഞ്ചാരം വരച്ചു കാണിക്കുന്ന ‘ജിന്ന്’ റിലീസ് തിയതി പ്ര​ഖ്യാപിച്ചു

    ഏറെ കാലമായി മലയാളികൾ കാത്തിരിക്കുന്ന സിദ്ധാർത്ഥ് ഭരതൻ ചിത്രമാണ്  ‘ജിന്ന്’. സൗബിൻ ഷാഹിർ നായകനായി എത്തുന്ന ചിത്രത്തിന്റേതായി പുറത്തുവന്ന പ്രൊമോഷൻ മെറ്റീരിയലുകൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ പുതിയ റിലീസ് തിയതി പ്രഖ്യാപിച്ചിരിക്കുകയാണ് സിദ്ധാർത്ഥ് ഭരതൻ. ജിന്ന് ഡിസംബർ 30 റിലീസ് ചെയ്യുമാണ് സിദ്ധാർത്ഥ് ഇപ്പോൾ അറിയിച്ചിരിക്കുന്നത്. ഒരു മനുഷ്യന്റെ താളം തെറ്റിയ മനസിന്റെ സഞ്ചാരമാണ് ചിത്രം വരച്ചു കാണിക്കുന്നത്. സൗബിനെ കൂടാതെ ശാന്തി ബാലചന്ദ്രൻ, ഷൈൻ ടോം ചാക്കോ, നിഷാന്ത് സാഗർ, സാബു മോൻ, ലിയോണ ലിഷോയ്, ഷറഫുദ്ദീൻ, കെപിഎസി ലളിത, ജഫാർ ഇടുക്കി തുടങ്ങിയവർ അഭിനയിക്കുന്നു. സമീര്‍ താഹിറിന്‍റെ ‘കലി’യുടെ രചയിതാവ് രാജേഷ് ഗോപിനാഥനാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. ഗിരീഷ് ഗംഗാധരനാണ് ഛായാഗ്രഹണം. പ്രശാന്ത് പിള്ള സംഗീതം പകരുന്ന ചിത്രത്തിന്‍റെ എഡിറ്റിംഗ് ദീപു ജോസഫ് ആണ്. പാട്ടുകള്‍ക്ക് വരികള്‍ എഴുതിയിരിക്കുന്നത് സന്തോഷ് വര്‍മ്മ, അന്‍വര്‍ അലി. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ സുധീഷ് ഗോപിനാഥ്. പബ്ലിസിറ്റി ഡിസൈന്‍ ഓള്‍ഡ് മങ്ക്സ്. അതേസമയം, ‘ചതുരം’…

    Read More »
  • ഇളയദളപതി ആടി തിമർത്ത ‘രഞ്‍ജിതമേ’യ്ക്ക് ശേഷം ‘വരിശി’ലെ രണ്ടാമത്തെ ഗാനം എത്തുന്നു; ആകാംഷയോടെ ആരാധകർ

    വിജയ് ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘വരിശ്’. വംശി പൈഡിപ്പള്ളിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ അപ്‍ഡേറ്റുകൾക്കെല്ലാം ഓൺലൈനിൽ വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. വിജയ് നായകനാകുന്ന ചിത്രത്തിന്റെ പുതിയ ഗാനത്തിന്റെ അപ്‍ഡേറ്റാണ് ആരാധകർ ചർച്ചയാക്കുന്നത്. എസ് തമന്റെ സംഗീത സംവിധാനത്തിൽ വിജയ് തന്നെ ആലപിച്ച ‘രഞ്‍ജിതമേ’ എന്ന ഗാനം അടുത്തിടെ ചിത്രത്തിലേതായി ഹിറ്റായിരുന്നു. രശ്‍മിക മന്ദാന നായികയാകുന്ന ചിത്രത്തിലെ രണ്ടാം ഗാനം ഡിസംബർ നാലിന് നാല് മണിക്ക് പുറത്തുവിടുമെന്നാണ് അറിയിച്ചിരിക്കുന്നത്. കാർത്തിക് പളനിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിർവഹിക്കുന്നത്. പ്രവീൺ കെ എൽ ചിത്രസംയോജനം നിർവഹിക്കുന്ന ചിത്രം പൊങ്കൽ റിലീസായിട്ടായിരിക്കും തിയറ്ററുകളിൽ എത്തുക. https://twitter.com/SVC_official/status/1598663284114481154?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1598663284114481154%7Ctwgr%5E35f4dda155b1f69c20d15140cdc2e4c913b77c69%7Ctwcon%5Es1_c10&ref_url=https%3A%2F%2Fstatic.asianetnews.com%2Ftwitter-iframe%2Fshow.html%3Furl%3Dhttps%3A%2F%2Ftwitter.com%2FSVC_official%2Fstatus%2F1598663284114481154%3Fref_src%3Dtwsrc5Etfw മഹേഷ് ബാബു നായകനായ ‘മഹർഷി’ എന്ന ചിത്രത്തിലൂടെ മികച്ച ജനപ്രിയ ചിത്രത്തിനുള്ള 2019ലെ ദേശീയ അവാർഡ് നേടിയ സംവിധായകനാണ് വരിശ്’ ഒരുക്കുന്ന വംശി പൈഡിപ്പള്ളി. ശ്രീ വെങ്കടേശ്വര ക്രിയേഷൻസിൻറെ ബാനറിൽ ദിൽ രാജുവും ശിരീഷും ചേർന്നായിരിക്കും ചിത്രത്തിൻറെ നിർമ്മാണം. ഈ നിർമ്മാണ കമ്പനിയുടെ ആദ്യ തമിഴ് ചിത്രമാണ്…

    Read More »
  • “റോയ് ” ട്രെയിലർ റിലീസ്

    സുരാജ് വെഞ്ഞാറമ്മൂട്, ഷൈന്‍ ടോം ചാക്കോ, സിജാ റോസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സുനില്‍ ഇബ്രാഹിം കഥ തിരക്കഥ സംഭാഷണമെഴുതി സംവിധാനം ചെയ്യുന്ന ‘റോയ്’ എന്ന ചിത്രത്തിന്റെ ട്രെയിലർ റിലീസായി. ഡിസംബർ ഒമ്പതിന് സോണി ലിവ് ഒടിടിയിലൂടെ പ്രേക്ഷകരുടെ മുന്നിലെത്തുന്ന “റോയ്” നെട്ടൂരാന്‍ ഫിലിംസ്, വിശ്വദീപ്തി ഫിലിംസ് എന്നിവയുടെ ബാനറില്‍ സജീഷ് മഞ്ചേരി, സനൂബ് കെ. യൂസഫ് എന്നിവര്‍ ചേര്‍ന്നു നിര്‍മ്മിക്കുന്നു. ഡോക്ടർ റോണി ഡേവിഡ്, ജിന്‍സ് ഭാസ്‌ക്കര്‍, വി. കെ. ശ്രീരാമന്‍, വിജീഷ് വിജയന്‍, റിയ സൈറ, ഗ്രേസി ജോണ്‍, ബോബന്‍ സാമുവല്‍, അഞ്ജു ജോസഫ്, ആനന്ദ് മന്മഥന്‍, ജെനി പള്ളത്ത്, ശ്രീലാൽ പ്രസാദ്,ഡെയ്സ് ജെയ്സൺ, രാജഗോപാലൻ പങ്കജാക്ഷൻ,വിനയ് സെബാസ്റ്റ്യൻ,യാഹിയ ഖാദര്‍, ദില്‍ജിത്ത്, അനൂപ് കുമാര്‍,നിപുൺ വർമ്മ, അനുപ്രഭ, രേഷ്മ ഷേണായി,നന്ദിത ശങ്കര,ആതിര ഉണ്ണി,മില്യൺ പരമേശ്വരൻ,ബബിത്, ലക്ഷ്മി,തുടങ്ങിയവരാണ് മറ്റു താരങ്ങൾ. ജയേഷ് മോഹന്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. വിനായക് ശശികുമാറിന്റെ വരികള്‍ക്ക് മുന്ന പി. എം. സംഗീതം പകരുന്നു. പശ്ചാത്തല സംഗീതം-…

    Read More »
Back to top button
error: