Movie
-
‘നയാപൈസയില്ല’ എന്ന സൂപ്പർഹിറ്റ് ഗാനത്തിലൂടെ മലയാളി മനസ്സിൽ ഇടം നേടിയ, ഹിന്ദു- മുസ്ലിം പ്രണയ കഥ പറയുന്ന ‘നീലി സാലി’ പ്രദർശനത്തിനെത്തിയിട്ട് ഇന്ന് 62 വർഷം
സിനിമ ഓർമ്മ മലയാളത്തിലെ ആദ്യ ഹാസ്യചിത്രം എന്നറിയപ്പെടുന്ന ‘നീലി സാലി’ പ്രദർശനത്തിനെത്തിയിട്ട് ഇന്ന് 62 വർഷം. ഹാസ്യചിത്രം എന്നതിനൊപ്പം ഹിന്ദു സമുദായത്തിൽപ്പെട്ട നീലിയുടെയും മുസ്‌ലിം വിഭാഗത്തിലെ സാലിയുടെയും പൂവണിയാത്ത പ്രണയത്തിന്റെ കഥ കൂടിയാണ് ഉദയാ ചിത്രമായ ‘നീലിസാലി.’ നിർമ്മാണവും സംവിധാനവും കുഞ്ചാക്കോ. രചന: ഉദയായ്ക്ക് വേണ്ടി 25ൽപ്പരം തിരക്കഥകളെഴുതിയ ശാരംഗപാണി. അയൽക്കാരായ ഇബ്രാഹിമിന്റെയും ഇട്യാതിയുടെയും മക്കൾ വളർന്നപ്പോൾ പ്രേമബദ്ധരായത് സഹിക്കാനാവാതെ സുഹൃത് കുടുംബങ്ങൾ ശത്രുക്കളായി മാറുന്ന കാഴ്‌ചയാണ് സിനിമ കാണിച്ചു തന്നത്. പ്രണയിതാക്കൾ ഒളിച്ചോടുക, അവരെ പിടിച്ചുകെട്ടി അവരവരുടെ വീടുകളിൽ ബന്ധനസ്ഥരാക്കുക, കുടുംബപ്രശ്‍നം സമുദായിക ലഹളയിലെത്തുക തുടങ്ങിയ സാമൂഹ്യ പ്രശ്നങ്ങളും സിനിമയിലുണ്ടായിരുന്നു. വ്യാപാരിയായ ഇബ്രാഹിമിന്റെയും മത്സ്യത്തൊഴിലാളിയായ ഇട്യാതിയുടെയും അന്തരം കാട്ടുന്നതിലൂടെ സാമൂഹിക- സാമ്പത്തിക വിടവുകളും ചിത്രത്തിൽ വിഷയമായി. ബഹദൂർ നായകനായ ആദ്യചിത്രമാണ് നീലിസാലി. പുന്നശ്ശേരി കാഞ്ചന, വിലാസിനി രാമവർമ്മ എന്നിവരായിരുന്നു നടിമാർ. മലയാളത്തിലെ മാസ്റ്റർപീസ് ഹാസ്യഗാനം, മെഹ്ബൂബ് പാടിയ ‘നയാപൈസയില്ല’ ഈ ചിത്രത്തിലേതാണ്. പി ഭാസ്‌ക്കരൻ- കെ രാഘവൻ ടീമിന്റെ 10…
Read More » -
വിവാദങ്ങൾക്ക് തകർക്കാനായില്ല, ‘ബെഷറം രംഗ്..’ റെക്കോർഡിട്ടു; പഠാനിലെ ആദ്യഗാനം ഇതിനോടകം കണ്ടത് 100 മില്യണിലധികം ആളുകൾ
ബോളിവുഡിന് ഏറെ പ്രതീക്ഷയുള്ള ചിത്രമാണ് ഷാരൂഖ് ഖാൻ നായകനായി എത്തുന്ന ‘പഠാൻ’. തുടരെയുള്ള പരാജയങ്ങളിൽ നിന്നും കരകയറി കൊണ്ടിരിക്കുന്ന ബോളിവുഡിന് വലിയൊരു ആശ്വസമാകും ചിത്രമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തലുകൾ. ഏതാനും നാളുകൾക്ക് മുൻപ് ചിത്രത്തിലെ ആദ്യഗാനം റിലീസ് ചെയ്തിരുന്നു. പിന്നാലെ വിവാദങ്ങളും പൊട്ടിപ്പുറപ്പെട്ടു. ഗാനരംഗത്ത് ദീപിക കാവി നിറത്തിലുള്ള ബിക്കിനി ധരിച്ചിരുന്നു. ഇത് ഒരു വിഭാഗത്തെ ചൊടിപ്പിക്കുകയും പഠാൻ ബഹിഷ്കരിക്കണമെന്നും ചിത്രം തിയറ്ററിൽ എത്തിക്കരുതെന്നുമുള്ള ആഹ്വാനങ്ങൾ ഉയർത്തുകയും ചെയ്തു. വിഷയത്തിൽ മുംബൈ പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു. ഈ വിവാദങ്ങൾക്ക് ഇടയിലും പുതിയ റെക്കോഡ് ഇട്ടിരിക്കുകയാണ് ‘പഠാൻ’. Pathaan is Already on a Mission to Break Records and Create Records,Massive 100 Million Views for #BesharamRang Song#Pathaan pic.twitter.com/4eauk5FFxe — SRKian Faizy ( पठान ) (@SrkianFaizy9955) December 22, 2022 പഠാനിലെ ആദ്യഗാനമായ ‘ബെഷറം രംഗ്..’ഇതിനോടകം കണ്ടത് 100 മില്യണിലധികം ആളുകളാണ്. അതും വെറും…
Read More » -
‘ഞാനും ഗോവയും, ഇത് എന്റെ മാജിക് കോമ്പോ’; അവധിക്കാലം അടിച്ചുപൊളിച്ച് സാനിയ, ചിത്രങ്ങൾ വൈറൽ
ഗോവയിൽ അവധിക്കാലം അടിച്ച് പൊളിച്ച് ചിലവഴിക്കുകയാണ് മലയാളികളുടെ പ്രിയതാരം സാനിയ ഇയ്യപ്പൻ. ഗോവയിൽ കടൽക്കരയിലും പാർട്ടിക്ക് പോയും മറ്റും സമയം ചിലവഴിക്കുകയാണ് താരം. ചിത്രങ്ങൾ ഇതിനോടകം തന്നെ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടിക്കഴിഞ്ഞു. ‘ഞാനും ഗോവയും, എൻറെ മാജിക് കോംബോ’ എന്നാണ് സാനിയ ചിത്രങ്ങൾക്ക് ക്യാപ്ഷൻ കൊടുത്തിരിക്കുന്നത്. ചുവന്ന ക്രോപ് ടോപ്പിന് മുകളിൽ വെളുത്ത ഷർട്ടും ഷോർട്ട്സും ധരിച്ച്, കടൽത്തീരത്തെ പാറക്കെട്ടുകൾക്കരികിൽ നിന്നെടുത്ത ഒട്ടേറെ ചിത്രങ്ങൾ സാനിയയുടെ ഇൻസ്റ്റഗ്രാം പോസ്റ്റിലുണ്ട്. എന്നാൽ സാനിയ ധരിച്ചിരിക്കുന്ന സ്വിമ്മിങ് ഡ്രസ്സിന്റെ നിറം കാവി ആകാഞ്ഞത് നന്നായി എന്നാണ് കൂടുതൽ പേരും കമ്മന്റ് ചെയ്തിരിക്കുന്നത്. ഗ്ലാമറസ് റാണി എന്നൊരു വിളിപ്പേരും ഇതിനോടകം സാനിയയ്ക്ക് വീണുകഴിഞ്ഞിട്ടുമുണ്ട്. ഏത് തരം വസ്ത്രങ്ങളിലും തിളങ്ങാൻ സാനിയയ്ക്ക് സാധിച്ചിട്ടുണ്ട്. അതിപ്പോൾ കേരള സാരി മുതൽ ബിക്കിനി പോലെയുള്ള വേഷങ്ങളിൽ പോലും സാനിയയെ മലയാളികൾ കണ്ടിട്ടുണ്ട്. അതിന്റെയൊക്കെ പേരിൽ ചിലപ്പോഴൊക്കെ വിമർശനങ്ങളും കേൾക്കേണ്ടി വന്നിട്ടുള്ള ഒരാളാണ് സാനിയ. ബാല്യകാല സഖി എന്ന ചിത്രത്തിലൂടെ…
Read More » -
മലയാളത്തിൽ ചരിത്രമായി മാറിയ ‘മുടിയനായ പുത്രൻ’ സ്ക്രീനിലെത്തിയിട്ട് ഇന്ന് 61 വർഷം
സിനിമ ഓർമ്മ തോപ്പിൽ ഭാസിയുടെ വിഖ്യാത നാടകത്തിന് രാമു കാര്യാട്ട് നൽകിയ ചലച്ചിത്ര ഭാഷ്യം ‘മുടിയനായ പുത്രൻ’ റിലീസ് ചെയ്‌തിട്ട് ഇന്ന് 61 വർഷമായി. 1957ൽ എഴുതപ്പെട്ട, 1959ൽ സാഹിത്യ അക്കാദമി അവാർഡ് നേടിയ കെപിഎസി നാടകമാണ് 1961 -ൽ സിനിമയായത്. നിർമ്മാണം ടി.കെ പരീക്കുട്ടി. ആന്റിഹീറോ നായകനാകുന്നത് നമ്മൾ ആദ്യം കാണുന്നത് ‘മുടിയനായ പുത്രനി’ലാണ്. സത്യൻ അവതരിപ്പിച്ച രാജൻ എന്ന കഥാപാത്രം പേനാക്കത്തി വീശി, അടിപിടിയുണ്ടാക്കി, കള്ളും കുടിച്ച് നടക്കുന്ന ‘മുടിയനാ’യതിന് പിന്നിൽ അയാളുടെ പ്രേമഭാജനമായ രാധയെ (അംബിക) അയാൾക്ക് നഷ്ടമായതാണ് കാരണം. അയാളുടെ ജ്യേഷ്ഠനാണ് രാധയുടെ ഭർത്താവ് (കോട്ടയം ചെല്ലപ്പൻ). ജ്യേഷ്ഠൻ ഗുണ്ടകളെ അയച്ച് രാജനെ മർദ്ദിച്ച് അവശനാക്കി. ശരീരത്തിന്റെയും മനസിന്റെയും അവശതകളിൽ നിന്നും രാജൻ കര കയറുന്നത് ചാത്തപ്പുലയന്റെ (കാമ്പിശ്ശേരി കരുണാകരൻ) പുൽമാടത്തിലാണ്. പുലയന്റെ മകൾ ചെല്ലമ്മയെ (മിസ് കുമാരി) ഒരിക്കൽ കയറിപ്പിടിച്ചയാളാണ് രാജൻ. ‘കുറെ കുപ്പിവളച്ചില്ലുകളെ ഒരാൾ ഭയപ്പെടുകയോ’ എന്ന് പുച്ഛിച്ചയാൾ പുതിയ മനുഷ്യനാവുകയാണ്. തൊഴിലാളി…
Read More » -
കണക്ക് ചോദിക്കാനും കണക്ക് പറയാനും കൊട്ടമധു ഇന്നെത്തും; വിജയപ്രതീക്ഷയില്‍ ‘കാപ്പ’
മികച്ച സ്ക്രീന്‍ കൗണ്ടുമായി ഷാജി കൈലാസിന്‍റെ പൃഥ്വിരാജ് ചിത്രം കാപ്പ ഇന്ന് തിയറ്ററുകളിലേക്ക്. ചിത്രത്തിന് കേരളത്തില്‍ 233 സ്ക്രീനുകളും ജിസിസിയില്‍ 117 സ്ക്രീനുകളുമാണ്. 57 സ്ക്രീനുകളിലാണ് ചിത്രത്തിന്‍റെ യുഎഇ റിലീസ്. കടുവയുടെ വിജയത്തിനു ശേഷം ഷാജി കൈലാസും പൃഥ്വിരാജും വീണ്ടും ഒന്നിക്കുന്ന ചിത്രം എന്നത് തിയറ്റര്‍ ഉടമകള്‍ക്ക് പ്രതീക്ഷ പകരുന്ന കാര്യമാണ്. ജി ആര്‍ ഇന്ദുഗോപന്‍റെ പ്രശസ്‍ത നോവല്‍ ശംഖുമുഖിയെ ആസ്പദമാക്കി ഒരുക്കിയിരിക്കുന്ന ചിത്രം ആക്ഷന് പ്രാധാന്യമുള്ള ഒന്നാണ്. ഇന്ദുഗോപന്‍ തന്നെയാണ് തിരക്കഥയും ഒരുക്കിയിരിക്കുന്നത്. ഫെഫ്ക റൈറ്റേഴ്സ് യൂണിയന് നിര്‍മ്മാണ പങ്കാളിത്തമുള്ള ചിത്രം എന്ന പ്രത്യേകതയുമുണ്ട്. ജിനു വി ഏബ്രഹാം, ഡോൾവിൻ കുര്യാക്കോസ്, ദിലീഷ് നായർ എന്നിവരുടെ പങ്കാളിത്തത്തിൽ ആരംഭിച്ച തിയറ്റര്‍ ഓഫ് ഡ്രീംസ്, സരിഗമ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്നീ ബാനറുകളും നിര്‍മ്മാണ പങ്കാളികളാണ്. തലസ്ഥാന നഗരിയുടെ ഇരുണ്ട വശം പശ്ചാത്തലമാക്കുന്ന ചിത്രത്തില്‍ പൃഥ്വിരാജിനൊപ്പം ആസിഫ് അലിയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. അപര്‍ണ ബാലമുരളിയാണ് നായിക. ചിത്രത്തിലെ പൃഥ്വിരാജിന്റെ…
Read More » -
സതീഷ് നായരുടെ മ്യുസിക് ആൽബം ‘എന്നോട് നാൻ’ തരംഗമായി, മികച്ച സംഗീത സംവിധായകനുള്ള മാക്ട അവാർഡും നേടി
മലയാള സിനിമാ സാങ്കേതിക വിദഗ്ദ്ധരുടെ സംഘടന മാക്ട (മലയാളം സിനി ടെക്നീഷ്യൻസ് അസോസിയേഷൻ) സംഘടിപ്പിച്ച മാക്ട ഇൻ്റർനാഷണൽ ഷോർട്ട് മൂവി ഫെസ്റ്റിവെലിൽ സംഗീത വിഭാഗത്തിൽ മികച്ച സംഗീത സംവിധായകനുള്ള പുരസ്കാരം മറുനാടൻ മലയാളിയായ സതീഷ് നായർക്ക് ലഭിച്ചു. സൈന്ധവി ആലപിച്ച് സതീഷ് നായർ സംഗീതം പകർന്ന ‘എന്നോട് നാൻ’ എന്ന തമിഴ് മ്യുസിക് ആൽബമാണ് സതീഷ് നായരെ അവർഡിന് അർഹനാക്കിയത്. യു ട്യൂബിൽ ലക്ഷ കണക്കിന് കാഴ്ചക്കാരെ നേടിയ മ്യുസിക് ആൽബമായിരുന്നൂ ‘എന്നോട് നാൻ.’ നാളെ (ഡിസംബർ 22) മാക്ട ‘ഉത്സവം 2022’ എന്ന പേരിൽ നടത്തുന്ന ഐ. വി. ശശി ചലച്ചിത്രോത്സവത്തിൽ വെച്ച് അവാർഡ് വിതരണം ചെയ്യും. സുനൈനയെ കേന്ദ്ര കഥാപാത്രമാക്കി ഡോമിൻ ഡി സിൽവ സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യാ ചിത്രമായ ‘റെജീന’ യിലൂടെ സിനിമാ സംഗീത സംവിധായകനായും അരങ്ങേറ്റം കുറിക്കയാണ് കോയമ്പത്തൂർ വാസിയായ സതീഷ് നായർ . സി.കെ അജയ്കുമാർ പി.ആർ.ഒ
Read More » -
ഷീല സംവിധാനം ചെയ്‌ത ‘ശിഖരങ്ങൾ’ തീയേറ്ററിലെത്തിയത് 1979 ഡിസംബർ 21 ന്
സിനിമ ഓർമ്മ നടി ഷീല സംവിധാനം ചെയ്‌ത ചിത്രം ‘ശിഖരങ്ങൾ’ 1979 -ലെ ക്രിസ്‌തുമസ് റിലീസായിരുന്നു. 1979 ഡിസംബർ 21നാണ് ചിത്രംതീയേറ്ററിലെത്തിയത്. ‘ഇവിടെ ആരും ആർക്കും സ്വന്തമല്ല. ആരും ആർക്കു വേണ്ടി കാത്തിരിക്കുന്നുമില്ല’ എന്ന ടാഗ്‌ലൈനോടെയായിരുന്നു ഷീല, ജയൻ എന്നിവരുടെ ചിത്രങ്ങളോടൊപ്പം ശിഖരങ്ങളുടെ പോസ്റ്ററുകൾ ഇറങ്ങിയത്. ഷീലയുടെ കഥ. ഡോക്ടർ പവിത്രൻ തിരക്കഥയും ഗാനങ്ങളും എഴുതി. ഷീലയുടെ മുൻ ഭർത്താവ് രവിചന്ദ്രനും ഷീലയും ചേർന്നായിരുന്നു നിർമ്മാണം. രവിചന്ദ്രൻ ഷീലയുടെ ഭർത്താവായി ‘ശിഖരങ്ങ’ളിൽ അഭിനയിക്കുകയും ചെയ്‌തു. ‘ശിഖരങ്ങൾ’ പോലെ പടരുന്ന മനുഷ്യബന്ധങ്ങളെക്കുറിച്ചായിരുന്നു കഥ. അതിൽ അക്കാലത്തെ ട്രെൻഡ് ആയ അവിഹിതഗർഭവും, പിന്നീടുള്ള കണ്ടുമുട്ടലും ഒക്കെ ഉണ്ടായിരുന്നു. കഥ ഇഷ്ടപെട്ട തമിഴ് എഴുത്തുകാരനും നിർമ്മാതാവുമായ പഞ്ചു അരുണാചലം അന്ന് 25,000 രൂപയ്ക്ക് ഷീലയിൽ നിന്നും പകർപ്പവകാശം വാങ്ങി ‘രുസി കണ്ട പൂനൈ’ എന്ന പേരിൽ അത് തമിഴിൽ റീമേയ്ക്ക് ചെയ്‌തു. മലയാളത്തിൽ കെ.ജെ ജോയ് ആയിരുന്നു സംഗീതം. ‘നിനക്ക് ഞാൻ സ്വന്തം’ എന്ന ജാനകിപ്പാട്ട്…
Read More » -
ഓട്ടക്കാലണയ്ക്ക് വിലയുണ്ടെന്ന് കാണിച്ചു തന്നവർക്കായി 4K ആടു തോമ; ‘സ്‍ഫടികം’ മോഷൻ പോസ്റ്ററുമായി മോഹൻലാൽ
നടൻ മോഹൻലാലിന്റെ കരിയറിലെ എക്കാലത്തെയും വലിയ ഹിറ്റ് ചിത്രങ്ങളില്‍ ഒന്നാണ് ‘സ്‍ഫടികം’. ഭദ്രൻ ആയിരുന്നു ചിത്രം സംവിധാനം ചെയ്‍തത്. 1995 മാര്‍ച്ച് 30നാണ് ‘സ്‍ഫിടികം’ മലയാളികള്‍ക്ക് മുന്നിലെത്തിയത്. ‘സ്‍ഫടികം’ എന്ന ചിത്രം പുതിയ കാലത്തിന്റെ എല്ലാ സാങ്കേതിക വിദ്യകളോടെയും വീണ്ടും റിലീസ് ചെയ്യുന്നത് പ്രമാണിച്ചുള്ള മോഷൻ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ് മോഹൻലാല്‍. ഓട്ടക്കാലണയ്ക്ക് വില ഉണ്ട് എന്ന് കാണിച്ചു തന്ന പ്രിയപ്പെട്ട പ്രേക്ഷകർക്കായി 4Kപവർ എഞ്ചിൻ ഘടിപ്പിച്ച് നിങ്ങളുടെ സ്വന്തം ‘ആടുതോമ’യുടെ രണ്ടാം വരവ് ഞങ്ങൾ ഉറപ്പിക്കുകയാണ്. ഫെബ്രുവരി ഒമ്പതിന് ‘സ്‍ഫടികം’ വീണ്ടും തിയേറ്ററുകളിൽ എത്തുന്നു.അപ്പോൾ എങ്ങനാ എന്നുമാണ് മോഹൻലാല്‍ ചിത്രത്തിന്റെ മോഷൻ പോസ്റ്റര്‍ പങ്കുവെച്ച് എഴുതിയിരിക്കുന്നത്. ‘സ്‍ഫടികം’ എന്ന ചിത്രം വീണ്ടും തിയറ്ററുകളില്‍ എത്തുന്ന വിവരവും മോഹൻലാല്‍ തന്നെയായിരുന്നു തന്റെ സാമൂഹ്യ മാധ്യമ അക്കൗണ്ടുകളിലൂടെ അറിയിച്ചത്. ഓട്ടക്കാലണയ്ക്ക് വില ഉണ്ട് എന്ന് കാണിച്ചു തന്ന പ്രിയപ്പെട്ട പ്രേക്ഷകർക്കായി 4K പവർ എഞ്ചിൻ ഘടിപ്പിച്ച് നിങ്ങളുടെ സ്വന്തം ആടുതോമയുടെ രണ്ടാം വരവ് ഞങ്ങൾ…
Read More » -
അപർണ ബാലമുരളി നായികയായ ‘ഇനി ഉത്തരം’ 23 മുതൽ ഒടിടിയിൽ
അപര്‍ണ ബാലമുരളി നായികയായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ മലയാള ചിത്രമാണ് ‘ഇനി ഉത്തരം’. സുധീഷ് രാമചന്ദ്രൻ ആണ് ചിത്രം സംവിധാനം ചെയ്‍തത്. രഞ്ജിത് ഉണ്ണിയുടേതാണ് ചിത്രത്തിന്റെ തിരക്കഥ. തിയറ്ററുകളില്‍ മികച്ച പ്രതികരണം നേടിയ ചിത്രത്തിന്റെ ഒടിടി റിലീസും തീരുമാനിച്ചിരിക്കുകയാണ്. അപര്‍ണ ബാലമുരളി നായികയായ ‘ഇനി ഉത്തരം’ സീ 5ല്‍ ഡിസംബര്‍ 23 മുതലാണ് സ്‍ട്രീമിംഗ് ചെയ്‍തു തുടങ്ങുക. ഹരീഷ് ഉത്തമൻ, സിദ്ധാർത്ഥ് മേനോൻ, സിദ്ദിഖ്, ജാഫർ ഇടുക്കി, ഷാജു ശ്രീധർ, ജയൻ ചേർത്തല, ബിനീഷ് പി, ഭാഗ്യരാജ് തുടങ്ങിയവരാണ് അപര്‍ണാ ബാലമുരളിക്കൊപ്പം ചിത്രത്തില്‍ അഭിനയിച്ച മറ്റു പ്രധാന താരങ്ങൾ. ചിത്രത്തിന്റെ ഛായാഗ്രഹണം രവിചന്ദ്രൻ നിർവ്വഹിക്കുന്നു. വിനായക് ശശികുമാർ എഴുതിയ വരികൾക്ക് ഹിഷാം അബ്‍ദുൽ വഹാബ് സംഗീതം പകര്‍ന്നു. എ ആന്‍ഡ് വി എന്റർടെയ്ൻമെന്റിന്റെ ബാനറിൽ വരുൺ, അരുൺ എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചത്. പ്രൊഡക്ഷൻ കൺട്രോളർ റിന്നി ദിവാകർ, റിനോഷ് കൈമൾ, കലാസംവിധാനം അരുൺ മോഹനൻ, മേക്കപ്പ് ജിതേഷ് പൊയ്യ,…
Read More » -
ആദ്യമായി ക്യാമറയ്ക്ക് മുന്നിലെത്തിയ ഓർമ്മകൾ പങ്കിട്ട് ഭാവന: ‘ജിഷ്ണു ചേട്ടാ നിങ്ങളെ മിസ് ചെയ്യുന്നു, എന്റെ അച്ഛന്റെ അമൂല്യമായ പുഞ്ചിരിയും’
ആദ്യമായി ക്യാമറയ്ക്കു മുന്നിലെത്തിയ അനുഭവം പങ്കുവച്ച് നടി ഭാവന. കമൽ സംവിധാനം ചെയ്ത നമ്മൾ എന്ന ചിത്രത്തിലാണ് പരിമളം എന്ന കഥാപാത്രമായി ഭാവനയുടെ സിനിമയിലേക്കുളള അരങ്ങേറ്റം. 20 വർഷം മുമ്പ് ‘നമ്മൾ’ സിനിമയിലൂടെ ലഭിച്ചത് ഏറ്റവും മികച്ച അരങ്ങേറ്റമായിരുന്നു എന്ന് ഭാവന പറയുന്നു. അവിടെ നിന്ന് നിരവധി വിജയവും പരാജയവും ഏറ്റുവാങ്ങിയാണ് ഇന്നത്തെ ഭാവനയായി എത്തി നിൽക്കുന്നത്. അന്ന് ഒപ്പമുണ്ടായിരുന്ന ജിഷ്ണുവിനേയും അച്ഛനെയും ഒരുപാട് മിസ് ചെയ്യുന്നുവെന്നും ഇന്നും ഒരു തുടക്കക്കാരിയുടെ കൗതുകത്തോടെയാണ് ഓരോ സിനിമയെയും സമീപിക്കുന്നതെന്നും ഭാവന പറയുന്നു. ഭാവനയുടെ വാക്കുകൾ: ”ഇരുപത് വർഷങ്ങൾക്ക് മുമ്പ് ഇതേ ദിവസമാണ് ഞാൻ ‘നമ്മൾ’ എന്ന മലയാള സിനിമയുടെ സെറ്റിലേക്ക് നടന്നു കയറിയത്. കമൽ സാർ സംവിധാനം ചെയ്ത എന്റെ അരങ്ങേറ്റ ചിത്രം ആയിരുന്നു അത്. അന്ന് ഞാൻ ‘പരിമളം’ (എന്റെ കഥാപാത്രത്തിന്റെ പേര്) ആയിത്തീർന്നു, തൃശൂർ ഭാഷയിൽ സംസാരിക്കുന്ന ഒരു ചേരി നിവാസി. എന്റെ മേക്കപ്പ് പൂർത്തിയാക്കിയപ്പോൾ അവർ പറഞ്ഞതെല്ലാം ഞാൻ…
Read More »