Movie

  • നാടെങ്ങും വിശാലിൻ്റെ അശ്വമേധം, തെന്നിന്ത്യ കീഴടക്കി ‘ലാത്തി’ ഡിസംബർ 22- ന്

    തമിഴ് സിനിമയുടെ ആക്ഷൻ ഹീറോ വിശാലിന് ഏറെ പ്രതീക്ഷയാണ് തൻ്റെ പുതിയ സിനിമയായ ‘ലാത്തി ‘യിൽ. അതു കൊണ്ട് തന്നെ ഇതുവരെ കാണാത്ത രീതിയിൽ സിനിമയുടെ പ്രമോഷന് വേണ്ടി തമിഴ്നാട്ടിലും, തെലുങ്കാനയിലും, ആന്ധ്രയിലും, കർണാടകയിലും യുവാക്കളെ ആകർഷിക്കുവാൻ ഊണും ഉറക്കവുമില്ലാതെ കോളജുകൾ തോറും സന്ദർശനം നടത്തി പടയോട്ടം തുടരുകയാണ് വിശാൽ. ആരാധകരിലും വലിയ പ്രതീക്ഷയാണ് ചിത്രത്തെ കുറിച്ച്. കഴിഞ്ഞ ദിവസം പ്രമുഖ സംവിധായകൻ ലോകേഷ് കനകരാജാണ് ‘ലാത്തി ‘ യുടെ ട്രെയിലർ ചെന്നൈയിൽ റീലീസ് ചെയ്തത്. ‘ലാത്തി’ക്കു വേണ്ടി ‘പുലിമുരുകൻ’ ഫെയിം സ്റ്റണ്ട് മാസ്റ്റർ പീറ്റർ ഹെയ്ൻ ഒരുക്കിയ വിശാലിൻ്റെ അതി സാഹസികമായ സംഘട്ടന രംഗങ്ങളും പഞ്ച് ഡയലോഗുകളും കോർത്തിണക്കിയ ട്രെയിലർ റിലീസ് ചെയ്ത് മിനിറ്റുകൾക്കകം തന്നെ ആരാധകരിൽ ആവേശമായി ആളി പടർന്നു. യുട്യൂബിൽ നാല്പതു ലക്ഷത്തോളം കാഴ്ചക്കാരെ നേടി സോഷ്യൽ മീഡിയയിൽ തരംഗമായി മുന്നേറുകയാണ് ട്രെയിലർ. പൊലീസ് കമ്മീഷണറായും, എസ് പി യായും, ഇൻസ്പെക്ടറായും ബിഗ് സ്ക്രീനിൽ തകർത്താടി പ്രേക്ഷകരെ…

    Read More »
  • എംടി വാസുദേവൻ നായർ- ഐവി ശശി- മമ്മൂട്ടി ചിത്രം ‘അടിയൊഴുക്കുകൾ’ റിലീസായിട്ട് ഇന്ന് 38 വർഷം

    സിനിമാ ഒർമ്മ മമ്മൂട്ടിക്ക് മികച്ച നടനും ജയാനൻ വിൻസെന്റിന് നല്ല കാമറാമാനുമുള്ള അവാർഡ് നേടിക്കൊടുത്ത ‘അടിയൊഴുക്കുകൾ’ റിലീസായിട്ട് ഇന്ന് 38 വർഷം. കലാപരമായും സാമ്പത്തികമായും വിജയമായിരുന്ന ചിത്രം എംടി വാസുദേവൻ നായർ -ഐവി ശശി കൂട്ടുകെട്ടിലെ മറ്റൊരു തിളക്കം. ശശി, സീമ, മമ്മൂട്ടി, മോഹൻലാൽ, സെഞ്ച്വറി കൊച്ചുമോൻ തുടങ്ങിയവർ ചേർന്ന് ആരംഭിച്ച കാസിനോ ഫിലിംസ് ആണ് അടിയൊഴുക്കുകൾ നിർമ്മിച്ചത്. കാസിനോ പിന്നീട് നിർമ്മിച്ച ചിത്രങ്ങളാണ് കരിമ്പിൻ പൂവിന്നക്കരെ, ഗാന്ധിനഗർ സെക്കൻഡ് സ്ട്രീറ്റ്, നാടോടിക്കാറ്റ്. സുഹൃത്ത് കുമാരന് (വിൻസെന്റ്) വേണ്ടി ജയിലിലിൽ പോയ കരുണൻ (മമ്മൂട്ടി), തിരിച്ച് വന്നപ്പോൾ സ്വന്തം പെണ്ണിനേയും കുമാരൻ കൊണ്ടുപോയതറിഞ്ഞ്, കുമാരൻ വിട്ട ഗുണ്ടകളെയും അതിജീവിച്ച് അവനെ കൊല്ലാൻ പോകുന്ന ഒരു സീനുണ്ട്. കുമാരന്റെ കുഞ്ഞ് കരഞ്ഞതിനാൽ കത്തിയിൽ ചോര പൊടിയാൻ വിസമ്മതിച്ച കരുണൻ മമ്മൂട്ടിയുടെ എക്കാലത്തെയും മികച്ച വേഷങ്ങളിലൊന്നാണ്. അടിയൊഴുക്കുകൾ രക്ഷപെടുത്തലുകളുടെ കൂടി കഥയാണ്. ‘പെണ്ണിന്റെ മനസ്സല്ലേ, എളുപ്പം ചാഞ്ചാടും’ എന്ന എംടിയുടെ പ്രിയപ്പെട്ട വിഷയം ഈ…

    Read More »
  • മൊട വേണ്ട പൈയ്യലേ…… കൊട്ട മധുവി​ന്റെയും കൂട്ടരുടെയും ‘തിരു തിരു തിരുവന്തോരത്ത്’ ​ഗാനമെത്തി; ‘കാപ്പ’ വീഡിയോ സോംഗ്

    പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്‍ത കാപ്പ സിനിമയിലെ വീഡിയോ ഗാനം പുറത്തെത്തി. തിരു തിരു തിരു തിരുവന്തോരത്ത് എന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് സന്തോഷ് വര്‍മ്മയാണ്. സംഗീത സംവിധാനം ജേക്സ് ബിജോയ്. സുഭാഷ് ബാബു ബി, അനുഗ്രഹ് ദിഗോഷ്, അഖില്‍ ജെ ചന്ദ്, ജേക്സ് ബിജോയ് എന്നിവരാണ് പാടിയിരിക്കുന്നത്. കടുവയുടെ വിജയത്തിനു ശേഷം ഷാജി കൈലാസും പൃഥ്വിരാജും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് കാപ്പ. ജി ആര്‍ ഇന്ദുഗോപന്‍റെ പ്രശസ്‍ത നോവല്‍ ശംഖുമുഖിയെ ആസ്പദമാക്കി ഒരുക്കിയിരിക്കുന്ന ചിത്രം ആക്ഷന് പ്രാധാന്യമുള്ള ഒന്നാണ്. ഇന്ദുഗോപന്‍ തന്നെയാണ് തിരക്കഥയും ഒരുക്കിയിരിക്കുന്നത്. ഫെഫ്ക റൈറ്റേഴ്സ് യൂണിയന് നിര്‍മ്മാണ പങ്കാളിത്തമുള്ള ചിത്രം എന്ന പ്രത്യേകതയുമുണ്ട്. ജിനു വി ഏബ്രഹാം, ഡോൾവിൻ കുര്യാക്കോസ്, ദിലീഷ് നായർ എന്നിവരുടെ പങ്കാളിത്തത്തിൽ ആരംഭിച്ച തിയറ്റര്‍ ഓഫ് ഡ്രീംസ്, സരിഗമ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്നീ ബാനറുകളും നിര്‍മ്മാണ പങ്കാളികളായ ചിത്രത്തിന്‍റെ റിലീസ് ഡിസംബര്‍ 22 ന് ആണ്. തലസ്ഥാന നഗരിയുടെ…

    Read More »
  • പള്ളി മേടയിൽ മെല്ലേ മണികൾ മുഴക്കി പെപ്പേ, ആന്‍റണി വർഗ്ഗീസി​ന്റെ പൂവനിലെ കരോൾ ​ഗാനം പുറത്ത്

    ആന്‍റണി വര്‍ഗീസിനെ നായകനാക്കി നവാഗതനായ വിനീത് വാസുദേവന്‍ സംവിധാനം നിര്‍വ്വഹിച്ച പൂവന്‍ എന്ന ചിത്രത്തിലെ ഗാനം അണിയറക്കാര്‍ പുറത്തുവിട്ടു. പള്ളി മേടയില്‍ എന്നാരംഭിക്കുന്ന ഗാനത്തിന്‍റെ വരികളും സംഗീത സംവിധാനവും ടൈറ്റസ് മാത്യുവാണ്. കരോള്‍ ഗാനമാണ് ഇത്. ഡിസംബർ വോയ്സ് ബാൻഡിലെ ഗായകരാണ് ഗാനം ആലപിച്ചിരിക്കുന്നത്. സൂപ്പര്‍ ശരണ്യ എന്ന ചിത്രത്തിനു ശേഷം ഷെബിന്‍ ബക്കര്‍ പ്രൊഡക്ഷന്‍സും സ്റ്റക്ക് കൗവ്‌സ്‌ പ്രൊഡക്ഷൻസും സംയുക്തമായി നിര്‍മ്മിക്കുന്ന ചിത്രമാണിത്. ജനുവരി ആറിനാണ് സിനിമയുടെ റിലീസ്. സമീപകാല ആക്ഷൻ കഥാപാത്രങ്ങളിൽ നിന്നും വ്യത്യസ്തമായി, ഏറെ രസകരമായ ഒരു കഥാപാത്രത്തെയാണ്‌ പൂവനിൽ ആന്‍റണി വർഗ്ഗീസ്‌ അവതരിപ്പിക്കുന്നത്‌. സൂപ്പര്‍ ശരണ്യ എന്ന ചിത്രത്തിലെ ക്യാമ്പസ് വില്ലനായെത്തിയ അജിത് മേനോനെ അവതരിപ്പിച്ച് ശ്രദ്ധ നേടിയ വിനീത് വാസുദേവനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. സൂപ്പര്‍ ശരണ്യ, അജഗജാന്തരം, തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ച വരുൺ ധാരയാണ് ചിത്രത്തിന്‍റെ തിരക്കഥാകൃത്ത്. സമീപകാലത്ത്‌ ഏറെ ചർച്ചചെയ്യപ്പെട്ട ‘അനുരാഗ്‌ എഞ്ചിനീയറിംഗ്‌ വർക്ക്സ്‌’ എന്ന ഹ്രസ്വചിത്രത്തിലൂടെ ശ്രദ്ധേയരായ വിനീത്‌…

    Read More »
  • 25-ന് കല്യാണം, ‘പത്താന്‍’ റിലീസ് 26-ലേക്ക് മാറ്റാമോ എന്ന് ആരാധകൻ്റെ അപേക്ഷ; കിടിലന്‍ മറുപടിയുമായി കിംഗ് ഖാൻ

       ഷാരൂഖ് ഖാന്‍ ചിത്രം ‘പത്താന്‍’ റിലീസ് തിയതി മാറ്റി വയ്ക്കണം എന്ന അപേക്ഷയുമായെത്തിയ ആരാധകന് കിടിലന്‍ മറുപടിയുമായി കിംഗ് ഖാൻ. ശനിയാഴ്ച ട്വിറ്ററില്‍ ‘ആസ്‌ക് മി എനിതിംഗ്’ സെഷനില്‍ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുകയായിരുന്നു താരം. ഇതിനിടെയാണ് വ്യത്യസ്തമായ ഒരാവശ്യവുമായി ആരാധകന്‍ എത്തിയത്. സിനിമയുടെ റിലീസ് മാറ്റിവയ്ക്കണം എന്നാണ് ആരാധകൻ അപേക്ഷിച്ചത്, കാരണം സിനിമ റിലീസ് ചെയ്യുന്ന അതേ ദിവസം തന്നെയാണ് തന്റെ  വിവാഹം എന്നതാണ് ആരാധകനെ അലട്ടുന്ന കാര്യം. സിനിമ റിലീസിന്റെ അന്നുതന്നെ താന്‍ വിവാഹിതനാകുമെന്നും ‘പത്താ’ന്റെ ആദ്യ ദിവസത്തെ ഫസ്റ്റ് ഷോ നഷ്ടപ്പെടുത്താതിരിക്കാന്‍ ചിത്രത്തിന്റെ റിലീസ് അടുത്ത ദിവസത്തേക്ക് മാറ്റാമോ എന്നുമാണ് ആരാധകന്‍ ചോദിച്ചത്. ഒരു ട്വീറ്റില്‍ ആരാധകന്‍ ഷാരൂഖിനോട് ചോദിച്ചു, ‘സര്‍, ഞാന്‍ ജനുവരി 25ന് വിവാഹിതനാകുകയാണ്. ദയവായി ‘പത്താന്‍’ ജനുവരി 26ലേക്ക് മാറ്റിവയ്ക്കാമോ. അത് വളരെ നല്ലതായിരിക്കും. നന്ദി.’ എന്നായിരുന്നു ട്വീറ്റ്. ഈ ട്വീറ്റിന് മറുപടിയുമായി ഷാരൂഖ് ഉടന്‍ രംഗത്ത് എത്തി. റിപബ്ലിക് ദിന…

    Read More »
  • കലാകാരന്‍ എന്ന നിലയില്‍ വലിയ ദുഃഖം തോന്നുന്നു; ‘പഠാന്‍’ വിവാദത്തില്‍ പ്രതികരിച്ച് പൃഥ്വിരാജ്

    കൊച്ചി: ഷാരൂഖ് ഖാന്‍, ദീപിക പദുക്കോണ്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി സിദ്ധാര്‍ത്ഥ് ആനന്ദ് സംവിധാനം ചെയ്ത ‘പഠാന്‍’ എന്ന ചിത്രത്തെ ചൊല്ലിയുള്ള വിവാദങ്ങളില്‍ പ്രതികരണവുമായി പൃഥ്വിരാജ്. ഒരു കലാരൂപത്തെ ഇത്തരത്തില്‍ നിരീക്ഷണങ്ങള്‍ക്കും വീക്ഷണങ്ങള്‍ക്കും ഇരയാക്കുന്നതില്‍ ദുഃഖമുണ്ടെന്നാണ് പൃഥ്വി പറഞ്ഞത്. കാപ്പ എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി നടന്ന പ്രസ് മീറ്റിനിടെ ആയിരുന്നു പൃഥ്വിരാജിന്റെ പ്രതികരണം. ഷാരൂഖ് ഖാന്‍ നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം എത്തുന്ന ചിത്രമായതിനാല്‍ തന്നെ പ്രഖ്യാപന സമയം മുതല്‍ തന്നെ ‘പഠാന്‍’ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സിനിമയുടെ പ്രമോഷന്റെ ഭാഗമായി ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് ‘ബെഷ്‌റം രംഗ്’ എന്ന ഗാനം പുറത്തിറങ്ങിയത്. ഇതില്‍ ദീപിക കാവി നിറത്തിലുള്ള ഒരു ബിക്കിനി ധരിച്ചിരുന്നു. ഇത് ഒരു വിഭാഗത്തെ ചൊടിപ്പിക്കുകയും സിനിമ ബഹിഷ്‌കരിക്കണമെന്ന ആവശ്യവുമായി രംഗത്തെത്തുകയും ആയിരുന്നു. പിന്നാലെ മുംബയ് പോലീസ് ചിത്രത്തിനെതിരെ കേസ് എടുക്കുകയും ചെയ്തിരുന്നു.  

    Read More »
  • ഹാപ്പിനെസ് ഇന്റര്‍നാഷണല്‍ മേളയുടെ ഉദ്ഘാടകന്‍ അടൂര്‍; സിനിമ പിന്‍വലിച്ച് ജിയോ ബേബി

    കണ്ണൂര്‍: കേരള ചലച്ചിത്ര അക്കാദമി തളിപ്പറമ്പില്‍ സംഘടിപ്പിക്കുന്ന ഹാപ്പിനെസ് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍നിന്നു ‘ഫ്രീഡം ഫൈറ്റ’ സിനിമ പിന്‍വലിക്കുന്നതായി സംവിധായകന്‍ ജിയോ ബേബി. ജാതിവിവേചനവുമായി ബന്ധപ്പെട്ട ആരോപണം നേരിടുന്ന കെ.ആര്‍. നാരായണന്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വല്‍ സയന്‍സ് ആന്‍ഡ് ആര്‍ട്സിലെ ഡയറക്ടര്‍ ശങ്കര്‍ മോഹനെ പിന്തുണയ്ക്കുന്ന നിലപാടാണ് ചെയര്‍മാന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ സ്വീകരിക്കുന്നതെന്നാണ് വിദ്യാര്‍ഥികള്‍ പറയുന്നത്. ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഏകാധിപത്യ ഭരണം നടത്തി കുട്ടികളുടെ ഭാവി നശിപ്പിക്കുന്ന അടൂര്‍ ഗോപാലകൃഷ്ണന്‍ മേളയുടെ ഉദ്ഘാടകന്‍ ആവുന്നതില്‍ പ്രധിഷേധിച്ചാണ് സിനിമ പിന്‍വലിക്കുന്നതെന്ന് ജിയോ ബേബി കുറിച്ചു. ജിയോ ബേബിയുടെ കുറിപ്പ് ഫ്രീഡം ഫൈറ്റ് സ്വാതന്ത്ര്യ സമരം എന്ന ഞങ്ങളുടെ സിനിമ ഹാപ്പിനസ് ഇന്റര്‍നാഷ്ണല്‍ ഫെസ്റ്റിവലില്‍ തിരഞ്ഞെടുക്കപെട്ടിട്ടുള്ളതാണ്. സിനിമ ഹാപ്പിനസ് ഇന്റര്‍നാഷ്ണല്‍ ഫിലിമില്‍ നിന്നും നിന്നും ഞങ്ങള്‍ പിന്‍വലിക്കുകയാണ്. ഇത്ര അധികം ആരോപണങ്ങള്‍ നേരിടുന്ന , കെ.ആര്‍ നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഏകാധിപത്യ ഭരണം നടത്തി കുട്ടികളുടെ ഭാവി നശിപ്പിക്കുന്ന അടൂര്‍ ഗോപാലകൃഷ്ണന്‍ മേളയുടെ…

    Read More »
  • എസ് എൽ പുരം- കെഎസ് സേതുമാധവൻ ചിത്രം ‘ഭാര്യമാർ സൂക്ഷിക്കുക’ തീയേറ്ററിലെത്തിയിട്ട് ഇന്ന് 54 വർഷം

    സിനിമ ഓർമ്മ അവിഹിത ബന്ധങ്ങൾ അപകടത്തിലേ കലാശിക്കൂ എന്ന സന്ദേശം നൽകിയ ‘ഭാര്യമാർ സൂക്ഷിക്കുക’ എന്ന സിനിമ റിലീസ് ചെയ്‌തിട്ട് ഇന്ന് 54 വർഷമാകുന്നു. നിർമ്മാതാവ് റ്റി.ഇ വാസുദേവന്റെ കഥയ്ക്ക് എസ് എൽ പുരം തിരക്കഥയെഴുതി. കെഎസ് സേതുമാധവൻ സംവിധാനം ചെയ്‌തു. സുരേഷും (നസീർ) വാസന്തിയും (കമലാദേവി) ഭാര്യാഭർത്താക്കന്മാർ. സുരേഷിന്റെ പാട്ടിൽ ‘ആകാശം ഭൂമിയെ വിളിച്ചത് പോലെ’ ആകൃഷ്ടയാവുന്നത് മറ്റൊരു ഭർത്തൃമതി ശോഭ (ഷീല). അവരുടെ അവിഹിതബന്ധം അവസാനിക്കുന്നത് കൊലപാതകങ്ങളിലാണ്. നായിക നായകനെ കൊല്ലുന്ന അപൂർവം ക്ലൈമാക്‌സാണ് ചിത്രത്തിൽ. ശ്രീകുമാരൻ തമ്പി- ദക്ഷിണാമൂർത്തി ടീമിന്റെ അനശ്വര ഗാനങ്ങളാണ് ചിത്രത്തിലെ പ്രത്യേകത. ‘ചന്ദ്രികയിലലിയുന്നു ചന്ദ്രകാന്ത’വും ‘വൈക്കത്തഷ്ടമി നാളി’ലും ഇന്നും കരോക്കെ ഉപയോഗിച്ച് പാടുന്നവർ നിരവധി. നിർമ്മാതാവ് റ്റി.ഇ വാസുദേവൻ കഥകളെഴുതിയിരുന്നത് വി ദേവൻ എന്ന തൂലികാനാമത്തിലാണ്. കൊച്ചിൻ എക്‌സ്പ്രസ്സ്, മറുനാട്ടിൽ ഒരു മലയാളി, ലോട്ടറി ടിക്കറ്റ് തുടങ്ങിയ സിനിമകളുടെ കഥകൾ അദ്ദേഹത്തിന്റേതാണ്. സമ്പാദകൻ: സുനിൽ കെ ചെറിയാൻ

    Read More »
  • ‘രഞ്ജിത്ത് സ്ത്രീവിരുദ്ധനും മദ്യപാനിയും, കുടിച്ച്‌ ലക്ക് കെട്ട് എന്റെ അരികിലിരുന്നു.’ ചലിച്ചിത്ര അക്കാദമി ചെയര്‍മാൻ രഞ്ജിത്തിനെ തേജോവധം ചെയ്ത് എഴുത്തുകാരിയും പ്രസാധകയുമായ എം.എ ഷഹനാസ്

    ചലിച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്ത് പൊതുപരിപാടിയില്‍ മദ്യപിച്ചു ലക്ക് കെട്ടു തനിക്കു സമീപം വന്നിരുന്നു എന്ന ആരോപണവുമായി എം എ ഷഹനാസ്. അദ്ദേഹത്തെ നാറിയിട്ട് അവിടെ ഇരിക്കാന്‍ പോലും കഴിയില്ലായിരുന്നു എന്നാണ് ഷഹനാസ് ഫേസ് ബുക്ക് പോസ്റ്റില്‍ കുറിച്ചത്. ‘പണ്ട് സിനിമയിലെ അതിജീവിതയെ ഐ.എഫ്.എഫ്.കെ വേദയില്‍ കൊണ്ടുവന്നിരുത്തി ആദരിച്ചപ്പോള്‍ താനടക്കമുള്ള സ്ത്രീകള്‍ അദ്ദേഹത്തെ ബഹുമാനത്തോടെയാണ് കണ്ടതെ’ന്നും ഷഹനാസ് പറയുന്നു. എഴുത്തുകാരൻ വി.ആർ സുധീഷുമായി ഗാഢ സൗഹൃദം പുലർത്തുകയും പിന്നീട് ആ സൗഹൃദം തകർന്നപ്പോൾ സുധീഷിനെതിരെ ആരോപണങ്ങളുമായി രംഗത്തു വരുകയും ചെയ്ത ഷഹനാസ് മാഗ്ബത്ത് പബ്ലിഷിംഗ് ഹൗസ് ഉടമയാണ്. . ഷഹനാസിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം: “ചില കൂവലുകള്‍ മാത്രമേ വ്യക്തിപരമായി ആനന്ദിപ്പിക്കാറുള്ളു. അത് പണ്ടൊക്കെ സ്കൂളില്‍ ഒട്ടും ഇഷ്ടമല്ലാത്ത അധ്യാപകര്‍, കുട്ടികളെ അത്രയേറെ ബുദ്ധിമുട്ടിക്കുന്നവര്‍ ഒക്കെ വരുമ്പോള്‍ കുട്ടികള്‍ കൂക്കി വിളിക്കുന്ന പോലെ ഒക്കെ ഉള്ളത്. അത്തരം ഒരു ആനന്ദ കൂവൽ കേട്ടത് കഴിഞ്ഞ ദിവസം ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്തിന്…

    Read More »
  • പൃഥ്വിരാജിന്‍റെ ‘കാപ്പ’യ്ക്ക് U/A സര്‍ട്ടിഫിക്കേറ്റ്, റിലീസ് 22 ന്

    പൃഥ്വിരാജ് കേന്ദ്രകഥാപാത്രമായെത്തുന്ന പുതിയ ചിത്രം ‘കാപ്പ’യുടെ സെന്‍സറിങ് പൂര്‍ത്തിയായി. U/A സര്‍ട്ടിഫിക്കറ്റാണ് സിനിമയ്ക്ക് ലഭിച്ചിരിക്കുന്നത്. ക്രിസ്മസ് റിലീസായെത്തുന്ന ചിത്രം ഡിസംബര്‍ 22ന് തിയേറ്ററുകളിലെത്തും. ആസിഫ് അലി, അപര്‍ണ ബാലമുരളി, അന്നാ ബെന്‍ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജി.ആർ. ഇന്ദുഗോപന്റെ ‘ശംഖുമുഖി’ എന്ന നോവലിന്റെ അടിസ്ഥാനമാക്കി ഒരുക്കിയ സിനിമ ഷാജി കൈലാസാണ് സംവിധാനം ചെയ്തിരിക്കുന്നത്. ഇന്ദുഗോപൻ തന്നെയാണ് സിനിമയുടെയും രചയിതാവ്. ഫെഫ്ക റൈറ്റേഴ്സ് യൂണിയൻ, തിയറ്റർ ഓഫ് ഡ്രീംസ്, സരേഗമ ഇന്ത്യ ലിമിറ്റഡ് എന്നിവയുടെ ബാനറിൽ ഡോൾവിൻ കുര്യാക്കോസ്, ജിനു വി. എബ്രഹാം, ദിലീഷ് നായർ, വിക്രം മെഹ്‌റ, സിദ്ധാർത്ഥ് ആനന്ദ് കുമാർ എന്നിവർ ചേർന്നാണ് നിർമാണം. തിരുവനന്തപുരത്തെ വിറപ്പിക്കുന്ന ഗുണ്ടാ നേതാവാണ് പൃഥ്വിരാജിന്റെ കൊട്ട മധു. വിദ്യാഭ്യാസവും ആഴത്തിലുള്ള വായനയും കനലെരിയുന്ന ജീവിതാനുഭവങ്ങളുമുള്ള കൊട്ട മധുവിന്റെ കഥാപാത്രം പ്രേക്ഷകരെ ത്രസിപ്പിക്കും എന്ന പ്രതീക്ഷയിലാണ് അണിയറക്കാർ. സ്വന്തം ഇഷ്‌ടപ്രകാരമല്ലാതെ യുവാക്കൾ എങ്ങനെ ക്വട്ടേഷൻ സംഘങ്ങളുടെ തലവൻമാരായി വാഴ്ത്തപ്പെടുന്നു എന്നത് കൂടിയാണ്…

    Read More »
Back to top button
error: