Movie

‘അഡാർ ലൗവി’ലെ നായിക നൂറിൻ ഷെരീഫ് വിവാഹിതയാകുന്നു, യുവ നടനുമായി ഏറെനാളായുള്ള പ്രണയമാണ് സ്ഥലമാകുന്നത്

അഡാർ ലവ്’, ‘ചങ്ക്സ്’ എന്നീ ചിത്രത്തിലൂടെ മലയാളിപ്രേക്ഷകരുടെ മനസിൽ ഇടം നേടിയ നടിയാണ് നൂറിൻ ഷെരീഫ്. ഇപ്പോൾ താരം വിവാഹതിയാകാൻ പോകുന്നു. നടനും തിരക്കഥാകൃത്തുമായ ഫഹിം സഫറാണ് വരന്‍. വിവാഹ നിശ്ചയ ചടങ്ങുകൾ ബേക്കലിലെ റിസോർട്ടിൽ നടന്നു. അടുത്ത കുടുംബാംഗങ്ങളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്.

കഴിഞ്ഞ കുറേ കാലമായി ഫഹിമും നൂറിനും പ്രണയത്തിലാണ്.എന്നാല്‍ ഫഹിമുമായുള്ള പ്രണയത്തെ കുറിച്ചോ വിവാഹത്തെ കുറിച്ചോ നൂറിന്‍ സൂചനകളൊന്നും നല്‍കിയിരുന്നില്ല. പക്ഷേ ഇന്‍സ്റ്റഗ്രാമില്‍ ഫഹിമിനൊപ്പമുള്ള ചിത്രങ്ങളൊക്കെ നൂറിന്‍ പങ്കുവെയ്ക്കാറുണ്ടായിരുന്നു.

Signature-ad

അപ്രതീക്ഷിതമായാണ് ഇരുവരുടെയും വിവാഹ നിശ്ചയ വാർത്ത എത്തിയത്. ബേക്കൽ റിസോർട്ടിൽ അടുത്ത ബന്ധുക്കുളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ ആഘോഷമായിട്ടാണ് വിവാഹനിശ്ചയ ചടങ്ങുകള്‍ സംഘടിപ്പിച്ചത്. കയ്യില്‍ മെഹന്തി ഇട്ടതിന്റെയും വേദിയുടെ ഒരുക്കങ്ങളുമൊക്കെ ഇന്‍സ്റ്റാഗ്രാമില്‍ സ്‌റ്റേറിയായി നൂറിന്‍ നല്‍കിയിരുന്നു.
ദീര്‍ഘനാളുകളായി ഇരുവരും അടുത്ത സുഹൃത്തുക്കളായിരുന്നു. ”ജോലിക്കിടെ പരിചയപ്പെട്ട ഞങ്ങള്‍ സുഹൃത്തുക്കളായി ആരംഭിച്ചു. അതിന് ശേഷം ഏറ്റവും അടുത്ത സുഹൃത്തുക്കളായി. പിന്നീട് ആത്മമിത്രങ്ങളായി. ഈ യാത്ര സ്‌നേഹവും സന്തോഷവും നിറഞ്ഞതാണ്”- വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങള്‍ പങ്കുവച്ച് നൂറിന്‍ ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.

.കൊല്ലം സ്വദേശിയായ നൂറിന്‍ മികച്ച നര്‍ത്തകി കൂടിയാണ്. 2017 ല്‍ ഒമര്‍ ലുലു സംവിധാനം ചെയ്ത ചങ്ക്‌സ് എന്ന ചിത്രത്തിലൂടെയാണ് നൂറിന്‍ സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്.
ഒരു അഡാര്‍ ലൗ എന്ന സിനിമയില്‍ നായികയായെത്തി. സാന്താക്രൂസ്, വെള്ളേപ്പം, ബര്‍മൂഡ തുടങ്ങിയവയാണ് മറ്റു ചിത്രങ്ങള്‍.‌

ജൂണ്‍, മാലിക്, ഗാങ്‌സ് ഓഫ് 18, മധുരം തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് ഫഹിം സഫര്‍ ശ്രദ്ധനേടുന്നത്. മധുരത്തിന്റെ തിരക്കഥാകൃത്തുക്കളില്‍ ഒരാളാണ് ഫഹിം.

Back to top button
error: