Movie

  • മോഹൻലാൽ ജോധ്പൂരിൽ എത്തി; ‘മലൈക്കോട്ടൈ വാലിബൻ’ ചിത്രീകരണം നാളെ മുതൽ

    മോഹന്‍ലാലിനെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന മലൈക്കോട്ടൈ വാലിബന്‍റെ ചിത്രീകരണം നാളെ ആരംഭിക്കും. രാജസ്ഥാന്‍ ആണ് പ്രധാന ലൊക്കേഷന്‍. ചിത്രീകരണത്തിന്‍റെ ആദ്യ ഘട്ടത്തില്‍ തന്നെ മോഹന്‍ലാല്‍ പങ്കെടുക്കുന്നുണ്ട്. ഇതിനായി അദ്ദേഹം ജോധ്പൂരില്‍ എത്തിയിട്ടുണ്ട്. ജോധ്പൂര്‍ വിമാനത്താവളത്തില്‍ നിന്നുള്ള മോഹന്‍ലാലിന്‍റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ എത്തിയിട്ടുണ്ട്. ലിജോ ജോസ് പെല്ലിശ്ശേരി ആദ്യമായി മോഹന്‍ലാലിനെ നായകനാക്കി ഒരുക്കുന്ന ചിത്രമായതിനാല്‍ പ്രഖ്യാപന സമയം മുതല്‍ വലിയ ഹൈപ്പ് ലഭിച്ച പ്രോജക്റ്റ് ആണ് മലൈക്കോട്ടൈ വാലിബന്‍. ഷിബു ബേബി ജോണിന്‍റെ ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റീവിനൊപ്പം മാക്സ് ലാബ് സിനിമാസ്, സെഞ്ച്വറി ഫിലിംസ് എന്നിവരും ചേര്‍ന്നാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. ലിജോയും മോഹന്‍ലാലും ഒന്നിക്കുന്ന ഒരു ചിത്രം വരുന്നതായ, സോഷ്യല്‍ മീഡിയയിലെ ദീര്‍ഘനാളത്തെ അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ടുകൊണ്ട് ഒക്ടോബര്‍ 25 ന് ആയിരുന്നു ഈ പ്രോജക്റ്റിന്‍റെ ഔദ്യോഗിക പ്രഖ്യാപനം. ചിത്രീകരണം 18 ന് ആരംഭിക്കുന്നതായ വിവരം ഇന്നലെയാണ് നിര്‍മ്മാതാക്കള്‍ അറിയിച്ചത്. ടൈറ്റിലും ചില അണിയറ പ്രവര്‍ത്തകരുടെ പേരുവിവരങ്ങളുമല്ലാതെ…

    Read More »
  • അധികമായാൽ അമൃതും വിഷം; നിരന്തരമുള്ള ലൈംഗിക ബന്ധം വിവാഹം തകര്‍ക്കും, പങ്കാളിയുമായി അകലം സൂക്ഷിക്കണമെന്ന് ആരാധകര്‍ക്ക് നടിയുടെ ഉപദേശം

    ആരാധകർക്ക് ഉപദേശങ്ങൾ നൽകാൻ ഒരു മടിയും കാട്ടാത്തയാളാണ് പ്രശസ്ത മെക്‌സിക്കന്‍, അമേരിക്കന്‍ നടിയും ചലച്ചിത്ര നിര്‍മ്മാതാവുമായ സല്‍മ ഹയേക് പിനോള്‍ട്ട്. ഇപ്പോഴിതാ ഒരു അഭിമുഖത്തില്‍ വിവാഹിതര്‍ക്ക് ഒരുഗ്രൻ നിര്‍ദ്ദേശവുമായി രംഗത്ത് വന്നിരിക്കുകയാണ് നടി. വിവാഹജീവിതത്തില്‍ ലൈംഗികതയില്‍ അച്ചടക്കം പാലിക്കേണ്ടത് അനിവാര്യമാണെന്നാണ് സൽമയുടെ ഉപദേശം. നിരന്തരമായുള്ള സെക്‌സ് പങ്കാളികള്‍ തമ്മിലുള്ള ബന്ധത്തെ ബലപ്പെടുത്തുന്നതിനേക്കാള്‍ ഉലയ്ക്കാനാണ് സാധ്യതയെന്ന് സല്‍മ പറയുന്നു. ‘സെക്‌സ് എന്നത് സന്തോഷകരമായ ദാമ്പത്യത്തിന്റെ താക്കോലല്ല, മാത്രമല്ല നിരന്തരം നിങ്ങള്‍ സെക്‌സിലേര്‍പ്പെടുകയാണെങ്കില്‍ അതിനൊരു പാര്‍ശ്വഫലം കൂടിയുണ്ട്. ഇത് എല്ലാ ദിവസവും ആണെങ്കില്‍ അതിന്റെ ആകര്‍ഷണം നഷ്ടപ്പെടും. നിങ്ങള്‍ പരസ്പരമുള്ള നിങ്ങളുടെ കെമിസ്ട്രി നിലനിര്‍ത്തുന്നത് വളരെ പ്രധാനമാണ്. സന്തോഷിക്കണം, പരസ്പരം പ്രണയിക്കാന്‍ പഠിക്കണം, ഒന്നിച്ച് യാത്രകള്‍ പോകണം അങ്ങനെ ജീവിതത്തെ കരുപ്പിടിപ്പിക്കണം. അതല്ലാതെ ഇതില്‍ മാത്രം മുഴുകിയാല്‍ സന്തോഷം കണ്ടെത്താനാകില്ലെന്നും സൽമ കൂട്ടിച്ചേര്‍ത്തു. തെരേസ എന്ന ടെലി നോവെലയിലും റൊമാന്റിക് നാടകമായ എല്‍ കാലിജോണ്‍ ഡി ലോസ് മിലാഗ്രോസിലും അഭിനയിച്ചുകൊണ്ടാണ് അവര്‍ തന്റെ കരിയര്‍…

    Read More »
  • മഹാകവി കുമാരനാശാൻ മലയാള സിനിമയിൽ

    സിനിമ ഓർമ്മ മഹാകവി കുമാരനാശാൻ അന്തരിച്ചിട്ട്  99 വർഷമായെങ്കിലും ഈയിടെ യേശുദാസിന്റെ എൺപത്തിമൂന്നാം ജന്മദിനത്തിൽ കുമാരനാശാന്റെ പേര് വീണ്ടും സമൂഹമാധ്യമങ്ങളിൽ ഉയർന്നു കേട്ടു. 1962ൽ റിലീസ് ചെയ്‌ത ‘കാൽപ്പാടുകൾ’ എന്ന ചിത്രത്തിൽ ‘പണ്ടുത്തര ഹിന്ദുസ്ഥാനത്തിൽ’ എന്ന ആശാൻ കവിത എംബി ശ്രീനിവാസ് സംഗീതം പകർന്ന് യേശുദാസ് പി ലീലയുമൊത്ത് പാടി. അതേ ചിത്രത്തിലെ ‘ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സർവ്വരും സോദരത്വേന വാഴുന്ന മാതൃകാസ്ഥാനമാണിത്’ എന്ന ശ്രീനാരായണ ഗുരു രചിച്ച വരികളാണ് യേശുദാസ് ആദ്യമായി ആലപിച്ച  ഈരടികൾ. കുമാരനാശാന്റെ ‘ഈ വല്ലിയിൽ നിന്നു ചെമ്മേ പൂക്കൾ പോകുന്നിതാ പറന്നമ്മേ’ എന്ന വരികൾ ‘ഒള്ളത് മതി’ (1967) എന്ന ചിത്രത്തിനായി എൽ.പി.ആർ വർമ്മ ഉപയോഗിച്ചു. സന്ധ്യക്കെന്തിന് സിന്ദൂരം എന്ന ചിത്രത്തിനായി ശ്യാമിന്റെ സംഗീതത്തിൽ ആശാന്റെ ‘ചന്തമേറിന പൂവിലും സഫലാഭമാം ശലഭത്തിലും’ ശ്രോതാക്കൾ കേട്ടു. ഔസേപ്പച്ചനാണ് കുമാരനാശാന്റെ കവിതകൾ സിനിമയിൽ ഉപയോഗിച്ച മറ്റൊരു സംഗീത സംവിധായകൻ. 2001ൽ പുറത്തിറങ്ങാനിരുന്ന ‘സ്വർണ്ണച്ചിറകുമായി’ എന്ന ചിത്രത്തിന് വേണ്ടി ആശാന്റെ…

    Read More »
  • ഇന്ദ്രൻസിന്റെ നായികയായി അഭിനയിക്കാൻ പറ്റില്ലെന്ന്  ആശാ ശരത്തും ലക്ഷ്മി ഗോപാലസ്വാമിയും, ഇരുവരും പറഞ്ഞ കാരണങ്ങൾ കേട്ടാൽ ഞെട്ടും

       മലയാളിയുടെ പ്രിയതാരം കലാഭവൻ മണിക്കൊപ്പം അഭിനയിക്കാൻ വിസമ്മതിച്ച നായികനടിമാരെ ക്കുറിച്ച് കേട്ട് മലയാള സിനിമ ലജ്ജിച്ചു പോയി. കലാരംഗത്തും ജാതി ചിന്ത അത്ര രൂക്ഷമായി വിളയാടുന്നു എന്നു സാരം. മലയാളത്തിൽ മുഖവുരയുടെ ആവശ്യം ഇല്ലാത്ത മറ്റൊരു താരമാണ് ഇന്ദ്രൻസ്‌. സമൂഹത്തിൻ്റെ താഴെ തട്ടിൽ നിന്ന് വളർന്നു വന്ന ഇന്ദ്രൻസിന് ഇന്ന് പ്രേക്ഷകർക്കിടയിൽ അസൂയാവഹമായ സ്ഥാനമുണ്ട്. നിരവധി കോമഡി കഥാപാത്രങ്ങളെ താരം പ്രേക്ഷകർക്ക് സമ്മാനിച്ചു. ഇന്ദ്രൻസ് അഭിനയിച്ച് ആളുകളെ ചിരിപ്പിച്ച ഒരു പാട് കഥാപാത്രങ്ങൾ പ്രേക്ഷകരുടെ മനസ്സിൽ ഉണ്ട്. എന്നാൽ ഇന്ന് മലയാള സിനിമയിൽ അത്ഭുതപ്പെടുത്തും വിധം ആണ് ഇന്ദ്രൻസ് എന്ന നടന്റെ വളർച്ച. കോമഡി റോളുകളിൽ നിന്ന് കാരക്ടർ റോളുകളിലേക്കും നായക കഥാപാത്രങ്ങളിലേക്കും എത്തിയിരിക്കുകയാണ് ഇന്ദ്രൻസ്. ഇപ്പോഴിതാ ഇന്ദ്രൻസ് നായകനായി എത്തിയ ‘ബുദ്ധൻ ചിരിക്കുന്നു ‘ എന്ന ചിത്രത്തെ കുറിച്ചുള്ള ചില ഓർമ്മകൾ പങ്കുവെച്ചിരിക്കുകയാണ് ചിത്രത്തിന്റെ സംവിധായകൻ. ചാർളി ചാപ്ലിന്റെ വേഷം ആണ് ചിത്രത്തിൽ ഇന്ദ്രൻസ് അവതരിപ്പിച്ചത്. ചിത്രത്തിൽ ആദ്യം…

    Read More »
  • ‘ഏട്ട’​ന്റെ ആരാ​ധകർ ഏറെ ആകാംഷയോടെ കാത്തിരുന്ന പെല്ലിശ്ശേരി-മോഹന്‍ലാൽ ചിത്രം മലൈക്കോട്ടൈ വാലിബന്‍ 18ന് ചിത്രീകരണം തുടങ്ങും

    ലിജോ ജോസ് പെല്ലിശ്ശേരി ആദ്യമായി മോഹന്‍ലാലിനെ നായകനാക്കി ഒരുക്കുന്ന ചിത്രമായതിനാല്‍ പ്രഖ്യാപന സമയം മുതല്‍ വലിയ ഹൈപ്പ് ലഭിച്ച പ്രോജക്റ്റ് ആണ് മലൈക്കോട്ടൈ വാലിബന്‍. ഷിബു ബേബി ജോണിന്‍റെ ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റീവിനൊപ്പം മാക്സ് ലാബ് സിനിമാസ്, സെഞ്ച്വറി ഫിലിംസ് എന്നിവരും ചേര്‍ന്നാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. ഇപ്പോഴിതാ ചിത്രത്തെ സംബന്ധിച്ച ഒരു പ്രധാന അപ്ഡേറ്റുമായി എത്തിയിരിക്കുകയാണ് നിര്‍മ്മാതാക്കള്‍. ചിത്രീകരണം ആരംഭിക്കുന്ന തീയതിയെക്കുറിച്ചാണ് അത്. മറ്റന്നാള്‍, 18 ന് സിനിമയുടെ ചിത്രീകരണം ആരംഭിക്കും.   View this post on Instagram   A post shared by John&MaryCreative (@johnandmary.creative) ടൈറ്റിലും ചില അണിയറ പ്രവര്‍ത്തകരുടെ പേരുവിവരങ്ങളുമല്ലാതെ ഈ ചിത്രം സംബന്ധിച്ച മറ്റ് വിശദാംശങ്ങളൊന്നും പുറത്തെത്തിയിട്ടില്ല. മറാഠി നടി സൊണാലി കുല്‍ക്കര്‍ണിയും ഹരീഷ് പേരടിയും മോഹന്‍ലാലിനൊപ്പം ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. മധു നീലകണ്ഠനാണ് ചിത്രത്തിന്‍റെ ഛായാഗ്രഹണം. പ്രശാന്ത് പിള്ള സംഗീതം പകരും. കലാസംവിധാനം ഗോകുല്‍ ദാസ്, വസ്ത്രാലങ്കാരം റോണക്സ് സേവ്യര്‍. ലിജോയും…

    Read More »
  • തിയറ്റർ വ്യവസായത്തിന് പുതിയ ഉണർവ്വ് പകർന്ന് തുനിവും വാരിസും; ഏറ്റവും പുതിയ ബോക്സ് ഓഫീസ് കണക്കുകൾ പുറത്ത്

    തമിഴ്, തെലുങ്ക് സിനിമാ മേഖലകളെ സംബന്ധിച്ച് ഓരോ പുതുവര്‍ഷവും ആരംഭിക്കുന്നത് അവിടങ്ങളിലെ ഒരു പ്രധാന റിലീസിംഗ് സീസണുമായാണ്. തെലുങ്കില്‍ സംക്രാന്തി ആണെങ്കില്‍ തമിഴില്‍ അത് പൊങ്കല്‍ ആണ്. ഇക്കുറി പൊങ്കലിന് തമിഴിലെ ഏറ്റവും പ്രധാനപ്പെട്ട രണ്ട് താരങ്ങളുടെ ചിത്രങ്ങളാണ് എത്തിയത്, അതും ഒരേ ദിവസം. ആരാധകര്‍ തമ്മില്‍ സോഷ്യല്‍ മീഡിയയില്‍ നിരന്തരം ഏറ്റുമുട്ടാറുള്ള ഈ താരങ്ങളുടെ ചിത്രങ്ങളുടെ ബോക്സ് ഓഫീസ് മത്സരം കോളിവുഡ് ഒന്നാകെ കാത്തിരുന്ന ഒന്നാണ്. തിയറ്റര്‍ വ്യവസായത്തിന് പുതിയ ഉണര്‍വ്വ് പകര്‍ന്നിരിക്കുന്ന അജിത്ത് നായകനായ തുനിവിന്‍റെയും വിജയ് നായകനായ വാരിസിന്‍റെയും ഏറ്റവും പുതിയ ബോക്സ് ഓഫീസ് കണക്കുകള്‍ പുറത്തെത്തിയിരിക്കുകയാണ്. പ്രമുഖ ബോക്സ് ഓഫീസ് ട്രാക്കര്‍മാരായ സിനിട്രാക്ക് നല്‍കുന്ന കണക്കനുസരിച്ച് തുനിവ് അഞ്ച് ദിനങ്ങളില്‍ നേടിയിരിക്കുന്നത് 100 കോടിയിലേറെയാണ്. അതേസമയം വിജയ് നായകനായ വാരിസ് അഞ്ച് ദിനങ്ങളില്‍ നേടിയിരിക്കുന്നത് 150 കോടിയിലേറെയാണ്. വിജയ്‍യുടെ കരിയറിലെ ഏഴാമത്തെ 150 കോടി ക്ലബ്ബ് ആണ് ഇതെന്നും സിനിട്രാക്ക് അറിയിക്കുന്നു. ' @SVC_official's #Varisu…

    Read More »
  • സ്റ്റെഫി സേവ്യർ ചിത്രം ‘മധുര മനോഹര മോഹം’ പൂർത്തിയായി, രജീഷാ വിജയനും ആർഷാ ബൈജുവും ഷറഫുദ്ദീനും പ്രധാന വേഷങ്ങളിൽ

    പ്രശസ്ത കോസ്റ്റ്യും ഡിസൈനറായ സ്റ്റെഫി സേവ്യർ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റിൽ ലോഞ്ച് നടന്നു.’ മധുര മനോഹര മോഹം’ എന്നാണ് ചിത്രത്തിന്റെ നാമധേയം. ബീത്രീ എം. ക്രീയേഷൻസ് നിർമിക്കുന്ന ഈ ‘മധുര മനോഹര മോഹ’ത്തിന്റെ ചിത്രീകരണം പത്തനംതിട്ടയിലും പരിസരങ്ങളിലുമായി പൂർത്തിയായി. ഒരു ഇടത്തരം യാഥാസ്ഥിതിക നായർ കുടുംബത്തെ കേന്ദ്രീകരിച്ച് സമ്പൂർണ കുടുംബ കഥയാണ് ഹൃദ്യമായ മുഹൂർത്തങ്ങളിലൂടെ അവതരിപ്പിക്കുന്നത്. രജീഷാ വിജയനും ആർ ഷാ ബൈജുവമാണ് നായികമാർ. മുകുന്ദനുണ്ണി അസ്സോസ്സിയേറ്റ്സ് എന്ന ചിത്രത്തിലെ നായികയായ ആർഷ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ ഷറഫുദ്ദീനാണ് നായകൻ. സൈജു കുറുപ്പ്, വിജയരാഘവൻ, അൽത്താഫ് സലിം, ബിജു സോപാനം. സുനിൽ സുഗത, ബിന്ദു പണിക്കർ എന്നിവരും നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നു. മഹേഷ് ഗോപാൽ. ജയ് വിഷ്ണു എന്നിവരുടേതാണു തിരക്കഥ. സംഗീതം- ഹിഷാം അബ്ദുൾ വഹാബ് ഛായാഗ്രഹണം- ചന്ദ്രു സെൽവരാജ്. എഡിറ്റിംഗ്- അപ്പു ഭട്ടതിരി. ചീഫ് അസ്റ്റോസ്സിയേറ്റ് ഡയറക്ടർ – സ്യമന്തക് പ്രദീപ്. പ്രൊഡക്ഷൻ…

    Read More »
  • ‘ദസറ’യിൽ നാനിയുടെ നായികയായി കീര്‍ത്തി സുരേഷ്; തിയറ്റര്‍ റിലീസിന് ശേഷം നെറ്റ്‍ഫ്ലിക്സിൽ സ്‍ട്രീമിംഗ്

    തെന്നിന്ത്യൻ പ്രേക്ഷകരുട പ്രിയങ്കരിയായ താരങ്ങളില്‍ ഒരാളായ കീര്‍ത്തി സുരേഷ് നായികയാകുന്ന ചിത്രമാണ് ‘ദസറ’. നാനിയാണ് ‘ദസറ’യില്‍ നായകനായി എത്തുന്നത്. ചിത്രത്തിന്റെ അപ്‍ഡേറ്റുകള്‍ക്ക് വലിയ സ്വീകാര്യതയാണ് ഓണ്‍ലൈനില്‍ ലഭിക്കുന്നത്. ഇപ്പോഴിതാ ‘ദസറ’യുടെ ഒടിടി പാര്‍ട്‍ണറെ കുറിച്ചുള്ളതാണ് പുതിയ റിപ്പോര്‍ട്ട്. കീര്‍ത്തി സുരേഷ് ‘വെന്നെല’ എന്ന കഥാപാത്രമാകുന്ന ‘ദസറ’ തിയറ്റര്‍ റിലീസിന് ശേഷം നെറ്റ്‍ഫ്ലിക്സിലായിരിക്കും സ്‍ട്രീമിംഗ് ചെയ്യുക. ‘ദസറ’ എന്ന ചിത്രത്തിന്റെ ചിതീകരണം കഴിഞ്ഞതായി കീര്‍ത്തി സുരേഷ് നേരത്തെ അറിയിച്ചിരുന്നു. ശ്രീകാന്ത ഒഡേലയാണ് സംവിധാനം ചെയ്യുന്നത്. സന്തോഷ് നാരായണനാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. നവിൻ നൂലി ചിത്രത്തിന്റെ ചിത്രസംയോജനം നിര്‍വഹിക്കുന്നു. സത്യൻ സൂര്യൻ ഐഎസ്‍സി ഛായാഗ്രാഹണം നിര്‍വഹിക്കുന്നു. അവിനാശ് കൊല്ലയാണ് ചിത്രത്തിന്റെ ആര്‍ട്. https://twitter.com/Netflix_INSouth/status/1614162942278406144?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1614162942278406144%7Ctwgr%5E1c8bda87f985b686c5f2b2055329c315b1757f1b%7Ctwcon%5Es1_c10&ref_url=https%3A%2F%2Fstatic.asianetnews.com%2Ftwitter-iframe%2Fshow.html%3Furl%3Dhttps%3A%2F%2Ftwitter.com%2FNetflix_INSouth%2Fstatus%2F1614162942278406144%3Fref_src%3Dtwsrc5Etfw കീര്‍ത്തി സുരേഷ് നായികയായി ഒട്ടേറെ ചിത്രങ്ങളാണ് വിവിധ ഭാഷകളില്‍ പ്രഖ്യാപിച്ചിട്ടുള്ളത്. തമിഴില്‍ കീര്‍ത്തി സുരേഷ് നായികയാകുന്ന പുതിയ സിനിമ ‘സൈറണ്‍’ ആണ്. ആന്റണി ഭാഗ്യരാജ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജയം രവി നായകനാകുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം…

    Read More »
  • ‘ഡ്രൈവിംഗ് ലൈസന്‍സി’ന്റെ ഹിന്ദി റീമേക്ക്, ‘സെൽഫി’ മോഷൻ പോസ്റ്റർ പങ്കുവച്ച് പൃഥ്വിരാജ്; ബി ടൗണിനെ കരകയറ്റാൻ അക്ഷയ്, ഒപ്പം ഇമ്രാന്‍ ഹാഷ്മിയും

    തുടരെയുള്ള പരാജയങ്ങളിൽ നിന്നും കര കയറിക്കൊണ്ടിരിക്കുകയാണ് ബോളിവുഡ് മേഖല. കൊവിഡിന് ശേഷം മറ്റ് പല ഫിലിം ഇന്റസ്ട്രികളും ബഹുദൂരം മുന്നിലെത്തിയെങ്കിലും ഹിന്ദി സിനിമകൾക്ക് അതിന് സാധിച്ചിരുന്നില്ല. ഒടുവിൽ മലയാള ചിത്രം ദൃശ്യം 2വിന്റെ റീമേക്ക് വേണ്ടിവന്നു ബി ടൗണിനെ കരകയറ്റാൻ. അത്തരത്തിൽ മറ്റൊരു മലയാള ചിത്രവും ബോളിവുഡിൽ റിലീസിന് ഒരുങ്ങുകയാണ്. പൃഥ്വിരാജും സുരാജ് വെഞ്ഞാറമൂടും തകർത്തഭിനയിച്ച ‘ഡ്രൈവിംഗ് ലൈസന്‍സി’ന്റെ ഹിന്ദി റീമേക്കാണ് റിലീസിനെത്തുന്നത്. ‘സെൽഫി’ എന്ന് പേര് നൽകിയിരിക്കുന്ന ചിത്രത്തിൽ അക്ഷയ് കുമാറും ഇമ്രാന്‍ ഹാഷ്മിയുമാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ മോഷൻ പോസ്റ്റർ പങ്കുവച്ചിരിക്കുകയാണ് പൃഥ്വിരാജ്. പരസ്പരം പോരടിക്കാൻ ഒരുങ്ങി നിൽക്കുന്ന ഇമ്രാനെയും അക്ഷയ് കുമാറിനെയും ആണ് പോസ്റ്ററിൽ കാണാൻ സാധിക്കുക. വീഡിയോ ഇതിനോടകം പ്രേക്ഷകർ ഏറ്റെടുത്ത് കഴിഞ്ഞു. രാജ് മെഹ്‍ത സംവിധാനം ചെയ്യുന്ന സെൽഫി 2023 ഫെബ്രുവരി 24 ന് തിയറ്ററുകളിൽ എത്തും. പൃഥ്വിരാജ് ചെയ്ത വേഷം അക്ഷയ് കുമാറും സുരാജ് അവതരിപ്പിച്ച കഥാപാത്രം ഇമ്രാന്‍ ഹാഷ്മിയുമാണ്…

    Read More »
  • ലിജോ ജോസിന്റെ തമിഴ് സിനിമ വരുന്നെന്ന് റിപ്പോർട്ട്; നായകനായി സൂര്യ

    മോഹൻലാലും ലിജോ ജോസ് പെല്ലിശ്ശേരിയും ഒന്നിക്കുന്ന ‘മലൈക്കോട്ടൈ വാലിബൻ’ എന്ന ചിത്രത്തിനായി കാത്തിരിക്കുകയാണ് സിനിമാസ്വാദകർ. ജനുവരി പതിനെട്ടിന് രാജസ്ഥാനിൽ സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. ഈ അവസരത്തിൽ മലൈക്കോട്ടൈ വാലിബന് ശേഷം ലിജോ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തെ സംബന്ധിച്ച വിവരങ്ങളാണ് സോഷ്യൽ മീഡിയയുടെ ശ്രദ്ധപിടിച്ചു പറ്റുന്നത്. സൂര്യ നായകനായി എത്തുന്ന തമിഴ് ചിത്രമായിരിക്കും ലിജോ അടുത്തതായി ചെയ്യാൻ പോകുന്നതെന്നാണ് റിപ്പോർട്ടുകൾ. സംഘട്ടന സംവിധായകനായ സുപ്രീം സുന്ദർ അടുത്തിടെ ഇതേപറ്റി തമിഴ് മാധ്യമമായ ഗലാട്ടയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. ഈ വീഡിയോ ഷോട്ടുകൾ പങ്കുവച്ചാണ് പ്രചാരണം. പെല്ലിശ്ശേരി സൂര്യയോട് ഒരു കഥ നേരത്തെ പറഞ്ഞിട്ടുണ്ടെന്നും, കുറച്ചൊന്ന് വൈകിയാലും സിനിമ നടക്കുമെന്നാണ് പ്രതീക്ഷയെന്നും സുപ്രീം സുന്ദർ വീഡിയോയിൽ പറയുന്നുണ്ട്. ട്വിറ്ററിലും ലിജോ- സൂര്യ ചിത്രത്തെ കുറിച്ചുള്ള ചർച്ചകൾ സജീവമാകുകയാണ്. https://twitter.com/adarshtp_offl/status/1614205961086062603?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1614205961086062603%7Ctwgr%5E867c8cebe75a073fd9347d440367ebe56241cef8%7Ctwcon%5Es1_c10&ref_url=https%3A%2F%2Fstatic.asianetnews.com%2Ftwitter-iframe%2Fshow.html%3Furl%3Dhttps%3A%2F%2Ftwitter.com%2Fadarshtp_offl%2Fstatus%2F1614205961086062603%3Fref_src%3Dtwsrc5Etfw അതേസമയം, നന്‍പകല്‍ നേരത്ത് മയക്കം ആണ് ലിജോ ജോസിന്‍റേതായി റിലീസിന് ഒരുങ്ങുന്ന ചിത്രം. ഈ വര്‍ഷത്തെ ഐഎഫ്എഫ്കെയില്‍ സ്ട്രീം ചെയ്ത ചിത്രത്തില്‍ മമ്മൂട്ടി…

    Read More »
Back to top button
error: