Movie

  • അഷ്‍കർ സൗദാൻ നായകനായി എത്തുന്ന ടി.എസ്. സുരേഷ് ബാബു ചിത്രം ‘ഡിഎൻഎ’യുടെ ലോഞ്ചിംഗ് നിര്‍വഹിച്ച് മമ്മൂട്ടി

    ടി.എസ്. സുരേഷ് ബാബു ഒരു ഇടവേളയ്‍ക്ക് ശേഷം സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഡിഎൻഎ’. യുവ നടൻ അഷ്‍കർ സൗദാൻ ചിത്രത്തില്‍ നായകനായി എത്തുന്നു. മമ്മൂട്ടിയാണ് ടി എസ് സുരേഷ് ബാബുവിന്റെ പുതിയ ചിത്രത്തിന്റെ ലോഞ്ചിംഗ് നിര്‍വഹിച്ചത്. ജനുവരി ഇരുപത്തിയാറിന് ചിത്രീകരണം ആരംഭിക്കും. പ്രതികാരം ഒരു കലയാണെങ്കില്‍ നിങ്ങളുടെ കൊലപാതകി ഒരു കലാകാരനാണ് എന്നര്‍ഥത്തിലുള്ള ടാഗ്‍ലൈനുമായാണ് ചിത്രം എത്തുന്നത്. ഈ ടാഗ് ലൈൻ തന്നെ ഈ ചിത്രത്തിന്റെ സ്വഭാവം വ്യക്തമാക്കുന്നു. പൂർണ്ണമായും ഫൊറൻസിക് ബയോളജിക്കൽ ത്രില്ലർ ഴോണറിൽപ്പെടുന്നതാണ് ടി എസ് സുരേഷ് ബാബു സംവിധാനം ചെയ്യുന്ന ‘ഡിഎൻഎ’ എന്ന ചിത്രം. അഷ്‍കർ സൗദാനൊപ്പം അജു വർഗീസ്, ജോണി ആന്റണി, ഇന്ദ്രൻസ്, നമിതാ പ്രമോദ്, ഹണി റോസ്, ഗൗരി നന്ദ. സെന്തിൽ രാജ്, പന്മരാജ് രതീഷ്, സുധീർ (‘ഡ്രാക്കുള’ ഫെയിം) ഇടവേള ബാബു, അമീർ നിയാസ്, പൊൻ വണ്ണൽ, ലഷ്മി മേനോൻ, അംബിക.എന്നിവർ ക്കൊപ്പം ബാബു ആന്റണിയും ‘ഡിഎൻഎ’ എന്ന ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നു…

    Read More »
  • ആനന്ദവല്ലിയുടെ കെെയിലെടുത്ത് അയ്യപ്പൻ എന്ന സിനിമയിൽ അച്ഛാ എന്ന് വിളിക്കുന്നതായിരുന്നു ആദ്യ ഡബ്ബിംഗ്; ഓർമകൾ പങ്കുവച്ച് രേഖ രതീഷ്

    ടെലിവിഷൻ പ്രേക്ഷകർക്ക് പ്രിയങ്കരി ആണ് രേഖ രതീഷ്. അഭിനയിക്കുന്ന എല്ലാ കഥാപാത്രങ്ങൾക്കും തന്റെതായ ശൈലി നൽകുന്ന രേഖയുടെ കൈയിൽ ഏത് റോളുകളും ഭദ്രമാണ്. നായിക വേഷം, വില്ലത്തി വേഷം, അമ്മായിഅമ്മ വേഷം തുടങ്ങി ഒട്ടനവധി കഥാപാത്രങ്ങൾ രേഖ ഇതിനകം മിനിസ്ക്രീനിൽ അവതരിപ്പിച്ചു കഴിഞ്ഞു. പരസ്പരം എന്ന സീരിയലാണ് രേഖയ്ക്ക് ടെലിവിഷൻ പ്രേക്ഷകർക്കിടയിൽ വലിയ സ്വീകാര്യത നേടിക്കൊടുത്തത്. പിന്നീടിങ്ങോട്ട് രേഖ ചെയ്യുന്ന കഥാപാത്രങ്ങൾ എല്ലാം ശ്രദ്ധിക്കപ്പെട്ട് തുടങ്ങി. ഇപ്പോഴിതാ താൻ ഡബ് ചെയ്യുന്നതിനെക്കുറിച്ച് രേഖ രതീഷ് ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. ‘എന്റെ അച്ഛനും അമ്മയും ഡബ്ബിംഗ് ആർട്ടിസ്റ്റുകൾ കൂടി ആയിരുന്നു. എന്റെ അച്ഛന്റെയും അമ്മയുടെയും കൂടെ വർക്ക് ചെയ്തിട്ടുള്ളവരാണ് ആനന്ദവല്ലിയാന്റി, വൽസമ്മ ആന്റി, സജിത്ത് അങ്കിൾ അങ്ങനെ ഒരുപാട് പേർ. ഇവരെല്ലാം ഡബ് ചെയ്യുന്നത് കണ്ട് വളർന്ന വ്യക്തി ആണ് ഞാൻ. നമ്മുടെ ഡബ്ബിം​ഗ് ഇഷ്ടമായെന്ന് പറയുന്നത് കേൾക്കുമ്പോൾ വല്ലാത്തൊരു സന്തോഷമാണ്. പക്ഷെ എന്റെ അച്ഛനോടൊപ്പം തോളോട്…

    Read More »
  • ചുവപ്പ് ഡ്രസ്സില്‍ സുന്ദരിയായി എസ്തര്‍ അനില്‍; പതിവ് തെറ്റിക്കാതെ സൈബര്‍ ‘ആങ്ങളമാരു’ടെ ആക്ഷേപകരമായ കമന്‍റുകൾ

    വസ്ത്രധാരണം എന്നത് ഒരു വ്യക്തിയുടെ മാത്രം സ്വാതന്ത്യ്രമാണ്. എന്നാല്‍ സെലിബ്രിറ്റികളുടെ ഇത്തരം വ്യക്തിസ്വാതന്ത്ര്യത്തിന് മേൽ പലപ്പോഴും സമൂഹത്തിന്‍റെ ഒരു വിഭാഗം ഇടപെടുന്നത് നാം കാണുന്നതാണ്. തങ്ങൾ നേരിട്ടിട്ടുള്ള ഇത്തരത്തിലുള്ള കമന്‍റുകളെ കുറിച്ചും പരിഹാസങ്ങളെ കുറിച്ചും ബോഡി ഷെയിമിംഗിനെ കുറിച്ചുമൊക്കെ നടിമാര്‍ തന്നെ ഇപ്പോള്‍ പരസ്യമായി ചര്‍ച്ച ചെയ്യുന്നുമുണ്ട്. ഇത്തരത്തില്‍ വസ്ത്രധാരണത്തിന്‍റെ പേരില്‍ എപ്പോഴും വിമര്‍ശനങ്ങള്‍ നേരിടുന്ന താരമാണ് എസ്തര്‍ അനില്‍. ജീത്തു ജോസഫിന്‍റെ ‘ദൃശ്യം’ സിനിമയിലൂടെ മോഹൻലാലിന്‍റെ ഇളയമകളുടെ വേഷത്തിലെത്തി മലയാളികളുടെ മനസ്സില്‍ ഇടം നേടിയ താരമാണ് എസ്തര്‍. ദൃശ്യത്തിലെ അനുമോൾ എന്ന കഥാപാത്രം ഏറെ ശ്രദ്ധ നേടിയിരുന്നു. സോഷ്യല്‍ മീഡിയയില്‍ സജീവമായ എസ്തര്‍ എപ്പോഴും തന്‍റെ ചിത്രങ്ങള്‍ ആരാധകര്‍ക്കായി പങ്കുവയ്ക്കാറുണ്ട്. എസ്തറിന്റെ ഏറ്റവും പുത്തന്‍ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ചുവപ്പ് ഡ്രസ്സില്‍ മനോഹരിയായിരിക്കുകയാണ് എസ്തര്‍. ഇന്‍സ്റ്റഗ്രാമിലൂടെ ആണ് എസ്തര്‍ ചിത്രങ്ങള്‍ പങ്കുവച്ചത്.   View this post on Instagram   A post shared by…

    Read More »
  • ദിനേശ് ബാബു സംവിധാനം ചെയ്‌ത ‘മഴവില്ല്’ മലയാളത്തിലെത്തിയിട്ട് 24 വർഷം

    സിനിമ ഓർമ്മ കന്നഡ ചിത്രത്തിന്റെ മലയാളം റീമേയ്ക്ക് ‘മഴവില്ല്’ റിലീസ് ചെയ്‌തിട്ട് 24 വർഷം. 1999 ജനുവരി 15നായിരുന്നു കന്നഡ സിനിമയിലെ പ്രശസ്‌ത കാമറാമാൻ ദിനേശ് ബാബു സംവിധാനം ചെയ്‌ത ചിത്രത്തിന്റെ റിലീസ്. തിരുവനന്തപുരം സ്വദേശിയാണ് ദിനേശ് ബാബു. അദ്ദേഹം കന്നടയിൽ ചെയ്‌ത ‘അമൃതവർഷിണി’ എന്ന സൂപ്പർഹിറ്റ് ചിത്രമാണ് മലയാളത്തിൽ ‘മഴവില്ല് ‘ ആയത്. കുഞ്ചാക്കോ ബോബൻ, വിനീത്, പ്രീതി എന്നിവർ മുഖ്യവേഷങ്ങൾ ചെയ്‌തു. സംവിധായകന്റെ കഥയ്ക്ക് ജെ പള്ളാശ്ശേരി തിരക്കഥയെഴുതി . സ്വസ്ഥമായി ജീവിക്കുന്നവരുടെ ഇടയിലേയ്ക്ക് മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടമായി വരുന്നവരുണ്ട്; വിദ്വേഷത്തിന്റെ വിഷവിത്തുമായി വരുന്നവരുമുണ്ട്. മഴവില്ല് രണ്ടാം ഗണത്തിൽ പെടുന്നു. കാമുകി മരിച്ച ഓർമ്മയിൽ ജീവിക്കുന്ന ഒരാൾ സുഹൃത്തിന്റെ ഭാര്യയിൽ കാമുകിയെ കാണുകയും സുഹൃത്തിനെ ഇല്ലായ്‌മ ചെയ്യുകയും കാര്യങ്ങൾ മനസിലാക്കുന്ന ഭാര്യ അയാൾക്ക് പിടി കൊടുക്കാതെ ആത്മഹത്യ ചെയ്യുന്നതുമാണ് കഥ. വിനീതിന് ആയിരുന്നു നെഗറ്റീവ് റോൾ. ‘കിളിവാതിലിൽ,’ ‘രാവിൻ നിലാക്കായൽ,’ ‘ശിവദം,’ ‘പൊന്നോലത്തുമ്പിൽ,’ ‘പുള്ളിമാൻ കിടാവേ’ എന്നീ ഗാനങ്ങൾ (കൈതപ്രം-മോഹൻ…

    Read More »
  • സത്യൻ, നസീർ, അംബിക എന്നിവരഭിനയിച്ച ‘ദേവത’ തീയേറ്ററുകളിലെത്തിയിട്ട് ഇന്ന് 58 വർഷം

    സിനിമ ഓർമ്മ കർണ്ണാടക സംഗീത ചക്രവർത്തി ഡോക്ടർ ബാലമുരളീകൃഷ്ണ പാടിയ ആദ്യ മലയാള സിനിമ ‘ദേവത’ റിലീസ് ചെയ്‌തിട്ട് 58 വർഷം. 1965 ജനുവരി 14 ന് ചിത്രം പ്രേക്ഷകർക്കു മുന്നിലെത്തി. പി ഭാസ്‌ക്കരൻ എഴുതിയ ഗാനങ്ങൾക്ക് പി.എസ് ദിവാകർ ആയിരുന്നു സംഗീതം. ലെനിൻ രാജേന്ദ്രന്റെ ‘സ്വാതി തിരുനാളി’ൽ ‘ദേവന് കെ പതി ഇന്ദ്ര’ എന്ന ഹിന്ദി ഭജൻ ആലപിച്ച് കേരള സംസ്ഥാന അവാർഡ് നേടിയിട്ടുണ്ട് ബാലമുരളീകൃഷ്ണ. അഞ്ച് ഡോക്ടറേറ്റുകൾ ലഭിച്ച ഏക സംഗീതജ്ഞനാണ് അദ്ദേഹം. ‘ദേവത’യ്ക്ക് രണ്ട് സംവിധായകരുണ്ടായിരുന്നു. സുബ്ബറാവു, കെ പത്മനാഭൻ നായർ. യഥാർത്ഥ സൗന്ദര്യം എന്താണ് എന്ന അന്വേഷണമാണ് കഥയുടെ മർമ്മം. മാദക സൗന്ദര്യമുള്ള രമ, ഇഷ്ടപ്പെട്ട പുരുഷന്റെ (മോഹനൻ) മുഖം ആസിഡ് വീണ് പൊള്ളിയപ്പോൾ അയാളെ അവഗണിച്ച് ഡോക്ടർ വേണുവിനെ വശീകരിക്കാൻ ശ്രമിക്കുന്നു. വേണു പക്ഷേ അതിലൊന്നും കുടുങ്ങിയില്ല. അന്ധയായ അമ്മിണിയുടെ കാഴ്‌ച വീണ്ടെടുക്കുന്നതിലാണ് അയാളുടെ ശ്രദ്ധ. ആസിഡ് പൊള്ളലേറ്റ മോഹനൻ അന്ധയായ അമ്മിണിയെ ഭാര്യയായി…

    Read More »
  • ഉർവശിക്ക് സംസ്ഥാന അവാർഡ് നേടിക്കൊടുത്ത ഐ.വി ശശി ചിത്രം വർത്തമാനകാലം തിയേറ്ററിലെത്തിയിട്ട് ഇന്ന് 33 വർഷം

    സിനിമ ഓർമ്മ ഉർവശിക്ക് സംസ്ഥാന അവാർഡ് നേടിക്കൊടുത്ത വർത്തമാനകാലം റിലീസ് ചെയ്‌തിട്ട് 33 വർഷം. ഐ.വി ശശി സംവിധാനം ചെയ്‌ത ചിത്രത്തിന് തിരക്കഥയെഴുതിയത് പ്രശാന്ത്. ലിബർട്ടി ബഷീർ നിർമ്മാണം. ഒരു സ്ത്രീ അഭിമുഖീകരിക്കുന്ന ചൂഷണങ്ങളും വേട്ടയാടലുകളുമാണ് ബലാൽക്കാരങ്ങളുടെയും കൂട്ടിക്കൊടുക്കലുകളുടെയും പരസ്ത്രീ താൽപര്യങ്ങളുടെയും അകമ്പടികളോടെ ‘വർത്തമാനകാലം’ പറഞ്ഞത്. ഇര, വെപ്പാട്ടി, അവിശുദ്ധ ബന്ധം വലയം ചെയ്‌ത്‌ നിൽക്കുന്നവൾ, നല്ല ബന്ധങ്ങൾ നഷ്ടമായവൾ എന്നീ ഘട്ടങ്ങളിലൂടെയുള്ള ഒരു സ്ത്രീയുടെ ജീവിതയാത്ര അവസാനിക്കുന്നത് അവൾ ഒരു കൊലപാതകിയായി തീരുന്നതിലൂടെയാണ്. ബാലചന്ദ്രമേനോൻ, ജയറാം, സുരേഷ് ഗോപി എന്നീ താരങ്ങൾ പ്രധാന വേഷങ്ങളിൽ അഭിനയിച്ചു. ശ്രീകുമാരൻ തമ്പി-ജോൺസൺ ടീമിന്റേതായിരുന്നു ഗാനങ്ങൾ. ‘പാടുന്ന ഗാനത്തിൻ ഈണങ്ങൾ മാറ്റുന്ന കാറ്റ്’ എന്ന ഗാനം ശ്രദ്ധിക്കപ്പെട്ടു. സന്തോഷ് ശിവന്റേതായിരുന്നു കാമറ. ‘വർത്തമാനകാല’ത്തിലെയും ‘മഴവിൽക്കാവടി’യിലെയും അഭിനയത്തിനായിരുന്നു ഉർവ്വശിക്ക് മികച്ച നടിക്കുള്ള അവാർഡ്. തൊട്ടടുത്ത രണ്ട് വർഷങ്ങളിലും ഉർവ്വശി മികച്ച നടിക്കുള്ള പുരസ്ക്കാരം നേടി. സമ്പാദകൻ: സുനിൽ കെ ചെറിയാൻ

    Read More »
  • ‘വാരിസിലെ’ സ്‍നീക്ക് പീക്ക് വീഡിയോ പുറത്തു

    വിജയ് നായകനായി ഏറ്റവും ഒടുവിലെത്തിയ ചിത്രമാണ് ‘വാരിസ്’. വംശി പൈഡിപ്പള്ളിയാണ് ചിത്രത്തിന്റെ സംവിധാനം. മികച്ച പ്രതികരണമാണ് ചിത്രത്തിന് തിയറ്ററുകളില്‍ നിന്ന് ലഭിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. ചിത്രത്തിന്റെ ഒരു സ്‍നീക്ക് പീക്ക് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോള്‍. രശ്‍മിക മന്ദാനയാണ് ചിത്രത്തില്‍ നായിക. നായകൻ വിജയ്‍യുടെയും രശ്‍മിക മന്ദാനയുടെയും കഥാപാത്രങ്ങളുടെ പ്രണയ രംഗങ്ങള്‍ ഉള്‍പ്പെടുത്തിയ വീഡിയോ ആണ് പുറത്തുവിട്ടിരിക്കുന്നത്. കാര്‍ത്തിക് പളനിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. അച്ഛന്റെ കോടിക്കണക്കിന് ഡോളർ ബിസിനസ്സ് സാമ്രാജ്യത്തിന്റെ അനന്തരവകാശിയാകുന്ന ‘വിജയ് രാജേന്ദ്രൻ’ എന്ന കഥാപാത്രത്തെയാണ് വിജയ് ‘വാരിസ്’ എന്ന സിനിമയിൽ അവതരിപ്പിക്കുന്നത്. ശരത് കുമാറാണ് നടന്റെ അച്ഛനായി ചിത്രത്തില്‍ എത്തുന്നത്. വിജയ് നായകനായ ‘വാരിസ്’ എന്ന സിനിമയിൽ ഒരു പ്രധാന കഥാപാത്രമായി എസ് ജെ സൂര്യയും എത്തുന്നുണ്ട്. വിജയ്‌യും എസ് ജെ സൂര്യയും ഒന്നിക്കുന്ന നാലാമത്തെ ചിത്രം ‘വാരിസ്’. ശ്രീ വെങ്കടേശ്വര ക്രിയേഷൻസിന്റെ ബാനറിൽ ദിൽ രാജുവും ശിരീഷും ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം. വംശി പൈഡിപ്പള്ളി തന്നെ തിരക്കഥയുമെഴുതിയ ചിത്രത്തില്‍…

    Read More »
  • പൃഥ്വിരാജ് ‘കൊട്ട മധു’വായെത്തിയ ‘കാപ്പ’ ഒടിടിയിലേക്ക്

    പൃഥ്വിരാജ് നായകനായി ഏറ്റവും ഒടുവിലെത്തിയ ചിത്രമാണ് ‘കാപ്പ’. ഷാജി കൈലാസാണ് ചിത്രത്തിന്റെ സംവിധായകൻ. മികച്ച പ്രതികരണമാണ് ചിത്രത്തിന് തിയറ്ററുകളില്‍ നിന്ന് ലഭിച്ചത്. ഇപ്പോഴിതാ ചിത്രം ഒടിടിയിലേക്ക് എത്തുകയാണ് എന്നാണ് പുതിയ റിപ്പോര്‍ട്ട്. നെറ്റ്ഫ്ലിക്സിലാണ് ‘കാപ്പ’ സ്‍ട്രീമിംഗ് ചെയ്യുക. ജനുവരി 19 മുതലായിരിക്കും സ്‍ട്രീമിംഗ്. അപര്‍ണ ബാലമുരളിയായിരുന്നു ചിത്രത്തിലെ നായിക. ആസിഫ് അലിയും ചിത്രത്തില്‍ പ്രധാന കഥാപാത്രമായി എത്തി. ഇന്ദുഗോപന്റെ പ്രശസ്‍ത നോവലായ ‘ശംഖുമുഖി’യെ അടിസ്ഥാനപ്പെടുത്തിയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഇന്ദുഗോപൻ തന്നെയാണ് ചിത്രത്തി​ന്റെ രചനയും നിർവഹിക്കുന്നത്. ജിനു വി. ഏബ്രഹാം, ഡോൾവിൻ കുര്യാക്കോസ് ദിലീഷ് നായർ എന്നിവരുടെ പങ്കാളിത്തത്തിൽ ആരംഭിച്ച തിയ്യേറ്റർ ഓഫ് ഡ്രീംസ്, സരിഗമ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, ഫെഫ്‍ക റൈറ്റേഴ്‍സ് യൂണിയന്റെ സഹകരണത്തിൽ നിർമ്മിച്ച ചിത്രമാണ് ‘കാപ്പ’. സരിഗമയും തീയറ്റർ ഓഫ് ഡ്രീംസും ഈ ചിത്രം തിയറ്ററുകളിൽ എത്തിച്ചിരിക്കുന്നത്. ചിത്രത്തില്‍ അന്ന ബെൻ, ദിലീഷ് പോത്തൻ, ജഗദീഷ്, നന്ദു തുടങ്ങി വലിയ താരനിരയും അഭിനയിക്കുന്നു. ചിത്രത്തിലെ പൃഥ്വിരാജിന്റെ ലുക്കും…

    Read More »
  • കൊട്ടാരക്കര ശ്രീധരൻ നായർ ‘മരയ്ക്കാ’റായി അഭിനയിച്ച ‘കുഞ്ഞാലി മരയ്ക്കാർ’ തീയേറ്ററുകളിലെത്തിയത് 1967 ജനുവരി 12 ന്

    സിനിമ ഓർമ്മ പ്രിയദർശന്റെ ‘കുഞ്ഞാലി മരയ്ക്കാ’റിന് മുൻപ് കൊട്ടാരക്കര ശ്രീധരൻ നായർ മരയ്ക്കാർ ആയി അഭിനയിച്ച മറ്റൊരു ‘കുഞ്ഞാലി മരയ്ക്കാർ’ പ്രേക്ഷകർക്കു മുന്നിലെത്തിയിരുന്നു, 1967 ജനുവരി 12ന്.  പതിനാറാം നൂറ്റാണ്ടിലെ ഇന്ത്യയിലെ ആദ്യ നാവിക സൈന്യാധിപന്റെ സാഹസ ജീവിതം പകർത്തിയ ചിത്രം ചന്ദ്രതാര പിക്‌ചേഴ്‌സിന്റെ ബാനറിൽ ടികെ പരീക്കുട്ടിയാണ് 56 വർഷങ്ങൾക്ക് മുൻപ് നിർമ്മിച്ചത്. ചന്ദ്രതാരയുടെ തന്നെ തച്ചോളി ഒതേനൻ (1964) സംവിധാനം ചെയ്‌ത തഞ്ചാവൂർ സ്വദേശി എസ്.എസ് രാജൻ സംവിധാനം. തച്ചോളി ഒതേനന് തിരക്കഥ എഴുതിയ കെ പത്മനാഭൻ നായരാണ് ‘കുഞ്ഞാലി മരയ്ക്കാറി’ന്റെയും രചന. സാമൂതിരിയുടെ വാഴ്‌ചയിൽ, ഇട പ്രഭുക്കന്മാരുടെ സ്പർധകളിലും കുടിപ്പകകളിലും അന്യാധീനത്തിലായ കേരളത്തിന്റെ ദയനീയ മുഖം ആവിഷ്‌ക്കരിക്കുവാൻ സിനിമയ്ക്ക് കഴിഞ്ഞു എന്നാണ് വിലയിരുത്തപ്പെടുന്നത്. മുഹമ്മദ് എന്ന മരയ്ക്കാർ സാമൂതിരിയോട് ചേർന്ന് പോർച്ചുഗീസ് സൈന്യത്തെ നേരിടുന്ന കഥയിൽ പക്ഷെ കടൽ യുദ്ധ ദൃശ്യങ്ങൾ തീർത്തും ദുർബ്ബലമായിരുന്നു. പീരങ്കിപ്പടയെ നേരിടാൻ കൊതുമ്പു തോണികളിലെ അമ്പെയ്ത്തുകാർ മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നായിരുന്ന വിമർശനം.…

    Read More »
  • അജിത്ത് നായകനായ തുനിവ് സിനിമയുടെ ആഘോഷത്തിനിടെ ആരാധകന് ദാരുണാന്ത്യം

    ചെന്നൈ: അജിത്ത് കുമാര്‍ നായകനായ തുനിവ് സിനിമയുടെ റിലീസ് ദിനത്തില്‍ നടന്ന ആഘോഷത്തിനിടയില്‍ അജിത്ത് ആരാധകന്‍ മരണപ്പെട്ടു. ചെന്നൈയിലെ രോഹിണി തീയറ്ററിലെ ആഘോഷത്തിനിടെ ലോറിയില്‍ നിന്ന് വീണാണ് മരണം സംഭവിച്ചത്. ഭരത് കുമാര്‍ എന്ന ആരാധകനാണ് മരണപ്പെട്ടത് എന്നാണ് പൊലീസിനെ ഉദ്ധരിച്ച് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നത്. രാവിലെ നടന്ന ഷോയ്ക്ക് ശേഷം ചെന്നൈയിലെ രോഹിണി തിയേറ്ററിന് മുന്നില്‍ വലിയ ആഘോഷത്തിലായിരുന്ന അജിത്ത് ആരാധകര്‍. അതേ സമയം തീയറ്ററിന് മുന്നിലെ  പൂനമല്ലി ഹൈവേയിലൂടെ സഞ്ചരിക്കുകയായിരുന്ന ലോറിയിലേക്ക് അജിത്ത് ആരാധകര്‍ ചാടി കയറി നൃത്തം തുടങ്ങി. ഈ സമയം നിയന്ത്രണം വിട്ട് നിലത്തേക്ക് വീണാണ് ഭരത് കുമാറിന് അത്യാഹിതം സംഭവിച്ചത് എന്നാണ് റിപ്പോര്‍ട്ട്. അതേ സമയം രോഹിണി തീയറ്റിന് മുന്നില്‍ അതിരാവിലെ വിജയ് അജിത്ത് ആരാധകര്‍ ഏറ്റുമുട്ടിയെന്നും വിവരമുണ്ട്. ഇരുവിഭാഗവും സ്ഥാപിച്ച ഫ്ലെക്സ് ബോര്‍ഡുകള്‍ അടക്കം നശിപ്പിച്ചു. അജിത്തിന്‍റെയും വിജയിയുടെ ചിത്രങ്ങള്‍ കാണാന്‍ അതിരാവിലെ ഫാന്‍സ് ഷോയ്ക്ക് എത്തിയ ആരാധകരാണ് ഏറ്റുമുട്ടിയത് എന്നാണ് വിവരം.…

    Read More »
Back to top button
error: