Movie
-
ജർമ്മനിയിൽ ‘കെജിഎഫ് 2’ ന്റെ ലൈഫ് ടൈം കളക്ഷനെ പ്രീ ബുക്കിങ്ങിലൂടെ തകർത്ത് ‘പഠാൻ’; മുന്നിൽ പൊന്നിയിൻ സെൽവൻ മാത്രം
ഷാരൂഖ് ഖാൻ ചിത്രം പഠാനായി ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ബോളിവുഡ് സിനിമാസ്വാദകർ. നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം റിലീസിനെത്തുന്ന ഷാരൂഖ് ഖാൻ ചിത്രം ബോളിവുഡിന് വൻ മുതൽക്കൂട്ടാകും എന്നാണ് കണക്ക് കൂട്ടലുകൾ. സിനിമയുമായി ബന്ധപ്പെട്ട് വരുന്ന പ്രമോഷൻ മെറ്റീരിയലുകളും അപ്ഡേറ്റുകളും ഏറെ ആവേശത്തോടെയാണ് എസ്ആർകെ ഫാൻസ് ഏറ്റെടുക്കാറുള്ളത്. ഇപ്പോഴിതാ ജർമ്മനിയിൽ പ്രീ ബുക്കിങ്ങിലൂടെ ‘കെജിഎഫ് 2’ വിന്റെ മുഴുവൻ കളക്ഷൻ തുകയെയും പഠാൻ മറികടന്നുവെന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. ജർമ്മനിയിൽ പ്രീ ബുക്കിങ്ങിലൂടെ പഠാന്‍1,50,000 യൂറോ നേടിയെന്നാണ് വിവരങ്ങള്‍. ഇതോടെ ‘കെജിഎഫ് 2’ ന്റെ ലൈഫ് ടൈം കളക്ഷന്‍ ആണ് ഷാരൂഖ് ഖാൻ ചിത്രം തകര്‍ത്തിരിക്കുന്നത്. 1,44,000 യൂറോയാണ് കെജിഎഫ് 2വിന്റെ കളക്ഷൻ. 1,55,000 യൂറോ നേടി മണിരത്‌നത്തിന്റെ പൊന്നിയിന്‍ സെല്‍വനാണ് ഒന്നാമത്. റിലീസിന് മുന്നോടിയായുള്ള പഠാന്റെ കുതിപ്പ് പ്രേക്ഷകരിൽ ആവേശം തീർക്കുകയാണ്. ജനുവരി 25-ന് പഠാൻ തിയറ്ററുകളിൽ എത്തും. ദീപിക പദുക്കോൺ നായികയായി എത്തുന്ന ചിത്രത്തിൽ ജോൺ എബ്രഹാം പ്രതിനായക വേഷത്തിൽ…
Read More » -
മലയാള സിനിമയിലെ നാഴികക്കല്ലായ ‘പണി തീരാത്ത വീട്’ പ്രദർശനത്തിനെത്തിയിട്ട് ഇന്ന് 50 വർഷം
സിനിമ ഓർമ്മ കെ.എസ് സേതുമാധവൻ സംവിധാനം ചെയ്‌ത ‘പണി തീരാത്ത വീട്’ പൂർത്തിയായത് 50 വർഷം മുൻപ്. 1973 ജനുവരി 19നായിരുന്നു പ്രേം നസീർ, നന്ദിത ബോസ് നായികാ-നായകന്മാരായ ചിത്രം പ്രദർശനത്തിനെത്തിയത്. പാറപ്പുറത്ത് എഴുതിയ അതേ പേരിലുള്ള നോവലിന്റെ ഈ ചലച്ചിത്രാവിഷ്കാരത്തിന് മികച്ച ചിത്രം, കഥ, സംവിധാനം, എന്നീ സംസ്ഥാന അവാർഡുകളോടൊപ്പം ജയചന്ദ്രന് മികച്ച ഗായകനുള്ള പുരസ്‌ക്കാരവും ലഭിച്ചു, (നീലഗിരിയുടെ സഖികളേ). സേതുമാധവന്റെ സഹോദരനായ കെ.എസ്.ആർ മൂർത്തിയായിരുന്നു നിർമ്മാതാവ്. എഴുപതുകളിൽ സേതുമാധവൻ ഒരുക്കിയ ഒട്ടു മിക്ക ചിത്രങ്ങളും (അഴകുള്ള സെലീന, ജീവിക്കാൻ മറന്നു പോയ സ്ത്രീ, കന്യാകുമാരി) നിർമ്മിച്ചത് മൂർത്തിയാണ്. ‘ഭയാശങ്കയും അനിശ്ചിതത്വവും കൊണ്ട് ഭാരപ്പെട്ട ഹൃദയവുമായി ജീവിച്ച് നിരുപാധികമായി വിധിക്ക് കീഴടങ്ങി വ്യാമോഹങ്ങളുടെ പണി തീരാത്ത വീടിന്റെ കൽത്തറയിൽ ഒടുങ്ങുന്ന മനുഷ്യജീവിതങ്ങളുടെ’ കഥയായിരുന്നു നോവലിൽ പാറപ്പുറത്ത് എന്ന കെ.ഇ മത്തായി പറഞ്ഞത്. പാറപ്പുറത്ത് തന്നെ തിരക്കഥയും രചിച്ചു. ചിത്രത്തിൽ വയലാർ- എം.എസ് വിശ്വനാഥൻ ടീമിന്റെ അനശ്വരങ്ങളായ 7 പാട്ടുകളുണ്ടായിരുന്നു. എം.എസ്.വി…
Read More » -
നടി മൃദുല മുരളിയുടെ സഹോദരനും നടനുമായ മിഥുൻ മുരളി വിവാഹിതനായി
നടന്‍ മിഥുന്‍ മുരളി വിവാഹിതനായി. മോഡലും എന്‍ജിനീയറുമായ കല്യാണി മേനോന്‍ ആണ് വധു. കൊച്ചി ബോല്‍ഗാട്ടി ഇവന്‍റ് സെന്‍ററില്‍ ആയിരുന്നു വിവാഹം. നടി മൃദുല മുരളിയുടെ സഹോദരന്‍ ആണ് മിഥുന്‍. പത്ത് വര്‍ഷത്തെ പ്രണയത്തിനു പിന്നാലെയാണ് മിഥുനും കല്യാണിയും വിവാഹിതരാവുന്നത്. മൃദുലയുടെ സുഹൃത്ത് മീനാക്ഷിയുടെ സഹോദരിയാണ് കല്യാണി. കല്യാണിയുടെയും തന്‍റെ അനുജന്‍ മിഥുന്‍റെയും പ്രണയത്തെക്കുറിച്ച് ഒരു ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ മൃദുല കുറിച്ചിരുന്നു. ഒരു പതിറ്റാണ്ട് നീളുന്ന അടുപ്പത്തിനൊടുവിലാണ് ഇരുവരും വിവാഹിതരാവുന്നത്. ഒരു വലിയ കഥ ചെറുതാക്കി പറയാം. മീനാക്ഷി മേനോനുമൊത്തുള്ള എന്‍റെ കമ്പൈന്‍ഡ് സ്റ്റഡി ഗുണമായത് കല്യാണിക്കും മിഥുനുമാണ്. തന്‍റെ ചേച്ചിയുമൊത്ത് വീട്ടിലേക്ക് ഒരുമിച്ചിരുന്ന് പഠിക്കാന്‍ വരുന്ന എന്നെ വെറുത്തിരുന്ന ആ ടീനേജര്‍ക്ക് ഇനി എല്ലാ ദിവസവും എന്‍റെ മുഖം കാണേണ്ടിവരും. അല്ലാതെ മറ്റ് വഴികളില്ല, എന്നായിരുന്നു മൃദുലയുടെ പോസ്റ്റ്. വിവാഹത്തിന്‍റെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ എത്തിയിട്ടുണ്ട്. View this post on Instagram A post…
Read More » -
കെ.ജി.എഫ് മൂന്നാം ഭാഗത്തിന് വേണ്ടി കാത്തിരിക്കുന്നവര്‍ക്ക് ദുഖവാര്‍ത്ത; നിരാശയോടെ യഷ് ആരാധകര്‍
ഇന്ത്യന്‍ സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വിജയ ചിത്രങ്ങളിലൊന്നാണ് കെ.ജി.എഫ്. യഷ് നായകനായി പ്രശാന്ത് നീല്‍ സംവിധാനം ചെയ്ത് രണ്ട് ഭാഗങ്ങളായി എത്തിയ ലോകമെമ്പാടു ഏറ്റവും ജനപ്രിയ ഫ്രാഞ്ചൈസികളിലൊന്നായി മാറിയിരിക്കുന്നു. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ഫ്രാഞ്ചൈസിയുടെ രണ്ടാം ഭാഗം ലോകമെമ്പാടും ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ മൂന്നാമത്തെ ഇന്ത്യന്‍ ചിത്രമാണ്. രണ്ടാം ഭാഗം അവസാനിച്ചത് മൂന്നാം ഭാഗത്തിനുള്ള സൂചന മുന്നോട്ട് വച്ചായിരുന്നു. രണ്ടാം ഭാഗം വന്‍ വിജയമായതോടെ ചിത്രത്തിന് മൂന്നാം ഭാഗം ഉണ്ടാകുമെന്ന് നിര്‍മ്മാതാക്കള്‍ അറിയിച്ചിരുന്നു. ചിത്രത്തിന് ആകെ അഞ്ച് ഭാഗങ്ങള്‍ ഉണ്ടാകുമെന്നും അറിയിച്ചിരുന്നു. സിനിമയുടെ ആരാധകര്‍ ഈ വാര്‍ത്ത ആഘോഷമാക്കിയിരുന്നു. എന്നാല്‍ ഇപ്പോഴിത ആരാധകരുടെ ഹൃദയം തകര്‍ക്കുന്ന റിപ്പോര്‍ട്ടാണ് എത്തുന്നത്. ഇ ടൈംസ് റിപ്പോര്‍ട്ട് അനുസരിച്ച്, കെ.ജി.എഫ് മൂന്നില്‍ ‘റോക്കി ഭായ്’ യഷ് പൂര്‍ണ്ണ വേഷത്തിലുണ്ടാകില്ല. സീന്‍ കോണറിയെയും ഡാനിയല്‍ ക്രെയ്ഗിനെയും ജെയിംസ് ബോണ്ട് നായകന്മാര്‍ എന്ന് വിശേഷിപ്പിക്കുന്നത് പോലെ യഷ് ‘കെ.ജി.എഫ്’ താരമായി മാത്രം മുദ്രകുത്തപ്പെടാന്‍ ആഗ്രഹിക്കുന്നില്ല.…
Read More » -
എഴുപതുകളിലെ കേരള ചരിത്രം അനാവരണം ചെയ്ത ‘മങ്കമ്മ’ മലയാളിക്കു മുന്നിലെത്തിയിട്ട് 26 വർഷം
സിനിമ ഓർമ്മ ടിവി ചന്ദ്രന്റെ ‘മങ്കമ്മ’ റിലീസ് ചെയ്‌തിട്ട് 26 വർഷം. 1997 ജനുവരി 18 നായിരുന്നു രേവതിയുടെ മികച്ച വേഷപ്പകർച്ചകളിലൊന്ന് എന്നറിയപ്പെടുന്ന ‘മങ്കമ്മ’യുടെ റിലീസ്. നാഷണൽ ഫിലിംസ് ഡെവലപ്മെന്റ് കോർപറേഷൻ നിർമ്മിച്ച ചിത്രത്തിൽ നെടുമുടി വേണു, തിലകൻ, വിജയരാഘവൻ തുടങ്ങിയവരും ഉണ്ടായിരുന്നു. മികച്ച സംവിധായകനുള്ള സംസ്ഥാന അവാർഡ് ടിവി ചന്ദ്രൻ നേടി. എഴുപതുകളിലെ കേരള ചരിത്രമാണ് ചിത്രത്തിന്റെ പശ്ചാത്തലം. ആപൽക്കരമായ സാമൂഹിക സാഹചര്യങ്ങളിലെ വ്യക്തിസ്വാതന്ത്ര്യമാണ് ‘മങ്കമ്മ’ ചർച്ച ചെയ്‌ത വിഷയം. ശൗര്യമുള്ള സ്ത്രീ എന്നാണ് മങ്കമ്മ എന്ന വാക്കിനർത്ഥം. തമിഴിലും തെലുഗുവിലും ‘മങ്കമ്മ ശപഥം’ എന്ന സിനിമ വന്നിരുന്നു. അടിയന്തരാവസ്ഥക്കാലത്തെ നിസ്സഹായ ജീവിതങ്ങൾ വരച്ചു കാട്ടുകയായിരുന്നു ‘മങ്കമ്മ’യിലൂടെ ടിവി ചന്ദ്രൻ. ഇടം നഷ്ടമാവുന്നവരുടെ ഇടയിലേയ്ക്കാണ് മങ്കമ്മയുടെ ആദ്യയാത്ര. അവൾ ചെല്ലുന്നിടം നശിപ്പിക്കപ്പെടുന്നു. ജീവിതത്തോട് തോൽക്കാത്ത അവളുടെ യാത്രകൾ അവസാനിക്കുന്നുമില്ല. കുടുംബങ്ങളിൽ പോലും അടിച്ചമർത്തപ്പെടുന്ന സ്ത്രീ ജീവിതങ്ങൾ, കുടുംബത്തിന് പുറത്തെ പ്രതികൂല സാഹചര്യങ്ങൾ പോലും അതിജീവിക്കും എന്നാണ് ചിത്രം പറഞ്ഞു വച്ചത്.…
Read More » -
പടുകുഴിയിൽനിന്ന് ബോളിവുഡിനെ കരകയറ്റുമോ ‘പഠാൻ’? ഇന്ത്യയിലെ അഡ്വാൻസ് ബുക്കിംഗ് തീയതി പ്രഖ്യാപിച്ചു
ഇന്ത്യൻ സിനിമയിൽ ഇന്ന് ഏറ്റവുമധികം കാത്തിരിപ്പ് ഉയർത്തിയിട്ടുള്ള ചിത്രമാണ് ഷാരൂഖ് ഖാൻ നായകനാവുന്ന പഠാൻ. നാല് വർഷത്തെ ഇടവേളയ്ക്കു ശേഷം എത്തുന്ന കിംഗ് ഖാൻ ചിത്രം എന്നത് ഒട്ടൊന്നുമല്ല ചിത്രത്തിൻറെ പ്രീ റിലീസ് ഹൈപ്പ് വർധിപ്പിക്കുന്നത്. ഇത് ഉപയോഗപ്പെടുത്തി ഓപണിംഗ് കളക്ഷനിൽ പരമാവധി മുന്നേറ്റം ഉണ്ടാക്കാനുള്ള ശ്രമത്തിലാണ് നിർമ്മാതാക്കൾ. ജനുവരി 25 ന് തിയറ്ററുകളിൽ എത്താനിരിക്കുന്ന ചിത്രത്തിൻറെ വിദേശ രാജ്യങ്ങളിലെ അഡ്വാൻസ് ടിക്കറ്റ് റിസർവേഷൻ ഈ മാസം 10 ന് തന്നെ ആരംഭിച്ചിരുന്നു. ഇപ്പോഴിതാ ഇന്ത്യയിലെ അഡ്വാൻസ് ബുക്കിംഗ് എന്ന് ആരംഭിക്കും എന്ന വിവരവും പുറത്തെത്തിയിരിക്കുകയാണ്. സോഷ്യൽ മീഡിയയിലൂടെ ആരാധകർ ഏറെ ദിവസങ്ങളായി ഉയർത്തിയിരുന്ന ചോദ്യമാണ് ഇത്. ഇതിനുള്ള ഉത്തരമാണ് പുറത്തെത്തിയിരിക്കുന്നത്. റിലീസിന് നാല് ദിവസങ്ങൾക്ക് മുൻപ് 20 ന് ചിത്രത്തിൻറെ ഇന്ത്യയിലെ അഡ്വാൻസ് ടിക്കറ്റ് റിസർവേഷൻ ആരംഭിക്കും. ഈ വർഷത്തെ ഏറ്റവും മികച്ച ഓപണിംഗ് തന്നെയാണ് നിർമ്മാതാക്കൾ ലക്ഷ്യമിടുന്നത്. #Pathaan Advance booking to commence from 20th January…
Read More » -
വിമർശകർക്ക് മറുപടിയായി മകള്‍ക്കും കുടുംബാഗങ്ങള്‍ക്കുമൊപ്പം ‘പഠാൻ’ കണ്ട് ഷാരൂഖ് ഖാൻ
ഷാരൂഖ് ഖാൻ നായകനായി എത്തുന്ന ‘പഠാൻ’ എന്ന ചിത്രത്തിനായി ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ബോളിവുഡ് സിനിമാസ്വാദകർ. നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം എത്തുന്ന ഷാരൂഖ് ഖാൻ ചിത്രം എന്നത് തന്നെയാണ് അതിന് കാരണം. ചിത്രവുമായി ബന്ധപ്പെട്ട് വരുന്ന അപ്ഡേറ്റുകൾക്ക് എല്ലാംതന്നെ വൻ സ്വീകാര്യതയാണ് പ്രേക്ഷകർ നൽകാറുള്ളത്. ആദ്യ ഗാനം പുറത്തുവന്നതിന് പിന്നാലെ പഠാനെതിരെ ബഹിഷ്‌കരിക്കണാഹ്വാനങ്ങളും ഉയർന്നിരുന്നു. ഷാരൂഖ് തന്റെ മകൾക്കൊപ്പം ഈ സിനിമ കാണുമോ എന്ന് ചോദിച്ച് മധ്യപ്രദേശ് നിയമസഭ സ്പീക്കറും രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ ഈ വിമർശനങ്ങൾക്കുള്ള മറുപടിയുമായി എത്തിയിരിക്കുകയാണ് ഷാരൂഖ് ഖാൻ. മകള്‍ക്കും കുടുംബാഗങ്ങള്‍ക്കുമൊപ്പം പഠാൻ കണ്ടിരിക്കുകയാണ് ഷാരൂഖ് ഖാൻ. റിലീസിന് മുന്നോടിയായിട്ടുള്ള സ്പെഷ്യൽ സ്ക്രീനിങ്ങിന് വേണ്ടിയാണ് എസ്ആർകെയും കുടുംബവും തിയറ്ററിൽ എത്തിയത്. ഷാരൂഖിന്റെ ഭാര്യ ഗൗരി ഖാന്‍, മക്കളായ ആര്യന്‍, സുഹാന, അബ്രാം എന്നിവര്‍ക്കൊപ്പം കിങ് ഖാന്റെ സഹോദരിയും ഭാര്യമാതാവ് സവിത ചിബ്ബറും ഉണ്ടായിരുന്നുവെന്നാണ് വിവരം. ഇതിന്റെ വീഡിയോകളും ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. View this…
Read More » -
‘നന്‍പകല്‍ നേരത്ത് മയക്കം’ നാളെ എത്തും, 2023 ലും മികവ് തുടരാൻ മമ്മൂട്ടി
മെഗാസ്റ്റാർ മമ്മൂട്ടിക്ക് 2022 മികച്ച വർഷം ആയിരുന്നു. ഏറെ നാളുകൾക്കു ശേഷം ഒരു മമ്മൂട്ടി ചിത്രം മലയാളം ഇയർ ടോപ്പർ പദവി നേടിയ വർഷം. അമൽ നീരദ് ഒരുക്കിയ ‘ഭീഷ്മ പർവം’ ആണ് ആ നേട്ടം സ്വന്തമാക്കിയത്. അത് കൂടാതെ നിസാം ബഷീറിൻ്റെ ‘റോഷാക്കും’ ഒ.ടി.ടി റിലീസ് ആയെത്തിയ ‘പുഴു’വും മമ്മൂട്ടിക്ക് പ്രശംസ നേടിക്കൊടുത്തു. ഇപ്പോഴിതാ 2023 ലും തന്റെ വിജയ യാത്ര തുടരുകയാണ് അദ്ദേഹം. ഈ വർഷം മമ്മൂട്ടി അഭിനയിച്ച് ആദ്യം റീലീസ് ചെയ്യുന്നത് ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കിയ ‘നൻ പകൽ നേരത്ത് മയക്കം’ ആണ്. ജനുവരി 19നാണ് ഈ ചിത്രം എത്തുക. സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കുന്ന ഈ ചിത്രം മമ്മൂട്ടി നിര്‍മ്മാണ കമ്പനിയുടെ ആദ്യ സംരംഭമാണ്. ഇക്കഴിഞ്ഞ കേരള രാജ്യാന്തര ചലച്ചിത്രമേളയില്‍ വേള്‍ഡ് പ്രീമിയര്‍ ആയി പ്രദര്‍ശിപ്പിക്കപ്പെട്ട ചിത്രത്തിന് നിറഞ്ഞ കൈയടിയാണ് ലഭിച്ചത്. വ്യത്യസ്ത തലത്തിലുള്ള അവതരണവും കഥാപാത്ര സൃഷ്ടിയുമാണ് ചിത്രത്തിന്റെ പ്രത്യേകത.…
Read More » -
മകൻ അഭിനയിച്ച മൂന്ന് സിനിമകൾ ജീവിതത്തിൽ ഒരിക്കലും താൻ കാണില്ല: മോഹൻലാലിൻ്റെ അമ്മ പറയുന്നു, ഒപ്പം അതിന്റെ കാരണങ്ങളും
മോഹൻലാൽ ചിത്രങ്ങളെ കുറിച്ചുള്ള അമ്മ ശാന്തകുമാരിയുടെ വാക്കുകൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. കിരീടം, ചെങ്കോൽ, താളവട്ടം തുടങ്ങിയ മൂന്ന് ചിത്രങ്ങൾ കാണാൻ തനിക്കു താൽപര്യമില്ലെന്ന് അമ്മ പറയുന്നു. കാരണം മകന്റെ ചിരിക്കുന്ന സിനിമകളോടാണ് അമ്മക്ക് ഇഷ്‌ടം. ‘ചിത്രം’ സിനിമയും അവസാനമെത്തുമ്പോൾ ടി.വി ഓഫാക്കുമെന്ന് അമ്മ പറഞ്ഞു. കൂടാതെ മകന്റെ അടിപിടി സിനിമകൾ കാണാനും ലാലേട്ടന്റെ അമ്മയ്ക്ക് ഇഷ്ടമില്ല. കിരീടം സിനിമ അൽപ നേരം കണ്ടിട്ട് പിന്നെ നിർത്തുകയായിരുന്നു. എന്നാൽ അച്ഛന് നേരെ മറിച്ചാണ്. മകൻ വീരനാകുന്ന ചിത്രങ്ങളായിരുന്നു അദ്ദേഹത്തിന് ഏറ്റവും ഇഷ്ടം. മോഹൻലാലിന്റെ കഥാപാത്രങ്ങളിൽ അച്ഛന് ഏറ്റവും പ്രിയപ്പെട്ടത് മംഗലശ്ശേരി നീലകണ്ഠനാണ്. മോഹൻലാൽ ചിത്രമായ വാനപ്രസ്ഥത്തിന്റെ ഷൂട്ടിങ് കാണാൻ പോയതിനെ കുറിച്ചും അമ്മ ഓർമ്മിക്കുന്നു. ആ സിനിയുടെ ഷൂട്ടിങ്ങ് കാണാനാണ് മകനോടൊപ്പം ആദ്യമായി പോയത്. കാണാൻ ആഗ്രഹമുണ്ടോ എന്ന് ചോദിച്ചപ്പോൾ മോഹൻലാലിന്റെ ഒപ്പം പോയതാണ്. പൂതന സുന്ദരിയായി വരുന്നത് കാണിക്കാൻ കൊണ്ട് പോയി. അമ്മക്കത് വളരെ ഇഷ്‌ടപ്പെട്ടു. മകൻ അഭിനയിക്കാനായി…
Read More »
