Movie
-
ഈ പ്രവണത കാരണം അഭിനയം നിർത്താൻ പോലും പലപ്പോഴും തോന്നി, കാസ്റ്റിംഗ് കൗച്ചിന്റെ ദുരനുഭവം തുറന്നു പറഞ്ഞു കനി കുസൃതി
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് കനി കുസൃതി. ബോൾഡ് ആയിട്ടുള്ള കഥാപാത്രങ്ങളെ ആണ് താരം എപ്പോഴും സിനിമകളിൽ അവതരിപ്പിക്കുന്നത്. ഒരുപാട് മികച്ച സിനിമകളുടെ ഭാഗമായിട്ടുണ്ട് താരം. നിരവധി അവാർഡുകളും താരം വാങ്ങി കൂട്ടിയിട്ടുണ്ട്. ഇപ്പോൾ സിനിമ മേഖലയിൽ ഉള്ള കാസ്റ്റിംഗ് കൗച്ച് വിവാദങ്ങളെ കുറിച്ച് സംസാരിക്കുകയാണ് താരം. ഈ പ്രവണത കാരണം അഭിനയം നിർത്താൻ പോലും തനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട് എന്നായിരുന്നു നടി ഒരിക്കൽ പറഞ്ഞത്. നല്ല കഥാപാത്രങ്ങൾ ലഭിക്കണമെങ്കിൽ വിട്ടുവീഴ്ചയ്ക്ക് തയ്യാറാകണം എന്നാണ് പല സംവിധായകരും തന്നെ നിർബന്ധിച്ചത് എന്നും ഇത് കേൾക്കേണ്ടി വന്നപ്പോൾ അഭിനയം നിർത്തുവാൻ പോലും തോന്നിയിരുന്നു എന്നാണ് നടി ഒരിക്കൽ തുറന്നു പറഞ്ഞത്. സിനിമാ മേഖലയിൽ എത്തണം എന്ന വലിയ ആഗ്രഹവും ആയിട്ടാണ് ഈ മേഖലയിലേക്ക് വന്നത് എന്നും പക്ഷേ നല്ല വേഷങ്ങൾ ലഭിക്കണമെങ്കിൽ പലതരത്തിലുള്ള വിട്ടുവീഴ്ചകൾ ചെയ്യേണ്ടിവരും എന്നുമായിരുന്നു പല സംവിധായകരുടെയും നിലപാട് എന്നാണ് കനി കുസൃതി തുറന്നു പറയുന്നത്. ഇങ്ങനത്തെ അനുഭവങ്ങളൊക്കെ…
Read More » -
പഠാനിൽ ഷാരൂഖ് വാങ്ങിയ പ്രതിഫലത്തിന്റെ കണക്ക് പുറത്ത്; 12 ദിവസംകൊണ്ട് ചിത്രം നേടിയത് 832 കോടി, അപ്പോൾ കിങ് ഖോനിന് എത്ര കിട്ടി ?
മുംബൈ: നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഒരു ഷാരൂഖ് ഖാൻ ചിത്രം വരുന്നുവെന്ന് കേട്ടപ്പോൾ തന്നെ ഏറെ പ്രതീക്ഷയിൽ ആയിരുന്നു ബോളിവുഡ്. തുടരെ ഉള്ള പരാജയങ്ങളിൽ നിന്നും കരകയറാനുള്ള വഴി എന്നത് തന്നെയായിരുന്നു അതിന് കാരണം. ബോളിവുഡിനെ പഴയപ്രതാപത്തിലേക്ക് എത്തിക്കാൻ ഷാരൂഖ് ചിത്രത്തിന് സാധിക്കുമെന്ന് ട്രേഡ് അനലിസ്റ്റുകളും വിലയിരുത്തി. ആ പ്രതീക്ഷകളും വിലയിരുത്തലുകളും അന്വർത്ഥമാക്കിയാണ് ഓരോ ദിവസത്തെയും ബോക്സ് ഓഫീസ് കളക്ഷൻ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഇപ്പോഴിതാ 12 ദിവസത്തിൽ പഠാൻ നേടിയ കളക്ഷൻ വിവരങ്ങളാണ് പുറത്തുവരുന്നത്. ഇതുവരെയുള്ള കണക്ക് പ്രകാരം ലോകമെമ്പാടുമായി 832 കോടിയാണ് പഠാൻ സ്വന്തമാക്കിയിരിക്കുന്നത്. ട്രേഡ് അനലിസ്റ്റ് ആയ രമേഷ് ബാലയാണ് ഇക്കാര്യം ട്വീറ്റ് ചെയ്തിരിക്കുന്നത്. ഇന്ത്യയിലെ നെറ്റ് കളക്ഷൻ 429.90 കോടിയും മൊത്തം 515 കോടിയുമാണ് നേടിയിരിക്കുന്നത്. ഓവർസീസ് ഗ്രോസ് 317.20 കോടിയുമാണെന്ന് രമേഷ് ബാല ട്വീറ്റ് ചെയ്യുന്നു. ഈ ആഴ്ച അവസാനിക്കുന്നതോടെ പഠാൻ 1000കോടി തൊടുമെന്നാണ് വിലയിരുത്തലുകൾ. ഇതേ സമയം തന്നെയാണ് പഠാനിൽ ഷാരൂഖ് വാങ്ങിയ…
Read More » -
‘വാരിസ്’ കേരളത്തില്‍ നിന്ന് എത്ര വാരി ? ഒരു മാസത്തെ കളക്ഷന്‍ വിവരങ്ങൾ
തമിഴിലെ ഇത്തവണത്തെ പൊങ്കൽ റിലീസുകളിൽ വലിയ പ്രീ റിലീസ് ഹൈപ്പ് ലഭിച്ച ഒന്നായിരുന്നു വിജയ് നായകനായ വാരിസ്. വംശി പൈഡിപ്പള്ളിയുടെ സംവിധാനത്തിൽ എത്തിയ ചിത്രത്തിൻറെ റിലീസ് ജനുവരി 11 ന് ആയിരുന്നു. അതേദിവസം അജിത്ത് കുമാർ ചിത്രം തുനിവും തിയറ്ററുകളിൽ എത്തിയിരുന്നതിനാൽ തമിഴ് സിനിമയെ സംബന്ധിച്ച് ആഘോഷ സീസൺ ആയി മാറി പൊങ്കൽ. ആഗോള ബോക്സ് ഓഫീസിൽ നിന്ന് ചിത്രം 300 കോടി നേടിയതായി നിർമ്മാതാക്കൾ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഇപ്പോഴിതാ ചിത്രം വിവിധ പ്രദേശങ്ങളിൽ നേടിയ കണക്കുകൾ പ്രത്യേകമായി എത്തിയിരിക്കുകയാണ്. പ്രമുഖ ട്രാക്കർമാരായ സിനിട്രാക്ക് ആണ് ഈ കണക്കുകൾ അവതരിപ്പിച്ചിരിക്കുന്നത്. സിനിട്രാക്കിൻറെ കണക്ക് പ്രകാരം തമിഴ്നാട്ടിൽ നിന്ന് ചിത്രം ഇതിനകം നേടിയ ഗ്രോസ് 143 കോടിയാണ്. ആന്ധ്ര/ തെലങ്കാനയിൽ നിന്ന് 27.5 കോടി, കർണാടകത്തിൽ നിന്ന് 14.75 കോടി, ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്ന് 14.65 കോടി എന്നിങ്ങനെയാണ് ചിത്രം നേടിയ കളക്ഷൻ. അതേസമയം കേരളത്തിൽ നിന്നുള്ള ചിത്രത്തിൻറെ നേട്ടം 13.35…
Read More » -
പ്രേക്ഷകർ കണ്ടത് കാന്താരയുടെ രണ്ടാം ഭാഗമെന്ന് നൂറാം ദിനാഘോഷത്തിൽ ഋഷഭ് ഷെട്ടി; ഒന്നാം ഭാഗം അടുത്തവര്‍ഷം പുറത്തിറക്കുമെന്നും സംവിധായകൻ
കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും വലിയ ഹിറ്റുകളില്‍ ഒന്നായിരുന്നു കന്നഡ ചിത്രമായ കാന്താര. പ്രേക്ഷകർ കണ്ടത് കാന്താരയുടെ രണ്ടാം ഭാഗമാണെന്നും ഒന്നാം ഭാഗം അടുത്ത വർഷം പുറത്തിറക്കുമെന്നും പ്രഖ്യാപിച്ചിരിക്കുകയാണ് ചിത്രത്തിന്റെ സംവിധായകനും പ്രധാന നടനുമായ ഋഷഭ് ഷെട്ടി. കാന്താരയുടെ 100 ദിനം ആഘോഷിക്കുന്ന വേദിയിലാണ് താരത്തിന്‍റെ പ്രഖ്യാപനം. 395 കോടിയുടെ ബോക്സ് ഓഫീസ് വിജയം എന്നത് മാത്രമല്ല, ആസ്വാദകരില്‍ വലിയ സ്വാധീനം സൃഷ്ടിച്ച ചിത്രവുമായിരുന്നു കാന്താര. ചിത്രത്തിന്റെ ചിത്രീകരണത്തിനിടെയാണ് പ്രീക്വൽ എന്ന ആശയം തന്‍റെ മനസ്സിൽ ഉദിച്ചതെന്നും ഋഷഭ് ഷെട്ടി ചടങ്ങില്‍ സംസാരിക്കവെ പറഞ്ഞു. “കാന്താരയോട് അപാരമായ സ്നേഹവും പിന്തുണയും കാണിച്ച പ്രേക്ഷകരോട് എന്നും കടപ്പെട്ടിരിക്കുന്നു. ഒപ്പം മുന്നോട്ടുള്ള പ്രയാണം തുടരുകയാണ്, സർവ്വശക്തനായ ദൈവത്തിന്‍റെ അനുഗ്രഹത്താല്‍ ചിത്രം വിജയകരമായി 100 ദിവസം പൂർത്തിയാക്കി. ഈ അവസരത്തിൽ കന്താരയുടെ പ്രീക്വൽ പ്രഖ്യാപിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. നിങ്ങൾ കണ്ടത് യഥാർത്ഥത്തിൽ ഭാഗം 2 ആണ്, ഭാഗം 1 അടുത്ത വർഷം വരും” – ഋഷഭ് ഷെട്ടി…
Read More » -
സിനിമ പഠിക്കണോ? ഫിലിം മേക്കിംഗ് ക്ലാസുമായി അല്‍ഫോന്‍സ് പുത്രന്‍
കൊച്ചി: നേരം, പ്രേമം തുടങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനാണ് അല്‍ഫോന്‍സ് പുത്രന്‍. ഇപ്പോഴിതാ സിനിമ പഠിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഫിലിം മേക്കിംഗ് ക്ലാസുമായി എത്തിയിരിക്കുകയാണ് സംവിധായകന്‍. സോഷ്യല്‍മീഡിയയിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. അല്‍ഫോന്‍സിന്റെ കുറിപ്പ് സിനിമ പഠിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും വിദ്യാര്‍ഥികള്‍ക്കുമായി ഫിലിം മേക്കിംഗിനെക്കുറിച്ചുള്ള എന്റെ ആദ്യക്ലാസ്. ഇത് പരീക്ഷിച്ച എല്ലാവര്‍ക്കും എനിക്കയക്കാം (എക്‌സ്ട്രീം ലോങ് ഷോട്ട്, ലോങ് ഷോട്ട്, ഫുള്‍ ഷോട്ട്, നീ ഷോട്ട്, മിഡ് ഷോട്ട്,മിഡ് ക്ലോസ് അപ് ഷോട്ട്, എക്‌സ്ട്രീം കോസപ്പ് ഷോട്ട് എന്നിവ റീല്‍സ് ആക്കി അയക്കുക). സിനിമാറ്റോഗ്രഫി, എഡിറ്റിങ് എന്നിവയില്‍ താല്‍പര്യമുളളവര്‍ അതും റീല്‍സില്‍ പരീക്ഷിക്കാം. എനിക്ക് ഇഷ്ടപ്പെട്ടാല്‍ ഞാന്‍ തിരികെ മെസേജ് അയക്കുകയോ ലൈക്ക് ചെയ്യുകയോ ഷെയര്‍ ചെയ്യുകയോ ചെയ്യും. എല്ലാവര്‍ക്കും ആശംസകള്‍. ഗോപാലന്‍ ചേട്ടന്റെ പ്രിയപ്പെട്ട ഡയലോഗ് നിങ്ങള്‍ക്കെല്ലാവര്‍ക്കും വേണ്ടി പറയുന്നു (സൂപ്പര്‍സ്റ്റാര്‍ സ്‌റ്റൈല്‍മന്നന്‍ രജനീകാന്തിന്റെ ഡയലോഗാണ്) ഇനിമേ താന്‍ ആരംഭം…” ഗോള്‍ഡ് എന്ന ചിത്രത്തിനു ശേഷം അല്‍ഫോന്‍സ് പുത്രനെതിരേ സോഷ്യല്‍മീഡിയയില്‍ വ്യാപകമായി ട്രോളുകള്‍ ഉയര്‍ന്നിരുന്നു.…
Read More » -
ശ്രീകുമാരൻതമ്പിയുടെ തിരക്കഥ, ശശികുമാർ സംവിധാനം; ‘പ്രവാഹം’ റിലീസ് ചെയ്‌ത് 1975 ഫെബ്രുവരി 7 ന്
സിനിമ ഓർമ്മ ‘തായില്ലാ പിള്ളൈ’യുടെ മലയാളാവിഷ്‌ക്കാരം ‘പ്രവാഹം’ റിലീസ് ചെയ്‌തിട്ട് 48 വർഷം. കരുണാനിധി എഴുതി എൽ.വി പ്രസാദ് സംവിധാനം ചെയ്‌ത ‘തായില്ലാ പിള്ളൈ’ എന്ന തമിഴ് ചിത്രം തിയേറ്ററുകളിലെത്തിയത്1961 ലാണ്. 1975 ഫെബ്രുവരി 7നാണ് ശശികുമാർ സംവിധാനം ചെയ്‌ത പ്രേംനസീർ, വിൻസെന്റ്, വിധുബാല എന്നിവർ അഭിനയിച്ച ‘പ്രവാഹം’ പ്രദർശനത്തിനെത്തിയത്. ശ്രീകുമാരൻതമ്പിയുടെ തിരക്കഥ. ശശികുമാറിന്റെ തന്നെ സേതുബന്ധനം, സിന്ധു എന്നീ ചിത്രങ്ങൾ നിർമ്മിച്ച സോമനാഥനാണ് നിർമ്മാണം. രണ്ടു തവണ അലസിപ്പോയ ഗർഭത്തിന് ശേഷം ഒരു കുട്ടിയെ ദത്തെടുക്കാൻ നിശ്ചയിക്കുന്ന ദമ്പതികൾക്ക് കുഞ്ഞുണ്ടാവുന്നു. സ്വന്തം കുഞ്ഞിനൊപ്പം ദത്തെടുക്കുന്ന കുഞ്ഞിനെ അവർ ഉപേക്ഷിക്കുന്നില്ല. പക്ഷെ അച്ഛന് ഒരു കുട്ടിയെ മതി. ആശയക്കുഴപ്പത്തിൽ ദത്തെടുക്കുന്ന മകനാണ് നറുക്കെടുപ്പ് വീഴുന്നത്. യഥാർത്ഥ മകൻ തെരുവിൽ റിക്ഷാക്കാരനാവുന്നു. ഒടുവിൽ ആശയക്കുഴപ്പം മാറി രണ്ട് മക്കളും ഒന്നിക്കുന്നു. വാണിജയറാം യേശുദാസിനൊപ്പം പാടിയ ‘മാവിന്റെ കൊമ്പിലിരുന്നൊരു മൈന വിളിച്ചു’, യേശുദാസിന്റെ ‘സ്നേഹഗായികേ’ അടക്കം 6 പാട്ടുകളുണ്ടായിരുന്നു. സംഗീതം എംകെ അർജ്ജുനൻ. സമ്പാദകൻ:…
Read More » -
നഴ്‌സുമാരെക്കുറിച്ച് അശ്ലീല പരാമര്‍ശം; മാപ്പു പറഞ്ഞ് ‘ബാലയ്യ’
ഹൈദരാബാദ്: തെലുങ്ക് സൂപ്പര്‍താരം നന്ദമുരി ബാലകൃഷ്ണ ‘വീരസിംഹ റെഡ്ഡി’യുടെ ത്രസിപ്പിക്കുന്ന വിജയത്തിനിടയില്‍ വീണ്ടും വിവാദത്തില്‍. ഒരു ടോക്ക് ഷോയില്‍ നഴ്‌സുമാരെക്കുറിച്ച് നടത്തിയ പരാമര്‍ശമാണ് ചര്‍ച്ചയായത്. ഒടുവില്‍ താരം മാപ്പ് പറഞ്ഞ് രംഗത്തെത്തുകയായിരുന്നു. അണ്‍സ്റ്റോപ്പബിള്‍ വിത്ത് ‘എന്‍ബികെ സീസണ്‍ 2’ എന്ന ടോക്ക് ഷോയില്‍ പവന്‍ കല്യാണിനോട് സംസാരിക്കവെയാണ് വിവാദ പരാമര്‍ശം. തനിക്കൊരു അപകടമുണ്ടായതിനെക്കുറിച്ചാണ് അദ്ദേഹം പറഞ്ഞത്. തന്നെ പരിചരിക്കാനെത്തിയ നഴ്‌സ വളരെ ‘ഹോട്ട്’ ആണെന്നാണ് ബാലകൃഷ്ണ പറഞ്ഞത്. പരിപാടി ആഹായില്‍ ഷോ സംപ്രേക്ഷണം ചെയ്തപ്പോള്‍ ബാലയ്യയുടെ പരാമര്‍ശം വിവാദമാവുകയും ഒരു കൂട്ടം നഴ്‌സുമാര്‍ ഇതിനെതിരെ രംഗത്തെത്തുകയുമായിരുന്നു. ലൈംഗിക പരാമര്‍ശത്തില്‍ മാപ്പ് പറയണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. തുടര്‍ന്ന് നടന്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെ മാപ്പ് പറയുകയായിരുന്നു. ബാലയ്യയുടെ കുറിപ്പ് ”എല്ലാവര്‍ക്കും നമസ്‌കാരം, നഴ്സുമാരെ അപമാനിച്ചുവെന്ന തരത്തില്‍ ചിലര്‍ നടത്തുന്ന തെറ്റായ പ്രചാരണങ്ങളെ ശക്തമായി അപലപിക്കുന്നു.എന്റെ വാക്കുകള്‍ മനഃപൂര്‍വം വളച്ചൊടിച്ചതാണ് രോഗികളെ സേവിക്കുന്ന എന്റെ സഹോദരിമാരോട് എനിക്ക് വളരെയധികം ബഹുമാനമുണ്ട്.ബസവതാരകം കാന്‍സര്‍ ആശുപത്രിയിലെ നഴ്‌സുമാരുടെ…
Read More » -
നിങ്ങളെന്നെ തെറ്റിദ്ധരിച്ചാലും പ്രശ്നമില്ല, മമ്മൂട്ടിയുടെ നെഞ്ചിൽ തല ചായ്ക്കണം, ഒരു മൈക്രോ സെക്കൻഡ് നേരമെങ്കിലും. സ്വർഗത്തിൽ പോയ പോലുണ്ടാകുമത്… ഇന്ത്യയിലെ പ്രശസ്ത എഴുത്തുകാരിയുടെ വെളിപ്പെടുത്തൽ!
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടൻ മമ്മൂട്ടി. പതിറ്റാണ്ടുകൾ നീണ്ട തന്‍റെ അഭിനയ ജീവിതത്തിൽ ഒട്ടനവധി മികച്ച കഥാപാത്രങ്ങളെയാണ് അദ്ദേഹം പ്രേക്ഷകന് സമ്മാനിച്ചത്. ഓരോ വർഷം കഴിയുന്തോറും സ്വയം പുതുക്കലുമായി സിനിമ ചെയ്യുന്ന മമ്മൂട്ടിക്ക്, പ്രായഭേദമെന്യെ നിരവധി ആരാധകരാണുള്ളത്. മമ്മൂട്ടിയോടുള്ള ജനങ്ങളുടെ ആരാധന പ്രകടമാകുന്ന നിരവധി വാർത്തകളും വീഡിയോകളും പുറത്തുവന്നിട്ടുമുണ്ട്. ഇപ്പോഴിതാ മമ്മൂട്ടിയെ കുറിച്ച് ‘ക’ ഫെസ്റ്റിൽ എഴുത്തുകാരി ശോഭാ ഡേ പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്. ഒരിക്കൽ കൂടി ജീവിക്കാൻ അവസരം കിട്ടുകയാണെങ്കിൽ മമ്മൂട്ടി ആകാനാണ് ഇഷ്ടമെന്ന് ശോഭാ ഡേ പറഞ്ഞു. അത്രയ്ക്ക് മാത്രം ആരാധന മമ്മൂട്ടിയോട് ഉണ്ടെന്നും അവർ പറയുന്നു. പഴയ സിനിമകളിലാണ് താൻ മമ്മൂട്ടിയെ കണ്ടതെന്നും അന്നുതന്നെ അദ്ദേഹത്തെ വളരെ ഇഷ്ടമായെന്നും ശോഭ പറഞ്ഞു. ശോഭ ഡേയുടെ വാക്കുകൾ ഇങ്ങനെ: കുറച്ച് പഴയ സിനിമയിലാണ് ഞാൻ മമ്മൂട്ടിയെ കണ്ടത്. അന്നുതന്നെ അദ്ദേഹത്തോട് വളരെയേറെ ഇഷ്ടം തോന്നി. എന്നെങ്കിലും മമ്മൂട്ടിയെ നേരിട്ടുകാണുമോ എന്ന് ഞാൻ എന്റെ ഭർത്താവിനോടു ചോദിച്ചിട്ടുണ്ട്. നിങ്ങളെന്നെ തെറ്റിദ്ധരിച്ചാലും…
Read More » -
സിനിമാ നിർമ്മാതാക്കൾക്ക് സാമ്പത്തിക സഹായം, പ്രൊഡ്യൂസർ ബസാറും ബെറ്റർ ഇൻവെസ്റ്റ്.ക്ലബ്ബും രംഗത്ത്!
ഒ.ടി.ടി കരാറുകളെ അടിസ്ഥാനമാക്കി സിനിമാ, വെബ് സീരീസ്, ടി.വി സീരിയൽ നിർമ്മാതാക്കൾക്ക് സാമ്പത്തിക സഹായ ഹസ്തവുമായി സംയുക്തമായി എത്തുന്നു പ്രൊഡ്യൂസർ ബസാർ ഡോട് കോം (Producerbazaar.com), ബെറ്റർ ഇൻവെസ്റ്റ് ക്ലബ്ബ് (BetterInvest.club) എന്നീ സ്ഥാപനങ്ങൾ. ഒ.ടി.ടി പ്ലാറ്റ് ഫോമുകൾ, ഓഡിയോ സ്ഥാപനങ്ങൾ എന്നിവ നിർമ്മാതാക്കളുമായി കരാർ ഒപ്പിടുന്ന വേളയിൽ നിശ്ചിത തുക പല തവണകളായി നൽകുന്ന രീതിയാണ് സിനിമാ വ്യവസായ രംഗത്ത് പതിവായി പിന്തുടർന്ന് പോരുന്നത്. സിനിമയുടെ സംപ്രേക്ഷണ അവകാശം കരസ്ഥമാക്കുന്ന ടെലിവിഷൻ സ്ഥാപനങ്ങളും ഇപ്പോൾ ഈ രീതി പിന്തുടരാൻ തുടങ്ങിയിരിക്കുന്നു. അത് കൊണ്ട് വെബ് സീരീസ്, ടി.വി സീരിയൽ നിർമ്മാതാക്കൾക്ക്, അവർ അടുത്തടുത്തതായി നിർമ്മിക്കുന്ന പ്രോജക്ടുകൾക്കു പണം ലഭിക്കുന്നതിന് കാല താമസം നേരിടുന്ന സാഹചര്യം സംജാതമാകുന്നുണ്ട്. ഈ പ്രതിസന്ധി തരണം ചെയ്ത് അവർക്ക് നിർമ്മാണം സുഗമമായി നടത്താൻ സഹായകമാവും വിധം ചിട്ടയായ ലോൺ സൗകര്യം ആവശ്യാനുസരണം സിനിമാ രംഗത്ത് ഇല്ലെന്ന വസ്തുത മനസ്സിലാക്കി പ്രൊഡ്യൂസർ ബസാർ ഡോട് കോം (നേരത്തെ…
Read More » -
ഭാനുപ്രിയയ്ക്ക് മറവിരോഗം, ഓർമകൾ നഷ്ടമാകുന്നു, സംഭാഷണങ്ങൾ മറന്നുപോകുന്നു
തെന്നിന്ത്യന്‍ സിനിമയില്‍ ഒരു കാലത്തെ സൂപ്പര്‍ നായികയായിരുന്നു ഭാനുപ്രിയ. മലയാളം, കന്നട, തെുലുഗ്, തമിഴ് എന്നിങ്ങനെ വിവിധഭാഷകളില്‍ തിളങ്ങി. രാജശില്പി, അഴകിയ രാവണൻ, കൊച്ചു കൊച്ചു സന്തോഷങ്ങൾ, കുലം തുടങ്ങിയ സിനിമകളിലൂടെ മലയാളികളുടെ ഹൃദയത്തിൽ ഇടം നേടിയ ഭാനുപ്രിയ മികച്ച നര്‍ത്തകി കൂടിയാണ്. സിനിമയില്‍ 1998 മുതല്‍ 2005 വരെ സജീവമായി പ്രവര്‍ത്തിച്ചു. പിന്നീട് വര്‍ഷത്തില്‍ ഒന്നോ രണ്ടോ സിനിമകള്‍ മാത്രമായി ഒതുങ്ങി. രണ്ട് വര്‍ഷമായി താന്‍ ഓര്‍മക്കുറവ് നേരിടുകയാണെന്നും അതുകൊണ്ടാണ് അധികം സിനിമകള്‍ ചെയ്യാത്തതെന്നും പറയുന്നു ഭാനുപ്രിയ. ഒരു തെലുങ്ക് യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് താരം ഈ വെളിപ്പെടുത്തൽ നടത്തിയത്. ക്ലാസിക്കൽ നർത്തകിയായ ഭാനുപ്രിയ നൃത്തത്തിലും സജീവമല്ലാതായി. ‘എനിക്ക് ഈയിടെയായി തീരെ സുഖമില്ല. ഓർമ്മശക്തി കുറയുന്നു. പഠിച്ച ചില കാര്യങ്ങൾ ഞാൻ മറന്നു. നൃത്തത്തോടുള്ള താൽപര്യവും കുറഞ്ഞു. വീട്ടിൽ പോലും ഞാൻ നൃത്തം പരിശീലിക്കാറില്ല.’ കഴിഞ്ഞ രണ്ട് വർഷമായി തനിക്ക് ഓർമക്കുറവ് അനുഭവപ്പെടുന്നുണ്ടെന്നും നടി പറഞ്ഞു ഭര്‍ത്താവ്…
Read More »