ഭാനുപ്രിയയ്ക്ക് മറവിരോഗം, ഓർമകൾ നഷ്ടമാകുന്നു, സംഭാഷണങ്ങൾ മറന്നുപോകുന്നു
തെന്നിന്ത്യന്‍ സിനിമയില്‍ ഒരു കാലത്തെ സൂപ്പര്‍ നായികയായിരുന്നു ഭാനുപ്രിയ. മലയാളം, കന്നട, തെുലുഗ്, തമിഴ് എന്നിങ്ങനെ വിവിധഭാഷകളില്‍ തിളങ്ങി. രാജശില്പി, അഴകിയ രാവണൻ, കൊച്ചു കൊച്ചു സന്തോഷങ്ങൾ, കുലം തുടങ്ങിയ സിനിമകളിലൂടെ മലയാളികളുടെ ഹൃദയത്തിൽ ഇടം നേടിയ ഭാനുപ്രിയ മികച്ച നര്‍ത്തകി കൂടിയാണ്. സിനിമയില്‍ 1998 മുതല്‍ 2005 വരെ സജീവമായി പ്രവര്‍ത്തിച്ചു. പിന്നീട് വര്‍ഷത്തില്‍ ഒന്നോ രണ്ടോ സിനിമകള്‍ മാത്രമായി ഒതുങ്ങി. രണ്ട് വര്‍ഷമായി താന്‍ ഓര്‍മക്കുറവ് നേരിടുകയാണെന്നും അതുകൊണ്ടാണ് അധികം സിനിമകള്‍ ചെയ്യാത്തതെന്നും പറയുന്നു ഭാനുപ്രിയ.
ഒരു തെലുങ്ക് യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് താരം ഈ വെളിപ്പെടുത്തൽ നടത്തിയത്. ക്ലാസിക്കൽ നർത്തകിയായ ഭാനുപ്രിയ നൃത്തത്തിലും സജീവമല്ലാതായി.
‘എനിക്ക് ഈയിടെയായി തീരെ സുഖമില്ല. ഓർമ്മശക്തി കുറയുന്നു. പഠിച്ച ചില കാര്യങ്ങൾ ഞാൻ മറന്നു. നൃത്തത്തോടുള്ള താൽപര്യവും കുറഞ്ഞു. വീട്ടിൽ പോലും ഞാൻ നൃത്തം പരിശീലിക്കാറില്ല.’
കഴിഞ്ഞ രണ്ട് വർഷമായി തനിക്ക് ഓർമക്കുറവ് അനുഭവപ്പെടുന്നുണ്ടെന്നും നടി പറഞ്ഞു
ഭര്‍ത്താവ് ആദര്‍ശ് കൗശലിന്റെ മരണശേഷമാണത്രേ ഓര്‍മക്കുറവ് തുടങ്ങിയത്. 1998-ലായിരുന്നു ആദര്‍ശ് കൗശലിനെ ഭാനുപ്രിയ വിവാഹം ചെയ്യുന്നത്. പിന്നീട് 2005 ൽ ഇവര്‍ അകന്നു. 2018-ല്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് ആദര്‍ശ് കൗശല്‍ അന്തരിച്ചു. അതിന് ശേഷം ഓര്‍മകൾ മങ്ങിത്തുടങ്ങി. രണ്ട് വര്‍ഷമായി പ്രശ്‌നം അധികരിച്ചിരിക്കുകയാണ്.
‘സ്വന്തമായൊരു നൃത്തവിദ്യാലയം തുടങ്ങണം എന്നായിരുന്നു ആഗ്രഹം. പിന്നീട് നൃത്തത്തോടുള്ള താല്‍പര്യം കുറഞ്ഞു. അടുത്തിടെ ലൊക്കേഷനില്‍വച്ച് സംഭാഷണങ്ങള്‍ മറന്നുപോയി. ഓര്‍ത്തിരിക്കേണ്ട കാര്യങ്ങള്‍ മറന്നുപോകുന്നു. ‘സില നേരങ്ങളില്‍ സില മണിധര്‍ഗള്‍’ എന്ന തമിഴ് സിനിമയില്‍ അഭിനയിച്ചു. ആക്ഷന്‍ എന്ന് പറഞ്ഞപ്പോള്‍ എല്ലാ സംഭാഷണവും മറന്നുപോയി.’ തനിക്ക് വിഷാദമോ മറ്റു സമ്മര്‍ദ്ദങ്ങളോ ഇല്ലെന്നും ഭാനു പ്രിയ വ്യക്തമാക്കി.
‘ഭര്‍ത്താവുമായി താന്‍ വിവാഹമോചനം നേടി എന്ന വാര്‍ത്ത ശരിയല്ല. 2005 മുതല്‍ താന്‍ ചെന്നൈയിലും അദ്ദേഹം ഹൈദരാബാദിലുമായിരുന്നു. തങ്ങള്‍ വിവാഹമോചിതരായിട്ടില്ല. ഇതെക്കുറിച്ച് ഒരുപാട് വ്യാജപ്രചരണങ്ങളുണ്ട്. ഇപ്പോള്‍ എനിക്കതെക്കുറിച്ച് പറയാന്‍ താല്‍പര്യമില്ല അദ്ദേഹം ജീവിച്ചിരിപ്പില്ലല്ലോ.’
സിനിമയുടെ തിരക്കുകളില്‍നിന്ന് അകന്ന് ജീവിക്കുന്നത് ആസ്വദിക്കുന്നുണ്ടെന്ന് ഭാരതിയ പറയുന്നു. വീട്ടില്‍ സമയം ചെലവഴിക്കാനും ജോലികള്‍ ചെയ്യാനും പുസ്തകം വായിക്കാനും സംഗീതം കേള്‍ക്കാനും ഇഷ്ടമാണ്.
ഒരു മകളുണ്ട്. 20കാരിയായ അഭിനയ. ലണ്ടനിലെ ലോഫ്ബറോ യൂണിവേഴ്സിറ്റി വിദ്യാർത്ഥിനിയാണ്. അവധി കിട്ടുമ്പോൾ മകൾ അമ്മയുടെ അടുത്തെത്തും. മകള്‍ക്ക് അഭിനയിക്കാന്‍ താല്‍പര്യമില്ലെന്നും ഭാനുപ്രിയ അറിയിച്ചു.