Movie
-
എന്റെ ചോരയാണ് ആ പണം അത് തിരിച്ചുവേണം, ഒന്നരക്കോടി എന്ന് തരും ? ഭർത്താവിൻറെ ഉത്തരം മുട്ടിച്ച് ബിഗ് ബോസ് താരം രാഖി സാവന്ത് – വീഡിയോ
മുംബൈ: ബിഗ് ബോസ് താരം രാഖി സാവന്ത് തൻറെ പണം മോഷ്ടിച്ചെന്ന് ആരോപിച്ച് നൽകിയ പരാതിയിൽ കഴിഞ്ഞ ദിവസം മുംബൈ പൊലീസ് ഇവരുടെ ഭർത്താവ് ആദിൽ ദുറാനിയെ അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ പിന്നീട് കോടതി പൊലീസ് കസ്റ്റഡിയിൽ വിട്ടു. വധശ്രമം അടക്കം ചുമത്തിയാണ് ഇയാൾക്കെതിരെ കേസ് എടുത്തിരിക്കുന്നത്. അതേ സമയം തൻറെ പണം ആദിൽ ദുറാനിയുടെ കൈയ്യിലുണ്ട് എന്നത് സംബന്ധിച്ച് വിശദീകരിക്കുന്ന പുതിയ വീഡിയോ രാഖി പുറത്തുവിട്ടു. ഇപ്പോൾ പുറത്തുവന്ന വീഡിയോയിൽ ചില ബിസിനസുകൾക്ക് വേണ്ടി ആദിൽ രാഖിയുടെ കൈയ്യിൽ നിന്നും വാങ്ങിയ ഒന്നരക്കോടി രൂപ എപ്പോൾ തിരിച്ചുതരും എന്നാണ് ചോദിക്കുന്നത്. എന്നാൽ പണം നാലുമാസത്തിനുള്ളിൽ ലാഭത്തോടെ തിരിച്ചുനൽകാം എന്ന് ആദിൽ പറയുന്നു. എന്നാൽ ലാഭം നിങ്ങൾ തന്നെ വച്ചോ എൻറെ പണമാണ് വേണ്ടതെന്ന് രാഖി പറയുന്നു. തുടർന്ന് ഇതേ കാര്യം അവർത്തിക്കുമ്പോൾ. എൻറെ ചോരയാണ് ആ പണം അത് തിരിച്ചുവേണം എന്ന് രാഖി കരഞ്ഞ് പറയുന്നത് വീഡിയോയിൽ ഉണ്ട്. രാഖിയുടെ…
Read More » -
ജയ്സാല്‍മീര്‍ വിമാനത്താവളത്തില്‍ മോഹൻ ലാലിനെ വളഞ്ഞ് മാധ്യമപ്രവര്‍ത്തകർ
ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം മലൈക്കോട്ടൈ വാലിബന്‍റെ ചിത്രീകരണത്തിലാണ് മോഹന്‍ലാല്‍ ഇപ്പോള്‍. പൂര്‍ണ്ണമായും രാജസ്ഥാനില്‍ ചിത്രീകരിക്കുന്ന സിനിമയുടെ ലൊക്കേഷന്‍ ജയ്സാല്‍മീര്‍ ആണ്. ഇപ്പോഴിതാ ജയ്സാല്‍മീര്‍ വിമാനത്താവളത്തില്‍ നിന്നുള്ള വീഡിയോകള്‍ ശ്രദ്ധ നേടുകയാണ്. മോഹന്‍ലാലിനുവേണ്ടി കാത്തുനിന്ന് ചോദ്യങ്ങള്‍ ചോദിക്കുന്ന മാധ്യമപ്രവര്‍ത്തകരും ഉത്തരം പറയുന്ന മോഹന്‍ലാലുമാണ് വീഡിയോയില്‍. ജയ്സാല്‍മീര്‍ എങ്ങനെയുണ്ടെന്ന ചോദ്യത്തിന് തനിക്ക് വര്‍ഷങ്ങളായി അറിയാവുന്ന സ്ഥലമാണെന്നും മനോഹരമായ പട്ടണമാണെന്നുമാക്കെയാണ് മോഹന്‍ലാലിന്‍റെ മറുപടി. രാജസ്ഥാനില്‍ താന്‍ ആദ്യമായല്ല സിനിമ ചിത്രീകരിക്കുന്നതെന്നും മുന്‍പ് അതിനായി മൂന്ന് തവണ വന്നിട്ടുണ്ടെന്നും അദ്ദേഹം പറയുന്നുണ്ട്. കഴിഞ്ഞ ദിവസം വിവാഹിതരായ ബോളിവുഡ് താരങ്ങള്‍ സിദ്ധാര്‍ഥ് മല്‍ഹോത്രയെയും കിയാര അദ്വാദിനിയെയും കുറിച്ച് രണ്ട് വാക്ക് പറയാന്‍ ആവശ്യപ്പെടുന്നവരോട് അതിനെക്കുറിച്ച് തനിക്ക് അറിയില്ലെന്നും ക്ഷണമുണ്ടായിരുന്നില്ലെന്നും പറയുന്നു മോഹന്‍ലാല്‍. ജയിലര്‍ ഷൂട്ടിംഗില്‍ പങ്കെടുക്കാന്‍ വന്നതാണോയെന്ന ചോദ്യത്തിന് അല്ലെന്നും മലൈക്കോട്ടൈ വാലിബന്‍റെ ചിത്രീകരണത്തിനായി വന്നതാണെന്നും പറയുന്നു അദ്ദേഹം. അതേസമയം ലിജോയും മോഹന്‍ലാലും ആദ്യമായി ഒന്നിക്കുന്നതിന്‍റെ പേരില്‍ പ്രഖ്യാപന സമയം മുതല്‍ പ്രേക്ഷകശ്രദ്ധ നേടിയ ചിത്രമാണ് മലൈക്കോട്ടൈ…
Read More » -
റോക്കി ഭായിയെയും മറികടന്ന് പത്താൻ; കളക്ഷനിൽ മുന്നിൽ ഇനി ബാഹുബലി മാത്രം
ഹേറ്റ് കാമ്പയിൻ തകർക്കാത്ത ഊർജവുമായി കുതിപ്പ് തുടർന്ന് കിങ് ഖാന്റെ പത്താൻ. സൂപ്പര്‍ഹിറ്റായ കെജിഎഫ് 2ന്റെ ഇന്ത്യന്‍ ബോക്‌സ്ഓഫിസിലെ കളക്ഷന്‍ ഷാരുഖ് ഖാന്റെ പത്താന്‍ മറികടന്നു. ഇതോടെ രാജ്യത്ത് ഏറ്റവും കളക്ഷന്‍ നേടിയ ഹിന്ദി ചിത്രങ്ങളില്‍ പത്താന്‍ രണ്ടാം സ്ഥാനത്തെത്തി. എസ്എസ് രാജമൗലിയുടെ ബാഹുബലി 2 മാത്രമാണ് ഇനി പത്താനു മുന്നിലുള്ളത്. 435.70 കോടിയായിരുന്നു കെജിഎഫ് ഹിന്ദിയുടെ കളക്ഷന്‍. ഇന്നലത്തെ കളക്ഷനോടെ പത്താന്‍ 437 കോടിയിലേക്ക് എത്തുകയായിരുന്നു. റിലീസ് ചെയ്ത് 15ാം ദിവസമാണ് ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന രണ്ടാമത്തെ ഹിന്ദി ചിത്രമായി പത്താന്‍ മാറിയത്. ഇന്ത്യയില്‍ നിന്ന് ഒന്നടങ്കം 453 കോടിയും പത്താന്‍ വാരി. സിനിമ റിലീസായതിനു പിന്നാലെ നിരവധി റെക്കോര്‍ഡുകളാണ് ഷാരുഖ് ചിത്രം തകര്‍ത്തത്. ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന ബോളിവുഡ് ചിത്രമെന്ന നേട്ടത്തിലേക്ക് പത്താന്‍ എത്തിയിരുന്നു. ആമിര്‍ ഖാന്റെ ദംഗലിനെ തകര്‍ത്തുകൊണ്ടാണ് പത്താന്‍ ഒന്നാം സ്ഥാനത്തേക്ക് എത്തിയത്. 500 കോടിയിലേക്കാണ് പത്താന്‍ ലക്ഷ്യമിടുന്നത്. അതിനിടെ ആഗോള കളക്ഷനിലും ചിത്രം…
Read More » -
ബാലതാരം നായികയായി; ചൂടൻ ലിപ്‌ലോക്ക് രംഗവുമായി അനിഖ സുരേന്ദ്രൻ; ‘ഓ മൈ ഡാർലിംഗ്’ ട്രെയ്‌ലർ പുറത്ത്
ബാലതാരമായി എത്തി പ്രേക്ഷകരുടെ മനംകവര്‍ന്ന നടിയാണ് അനിഖ സുരേന്ദ്രന്‍. സമൂഹ മാധ്യമങ്ങളിലെ നിറസാന്നിധ്യം കൂടിയായ അനിഖ നായികയായി അരങ്ങേറ്റം കുറിക്കുന്ന ‘ഓ മൈ ഡാര്‍ലിംഗ്’ എന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. നേരത്തെ പുറത്തിറക്കിയ ടീസര്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ന്യൂജനറേഷന്‍ പ്രണയത്തിന്റെ കഥ പറയുന്ന ചിത്രത്തില്‍ കിടിലന്‍ ലിപ് ലോക്ക് രംഗങ്ങളുമുണ്ടെന്നാണ് ട്രെയ്‌ലര്‍ തരുന്ന സൂചന. ആല്‍ഫ്രഡ് ഡി. സാമുവലാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ആഷ് ട്രീ വെഞ്ച്വേഴ്‌സിന്റെ ബാനറില്‍ മനോജ് ശ്രീകണ്ഠയാണ് ചിത്രം നിര്‍മിക്കുന്നത്. ജിനീഷ് കെ. ജോയ് ആണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്. മെല്‍വിന്‍ ജി. ബാബു, മുകേഷ്, ലെന, ജോണി ആന്റണി, മഞ്ജു പിള്ള, വിജയരാഘവന്‍, ശ്രീകാന്ത് മുരളി, നന്ദു, ഡെയ്ന്‍ ഡേവിസ്, ഫുക്രു തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുക. അന്‍സാര്‍ ഷായാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. വിനായക് ശശികുമാറിന്റെ വരികള്‍ക്ക് സംഗീതം പകരുന്നത് ഷാന്‍ റഹ്‌മാനാണ്. ലിജോ പോള്‍ എഡിറ്റിംഗ് നിർവഹിക്കുന്നു. എം. വിജീഷ് പിള്ളയാണ്…
Read More » -
തോപ്പിൽ ഭാസി തിരക്കഥയെഴുതി സംവിധാനം ചെയ്‌ത തകഴിയുടെ ‘ഏണിപ്പടികൾ’ക്ക് ഇന്ന് 50
സിനിമ ഓർമ്മ കെ.പി.എ.സി നിർമ്മിച്ച തകഴിയുടെ ‘ഏണിപ്പടികൾ’ക്ക് 50 വയസ്സ്. 1973 ഫെബ്രുവരി 9 നാണ് തോപ്പിൽ ഭാസി തിരക്കഥയെഴുതി സംവിധാനം ചെയ്‌ത ‘ഏണിപ്പടികൾ’ റിലീസ് ചെയ്‌തത്. തകഴിയുടെ ഇതേ പേരിലുള്ള നോവലിന്റെ ചലച്ചിത്രാവിഷ്‌ക്കാരം എന്നത് പോലെ മാധുരിയുടെ ‘പ്രാണനാഥനെനിക്കു നൽകിയ’ എന്ന ഗാനം കൊണ്ടും സമരണീയമാണ് ‘ഏണിപ്പടികൾ’. നോവൽ 1965 ൽ കേരള സാഹിത്യ അക്കാദമി അവാർഡ് നേടി. ഇന്ത്യയുടെ സ്വാതത്ര്യ പ്രാപ്‌തിയോട് ചേർന്ന രണ്ട് ദശവർഷക്കാലത്ത്, പഴയ തിരുവിതാംകൂറിൽ, രാജവാഴ്‌ചയ്‌ക്കും ദിവാൻ ഭരണത്തിനുമെതിരായി നടന്ന രാഷ്ട്രീയ സമരങ്ങളുടെയും ജനകീയ മുന്നേറ്റത്തിന്റെയും പശ്ചാത്തലത്തിലാണ് കഥ. പ്രശസ്‌ത നാടകസംഘം, കേരളാ പീപ്പിൾസ് ആർട്ട്സ് ക്ളബ് ആദ്യമായി സിനിമാ നിർമ്മാണ രംഗത്തേയ്ക്ക് കടന്നത് ഈ ചിത്രത്തിലൂടെയാണ്. നിർമ്മാണ നിർവ്വഹണം: കാമ്പിശ്ശേരി കരുണാകരൻ. മധു, ശാരദ, ജയഭാരതി എന്നിവരായിരുന്നു മുഖ്യതാരങ്ങൾ. ഉദ്യോഗരംഗത്തെ ഏണിപ്പടികൾ കയറുന്നതിനായി സ്നേഹവും ബന്ധങ്ങളും സൗകര്യപൂർവം മറക്കുന്ന മനുഷ്യന് കാലം ഉചിതമായ മറുപടി നൽകും എന്നാണ് ‘ഏണിപ്പടികൾ’ പറഞ്ഞത്. സെക്രട്ടറിയേറ്റിൽ ഗുമസ്‌തനായി…
Read More » -
മോഹന്‍ലാല്‍ ആടുതോമയായി നിറഞ്ഞാടിയ സ്‍ഫടികം ഇന്ന് തിയറ്ററുകളിലെത്തും; കേരളത്തില്‍ 145 സ്ക്രീനുകളില്‍
ഡിജിറ്റല്‍ റീമാസ്റ്ററിംഗ് നടത്തിയ ഒരു മലയാള ചിത്രം ആദ്യമായി വലിയ സ്ക്രീന്‍ കൌണ്ടോടെ തിയറ്ററുകളില്‍ എത്തുകയാണ്. സ്‍ഫടികമാണ് ചിത്രം. ഭദ്രന്‍- മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ 1995 ല്‍ പുറത്തെത്തിയ ചിത്രം മലയാളികളുടെ എക്കാലത്തെയും പ്രിയ സിനിമകളില്‍ ഒന്നാണ്. പില്‍ക്കാലത്ത് കള്‍ട്ട് പദവി തന്നെ നേടിയിട്ടുള്ള സ്ഫടികം ഏറ്റവും കൂടുതല്‍ തവണ ടെലിവിഷന്‍ ചാനലുകളില്‍ പ്രദര്‍ശിപ്പിക്കപ്പെട്ട ചിത്രം കൂടിയാണ്. ടെലിവിഷന്‍ പ്രദര്‍ശനങ്ങളിലെ റേറ്റിംഗില്‍ ഇക്കാലത്ത് പോലും മിനിമം ഗ്യാരന്‍റി ഉറപ്പിക്കാന്‍ സാധിക്കുന്നു എന്നത് ഈ ചിത്രത്തിന്‍റെ സമാനതകളില്ലാത്ത ജനപ്രീതിയുടെ തെളിവാണ്. ഇപ്പോഴിതാ 4കെ, ഡോള്‍ബി അറ്റ്മോസ് അപ്ഡേഷനോടെ എത്തുന്ന ചിത്രത്തിന്‍റെ റിലീസ് നാളെയാണ്. കേരളത്തില്‍ വൈഡ് റിലീസ് ആണ് ചിത്രത്തിന്. 145 സ്ക്രീനുകളിലാണ് പ്രദര്‍ശനം. ആദ്യ പതിപ്പിനേക്കാള്‍ എട്ടര മിനിറ്റ് ദൈര്‍ഘ്യം കൂടുതലുണ്ട് നാളെ എത്തുന്ന പതിപ്പിന്. “ഡോള്‍ബി സാങ്കേതിക വിദ്യയില്‍ കൂടുതല്‍ മിഴിവേകാന്‍ കൂടുതല്‍ ഷോട്ടുകള്‍ സ്ഫടികത്തില്‍ ചേര്‍ത്തിട്ടുണ്ട്. എട്ടര മിനിറ്റ് ദൈര്‍ഘ്യം കൂടിയ സ്ഫടികമാണ് ഇനി കാണാന്‍ പോകുന്നത്. അതിനായി എട്ട്…
Read More » -
എല്ലാം മായ…! 80 ശതമാനം റിവ്യൂകളും പെയ്ഡാണ്, വേറെ നിവൃത്തിയില്ല, എന്നാല്‍ ജെനുവിനായി റിവ്യൂ ചെയ്യുന്നവരുണ്ട്: വെളിപ്പെടുത്തലുമായ നിര്‍മ്മാതാവ് വിജയ് ബാബു
കൊച്ചി: സിനിമയുമായി ബന്ധപ്പെട്ട് നടക്കുന്ന റൈറ്റിംഗുകള്‍ ഫേക്കും പെയിഡുമാണെന്ന് നടനും നിര്‍മ്മാതാവുമായ വിജയ് ബാബു. മിര്‍ച്ചി മലയാളത്തിന് നല്‍കിയ അഭിമുഖത്തിലാണ് വിജയ് ബാബു ഈ കാര്യങ്ങള്‍ തുറന്നു പറഞ്ഞത്. പ്രമോഷന്‍ എന്ന കാര്യം ഇന്നത്തെക്കാലത്ത് പ്രധാനമാണ്. അത് സോഷ്യല്‍ മീഡിയ വഴി ആയാലും നടത്തണം. നമ്മള്‍ ഒരു സിനിമ ഇറക്കുന്നുണ്ടെന്ന് നാട്ടുകാര്‍ അറിയണം. അതിനായി സോഷ്യല്‍ മീഡിയ പരസ്യവും ഹോള്‍ഡിംഗും എല്ലാം വേണം. പൈസ കൊടുത്ത് റിവ്യൂ എഴുതിക്കുന്നുണ്ടോ എന്ന ചോദ്യത്തിനാണ് പിന്നീട് വിജയ് ബാബു പ്രതികരിച്ചത്. നമ്മള്‍ ജീവിക്കുന്നത് ഫേക്ക് വേള്‍ഡിലാണ് എന്ന് പറയും പോലെ എല്ലാം ഫേക്കാണ്. എല്ലാം പെയ്ഡാണ്. റേറ്റിംഗ് ആപ്പില്‍ എന്‍റെ ചിത്രത്തിന്‍റെ റേറ്റിംഗ് 9.9 എന്ന് പണം കൊടുത്ത് നിലനിര്‍ത്താന്‍ സാധിക്കും. അത് തുടര്‍ച്ചയായി നിലനിര്‍ത്താനും പണം നല്‍കിയാല്‍ സാധിക്കും. നമ്മള്‍ ഇപ്പോള്‍ ഒരു പാട്ട് ഇറക്കുന്നു. അതിന് വണ്‍ മില്ല്യണ്‍ വേണോ, 2 മില്ല്യണ്‍ വേണോ, 10 മില്ല്യണ്‍ വേണോ. ഇപ്പോള്‍ നാം…
Read More » -
കുടുംബ പ്രേക്ഷകരുടെ മനം കവർന്ന മാളികപ്പുറം ഒടിടിയിൽ, സ്ട്രീമിംഗ് തീയതി പ്രഖ്യാപിച്ചു; ഒപ്പം പുതിയ ട്രെയ്‍ലറും
മലയാളത്തില്‍ സമീപകാലത്തെ ഏറ്റവും വലിയ വിജങ്ങളിലൊന്നാണ് ഉണ്ണി മുകുന്ദന്‍ നായകനായ മാളികപ്പുറം. പുതുവര്‍ഷത്തിന് തൊട്ടുമുന്‍പ് ഡിസംബര്‍ 30 ന് തിയറ്ററുകളില്‍ എത്തിയ ചിത്രത്തിന് റിലീസ് ദിവസം മുതല്‍ മികച്ച പ്രേക്ഷക പ്രതികരണങ്ങളാണ് ലഭിച്ചത്. പോസിറ്റീവ് മൌത്ത് പബ്ലിസിറ്റിയില്‍ കുടുംബ പ്രേക്ഷകര്‍ കാര്യമായി എത്തിത്തുടങ്ങിയതോടെ വാരങ്ങള്‍ക്കിപ്പുറവും ചിത്രത്തിന് കാര്യമായി പ്രേക്ഷകര്‍ ഉണ്ട്. ചിത്രം 100 കോടി ക്ലബ്ബില്‍ ഇടംനേടിയതായും നിര്‍മ്മാതാക്കള്‍ അറിയിച്ചിരുന്നു. ഇപ്പോഴിതാ ചിത്രം ഒടിടി റിലീസിന് ഒരുങ്ങുകയാണ്. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെയാണ് ചിത്രം സ്ട്രീമിംഗ് നടത്തുക. മാളികപ്പുറം തങ്ങളുടെ പ്ലാറ്റ്ഫോമിലൂടെ എത്തുമെന്ന വിവരം ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാര്‍ രണ്ട് ദിവസം മുന്‍പ് അറിയിച്ചിരുന്നു. എന്നാല്‍ ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ചിരുന്നില്ല. ഇപ്പോഴിതാ ചിത്രത്തിന്‍റെ സ്ട്രീമിംഗ് തീയതിയും അറിയിച്ചിരിക്കുകയാണ് അവര്‍. ഫെബ്രുവരി 15 ന് ചിത്രം ഒടിടി പ്രദര്‍ശനം ആരംഭിക്കും. തിയറ്ററുകളില്‍ നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുമ്പോള്‍ തന്നെ ഒടിടി റിലീസ് ആയി ഒരു സിനിമ എത്തുന്നത് ഏത് ഭാഷയിലും അപൂര്‍വ്വമാണ്. നവാഗതനായ…
Read More » -
റിലീസിനു തൊട്ടുമുന്‍പ് പുത്തന്‍ ടീസറുമായി ‘ക്രിസ്റ്റഫര്‍’ ടീം; മമ്മൂട്ടിയുടെ കിടിലൻ ആക്ഷൻ സീനുകൾ കാണാം…
മമ്മൂട്ടിയുടേതായി ഈ വര്‍ഷം തിയറ്ററുകളിലെത്തുന്ന രണ്ടാമത്തെ ചിത്രമാണ് ക്രിസ്റ്റഫര്‍. ഉദയകൃഷ്ണയുടെ തിരക്കഥയില്‍ ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. നാളെയാണ് റിലീസ്. ഇപ്പോഴിതാ റിലീസിന് മുന്നോടിയായി ചിത്രത്തിന്‍റെ ഒരു ടീസര്‍ കൂടി പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍. ആക്ഷന്‍ രംഗങ്ങളില്‍ മികവ് പുലര്‍ത്തുന്ന മമ്മൂട്ടിയെ ഈ ടീസറില്‍ കാണാം. ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ മമ്മൂട്ടി പൊലീസ് കഥാപാത്രമായാണ് എത്തുന്നത്. യു/എ സര്‍ട്ടിഫിക്കറ്റ് ആണ് ചിത്രത്തിന്. രണ്ടര മണിക്കൂര്‍ ആണ് ദൈര്‍ഘ്യം. ബയോഗ്രഫി ഓഫ് എ വിജിലൻറ് കോപ്പ് എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈന്‍. അമല പോള്‍, സ്നേഹ, ഐശ്വര്യ ലക്ഷ്മി എന്നിങ്ങനെ മൂന്ന് നായികമാരാണ് ചിത്രത്തിലുള്ളത്. തെന്നിന്ത്യൻ താരം വിനയ് റായിയും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ദിലീഷ് പോത്തൻ, സിദ്ദിഖ്, ജിനു എബ്രഹാം, വിനീതകോശി, വാസന്തി തുടങ്ങിയവരോടൊപ്പം മുപ്പത്തിയഞ്ചോളം പുതുമുഖങ്ങളും ചിത്രത്തിൽ വേഷമിടുന്നു. ഓപ്പറേഷൻ ജാവ ഒരുക്കിയ ഫൈസ് സിദ്ദിഖ് ആണ് ചിത്രത്തിൻ്റെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത്. സംഗീതം ജസ്റ്റിൻ വർഗീസ്,…
Read More » -
എസ്.എൽ പുരം തിരക്കഥയെഴുതി പി ചന്ദ്രകുമാർ സംവിധാനം ചെയ്ത ‘എയർഹോസ്റ്റസ്’ എത്തിയിട്ട് ഇന്ന് 43 വർഷം
സിനിമ ഓർമ്മ പ്രേംനസീറിന്റെ ‘എയർഹോസ്റ്റസ്’ റിലീസ് ചെയ്‌തിട്ട് 43 വർഷം. 1980 ഫെബ്രുവരി 8 ന് തീയേറ്ററുകളിലെത്തിയ ഈ ചിത്രം സംവിധാനം ചെയ്‌തത് പി ചന്ദ്രകുമാർ. എയർഹോസ്റ്റസായി ഹിന്ദി നടി രജനി ശർമ്മ വേഷമിട്ടു. മറ്റ് മുഖ്യതാരങ്ങൾ ജോസ്പ്രകാശ്, മീന, ലാലു അലക്‌സ്. ഗുൽഷൻ നന്ദയുടെ കഥയ്ക്ക് എസ്.എൽ പുരം തിരക്കഥയെഴുതി. ഒ.എൻ.വി- സലീൽ ചൗധരി ടീം ഒരുക്കിയ രണ്ട് ഗാനങ്ങൾ സൂപ്പർ ഹിറ്റുകളായി (ഒന്നാനാം കുന്നിന്മേൽ, ഉണരൂ ഉഷാദേവതേ). നിർമ്മാണം ഐസക് ജേക്കബ്. സഹസംവിധാനം സത്യൻ അന്തിക്കാട്. കോടീശ്വരനും (നസീർ) രണ്ട് മക്കളും അവരെ ആകസ്മികമായി പരിചയപ്പെടുന്ന എയർഹോസ്റ്റസും ഒന്നാനാം കുന്നിൽ പാടി ആഘോഷമായി പോകുന്നു. കഥ മുന്നോട്ട് നീങ്ങുമ്പോൾ ജയിൽശിക്ഷ അനുഭവിക്കുന്ന ഒരു സ്ത്രീയെ കാണാം. ഫ്ളാഷ്ബാക്കിൽ കഥയിങ്ങനെ: കുട്ടികളുടെ യഥാർത്ഥ അമ്മയാണ് ജയിൽപ്പുള്ളി. കോടീശ്വരന്റെ ചേട്ടന്റെ മക്കളാണ് അവർ. കോടീശ്വരനെ കൊല്ലാനായി കൊടുത്ത വിഷം മാറിക്കുടിച്ച് ചേട്ടൻ കൊല്ലപ്പെട്ടു. അമ്മ ജയിലിൽ. മക്കളെ കോടീശ്വരൻ എടുത്ത്…
Read More »