LIFEMovie

വിജയ് നായകനായെത്തുന്ന ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ‘ലിയോ’ൽ ഈ മലയാളി താരവും! ഫോട്ടോ കണ്ട് അമ്പരന്ന് ആരാധകര്‍

വിജയ് നായകനായി അഭിനയിക്കുന്ന പുതിയ ചിത്രം ‘ലിയോ’യ്‍ക്കായി ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വിജയ് നായകനാകുന്നു എന്നതാണ് ‘ലിയോ’യുടെ ഏറ്റവും വലിയ ആകർഷണം. അതുകൊണ്ടുതന്നെ ‘ലിയോ’യുടെ എല്ലാ അപ്‍ഡേറ്റുകൾക്കും ഓൺലൈനിൽ വലിയ സ്വീകാര്യത ലഭിക്കാറുണ്ട്. വിജയ് നായകനാകുന്ന ‘ലിയോ’ എന്ന ചിത്രത്തിൽ നരേനും ഭാഗമാകുന്നു എന്നതാണ് പുതിയ വാർത്ത.

ലോകേഷ് കനകരാജിന്റെ സംവിധാനത്തിലുള്ള ഹിറ്റ് ചിത്രമായ ‘കൈതി’യിൽ നരേൻ വേഷമിട്ടിരുന്നു. ‘ഇൻസ്‍പെക്ടർ ബിജോയ്’ എന്ന കഥാപാത്രമായി തന്നെ കമൽഹാസൻ നായകനായ ‘വിക്രമി’ലും നരേൻ വേഷമിട്ടു. സംവിധായകൻ ലോകേഷ് കനകരാജിനൊപ്പമുള്ള നരേന്റെ ഫോട്ടോ കണ്ട ആരാധകർ ‘ലിയോ’യിൽ നടൻ ലോകേഷ് യൂണിവേഴ്‍സിന്റെ ഭാഗമായിട്ടാണോ എത്തുക എന്ന് അറിയാൻ കാത്തിരിക്കുകയാണ്. തൃഷ നായികയാകുന്ന ‘ലിയോ’ എന്ന ചിത്രത്തിൽ ഗൗതം വാസുദേവ് മേനോൻ, അർജുൻ, മാത്യു തോമസ്, മിഷ്‍കിൻ, സഞ്‍ജയ് ദത്ത്, പ്രിയ ആനന്ദ്, ബാബു ആന്റണി എന്നിവരും വേഷമിടുന്നു.

https://twitter.com/propratheesh/status/1636350410922549248?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1636350410922549248%7Ctwgr%5Ea504be694bbc1ad7a9505f2d57e6ce73736d1d33%7Ctwcon%5Es1_c10&ref_url=https%3A%2F%2Fstatic.asianetnews.com%2Ftwitter-iframe%2Fshow.html%3Furl%3Dhttps%3A%2F%2Ftwitter.com%2Fpropratheesh%2Fstatus%2F1636350410922549248%3Fref_src%3Dtwsrc5Etfw

വംശി പൈഡിപ്പള്ളി സംവിധാനം ചെയ്‍ത ചിത്രമായ ‘വാരിസാ’ണ് വിജയ്‍യുടേതായി ഏറ്റവും ഒടുവിൽ പ്രദർശനത്തിന് എത്തിയത്. വിജയ് നായകനായ ‘വാരിസ്’ എന്ന സിനിമയിൽ ഒരു പ്രധാന കഥാപാത്രമായി എസ് ജെ സൂര്യയും എത്തിയിരുന്നു. വിജയ്‌യും എസ് ജെ സൂര്യയും ഒന്നിക്കുന്ന നാലാമത്തെ ചിത്രം എന്ന പ്രത്യേകതയുണ്ട് ‘വാരിസി’ന്. ശ്രീ വെങ്കടേശ്വര ക്രിയേഷൻസിന്റെ ബാനറിൽ ദിൽ രാജുവും ശിരീഷും ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം.

ചിത്രത്തിൽ ശരത്‍കുമാർ, പ്രകാശ് രാജ്, പ്രഭു, ജയസുധ, ശരത്കുമാർ ശ്രീകാന്ത്, ഷാം, സംഗീത കൃഷ്, സംയുക്ത തുടങ്ങി വൻ താരനിരയും പ്രധാന കഥാപാത്രങ്ങളായി എത്തിയിരിക്കുന്നു. എസ് തമന്റെ സംഗീത സംവിധാനത്തിലുള്ള ചിത്രത്തിലെ ‘രഞ്‍ജിതമേ’, ‘തീ ദളപതി’, ‘സോൾ ഓഫ് വാരിസ്’, ‘ജിമിക്കി പൊണ്ണ്’, ‘വാ തലൈവാ’ എന്നീ ഗാനങ്ങൾ ഉൾപ്പെടുത്തിയിട്ടുള്ള ജൂക്ക്ബോക്സ് റിലീസിന് മുന്നേ വൻ ഹിറ്റായിരുന്നു. പൊങ്കൽ റിലീസായി തമിഴിലും തെലുങ്കിലുമായി ഹരിപിക്ചേഴ്‍സ് ഇ ഫോർ എന്റർടെയ്ൻമെന്റ്, എയ്‍സ് എന്നിവർ ചേർന്നാണ് കേരളത്തിൽ വിജയ്‍യുടെ ചിത്രം പ്രദർശനത്തിന് എത്തിച്ചത്.

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: