
രണ്‍ബീര്‍ കപൂർ നായകനായി എത്തി ബോക്സ് ഓഫീസിൽ മികച്ച വിജയം സ്വന്തമാക്കിയ സിനിമയാണ് ‘ബ്രഹ്മാസ്ത്ര’. ഫാന്‍റസി ആക്ഷന്‍ അഡ്വഞ്ചര്‍ ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചത് അയന്‍ മുഖര്‍ജിയാണ്. ഇപ്പോഴിതാ ചിത്രത്തിന്റെ ടെലിവിഷൻ പ്രിമിയർ പ്രഖ്യാപിച്ചിരിക്കുക ആണ് അണിയറ പ്രവർത്തകർ. ഏഷ്യാനെറ്റിൽ ആണ് ബ്രഹ്മാസ്ത്രയുടെ മലയാളം പ്രീമിയർ. മാർച്ച് 26 ഞായറാഴ്ച 3.30ന് ചിത്രം സംപ്രേക്ഷണം ആരംഭിക്കും.
കരൺ ജോഹറിന്റെ ധർമ്മ പ്രൊഡക്ഷൻസ്, ഫോക്സ് സ്റ്റാർ സ്റ്റുഡിയോസ്, നമിത് മൽഹോത്ര എന്നിവർ ചേർന്നാണ് അയാൻ മുഖർജിയുടെ ഡ്രീം പ്രൊജക്റ്റായ ഈ ബിഗ് ബജറ്റ് ചിത്രം നിർമിക്കുന്നത്. ചിത്രത്തിന് മൂന്നുഭാഗങ്ങള്‍ ഉണ്ടാകുമെന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിൽ ആണ് ചിത്രം റിലീസ് ചെയ്തത്.
View this post on Instagram
റിലീസ് ദിനത്തില്‍ ചിത്രം നേടിയ ആഗോള ഗ്രോസ് 75 കോടിയാണെന്നാണ് കരണ്‍ ജോഹര്‍ പുറത്തുവിട്ട കണക്ക്. ഒരു പ്രവര്‍ത്തി ദിനത്തില്‍ പുറത്തെത്തിയ ബോളിവുഡ് ചിത്രത്തെ സംബന്ധിച്ച് ഈ ആദ്യദിന ആഗോള ഗ്രോസ് എന്നത് എക്കാലത്തെയും റെക്കോര്‍ഡ് ആണെന്ന് ട്രേഡ് അനലിസ്റ്റുകൾ പറഞ്ഞിരുന്നു.