Movie

  • കലർപ്പില്ലാത്ത ജീവിതം സ്ക്രീനിൽ പുനരാവിഷ്ക്കരിച്ച മലയാള സിനിമയിലെ ചിരഞ്ജിവികളായ ഇന്നസെന്റും കെ.പി.എ.സി ലളിതയും

    ജിതേഷ് മംഗലത്ത് മലയാള സിനിമയിൽ ഇന്നസെന്റും കെ.പി.എ.സി ലളിതയും ചേർന്നൊരുക്കിയ വികാര സാന്ദ്രമായ, നർമ്മ മധുരമായ എത്രയോ മുഹൂർത്തങ്ങൾ …! രണ്ടാൾക്കാരെ സ്ഥിരം ഒരേ വേഷത്തിൽ സ്ക്രീനിൽ കണ്ടാൽ പ്രേക്ഷകർക്ക് വേഗം മടുപ്പു തോന്നും. പക്ഷേ സ്വതസിദ്ധമായ അഭിനയ മികവിലൂടെ മലയാളികളെ മനസ്സു നൊന്തു കരയിച്ച, കുടുകുടെ ചിരിപ്പിച്ച എത്രയോ രംഗങ്ങൾ. അഭിനയത്തിന്റെ മാറ്റുരച്ച ആ അപൂർവ്വ പ്രതിഭകൾ കാഴ്ചവച്ച ചില രംഗങ്ങങ്ങളിലൂടെ ഒരു പുന: സഞ്ചാരം “ലളിത എന്റെ എതിർവശത്തുനിന്നു എന്നേക്കുമായി മാഞ്ഞു പോയപ്പോൾ പെട്ടെന്ന് തനിച്ചായതു പോലെ. ഇനിയെനിക്ക് അങ്ങനെയൊന്നും അഭിനയിക്കാൻ പറ്റില്ലല്ലോ എന്നൊരു സങ്കടം. എങ്കിലും ഒരുപാട് നല്ലവേഷങ്ങൾ ഞങ്ങൾക്കൊരുമിച്ച് ചെയ്യാൻ സാധിച്ചു. ആ ഓർമ്മയിലാണ് ഇനിയങ്ങോട്ടുള്ള ജീവിതം” ലളിതേച്ചി പോയപ്പോൾ ഇന്നച്ചൻ പറഞ്ഞ വാചകങ്ങളാണിവ. നായകൻ-നായികാ ദ്വയപ്പൊരുത്തമോ അതിനേക്കാളേറെയോ ഇരുവരും നമ്മെ വിസ്മയിപ്പിച്ചിട്ടുണ്ട്. തൊണ്ണൂറുകളിൽ അവർ കെട്ടിയാടിയ വേഷങ്ങൾ വെറും വേഷങ്ങളായിരുന്നില്ല. തിയേറ്ററിനകത്തെ ഇരുട്ടിൽ നിന്നും സിനിമ കഴിഞ്ഞ് വീട്ടിലേക്കുള്ള യാത്രകളിൽ ഒട്ടേറെ വീട്ടുമുറ്റങ്ങളിൽ, ഇടവഴികളിൽ…

    Read More »
  • സംവിധായകൻ ജേസി വിടപറഞ്ഞിട്ട് ഇന്ന് 22 വർഷം

    കാളിദാസ കലാകേന്ദ്രത്തിന്റെ നാടകവേദിയിലൂടെ ആർജ്ജിച്ച നടനപരിചയവുമായി വെള്ളിത്തിരയിലെത്തിയ ജേസി ഏഴു രാത്രികൾ, അടിമകൾ, കള്ളിച്ചെല്ലമ്മ, നിഴലാട്ടം, മാൻപേട, അള്ളാഹു അക്ബർ, രാത്രിവണ്ടി, എറണാകുളം ജംഗ്ഷൻ, അരനാഴികനേരം, ഭൂമിയിലെ മാലാഖ, ഗംഗാസംഗമം, കുട്ട്യേടത്തി, ഒരു സുന്ദരിയുടെ കഥ തുടങ്ങിയ അനശ്വര ചിത്രങ്ങളിലൂടെ ഒരു നടനെന്നനിലയിൽ തന്റെ അഭിനയമികവ് പ്രകടമാക്കിയ ശേഷമാണ് സംവിധാന മേഖലയിലേക്ക് ചുവടുമാറിയത്, മലയാള ചലച്ചിത്രരംഗത്ത് തനതായ വ്യക്തിമുദ്ര പതിപ്പിച്ച കലാകാരൻ. 1974ൽ ‘ശാപമോക്ഷം’ എന്ന ചിത്രത്തിലൂടെ ജേസി ഒരു സംവിധായകൻ എന്ന നിലയിൽ തുടക്കം കുറിച്ചത് മലയാളത്തിന് പുതിയൊരു നടനെക്കൂടി സംഭാവന ചെയ്തുകൊണ്ടായിരുന്നു. ജയൻ എന്ന പുതുമുഖത്തെ … തുടർന്ന് അഗ്നിപുഷ്പം, സിന്ദൂരം, രാജാങ്കണം, ചന്ദനച്ചോല, നിഴൽ മൂടിയ നിറങ്ങൾ, വീട് ഒരു സ്വർഗ്ഗം, എതിരാളികൾ, ഒരിക്കൽ ഒരിടത്ത്, ആഗമനം, ആരും അന്യരല്ല, ഏഴുനിറങ്ങൾ, തുറമുഖം, രക്തമില്ലാത്ത മനുഷ്യൻ, അവൾ വിശ്വസ്ഥയായിരുന്നു, പുഴ, പവിഴമുത്ത്, താറാവ്, രാജാങ്കണം, ഒരു വിളിപ്പാടകലെ, ദൂരം അരികെ,നീയെത്ര ധന്യ, അകലങ്ങളിൽ അഭയം, അകലത്തെ അമ്പിളി,…

    Read More »
  • ‘ഒമ്പത് മക്കളെ പെറ്റൊരമ്മേ എന്നിട്ടും നീ അനാഥയോ’, ലൊക്കേഷനില്‍ ബോട്ടില്‍ പെറുക്കാന്‍ വന്ന 97കാരി അമ്മയെക്കുറിച്ച് വിനോദ് കോവൂരിന്‍റെ കണ്ണീര്‍നനവുള്ള കഥ

        മലയാളത്തിലെ ചിരിയുടെ രാജകുമാരനാണ് വിനോദ് കോവൂര്‍. ടെലിവിഷൻ പരമ്പരകളിലും സിനിമയിലും വിനോദ് അവതരിപ്പിക്കുന്ന കഥാപാത്രങ്ങൾ പൊട്ടിച്ചിരിയുടെ ആരവങ്ങൾ ഉണർത്തുന്നു. ഇതിനിടെ രസകരവും ഹൃദ്യവുമായ പോസ്റ്റുകളുമായി സമൂഹമാധ്യമങ്ങളിലും വിനോദ് സജീവം.  തനിക്കുണ്ടായ ഒരു അനുഭവം ഫേസ്ബുക്കിലൂടെ പങ്കുവച്ചുകൊണ്ട്  എത്തിയിക്കയാണ് ഇപ്പോള്‍ വിനോദ്. ആരാരുമില്ലാതെ 97-ാം വയസിലും ജീവിക്കാന്‍ കഷ്ടപ്പെടുന്ന ഒരു അമ്മയെക്കുറിച്ചാണ് അദ്ദേഹം കുറിച്ചത്. അമ്മയ്ക്കൊപ്പമുള്ള ഫോട്ടോയും കുറിപ്പിനൊപ്പമുണ്ടായിരുന്നു. ലൊക്കേഷനില്‍ നിന്ന് കളയുന്ന പ്ലാസ്റ്റിക് ബോട്ടിലുകള്‍ ശേഖരിക്കാന്‍ എത്തിയതായിരുന്നു ഈ അമ്മയെന്നും 9 മക്കളെ പെറ്റ അമ്മയാണ് പക്ഷെ ആരും എന്നെ നോക്കുന്നില്ല ഞാന്‍ തനിച്ചാണെന്ന് ആ അമ്മ പറഞ്ഞുവെന്നും താരം കുറിപ്പില്‍ പറയുന്നു. ഈ അമ്മയെ കണ്ടപ്പോള്‍ കന്മദം സിനിമയില്‍ ലാലേട്ടന്റെ കൂടെ അഭിനയിച്ച അമ്മയെ ഓര്‍മ വന്നെന്നും വിനോദ് പറയുന്നു. അവരോടൊപ്പം ഫോട്ടോ എടുത്ത അനുഭവവും വിനോദ് പോസ്റ്റില്‍ പങ്കുവെയ്ക്കുന്നു. വിനോദ് കോവൂരിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം: “കഴിഞ്ഞ ദിവസം പാലക്കാട് കൊല്ലംങ്കോടിനടുത്ത് ഇനിയും പേരിടാത്ത ഒരു…

    Read More »
  • ധനിക-ദരിദ്ര പ്രണയങ്ങളിലെ പ്രതികാരം പ്രമേയമാക്കിയ തോപ്പിൽ ഭാസി- കെ.എസ് സേതുമാധവൻ ടീമിന്റെ ‘തോക്കുകൾ കഥ പറയുന്നു’ എത്തിയിട്ട് ഇന്ന് 55 വർഷം

    സിനിമ ഓർമ്മ സുനിൽ കെ ചെറിയാൻ   ‘പാരിജാതം തിരുമിഴി തുറന്നു’ എന്ന ഗാനമുൾപ്പെടെ ഏതാനും മികച്ച ഗാനങ്ങളുമായി വന്ന ‘തോക്കുകൾ കഥ പറയുന്നു’ റിലീസ് ചെയ്‌തിട്ട് 55 വർഷം. 1968 ഏപ്രിൽ 10 നായിരുന്നു ഈ ക്രൈം ത്രില്ലർ പ്രദർശനമാരംഭിച്ചത്. തോപ്പിൽ ഭാസിയുടെ രചനയിൽ കെ.എസ് സേതുമാധവൻ സംവിധാനം. ധനിക-ദരിദ്ര പ്രണയങ്ങളിൽ സംഭവിക്കുന്ന എതിർപ്പും പ്രതികാരവുമാണ് പ്രമേയം. ധനിക യുവതി രമയ്ക്ക് (ഷീല) സ്വന്തം എസ്‌റ്റേറ്റിലെ വാച്ച്മാനോട് (സത്യൻ) പ്രണയം. അവരുടെ പ്രണയസല്ലാപം കണ്ട രമയുടെ സഹോദരൻ (കെപി ഉമ്മർ) അവർക്കിട്ട് വച്ച വെടി കൊണ്ടത്  വേലക്കാരന്. സഹോദരനെതിരെ സാക്ഷി പറയാൻ രമയ്ക്കാവുന്നില്ല. സാഹചര്യത്തെളിവുകളാൽ വാച്ച്മാൻ പ്രതിയായി; ജയിലിലായി. ശിക്ഷ കഴിഞ്ഞ് തിരിച്ച് വന്ന ദിവസം കാമുകീകാമുകന്മാർ ഒരുമിച്ചോ? ഇല്ല. വീട്ടിലെ വേലക്കാരിയുമായുള്ള (ജയഭാരതി) കുഞ്ഞനിയന്റെ (നസീർ) പ്രണയത്തെ എതിർത്ത് വേലക്കാരിയെ തോക്ക് ചൂണ്ടിയ സഹോദരനെ രമ വെടി വച്ച് വീഴ്ത്തുന്നു. കാമുകൻ ജയിലിൽ നിന്ന് പുറത്തേയ്ക്ക്; കാമുകി അകത്തേയ്ക്ക്.…

    Read More »
  • ചിരിയുടെ പൊൻവസന്തം തീർക്കാൻ യോഗി ബാബു തമിഴിൽനിന്ന് മലയാളത്തിലേയ്ക്ക്; അരങ്ങേറ്റം പൃഥ്വിക്കും ബേസിലിനുമൊപ്പം

    തമിഴിലെ ശ്രദ്ധേയനായ ഹാസ്യതാരമാണ് യോഗി ബാബു. മലയാളികൾക്കും ഏറെ പ്രിയങ്കരനായ താരം നായകവേഷങ്ങളിലൂടെയും കൈയടി നേടിയിട്ടുണ്ട്. ഇപ്പോഴിതാ ആദ്യ മലയാള ചിത്രത്തിൽ അഭിനയിക്കാൻ ഒരുങ്ങുകയാണ് യോഗി ബാബു. ‘ജയ ജയ ജയ ജയ ഹേ’ എന്ന ചിത്രത്തിന് ശേഷം വിപിൻ ദാസ് സംവിധാനം ചെയ്യുന്ന ‘ഗുരുവായൂരമ്പല നടയിൽ’ എന്ന സിനിമയിലൂടെയാണ് യോഗി ബാബു മലയാളത്തിലേയ്ക്ക് അരങ്ങേറുന്നത്. സംവിധായകൻ തന്നെയാണ് യോഗി ബാബു ചിത്രത്തിലുണ്ടെന്ന സർപ്രൈസ് വെളിപ്പെടുത്തിയത്. യോഗി ബാബുവുനോടൊപ്പമുള്ള ചിത്രവും ഫെയ്‌സ്ബുക്കിലൂടെ വിപിൻ ദാസ് പങ്കുവെച്ചിട്ടുണ്ട്. പൃഥ്വിരാജും ബേസിലും ഒരുമിക്കുന്ന ചിത്രമാണ് ‘ഗുരുവായൂരമ്പല നടയിൽ’. ദീപു പ്രദീപാണ് രചന. പൃഥ്വിരാജ് പ്രൊഡക്ഷൻസും ഇ ഫോർ എന്റർടെയ്ൻമെന്റ്‌സും ചേർന്നാണ് ചിത്രം പ്രേക്ഷകരിലേക്കെത്തിക്കുന്നത്. ഒരു കോമഡി എന്റർടെയ്‌നർ ആയിരിക്കും ചിത്രമെന്നാണ് വിവരങ്ങൾ. പൃഥ്വിരാജിനും ബേസിലിനും ഒപ്പം യോഗി ബാബു കൂടി എത്തുന്നതോടെ പൊട്ടിച്ചിരിപ്പിക്കുന്ന ഒരു ചിത്രം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പ്രേക്ഷകർ.

    Read More »
  • ‘മലൈക്കോട്ടൈ വാലിബൻ’ ആവേശം വര്‍ദ്ധിപ്പിച്ച് മോഹൻലാല്‍, ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ 14ന്

    പ്രഖ്യാപനംതൊട്ടേ പ്രേക്ഷകരുടെ സജീവ ചർച്ചയിലുള്ള ചിത്രമാണ് ‘മലൈക്കോട്ടൈ വാലിബൻ’. ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തിൽ മോഹൻലാൽ നായകനാകുന്നുവെന്നതാണ് ഏറ്റവും ആകർഷണം.’മലൈക്കോട്ടൈ വാലിബൻ’ എന്ന പുതിയ ചിത്രത്തിന്റെ ഒരു ഷെഡ്യൂൾ അടുത്തിടെ മോഹൻലാൽ രാജസ്‍ഥാനിൽ പൂർത്തിയാക്കിയിരുന്നുവെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ‘മലൈക്കോട്ടൈ വാലിബൻ’ എന്ന ചിത്രത്തിന്റെ ഒരു അപ്‍ഡേറ്റ് പുറത്തുവിട്ടിരിക്കുകയാണ് മോഹൻലാൽ. ‘മലൈക്കോട്ടെ വാലിബൻ’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ 14ന് പുറത്തുവിടും എന്നാണ് മോഹൻലാൽ അറിയിച്ചിരിക്കുന്നത്. പ്രശാന്ത് പിള്ളയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം. മധു നീലകണ്ഠനാണ് ചിത്രത്തിൻറെ ഛായാഗ്രഹണം. വസ്ത്രാലങ്കാരം റോണക്സ് സേവ്യർ ആണ്. ഷിബു ബേബി ജോണിൻറെ ജോൺ ആൻഡ് മേരി ക്രിയേറ്റീവിനൊപ്പം മാക്സ് ലാബ് സിനിമാസ്, സെഞ്ച്വറി ഫിലിംസ് എന്നിവരും ‘മലൈക്കോട്ടൈ വാലിബന്റെ’ നിർമ്മാണ പങ്കാളികളാണ്. ഗുസ്‍തിക്കാരനായാണ് മോഹൻലാൽ ചിത്രത്തിൽ വേഷമിടുക എന്നാണ് റിപ്പോർട്ടുകൾ. മറാഠി നടി സൊണാലി കുൽക്കർണി, ഹരീഷ് പേരാടി, മണികണ്ഠൻ ആചാരി, രാജീവ് പിള്ള, ഡാനിഷ്, ഹരിപ്രശാന്ത് വർമ, സുചിത്ര നായർ തുടങ്ങിയവർ ‘മലൈക്കോട്ടൈ…

    Read More »
  • മമ്മൂട്ടി നായകനാവുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു; നവാഗത സംവിധായകൻ ഡീനൊ ഡെന്നിസി​ന്റെ ‘ബസൂക്ക’

    മമ്മൂട്ടി നായകനാവുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. നവാഗതനായ ഡീനൊ ഡെന്നിസ് രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രത്തിന്‍റെ പേര് ബസൂക്ക എന്നാണ്. ഗൗതം വസുദേവ് മേനോന്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിന്‍റെ ടൈറ്റില്‍ ലുക്ക് പോസ്റ്ററിനൊപ്പമാണ് പ്രഖ്യാപനം വന്നിരിക്കുന്നത്. തോക്കിന്‍ മുനയില്‍ നില്‍ക്കുന്ന മമ്മൂട്ടിയുടെ നായക കഥാപാത്രത്തെ ചിത്രീകരിച്ചിരിക്കുന്നതാണ് ടൈറ്റില്‍ ലുക്ക് പോസ്റ്റര്‍. പ്രശസ്ത തിരക്കഥാകൃത്ത് കലൂര്‍ ഡെന്നിസിന്‍റെ മകനാണ് ഡീനൊ ഡെന്നിസ്. തിയറ്റര്‍ ഓഫ് ഡ്രീംസിന്‍റെയും സരിഗമയുടെയും ബാനറുകളില്‍ ഡോള്‍വിന്‍ കുര്യാക്കോസ്, ജിനു വി എബ്രഹാം, വിക്രം മെഹ്‍റ, സിദ്ധാര്‍ഥ്, ആനന്ദ് കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. നിമിഷ് രവിയാണ് ഛായാഗ്രാഹകന്‍, സഹനിര്‍മ്മാണം സഹില്‍ ശര്‍മ്മ, സംഗീതം, പശ്ചാത്തല സംഗീതം മിഥുന്‍ മുകുന്ദന്‍, എഡിറ്റിംഗ് നിസാദ് യൂസഫ്, പ്രൊഡക്ഷന്‍ ഡിസൈന്‍ അനീസ് നാടോടി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സഞ്ജു ജെ, പ്രൊജക്റ്റ് ഡിസൈനര്‍ ബാദുഷ എന്‍, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ സുരാജ് കുമാര്‍. ചിത്രം ഒരു സ്റ്റൈലിഷ് ത്രില്ലര്‍ ആയിരിക്കുമെന്നും റോഷാക്ക്…

    Read More »
  • “ഇന്ന് എന്തായാലും ഞാന്‍ റിനോഷിനെ റേപ്പ് ചെയ്തിട്ടേ വിടൂ”; ബിഗ് ബോസില്‍ വിവാദങ്ങൾ കെട്ടടങ്ങുന്നില്ല… റേപ്പ് ജോക്ക് പരാമർശത്തിൽ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച!

    അട്ടപ്പാടിയിൽ ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ട മധുവിനെക്കുറിച്ചുള്ള പരാമർശം വിവാദമായതും അതിൽ അത് നടത്തിയ അഖിൽ മാരാർക്ക് ബിഗ്ബോസിൻറെ താക്കീത് നൽകിയതുമായിരുന്നു കഴിഞ്ഞ വീക്കിലി എപ്പിസോഡിലെ പ്രധാന വിഷയം. മോഹൻലാലാണ് ഷോ നടത്തിപ്പുകാർക്ക് വേണ്ടി മധുവിൻറെ കുടുംബത്തോടും സമൂഹത്തോടും ഖേദം പ്രകടിപ്പിച്ചത്. പിന്നീട് അഖിൽ മാരാരും മാപ്പ് പറഞ്ഞു. എന്നാൽ ഈ പരാമർശത്തിൻറെ വിവാദം അവിടെ തീർന്നു എന്ന ഘട്ടത്തിലാണ് ബിഗ്ബോസ് വീടുമായി ബന്ധപ്പെട്ട് അടുത്ത വിവാദം സോഷ്യൽ മീഡിയയിൽ കത്തുന്നത്. ഇത്തവണ പ്രശ്നം റേപ്പ് ജോക്ക് ആണ്. അതും ഇത് പറഞ്ഞത് രണ്ട് വനിതകളാണ് എന്നതാണ് ഇത് സംബന്ധിച്ച സോഷ്യൽ മീഡിയ ചർച്ചകളെ ചൂടുപിടിപ്പിക്കുന്നത്. കഴിഞ്ഞ ദിവസം ബിഗ് ബോസ് വീട്ടിൽ വച്ച് മനീഷയും വൈബർ ഗുഡ് ദേവുവും തമ്മിൽ നടന്ന സംസാരത്തിനിടെ നടത്തിയൊരു റേപ്പ് ജോക്കിനെതിരെ സോഷ്യൽ മീഡിയയിൽ വലിയ പ്രതിഷേധമാണ് ഉയരുന്നത്. റിനോഷിനെ തൻറെ കൂടെ ഇന്ന് കിടത്തും എന്ന് മനീഷ പറയുന്നയിടത്താണ് തമാശ എന്ന നിലയിൽ മനീഷയും…

    Read More »
  • ‘ദക്ഷിണേന്ത്യന്‍ സംസ്കാരത്തെ അപമാനിക്കുന്നു’; സൽമാൻ ഖാന​ന്റെ ലുങ്കി ഡാൻസ് ​ഗാനത്തിനെതിരേ രൂക്ഷ വിമർശനം

    മുംബൈ: സൽമാൻ ഖാൻ നായകനാകുന്ന ‘കിസി കാ ഭായ് കിസി കി ജാൻറെ’ പുതിയ ​ഗാനം കുറച്ച് ദിവസം മുൻപാണ് റിലീസായത്. തെലുങ്ക് സ്റ്റൈലിൽ കളർ ഫുൾ ആയാണ് ​ഗാനരം​ഗം ചിത്രീകരിച്ചിരിക്കുന്നത്. ഒപ്പം സൽമാൻ ഖാന്റെ ലുങ്കി ഡാൻസ് കൂടിയായപ്പോൾ, പ്രേക്ഷകരും ഒപ്പം നൃത്തം വച്ചു. സൽമാനൊപ്പം നടൻ വെങ്കിടേഷും ​ഗാനരം​ഗത്തുണ്ട്. ​ഗാനത്തിന്റെ ഏറ്റവും ഒടുവിൽ രാം ചരണും ഗസ്റ്റ് അപ്പിയറൻസ് ആയി എത്തുന്നു. വിശാൽ ദദ്‌ലാനിയും പായൽ ദേവും ചേർന്നാണ് ​ഗാനം ആലപിച്ചിരിക്കുന്നത്. പായൽ ദേവ് ആണ് സം​ഗീത സംവിധാനം. വരികൾ എഴുതിയിരിക്കുന്നത് ഷബീർ അഹമ്മദ് ആണ്. യെന്റമ്മ എന്ന ഈ ​ഗാനം ഇതിനോടകം ട്രെന്റിം​ഗ് ലിസ്റ്റിലും ഇടംപിടിച്ചിട്ടുണ്ട്. എന്നാൽ ഗാനത്തിനെതിരെ വിമർശനവും ഉയരുന്നുണ്ട്. മുൻ ക്രിക്കറ്റ് താരവും കമൻറേറ്ററുമായ ലക്ഷ്മൺ ശിവരാമകൃഷ്ണനാണ് വിമർശനവുമായി രംഗത്ത് എത്തിയത്. ലക്ഷ്മൺ ശിവരാമകൃഷ്ണൻ ട്വിറ്ററിൽ എഴുതിയത് ഇങ്ങനെയാണ്. “ഒരു ക്ലാസിക്കൽ വസ്ത്രത്തെ വെറുപ്പുളവാക്കുന്ന രീതിയിലാണ് വീഡിയോയിൽ കാണിച്ചിരിക്കുന്നത്. ഇത് അങ്ങേയറ്റം പരിഹാസ്യവും ദക്ഷിണേന്ത്യൻ…

    Read More »
  • ലൈൻ കട്ട്… ലൈൻ കട്ട്… ഞാന്‍ ഈ ഷോ ഇവിടെവച്ച് അവസാനിപ്പിക്കുകയാണ്; ബിഗ് ബോസില്‍ കട്ടക്കലിപ്പിൽ മോഹന്‍ലാല്‍, ഞെട്ടലോടെ മത്സരാര്‍ഥികൾ

    ബിഗ് ബോസ് മലയാളം സീസൺ 5 ഇന്ന് മൂന്നാം വാരത്തിലേക്ക്. ആദ്യ എവിക്ഷൻ നടക്കുമെന്ന് പ്രതീക്ഷിക്കുന്ന ഇന്ന് ഏഴ് മത്സരാർഥികൾ ഉൾപ്പെട്ട നോമിനേഷൻ ലിസ്റ്റിൽ നിന്നാണ് പുറത്താവുന്ന ഒന്നോ അതിലധികമോ പേരുടെ പേര് പ്രഖ്യാപിക്കുക. ശനിയാഴ്ച എപ്പിസോഡിൽ പുറത്താക്കലുകൾ ഒന്നും ഇല്ലായിരുന്നു. അതേസമയം ഇന്നത്തെ എപ്പിസോഡിൻറെ ഏഷ്യാനെറ്റ് പുറത്തുവിട്ട ഒരു പ്രൊമോ ബിഗ് ബോസ് പ്രേക്ഷകർക്കിടയിൽ വലിയ ചർച്ചയാവുകയാണ്. മത്സരാർഥികളോട് കടുത്ത ഭാഷയിൽ സംസാരിക്കുന്ന മോഹൻലാൽ ആണ് പ്രൊമോ വീഡിയോയിൽ ഉള്ളത്. ഈസ്റ്റർ ദിനമായ ഇന്ന് ബിഗ് ബോസ് ഹൗസിലും അതിൻറെ ആഘോഷം നടക്കുമെന്ന് ഇന്നലെ മോഹൻലാൽ അറിയിച്ചിരുന്നു. ഈസ്റ്റർ ദിനത്തിൽ താൻ ധരിക്കേണ്ട വസ്ത്രത്തിൻറെ നിറം തെരഞ്ഞെടുക്കാൻ മത്സരാർഥികൾക്ക് മോഹൻലാൽ അവസരം നൽകിയിരുന്നു. എന്നാൽ ഈസ്റ്റർ ദിന ആഘോഷങ്ങൾക്കിടയിൽ നൽകിയ ഒരു ഗെയിം കളിക്കവെ മത്സരാർഥികൾക്കിടയിൽ വലിയ തർക്കം നടന്നതായാണ് പുറത്തെത്തിയ പ്രൊമോ വീഡിയോകളിൽ നിന്ന് അറിയാനാവുന്നത്. പ്രൊമോയിൽ താൻ ഈ ഷോ അവസാനിപ്പിക്കുകയാണെന്നാണ് മത്സരാർഥികളോട് മോഹൻലാൽ പറയുന്നത്. “വളരെ…

    Read More »
Back to top button
error: