Movie
-
വേഷപ്പകര്‍ച്ചയില്‍ ഞെട്ടിച്ച അല്ലു; തരംഗമായി ‘പുഷ്‍പ 2’ ഫസ്റ്റ് ലുക്ക്
അല്ലു അര്‍ജുന്‍ ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുഷ്പ 2 ന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ വൈറല്‍ ആവുന്നു. അല്ലു അര്‍ജുന്‍റെ പിറന്നാള്‍ ദിനത്തലേന്നാണ് അണിയറക്കാര്‍ ഫസ്റ്റ് ലുക്ക് അവതരിപ്പിച്ചത്. പട്ടുസാരിയും മാലകളും കമ്മലുമൊക്കെയായി സ്ത്രീവേഷത്തിലാണ് അല്ലു പോസ്റ്ററില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. വലംകൈയില്‍ ഒരു തോക്കുമുണ്ട്. തെലുങ്കില്‍ നിന്ന് വരാനിരിക്കുന്ന ചിത്രങ്ങളില്‍ വലിയ കാത്തിരിപ്പ് ഉയര്‍ത്തിയിട്ടുള്ള ഒന്നാണ് പുഷ്പ 2. അല്ലു അര്‍ജുന്‍ ടൈറ്റില്‍ കഥാപാത്രമാവുന്ന ചിത്രത്തിന്‍റെ ഒരു പുതിയ പ്രൊമോ വീഡിയോയും ഇന്നലെ പുറത്തെത്തിയിരുന്നു. തിരുപ്പതി ജയിലില്‍ നിന്നും വെടിയേറ്റ മുറിവുകളുമായി രക്ഷപെട്ട പുഷ്പ ഇപ്പോള്‍ ജീവനോടെയുണ്ടോ എന്ന ആശങ്കയിലാണ് ജനം. ഇതിനിടെ വനമേഖലയില്‍ വന്യജീവി നിരീക്ഷണത്തിനായി സ്ഥാപിക്കപ്പെട്ട ക്യാമറയിലെ ദൃശ്യങ്ങള്‍ ടെലിവിഷനിലൂടെ ജനം കാണുന്ന രീതിയിലാണ് പുറത്തെത്തിയ പ്രൊമോ വീഡിയോ. ഈ വീഡിയോയും വലിയ പ്രേക്ഷകപ്രീതി നേടിയിട്ടുണ്ട്. https://twitter.com/PushpaMovie/status/1644319628926017539?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1644319628926017539%7Ctwgr%5E4c9cdf9ab763df19207c80f537e75276cf657813%7Ctwcon%5Es1_&ref_url=https%3A%2F%2Fstatic.asianetnews.com%2Ftwitter-iframe%2Fshow.html%3Furl%3Dhttps%3A%2F%2Ftwitter.com%2FPushpaMovie%2Fstatus%2F1644319628926017539%3Fref_src%3Dtwsrc5Etfw കൊവിഡാനന്തര കാലത്ത് ഇന്ത്യന്‍ സിനിമയിലെ തന്നെ ശ്രദ്ധേയ ബോക്സ് ഓഫീസ് വിജയങ്ങളിലൊന്നായിരുന്നു പുഷ്‍പ ദ് റൈസ്. അല്ലു അര്‍ജുന്‍റെ കരിയറിലെ ഏറ്റവും…
Read More » -
‘മധുവിനെ’ അധിക്ഷേപിച്ചു; അഖിൽ മരാർക്കെതിരെ പൊലീസിൽ പരാതി
തിരുവനന്തപുരം: ബിഗ് ബോസ് മലയാളം സീസണ്‍ 5 ലെ മത്സരാര്‍ഥികളില്‍ ഒരാളും സംവിധായകനുമായ അഖില്‍ മാരാര്‍ ഷോയ്ക്കിടെ നടത്തിയ ഒരു പരാമര്‍ശത്തില്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപക വിമര്‍ശനമാണ് ഉയര്‍ന്നത്. ബിഗ് ബോസില്‍ ഈ വാരത്തിലെ വീക്കിലി ടാസ്കിനിടെയാണ് അഖിലിന്‍റെ വിവാദ പരാമര്‍ശം. സിനിമയിലെ ചില പ്രശസ്ത കഥാപാത്രങ്ങളുടെ ഗെറ്റപ്പില്‍ ഒരുങ്ങാനും ആ കഥാപാത്രങ്ങളായി പെരുമാറാനുമായിരുന്നു മത്സരാര്‍ഥികള്‍ക്കുള്ള നിര്‍ദേശം. മറ്റൊരു മത്സരാര്‍ഥിയായ സാഗര്‍ സൂര്യ മീശമാധവനെയാണ് ഈ ടാസ്കില്‍ അവതരിപ്പിച്ചത്. തനിക്ക് ലഭിച്ച കഥാപാത്രം മികച്ചതാക്കാനുള്ള പ്രവര്‍ത്തികള്‍ക്കിടെ അടുക്കളയില്‍ കയറി ഭക്ഷണം മോഷ്ടിക്കാന്‍ ശ്രമിച്ച സാഗറിനെ ആള്‍ക്കൂട്ട വിചാരണയ്ക്കും കൊലയ്ക്കും ഇരയായ മധുവിനോട് ഉപമിക്കുകയാണ് അഖില്‍ ചെയ്തത്. “നിന്നോട് അരിയാഹാരങ്ങള്‍ മോഷ്ടിക്കാനാണോടാ പറഞ്ഞത്? നീയാരാ മധുവോ? നീ പോയി ബാക്കിയുള്ള സാധനങ്ങള്‍ മോഷ്ടിക്കെടാ. ഭക്ഷണ സാധനങ്ങള്‍ മോഷ്ടിച്ചാല്‍ മധുവിന്‍റെ അവസ്ഥയാവും. ഏതാണ്ട് അട്ടപ്പാടിയിലെ മധുവിന്‍റെ അവസ്ഥയാ ഇന്ന് ഇവന് ഇവിടെ”, മറ്റു മത്സരാര്‍ഥികളോട് അഖില്‍ പറഞ്ഞു. ഇപ്പോള്‍ അഖിലിന്‍റെ പരാമര്‍ശത്തിനെതിരെ പൊലീസില്‍ പരാതി…
Read More » -
മധുവിനെ പരിഹസിച്ചത് അങ്ങേയറ്റം ഖേദകരം, തുടര്‍ നടപടികള്‍ സ്വീകരിക്കും; അഖില്‍ മാരാരെ വിമര്‍ശിച്ച് മോഹൻലാല്‍
കൊല്ലപ്പെട്ട മധുവിനെ പരിഹസിച്ചതിന് അഖിൽ മാരാരെ വിമർശിച്ച് മോഹൻലാൽ. ബിഗ് ബോസ് ഷോയിൽ മധുവിനെ പരിഹസിച്ചത് അങ്ങേയറ്റം ഖേദകരം എന്നാണ് മോഹൻലാൽ പറഞ്ഞത്. മോഹൻലാൽ ഇതിനെ കുറിച്ച് അഖിൽ മാരാരോട് ചോദിക്കുകയും ചെയ്‍തു. നടപടിയെടുക്കുമെന്നും മോഹൻലാൽ ഷോയിൽ വ്യക്തമാക്കുന്നതിന്റെ വീഡിയോ പുറത്തുവിട്ടിട്ടുണ്ട്. ബിഗ് ബോസ് മലയാളം സീസൺ 5 ലെ മത്സരാർഥികളിൽ ഒരാളും സംവിധായകനുമായ അഖിൽ മാരാർ ഷോയ്ക്കിടെ നടത്തിയ പരാമർശം സാമൂഹ്യ മാധ്യമങ്ങളിൽ വൻ വിമർശനത്തിന് ഇടയാക്കിയിരുന്നു. ബിഗ് ബോസിൽ ടാസ്‍ക് നടക്കവേയായിരുന്നു അഖിലിൻറെ വിവാദ പരാമർശം. സിനിമയിലെ ചില കഥാപാത്രങ്ങളുടെ ഗെറ്റപ്പിൽ ഒരുങ്ങാനും ആ കഥാപാത്രങ്ങളായി പെരുമാറാനുമായിരുന്നു മത്സരാർഥികൾക്കുള്ള നിർദേശം. മറ്റൊരു മത്സരാർഥിയായ സാഗർ ‘മീശമാധവനെ’യാണ് ടാസ്‍കിൽ അവതരിപ്പിച്ചത്. തനിക്ക് ലഭിച്ച കഥാപാത്രം മികച്ചതാക്കാനുള്ള പ്രവർത്തികൾക്കിടെ അടുക്കളയിൽ കയറി ഭക്ഷണം മോഷ്‍ടിക്കാൻ ശ്രമിച്ച സാഗറിനെ ആൾക്കൂട്ട വിചാരണയ്ക്കും കൊലയ്ക്കും ഇരയായ മധുവിനോട് ഉപമിക്കുകയാണ് അഖിൽ ചെയ്‍തത്. ‘നിന്നോട് അരിയാഹാരങ്ങൾ മോഷ്‍ടിക്കാനാണോടാ പറഞ്ഞത്? നീയാരാ മധുവോ? നീ പോയി ബാക്കിയുള്ള…
Read More » -
ബിഗ് ബോസ് 5 ആദ്യ എലിമിനേഷനിലേക്ക്; ആരാകും പുറത്തുപോകുക ? ആകാംഷയോടെ പ്രേക്ഷകർ
ബിഗ് ബോസ് മലയാളം സീസൺ 5 ആദ്യ എലിമിനേഷനിലേക്ക് കടക്കുമ്പോൾ പുറത്താവുക ഏത് മത്സരാർഥിയെന്ന് അറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകർ. ഏഴ് പേരാണ് ഇത്തവണ നോമിനേഷൻ ലിസ്റ്റിൽ ഇടംപിടിച്ചിരിക്കുന്നത്. ഹൗസിൽ ഉള്ള 18 മത്സരാർഥികളുടെ നോമിനേഷൻ പ്രകാരമുള്ള നോമിനേഷൻ ലിസ്റ്റ് ബിഗ് ബോസ് പ്രഖ്യാപിച്ചത് കഴിഞ്ഞ തിങ്കളാഴ്ച ആയിരുന്നു. അനിയൻ മിഥുൻ, വിഷ്ണു ജോഷി, ലച്ചു, ഏയ്ഞ്ചലിൻ, റെനീഷ, റിനോഷ്, ഗോപിക ഗോപി എന്നിവയാണ് നിലവിൽ എവിക്ഷൻ സാഹചര്യം നേരിടുന്നത്. എവിക്ഷൻ ഇല്ലാതിരുന്ന ആദ്യ വാരത്തെ അപേക്ഷിച്ച് മത്സരാർഥികൾക്കിടയിൽ അഭിപ്രായ വ്യത്യാസങ്ങളും അതിൻറേതായ സംഘർഷങ്ങളുമൊക്കെ രൂപപ്പെട്ട ആഴ്ചയായിരുന്നു രണ്ടാം വാരം. മറകൾക്കപ്പുറത്തുള്ള സ്വന്തം വ്യക്തിത്വം പലരും തുറന്ന് പ്രകടിപ്പിക്കാൻ തുടങ്ങിയിട്ടുമുണ്ട്. പ്രേക്ഷക പിന്തുണയിലെ ഏറ്റക്കുറച്ചിൽ സമൂഹമാധ്യമ ഗ്രൂപ്പുകളിൽ വളരെ വ്യക്തമായി അറിയാനും സാധിക്കുന്നുണ്ട്. ലിസ്റ്റിൽ ഉൾപ്പെട്ട ഏഴ് പേരിൽ പ്രേക്ഷക പിന്തുണയിൽ മുന്നിലുള്ളവർ റിനോഷും വിഷ്ണുവനും ലച്ചുവും ആയിരിക്കും. ഫിസിക്കൽ ടാസ്കുകളിൽ മികച്ച പ്രകടനം എപ്പോഴും നടത്താറുണ്ടെങ്കിലും അല്ലാതെ ഷോയിൽ കോൺട്രിബ്യൂട്ട് ചെയ്യുന്നില്ല…
Read More » -
‘വീര രാജ വീര’… മണിരത്നത്തിന്റെ ഇതിഹാസ ചിത്രം ‘പൊന്നിയിൻ സെല്‍വനി’ലെ പുതിയ ഗാനം പുറത്ത്
മണിരത്നത്തിന്റെ ഇതിഹാസ ചിത്രം ‘പൊന്നിയിൻ സെൽവൻ’ രാജ്യമൊട്ടാകെ ശ്രദ്ധയാകർഷിച്ചതാണ്. മണിരത്‍നത്തിന്റെ ‘പൊന്നിയിൻ സെൽവന്റെ’ രണ്ടാം ഭാഗം ഏപ്രിൽ 28ന് റിലീസ് ചെയ്യുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ‘പൊന്നിയിൻ സെൽവന്റെ’ ഓരോ അപ്‍ഡേറ്റിനും വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. ഇപ്പോഴിതാ ‘പൊന്നിയിൻ സെൽവൻ’ രണ്ടാം ഭാഗത്തിന്റെ പുതിയ ഗാനം പുറത്തുവിട്ടിരിക്കുന്നത്. മണിരത്‍നത്തിന്റെ ‘പൊന്നിയിൻ സെൽവനി’ലെ ‘വീര രാജ വീര’ എന്ന പുതിയ ഗാനമാണ് പുറത്തുവിട്ടത്. ‘പൊന്നിയിൻ സെൽവൻ’ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിലെ പുതിയ ഗാനം ശങ്കർ മഹാദേവനും കെ എസ് ചിത്രയും ഹരിണിയുമാണ് ആലപിച്ചിരിക്കുന്ന. ശക്തിശ്രീ ഗോപാലൻ ചിത്രത്തിനായി ആലപിച്ച ഒരു ഗാനം അടുത്തിടെ പുറത്തുവിട്ടിരുന്നു. ‘അഗ നാഗ’ എന്ന ഗാനമാണ് ചിത്രത്തിലേതായി പുറത്തുവിട്ടതും ഹിറ്റായി മാറിയതും. ജയം രവി, ജയറാം, കാർത്തി, റഹ്‍മാൻ, പ്രഭു, ശരത് കുമാർ, പ്രകാശ് രാജ്, ലാൽ, വിക്രം പ്രഭു, പാർത്ഥിപൻ, ബാബു ആന്റണി, അശ്വിൻ കാകുമാനു, റിയാസ് ഖാൻ, ഐശ്വര്യാ റായ് ബച്ചൻ, ശോഭിതാ ദുലിപാല, ജയചിത്ര തുടങ്ങിയ…
Read More » -
അഹാനയും ഷൈൻ ടോമും ഒന്നിക്കുന്ന ‘അടി’യിൽ, ഹരിശ്രീ അശോകൻ പാടുന്നു, ഗാനം പുറത്ത്
അഹാന കൃഷ്‍ണ ചിത്രമായി ‘അടി’യാണ് തിയറ്ററുകളിൽ പ്രദർശനത്തിന് എത്താനുള്ളത്. പ്രശോഭ് വിജയനാണ് ചിത്രത്തിന്റെ സംവിധാനം. രതീഷ് രവിയുടേതാണ് ചിത്രത്തിന്റെ തിരക്കഥ. ഷൈൻ ടോം ചാക്കോ നായകനാകുന്ന ചിത്രത്തിന്റെ പുതിയ ഗാനം പുറത്തുവിട്ടിരിക്കുകയാണ്. അഹാന കൃഷ്‍ണയ്‍ക്കും ഷൈനിനുമൊപ്പം ധ്രുവൻ, ബിറ്റോ ഡേവിസ്, ശ്രീകാന്ത് ദാസൻ എന്നിവരും വേഷമിടുന്ന ചിത്രത്തിനായി ഹരിശ്രീ അശോകൻ പാടിയ ‘കൊക്കരക്കോ’ എന്ന വീഡിയോ ഗാനമാണ് പുറത്തുവിട്ടത്. ‘ലില്ലി’, ‘അന്വേഷണം’ എന്നീ ചിത്രങ്ങൾക്കു ശേഷം പ്രശോഭ് വിജയൻറെ സംവിധാനത്തിൽ ഒരുങ്ങിയ ചിത്രമാണിത്. ഫായിസ് സിദ്ധിഖാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. ഗോവിന്ദ് വസന്ത ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നു. ദുൽഖർ നിർമിക്കുന്ന ചിത്രം എന്ന പ്രത്യേകതയുമുണ്ട്. ‘വരനെ ആവശ്യമുണ്ട്’, ‘മണിയറയിലെ അശോകൻ’, ‘കുറുപ്പ്’ എന്നീ ചിത്രങ്ങൾക്ക് ശേഷം വേഫെറർ ഫിലിംസ് പ്രഖ്യാപിച്ച ചിത്രമാണിത്. സുഭാഷ് കരുണാണ് ചിത്രത്തിന്റെ കലാസംവിധാനം. സ്റ്റെഫി സേവ്യറാണ് ചിത്രത്തിന്റെ വസ്‍ത്രാലങ്കാരം. രാജീവ് രവിയുടെ സംവിധാനത്തിലുള്ള ചിത്രം ‘ഞാൻ സ്റ്റീവ് ലോപ്പസി’ൽ ‘അഞ്‍ജലി’ എന്ന നായികാ കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് അഹാന കൃഷ്‍ണ…
Read More » -
മഞ്ഞയിൽ മിന്നിത്തിളങ്ങി… സൂപ്പർ സ്റ്റൈലിഷ് ഔട്ട്ഫിറ്റിൽ ജാൻവി കപൂർ; ചിത്രങ്ങൾ വൈറൽ
നിരവധി ആരാധകരുള്ള ബോളിവുഡ് നടിയാണ് ജാൻവി കപൂർ. ഫിറ്റ്നസിൻറെ കാര്യത്തിലും ഫാഷൻറെ കാര്യത്തിലും ജാൻവി സൂപ്പറാണെന്നാണ് ആരാധകരുടെ അഭിപ്രായം. ജാൻവിയുടെ പോസ്റ്റുകളൊക്കെ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടാറുണ്ട്. ഇപ്പോഴിതാ ജാൻവിയുടെ ഏറ്റവും പുത്തൻ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. സൂപ്പർ സ്റ്റൈലിഷ് ഔട്ട്ഫിറ്റിലാണ് ഇത്തവണ താരം തിളങ്ങിയത്. നിയോൺ യെല്ലോ നിറത്തിലുള്ള ക്രോപ്പ് ടോപ്പും സ്കർട്ടുമാണ് ജാൻവിയുടെ വേഷം. പിങ്ക് വില്ല സ്റ്റൈൽ ഐക്കൺ അവാർഡ്സിന് വേണ്ടിയാണ് ജാൻവി കപൂർ ഈ ലുക്കിലെത്തിത്. റെഡ് കാർപ്പറ്റിൽ അതിസുന്ദരിയായിരിക്കുകയാണ് ജാൻവി. ചിത്രങ്ങൾ ജാൻവി തന്നെ തൻറെ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവയ്ക്കുകയും ചെയ്തു. View this post on Instagram A post shared by Janhvi Kapoor (@janhvikapoor) വെള്ള നിറത്തിലുള്ള ലെഹങ്കയിൽ തിളങ്ങിയ ജാൻവിയുടെ ചിത്രങ്ങളും അടുത്തിടെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ബ്ലൗസ് ആണ് ലെഹങ്കയെ മനോഹരമാക്കുന്നത്. പേളുകൾ കൊണ്ടാണ് ബ്ലൗസ് ഡിസൈൻ ചെയ്തിരിക്കുന്നത്. കേപ് സ്റ്റൈൽ ജാഗറ്റും ഇതിനൊപ്പം താരം…
Read More » -
സത്യനും ശാരദയും നായികാനായകന്മാരായ എം.ടിയുടെ ‘പകൽക്കിനാവ്’ പ്രേക്ഷകരിലെത്തിയിട്ട് ഇന്ന് 57 വർഷം
സിനിമ ഓർമ്മ സുനിൽ കെ ചെറിയാൻ എം.ടി വാസുദേവൻ നായരുടെ രചനയിൽ എസ്.എസ് രാജൻ സംവിധാനം ചെയ്‌ത ‘പകൽക്കിനാവി’ന് 57 വർഷം പഴക്കം. 1966 ഏപ്രിൽ 8 നായിരുന്നു സത്യനും ശാരദയും മുഖ്യവേഷങ്ങളിൽ അഭിനയിച്ച ഈ ചിത്രം റിലീസ് ചെയ്‌തത്. സ്നേഹസീമ, തച്ചോളി ഒതേനൻ, കുഞ്ഞാലി മരയ്ക്കാർ തുടങ്ങിയ പഴയകാല ചിത്രങ്ങളുടെ സംവിധായകനാണ് എസ്.എസ് രാജൻ. സ്ത്രീലമ്പടനായ ഒരാളുടെ മനംമാറ്റമാണ് ‘പകൽക്കിനാവി’ലെ പ്രമേയം. പി ഭാസ്‌ക്കരൻ-ബി.എ ചിദംബരനാഥ് ടീമിന്റെ ഗാനങ്ങൾ, പകൽക്കിനാവിൻ സുന്ദരമാകും, നിദ്ര തൻ നീരാഴി, കേശാദി പാദം തൊഴുന്നേൻ – അവയുടെ ലാളിത്യസൗകുമാര്യം കൊണ്ട് തലമുറകളിലേയ്ക്ക് കടന്ന് ഇന്നും ക്ലാവ് പിടിക്കാതെ നിലകൊള്ളുന്നു. ആഡംബരം ജീവിതത്തിന്റെ മുഖമുദ്രയാക്കിയ സത്യൻ. കുടുംബ പ്രാരബ്ധങ്ങൾ ചുമലിലേറ്റി ഒരു ജോലിക്കായി അലയുന്ന നെല്ലിക്കോട് ഭാസ്‌ക്കരൻ. ജീവിതത്തിന്റെ രണ്ട് മുഖങ്ങൾ. മൂന്നാമതൊരു മുഖം – ശാരദ – ത്രികോണ പ്രണയകാരണമായി കഥയിൽ വരുന്നു. നെല്ലിക്കോട് രക്ഷകനായെങ്കിലും സത്യന്റെ കൂടെ കറങ്ങി ശാരദ ഗർഭിണിയായി. അപ്പോൾ…
Read More » -
ഭാവനയുടെ അടുത്ത ചിത്രം ‘ഹണ്ടി’ന്റെ ടീസര്‍ പുറത്ത്; ഭയത്തിന്റെ മുൾമുനയിലേക്കു പ്രേക്ഷകനെ കൂട്ടിക്കൊണ്ടുപോവുന്ന ഹൊറർ ത്രില്ലർ ചിത്രം
ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘ഹണ്ട്’ എന്ന ചിത്രത്തിന്റെ ടീസർ പുറത്തുവിട്ടിരിക്കുന്നു. ഒരു ഹൊറർ ത്രില്ലർ ചിത്രമായിട്ടാണ് ‘ഹണ്ട്’ ഒരുക്കിയിരിക്കുന്നത്. അങ്ങനെയൊരു വിഭാഗത്തിലുള്ള ചിത്രത്തിന് ഏറ്റവും അനുയോജ്യമായ രീതിയിൽ തന്നെയാണ് ടീസർ പുറത്തുവിട്ടിരിക്കുന്നത്. ഭയത്തിന്റെ മുൾമുനയിലേക്കു പ്രേക്ഷകനെ കൂട്ടിക്കൊണ്ടുപോവുകയാണ് ഇതിലെ രംഗങ്ങൾ ശ്രദ്ധിച്ചാൽ മനസ്സിലാകും. ഷാജി കൈലാസ് എന്ന മികച്ച കൊമേഴ്സ്യൽ ഡയറക്ടറിൽ നിന്നും പ്രേക്ഷകർ പ്രതീക്ഷിക്കുന്ന എല്ലാ ഘടകങ്ങളും ‘ഹണ്ടി’ലുണ്ടാകും. മെഡിക്കൽ ക്യാമ്പസ് പശ്ചാത്തലത്തിലൂടെയാണ് ഈ ചിത്രത്തിന്റെ അവതരണം. ക്യാമ്പസിലെ ചില ദുരൂഹ മരണങ്ങളുടെ ചുരുളുകളാണ് ‘ഹണ്ട്’ നിവർത്തുന്നത്. അത്യന്തം സസ്പെൻസ് നിലനിർത്തി അവതരിപ്പിക്കുന്ന ‘ഹണ്ടിൽ’ ഭാവന മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. കെ രാധാകൃഷ്‍ണനാണ് ചിത്രം നിർമിക്കുന്നത്. ജയലക്ഷ്‍മി ഫിലിംസിന്റെ ബാനറിലാണ് നിർമാണം. അതിഥി രവിയുടെ ‘ഡോ. സാറ’ ഈ ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രമാണ്. അജ്‍മൽ അമീർ, രാഹുൽ മാധവ്, അനുമോഹൻ, രൺജി പണിക്കർ, ജി സുരേഷ് കുമാർ നന്ദു ലാൽ, ഡെയ്ൻ ഡേവിഡ്, വിജയകുമാർ, ബിജു പപ്പൻ,…
Read More » -
‘രോമാഞ്ച’ത്തോടൊപ്പം ഒരുകൂട്ടം പുതിയ മലയാള സിനിമകളും ഈ വാരം ഒടിടിയില്‍; കാത്തിരുന്ന സിനിമാപ്രേമികള്‍ ‘ഹാപ്പി’
മലയാള സിനിമയിൽ നിന്നുള്ള ഈ വർഷത്തെ ആദ്യ ഹിറ്റ് ആയിരുന്നു രോമാഞ്ചം. ഏറെക്കാലത്തിനു ശേഷം ഹൊറർ കോമഡി വിഭാഗത്തിൽ പ്രദർശനത്തിനെത്തിയ ചിത്രം വലിയ സാമ്പത്തിക വിജയമാണ് നേടിയത്. തിയറ്ററിൽ റിപ്പീറ്റ് ഓഡിയൻസിനെ ഏറെ ലഭിച്ച ചിത്രമാണെങ്കിലും രോമാഞ്ചത്തിൻറെ ഒടിടി റിലീസിനുവേണ്ടിയുള്ള കാത്തിരിപ്പ് സിനിമാപ്രേമികൾക്കിടയിൽ ഉണ്ടായിരുന്നു. ഇപ്പോഴിതാ ചിത്രം ഒടിടിയിൽ പ്രദർശനം ആരംഭിച്ചിരിക്കുകയാണ്. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലാണ് ചിത്രം എത്തിയിരിക്കുന്നത്. ഇന്നലെ അർധരാത്രിയോടെ സ്ട്രീമിംഗ് ആരംഭിച്ചു. എന്നാൽ മലയാളത്തിൽ നിന്ന് ഈ വാരമുള്ള ഒടിടി റിലീസ് രോമാഞ്ചം മാത്രമല്ല. ആസിഫ് അലി, മംമ്ത മോഹൻദാസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സേതു സംവിധാനം ചെയ്ത മഹേഷും മാരുതിയും, ധ്യാൻ ശ്രീനിവാസൻ, അർജുൻ അശോകൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മാക്സ്‍വെൽ ജോസ് സംവിധാനം ചെയ്ത ഖാലി പേഴ്സ് ഓഫ് ബില്യണയേഴ്സ്, അർജുൻ അശോകൻ, മമിത ബൈജു എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ നിഖിൽ മുരളി സംവിധാനം ചെയ്ത പ്രണയ വിലാസം എന്നീ ചിത്രങ്ങളാണ് ഒടിടിയിൽ പ്രദർശനം…
Read More »