LIFEMovie

“കള്ളനും ഭഗവതിയും ” തിയറ്ററുകളിൽ

 

വിഷ്ണു ഉണ്ണികൃഷ്ണൻ, അനുശ്രീ, ബംഗാളി താരം മോക്ഷ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി
ഈസ്റ്റ് കോസ്റ്റ് കമ്യൂണിക്കേഷന്‍സിന്റെ ബാനറില്‍ ഈസ്റ്റ് കോസ്റ്റ് വിജയൻ സംവിധാനം ചെയ്യുന്ന ‘കള്ളനും ഭഗവതിയും’ ഇന്ന് പ്രദർശനത്തിനെത്തിക്കുന്നു.
നര്‍മ്മവും ഫാന്റസിയും, ദൃശ്യ ഭംഗിയും, ഇമ്പമാര്‍ന്ന ഗാനങ്ങളുമുള്ള ഈ ചിത്രത്തിൽ
സലിം കുമാര്‍, പ്രേംകുമാര്‍. ജോണി ആന്റണി, നോബി, രാജേഷ് മാധവ്, ശ്രീകാന്ത് മുരളി, രതീഷ് ഗിന്നസ്, ജയശങ്കർ,ജയൻ ചേർത്തല, ജയപ്രകാശ് കുളൂർ,മാല പാർവ്വതി തുടങ്ങിയ പ്രമുഖ താരങ്ങളും വേഷമിടുന്നു.

മോഷണശ്രമങ്ങളെല്ലാം പരാജയപ്പെട്ടു നില്‍ക്കുന്ന ‘മാത്തപ്പന്‍’ എന്ന കള്ളന്റെ ജീവിതത്തില്‍ അപ്രതീക്ഷിതമായി ഭഗവതിയുടെ സാന്നിദ്ധ്യമുണ്ടാക്കുന്ന സംഭവങ്ങള്‍ അത്യന്തം നര്‍മ്മ മുഹൂര്‍ത്തങ്ങളിലൂടെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ സംഭാഷണം ഈസ്റ്റ് കോസ്റ്റ് വിജയൻ കെ.വി. അനിൽ എന്നിവർ ചേർന്ന് എഴുതുന്നു. രതീഷ് റാം ഛായാഗ്രഹണം നിർവഹിക്കുന്നു. സന്തോഷ് വർമ്മയുടെ വരികൾക്ക് രഞ്ജിൻ രാജ് സംഗീതം പകരുന്നു.

എഡിറ്റർ- ജോൺകുട്ടി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- രാജശേഖരൻ, പ്രൊഡക്ഷൻ കൺട്രോളർ- രാജേഷ് തിലകം, കഥ- കെ.വി. അനിൽ, പശ്ചാത്തല സംഗീതം- രഞ്ജിൻ രാജ്, കലാ സംവിധാനം- രാജീവ് കോവിലകം, കോസ്റ്റ്യൂം ഡിസൈനർ- ധന്യാ ബാലകൃഷ്ണൻ, മേക്കപ്പ്- രഞ്ജിത്ത് അമ്പാടി,സ്റ്റിൽസ്- അജി മസ്‌ക്കറ്റ്, പരസ്യകല- കോളിൻസ് ലിയോഫിൽ,
സൗണ്ട് ഡിസൈൻ- സച്ചിൻ സുധാകരൻ, ഫൈനൽ മിക്സിങ്- രാജാകൃഷ്ണൻ, കൊറിയോഗ്രഫി- കല മാസ്റ്റർ, ആക്‌ഷൻ- മാഫിയ ശശി, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- സുഭാഷ് ഇളമ്പൽ, അസ്സോസിയേറ്റ് ഡയറക്ടർ- ടിവിൻ കെ. വർഗീസ്,അലക്സ് ആയൂർ, പ്രൊഡക്‌ഷൻ എക്സിക്യൂട്ടീവ്–ഷിബു പന്തലക്കോട്, കാലിഗ്രാഫി- കെ.പി. മുരളീധരൻ, ഗ്രാഫിക്സ്- നിഥിൻ റാം. ലൊക്കേഷൻ റിപ്പോർട്ട്–അസിം കോട്ടൂർ, പി ആർ ഒ–
എ എസ് ദിനേശ്.

Back to top button
error: